Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepika Editorial

കി​ഫ്ബി: ബാ​ധ്യ​ത​യാ​യ മു​ടി​യ​നാ​യ പു​ത്ര​ൻ

കി​ഫ്ബി അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യി​രു​ന്നോ എ​ന്ന് അ​ന്തി​മ നി​ഗ​മ​ന​ത്തി​ലെ​ത്താ​റാ​യി​ട്ടി​ല്ല. പ​ക്ഷേ, അ​തി​ന്‍റെ സാ​ധ്യ​ത​ക​ളു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. അ​തൊ​രു സ​മാ​ന്ത​ര ധ​ന​വ​കു​പ്പാ​യെ​ന്നും ച​ട്ട​ലം​ഘ​ന​ങ്ങ​ളും ഭൂ​മി കും​ഭ​കോ​ണ​വും അ​നാ​വ​ശ്യ നി​യ​മ​ന​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തെ​ല്ലാം മു​ൻ ധ​ന​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ഡോ. ​തോ​മ​സ് ഐ​സ​ക് കാ​ര്യ​കാ​ര​ണ​സ​ഹി​തം നി​ഷേ​ധി​ച്ചി​ട്ടു​മു​ണ്ട്. പ​ക്ഷേ, അ​തു​മാ​ത്രം പോ​രാ; വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലെ​ന്ന​പോ​ലെ ഓ​ഡി​റ്റിം​ഗി​ലും അ​ന്വേ​ഷ​ണ​മു​ണ്ടാ​യാ​ൽ അ​വി​ടെ​യും മു​ൻ സ​ർ​ക്കാ​രി​നു സ​ത്യ​സ​ന്ധ​ത തെ​ളി​യി​ക്കാ​നാ​ക​ണം. കാ​ര​ണം, കാ​വ​ൽ​ക്കാ​ർ ക​ള്ള​ന്മാ​രാ​ക​രു​തെ​ന്ന മു​ദ്രാ​വാ​ക്യം നി​ങ്ങ​ളും ഏ​റെ ഏ​റ്റു​വി​ളി​ച്ച​താ​ണ്.

1999ൽ ​സം​സ്ഥാ​ന​ത്ത് അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ൻ നാ​യ​നാ​ർ സ​ർ​ക്കാ​ർ ധ​ന​വ​കു​പ്പി​ന് കീ​ഴി​ല്‍ രൂ​പീ​ക​രി​ച്ച ബോ​ര്‍​ഡാ​ണ് കി​ഫ്ബി (കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ർ​ഡ്). 2016ൽ ​ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് വി​ദേ​ശ​ഫ​ണ്ട് ശേ​ഖ​ര​ണ അ​നു​മ​തി​യും കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ളും ന​ൽ​കി മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യി കി​ഫ്ബി​യെ പൊ​ളി​ച്ച​ടു​ക്കി​യ​ത്. ആ​രോ​പ​ണ​ങ്ങ​ൾ പ​ല​തും ഉ​ണ്ടാ​യെ​ങ്കി​ലും സ​ർ​ക്കാ​രി​നു തു​ട​ർ​ച്ച​യു​ണ്ടാ​യ​തോ​ടെ കി​ഫ്ബി​യും തു​ട​ർ​ന്നു. പ​ക്ഷേ, യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച, മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി സു​ധാ പി​ള്ള അ​ധ്യ​ക്ഷ​യാ​യ വി​ദ​ഗ്ധ സ​മി​തി ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു കൊ​ണ്ടു​വ​ന്നു. സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സി​നൊ​പ്പം കി​ഫ്ബി​യും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തും.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്ന് വാ​ങ്ങി​ക്കൂ​ട്ടി​യ വാ​യ്പ​ക​ൾ, പ​ലി​ശ​ച്ചെ​ല​വി​നു പു​റ​മേ കി​ഫ്ബി​യു​ടെ ധ​ന​സ​മാ​ഹ​ര​ണ മാ​തൃ​ക​യു​ടെ അ​ധി​ക​ച്ചെ​ല​വ്, രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ രൂ​പ​യി​ൽ ഇ​റ​ക്കി​യ മ​സാ​ല ബോ​ണ്ടി​ന്‍റെ അ​ധി​ക​ച്ചെ​ല​വ്, അ​ധി​ക​പ​ലി​ശ, ഫെ​യ​ർ വാ​ല്യു​വി​ന്‍റെ അ​ഞ്ചി​ര​ട്ടി വി​ല​യ്ക്ക് ആ​വ​ശ്യ​ത്തി​ലേ​റെ ഭൂ​മി വാ​ങ്ങി​ക്കൂ​ട്ട​ൽ, 40 ത​സ്തി​ക​ക​ളു​ടെ അ​നു​മ​തി മ​റി​ക​ട​ന്ന് 498 നി​യ​മ​ന​ങ്ങ​ൾ, ക​ടം പെ​രു​കു​ന്പോ​ഴും നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്ക​ൽ... ക്ര​മ​ക്കേ​ടു​ക​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി​യി​ട്ടു​ണ്ട് വി​ദ​ഗ്ധ​സ​മി​തി. സ്ഥ​ല​ത്തി​ന്‍റെ ആ​വ​ശ്യം തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും ആ​യി​രു​ന്നി​ട്ടും എ​ന്തി​നെ​ന്നു പ​റ​യാ​തെ, കി​ഫ്ബി സി​ഇ​ഒ ഡോ. ​കെ.​എം. ഏ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലും പാ​ല​ക്കാ​ട്ടും 5,366 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ 12,727 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യും ക​ണ്ടെ​ത്തി. ഇ​തി​ലേ​റെ​യും അ​ഞ്ചു വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്.

ന​ഷ്‌​ട​ക്ക​ണ​ക്കു​ക​ൾ തെ​റ്റാ​ണെ​ന്നും കി​ഫ്ബി ഭാ​വി​കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സൃ​ഷ്‌​ടി​ച്ചു​ക​ഴി​ഞ്ഞെ​ന്നു​മാ​ണ് മു​ൻ ധ​ന​കാ​ര്യ​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ന്യാ​യീ​ക​രി​ച്ച​ത്. ഫെ​യ​ർ വാ​ല്യു​വി​ന്‍റെ അ​ഞ്ചി​ര​ട്ടി​ക്കു ഭൂ​മി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്, കേ​ര​ള​ത്തി​ൽ എ​വി​ടെ​യെ​ങ്കി​ലും ഫെ​യ​ർ വാ​ല്യു​വി​ന് ഭൂ​മി ല​ഭി​ക്കു​മോ​യെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം യു​ഡി​എ​ഫി​നെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു. ആ​രു​ടെ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ത്ത​തെ​ന്ന​ത് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ സ​ർ​ക്കാ​രി​ന് പൂ​ർ​ണ​സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ്ഥി​രം ജീ​വ​ന​ക്കാ​ർ 40 മാ​ത്ര​മാ​ണെ​ന്നും ബാ​ക്കി ക​രാ​റു​കാ​രാ​ണെ​ന്നു​മാ​യി​രു​ന്നു ന്യാ​യീ​ക​ര​ണം. ഒ​രു ക്ര​മ​ക്കേ​ടു​മി​ല്ലെ​ന്നു സി​പി​എ​മ്മി​ന് അ​ത്ര ഉ​റ​പ്പാ​ണെ​ങ്കി​ൽ മാ​ന​ന​ഷ്‌​ട​ത്തി​നു കേ​സ് കൊ​ടു​ക്കാ​ൻ വൈ​ക​രു​ത്.

ഇ​വി​ടെ പ്ര​ധാ​ന ചോ​ദ്യം, കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ സാ​ധ്യ​മാ​യോ എ​ന്ന​തി​ലു​പ​രി, അ​തു കി​ഫ്ബി​യി​ലൂ​ടെ ന​ട​ത്തി​യ​തു​കൊ​ണ്ട്, സ​ർ​ക്കാ​രി​നു ലാ​ഭ​ത്തി​നു പ​ക​രം ന​ഷ്‌​ട​മാ​ണോ ഉ​ണ്ടാ​യ​ത് എ​ന്ന​താ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ കി​ഫ്ബി​ക്ക് കൈ​മാ​റി​യ മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി​യും പെ​ട്രോ​ൾ സെ​സും അ​ട​ക്ക​മു​ള്ള 61,678.46 കോ​ടി രൂ​പ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ നേ​രി​ട്ടു ചെ​ല​വ​ഴി​ച്ചി​രു​ന്നെ​ങ്കി​ൽ 48,574.82 കോ​ടി മ​തി​യാ​യി​രു​ന്നു. ന​ഷ്‌​ടം 13,103 കോ​ടി രൂ​പ! മാ​ത്ര​മ​ല്ല, കി​ഫ്ബി എ​ടു​ത്ത വാ​യ്പ​ക​ൾ കേ​ന്ദ്രം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ക്കൗ​ണ്ടി​ൽ വ​ര​വു വ​ച്ച​തി​നാ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പു പ​രി​ധി കു​റ​യു​ക​യും ചെ​യ്തു. ഫ​ല​ത്തി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം എ​ന്ന പു​ക​മ​റ മാ​റ്റി​യാ​ൽ കി​ഫ്ബി ന​ഷ്‌​ട​ക്ക​ച്ച​വ​ട​മാ​യെ​ന്നു പ​റ​യേ​ണ്ടി​വ​രും.

സി​എ​ജി ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​നും കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി മ​ര​വി​പ്പി​ച്ച് സം​വി​ധാ​നം ഉ​ട​ച്ചു​വാ​ർ​ക്കാ​നു​മാ​ണ് വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ർ​ദേ​ശ​മെ​ന്നു പ​റ​യാം. പ​ക്ഷേ, പോ​യ സ​ർ​ക്കാ​ർ ന​ഷ്‌​ടം വ​രു​ത്തി​യെ​ങ്കി​ൽ വ​ന്ന സ​ർ​ക്കാ​ർ അ​തു തി​രി​ച്ചു​പി​ടി​ക്കു​ക​യൊ​ന്നു​മി​ല്ല. പോ​യ​തു പോ​യി. വി​ദ​ഗ്ധ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ ശ​രി​യാ​ണെ​ങ്കി​ൽ, കി​ഫ്ബി പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ പോ​യ​ത് ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണ​മാ​ണ്. അ​തി​ന് ഉ​ത്ത​ര​വാ​ദി​യു​ണ്ടാ​ക​ണം. ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി​യ​തി​ൽ ലാ​ഭം കൊ​യ്ത​വ​രു​ണ്ടോ, കി​ഫ്ബി​യി​ലെ ആ 458 ​ക​രാ​ർ ജീ​വ​ന​ക്കാ​ർ ആ​രാ​ണ്, ധ​ന​വ​കു​പ്പി​നെ മ​റി​ക​ട​ന്നു​ള്ള തീ​രു​മാ​ന​ങ്ങ​ൾ ആ​രു​ടേ​താ​ണ്, മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് പൊ​തു​മു​ത​ൽ ധൂ​ർ​ത്ത​ടി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മോ, സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സി​ലെ ആ​രോ​പ​ണം പോ​ലെ പ​ണി​യെ​ടു​ക്കാ​തെ കൂ​ലി കൈ​പ്പ​റ്റി​യ​വ​രു​ണ്ടോ... തു​ട​ങ്ങി​യ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി​യു​ണ്ട്.

ഖ​ജ​നാ​വ് കാ​ലി​യാ​യി​രി​ക്കെ, അ​ടി​സ്ഥാ​ന​വി​ക​സ​ന​ത്തി​ൽ സ​ർ​ക്കാ​രി​നെ ര​ക്ഷി​ക്കാ​ൻ സൃ​ഷ്‌​ടി​ച്ച കി​ഫ്ബി എ​ന്ന ടെ​സ്റ്റ് ട്യൂ​ബ് ശി​ശു മു​ടി​യ​നാ​യ പു​ത്ര​നാ​യെ​ങ്കി​ൽ ഇ​നി തീ​റ്റി​പ്പോ​റ്റ​രു​ത്. കാ​ര​ണം, സ​ർ​ക്കാ​രി​ന്‍റെ സൃ​ഷ്‌​ടി​യാ​ണെ​ങ്കി​ലും മു​ടി​പ്പി​ച്ച​തു പൊ​തു​പ്പ​ണ​മാ​ണ്. ഇ​തു യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് ഇ​ട​പാ​ട​ല്ല, നി​കു​തി​പ്പ​ണ കും​ഭ​കോ​ണ​മാ​ണ്.

Editorial

നി​​​യ​​​മ​​​ പ​​​രി​​​ര​​​ക്ഷ​​​യ്ക്കൊ​​​പ്പം സാ​​​മൂ​​​ഹി​​​ക​​​മാ​​​റ്റ​​​വും അ​​​നി​​​വാ​​​ര്യം

നി​​​​​​യ​​​​​​മ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​വും സ​​​​​​ഹാ​​​​​​യ​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളു​​​​​​മൊ​​​​​​ക്കെ​​​​​​യു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും ഗാ​​​​​​ർ​​​​​​ഹി​​​​​​ക പീ​​​​​​ഡ​​​​​​ന​​​​​​ത്തി​​​​​​ന് കു​​​​​​റ​​​​​​വൊ​​​​​​ന്നു​​​​​​മി​​​​​​ല്ല. ക​​​​​​ഴി​​​​​​ഞ്ഞ മൂ​​​​​​ന്നു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നി​​​​​​ടെ ഈ ​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ പ​​​​​​തി​​​​​​നാ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​റെ കേ​​​​​​സു​​​​​​ക​​​​​​ളാ​​​​​​ണ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ള്ള​​​​​​ത്. പു​​​​​​റ​​​​​​ത്ത​​​​​​റി​​​​​​യാ​​​​​​ത്ത​​​​​​വ ഇ​​​​​​തി​​​​​​ന്‍റെ എ​​​​​​ത്ര​​​​​​യോ ഇ​​​​​​ര​​​​​​ട്ടി​​​​​​യാ​​​​​​ണ്. വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം, ജോ​​​​​​ലി തു​​​​​​ട​​​​​​ങ്ങി​​​​​​യ ഉ​​​യ​​​ർ​​​ന്ന സാ​​​​​​മൂ​​​​​​ഹി​​​​​​ക മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ളൊ​​​​​​ന്നും ഗാ​​​​​​ർ​​​​​​ഹി​​​​​​കപീ​​​​​​ഡ​​​​​​ന​​​​​​മെ​​​​​​ന്ന ക്രൂ​​​​​​ര​​​​​​ത​​​​​​യ്ക്ക് മ​​​​​​റു​​​​​​മ​​​​​​രു​​​​​​ന്നാ​​​​​​കു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്ന​​​​​​താ​​​​​​ണ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ അ​​​​​​നു​​​​​​ഭ​​​​​​വം.

അ​​​​​​തൊ​​​​​​രു മ​​​​​​നോ​​​​​​ഭാ​​​​​​വ​​​​​​മാ​​​​​​ണ്. ത​​​​​​ല​​​​​​മു​​​​​​റ ത​​​​​​ല​​​​​​മു​​​​​​റ​​​​​​യാ​​​​​​യി കൈ​​​​​​മാ​​​​​​റി​​​​​​വ​​​​​​രു​​​​​​ന്ന പു​​​​​​രു​​​​​​ഷാ​​​​​​ധി​​​​​​പ​​​​​​ത്യ​​​ കാ​​​ഴ്ച​​​പ്പാ​​​ടി​​​​​​ന്‍റെ ഉ​​​​​​പോ​​​​​​ത്പ​​​​​​ന്നം. അ​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളും ച​​​​​​ട്ട​​​​​​ങ്ങ​​​​​​ളും ശി​​​​​​ക്ഷ​​​​​​ക​​​​​​ളുംകൊ​​​​​​ണ്ടു​​​​​​ മാ​​​​​​ത്രം ഗാ​​​​​​ർ​​​​​​ഹി​​​​​​ക പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ളെ ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കാ​​​​​​നാ​​​​​​കാ​​​​​​ത്ത​​​​​​ത്. പു​​​​​​രു​​​​​​ഷ മേ​​​​​​ൽ​​​​​​ക്കോ​​​​​​യ്മ​​​​​​യ്ക്ക് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന നി​​​​​​ര​​​​​​വ​​​​​​ധി സാ​​​​​​മൂ​​​​​​ഹി​​​​​​ക ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കു​​​​​​ക അ​​​​​​ത്ര എ​​​​​​ളു​​​​​​പ്പ​​​​​​മ​​​​​​ല്ല.

സ്ത്രീ-​​​​​​പു​​​​​​രു​​​​​​ഷ തു​​​​​​ല്യ​​​​​​ത വേ​​​​​​ണ​​​​​​മെ​​​​​​ന്ന് എ​​​​​​ല്ലാ വേ​​​​​​ദി​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നും ന​​​​​​മ്മ​​​​​​ൾ ഉ​​​​​​ച്ച​​​​​​ത്തി​​​​​​ൽ ഘോ​​​​​​ഷി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. പ​​​​​​ക്ഷേ, ന​​​​​​ട​​​​​​ക്കു​​​​​​ന്നി​​​​​​ല്ല. നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ലെ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം​​​​​​തൊ​​​​​​ട്ട് വീ​​​​​​ട്ടു​​​​​​ജോ​​​​​​ലി​​​​​​ക​​​​​​ളി​​​​​​ലെ തു​​​​​​ല്യ​​​​​​ത വ​​​​​​രെ പു​​​​​​രോ​​​​​​ഗ​​​​​​മ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ വാ​​​​​​ക്ചാ​​​​​​തു​​​​​​ര്യം മാ​​​​​​ത്ര​​​​​​മാ​​​​​​യൊ​​​​​​ടു​​​​​​ങ്ങു​​​​​​ന്നു. സ്ത്രീ​​​​​​ക​​​​​​ളു​​​​​​ടെ സ്വാ​​​​​​ത​​​​​​ന്ത്ര്യപ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ ശാ​​​​​​രീ​​​​​​രി​​​​​​കാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ൾ പെ​​​​​​രു​​​​​​കി​​​​​​വ​​​​​​രു​​​​​​ന്ന​​​​​​തും ഭ​​​​​​യാ​​​​​​ന​​​​​​ക​​​​​​മാ​​​​​​യ അ​​​​​​വ​​​​​​സ്ഥ​​​​​​യാ​​​​​​ണ്. അ​​​​​​വ​​​​​​രെ മാ​​​​​​ന​​​​​​സി​​​​​​ക​​​​​​മാ​​​​​​യി ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​ൻ സോ​​​​​​ഷ്യ​​​​​​ൽ മീ​​​​​​ഡി​​​​​​യ​​​​​​ എ​​​​​​ന്ന ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ ആ​​​​​​യു​​​​​​ധംകൂ​​​​​​ടി വ​​​​​​ന്ന​​​​​​തോ​​​​​​ടെ സ്ത്രീ​​​​​​സു​​​​​​ര​​​​​​ക്ഷ​​​​​​യു​​​​​​ടെ​​​​​​യും സ്ത്രീ​​​​​​സ​​​​​​മ​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ പി​​​​​​റ​​​​​​കി​​​​​​ലേ​​​​​​ക്കാ​​​​​​ണ് ന​​​മ്മു​​​ടെ പോ​​​ക്ക്.

‘സ​​​​​​ഹ​​​​​​നം മ​​​​​​തി, ഇ​​​​​​നി ശ​​​​​​ബ്‌​​​​​​ദ​​​​​​മു​​​​​​യ​​​​​​ർ​​​​​​ത്താം’ എ​​​​​​ന്ന സ​​​​​​ന്ദേ​​​​​​ശ​​​​​​വു​​​​​​മാ​​​​​​യി കേ​​​​​​ര​​​​​​ള പൊ​​​​​​ലി​​​​​​സ് രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി​​​​​​യ​​​​​​തി​​​​​​നെ മേ​​​​​​ൽ​​​​​​പ്പ​​​​​​റ​​​​​​ഞ്ഞ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം ക​​​​​​ണ​​​​​​ക്കി​​​​​​ലെ​​​​​​ടു​​​​​​ത്തു​​​​​​ത​​​​​​ന്നെ ന​​​​​​മു​​​​​​ക്കു സ്വാ​​​​​​ഗ​​​​​​തം ചെ​​​​​​യ്യു​​​​​​ക​​​​​​യും അ​​​​​​ഭി​​​​​​ന​​​​​​ന്ദി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യാം. ‘സ്പീ​​​​​​ക് അ​​​​​​പ്’എ​​​​​​ന്ന ദൗ​​​​​​ത്യ​​​​​​സേ​​​​​​ന രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ഗാ​​​​​​ർ​​​​​​ഹി​​​​​​ക പീ​​​​​​ഡ​​​​​​ന​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ പു​​​​​​തി​​​​​​യ നീ​​​​​​ക്കം. സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​മോ കു​​​​​​ടും​​​​​​ബ​​​​​​പ​​​​​​ര​​​​​​മോ ആ​​​​​​യ ഭ​​​​​​യം മൂ​​​​​​ലം ഒ​​​​​​രു സ്ത്രീ​​​​​​ക്കും നീ​​​​​​തി നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ടാ​​​​​​ത്ത ത​​​​​​ര​​​​​​ത്തി​​​​​​ൽ ശ​​​​​​ക്ത​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലാ​​​​​​ണ് പൊ​​​​​​ലി​​​​​​സ് ന​​​​​​ട​​​​​​ത്തു​​​​​​ക എ​​​​​​ന്നാ​​​​​​ണ് ആ​​​​​​ഭ്യ​​​​​​ന്ത​​​​​​രമ​​​​​​ന്ത്രി ര​​​​​​മേ​​​​​​ശ് ചെ​​​​​​ന്നി​​​​​​ത്ത​​​​​​ല​​​​​​യു​​​​​​ടെ ഉ​​​​​​റ​​​​​​ച്ച വാ​​​​​​ക്കു​​​​​​ക​​​​​​ൾ. മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ ‘തൂ​​​​​​ഫാ​​​​​​ൻ’ വി​​​​​​ജ​​​​​​യി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ന​​​​​​മ്മ​​​​​​ൾ കാ​​​​​​ണു​​​​​​ന്നു​​​​​​ണ്ട്. അ​​​​​​തേ നി​​​​​​ശ്ച​​​​​​യ​​​​​​ദാ​​​​​​ർ​​​​​​ഢ്യ​​​​​​വും ആ​​​​​​ർ​​​​​​ജ​​​​​​വ​​​​​​വും ഉ​​​​​​ണ്ടാ​​​​​​യാ​​​​​​ൽ ‘സ്പീ​​​​​​ക് അ​​​​​​പ്പും’ അ​​​തി​​​ന്‍റെ ത​​​ല​​​ത്തി​​​ൽ വി​​​​​​ജ​​​​​​യി​​​​​​ക്കും.

ഗാ​​​​​​​​​​ർ​​​​​​​​​​ഹി​​​​​​​​​​ക അ​​​​​​​​​​തി​​​​​​​​​​ക്ര​​​​​​​​​​മം ത​​​​​​​​​​ട​​​​​​​​​​യു​​​​​​​​​​ക, അ​​​​​​​​​​തി​​​​​​​​​​ജീ​​​​​​​​​​വി​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​ൾ​​​​​​​​​​ക്കു നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​സ​​​​​​​​​​ഹാ​​​​​​​​​​യ​​​​​​​​​​വും കൗ​​​​​​​​​​ൺ​​​​​​​​​​സ​​​​​​ലിം​​​​​​​​​​ഗും ഉ​​​​​​​​​​റ​​​​​​​​​​പ്പാ​​​​​​​​​​ക്കു​​​​​​​​​​ക, സു​​​​​​​​​​ര​​​​​​​​​​ക്ഷി​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യ താ​​​​​​​​​​മ​​​​​​​​​​സ​​​​​​​​​​വും ഉ​​​​​​​​​​പ​​​​​​​​​​ജീ​​​​​​​​​​വ​​​​​​​​​​ന പി​​​​​​​​​​ന്തു​​​​​​​​​​ണ​​​​​​​​​​യും ല​​​​​​​​​​ഭ്യ​​​​​​​​​​മാ​​​​​​​​​​ക്കു​​​​​​​​​​ക എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യാ​​​​​​​​​​ണ് സ്പീ​​​​​​​​​​ക്ക് അ​​​​​​​​​​പ്പി​​​​​​​​​​ന്‍റെ പ്ര​​​​​​​​​​ധാ​​​​​​​​​​ന ല​​​​​​​​​​ക്ഷ്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ. പ​​​​​​​​​​രാ​​​​​​​​​​തി ന​​​​​​​​​​ൽ​​​​​​​​​​കാ​​​​​​​​​​ൻ ക​​​​​​​​​​ഴി​​​​​​​​​​യാ​​​​​​​​​​ത്ത സാ​​​​​​​​​​ഹ​​​​​​​​​​ച​​​​​​​​​​ര്യ​​​​​​​​​​ത്തി​​​​​​​​​​ലു​​​​​​​​​​ള്ള സ്ത്രീ​​​​​​​​​​ക​​​​​​​​​​ൾ​​​​​​​​​​ക്കു സു​​​​​​​​​​ര​​​​​​​​​​ക്ഷി​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യി സ​​​​​​​​​​ഹാ​​​​​​​​​​യം തേ​​​​​​​​​​ടാ​​​​​​​​​​നു​​​​​​​​​​ള്ള സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​വും വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്യു​​​​​​ന്നു​​​​​​ണ്ട്.

പ​​​​​​​​​​ര​​​​​​​​​​മ്പ​​​​​​​​​​രാ​​​​​​​​​​ഗ​​​​​​​​​​ത പൊ​​​​​​​​​​ലി​​​​​​​​​​സ് വ​​​​​​ഴി​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ​​​​​​നി​​​​​​​​​​ന്നു മാ​​​​​​​​​​റി അ​​​​​​​​​​തി​​​​​​​​​​ജീ​​​​​​​​​​വി​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ സ്വ​​​​​​​​​​കാ​​​​​​​​​​ര്യ​​​​​​​​​​ത​​​​​​​​​​യ്ക്ക് പൂ​​​​​​​​​​ർ​​​​​​​​​​ണ മു​​​​​​​​​​ൻ​​​​​​​​​​ഗ​​​​​​​​​​ണ​​​​​​​​​​ന ന​​​​​​​​​​ൽ​​​​​​​​​​കു​​​​​​മെ​​​​​​ന്ന​​​​​​താ​​​​​​ണ് ഇ​​​​​​തി​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര്യം. ഗാ​​​​​​ർ​​​​​​ഹി​​​​​​ക പീ​​​​​​ഡ​​​​​​ന​​​​​​വും അ​​​​​​തോടനു​​​​​​ബ​​​​​​ന്ധി​​​​​​ച്ചു​​​​​​ള്ള പ​​​​​​രാ​​​​​​തി​​​​​​യും കേ​​​​​​സു​​​​​​മെ​​​​​​ല്ലാം ഏ​​​​​​റ്റ​​​​​​വു​​​​​​മ​​​​​​ധി​​​​​​കം വൈ​​​​​​കാ​​​​​​രി​​​​​​ക സ​​​​​​മ്മ​​​​​​ർ​​​​​​ദ​​​​​​മു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. അ​​​​​​വി​​​​​​ടെ സ​​​​​​ഹാ​​​​​​നു​​​​​​ഭൂ​​​​​​തി​​​​​​യും കൃ​​​​​​ത്യ​​​​​​സ​​​​​​മ​​​​​​യ​​​​​​ത്തെ നി​​​​​​യ​​​​​​മ, സാ​​​​​​ങ്കേ​​​​​​തി​​​​​​ക സ​​​​​​ഹാ​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​ണ് വേ​​​​​​ണ്ട​​​​​​ത്. അ​​​​​​തി​​​​​​നുപകരി​​​​​​ക്കു​​​​​​ന്ന വി​​​​​​ധ​​​​​​ത്തി​​​​​​ലാ​​​​​​വ​​​​​​ണം ദൗ​​​​​​ത്യ​​​​​​സേ​​​​​​ന​​​​​​യി​​​​​​ലെ അം​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. സ്ത്രീ​സു​ര​ക്ഷ​യ്ക്കു വേ​ണ്ടി തു​​​​​​ട​​​​​​ങ്ങി​​​​​​വ​​​​​​യ്ക്കു​​​​​​ന്ന പ​​​​​​ല പൊ​​​​​​ലി​​​​​​സ് സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളും കാ​​​​​​ല​​​​​​ക്ര​​​​​​മേ​​​​​​ണ വ്യ​​​​​​വ​​​​​​സ്ഥാ​​​​​​പി​​​​​​ത പൊ​​​​​​ലി​​​​​​സ് ശൈ​​​​​​ലി​​​​​​യി​​​​​​ലേ​​​​​​ക്ക് വ​​​​​​ഴി​​​​​​മാ​​​​​​റു​​​​​​ന്ന​​​​​​താ​​​​​​ണ് ന​​​​​​മ്മു​​​​​​ടെ അ​​​​​​നു​​​​​​ഭ​​​​​​വം.

പോ​​​​​​​​​​ക്സോ നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​ത്തി​​​​​​​​​​ലെ വ്യ​​​​​​​​​​വ​​​​​​​​​​സ്ഥ​​​​​​​​​​ക​​​​​​​​​​ൾ​​​​​​​​​​ക്ക് സ​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യി അ​​​​​​​​​​തി​​​​​​​​​​ജീ​​​​​​​​​​വി​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ വ്യ​​​​​​​​​​ക്തി​​​​​​​​​​വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ൾ പൂ​​​​​​​​​​ർ​​​​​​​​​​ണ​​​​​​​​​​മാ​​​​​​​​​​യും ര​​​​​​​​​​ഹ​​​​​​​​​​സ്യ​​​​​​​​​​മാ​​​​​​​​​​യി സൂ​​​​​​​​​​ക്ഷി​​​​​​​​​​ക്കു​​​​​​മെ​​​​​​ന്ന​​​​​​തും സ്ത്രീ​​​​​​ക​​​​​​ളെ പ​​​​​​രാ​​​​​​തി​​​​​​യു​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു​​​​​​ വ​​​​​​രാ​​​​​​ൻ പ്രേ​​​​​​രി​​​​​​പ്പി​​​​​​ക്കും. ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​യ അ​​​​​​ന​​​​​​ന്ത​​​​​​ര ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളാ​​​​​​ണ് പി​​​​​​ന്നെ വേ​​​​​​ണ്ട​​​​​​ത്. അ​​​​​​തും അ​​​​​​തി​​​​​​വേ​​​​​​ഗ​​​​​​ത്തി​​​​​​ൽ. കേ​​​​​​സും കൂ​​​​​​ട്ട​​​​​​വു​​​​​​മാ​​​​​​യി കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ നീ​​​​​​ണ്ടു​​​​​​പോ​​​​​​യാ​​​​​​ൽ അ​​​​​​തു​​​​​​ത​​​​​​ന്നെ മ​​​​​​റ്റൊ​​​​​​രു പീ​​​​​​ഡ​​​​​​ന​​​​​​മാ​​​​​​യി മാ​​​​​​റും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഫാ​​​സ്റ്റ് ട്രാ​​​ക്ക് കോ​​​ട​​​തി​​​ക​​​ൾ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​കും.

സ്ത്രീ​​​​​​സു​​​​​​ര​​​​​​ക്ഷ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി നി​​​​​​ർ​​​​​​മി​​​​​​ച്ച നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ ചി​​​​​​ല സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ്യ​​​​​​ക്തി​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വൈ​​​​​​രാ​​​​​​ഗ്യം തീ​​​​​​ർ​​​​​​ക്കാ​​​​​​നും പ്ര​​​​​​തി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​നു​​​​​​മു​​​​​​ള്ള ആ​​​​​​യു​​​​​​ധ​​​​​​മാ​​​​​​യി ദു​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗം ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​താ​​​​​​യി സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യും വി​​​​​​വി​​​​​​ധ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളും ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ച് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ കാ​​​​​​ര്യ​​​​​​വും ഓ​​​​​​ർ​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. യ​​​​​​ഥാ​​​​​​ർ​​​​​​ഥ ഇ​​​​​​ര​​​​​​ക​​​​​​ൾ​​​​​​ക്ക് നീ​​​​​​തി ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ നി​​​​​​ർ​​​​​​മി​​​​​​ച്ച നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ദു​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗം നീ​​​​​​തി​​​​​​ന്യാ​​​​​​യ വ്യ​​​​​​വ​​​​​​സ്ഥ​​​​​​യ്ക്ക് വ​​​​​​ലി​​​​​​യ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​ണ്. സ്പീ​​​​​​ക് അ​​​​​​പ്പും കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​ത്തെ ജാ​​​​​ഗ്ര​​​​​ത​​​​​യോ​​​​​ടെ ഏ​​​​​റ്റെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

ഗാ​​​​​​ർ​​​​​​ഹി​​​​​​ക പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ മ​​​​​​ന​​​​​​ഃശാ​​​​​​സ്ത്ര അ​​​​​​ടി​​​​​​ത്ത​​​​​​റ എ​​​​​​ന്ന​​​​​​ത് പീ​​​​​​ഡി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന വ്യ​​​​​​ക്തി​​​​​​യു​​​​​​ടെ മാ​​​​​​ന​​​​​​സി​​​​​​കാ​​​​​​വ​​​​​​സ്ഥ, ഇ​​​​​​ര​​​​​​യാ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന വ്യ​​​​​​ക്തി​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ, അ​​​​​​വ​​​​​​ർ ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ബ​​​​​​ന്ധ​​​​​​ത്തി​​​​​​ന്‍റെ സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​ത​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യെ ആ​​​​​​ശ്ര​​​​​​യി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു. പെ​​​​​​ട്ടെ​​​​​​ന്നു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന ദേ​​​​​​ഷ്യ​​​​​​ത്തി​​​​​​ലു​​​​​​പ​​​​​​രി, ആ​​​​​​ഴ​​​​​​ത്തി​​​​​​ലു​​​​​​ള്ള ചി​​​​​​ല മാ​​​​​​ന​​​​​​സി​​​​​​ക ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളാ​​​​​​ണ് അ​​​​​​ക്ര​​​​​​മ​​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​​ന്ന​​​​​​ത്. സാ​​​​​മ്പ​​​​​ത്തി​​​​​കം, സാ​​​​​മൂ​​​​​ഹി​​​​​ക ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ, വ്യ​​​​​ക്തി​​​​​സ്വാ​​​​​ത​​​​​ന്ത്ര്യം എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം നി​​​​​യ​​​​​ന്ത്രി​​​​​ച്ച് ത​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ധി​​​​​കാ​​​​​രം സ്ഥാ​​​​​പി​​​​​ക്കാ​​​​​ൻ ന​​​​​ട​​​​​ത്തു​​​​​ന്ന ശ്ര​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ന​​​​​ന്ത​​​​​ര​​​​​ഫ​​​​​ലം.

സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ലെ അ​​​​​ധി​​​​​കാ​​​​​രഘ​​​​​ട​​​​​ന ക​​​​​ണ്ടു​​​​​വ​​​​​ള​​​​​ർ​​​​​ന്ന​​​​​വ​​​​​ർ, പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള വ​​​​​ഴി ആ​​​​​ണ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ന്‍റേ​​​​​താ​​​​​ണെ​​​​​ന്ന് തെ​​​​​റ്റാ​​​​​യി മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തും ഇ​​​​​ത് ത​​​​​ല​​​​​മു​​​​​റ​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് കൈ​​​​​മാ​​​​​റു​​​ന്ന​​​​​തും നി​​​​​യ​​​​​മ​​​​​ത്തി​​​​​നും ശി​​​​​ക്ഷ​​​​​യ്ക്കു​​​​​മൊ​​​​​ക്കെ അ​​​​​പ്പു​​​​​റം സ​​​​​മൂ​​​​​ഹം ഏ​​​​​റ്റെ​​​​​ടു​​​​​ക്കേ​​​​​ണ്ട വി​​​​​ഷ​​​​​യ​​​​​മാ​​​​​ണ്. ഇ​​​​​തി​​​​​ന്‍റെ​​​​​ത​​​​​ന്നെ മ​​​​​റു​​​​​വ​​​​​ശ​​​​​മാ​​​​​ണ് ഇ​​​​​ര​​​​​ക​​​​​ളാ​​​​​യി മാ​​​​​റു​​​​​ന്ന​​​​​വ​​​​​ർ പ​​​​​ഠി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ന്ന നി​​​​​സ​​​​​ഹാ​​​​​യ​​​​​ത. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി പീ​​​​​ഡ​​​​​നം നേ​​​​​രി​​​​​ടു​​​​​മ്പോ​​​​​ൾ, അ​​​​​തി​​​​​ൽ​​​​​നി​​​​​ന്ന് ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ൻ യാ​​​​​തൊ​​​​​രു വ​​​​​ഴി​​​​​യു​​​​​മി​​​​​ല്ലെ​​​​​ന്ന് ഇ​​​​​ര​​​​​ക​​​​​ളു​​​​​ടെ മ​​​​​ന​​​​​സ് ഉ​​​​​റ​​​​​പ്പി​​​​​ക്കു​​​​​ന്നു. പി​​​​​ന്നീ​​​​​ട് അ​​​​​നു​​​​​കൂ​​​​​ല സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മു​​​​​ണ്ടാ​​​​​യാ​​​​​ൽ​​​​​പോ​​​​​ലും പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​ർ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്നു. സാ​​​​​മൂ​​​​​ഹി​​​​​കാ​​​​​ന്ത​​​​​സി​​​​​ന്‍റെ പേ​​​​​രി​​​​​ൽ സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്ന് പി​​​​​ന്തു​​​​​ണ കി​​​​​ട്ടാ​​​​​ത്ത​​​​​തും കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ വ​​​​​ഷ​​​​​ളാ​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ്പീ​​​​ക് അ​​​​പ് സം​​​​വി​​​​ധാ​​​​ന​​​​ത്തെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം​​​​ത​​​​ന്നെ പു​​​​രു​​​​ഷാ​​​​ധി​​​​പ​​​​ത്യ മ​​​​നോ​​​​ഭാ​​​​വ​​​​ത്തി​​​​ൽ മാ​​​​റ്റം​​​​വ​​​​രു​​​​ത്താ​​​​നു​​​​ള്ള സാ​​​​മൂ​​​​ഹി​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​കൂ​​​​ടി ഗൗ​​​​ര​​​​വ​​​​മാ​​​​യി ചി​​​​ന്തി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട് എ​​​​ന്ന കാ​​​​ര്യം അ​​​​ടി​​​​വ​​​​ര​​​​യി​​​​ട്ട് പ​​​​റ​​​​യ​​​​ട്ടെ.

Editorial

വാ​​ഗ്ദാ​​ന​​ങ്ങ​​ള​​ല്ല,കൈ​​ത്താ​​ങ്ങാ​​ണ് ക​​ർ​​ഷ​​ക​​നു വേ​​ണ്ട​​ത്

വി​​ള​​നാ​​ശം സം​​​​​​​​ഭ​​​​​​​​വി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് താ​​​​​​​​ങ്ങാ​​​​​​​​കാ​​​​​​​​നാ​​​​​​​​ണ് വി​​​​​​​​ള ഇ​​​​​​​​ൻ​​​​​​​​ഷ്വ​​​​​​​​റ​​​​​​​​ൻ​​​​​​​​സ്, പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​ക്ഷോ​​​​​​​​ഭ ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സം തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ. ശ​​​​​​​​രി​​​​​​​​യാ​​​​​​​​യ രീ​​​​​​​​തി​​​​​​​​യി​​​​​​​​ൽ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ച്ചാ​​​​​​​​ൽ ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് തു​​​​​​​​ണ​​​​​​​​യാ​​​​​​​​കു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ഈ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളെ​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് സം​​​​​​​​ശ​​​​​​​​യ​​​​​​​​മി​​​​​​​​ല്ല. എ​​​​​​​​ന്നാ​​​​​​​​ൽ, പ​​​​​​​​തി​​​​​​​​വു കെ​​​​​​​​ടു​​​​​​​​കാ​​​​​​​​ര്യ​​​​​​​​സ്ഥ​​​​​​​​ത​​​​​​​​യും ചു​​​​​​​​വ​​​​​​​​പ്പു​​​​​​​​നാ​​​​​​​​ട​​​​​​​​ക​​​​​​​​ളും കാ​​​​​​​​ര​​​​​​​​ണം ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​ർ​​​​​​​​ക്ക് ഈ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ​​​​​​​​യൊ​​​​​​​​ന്നും യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ ഗു​​​​​​​​ണം കി​​​​​​​​ട്ടു​​​​​​​​ന്നി​​​​​​​​ല്ലെ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് വ​​​​​​​​സ്തു​​​​​​​​ത.

ഏ​​​​​​​​റെ ക്ലേ​​​​​​​​ശം സ​​​​​​​​ഹി​​​​​​​​ച്ച് വി​​​​​​​​ള​​​​​​​​വെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ ന്യാ​​​​​​​​യ​​​​​​​​മാ​​​​​​​​യ വി​​​​​​​​ല കി​​​​​​​​ട്ടാ​​​​​​​​ൻ പെ​​​​​​​​ടു​​​​​​​​ന്ന പെ​​​​​​​​ടാ​​​​​​​​പ്പാ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ ന​​​​​​​​മ്മ​​​​​​​​ൾ ക​​​​​​​​ണ്ടു​​​​​​​​കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഓ​​​​​​​​രോ സീ​​​​​​​​സ​​​​​​​​ണി​​​​​​​​ലും പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​മ്പോ​​​​​​​​ൾ അ​​​​​​​​ടു​​​​​​​​ത്ത ത​​​​​​​​വ​​​​​​​​ണ ശ​​​​​​​​രി​​​​​​​​യാ​​​​​​​​ക്കാം എ​​​​​​​​ന്നു പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത​​​​​​​​ല്ലാ​​​​​​​​തെ ഒ​​​​​​​​ന്നും ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ല. നെ​​​​​​​​ൽ​​​​​​​​ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടെ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ പ​​​​​​​​റ​​​​​​​​യാ​​​​​​​​ൻ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യി​​​​​​​​ട്ട് വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി. സം​​​​​​​​ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ലെ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ പ​​​​​​​​രി​​​​​​​​ഹ​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നേ​​​​​​​​യി​​​​​​​​ല്ല. വ​​​​​​​​ന​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ കാ​​​​​​​​ട്ടു​​​​​​​​മൃ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ കൃ​​​​​​​​ഷി​​​​​​​​ ന​​​​​​​​ശി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് ശ​​​​​​​​മ​​​​​​​​ന​​​​​​​​മി​​​​​​​​ല്ല. വ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന​​​​​​​​ക​​​​​​​​ലെ​​​​​​​​യു​​​​​​​​ള്ള പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​​പോ​​​​​​​​ലും കാ​​​​​​​​ട്ടു​​​​​​​​പ​​​​​​​​ന്നി​​​​​​​​യും കു​​​​​​​​ര​​​​​​​​ങ്ങു​​​​​​​​മൊ​​​​​​​​ക്കെ നി​​​​​​​​ർ​​​​​​​​ബാ​​​​​​​​ധം വി​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. കാ​​​​​​​​ട്ടാ​​​​​​​​ന​​​​​​​​യും ക​​​​​​​​ടു​​​​​​​​വ​​​​​​​​യും മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​രെ കൊ​​​​​​​​ന്നു​​​​​​​​കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഒ​​​​​​​​ന്നി​​​​​​​​നും ഒ​​​​​​​​രു മാ​​​​​​​​റ്റ​​​​​​​​വു​​​​​​​​മി​​​​​​​​ല്ല. ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടെ മു​​​​​​​​റ​​​​​​​​വി​​​​​​​​ളി​​​​​​​​ക​​​​​​​​ൾ ബ​​​​​​​​ധി​​​​​​​​ര ക​​​​​​​​ർ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഒ​​​​​​​​രു ച​​​​​​​​ല​​​​​​​​ന​​​​​​​​വും സൃ​​​​​​​​ഷ്‌​​​​​​​​ടി​​​​​​​​ക്കാ​​​​​​​​തെ ഒ​​​​​​​​ടു​​​​​​​​ങ്ങു​​​​​​​​ന്നു. അ​​​​​​​​തി​​​​​​​​നി​​​​​​​​ട​​​​​​​​യി​​​​​​​​ൽ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ വ​​​​​​​​രു​​​​​​​​ന്നു​​​​​​​​ണ്ട്. മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ​​​​​​​​ക​​​​​​​​ൾ മാ​​​​​​​​റു​​​​​​​​ന്നു​​​​​​​​ണ്ട്. ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന വാ​​​​​​​​ഗ്ദാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു കീ​​​​​​​​ഴി​​​​​​​​ലെ ഒ​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ മാ​​​​​​​​റു​​​​​​​​ന്നു​​​​​​​​ണ്ട്. പ​​​​​​​​ക്ഷേ, യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ അ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യ്ക്കു മാ​​​​​​​​ത്രം മാ​​​​​​​​റ്റ​​​​​​​​മൊ​​​​​​​​ന്നു​​​​​​​​മി​​​​​​​​ല്ല.

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ വി​​​​​​​​ള ഇ​​​​​​​​ൻ​​​​​​​​ഷ്വ​​​​​​​​റ​​​​​​​​ൻ​​​​​​​​സ്, പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​ക്ഷോ​​​​​​​​ഭ ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സ കു​​​​​​​​ടി​​​​​​​​ശി​​​​​​​​ക​​​​​​​​യെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ ആ​​​​​​​​രെ​​​​​​​​യും അ​​​​​​​​സ്വ​​​​​​​​സ്ഥ​​​​​​രാ​​​​​​ക്കു​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. ഇ​​​​​​​​രു​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളി​​​​​​​​ലു​​​​​​​​മാ​​​​​​​​യി ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് മൊ​​​​​​​​ത്തം ന​​​​​​​​ൽ​​​​​​​​കാ​​​​​​​​നു​​​​​​​​ള്ള​​​​​​​​ത് 133 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ്. 2025 മേ​​​​​​​​യ് മു​​​​​​​​ത​​​​​​​​ലു​​​​​​​​ള്ള അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ളി​​​​​​​​ലെ കു​​​​​​​​ടി​​​​​​​​ശി​​​​​​​​ക​​​​​​​​യാ​​​​​​​​ണി​​​​​​​​തെ​​​​​​​​ന്ന് വി​​​​​​​​വ​​​​​​​​രാ​​​​​​​​വ​​​​​​​​കാ​​​​​​​​ശ രേ​​​​​​​​ഖ​​​​​​​​ക​​​​​​​​ൾ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്നു. ഏ​​​​​​​​റെ പ്ര​​​​​​​​തീ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ളോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ പ്രീ​​​​​​​​മി​​​​​​​​യ​​​​​​​​മ​​​​​​​​ട​​​​​​​​ച്ച് സം​​​​​​​​സ്ഥാ​​​​​​​​ന വി​​​​​​​​ള ഇ​​​​​​​​ൻ​​​​​​​​ഷ്വ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യി​​​​​​​​ൽ ചേ​​​​​​​​ർ​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​വ​​​​​​​​രി​​​​​​​​ൽ 14,971 ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ണ് തു​​​​​​​​ക കി​​​​​​​​ട്ടാ​​​​​​​​നു​​​​​​​​ള്ള​​​​​​​​ത്. ഇ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കു കി​​​​​​​​ട്ടാ​​​​​​​​നു​​​​​​​​ള്ള 43.22 കോ​​​​​​​​ടി രൂ​​​​​​​​പ ക​​​​​​​​ഴി​​​​​​​​ഞ്ഞ മാ​​​​​​​​സം​​​​​​വ​​​​​​​​രെ കു​​​​​​​​ടി​​​​​​​​ശി​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. 2025 മേ​​​​​​​​യ് നാ​​​​​​​​ലു മു​​​​​​​​ത​​​​​​​​ലു​​​​​​​​ള്ള അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ളി​​​​​​​​ലെ തു​​​​​​​​ക ഇ​​​​​​​​നി​​​​​​​​യും വി​​​​​​​​ത​​​​​​​​ര​​​​​​​​ണം ചെ​​​​​​​​യ്തി​​​​​​​​ട്ടി​​​​​​​​ല്ലെ​​​​​​​​ന്നാ​​​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർത​​​​​​ന്നെ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​ത്. മ​​​​​​​​ല​​​​​​​​പ്പു​​​​​​​​റം ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ണ് വി​​​​​​​​ള ഇ​​​​​​​​ൻ​​​​​​​​ഷ്വ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് ആ​​​​​​​​നു​​​​​​​​കൂ​​​​​​​​ല്യ​​​​​​​​ത്തി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ കി​​​​​​​​ട്ടാ​​​​​​​​നു​​​​​​​​ള്ള​​​​​​​​ത്. 12.72 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ വി​​​​​​​​ഹി​​​​​​​​തം. കോ​​​​​​​​ഴി​​​​​​​​ക്കോ​​​​​​​​ട് ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ൽ 6.45കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യും വ​​​​​​​​യ​​​​​​​​നാ​​​​​​​​ട് ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ൽ 5.42 കോ​​​​​​​​ടി​​​​​​​​യും തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ൽ 4.94 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യും മു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​ക്കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്നു.

വി​​​​​​​​ള ന​​​​​​​​ശി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​നു​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്ന ആ​​​​​​​​ഘാ​​​​​​​​തം വ​​​​​​​​ള​​​​​​​​രെ വ​​​​​​​​ലു​​​​​​​​താ​​​​​​​​ണ്. ഇ​​​​​​​​തു​​​​​​​​പോ​​​​​​​​ലു​​​​​​​​ള്ള സ​​​​​​​​മാ​​​​​​​​ശ്വാ​​​​​​​​സ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ അ​​​​​​​​നി​​​​​​​​ശ്ചി​​​​​​​​ത​​​​​​​​മാ​​​​​​​​യി മു​​​​​​​​ട​​​​​​​​ങ്ങു​​​​​​​​മ്പോ​​​​​​​​ൾ അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​തം തി​​​​​​​​ക​​​​​​​​ച്ചും വ​​​​​​​​ഴി​​​​​​​​മു​​​​​​​​ട്ടു​​​​​​​​ന്നു. ഇ​​​​​​​​ത്ത​​​​​​​​രം സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് കൃ​​​​​​​​ഷി ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​നും ജീ​​​​​​​​വ​​​​​​​​നൊ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നും​​​​​​​​വ​​​​​​​​രെ ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രെ പ്രേ​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. കാ​​​​​​​​ര​​​​​​​​ണം, സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​യാ​​​​​​​​യാ​​​​​​​​ലും സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ മെ​​​​​​​​ല്ലെ​​​​​​​​പ്പോ​​​​​​​​ക്കാ​​​​​​​​യാ​​​​​​​​ലും സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ കെ​​​​​​​​ടു​​​​​​​​കാ​​​​​​​​ര്യ​​​​​​​​സ്ഥ​​​​​​​​ത​​​​​​​​യാ​​​​​​​​യേ വി​​​​​​​​ല​​​​​​​​യി​​​​​​​​രു​​​​​​​​ത്താ​​​​​​​​നാ​​​​​​​​കൂ. വ​​​​​​​​യ​​​​​​​​നാ​​​​​​​​ട്ടി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ന്ന കാ​​​​​​​​പ്പി​​​​​​​​ദി​​​​​​​​നാ​​​​​​​​ഘോ​​​​​​​​ഷം ഉ​​​​​​​​ദ്ഘാ​​​​​​​​ട​​​​​​​​നം ചെ​​​​​​​​യ്ത കൃ​​​​​​​​ഷി​​​​​​​​മ​​​​​​​​ന്ത്രി ടി. ​​​​​​​​സി​​​​​​​​ദ്ദി​​​​​​​​ഖ് പ​​​​​​​​റ​​​​​​​​ഞ്ഞ​​​​​​​​ത് വി​​​​​​​​ള ഇ​​​​​​​​ൻ​​​​​​​​ഷ്വ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് കു​​​​​​​​ടി​​​​​​​​ശി​​​​​​​​ക തീ​​​​​​​​ർ​​​​​​​​പ്പാ​​​​​​​​ക്കാ​​​​​​​​ൻ ആ​​​​​​​​റു കോ​​​​​​​​ടി രൂ​​​​​​​​പ നീ​​​​​​​​ക്കി​​​​​​​​വ​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ടെ​​​​​​​​ന്നാ​​​​​​​​ണ്. തു​​​​​​​​ക വി​​​​​​​​ത​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളെ​​​​​​​​ല്ലാം പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​യെ​​​​​​​​ന്നും മ​​​​​​​​ന്ത്രി അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​പ്പെ​​​​​​​​ട്ടു. പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​ക്ഷോ​​​​​​​​ഭ​​​​​​​​ത്തി​​​​​​​​ൽ കാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക​​​​​​​​വി​​​​​​​​ള​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ച നാ​​​​​​​​ശ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ധ​​​​​​​​നം ഈ ​​​​​​​​മാ​​​​​​​​സം അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​​​​​ത്തോ​​​​​​​​ടെ ന​​​​​​​​ൽ​​​​​​​​കു​​​​​​​​മെ​​​​​​​​ന്ന ഉ​​​​​​​​റ​​​​​​​​പ്പും മ​​​​​​​​ന്ത്രി ന​​​​​​​​ൽ​​​​​​​​കി.

ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ നോ​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ, വി​​​​​​​​ള ഇ​​​​​​​​ൻ​​​​​​​​ഷ്വ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് കു​​​​​​​​ടി​​​​​​​​ശി​​​​​​​​ക തീ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ൻ മ​​​​​​​​ന്ത്രി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ച ആ​​​​​​​​റു​​​​​​​​കോ​​​​​​​​ടി രൂ​​​​​​​​പ എ​​​​​​​​ങ്ങു​​​​​​​​മെ​​​​​​​​ത്തി​​​​​​​​ല്ലെ​​​​​​​​ന്നു കാ​​​​​​​​ണാം. പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​ക്ഷോ​​​​​​​​ഭ ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ന് അ​​​​​​​​ർ​​​​​​​​ഹ​​​​​​​​ത​​​​​​​​യു​​​​​​​​ള്ള 1,52, 665 ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് 2021 ഒ​​​​​​​​ക്‌​​​​​​​​ടോ​​​​​​​​ബ​​​​​​​​ർ മു​​​​​​​​ത​​​​​​​​ലു​​​​​​​​ള്ള ആ​​​​​​​​നു​​​​​​​​കൂ​​​​​​​​ല്യം കി​​​​​​​​ട്ടാ​​​​​​​​നു​​​​​​​​ണ്ടെ​​​​​​​​ന്ന സ​​​​​​​​ത്യ​​​​​​​​വും തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​യ​​​​​​​​ണം. ഈ​​​​​​​​യി​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ ക​​​​​​​​ഴി​​​​​​​​ഞ്ഞ മാ​​​​​​​​സം വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള കു​​​​​​​​ടി​​​​​​​​ശി​​​​​​​​ക 90.81 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ്. ഈ ​​​​​​​​മാ​​​​​​​​സം​​​​​​​​ത​​​​​​​​ന്നെ ഇ​​​​​​​​തു കൊ​​​​​​​​ടു​​​​​​​​ത്തു​​​​​​​​തീ​​​​​​​​ർ​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ വാ​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ ശു​​​​​​​​ഭാ​​​​​​​​പ്തി​​​​​​​​വി​​​​​​​​ശ്വാ​​​​​​​​സി​​​​​​​​ക്കു​​​​​​​​പോ​​​​​​​​ലും വെ​​​​​​​​ള്ളം കൂ​​​​​​​​ട്ടാ​​​​​​​​തെ വി​​​​​​​​ഴു​​​​​​​​ങ്ങാ​​​​​​​​നാ​​​​​​​​കി​​​​​​​​ല്ല. ഉ​​​​​​​​രു​​​​​​​​ൾ​​​​​​​​പൊ​​​​​​​​ട്ട​​​​​​​​ൽ എ​​​​​​​​ല്ലാം ത​​​​​​​​ക​​​​​​​​ർ​​​​​​​​ത്ത വ​​​​​​​​യ​​​​​​​​നാ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ണ് പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​ക്ഷോ​​​​​​​​ഭ ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സ തു​​​​​​​​ക ഏ​​​​​​​​റ്റ​​​​​​​​വും കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ കി​​​​​​​​ട്ടാ​​​​​​​​നു​​​​​​​​ള്ള​​​​​​​​ത്.

പ്ര​​​​​​​​ഖ്യാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും വാ​​​​​​​​ഗ്ദാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും കേ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ കൈ​​​​​​​​യ​​​​​​​​ടി​​​​​​​​ച്ച് ത​​​​​​​​ള​​​​​​​​ർ​​​​​​​​ന്ന​​​​​​​​വ​​​​​​​​രാ​​​​​​​​ണ്​​ ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ. ദു​​​​​​​​രി​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് കൈ​​​​​​​​പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​യ​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്ന യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ ആ​​​​​​​​ക്‌​​​ഷ​​​​​​​​നാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കി​​​​​​​​പ്പോ​​​​​​​​ൾ വേ​​​​​​​​ണ്ട​​​​​​​​ത്. ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ 27 വി​​​​​​​​ള​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഇ​​​​​​​​ൻ​​​​​​​​ഷ്വ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് പ​​​​​​​​രി​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണം. അ​​​​​​​​ത് 13 വി​​​​​​​​ള​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു​​​​​​​​കൂ​​​​​​​​ടി ബാ​​​​​​​​ധ​​​​​​​​ക​​​​​​​​മാ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത് മാ​​​​​​​​ർ​​​​​​​​ച്ചി​​​​​​​​ലാ​​​​​​​​ണ്. ന​​​​​​​​ല്ല കാ​​​​​​​​ര്യം. പ​​​​​​​​ക്ഷേ, ഇ​​​​​​​​ൻ​​​​​​​​ഷ്വ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് തു​​​​​​​​ക യ​​​​​​​​ഥാ​​​​​​​​സ​​​​​​​​മ​​​​​​​​യം കി​​​​​​​​ട്ടാ​​​​​​​​തെ ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രെ​​​​​​​​ങ്ങ​​​​​​​​നെ ത​​​​​​​​ക​​​​​​​​ർ​​​​​​​​ച്ച​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ക​​​​​​​​ര​​​​​​​​ക​​​​​​​​യ​​​​​​​​റും എ​​​​​​​​ന്ന​​​​​​​​തു​​​കൂ​​​​​​​​ടി ഭ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​രും ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​രും വി​​​​​​​​ശ​​​​​​​​ദീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം.

സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​യി ആ​​​​​​​ഹാ​​​​​​​ര​​​​​​​വും ഇ​​​​​​​ന്ധ​​​​​​​ന​​​​​​​വും ഉ​​​​​​​ത്പാ​​​​​​​ദി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യും സ്വ​​​​​​​ന്തം വീ​​​​​​​ട് നി​​​​​​​ർ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്ന ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​രാ​​​​​​​ണ് ഈ ​​​​​​​ലോ​​​​​​​ക​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​ന​​​​​​​ക്ഷ​​​​​​​മ​​​​​​​ത​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​രും സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​രും സ​​​​​​​ന്തു​​​​​​​ഷ്‌​​​​​​​ട​​​​​​​രു​​​​​​​മാ​​​​​​​യ മ​​​​​​​നു​​​​​​​ഷ്യ​​​​​​​രെ​​​​​​ന്ന് പ​​​​​​റ​​​​​​ഞ്ഞ​​​​​​ത് ഗാ​​​​​​ന്ധി​​​​​​ജി​​​​​​യാ​​​​​​ണ്. ഗാ​​​​​​​ന്ധി​​​​​​​ജി സ്വ​​​​​​​പ്നം ക​​​​​​​ണ്ട സ​​​​​​​ന്തു​​​​​​​ഷ്‌​​​​​​​ട​​​​​​​രാ​​​​​​​യ ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​രു​​​​​​​ടെ അ​​​​​​​വ​​​​​​​സ്ഥ ഇ​​​​​​​പ്പോ​​​​​​​ൾ എ​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ് എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് ഏ​​​​​​​റ്റ​​​​​​​വും ദുഃ​​​​​​​ഖ​​​​​​​ക​​​​​​​രം. അ​​​​​​​ദ്ദേ​​​​​​​ഹം ഒ​​​​​​​രു കാ​​​​​​​ര്യം കൂ​​​​​​​ടി ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചു പ​​​​​​​റ​​​​​​​ഞ്ഞി​​​​​​​ട്ടു​​​​​​​ണ്ട്. ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​ഹിം​​​​​​​സാ​​​​​​​ത്മ​​​​​​​ക​​​​​​​മാ​​​​​​​യ ശ​​​​​​​ക്തി തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​ഞ്ഞാ​​​​​​​ൽ അ​​​​​​​വ​​​​​​​ർ​​​​​​​ക്കു മു​​​​​​​ന്നി​​​​​​​ൽ നി​​​​​​​ൽ​​​​​​​ക്കാ​​​​​​​ൻ ഒ​​​​​​​രു ശ​​​​​​​ക്തി​​​​​​​ക്കും ക​​​​​​​ഴി​​​​​​​യി​​​​​​​ല്ലെ​​​​​​​ന്ന​​​​​​​താ​​​​​​​ണ​​​​​​​ത്. ഭ​​​​​​​ര​​​​​​​ണാ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ളു​​​​​​​ടെ നി​​​​​​​സം​​​​​​​ഗ​​​​​​​ത​​​​​​​യും ഉ​​​​​​​ഴു​​​​​​​തു​​​​​​​മ​​​​​​​റി​​​​​​​ക്കേ​​​​​​​ണ്ട അ​​​​​​​ധി​​​​​​​ക​​​​​​​ഭാ​​​​​​​ര​​​​​​​മാ​​​​​​​ണ് ഇ​​​​​​​പ്പോ​​​​​​​ൾ ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​രു​​​​​​​ടെ ചു​​​​​​​മ​​​​​​​ലി​​​​​​​ൽ.

Editorial

മു​യ​ലി​ന്‍റെ കൊ​മ്പു​ക​ള​ല്ല, രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യാ​ണ് സു​പ്ര​ധാ​നം

സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഇ​ല​ക്‌​ഷ​ൻ ക​മ്മി​ഷ​ൻ ഭ​ര​ണ​ക​ക്ഷി​ക്കു​വേ​ണ്ടി​യാ​ണ് ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത് എ​ന്നു​കൂ​ടി ആ​രോ​പ​ണ​മു​യ​രു​മ്പോ​ൾ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​മാ​ണ് ചി​ത​റു​ന്ന​ത്. ഇ​ല​ക്‌​ഷ​ൻ ക​മ്മി​ഷ​ന്‍റെ നി​യ​മ​നം​തൊ​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​മ്പോ​ൾ ഇ​തൊ​രു ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നു​ത​ന്നെ സം​ശ​യി​ക്കേ​ണ്ടി​വ​രും.

താ​നാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​വ​സാ​ന​ത്തെ സൈ​നി​ക​ൻ എ​ന്നെ​ങ്ങാ​നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന് തോ​ന്നി​യോ? രാ​ജ്യം സ​മ​ര​ത്തീ​ച്ചൂ​ള​യി​ലെ​രി​യ​ന്പോ​ഴും രാ​ഷ്‌​ട്രീ​യ അ​സ്വ​സ്ഥ​ത​ക​ൾ ജ​ന​ജീ​വി​ത​ത്തെ നേ​രി​ട്ടു ബാ​ധി​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ തി​രി​വു​ക​ൾ എ​ടു​ക്കു​ന്പോ​ഴും പ്ര​തി​പ​ക്ഷം കാ​ത​ലാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്പോ​ഴും സു​പ്രീം​കോ​ട​തി​ത​ന്നെ നി​ര​വ​ധി വ്യാ​ജ​ങ്ങ​ൾ പൊ​ളി​ച്ച​ടു​ക്കു​ന്പോ​ഴും ഈ ​ക​മ്മി​ഷ​ണ​റെ​ന്താ പ്ര​തി​ക​രി​ക്കാ​ത്ത​ത്? സു​പ്ര​ധാ​ന ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​നു നി​ർ​ണാ​യ​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​ണ്ടെ​ന്ന​ത് അ​ദ്ദേ​ഹം മ​റ​ന്നു​പോ​യോ?

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും എ​സ്ഐ​ആ​ർ ക്ര​മ​ക്കേ​ടു​ക​ൾ തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന സ​മ​രം ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഡ​ൽ​ഹി​യി​ൽ തി​ള​യ്ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ ഇ​ന്ത്യ മു​ന്ന​ണി ഒ​റ്റ​ക്കെ​ട്ടാ​യി സ​മ​ര​മു​ഖ​ത്തു​ണ്ട്. 10 മു​ത​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യും (സി​ജെ​പി) സ​മ​രം ക​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ജ​ന്ത​ർ മ​ന്ത​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യു​മ​ട​ക്കം ഇ​ന്ന​ലെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എ​ന്തി​നു​വേ​ണ്ടി​യാ​ണ് ഈ ​സ​മ​രം എ​ന്നു തി​രി​ച്ച​റി​ഞ്ഞ്, ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ബാ​ധ്യ​ത ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ ഇ​ല​ക‌്ഷ​ൻ ക​മ്മി​ഷ​നു​ണ്ട്. താ​ൻ പി​ടി​ച്ച മു​യ​ലി​ന്‍റെ കൊ​മ്പു​ക​ളെ​ണ്ണി ര​സി​ക്കു​ന്ന മു​ഖ്യ ക​മ്മി​ഷ​ണ​ർ രാ​ജ്യ​ത്തെ അ​സ്ഥി​ര​ത​യി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന​തി​ൽ​നി​ന്ന് പി​ൻ​മാ​റ​ണം. എ​ല്ലാ ധാ​ർ​മി​ക, ഭ​ര​ണ​ഘ​ട​നാ മ​ര്യാ​ദ​ക​ളും കാ​റ്റി​ൽ​പ​റ​ത്തി​യ അ​ദ്ദേ​ഹം എ​ത്ര​യും പെ​ട്ടെ​ന്ന് രാ​ജി​വ​ച്ചൊ​ഴി​യു​ക​യാ​ണു വേ​ണ്ട​ത്. അ​ത്ര​യെ​ങ്കി​ലും ജ്ഞാ​ന​വും വി​വേ​ക​വും രാ​ജ്യം അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഉ​റ​ങ്ങു​ന്ന​വ​രെ ഉ​ണ​ർ​ത്താം. ഉ​റ​ക്കം ന​ടി​ക്കു​ന്ന​വ​രെ എ​ന്തു ചെ​യ്യാ​ൻ! ഒ​രു ജ​നാ​ധി​പ​ത്യ​ത്തി​ൽ പൗ​ര​ന്‍റെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​മാ​ണ് വോ​ട്ട​വ​കാ​ശം. അ​തി​നു വ്യ​വ​സ്ഥാ​പി​ത രീ​തി​ക​ളു​ണ്ട്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ അ​ന​ധി​കൃ​ത​മാ​യി ആ​രെ​ങ്കി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ നീ​ക്കം​ചെ​യ്യാ​നും വ്യ​വ​സ്ഥാ​പി​ത മാ​ർ​ഗ​ങ്ങ​ളു​ണ്ട്. അ​തി​നെ​യെ​ല്ലാം അ​ട്ടി​മ​റി​ച്ച് പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ (എ​സ്ഐ​ആ​ർ) മ​റ​വി​ൽ പ​ത്തു കോ​ടി​യി​ല​ധി​കം വോ​ട്ട​ർ​മാ​രെ നി​ഷ്കാ​സ​നം ചെ​യ്ത​തി​നെ​യാ​ണ് പ്ര​തി​പ​ക്ഷം ചോ​ദ്യം​ചെ​യ്യു​ന്ന​ത്. നി​ർ​ണാ​യ​ക ആ​പ്പു​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് അ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്.

ഫോം ​ആ​റി​ലെ ചോ​ദ്യം തി​രു​ത്താ​ൻ നി​യ​മ​നി​ർ​മാ​ണം വ​ഴി​യേ സാ​ധി​ക്കൂ എ​ന്നി​രി​ക്കെ അ​ങ്ങ​നെ ചെ​യ്ത​തി​നു​നേ​രേ​യാ​ണ് അ​വ​ർ വി​ര​ൽ ചൂ​ണ്ടി​യ​ത്. ഇ​ങ്ങ​നെ​യൊ​രു തി​രു​ത്ത​ലി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് സു​പ്രീം​കോ​ട​തി അ​സ​ന്ദി​ഗ്ധ​മാ​യി വ്യ​ക്ത​മാ​ക്കി​യ​ത്. ക​മ്മി​ഷ​ന്‍റെ പ​ല നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളി​ലും അം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ സ​മ്മ​തം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന വ​സ്തു​ത​യാ​ണ് ഇ​ന്ത്യ​ൻ‌ എ​ക്സ്പ്ര​സ് പ​ത്രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും ഉ​ത്ത​ര​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് സ​മ​രം തെ​രു​വി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ക്കാ​ർ എ​ന്ന സ്വ​ത്വം​പോ​ലും ന​ഷ്‌​ട​പ്പെ​ടു​മോ എ​ന്ന് ജ​ന​ങ്ങ​ൾ ഇ​ത്ര​ത്തോ​ളം ആ​ശ​ങ്ക​പ്പെ​ടു​ന്ന ഒ​രു കാ​ലം രാ​ജ്യ​ച​രി​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കാ​ൻ മു​തു​മു​ത്ത​ച്ഛ​ന്മാ​ർ സ​ഞ്ച​രി​ച്ച വ​ഴി​ക​ളി​ലൂ​ടെ തി​രി​ഞ്ഞു​ന​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന് ആ​രും സ്വ​പ്ന​ത്തി​ൽ​പോ​ലും ചി​ന്തി​ച്ചി​രു​ന്നി​ല്ല. ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​ക​ളു​ടെ വി​ശാ​ല കാ​ഴ്ച​പ്പാ​ടെ​വി​ടെ, ഇ​ന്ന​ത്തെ പാ​വ​നാ​ട​ക​ക്കാ​രു​ടെ വി​ല​കു​റ​ഞ്ഞ ഭ​ര​ണ​ത​ന്ത്ര​ങ്ങ​ളെ​വി​ടെ?

സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഇ​ല​ക്‌​ഷ​ൻ ക​മ്മി​ഷ​ൻ ഭ​ര​ണ​ക​ക്ഷി​ക്കു​വേ​ണ്ടി​യാ​ണ് ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത് എ​ന്നു​കൂ​ടി ആ​രോ​പ​ണ​മു​യ​രു​മ്പോ​ൾ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​മാ​ണ് ചി​ത​റു​ന്ന​ത്. ഇ​ല​ക്‌​ഷ​ൻ ക​മ്മി​ഷ​ന്‍റെ നി​യ​മ​നം തൊ​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​മ്പോ​ൾ ഇ​തൊ​രു ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നു​ത​ന്നെ സം​ശ​യി​ക്കേ​ണ്ടി​വ​രും. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ളെ​പ്പോ​ലും തൃ​ണ​വ​ൽ​ഗ​ണി​ക്കു​ന്ന ജ​നാ​ധി​പ​ത്യ ധ്വം​സ​ന​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

കൃ​ത്യ​വും വ്യ​ക്ത​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ളോ​ടു മു​ഖ്യ ക​മ്മി​ഷ​ണ​ർ പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്തേ? അ​ഴ​കൊ​ഴ​മ്പ​ൻ വി​ശ​ദീ​ക​ര​ണ​ങ്ങ​ള​ല്ലാ​തെ ക​ഴ​മ്പു​ള്ള ഒ​രു മ​റു​പ​ടി​യും ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ങ്കി​ൽ‌ അ​ത് തെ​ളി​വു സ​ഹി​തം പ​റ​യ​ട്ടെ. രാ​ജ്യ​ത്തെ ശി​ഥി​ലീ​ക​രി​ക്കാ​നാ​ണ് ആ​രോ​പ​ണ​ങ്ങ​ളെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ട്ടെ. എ​സ്ഐ​ആ​ർ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​ദ്യ​മാ​യി ആ​രോ​പ​ണ​മു​ന്ന​യി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യും, ജ​യി​ലി​ല​ട​യ്ക്കും എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ആ​ക്രോ​ശ​ങ്ങ​ൾ. എ​ന്നാ​ൽ, തെ​ളി​വു​ക​ൾ ഓ​രോ​ന്നാ​യി പു​റ​ത്തു​വ​ന്ന​പ്പോ​ൾ അ​തെ​ല്ലാം മാ​ഞ്ഞു.

കാ​ര്യ​ങ്ങ​ൾ കോ​ട​തി​യി​ലെ​ത്തി​യാ​ൽ നീ​തി​പീ​ഠ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ വി​യ​ർ​ക്കേ​ണ്ടി​വ​രും എ​ന്ന​തു​കൊ​ണ്ട​ല്ലേ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു പോ​കാ​ത്ത​ത്? അ​തു​കൊ​ണ്ടാ​ണ് ഇ​തു​പോ​ലു​ള്ള വി​ദ്വാ​ന്മാ​ർ മൗ​നം ഭൂ​ഷ​ണം എ​ന്ന ത​ത്വ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​ത് എ​ന്നാ​ണ് സാ​മാ​ന‍്യ​ജ​ന​ത്തി​ന്‍റെ ചി​ന്ത. സ​മ​രം തെ​രു​വി​ൽ ക​ന​ക്കു​മ്പോ​ൾ, രാ​ജ്യ​മാ​കെ വ്യാ​പി​ക്കു​മ്പോ​ൾ അ​തു ചി​ല​പ്പോ​ൾ വി​ചാ​രി​ച്ച വ​ഴി​യി​ലൂ​ടെ പോ​യെ​ന്നു​വ​രി​ല്ല.

വി​വേ​കം വൈ​കാ​രി​ക​ത​യ്ക്കു വ​ഴി​മാ​റി​യാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ അ​ഴി​ഞ്ഞാ​ടു​ന്ന ഇ​ക്കാ​ല​ത്ത് എ​ന്തു വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാം. ആ ​സാ​ഹ​ച​ര്യം​കൂ​ടി തി​രി​ച്ച​റി​യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഇ​ല​ക്‌​ഷ​ൻ ക​മ്മി​ഷ​നു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് ജ​ന​ങ്ങ​ൾ​ക്ക് സ​മ​ര​മു​ഖം തു​റ​ക്കേ​ണ്ടി​വ​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് ക​മ്മി​ഷ​ൻ ചി​ന്തി​ക്ക​ണം. പാ​വ​നാ​ട​കം അ​ര​ങ്ങു​ത​ക​ർ​ക്കു​മ്പോ​ൾ തി​ര​ശീ​ല​യ്ക്കു പി​ന്നി​ൽ ച​ര​ടു​വ​ലി​ക്കു​ന്ന​വ​രും ചി​ന്തി​ക്ക​ണം.

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​വ​ലാ​ളാ​യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ വി​ശ്വാ​സ്യ​ത വ​ൻ​തോ​തി​ൽ ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഈ ​സ​മ​രം സൃ​ഷ്‌​ടി​ച്ചി​രി​ക്കു​ന്ന​ത്. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ സു​താ​ര്യ​ത ഒ​രു പൗ​ര​ന്‍റെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ, സു​പ്രീം​കോ​ട​തി​യു​ടെ വ​രാ​നി​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണ​ങ്ങ​ളും ഈ ​രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​കും.

സ്വാ​ത​ന്ത്ര്യ​വും പ​ര​മാ​ധി​കാ​ര റി​പ്പ​ബ്ലി​ക്കും ജ​നാ​ധി​പ​ത്യ​വും ന​മ്മ​ൾ നേ​ടി​യെ​ടു​ത്ത​തും ഇ​തു​വ​രെ കാ​ത്തു​സൂ​ക്ഷി​ച്ച​തും ഏ​റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് മ​ഹ​ത്താ​യ ത്യാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. അ​ത് ഇ​നി​യും തു​ട​രാ​ൻ രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ക​ണം. അ​തി​നെ അ​ട്ടി​മ​റി​ക്കാ​ൻ ഒ​രു സ​ങ്കു​ചി​ത അ​ജ​ൻ​ഡ​യെ​യും അ​നു​വ​ദി​ച്ചു​കൂ​ടാ.

Editorial

ഏ​ട്ടി​ലെ പ​ശു പു​ല്ലു തി​ന്നേ തീ​രൂ

ഇ​ന്ത്യ​യി​ലെ സ്ത്രീ​സു​ര​ക്ഷ​യു​ടെ ദ​യ​നീ​യ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് സു​പ്രീം​കോ​ട​തി ഒ​രി​ക്ക​ൽ​കൂ​ടി വി​ര​ൽ ചൂ​ണ്ടി​യി​രി​ക്കു​ന്നു. “ഇ​നി എ​ന്തെ​ങ്കി​ലും അ​തി​ക്ര​മം ന​ട​ത്തി​യാ​ൽ ത​ങ്ങ​ൾ തീ​ർ​ന്നു​പോ​കും” (അ​ബ് കു​ച്ച് കി​യാ തോ ​മ​ർ ജാ​യേം​ഗേ) എ​ന്ന ഭ​യം കു​റ്റ​വാ​ളി​ക​ളു​ടെ ഉ​ള്ളി​ൽ ജ​നി​പ്പി​ക്കാ​ൻ പൊ​ലി​സി​ന് സാ​ധി​ക്ക​ണ​മെ​ന്നും, നി​യ​മ​ങ്ങ​ൾ ക​ട​ലാ​സ്പു​ലി​ക​ളാ​കാ​തെ പ്ര​യോ​ഗ​ത​ല​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ക​ടു​പ്പി​ച്ചു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി.

ഒ​രു കു​റ്റ​കൃ​ത്യം ന​ട​ന്ന​ശേ​ഷ​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലെ മി​ക​വ​ല്ല പൊ​ലി​സി​ന്‍റെ യ​ഥാ​ർ​ഥ മി​ടു​ക്ക്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ലാ​ണ്. ഡ​ൽ​ഹി​യി​ലെ പാ​ർ​ക്കി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​തും ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്ലീ​പ്പ​ർ ബ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യ​തു​മാ​ണ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി​യെ പ്രേ​രി​പ്പി​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ, ഓ​ടു​ന്ന സ്ലീ​പ്പ​ർ ബ​സി​ലും കോ​ള​ജി​ന് തൊ​ട്ട​ടു​ത്തു​ള്ള പാ​ർ​ക്കി​ലും ന​ട​ന്ന ക്രൂ​ര​മാ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ സം​ഭ​വ​ങ്ങ​ളി​ൽ നേ​ര​ത്തേ​ത​ന്നെ പൊ​തു​ജ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ല്ലെ​ന്ന വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ​യും സു​പ്രീം​കോ​ട​തി​യു​ടെ​യും ക​ണ്ടെ​ത്ത​ൽ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഇ​തൊ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. രാ​ജ്യ​ത്തു​ട​നീ​ളം ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും സ്ത്രീ​സു​ര​ക്ഷ​യെ എ​ത്ര​ത്തോ​ളം ല​ളി​ത​വ​ത്ക​രി​ച്ചാ​ണ് കാ​ണു​ന്ന​ത് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്. നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​തി​വ​ർ​ഷം സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള 4.4 ല​ക്ഷ​ത്തി​ല​ധി​കം കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഓ​രോ മൂ​ന്നു മി​നി​റ്റി​ലും ഒ​രു സ്ത്രീ ​അ​തി​ക്ര​മ​ത്തി​നി​ര​യാ​കു​ന്നു. ഓ​രോ 77 മി​നി​റ്റി​ലും സ്ത്രീ​ധ​ന​പീ​ഡ​നം മൂ​ല​മു​ള്ള മ​ര​ണം ന​ട​ക്കു​ന്നു.‌‌

നി​യ​മ​ങ്ങ​ളു​ടെ അ​ഭാ​വ​മ​ല്ല ഇ​വി​ടെ പ്ര​ശ്നം. ഭ​ര​ണ​ഘ​ട​ന​യു​ടെ 14, 15, 21 വ​കു​പ്പു​ക​ൾ മു​ത​ൽ ഗാ​ർ​ഹി​ക​പീ​ഡ​ന​വി​രു​ദ്ധ നി​യ​മം, തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ലൈം​ഗി​കാ​തി​ക്ര​മ വി​രു​ദ്ധ നി​യ​മം, പോ​ക്സോ വ​രെ ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ൾ ന​മു​ക്കു​ണ്ട്. എ​ന്നാ​ൽ, പ്ര​യോ​ഗ​ത്തി​ൽ അ​വ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു. 2012ലെ ​നി​ർ​ഭ​യ സം​ഭ​വ​ത്തി​നു​ശേ​ഷം കോ​ടി​ക​ൾ വ​ക​യി​രു​ത്തി രൂ​പീ​ക​രി​ച്ച നി​ർ​ഭ​യ ഫ​ണ്ടി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്നു എ​ന്ന വ​സ്തു​ത മാ​ത്രം മ​തി, ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ കു​റ്റ​ക​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ വ്യ​ക്ത​മാ​കാ​ൻ.

തോം​സ​ൺ റോ​യി​ട്ടേ​ഴ്സ് ഫൗ​ണ്ടേ​ഷ​ൻ അ​വ​സാ​ന​മാ​യി 2018ൽ ​ത​യാ​റാ​ക്കി​യ സ്ത്രീ​സു​ര​ക്ഷാ സ​ർ​വേ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യാ​ണ് ഒ​ന്നാ​മ​ത്. ര​ണ്ടാം സ്ഥാ​ന​ത്ത് അ​ഫ്ഗാ​നി​സ്ഥാ​നാ​ണ്. സി​റി​യ, സൊ​മാ​ലി​യ, സൗ​ദി അ​റേ​ബ്യ, പാ​ക്കി​സ്ഥാ​ൻ, കോം​ഗോ, യെ​മ​ൻ, നൈ​ജീ​രി​യ, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ദ്യ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ൽ.

സ്ത്രീ​പീ​ഡ​നം വ​ർ​ധി​ക്കു​ന്നു എ​ന്നു​പ​റ​യു​ന്ന​ത് ക​ണ​ക്കു​ക​ളി​ൽ മാ​ത്ര​മാ​ണ്. യ​ഥാ​ർ​ഥ​ത്തി​ൽ, കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു എ​ന്നാ​ണു പ​റ​യേ​ണ്ട​ത്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള ഉ​പ​ദ്ര​വ​ങ്ങ​ൾ കു​ടും​ബ​ഭ​ദ്ര​ത​യ്ക്കു​വേ​ണ്ടി സ​ഹി​ക്കേ​ണ്ട​താ​ണെ​ന്ന സ്ത്രീ​ക​ളു​ടെ ധാ​ര​ണ​യി​ൽ മാ​റ്റം വ​രു​ന്ന​താ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. പീ​ഡ​ന​ങ്ങ​ളും അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ളും അ​തി​ക്ര​മ​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞു പ്ര​തി​ക​രി​ക്കാ​നും പ​രാ​തി​പ്പെ​ടാ​നും ത​യാ​റാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു​ണ്ടെ​ന്ന​ത് ആ​ശാ​വ​ഹ​മാ​ണ്.

ഏ​റ്റ​വും പു​രോ​ഗ​മ​ന​പ​ര​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളി​ലും സം​ഘ​ട​ന​ക​ളി​ലും പോ​ലും പു​രു​ഷ മേ​ധാ​വി​ത്വം കൊ​ടി​കു​ത്തി വാ​ഴു​ന്നു​വെ​ന്ന​താ​ണ് ഇ​ന്ത്യ​ൻ യാ​ഥാ​ർ​ഥ്യം. രാ​ഷ്‌​ട്രീ​യ​സം​ഘ​ട​നാ രം​ഗ​ത്തും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​ക​ത്തും സ്ത്രീ​ക​ൾ നേ​രി​ടു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ മൂ​ടി​വ​യ്ക്കു​ക​യോ ല​ളി​ത​വ​ത്ക​രി​ക്കു​ക​യോ ചെ​യ്യു​ന്നു. ഇ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ, വ്യ​ക്ത​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ് സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ. യു​വ​തി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തു ശ​രി​യാ​ണെ​ങ്കി​ൽ പൊ​ലി​സി​നെ അ​റി​യി​ക്കാ​ത്ത​തും നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ത്ത​തും ഗു​രു​ത​ര​മാ​യ തെ​റ്റാ​ണ്. പാ​ർ​ട്ടി സം​വി​ധാ​ന​ങ്ങ​ളു​ടെ ഇ​രു​മ്പു​മ​റ​യ്ക്കു​ള്ളി​ൽ ഇ​ല്ലാ​താ​കേ​ണ്ട​ത​ല്ല സ്ത്രീ​വി​രു​ദ്ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ.

പ​രാ​തി​ക​ൾ ല​ഭി​ക്കു​മ്പോ​ൾ നി​യ​മ​പ​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും പൊ​ലി​സ് ന​ട​പ​ടി​ക​ൾ​ക്കും കൈ​മാ​റു​ന്ന​തി​നു പ​ക​രം, കാ​ര്യ​ങ്ങ​ൾ മൂ​ടി​വ​യ്ക്കാ​നും സം​ഘ​ട​നാ​പ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത് കു​റ്റ​വാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ സം​ര​ക്ഷ​ണം ന​ൽ​കു​ക​യേ ഉ​ള്ളൂ. തെ​ളി​വു​ക​ൾ സ​ഹി​തം പ​രാ​തി​ക​ൾ ഉ​യ​രു​മ്പോ​ഴും അ​ത് മാ​ധ്യ​മ​സൃ​ഷ്‌​ടി​യാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ന്ന​ത് നീ​തി​പൂ​ർ​വ​മാ​യ സ​മീ​പ​ന​മ​ല്ല. തൊ​ഴി​ലി​ട​ങ്ങ​ളി​ലോ പൊ​തു​മ​ണ്ഡ​ല​ങ്ങ​ളി​ലോ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. അ​ങ്ങ​നെ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ൾ​ക്ക് നീ​തി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ എ​ന്താ​ണ​വ​കാ​ശം?

അ​തി​വേ​ഗ​മു​ള്ള നീ​തി​നി​ർ​വ​ഹ​ണ​മാ​ണ് അ​നി​വാ​ര്യ​മാ​യ മ​റ്റൊ​രു കാ​ര്യം. സ്പെ​ഷ്യ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ വ​ഴി ഇ​ത്ത​രം കേ​സു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് ശി​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. അ​തു​പോ​ലെ, പൊ​ലി​സി​ലെ സ്ത്രീ ​പ്രാ​തി​നി​ധ്യം നി​ല​വി​ലെ പ​ത്ത് ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ചു​രു​ങ്ങി​യ​ത് 33 ശ​ത​മാ​ന​മെ​ങ്കി​ലും ആ​യി ഉ​യ​ർ​ത്ത​ണം.

നി​യ​മ​ങ്ങ​ളി​ൽ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ എ​ഴു​തി​വ​ച്ച​തു​കൊ​ണ്ടു മാ​ത്ര​മാ​യി​ല്ല. തെ​രു​വു​ക​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ഭ​യ​ര​ഹി​ത​മാ​യി ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക എ​ന്ന​താ​ണ് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​നു​വേ​ണ്ട പ്രാ​ഥ​മി​ക ക​ട​മ. അ​തു നി​റ​വേ​റ്റു​ന്ന​തി​ൽ അ​ധി​കാ​രി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ, സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ച​തു​പോ​ലെ അ​ത് മൊ​ത്തം വ്യ​വ​സ്ഥി​തി​യു​ടെ​ത​ന്നെ ത​ക​ർ​ച്ച​യാ​യി മാ​റും. സ്ത്രീ​ക​ൾ​ക്കും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക വി​ല​ക്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി അ​വ​ർ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​ഞ്ഞു എ​ന്നു വീ​മ്പി​ള​ക്കു​ന്ന​ത് നാ​ണം​കെ​ട്ട ഭ​ര​ണ​നി​ർ​വ​ഹ​ണ​മാ​ണ്. എ​ല്ലാ​വ​ർ​ക്കും ഭ​യ​ര​ഹി​ത​മാ​യും സ്വ​ത​ന്ത്ര​മാ​യും പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​നും തു​ല്യ​നീ​തി​യോ​ടെ ജീ​വി​ക്കാ​നും അ​വ​സ​രം ഉ​ണ്ടാ​ക്കു​ക​യാ​ണു വേ​ണ്ട​ത്.

Editorial

ജീ​വ​ചൈ​ത​ന്യ​ത്തി​ന് കാ​വ​ലാ​ളാ​ക​ട്ടെ ഓ​രോ നീ​തി​പീ​ഠ​വും

ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നെ നി​യ​മ​ത്തി​നു മു​ന്നി​ൽ സ്വ​ത​ന്ത്ര വ്യ​ക്തി​യാ​യി അം​ഗീ​ക​രി​ച്ച് അ​മേ​രി​ക്ക​യി​ലെ ന്യൂ ​മെ​ക്സി​ക്കോ സം​സ്ഥാ​ന കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി മ​നു​ഷ്യ​ജീ​വ​ന്‍റെ അ​മൂ​ല്യ​ത തി​രി​ച്ച​റി​ഞ്ഞ ച​രി​ത്ര​മു​ഹൂ​ർ​ത്ത​മാ​ണ്. അ​ന്യാ​യ​മാ​യ മ​ര​ണ​ത്തി​ന് അ​ബോ​ർ​ഷ​ൻ ക്ലി​നി​ക്കി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 1.92 കോ​ടി രൂ​പ) ന​ഷ്‌​ട​പ​രി​ഹാ​രം ഈ​ടാ​ക്കി​യാ​ണ് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി​യ​ത്. ഗ​ർ​ഭഛി​ദ്ര ക്ലി​നി​ക്കി​നെ​തി​രേ ഇ​ങ്ങ​നെ​യൊ​രു ന​ട​പ​ടി അ​മേ​രി​ക്ക​യു​ടെ നി​യ​മ​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. പി​റ​വി​യെ​ടു​ക്കാ​ൻ കൊ​തി​ക്കു​ന്ന അ​സം​ഖ്യം കു​ഞ്ഞു​ങ്ങ​ൾ​ക്കു​വേ​ണ്ടി ഉ​ച്ചൈ​സ്ത​രം മു​ഴ​ങ്ങു​ന്ന ഈ ​വി​ധി എ​വി​ടെ​യും വാ​ഴ്ത്ത​പ്പെ​ടേ​ണ്ട​തു​ത​ന്നെ.

2020ലാ​ണ് 26 ആ​ഴ്ച വ​ള​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി​യ കു​ഞ്ഞി​നെ അ​ബോ​ർ​ഷ​നു വി​ധേ​യ​മാ​ക്കി​യ​ത്. ഗ​ർ​ഭഛി​ദ്രം ന​ട​ത്തു​മ്പോ​ൾ അ​മ്മ ക​ഠി​ന​മാ​യ മെ​ത്താം​ഫെ​റ്റ​മി​ൻ ല​ഹ​രി​മ​രു​ന്നി​ന്‍റെ സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു വ്യ​ക്തി​യി​ൽ​നി​ന്ന് ബോ​ധ​പൂ​ർ​വ​മാ​യ സ​മ്മ​തം നേ​ടു​ന്ന​ത് അ​സാ​ധ്യ​മാ​ണെ​ന്ന് പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ മൈ​ക് സെ​യ്ബ​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് കോ​ട​തി​വി​ധി​യെ ഏ​റെ സ്വാ​ധീ​നി​ച്ചു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​ബോ​ർ​ഷ​ൻ കേ​സു​ക​ളി​ൽ അ​മ്മ​മാ​ർ​ക്ക് ഏ​ൽ​ക്കു​ന്ന പ​രി​ക്കു​ക​ൾ​ക്കു മാ​ത്ര​മാ​യി​രു​ന്നു ന​ഷ്‌​ട​പ​രി​ഹാ​രം. ഇ​വി​ടെ അ​മ്മ​യും, ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നു​വേ​ണ്ടി കേ​സ് ന​ട​ത്താ​ൻ രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക സം​വി​ധാ​ന​വും സം​യു​ക്ത​മാ​യാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. ന്യൂ ​മെ​ക്സി​ക്കോ​യി​ലെ "റോം​ഗ്ഫു​ൾ ഡെ​ത്ത് ആ​ക്‌​ട്’ പ്ര​കാ​രം ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നും നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണ​ത്തി​നും ജീ​വി​ക്കാ​നും അ​വ​കാ​ശ​മു​ള്ള വ്യ​ക്തി​ത്വ​മു​ണ്ടെ​ന്നാ​ണ് കോ​ട​തി നി​രീ​ക്ഷി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഗ​ർ​ഭഛി​ദ്രം സം​ബ​ന്ധി​ച്ച് ഒ​രേ നി​യ​മ​മ​ല്ല നി​ല​വി​ലു​ള്ള​ത്. 2022 ജൂ​ണി​ൽ അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​വി​ധി​യി​ലൂ​ടെ ഗ​ർ​ഭഛി​ദ്ര​ത്തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം ഇ​ല്ലാ​താ​യി. തു​ട​ർ​ന്ന് ഗ​ർ​ഭഛി​ദ്രം നി​യ​മ​വി​ധേ​യ​മാ​ക്ക​ണോ അ​തോ നി​രോ​ധി​ക്ക​ണോ എ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള പൂ​ർ​ണ അ​ധി​കാ​രം ഓ​രോ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ല​ഭി​ച്ചു. ടെ​ക്സ​സ്, അ​ല​ബാ​മ, മി​സി​സി​പ്പി, ഇ​ന്ത്യാ​ന തു​ട​ങ്ങി പ​തി​മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗ​ർ​ഭഛി​ദ്രം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

അ​മ്മ​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള അ​പൂ​ർ​വ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​വി​ടെ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. ഫ്ലോ​റി​ഡ, ജോ​ർ​ജി​യ തു​ട​ങ്ങി​യ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ത്തെ ആ​റ് ആ​ഴ്ച​ക​ൾ​ക്കോ അ​ല്ലെ​ങ്കി​ൽ 12-15 ആ​ഴ്ച​ക​ൾ​ക്കോ ശേ​ഷ​മു​ള്ള ഗ​ർ​ഭഛി​ദ്രം ത​ട​ഞ്ഞി​രി​ക്കു​ന്നു. ക​ലി​ഫോ​ർ​ണി​യ, ന്യൂ​യോ​ർ​ക്ക്, വാ​ഷിം​ഗ്ട​ൺ, ഇ​ല്ലി​നോ​യ് തു​ട​ങ്ങി​യ ഡെ​മോ​ക്രാ​റ്റി​ക് ഭ​ര​ണ​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗ​ർ​ഭഛി​ദ്രം മൗ​ലി​കാ​വ​കാ​ശ​വും നി​യ​മ​വി​ധേ​യ​വു​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന്യൂ ​മെ​ക്സി​ക്കോ കോ​ട​തി​വി​ധി​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം. അ​മേ​രി​ക്ക​യി​ലെ​ങ്ങും ഈ ​വി​ധി ഗൗ​ര​വ​മേ​റി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​ങ്ങു​മു​ള്ള പ്രോ-​ലൈ​ഫ് പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​ചോ​ദ​ന​വും ആ​ത്മ​വി​ശ്വാ​സ​വും പ​ക​രു​ന്ന​തു​മാ​ണ് ഈ ​വി​ധി. ആ​ധു​നി​ക​ത​യു​ടെ​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും മ​റ​വി​ൽ ഗ​ർ​ഭ​പാ​ത്ര​ങ്ങ​ളെ കൊ​ല​ക്ക​ള​ങ്ങ​ളാ​ക്കു​ന്ന വ്യാ​ക​ര​ണ​ങ്ങ​ൾ​ക്ക് ഈ ​വി​ധി വ​ലി​യൊ​രു തി​രു​ത്താ​ണ് ന​ൽ​കു​ന്ന​ത്.

ക​ഠി​ന​മാ​യ ല​ഹ​രി​മ​രു​ന്നി​ന്‍റെ സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്ന അ​മ്മ​യി​ൽ​നി​ന്നു നേ​ടി​യെ​ടു​ത്ത വ്യാ​ജ സ​മ്മ​ത​പ​ത്ര​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ക്രൂ​ര​മാ​യി ഇ​ല്ലാ​താ​ക്ക​പ്പെ​ട്ട ആ ​കു​ഞ്ഞി​നെ സാ​ങ്ക​ല്പി​ക "വ്യ​ക്തി'​യാ​യി ക​ണ്ടു കേ​സ് ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത് കേ​വ​ലം ഒ​രു നി​യ​മ​ത​ന്ത്ര​മ​ല്ല; മ​റി​ച്ച്, ജ​നി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സ്വ​ന്ത​മാ​യി വ്യ​ക്തി​ത്വ​വും നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളു​മു​ള്ള, പ്ര​പ​ഞ്ച​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഓ​രോ ഗ​ർ​ഭ​സ്ഥ​ശി​ശു​വും എ​ന്ന മ​ഹ​ത്താ​യ പ്ര​ഖ്യാ​പ​ന​മാ​ണ്.

സ്വ​ത​ന്ത്ര ചി​ന്ത​യു​ടെ​യും ശ​രീ​ര​ത്തി​ന്മേ​ലു​ള്ള അ​വ​കാ​ശ​ങ്ങ​ളു​ടെ​യും തി​ള​ക്ക​മു​ള്ള ലേ​ബ​ലു​ക​ളി​ൽ പൊ​തി​ഞ്ഞാ​ണ് പ​ല​പ്പോ​ഴും ഗ​ർ​ഭ​ച്ഛി​ദ്രം എ​ന്ന ക്രൂ​ര​ത സ​മൂ​ഹ​ത്തി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ഈ ​വാ​ഗ്ദാ​ന​ങ്ങ​ളു​ടെ​യും വ്യാ​ജ പ്ര​ലോ​ഭ​ന​ങ്ങ​ളു​ടെ​യും അ​പ്പു​റ​ത്ത്, സ്വ​ന്തം ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ തു​ടി​ച്ച ജീ​വ​നെ ഇ​ല്ലാ​താ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ആ​ഴ​ത്തി​ലു​ള്ള ശാ​രീ​രി​ക-​മാ​ന​സി​ക ആ​ഘാ​ത​ങ്ങ​ളെ ലോ​കം ബോ​ധ​പൂ​ർ​വം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്.

ഗ​ർ​ഭഛി​ദ്രം സ്ത്രീ​ക്കു ന​ൽ​കു​ന്ന​ത് സ്വാ​ത​ന്ത്ര്യ​മ​ല്ല; മ​റി​ച്ച്, ആ​ജീ​വ​നാ​ന്തം പേ​റേ​ണ്ടി​വ​രു​ന്ന ആ​ത്മീ​യ​വും മാ​ന​സി​ക​വു​മാ​യ അ​നാ​ഥ​ത്വ​മാ​ണ്. അ​ബോ​ർ​ഷ​ൻ സം​സ്കാ​ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഇ​ര​ക​ൾ സ്ത്രീ​ക​ളാ​ണെ​ന്ന സ​ത്യം വി​ളി​ച്ചു​പ​റ​യാ​നും പ്ര​തി​സ​ന്ധി​ക​ളി​ൽ അ​വ​ർ​ക്കു യ​ഥാ​ർ​ഥ താ​ങ്ങാ​കാ​നും സ​മൂ​ഹം ത​യാ​റാ​കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

പ​ല​പ്പോ​ഴും പു​രു​ഷ​ന്‍റെ​യോ കു​ടും​ബ​ത്തി​ന്‍റെ​യോ സ്വാ​ർ​ഥ​ത​യ്ക്കും സ​മൂ​ഹ​ത്തി​ന്‍റെ ഭീ​ഷ​ണി​ക​ൾ​ക്കും മു​ന്നി​ൽ നി​സ​ഹാ​യ​രാ​യി അ​ടി​യ​റ​വ് പ​റ​യേ​ണ്ടി​വ​രു​ന്ന ഇ​ര​ക​ളാ​ണ് ഭൂ​രി​ഭാ​ഗം സ്ത്രീ​ക​ളും. ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ​നി​ന്ന് ഓ​ടി​യൊ​ളി​ക്കു​ന്ന പ​ങ്കാ​ളി​ക​ളും ലാ​ഭം മാ​ത്രം ല​ക്ഷ്യ​മി​ടു​ന്ന അ​ബോ​ർ​ഷ​ൻ മാ​ഫി​യ​യും ചേ​ർ​ന്ന് ഒ​രു സ്ത്രീ​യെ അ​വ​ളു​ടെ മാ​തൃ​ത്വ​ത്തി​ൽ​നി​ന്ന് നി​ഷ്ക​രു​ണം അ​റ​ത്തു​മാ​റ്റു​ക​യാ​ണ്.

ഒ​രു സ​മൂ​ഹം എ​ത്ര​ത്തോ​ളം പു​രോ​ഗ​മി​ച്ചു​വെ​ന്നു വി​ല​യി​രു​ത്തേ​ണ്ട​ത്, അ​വി​ടെ​യു​ള്ള ഏ​റ്റ​വും ബ​ല​ഹീ​ന​രാ​യ ജീ​വ​നു​ക​ളെ അ​ത് എ​ത്ര​ത്തോ​ളം സം​ര​ക്ഷി​ക്കു​ന്നു എ​ന്ന​തി​നെ ആ​ധാ​ര​മാ​ക്കി​യാ​ണ്. ഗ​ർ​ഭഛി​ദ്രം എ​ന്ന​തു സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​ട​യാ​ള​മ​ല്ല; മ​റി​ച്ച്, ധാ​ർ​മി​ക​മാ​യ അ​ധഃ​പ​ത​ന​ത്തി​ന്‍റെ​യും ക്രൂ​ര​ത​യു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണ്. ജീ​വ​ൻ പ്ര​കൃ​തി​യു​ടെ ദാ​ന​മാ​ണ്. അ​തി​നെ ഇ​ല്ലാ​താ​ക്കാ​ൻ ഏ​തു ലാ​ഭ​ക്കൊ​തി​ക്കാ​ർ​ക്കും വ്യ​ക്തി​ക​ൾ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്ന് ഈ ​കോ​ട​തി​വി​ധി ഓ​ർ​മി​പ്പി​ക്കു​ന്നു. മാ​തൃ​ഗ​ർ​ഭ​ത്തെ മ​ര​ണ​ത്തി​ന്‍റെ അ​റ​യാ​യ​ല്ല, ജീ​വ​ന്‍റെ പ​വി​ത്ര​മാ​യ സ​ങ്കേ​ത​മാ​യി തി​രി​ച്ചു​പി​ടി​ക്കാ​ൻ ലോ​ക​ത്തി​ന് വ​ലി​യൊ​രു വ​ഴി​കാ​ട്ടി​യാ​ണ് ഈ ​വി​ധി.

Editorial

ഏ​ഷ്യ​ന്‍ വേ​ദി​യി​ല്‍ അ​ഭി​മാ​ന​ത്തി​ള​ക്കം

ജ​പ്പാ​നി​ലെ ഐ​ച്ചി-​ന​ഗോ​യ​യി​ല്‍ ന​ട​ന്ന 20-ാമ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സ്‌ ഇ​ന്ത്യ​ന്‍ കാ​യി​ക​രം​ഗ​ത്തി​ന്‍റെ അ​ഭി​മാ​നം വീ​ണ്ടും ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്നു. 85 മെ​ഡ​ലു​ക​ളും നാ​ലാം സ്ഥാ​ന​വു​മാ​യാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ മ​ട​ക്കം; 21 സ്വ​ര്‍​ണ​വും 27 വെ​ള്ളി​യും 37 വെ​ങ്ക​ല​വും. 2023ലെ ​ഹ്വാ​ങ്‌​ഷൂ ഗെ​യിം​സി​ലെ 106 മെ​ഡ​ലി​നു തൊ​ട്ടു​പി​ന്നി​ലാ​ണ് ഈ ​നേ​ട്ടം.

അ​തേ​സ​മ​യം, ഇ​ത്ത​വ​ണ അ​യ​ച്ച സം​ഘ​ത്തി​ന്‍റെ വ​ലി​പ്പം 25 ശ​ത​മാ​നം കു​റ​വാ​യി​രു​ന്നു. ആ ​നി​ല​യ്‌​ക്ക്‌ തി​ള​ക്ക​ത്തി​ന് ഒ​ട്ടും കു​റ​വി​ല്ല. ഇ​ന്ത്യ​ക്ക് തു​ല്യം സ്വ​ര്‍​ണം നേ​ടി​യ ഉ​സ്‌​ബ​ക്കി​സ്ഥാ​നെ കൂ​ടു​ത​ല്‍ വെ​ള്ളി​യു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​ഞ്ചാം​സ്ഥാ​ന​ത്തേ​ക്കു ത​ള്ളി​യ​ത്‌. പ​ര​മ്പ​രാ​ഗ​ത​മാ​യി ആ​ധി​പ​ത്യം പു​ല​ര്‍​ത്തു​ന്ന ഇ​ന​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല ഇ​ന്ത്യ വി​ജ​യം കൊ​യ്‌​ത​ത്‌. ഇ​തി​ല്‍ ആ​ര്‍​ച്ച​റി​യി​ലെ അ​ഞ്ച്‌ സ്വ​ര്‍​ണ​മെ​ഡ​ല്‍ ഏ​റ്റ​വും വ​ലി​യ ക​രു​ത്താ​യി മാ​റി.

15 മെ​ഡ​ലു​ക​ള്‍ സ​മ്മാ​നി​ച്ച ഷൂ​ട്ടിം​ഗ്‌ സം​ഘ​വും മൂ​ന്ന്‌ സ്വ​ര്‍​ണം നേ​ടി​യ ബോ​ക്‌​സിം​ഗ്‌ താ​ര​ങ്ങ​ളും ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തി​ന് ആ​ക്കം​കൂ​ട്ടി. അ​ന്പെ​യ്ത്തി​ൽ​നി​ന്നാ​യി​രു​ന്നു ഇ​ത്ത​വ​ണ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​ർ​ണം, ഒ​ന്പ​ത്. വ​നി​താ ഹോ​ക്കി ടീം 44 ​വ​ര്‍​ഷ​ത്തി​നു​ശേ​ഷം സ്വ​ര്‍​ണം തി​രി​ച്ചു​പി​ടി​ച്ച​ത്‌ ആ​വേ​ശോ​ജ്വ​ല​മാ​യി. ഒ​പ്പം പു​രു​ഷ ഹോ​ക്കി ടീം ​സ്വ​ർ​ണം നി​ല​നി​ർ​ത്തി​യ​തും. ഇ​രു ടീ​മു​ക​ളും ഒ​ളി​മ്പി​ക്‌​സ്‌ യോ​ഗ്യ​ത​യും നേ​ടി.

ക്രി​ക്ക​റ്റി​ല്‍ പു​രു​ഷ-​വ​നി​താ ടീ​മു​ക​ള്‍ സ്വ​ര്‍​ണം നി​ല​നി​ര്‍​ത്തി. കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സ​ഞ്‌​ജു സാം​സ​ണ്‍​ന്‍റെ സ്വ​ര്‍​ണ​ത്തി​ള​ക്കം മ​ല​യാ​ളി​ക​ള്‍​ക്കും അ​ഭി​മാ​ന​മാ​യി.​പു​തി​യ ആ​കാ​ശ​ങ്ങ​ള്‍ വെ​ട്ടി​പ്പി​ടി​ക്കു​ന്ന ഇ​ന്ത്യ​യെ​യും ജ​പ്പാ​നി​ല്‍ ക​ണ്ടു. വ​നി​ത​ക​ളു​ടെ ഗോ​ള്‍​ഫി​ല്‍ പ്ര​ണ​വി ഉ​ര്‍​സ്‌ നേ​ടി​യ സ്വ​ര്‍​ണം ച​രി​ത്ര​നേ​ട്ട​മാ​യി​രു​ന്നു. അ​തു​പോ​ലെ മി​ക്‌​സ​ഡ്‌ മാ​ര്‍​ഷ്യ​ല്‍ ആ​ര്‍​ട്‌​സ്‌, സോ​ഫ്‌​റ്റ്‌ ടെ​ന്നീ​സ്‌ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലും ഇ​ന്ത്യ ആ​ദ്യ​മാ​യി മെ​ഡ​ല്‍​പ​ട്ടി​ക​യി​ലെ​ത്തി.

ഇ​ന്ത്യ​ക്ക്‌ ഏ​റ്റ​വും കൂ​ടു​ത​ല്‍ മെ​ഡ​ലു​ക​ള്‍ സ​മ്മാ​നി​ച്ച​ത്‌ അ​ത്‌​ല​റ്റി​ക്‌​സ്‌ ത​ന്നെ. 24 മെ​ഡ​ലു​ക​ള്‍. ഇ​തി​ൽ വ​നി​ത​ക​ളു​ടെ 4x400 റി​ലേ ടീം ​നേ​ടി​യ​തു മാ​ത്ര​മാ​ണ് ഏ​ക സ്വ​ര്‍​ണം. കി​ര​ണ്‍ പ​ഹ​ല്‍, പൂ​വ​മ്മ, പ്രാ​ചി ചൗ​ധ​രി, വി​ദ്യ രാം​രാ​ജ്‌ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച​ത്‌. 10,000 മീ​റ്റ​ര്‍, 1,500 മീ​റ്റ​ര്‍ വെ​ള്ളി​യും 5,000 മീ​റ്റ​റി​ല്‍ വെ​ങ്ക​ല​വും നേ​ടി​യ ഗു​ല്‍​വീ​ര്‍ സിം​ഗി​ന്‍റെ നേ​ട്ട​വും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.

കേ​ര​ള​ത്തി​ന്‍റെ താ​ര​ങ്ങ​ളും ഇ​ന്ത്യ​ന്‍ വി​ജ​യ​ങ്ങ​ളി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. ഫൈ​ന​ലി​ല്‍ പാ​ക്കി​സ്ഥാ​നെ വീ​ഴ്‌​ത്തി ഇ​ന്ത്യ ക്രി​ക്ക​റ്റ്‌ സ്വ​ര്‍​ണ​മ​ണി​ഞ്ഞ​പ്പോ​ള്‍ സ​ഞ്‌​ജു സാം​സ​ണ്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സ്‌ ക്രി​ക്ക​റ്റി​ല്‍ സ്വ​ർ​ണ​മ​ണി​യു​ന്ന ആ​ദ്യ മ​ല​യാ​ളി താ​ര​മാ​യി. ബാ​റ്റിം​ഗി​ല്‍ പ്ര​തീ​ക്ഷി​ച്ച​ത്ര തി​ള​ങ്ങാ​നാ​യി​ല്ലെ​ങ്കി​ലും വി​ക്ക​റ്റ്‌ കീ​പ്പിം​ഗും സെ​മി​യി​ലെ ഉ​ജ്വ​ല ക്യാ​ച്ചും മ​റ​ക്കാ​നാ​കി​ല്ല. ലോം​ഗ്‌​ജം​പി​ല്‍ മു​ര​ളി ശ്രീ​ശ​ങ്ക​റി​ന്‍റെ​യും ആ​ന്‍​സി സോ​ജ​ന്‍റെ​യും വെ​ള്ളി​ക്ക്‌ മാ​റ്റ്‌ ഏ​റെ​യാ​യി​രു​ന്നു.

ട്രാ​ക്കി​ല്‍ ഇ​ര​ട്ട മെ​ഡ​ലു​മാ​യാ​ണ് ടി.​എ​സ്‌. മ​നു മ​ട​ങ്ങി​യ​ത്‌. മി​ക്‌​സ​ഡ്‌ 4x400 റി​ലേ​യി​ല്‍ വെ​ള്ളി​യും പു​രു​ഷ വി​ഭാ​ഗം 4x400 റി​ലേ​യി​ല്‍ വെ​ങ്ക​ല​വും മ​നു ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. സെ​യ്‌​ലിം​ഗ്‌ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി മെ​ഡ​ല്‍ നേ​ടി​യാ​യി​രു​ന്നു മ​റ്റൊ​രു മ​ല​യാ​ളി​ക്കു​തി​പ്പ്‌. പു​രു​ഷ​ന്മാ​രു​ടെ സ്‌​കി​ഫ്‌ ഇ​ന​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ള്‍​കൂ​ടി​യാ​യ മ​നു ഫ്രാ​ന്‍​സി​സും പ്രി​ന്‍​സ്‌ നോ​ബി​ളും ചേ​ര്‍​ന്ന്‌ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ​ത്‌.

2018ലെ ​പ്ര​ള​യ​സ​മ​യ​ത്ത്‌ സ്‌​തു​ത്യ​ര്‍​ഹ​മാ​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​രാ​ണ് ഈ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യു​വാ​ക്ക​ള്‍. കോ​ഴി​ക്കോ​ട്‌ തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​യാ​യ വി​ദ​ര്‍​ശ കെ. ​വി​നോ​ദ്‌ വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ൾ‍ ടീം ​ഇ​ന​ത്തി​ല്‍ നേ​ടി​യ വെ​ള്ളി​മെ​ഡ​ല്‍ മ​റ്റൊ​രു മ​ല​യാ​ളി നേ​ട്ട​മാ​യി. ഏ​ഷ്യ​ന്‍ ഗെ​യിം​സ്‌ ഷൂ​ട്ടിം​ഗി​ലെ ആ​ദ്യ മ​ല​യാ​ളി മെ​ഡ​ലാ​യി​രു​ന്നു അ​ത്‌.

അ​തേ​സ​മ​യം, ബാ​ഡ്‌​മി​ന്‍റ​ണ്‍, ടേ​ബി​ള്‍ ടെ​ന്നീ​സ്‌ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ക്ക്‌ മു​ന്നേ​റാ​ന്‍ ക​ഴി​ഞ്ഞി​ല്ല എ​ന്ന​ത്‌ നി​രാ​ശ​യാ​യി. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലെ നാ​ലാം സ്ഥാ​നം മി​ക​ച്ച​താ​ണെ​ങ്കി​ലും ചൈ​ന, ജ​പ്പാ​ന്‍, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ ലോ​ക​ത്തി​ലെ ത​ന്നെ മു​ന്‍​നി​ര രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള മെ​ഡ​ല്‍ വ്യ​ത്യാ​സം വ​ലു​താ​ണെ​ന്ന വ​സ്‌​തു​ത കാ​ണാ​തി​രു​ന്നു​കൂ​ടാ.

അ​ത്‌​ല​റ്റി​ക്‌​സ്‌ ഉ​ള്‍​പ്പ​ടെ​യു​ള്ള ചി​ല അ​ടി​സ്ഥാ​ന ഇ​ന​ങ്ങ​ളി​ല്‍ വ​രും​കാ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്ഥി​ര​ത​യു​ള്ള പ്ര​ക​ട​നം ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്‌. ലോം​ഗ്‌​ജം​പി​ല്‍ ആ​ന്‍​സി സോ​ജ​നു ത​ന്‍റെ ദേ​ശീ​യ റി​ക്കാ​ര്‍​ഡി​ന​ടു​ത്ത്‌ എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ നേ​ടി​യ വെ​ള്ളി​യു​ടെ വി​ല വ​ള​രെ വ​ലു​താ​ണ്. ഭാ​വി​യി​ല്‍ ഒ​ളി​മ്പി​ക്‌ മെ​ഡ​ല്‍ നേ​ടി​ത്ത​രാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​ത്‌​ല​റ്റാ​ണ് ആ​ന്‍​സി.

ഈ ​അ​ഭി​മാ​ന താ​ര​ത്തി​നെ​തി​രേ​യു​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം തി​ക​ച്ചും പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ് എ​ന്ന കാ​ര്യ​വും പ​റ​യാ​തെ​വ​യ്യ. മ​നോ​വൈ​ക​ല്യം ബാ​ധി​ച്ച​വ​രു​ടെ അ​ത്ത​രം ജ​ല്‌​പ​ന​ങ്ങ​ള്‍ വ​ക​വ​യ്‌​ക്കാ​തെ മു​ന്നേ​റാ​ന്‍ ആ​ന്‍​സി​ക്കു സാ​ധി​ക്ക​ട്ടെ. ശ്രീ​ശ​ങ്ക​റി​നെ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​ണു ച​തി​ച്ച​ത്‌. ടേ​ക്ക്‌ ഓ​ഫ്‌ ബോ​ര്‍​ഡ്‌ ന​ന​ഞ്ഞു കി​ട​ന്ന​തു​കൊ​ണ്ട്‌ ചെ​റി​യ പ​രി​ക്കു​മു​ണ്ടാ​യി. മ​നു​വി​നും ഏ​റെ മു​ന്നോ​ട്ടു​പോ​കാ​നു​ണ്ട്‌.

എ​പ്പോ​ഴും പ​റ​യാ​റു​ള്ള​തു​പോ​ലെ, കേ​ര​ള​ത്തി​ല്‍ സ്‌​പോ​ര്‍​ട്‌​സ്‌ ഇ​ന്‍​ഫ്രാ​സ്‌​ട്ര​ക്‌​ച​ര്‍ ശ​ക്ത​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഒ​രോ വ​ലി​യ ചാ​മ്പ്യ​ന്‍​ഷി​പ്പും ന​മ്മെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്‌. അ​തി​നു വേ​ണ്ട​ത്‌ സ്‌​കൂ​ള്‍ കാ​യി​ക​രം​ഗ​ത്തെ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​ണ്. എ​ങ്കി​ലേ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ​ഴ​യ​കാ​ല പ്രൗ​ഢി തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​കൂ.

2028ലെ ​ലോ​സ്‌ ആ​ഞ്ച​ല​സ്‌ ഒ​ളി​മ്പി​ക്‌​സ്‌ ല​ക്ഷ്യ​മി​ട്ടു നീ​ങ്ങു​ന്ന ഇ​ന്ത്യ​ക്ക്‌ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഐ​ച്ചി-​ന​ഗോ​യ ന​ല്‍​കു​ന്ന​ത്‌. അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം, ആ​ധു​നി​ക പ​രി​ശീ​ല​ന രീ​തി​ക​ള്‍, സ​പ്പോ​ര്‍​ട്ട്‌ സ്‌​റ്റാ​ഫി​ന്‍റെ സേ​വ​നം എ​ന്നി​വ കൂ​ടു​ത​ല്‍ ശ​ക്തീ​ക​രി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ള്‍ ന​മു​ക്ക്‌ അ​പ്രാ​പ്യ​മ​ല്ല.

 

Editorial

മു​ണ്ടം​വേ​ലി​യെ വ​യ്യാ​വേ​ലി​യാ​ക്കി​യ​വ​രെ വെ​റു​തേ വി​ട​രു​ത്‌

ലൈ​ഫ്‌ മി​ഷ​ന്‍ എ​ന്ന സ്വ​പ്‌​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി മു​ണ്ടം​വേ​ലി​യി​ല്‍ നി​ര്‍​മി​ച്ച പി ​ആ​ന്‍​ഡ്‌ ടി ​ഫ്‌​ളാ​റ്റു​ക​ളി​ല്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ താ​മ​സി​ക്കാ​നെ​ത്തി​യ​വ​ര്‍ കൊ​ടി​യ ദു​രി​ത​ത്തി​ലാ​ണ്. താ​മ​സ​മാ​രം​ഭി​ച്ച്‌ മാ​സ​ങ്ങ​ള്‍​ക്ക​കം ചോ​ര്‍​ച്ച​യും മ​റ്റു ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളും കാ​ര​ണം ഫ്‌​ളാ​റ്റു​ക​ള്‍ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. ഇ​തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ള്‍ പു​റ​ത്തു വ​ന്നു.

ഒ​ടു​വി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ക​യും വി​ജി​ല​ന്‍​സ്‌ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. 17 കോ​ടി രൂ​പ ചെ​ല​വി​ട്ട പ​ദ്ധ​തി​യി​ല്‍ തു​ട​ക്കം​മു​ത​ലേ വ​ലി​യ ക്ര​മ​ക്കേ​ടു​ക​ള്‍ ഉ​ണ്ടാ​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്‌. ജി​സി​ഡി​എ ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും പ്ര​തി​ക്കൂ​ട്ടി​ലാ​ണ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ആ​റു​പേ​ര്‍​ക്കെ​തി​രേ​യാ​ണ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ക്കു​ക. ന​ഷ്ടം പ്ര​തി​ക​ളി​ല്‍​നി​ന്നു​ത​ന്നെ ഈ​ടാ​ക്കാ​നാ​ണ് നീ​ക്കം.

ക​ഴി​ഞ്ഞ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് തോ​പ്പും​പ​ടി രാ​മേ​ശ്വ​രം വി​ല്ലേ​ജി​ലെ മു​ണ്ടം​വേ​ലി​യി​ല്‍ ഫ്‌​ളാ​റ്റ്‌ സ​മു​ച്ച​യം നി​ര്‍​മി​ച്ച​ത്‌. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ര്‍ പി ​ആ​ന്‍​ഡ്‌ ടി ​കോ​ള​നി​യി​ലെ 77 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ക​ഷ്ട​പ്പാ​ടി​ലു​മാ​യി​രു​ന്നു അ​വ​ര്‍. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ഫ്‌​ളാ​റ്റു​ക​ള്‍ എ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം. 2023ലാ​ണ് കൊ​ട്ടി​ഘോ​ഷി​ച്ചു​കൊ​ണ്ട്‌ ഉ​ദ്‌​ഘാ​ട​ന മാ​മാ​ങ്കം ന​ട​ത്തി​യ​ത്‌.

2024 ജ​നു​വ​രി അ​വ​സാ​നം വ​ലി​യ ആ​ശ്വാ​സ​ത്തോ​ടെ താ​മ​സ​ക്കാ​രു​മെ​ത്തി. അ​വ​ര്‍​ക്ക്‌ പി​ന്നീ​ട​ങ്ങോ​ട്ട്‌ ദു​രി​ത​ദി​ന​ങ്ങ​ളാ​യി​രു​ന്നു. സെ​പ്‌​റ്റി​ക്‌ ടാ​ങ്ക്‌ നി​റ​ഞ്ഞൊ​ഴു​കാ​നും ഭി​ത്തി​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങാ​നും തു​ട​ങ്ങി. ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​നോ ഉ​റ​ങ്ങാ​നോ ക​ഴി​യാ​താ​യി. അ​ടു​ക്ക​ള​യി​ല്‍​നി​ന്നു​ള്ള മ​ലി​ന​ജ​ലം എ​ല്ലാ ഫ്‌​ളാ​റ്റു​ക​ളി​ലു​മെ​ത്തി. ഫാ​നു​ക​ള്‍ ത​റ​പൊ​ത്തി. ചു​മ​രി​ല്‍ തൊ​ട്ടാ​ല്‍ ഷോ​ക്ക്‌.

തൊ​ട്ട​ടു​ത്തു​കൂ​ടി​യാ​ണ് 110 കെ​വി ലൈ​ന്‍ പോ​കു​ന്ന​ത്‌. താ​മ​സ​ക്കാ​ര്‍ സ​മ​രം തു​ട​ങ്ങി. ഒ​ടു​വി​ല്‍ കെ​ട്ടി​ടം പൊ​ളി​ക്കു​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ന​ന്നാ​ക്കി​യെ​ടു​ക്കാ​ന്‍ 27 കോ​ടി രൂ​പ​യെ​ങ്കി​ലും ഇ​നി​യും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് മ​ദ്രാ​സ്‌ ഐ​ഐ​ടി ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ തെ​ളി​ഞ്ഞ​ത്‌. എ​ന്നാ​ലും താ​മ​സി​ക്കാ​നാ​കു​മോ എ​ന്ന്‌ ഉ​റ​പ്പു​മി​ല്ല. ക​രാ​റു​കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​ര​സ്‌​പ​ര​മു​ള്ള പ​ഴി​ചാ​ര​ല്‍ മ​ഹാ​മ​ഹം പ​തി​വു​പോ​ലെ ന​ട​ക്കു​ന്നു​ണ്ട്‌.

തൃ​ശൂ​ര്‍ ഡി​സ്‌​ട്രി​ക്ട്‌ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട്‌ കോ-​ഓ​പ്പ​റേ​റ്റീ​വ്‌ സൊ​സൈ​റ്റി​യാ​ണ് ക​രാ​റു​കാ​ര്‍. എ​സ്റ്റി​മേ​റ്റ്‌ ചു​രു​ക്കി ജി​സി​ഡി​എ കു​ഴ​പ്പ​ത്തി​ലാ​ക്കി എ​ന്ന്‌ ക​രാ​റു​കാ​രും, ക​രാ​റു​കാ​രാ​ണ് കു​ഴ​പ്പ​ക്കാ​ര്‍ എ​ന്നു ജി​സി​ഡി​എ​യും കു​റ്റ​പ്പെ​ടു​ത്തു​ന്നു. ക​രാ​ര്‍ ന​ല്‌​കി​യ​തി​ലും ക​രാ​റു​കാ​ര്‍​ക്ക്‌ മൊ​ബി​ലൈ​സേ​ഷ​ന്‍ ഫ​ണ്ട്‌ ന​ല്‍​കി​യ​തി​ലും ച​ട്ട​ലം​ഘ​ന​മു​ണ്ടാ​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്‌. 2.48 കോ​ടി രൂ​പ​യാ​ണ് ക​രാ​റു​കാ​ര്‍​ക്ക്‌ ലൈ​ഫ്‌ മി​ഷ​നി​ല്‍​നി​ന്ന്‌ സ്ഥി​രീ​ക​ര​ണ​മി​ല്ലാ​തെ ന​ല്‌​കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

ജി​സി​ഡി​എ ഓ​ഡി​റ്റിം​ഗ്‌ വി​ഭാ​ഗ​ത്തി​നു പ​രി​ശോ​ധ​ന​യ്‌​ക്ക്‌ സ​മ​യം അ​നു​വ​ദി​ക്കാ​തെ പ​ണം ന​ല്‍​കാ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വ​ത്രേ. ഈ ​തി​ടു​ക്ക​മാ​ണ് സം​ശ​യ​ത്തി​ന്‍റെ നി​ഴ​ല്‍ വീ​ഴ്‌​ത്തു​ന്ന​ത്‌. ലൈ​ഫ്‌ പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ മു​ണ്ടം​വേ​ലി​യി​ല്‍ ഫ്‌​ളാ​റ്റ്‌ നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട്‌ മാ​നേ​ജ്‌​മെ​ന്‍റ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​യാ​യാ​ണ് ടി​ഡി​എ​ല്‍​സി​യെ ആ​ദ്യം നി​യ​മി​ച്ച​ത്‌. പി​ന്നീ​ട്‌ ഇ​തേ ക​മ്പ​നി​ക്കു​ത​ന്നെ നി​ര്‍​മാ​ണ​ക​രാ​റും ന​ല്‌​കു​ക​യാ​യി​രു​ന്നു.

നി​ര്‍​മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കേ​ണ്ട ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​ത​ന്നെ ക​രാ​റു​കാ​രെ​ന്ന വേ​ഷ​പ്പ​ക​ര്‍​ച്ച​യി​ല്‍. അ​വി​ടെ​യും എ​ന്തോ ചീ​ഞ്ഞു​നാ​റു​ന്നു​ണ്ടാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും രാ​ഷ്‌​ട്രീ​യ​ക്കാ​രും ചേ​ർ​ന്നു​ള്ള ക​ള്ള​ക്ക​ളി​ക​ള്‍ ഈ ​നാ​ട്ടി​ല്‍ ആ​ദ്യ​മ​ല്ല. ഏ​തു വ​ലി​യ പ​ദ്ധ​തി വ​രു​മ്പോ​ഴും ഇ​വ​ര്‍​ക്ക്‌ ആ​ഹ്‌​ളാ​ദ​മാ​ണ്. പ​ദ്ധ​തി വ​ലു​താ​കും​തോ​റും വെ​ട്ടി​പ്പി​ന്‍റെ വ്യാ​പ്‌​തി​യും കൂ​ട്ടാ​മ​ല്ലോ! ഒ​രു​ളു​പ്പു​മി​ല്ലാ​തെ പാ​വ​പ്പെ​ട്ട​വ​രെ പ​റ്റി​ക്കു​ന്ന​തി​നു കൂ​ട്ടു​നി​ന്ന എ​ല്ലാ​വ​രെ​യും മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കേ​ണ്ട​തു​ണ്ട്‌.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച വി​ജി​ല​ന്‍​സ്‌ അ​ന്വേ​ഷ​ണം എ​ല്ലാ​വ​രി​ലേ​ക്കു​മെ​ത്ത​ട്ടെ. ചെ​യ്‌​ത തെ​റ്റി​നെ ഒ​രു നാ​ണ​വു​മി​ല്ലാ​തെ ന്യാ​യീ​ക​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ളു​ടെ തൊ​ലി​ക്ക​ട്ടി​ക്കു നേ​രേ ഏ​തു ചാ​ട്ട​വാ​റാ​ണ് ഉ​യ​രു​ക എ​ന്ന​താ​ണ് മ​റ്റൊ​രു ചോ​ദ്യം. ദു​രി​ത​ത്തി​ലു​ഴ​ലു​ന്ന താ​മ​സ​ക്കാ​ര്‍ സ​ര്‍​ക്കാ​ര്‍ മാ​റി​യ​പ്പോ​ള്‍ ഒ​ത​ള​ങ്ങ​പോ​ലെ ഉ​രു​ളു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ സി​പി​എം നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ.​ജെ. മാ​ക്‌​സി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ട​തു​മു​ന്ന​ണി​യു​ടെ പു​രോ​ഗ​മ​ന​നാ​ട്യ​ത്തി​ന്‍റെ കാ​പ​ട്യം വി​ളി​ച്ചോ​തു​ന്ന​താ​യി.

എ​തി​ര്‍​ത്തും അ​നു​കൂ​ലി​ച്ചും രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ കൊ​ടി​യ അ​ഴി​മ​തി​യു​ടെ പ്ര​ശ്‌​നം സ​ങ്കു​ചി​ത രാ​ഷ്‌​ട്രീ​യ​പോ​രാ​ട്ട​മാ​യി ചു​രു​ങ്ങി​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു. വി​ല​കു​റ​ഞ്ഞ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ വി​ഷ​പ്പു​ക​യും അ​ഴി​മ​തി​യു​ടെ ക​രാ​ള ദു​ര്‍​ഭൂ​ത​ങ്ങ​ളും ചേ​ര്‍​ന്ന്‌ സ​മൂ​ഹ​ത്തെ വി​ഴു​ങ്ങു​ന്ന​തു നോ​ക്കി​നി​ല്‍​ക്കാ​ന​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ള്‍. നീ​തി​യു​ടെ പ​ക്ഷ​ത്തു നി​ല​യു​റ​പ്പി​ക്കു​ക​യാ​ണ് അ​വ​രു​ടെ ചു​മ​ത​ല. ലൈ​ഫ്‌ മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ മ​റ്റു പ​ല​യി​ട​ത്തും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്‌.

അ​തും അ​ന്വേ​ഷി​ച്ച്‌ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​ര​ട്ടെ. കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ട്ടെ. ഈ ​പ​ദ്ധ​തി​യു​ടെ യ​ഥാ​ര്‍​ഥ ഗു​ണ​ഭോ​ക്‌​താ​ക്ക​ളാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രു​ണ്ടെ​ന്ന​തും മ​റ​ന്നു​കൂ​ടാ. രാ​ഷ്‌​ട്രീ​യ​വി​ജ​യ​ത്തി​നാ​ക​രു​ത്‌ മു​ന്‍​ഗ​ണ​ന. പ​ക​രം, സാ​മൂ​ഹി​ക സു​ര​ക്ഷി​ത​ത്വ​വും നീ​തി​യും മേ​ല്‍​ക്കൈ നേ​ട​ട്ടെ.

Editorial

എ​​​​​​​​​​​ന്തൊ​​​​​​​​​​​രു ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​മാ​​​​​​​​​​​ണീ ക​​​​​​​​​​​ള​​​​​​​​​​​ക്‌​​​​​​​​​​​ട​​​​​​​​​​​ർ!

കേ​ര​ള​ത്തി​ൽ വ​ന്യ​ജീ​വി​ക​ൾ​ക്കു മാ​ത്ര​മാ​യി ഒ​രു ജി​ല്ലാ ക​ള​ക്‌​ട​റോ! അ​വ​യു​ടെ സ്വൈ​ര​വി​ഹാ​ര​ത്തി​നു സു​ഗ​മ​മാ​യ പാ​ത​യൊ​രു​ക്കാ​ൻ ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ. അ​വ​യ്ക്കു നി​ർ​ബാ​ധം കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്കു​മി​റ​ങ്ങാം. ജീ​വ​ൻ വേ​ണ​മെ​ങ്കി​ൽ മ​നു​ഷ്യ​ർ മു​റി​യ​ട​ച്ച്, ശ്വാ​സം​പി​ടി​ച്ച് വീ​ടി​നു​ള്ളി​ലി​രു​ന്നോ​ള​ണം. എ​ന്തൊ​രു ദു​ര​ന്ത​മാ​ണ് ഇ​ടു​ക്കി​യി​ലെ ജി​ല്ലാ ക​ള​ക്‌​ട​ർ! അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ആ ​മ​ഹാ​നു​ഭാ​വ​ൻ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ൾ കാ​ണു​മ്പോ​ൾ ആ​രും പ​റ​ഞ്ഞു​പോ​കും.

വ​ന്യ​മൃ​ഗ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ൽ ഒ​രു വേ​ലി​യോ മ​തി​ലോ കെ​ട്ടി​ട​മോ ക​ണ്ടു​പോ​ക​രു​ത്. എ​ല്ലാം പൊ​ളി​ച്ച​ടു​ക്ക​ണം. ഇ​താ​യി​രു​ന്നു ആ​ദ്യ ഉ​ത്ത​ര​വ്. പി​ന്നെ​യി​താ, ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ‘ച​രി​ത്രം കു​റി​ച്ച’ അ​ടു​ത്ത ഉ​ത്ത​ര​വ്. ജീ​വ​ൻ വേ​ണ​മെ​ങ്കി​ൽ വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ വീ​ട്ടി​ൽ ക​യ​റി​ക്കോ​ണം. രാ​വി​ലെ ആ​റു​വ​രെ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല!ഈ ​ഉ​ത്ത​ര​വു​ക​ളെ ആ​ന​മ​ണ്ട​ത്ത​രം എ​ന്നു വി​ളി​ച്ചാ​ൽ കാ​ട്ടാ​ന​പോ​ലും കൂ​ടു​ത​ൽ ക്രു​ദ്ധ​നാ​യി ചി​ന്നം​വി​ളി​ച്ച് പാ​ഞ്ഞ​ടു​ക്കും.

അ​ൽ​പം വെ​ളി​വ് വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കു​മു​ണ്ട​ല്ലോ! ബാ​ല പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ ‘മൃ​ഗാ​ധി​പ​ത്യം വ​ന്നാ​ൽ’ എ​ന്നൊ​ക്കെ കു​ട്ടി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ചി​ത്ര​ക​ഥ​ക​ൾ വ​രാ​റു​ണ്ട്. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​തി​ലും ബാ​ലി​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നു​വ​ന്നാ​ൽ നാ​ടി​ന്‍റെ അ​വ​സ്ഥ​യെ​ന്താ​കും? സ​ർ​ക്കാ​രും മ​ന്ത്രി​മാ​രും ഇ​തൊ​ന്നും കാ​ണു​ന്നി​ല്ലേ?

 ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്‌​ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ടി​ന്‍റെ ഉ​ത്ത​ര​വ് മേ​ളാ​ങ്കം. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​നെ​ന്ന മ​ഹ​നീ​യ പ​ദ​വി​കൂ​ടി അ​ദ്ദേ​ഹ​ത്തി​നു​ണ്ട​ല്ലോ. ദോ​ഷം പ​റ​യ​രു​ത​ല്ലോ, ജ​ന​ങ്ങ​ളെ ക​ള​ക്‌​ട​ർ മ​റ​ന്നു എ​ന്നൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല. അ​വ​രു​ടെ സു​ര​ക്ഷ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു മു​ഖ്യം. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ൽ രാ​ത്രി​സ​മ​യ​ത്തെ മ​നു​ഷ്യ​സ​ഞ്ചാ​രം എ​ന്തൊ​ര​പ​ക​ട​മാ​ണ്! അ​പ്പോ​ൾ മ​നു​ഷ്യ​രു​ടെ ര​ക്ഷ​യ്ക്ക് അ​വ​രെ പൂ​ട്ടി​യി​ടു​ക​യ​ല്ലാ​തെ എ​ന്തു​ചെ​യ്യാ​ൻ. സ്ത്രീ​പീ​ഡ​ന​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ൾ ദി​വ​സ​വും പെ​രു​കു​ന്നു. 

ക​വ​ർ​ച്ച, മോ​ഷ​ണം എ​ന്നി​വ​യൊ​ക്കെ കൂ​ടു​ന്നു. സ്ത്രീ​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​ത്, ഇ​റ​ങ്ങി​യാ​ൽ​ത​ന്നെ ആ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​ച്ച വ​സ്തു​ക്ക​ളും കൈ​യി​ൽ ക​രു​ത​രു​ത് എ​ന്നൊ​ക്കെ​യു​ള്ള ഉ​ത്ത​ര​വാ​കും അ​ടു​ത്തു​വ​രാ​ൻ പോ​കു​ന്ന​ത്! വാ​ഹ​നാ​പ​ക​ടം കു​റ​യ്ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന​ങ്ങ് പ​റ​ഞ്ഞാ​ൽ​പോ​രേ. ഇ​ത്ര എ​ളു​പ്പ​മു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ ഇ​ത്ര​കാ​ല​മാ​യി​ട്ടും ആ​ർ​ക്കും തോ​ന്നി​യി​ല്ല​ല്ലോ!

തോ​ട്ട​ങ്ങ​ളി​ൽ രാ​ത്രി​സ​മ​യ​ത്തെ ജോ​ലി​ക​ൾ നി​ർ​ത്തി​വ​യ്പി​ക്കു​ന്ന​തി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്കും തോ​ട്ടം ഉ​ട​മ​ക​ൾ​ക്കും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് മൂ​ന്നാ​ർ, പീ​രു​മേ​ട്, ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ പ്ലാ​ന്‍റേ​ഷ​ൻ ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​ർ​ക്കാ​ണ് ക​ള​ക്‌​ട​റു​ടെ ക​ല്ലേ​പ്പി​ള​ർ​ക്കു​ന്ന ഉ​ത്ത​ര​വ്. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശം എ​ന്ന നി​ർ​വ​ച​നം വി​ശാ​ല​മാ​ണ്. ചു​രു​ക്ക​ത്തി​ൽ ജി​ല്ല​യി​ലെ ജ​ന​ജീ​വി​തം മു​ഴു​വ​ൻ ക​ള​ക്‌​ട​ർ​ക്കും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും അ​ടി​യ​റ​വ​യ്ക്കേ​ണ്ട അ​വ​സ്ഥ. അ​ങ്ങ​നെ​യാ​ണ് ഇ​ടു​ക്കി ജി​ല്ല​യു​ടെ ഭൂ​മി​ശാ​സ്ത്ര​വും വ​ന​വി​സ്തൃ​തി​യും.

ഉ​ത്ത​ര​വ് വ​ന​മേ​ഖ​ല​യ്ക്കു​ള്ളി​ലൂ​ടെ​യു​ള്ള സം​സ്ഥാ​ന, ദേ​ശീ​യ​പാ​ത​ക​ൾ വ​ഴി സ​ഞ്ച​രി​ക്കു​ന്ന​തും വി​ല​ക്കി​യേ​ക്കും. അ​തു​മാ​ത്ര​മ​ല്ല കെ​ടു​തി. വൈ​കു​ന്നേ​രം ആ​റി​നും രാ​വി​ലെ ആ​റി​നു​മി​ട​യി​ൽ അ​ത്യാ​വ​ശ്യ​കാ​ര്യ​ത്തി​ന് പു​റ​ത്തി​റ​ങ്ങു​ന്ന ആ​രെ​യെ​ങ്കി​ലും വ​ന്യ​മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ന​ഷ്‌​ട​പ​രി​ഹാ​രം കൊ​ടു​ക്കാ​തെ​യി​രി​ക്കാം. സ​ർ​ക്കാ​രു​ത്ത​ര​വ് ലം​ഘി​ച്ച് രാ​ത്രി പു​റ​ത്തി​റ​ങ്ങി മൂ​ത്ര​മൊ​ഴി​ക്കാ​ൻ പാ​ടു​ണ്ടോ! അ​തു​മ​ല്ല, മ​നു​ഷ്യ​ർ​ക്കു തു​ക കൊ​ടു​ക്കാ​തി​രി​ക്കാ​ൻ എ​ന്തു​ണ്ട് വ​ഴി എ​ന്ന് 24 മ​ണി​ക്കൂ​റും ചി​ന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സു​കാ​ർ​ക്ക് ഇ​തി​ൽ​പ​രം ആ​ന​ന്ദം വേ​റെ​യു​ണ്ടാ​കാ​നു​ണ്ടോ. 

വ​ന്യ​മൃ​ഗ​ങ്ങ​ളും വ​ന്യ​ഭാ​വ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു​പോ​ലെ ആ​ക്ര​മി​ക്കു​മ്പോ​ൾ ഏ​തു മ​നു​ഷ്യ​ത്താ​ര​യി​ലേ​ക്കാ​ണ് മ​ല​യോ​ര​ത്തെ അ​ധ്വാ​നി​ക്കു​ന്ന ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും പാ​വ​പ്പെ​ട്ട​വ​രും ഓ​ടി​ക്ക​യ​റേ​ണ്ട​ത്? പ​ഠി​ച്ച​തേ പാ​ടൂ എ​ന്നു ശ​ഠി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​റോ​ല​ക​ൾ​ക്കു മു​ന്നി​ൽ ത​ല​യാ​ട്ടി നി​ൽ​ക്കു​ക​യ​ല്ല രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ചു​മ​ത​ല എ​ന്ന​റി​യാ​ത്ത​വ​ര​ല്ല റ​വ​ന്യു​മ​ന്ത്രി​യും വ​നം​മ​ന്ത്രി​യും.

ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണം മാ​ത്ര​മേ ന​ട​ക്കൂ എ​ന്നു​വ​ന്നാ​ൽ​പി​ന്നെ ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പു മാ​മാ​ങ്ക​ങ്ങ​ളും ഭ​ര​ണ​മാ​റ്റ​വും എ​ന്തി​നാ​ണ്? ഭ​ര​ണ​ത്ത​ല​പ്പ​ത്തു​ള്ള​വ​രും ഉ​ദ്യോ​ഗ​സ്ഥ​പ്ര​മു​ഖ​രു​മൊ​ക്കെ കൂ​ട്ട​ത്തോ​ടെ വി​ദേ​ശ​ത്തു​പോ​യി പ​ല​തും പ​ഠി​ച്ചു​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, വേ​ണ്ട​തൊ​ന്നും പ​ഠി​ക്കു​ന്നി​ല്ലേ എ​ന്ന​താ​ണ് സം​ശ​യം. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം കു​റ​യ്ക്കു​ന്ന​തി​നാ​യി പ്ര​കൃ​തി​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും ഹാ​നി​ക​ര​മാ​കാ​ത്ത രീ​തി​യി​ൽ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും ശാ​സ്ത്രീ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ല്ലാ​തെ തി​രു​മ​ണ്ട​ൻ ഉ​ത്ത​ര​വു​ക​ളി​റ​ക്കി​യ​ല്ല പ്ര​തി​രോ​ധം.

റോ​ഡു​ക​ളും ജ​ന​വാ​സ​മേ​ഖ​ല​ക​ളും കാ​ടി​നെ വി​ഭ​ജി​ക്കു​മ്പോ​ൾ മൃ​ഗ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ കാ​ന​ഡ, അ​മേ​രി​ക്ക, ജ​ർ​മ​നി, നെ​ത​ർ​ല​ൻ​ഡ്സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ എ​ക്കോ ബ്രി​ഡ്ജു​ക​ൾ, ഓ​വ​ർ​പാ​സ്, അ​ണ്ട​ർ​പാ​സ് എ​ന്നി​വ നി​ർ​മി​ക്കു​ന്നു. കാ​ടി​ന്‍റെ സ്വാ​ഭാ​വി​ക അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് മൃ​ഗ​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാം. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കോ റോ​ഡു​ക​ളി​ലേ​ക്കോ മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത് ഇ​ത് 80 ശ​ത​മാ​നം വ​രെ കു​റ​യ്ക്കു​ന്നു എ​ന്നാ​ണ് അ​വി​ട​ത്തെ അ​നു​ഭ​വം.

കാ​ടി​ന്‍റെ അ​തി​ർ​ത്തി​ക​ളി​ൽ താ​പ​നി​ല​യും മൃ​ഗ​ങ്ങ​ളു​ടെ ശ​ബ്‌​ദ​വും തി​രി​ച്ച​റി​യു​ന്ന എ​ഐ ക്യാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. മൃ​ഗ​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ക്കു​മ്പോ​ൾ​ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഫോ​റ​സ്റ്റ് റേ​ഞ്ച​ർ​മാ​ർ​ക്കും എ​സ്എം​എ​സ് വ​ഴി​യോ ആ​പ്പ് വ​ഴി​യോ ഓ​ട്ടോ​മാ​റ്റി​ക് മു​ന്ന​റി​യി​പ്പ് ല​ഭി​ക്കും. ജി​പി​എ​സ്-​സാ​റ്റ​ലൈ​റ്റ് ട്രാ​ക്കിം​ഗ്, ബ​യോ ഫെ​ൻ​സിം​ഗ്, വി​ദേ​ശ​സ​സ്യ​ങ്ങ​ളെ നീ​ക്കം​ചെ​യ്ത് കാ​ടി​ന്‍റെ സ്വാ​ഭാ​വി​ക​ത പു​നഃ​സ്ഥാ​പി​ക്ക​ൽ, കാ​ടി​നു​ള്ളി​ൽ സോ​ളാ​ർ പ​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ കു​ള​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ച് വേ​ന​ൽ​കാ​ല​ത്തും കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​ങ്ങ​നെ എ​ത്ര​യോ മാ​ർ​ഗ​ങ്ങ​ൾ അ​ത​തി​ട​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ളു​പ​യോ​ഗി​ച്ച് ചെ​യ്യാ​നാ​കും.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന് ആ​ദ്യം നി​യ​മ​ങ്ങ​ളു​ണ്ടാ​ക്കി​യ പ​ല രാ​ജ്യ​ങ്ങ​ളും അ​തു പ​രി​ഷ്ക​രി​ക്കു​ക​യും ക​ള്ളിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ വ​ന്യ​ജീ​വി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്നു.ഈ ​വി​ഷ​യ​ത്തി​ൽ അ​വ​ഗാ​ഹ​മു​ണ്ടെ​ന്നു പ​റ​യു​ന്ന ജി​ല്ലാ ക​ള​ക്‌​ട​ർ​ക്ക് ഇ​തൊ​ന്നും അ​റി​യാ​ത്ത​ത​ല്ല. പ​ക്ഷേ, മ​ര​ണ​മെ​ന്ന അ​നി​വാ​ര്യ​ത ഒ​ഴി​വാ​ക്കാ​ൻ ഇ​നി​യാ​രും ജ​നി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന് ഉ​ത്ത​ര​വി​ടു​ന്ന​താ​ണ​ല്ലോ എ​ളു​പ്പം! ഇ​ത്ര​യും എ​ഴു​തു​ന്ന​തി​നി​ട​യി​ൽ പ​തി​വി​ല്ലാ​തെ നി​ര​വ​ധി ആ​ശ്ച​ര്യ​ചി​ഹ്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്നു. ഈ ​ആ​ശ്ച​ര്യ​ചി​ഹ്ന​ങ്ങ​ൾ ഇ​ടു​ക്കി ജി​ല്ല​യി​ലെ ‘ഇ​ര’​ക​ൾ രോ​ഷ​ചി​ഹ്ന​ങ്ങ​ളാ​യാ​ണ് വാ​യി​ച്ചെ​ടു​ക്കു​ക എ​ന്ന് ആ​രും മ​റ​ക്ക​രു​ത്.

ജി​ല്ല​യി​ൽ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി​മാ​ർ അ​റി​യ​ണം. പ്ര​തി​ക​രി​ക്ക​ണം. അ​വ​ർ​ക്ക​തി​നാ​യി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം. ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ട​തു നീ​തി​യും, ഒ​പ്പം ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണ​വു​മാ​ണ്, അ​ല്ലാ​തെ തു​ഗ്ള​ക് ക​ള​ക്‌​ട​ർ​മാ​രെ​യ​ല്ല.

Editorial

സ്കൂ​ൾ ശു​ചി​ത്വം മ​റ​ക്ക​രു​ത്

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യും യൂ​ണി​സെ​ഫും ചേ​ർ​ന്നു പു​റ​ത്തി​റ​ക്കി​യ, ജോ​യി​ന്‍റ് മോ​ണി​റ്റ​റി പ്രോ​ഗ്രാം (ജെ​എം​പി) റി​പ്പോ​ർ​ട്ടി​ന്‍റെ മു​ൻ​പേ​ജു​ക​ളി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ്ര​സാ​ദാ​ത്മ​ക​മാ​യ ചി​ല ചി​ത്ര​ങ്ങ​ളു​ണ്ട്. ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ട് ജി​ല്ല​യി​ലെ ഖി​ജി​ദി​യ പ്രൈ​മ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ശ​രി​യാ​യ വ്യ​ക്തി​ശു​ചി​ത്വ​ത്തി​ന്‍റെ മാ​തൃ​ക മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സോ​ദാ​ഹ​ര​ണം വി​വ​രി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഈ ​മാ​സം 22നാ​ണ് ‘സ്കൂ​ളു​ക​ളി​ലെ കു​ടി​വെ​ള്ളം, ശു​ചി​ത്വം, വ്യ​ക്തി​ശു​ചി​ത്വം എ​ന്നി​വ​യി​ലെ പു​രോ​ഗ​തി-2015-2025’ എ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

എ​ന്നാ​ൽ, ചി​ത്ര​ങ്ങ​ളി​ലെ തെ​ളി​ച്ചം റി​പ്പോ​ർ​ട്ടി​ന​ക​ത്തേ​ക്കു ക​ട​ക്കു​മ്പോ​ൾ കാ​ണാ​നി​ല്ല. ശ​ത​മാ​ന​ക്ക​ണ​ക്കു​ക​ളി​ലൂ​ടെ പു​രോ​ഗ​തി​യു​ടെ ചി​ത്രം വ​ര​ച്ചി​ടാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​സ്തു​ത​ക​ളു​ടെ യാ​ഥാ​ർ​ഥ്യം ഞെ​ട്ടി​ക്കു​ന്ന​താ​ണ്. സ്കൂ​ളു​ക​ളി​ൽ ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ അ​ഞ്ചി​ലൊ​ന്ന് ഇ​ന്ത്യ​യി​ലാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ‍​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. 2025ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ൽ 1.2 കോ​ടി കു​ട്ടി​ക​ൾ ഇ​പ്പോ​ഴും സ്കൂ​ളു​ക​ളി​ൽ യാ​തൊ​രു​വി​ധ കു​ടി​വെ​ള്ള സൗ​ക​ര്യ​വു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്.

2025ൽ ​ലോ​ക​ത്ത് സ്കൂ​ളു​ക​ളി​ൽ ശു​ചി​മു​റി സൗ​ക​ര്യ​മി​ല്ലാ​ത്ത ആ​കെ കു​ട്ടി​ക​ളു​ടെ പ​കു​തി​യി​ല​ധി​ക​വും കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന് ഇ​ന്ത്യ​യാ​ണ്. ഇ​ന്ത്യ​യി​ൽ അ​ഞ്ചു കോ​ടി കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ യാ​തൊ​രു​വി​ധ ശു​ചി​മു​റി സൗ​ക​ര്യ​വു​മി​ല്ല. ഈ ​വി​വ​ര​വും ഇ​തേ റി​പ്പോ​ർ​ട്ടി​ൽ​ത​ന്നെ​യാ​ണു​ള്ള​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മീ​പ​കാ​ല ദേ​ശീ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്ന കു​റ്റ​സ​മ്മ​തം​കൂ​ടി വാ​യി​ക്കു​മ്പോ​ൾ കാ​ര്യ​ങ്ങ​ളു​ടെ അ​വ​സ്ഥ ഏ​താ​ണ്ട് പി​ടി​കി​ട്ടും. ഇ​ന്ത്യ​യി​ലെ സ്കൂ​ളു​ക​ളി​ലെ ശു​ചി​ത്വ​സേ​വ​ന​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ 2024 വ​രെ​യു​ള്ള​തു മാ​ത്ര​മേ ജെ​എം​പി ത​യാ​റാ​ക്കി​യി​ട്ടു​ള്ളൂ.

ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ ഇ​ന്ത്യ മു​ന്നേ​റു​ന്നു​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​ന ജ​ന​ക്ഷേ​മ സേ​വ​ന​ങ്ങ​ളി​ൽ വ​ലി​യൊ​രു ശ​ത​മാ​നം ജ​ന​ങ്ങ​ൾ ഇ​ന്നും പു​റ​ത്താ​ണെ​ന്ന് ഈ ​റി​പ്പോ​ർ​ട്ടി​ൽ​നി​ന്ന് വാ​യി​ച്ചെ​ടു​ക്കാം. ആ​നു​കൂ​ല്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും താ​ഴെ​ത്ത​ട്ടി​ൽ എ​ത്തു​ന്നി​ല്ല. അ​തി​നാ​ൽ വ​ലി​യൊ​രു വി​ഭാ​ഗം കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ൽ ദു​രി​ത​മ​യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു.

ഇ​നി രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളി​ലെ ശു​ചി​ത്വ​സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന ന​മ്മു​ടെ​ത​ന്നെ ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ കാ​ണാം. കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി നി​ർ​മി​ച്ച സ്കൂ​ൾ ശു​ചി​മു​റി​ക​ളു​ടെ അ​വ​സ്ഥ പ​രി​ശോ​ധി​ച്ചു​ള്ള സി​എ​ജി (കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ) ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത് പ​രി​ശോ​ധി​ച്ച സ്കൂ​ളു​ക​ളി​ലെ 72 ശ​ത​മാ​നം ശു​ചി​മു​റി​ക​ളി​ലും പൈ​പ്പ് വെ​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ്. 30 ശ​ത​മാ​നം ശു​ചി​മു​റി​ക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​യി​രു​ന്നു.

55 ശ​ത​മാ​നം നി​ർ​മി​തി​ക​ളി​ലും കൈ​ക​ഴു​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ സോ​പ്പോ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. പ​ദ്ധ​തി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പ​ല ശു​ചി​മു​റി​ക​ളും (11 ശ​ത​മാ​ന​ത്തോ​ളം) ഭാ​ഗി​ക​മാ​യി മാ​ത്രം നി​ർ​മി​ക്ക​പ്പെ​ട്ട​തോ നി​ല​വി​ലി​ല്ലാ​ത്ത​തോ ആ​യി​രു​ന്നു എ​ന്ന​താ​ണ് ഇ​ന്ത്യ​ൻ അ​വ​സ്ഥ​യു​ടെ ഏ​റ്റ​വും ദ​യ​നീ​യ ചി​ത്രം.​കാ​ൽ ഭാ​ഗ​ത്തോ​ളം ഗ്രാ​മീ​ണ സ്കൂ​ളു​ക​ളി​ലും പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ശു​ചി​മു​റി​ക​ളി​ല്ലെ​ന്ന് ‘പ്ര​ഥം’ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ന​ട​ത്തി​യ സ​ർ​വേ​യി​ൽ പ​റ​യു​ന്നു.

‘ല​ഭ്യ​മാ​ണ്’​എ​ന്ന് രേ​ഖ​ക​ളി​ൽ കാ​ണു​ന്ന പ​ല ശു​ചി​മു​റി​ക​ളും പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യാ​ണു ക​ണ്ട​ത്. ഇ​തെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​ത്, ന​മ്മു​ടെ ഭാ​വി ത​ല​മു​റ വ​ള​രു​ന്ന സ്കൂ​ളു​ക​ളി​ലെ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും നി​രാ​ശാ​ജ​ന​ക​മാ​ണ് എ​ന്നാ​ണ്. ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക​ശ​ക്തി​യാ​കു​മെ​ന്ന് ഊ​റ്റം കൊ​ള്ളു​മ്പോ​ഴും ഏ​റ്റ​വും അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​താ​ണ് അ​വ​സ്ഥ. ബ​ഹി​രാ​കാ​ശ ശ​ക്തി​യാ​യും യു​ദ്ധ​സാ​മ​ഗ്രി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ കേ​മ​ൻ​മാ​രാ​യും മേ​നി ന​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​മി​ല്ലാ​തെ​യു​മൊ​ക്കെ​യാ​ണ് പ​ഠി​ക്കു​ന്ന​ത് എ​ന്ന കാ​ര്യം ആ​ർ​ക്കും നാ​ണ​ക്കേ​ടാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.

ഏ​റ്റ​വും പ്ര​ധാ​നം, സു​താ​ര്യ​വും കൃ​ത്യ​വു​മാ​യ ദേ​ശീ​യ ഡാ​റ്റ​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ്. കാ​ര്യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​റി​യാ​തെ എ​ങ്ങ​നെ​യാ​ണ് പു​രോ​ഗ​തി​യു​ണ്ടാ​ക്കു​ക? ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യെ​ക്കു​റി​ച്ച് വാ​തോ​രാ​തെ പ​റ​യു​ന്ന​വ​ർ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ഇ​ക്കാ​ര്യം കൂ​ടി അ​ടി​യ​ന്ത​ര​മാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണം.

Editorial

സ​ർ​ക്കാ​ർ ഇ​നി​യെ​ങ്കി​ലും ഉ​ണ​ര​ണം

അ​ങ്ങേ​യ​റ്റ​ത്തെ ലാ​ഭ​ക്കൊ​തി മാ​ത്ര​മു​ള്ള മ​രു​ന്നു​ക​മ്പ​നി​ക​ളു​ടെ ക്രൂ​ര​ത​യ്ക്കു ക​ടി​ഞ്ഞാ​ണി​ടാ​ൻ കോ​ട​തി​ക​ൾ​ത​ന്നെ വേ​ണ്ടി​വ​രു​ന്നു എ​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ദ​യ​നീ​യ​മു​ഖ​മാ​ണു വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​നാ​കാ​ത്ത​വി​ധം രാ​ജ്യ​ത്ത് അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി​യും ഇ​ന്ന​ലെ കേ​ര​ള ഹൈ​ക്കോ​ട​തി​യും ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ആ​ശ്വാ​സ​മാ​യി. എ​ങ്കി​ലും, രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് ഇ​തു വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

ലാ​ഭം മാ​ത്രം ല​ക്ഷ്യ​മി​ട്ടു മ​രു​ന്നു​ക​മ്പ​നി​ക​ൾ വ​രു​ത്തു​ന്ന നി​ര​ക്കു​വ​ർ​ധ​ന സാ​ർ​വ​ത്രി​ക ആ​രോ​ഗ്യ​പ​രി​ര​ക്ഷ എ​ന്ന സ​ങ്ക​ൽ​പ​ത്തെ​ത്ത​ന്നെ ത​കി​ടം​മ​റി​ക്കു​ന്നു​വെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ച​ത്. വി​പ​ണി​യി​ലു​ള്ള ഏ​ക​ദേ​ശം 82 ശ​ത​മാ​നം മ​രു​ന്നു​ക​ൾ​ക്കും നി​ല​വി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ വി​ല​നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ​തും സു​പ്രീം​കോ​ട​തി ത​ന്നെ. ഇ​തി​നു പി​ന്നാ​ലെ, വി​ല​നി​യ​ന്ത്ര​ണ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത മ​രു​ന്നു​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല​വ​ർ​ധ​ന​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ ഉ​ത്ത​ര​വി​ട്ടു.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ജു​ഡീ​ഷ്യ​റി​ക്ക് ശ​ക്ത​മാ​യി നി​ര​ന്ത​രം ഇ​ട​പെ​ടേ​ണ്ടി​വ​രു​ന്നു എ​ന്ന​ത് ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ നി​ഷ്ക്രി​യ​ത്വ​ത്തെ​യാ​ണു കാ​ണി​ക്കു​ന്ന​ത്. ഒ​പ്പം, വ​ൻ​കി​ട മ​രു​ന്നു​ക​മ്പ​നി​ക​ളു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടും മ​റ​നീ​ക്കു​ന്നു. പേ​റ്റ​ന്‍റു​ള്ള ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ​ക്ക് ക​മ്പ​നി​ക​ൾ അ​മി​ത​വി​ല ഈ​ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​തി​ൽ ഇ​ട​പെ​ടാ​മെ​ന്നും, പേ​റ്റ​ന്‍റ് നി​യ​മ​ത്തി​ലെ 100-ാം വ​കു​പ്പ് ഉ​പ​യോ​ഗി​ച്ച് ഈ ​മ​രു​ന്നു​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് കു​റ​ഞ്ഞ​വി​ല​യ്ക്ക് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കാ​മെ​ന്നു​മാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ച​രി​ത്ര​വി​ധി. ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ർ വി. ​മേ​നോ​നാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

അ​മി​ത​വി​ല​യു​ള്ള പേ​റ്റ​ന്‍റ് മ​രു​ന്നു​ക​ൾ വാ​ണി​ജ്യ​പ​ര​മാ​യ​ല്ലാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് നേ​രി​ട്ടു നി​ർ​മി​ച്ച് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാം. നി​ല​വി​ൽ വി​പ​ണി​യി​ലു​ള്ള മ​രു​ന്നു​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​ൻ ക​ഴി​യു​ന്ന​താ​ണോ എ​ന്നു പ​രി​ശോ​ധി​ക്കാ​നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം, മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ, വി​ല​ക്കൂ​ടു​ത​ൽ മൂ​ലം മ​രു​ന്നു വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ തു​ട​ങ്ങി​യ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വേ​ണം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​മെ​ന്നും, ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.​സ്ത​നാ​ർ​ബു​ദ​ത്തി​നു​ള്ള ‘റി​ബോ​സി​ക്ലി​ബ്’’(Ribociclib) എ​ന്ന മ​രു​ന്നി​ന് പ്ര​തി​മാ​സം 75,000 രൂ​പ​യോ​ളം ചെ​ല​വു വ​രു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു അ​ർ​ബു​ദ​രോ​ഗി ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഹ​ർ​ജി​ക്കാ​രി പി​ന്നീ​ട് മ​രി​ച്ചെ​ങ്കി​ലും, പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി അ​മി​ക്ക​സ്‌​ക്യൂ​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി ഹൈ​ക്കോ​ട​തി ഈ ​കേ​സ് സ്വ​മേ​ധ​യാ തു​ട​ർ​ന്നു​കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ ഈ ​ഹ​ർ​ജി 57 ത​വ​ണ ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​ട്ടും അ​ന്തി​മ​തീ​രു​മാ​ന​ത്തി​ൽ എ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നെ സു​പ്രീം​കോ​ട​തി ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് വി​മ​ർ​ശി​ച്ച​ത്. ഈ ​ഹ​ർ​ജി​യി​ൽ എ​ത്ര​യും വേ​ഗം വാ​ദം പൂ​ർ​ത്തി​യാ​ക്കി അ​ന്തി​മ​വി​ധി പ്ര​സ്താ​വി​ക്കാ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ട്ട് ഇ​ന്ന​ലെ വി​ധി​പ​റ​ഞ്ഞ​ത്.

മ​റ്റൊ​രു കേ​സ് പ​രി​ഗ​ണി​ക്ക​വെ, 2700 രൂ​പ വി​ല​യു​ള്ള കാ​ൻ​സ​ർ മ​രു​ന്ന് 27,000 രൂ​പ​യ്ക്ക് വി​ൽ​ക്കു​ന്ന​തു ക​ണ്ട് കോ​ട​തി അ​മ്പ​ര​ന്നു. ഇ​തെ​ന്തൊ​രു പ​ക​ൽ​ക്കൊ​ള്ള​യെ​ന്ന് കോ​ട​തി​ക്കു ചോ​ദി​ക്കേ​ണ്ടി വ​ന്നു. ഇ​തെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് സ​ർ​ക്കാ​രു​ക​ളു​ടെ മാ​പ്പി​ല്ലാ​ത്ത അ​ലം​ഭാ​വ​മാ​ണ്. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വും വി​പ​ണി​വി​ല​യും ത​മ്മി​ലു​ള്ള ഭീ​മ​മാ​യ അ​ന്ത​രം, അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി​ച്ചെ​ല​വി​ലെ വ​ർ​ധ​ന, പാ​ര​ന്‍റ് ക​മ്പ​നി​ക​ളു​ടെ പേ​റ്റ​ന്‍റ് കു​ത്ത​ക, നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി​യു​ടെ (എ​ൻ​പി​പി​എ) അ​നാ​സ്ഥ എ​ന്നി​വ​യാ​ണ് മ​രു​ന്നു​ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം.

കൃ​ത്യ​മാ​യ വി​ല​നി​യ​ന്ത്ര​ണ പ​രി​ധി​യി​ൽ വ​രാ​ത്ത അ​നു​ബ​ന്ധ മ​രു​ന്നു​ക​ൾ​ക്ക് ക​മ്പ​നി​ക​ൾ തോ​ന്നും​പ​ടി വി​ല ഈ​ടാ​ക്കു​ക​യാ​ണ്. മ​രു​ന്നു​നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ലാ​റ്റി​നം അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി​ച്ചെ​ല​വി​ലും ആ​ഗോ​ള​വി​പ​ണി​യി​ലെ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലും വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് അ​ത്യാ​വ​ശ്യ അ​ർ​ബു​ദ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന മ​രു​ന്നു​ക​ളു​ടെ പ​ര​മാ​വ​ധി വി​ൽ​പ്പ​ന​വി​ല​യി​ൽ 50 ശ​ത​മാ​നം​വ​രെ വ​ർ​ധ​ന വ​രു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജൂ​ണി​ൽ അ​നു​മ​തി ന​ൽ​കി​യ​ത്.

മ​രു​ന്നു​ക​മ്പ​നി​ക​ളു​ടെ കാ​ര്യം വ​രു​മ്പോ​ൾ കാ​ണി​ക്കു​ന്ന ശു​ഷ്കാ​ന്തി സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ കാ​ണാ​നി​ല്ല. മ​രു​ന്നു​ക​ൾ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കാ​ൻ കാ​രു​ണ്യ, ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ് വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ. ഇ​വി​ടെ ഗു​ണ​മേ​ന്മ​യു​ള്ള, അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തേ​ണ്ട സ​ർ​ക്കാ​ർ ഉ​റ​ങ്ങു​ക​യാ​ണ്.

കൂ​ടു​ത​ൽ മ​രു​ന്നു​ക​ളെ അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും, ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഉ​ട​ന​ടി നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക​യും വേ​ണം. മ​രു​ന്നു​ക​മ്പ​നി​ക​ളു​ടെ അ​മി​ത​ലാ​ഭ​ത്തേ​ക്കാ​ൾ പ്ര​ധാ​നം ജ​ന​ങ്ങ​ളു​ടെ ജീ​വ​നാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ് ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

Editorial

വോ​ട്ട​വ​കാ​ശ​ത്തി​ൽ എ​ന്ത് വി​ഐ​പി?  

വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്ന് വി​വാ​ദ​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ​യും മു​ഖ്യ ക​മ്മി​ഷ​ണ​റു​ടെ​യും പോ​ക്ക്. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​വും (എ​സ്ഐ​ആ​ർ) മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റും സ​ഹ ക​മ്മി​ഷ​ണ​ർ​മാ​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം സൃ​ഷ്‌​ടി​ച്ച ജ​നാ​ധി​പ​ത്യ പ്ര​തി​സ​ന്ധി​ക​ളും രാ​ജ്യ​ത്തെ പി​ടി​ച്ചു​ല​യ്ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വി​ഐ​പി വോ​ട്ട​ർ​മാ​ർ എ​ന്ന പു​തി​യ വ​രേ​ണ്യ വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി ക​മ്മി​ഷ​ൻ അ​തി​ന്‍റെ സം​വി​ധാ​ന​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച് അ​വ​കാ​ശ​ങ്ങ​ൾ എ​ല്ലാ പൗ​ര​ർ​ക്കും തു​ല്യ​മാ​ണെ​ന്നി​രി​ക്കെ വി​ഐ​പി പ​രി​ഗ​ണ​ന ഭ​ര​ണ​ഘ​ട​ന​യെ നി​ന്ദി​ക്കു​ന്ന​ത​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ട്.

ബി​ൽ​ഒ (ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ) ആ​പ്പി​ലാ​ണ് പു​തി​യ ഫീ​ച്ച​ർ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ വോ​ട്ട​ർ​മാ​രെ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​നും രേ​ഖ​പ്പെ​ടു​ത്താ​നും​വേ​ണ്ടി ‘മാ​ർ​ക്ക് വി​ഐ​പി’ എ​ന്ന അ​പ്ഡേ​റ്റ് ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ​ക്കി​ടെ ഡ​ൽ​ഹി​യി​ലെ പ​ല പ്ര​മു​ഖ​ർ​ക്കും നോ​ട്ടീ​സ് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം. കേ​ന്ദ്ര-​സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, ജ​ഡ്ജി​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ, ഐ​എ​എ​സ്-​ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, ക​ലാ​കാ​ര​ന്മാ​ർ എ​ന്നി​വ​രാ​ണ് ക​മ്മി​ഷ​ന്‍റെ ക​ണ​ക്കി​ൽ വി​ഐ​പി​ക​ൾ. ഇ​ത്ത​ര​ക്കാ​രു​ടെ പേ​രു​ക​ൾ വെ​ട്ടി​മാ​റ്റു​ന്ന​ത് ക​മ്മി​ഷ​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കും എ​ന്ന​താ​ണ​ത്രെ ക​മ്മി​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം!

1950ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം ഒ​രു പൗ​ര​നും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കാ​ൻ വ്യ​വ​സ്ഥ​യി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത. വി​ഐ​പി എ​ന്നൊ​രു വി​ഭാ​ഗ​ത്തി​ന് സാ​ധാ​ര​ണ പൗ​ര​ൻ ക​ട​ന്നു​പോ​കേ​ണ്ട പ​രി​ശോ​ധ​ന​ക​ളി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യ ഇ​ള​വ് ന​ൽ​കാ​നൊ​ന്നും ച​ട്ട​ങ്ങ​ളി​ല്ല. സാ​ധാ​ര​ണ​ക്കാ​ർ ജോ​ലി​യും മ​റ്റ് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ളും ഉ​പേ​ക്ഷി​ച്ച് മ​ണി​ക്കൂ​റു​ക​ൾ വ​രി​നി​ന്ന് ക​ഷ്‌​ട​പ്പെ​ടു​മ്പോ​ൾ വി​ഐ​പി​ക​ൾ എ​ന്ന പേ​രി​ൽ ചി​ല​ർ എ​ളു​പ്പ​ത്തി​ൽ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ലെ തു​ല്യ​പ​രി​ഗ​ണ​ന​യ്ക്കു നേ​രേ കൊ​ഞ്ഞ​നം കു​ത്തു​ന്ന​തി​നു തു​ല്യ​മാ​ണ്. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖാ ഗു​പ്ത​യു​ടെ കാ​ര്യം ഉ​ദാ​ഹ​ര​ണ​മാ​ണ്. ഇ​വ​രു​ടെ പേ​ര് 2002ലെ ​വോ​ട്ട​ർ​പ​ട്ടി​ക​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നു ക​ണ്ട് നോ​ട്ടീ​സ​യ​യ്ക്കാ​ൻ ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ഹി​യ​റിം​ഗ് പോ​ലു​മി​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​ശ്നം പ​രി​ഹ​രി​ച്ച് പ​ട്ടി​ക​യി​ൽ ഇ​ടം​ന​ൽ​കി.

ദ​ക്ഷി​ണ-​മ​ധ്യ ഡ​ൽ​ഹി​യി​ൽ വി​ഐ​പി​ക​ൾ കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ൽ ഹി​യ​റിം​ഗി​നു വി​ളി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. പ​ക​രം, ബി​എ​ൽ​ഒ​മാ​ർ വീ​ടു​ക​ളി​ലേ​ക്കു ചെ​ല്ലു​ക​യാ​ണെ​ന്ന് മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ ‘റി​പ്പോ​ർ​ട്ടേ​ഴ്സ് ക​ള​ക്‌​ടീ​വ്’ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പ്ര​ധാ​ന വ്യ​ക്തി വീ​ട്ടി​ലി​ല്ലെ​ങ്കി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് കാ​ര്യ​ങ്ങ​ൾ തീ​ർ​പ്പാ​ക്കു​ന്ന രീ​തി​യു​മു​ണ്ട​ത്രെ! ശ​രി​യാ​യ വി​വ​ര​മി​ല്ലെ​ങ്കി​ൽ വ്യാ​ജ​രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. എ​സ്ഐ​ആ​ർ വോ​ട്ട​ർ​മാ​രെ പു​റ​ത്താ​ക്കാ​നു​ള്ള പ്ര​ക്രി​യ​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന് തെ​ളി​വു​ക​ൾ ഓ​രോ​ന്നാ​യി പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ക​മ്മി​ഷ​ൻ വ​ക വി​ഐ​പി സം​ര​ക്ഷ​ണം. ഇ​ത് രാ​ജ്യ​ത്തെ സാ​ധാ​ര​ണ പൗ​ര​ന്മാ​രോ​ടു​ള്ള നീ​തി​നി​ഷേ​ധ​വും തി​ക​ഞ്ഞ ഭ​ര​ണ​ഘ​ട​നാ നി​ന്ദ​യു​മാ​ണ്. ഡ​ൽ​ഹി​യി​ലെ 1.45 കോ​ടി വോ​ട്ട​ർ​മാ​രി​ൽ പ​കു​തി​യി​ലേ​റെ​പ്പേ​രും ഇ​പ്പോ​ഴ​ത്തെ പ​രി​ഷ്ക​ര​ണ​ത്തി​ൽ പു​റ​ത്താ​ക്ക​ൽ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന​തും ഇ​തി​നോ​ടു ചേ​ർ​ത്തു​വാ​യി​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​മു​ഖ​ർ​ക്ക് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ബി​എ​ൽ​ഒ ആ​പ്പി​ലെ പു​തി​യ ഫീ​ച്ച​റി​ന്‍റെ ല​ക്ഷ്യ​മെ​ന്നാ​ണ് ക​മ്മി​ഷ​ൻ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. പ​ക്ഷേ, പൗ​ര​ന്മാ​രെ സം​ബ​ന്ധി​ച്ച് ‘പ്ര​മു​ഖ​ർ’ എ​വി​ടെ​നി​ന്നു വ​രു​ന്നു എ​ന്ന കാ​ത​ലാ​യ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല. ഒ​രു വോ​ട്ട​റെ വി​ഐ​പി​യെ​ന്ന് തി​രി​ച്ച​റി​യു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​യെ​ക്കു​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ ഒ​രു മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​യു​ന്ന​ത് “ജി​സ്ക നാം ​ക​ട്നേ പേ ​ബ​ദ്നാ​മി ഹോ” (​ഒ​രാ​ളു​ടെ പേ​ര് വെ​ട്ടി​മാ​റ്റി​യാ​ൽ ന​മു​ക്ക് അ​പ​മാ​നം ഉ​ണ്ടാ​കു​മെ​ങ്കി​ൽ ആ ​വ്യ​ക്തി) എ​ന്നാ​ണ്. ന​മു​ക്ക് എ​ന്നു പ​റ​ഞ്ഞാ​ൽ ക​മ്മി​ഷ​ന് എ​ന്നാ​ണ്. എ​ത്ര ല​ളി​ത​സു​ന്ദ​ര​മാ​യ നി​ർ​വ​ച​നം!

ന​മ്മു​ടെ ജ​നാ​ധി​പ​ത്യം ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബം​ഗാ​ളി​ൽ​ത​ന്നെ നോ​ക്കൂ. 2026ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ തി​ക​ച്ചും തെ​റ്റാ​യി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞു​ക​ഴി​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നി​ലെ ഭി​ന്ന​ത​യും പു​റ​ത്തു​വ​ന്നു. ആ ​നി​ല​യ്ക്ക് തെ​റ്റാ​യ വോ​ട്ട​ർ​പ​ട്ടി​ക പ്ര​കാ​രം ന​ട​ത്തി​യ ഇ​ല​ക്‌​ഷ​ൻ റ​ദ്ദാ​ക്കേ​ണ്ട​ത​ല്ലേ? ധാ​ർ​മി​ക​മാ​യും നീ​തി​യു​ക്ത​മാ​യും ചി​ന്തി​ച്ചാ​ൽ പു​തി​യ മ​ന്ത്രി​സ​ഭ​യ്ക്ക് നി​ല​നി​ൽ​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ? സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ മ​ന്ത്രി​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ വ്യ​ക്ത​മാ​യ ഉ​ദ്ദേ​ശ്യ​ത്തോ​ടെ ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ക്കാ​ൻ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് കൂ​ടു​ത​ൽ മി​ഴി​വ് ല​ഭി​ക്കു​ന്നു​ണ്ട്.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും അ​ടി​സ്ഥാ​ന​പ​ര​മാ​യ ത​ത്വം ‘ഒ​രു പൗ​ര​ൻ, ഒ​രു വോ​ട്ട്, ഒ​രേ മൂ​ല്യം’ എ​ന്ന​താ​ണെ​ന്ന് അ​റി​യാ​ത്ത​വ​ര​ല്ല ആ​രും. എ​ന്നാ​ൽ, ന​മ്മു​ടെ രാ​ജ്യ​ത്ത് ഒ​രു കാ​ര്യ​ത്തി​ലും അ​ങ്ങ​നെ​യ​ല്ല ന​ട​ക്കു​ന്ന​ത് എ​ന്നും എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ന​മ്മു​ടെ പൊ​തു​ബോ​ധം അ​തി​ന​നു​സ​രി​ച്ച് യാ​ന്ത്രി​ക​മാ​യി ക​ണ്ടീ​ഷ​ൻ ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. വോ​ട്ട് പോ​ലെ​യു​ള്ള ഒ​രു അ​ടി​സ്ഥാ​ന ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ത്തി​ൽ വി​ഐ​പി സം​സ്കാ​രം കൊ​ണ്ടു​വ​രു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല.

Editorial

പ്ര​ഹ​സ​ന​മ​ല്ല വേ​ണ്ട​ത്, സു​താ​ര്യ​മാ​ക​ട്ടെ അ​ന്വേ​ഷ​ണം

ഇ​ഡി കു​രു​ക്കെ​റി​ഞ്ഞു, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു മു​ഴം നീ​ട്ടി​യെ​റി​ഞ്ഞു. സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ട്, ഹ​വാ​ല ആ​രോ​പ​ണ​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇ​ഡി) ന​ൽ​കി​യ ക​ത്തി​നെ​ത്തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം അ​ങ്ങ​നെ​യൊ​രു ചി​ത്ര​മാ​ണ് വ​ര​യ്ക്കു​ന്ന​ത്. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സെ​ടു​ക്ക​ണ​മെ​ന്ന ഇ​ഡി ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​തു​മി​ല്ല, അ​ന്വേ​ഷ​ണം ത​ള്ളി​യ​തു​മി​ല്ല. എ​ല്ലാ​റ്റി​നും ആ​വ​ശ്യ​മാ​യ സ​മ​യ​വും സാ​വ​കാ​ശ​വും ല​ഭി​ക്കു​ക​യും ചെ​യ്യും.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മു​ൻ മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ഭാ​ര്യ ടി. ​വീ​ണ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ​യാ​ണ് സ​ർ​ക്കാ​ർ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ക​രി​മ​ണ​ൽ ക​മ്പ​നി​യി​ൽ​നി​ന്നു​ള്ള മാ​സ​പ്പ​ടി​യും ദു​ബാ​യി​ലേ​ക്കു​ള്ള ഹ​വാ​ല ഇ​ട​പാ​ടു​മെ​ല്ലാം സ​മ​യ​പ​രി​ധി​യി​ല്ലാ​തെ അ​ന്വേ​ഷി​ക്കും. തെ​ളി​വു​ണ്ടെ​ങ്കി​ൽ കേ​സെ​ടു​ക്കും. അ​ഴി​മ​തി​യു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ വി​ജി​ല​ൻ​സും അ​ന്വേ​ഷി​ക്കും. ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

ഇ​ഡി​യു​ടെ ക​ത്തി​ൽ അ​ഴി​മ​തി​നി​രോ​ധ​ന നി​യ​മം, ബി​എ​ൻ​എ​സ്എ​സ്, ബി​എ​ൻ​എ​സ് അ​ട​ക്കം ചു​മ​ത്തി കേ​സെ​ടു​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ണ്ടെ​ന്ന നി​ഗ​മ​ന​മാ​ണ് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ സ​ർ​ക്കാ​രി​നു ന​ല്കി​യ​ത്. വി​ജി​ല​ൻ​സി​ന് വി​ട്ടാ​ൽ അ​ന്വേ​ഷ​ണം പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മെ​ന്നും എ​ല്ലാം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് തീ​രു​മാ​ന​മാ​യ​ത്.

മാ​സ​പ്പ​ടി​യും അ​ഴി​മ​തി​യും ഹ​വാ​ല​യു​മൊ​ക്കെ ഗൗ​ര​വ​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്. അ​തേ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ള്ളം ചേ​ർ​ക്ക​രു​ത്. അ​നാ​ശാ​സ്യ​മാ​യ രാ​ഷ്‌​ട്രീ​യ സ​മ​വാ​യ​ങ്ങ​ളും തി​ര​ശീ​ല​യ്ക്കു പി​ന്നി​ലെ നാ​ട​ക​ങ്ങ​ളും ക​ണ്ട് മ​ടു​ത്ത​വ​രാ​ണ് ന​മ്മ​ൾ. ക്രൈം​ബ്രാ​ഞ്ച് ശ​ക്ത​മാ​യി അ​ന്വേ​ഷി​ക്ക​ട്ടെ. തെ​ളി​വു​ണ്ടെ​ങ്കി​ൽ കേ​സെ​ടു​ക്ക​ട്ടെ. വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​ത് അ​വ​രും ഇ​ഡി അ​ന്വേ​ഷി​ക്കേ​ണ്ട​ത് അ​വ​രും അ​ന്വേ​ഷി​ക്ക​ട്ടെ. ആ​ർ​ജ​വ​മു​ള്ള, തീ​ർ​ത്തും സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ജ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​നു കീ​ഴ​ട​ങ്ങി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് സി​പി​എം. നി​യ​മ​പ​ര​മാ​യും രാ​ഷ്‌​ട്രീ​യ​മാ​യും പോ​രാ​ടു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി. ഗോ​വി​ന്ദ​ൻ ത​റ​പ്പി​ച്ചു പ​റ​ഞ്ഞി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ത​ല​പ്പ​ത്തു​ള്ള ബി​ജെ​പി​യു​ടെ അ​ജ​ൻ​ഡ​യ്ക്ക് യു​ഡി​എ​ഫ് വ​ഴ​ങ്ങു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. ഇ​നി മു​മ്പു ക​ണ്ട​തു​പോ​ലെ, പ്ര​തി​ഷേ​ധ​മെ​ന്ന പേ​രി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ക​യും ക്ര​മ​സ​മാ​ധാ​ന​ത്ത​ക​ർ​ച്ച​യു​ണ്ടാ​ക്കു​ക​യും ചെ​യ്യു​മോ എ​ന്നേ അ​റി​യാ​നു​ള്ളൂ.

എ​ന്തു​കൊ​ണ്ട് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു എ​ന്ന​തി​നെ​ക്കു​റി​ച്ച് സി​പി​എ​മ്മി​ന് വ​ലി​യ വേ​വ​ലാ​തി​യൊ​ന്നും കാ​ണു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​റെ സ്വ​ന്ത​ക്കാ​ർ തി​രി​ച്ചു​കു​ത്തി. തോ​റ്റു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പാ​കു​മ്പോ​ൾ അ​ത് തി​രി​ച്ചു​പി​ടി​ക്കാം എ​ന്ന സിം​പി​ൾ ഫോ​ർ​മു​ല​യാ​ണ് സൈ​ദ്ധാ​ന്തി​ക വീ​ര​ന്മാ​രു​ള്ള പാ​ർ​ട്ടി​യു​ടേ​ത്. ഭ​ര​ണം കി​ട്ടി​യ​പ്പോ​ഴു​ണ്ടാ​യ അ​ഹ​ങ്കാ​രം, അ​ങ്ങേ​യ​റ്റ​ത്തെ പ​ര​പു​ച്ഛം, സ്വ​ന്ത​ക്കാ​രെ പി​ൻ​വാ​തി​ലി​ലൂ​ടെ തി​രു​കി​ക്ക​യ​റ്റ​ൽ, ന​ഗ്ന​മാ​യ അ​ഴി​മ​തി, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ത​രി​മ്പു​മി​ല്ലാ​ത്ത സ്വേ​ച്ഛാ​ധി​പ​ത്യം തു​ട​ങ്ങി അ​ത്ര​ത​ന്നെ സിം​പി​ളാ​യ കാ​ര്യ​ങ്ങ​ളി​ൽ ത​ല​ച്ചോ​റു പു​ക​യ്ക്കാ​ൻ ആ ​പാ​ർ​ട്ടി​യി​ലാ​ർ​ക്കും നേ​ര​മി​ല്ല. കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട നേ​താ​ക്ക​ളെ​യും അ​വ​ർ​ക്കു കൂ​ട്ടു​നി​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​യും നാ​ൽ​പ്പ​തി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ള്ള സ​ഹ​യാ​ത്രി​ക​നെ​യു​മൊ​ക്കെ സൈ​ബ​റി​ട​ത്തി​ലും പു​റ​ത്തും അ​ന്തം​വി​ട്ട് പി​ന്താ​ങ്ങു​ന്ന​തി​ന​പ്പു​റം എ​ന്ത് ഹൃ​ദ​യ​പ​ക്ഷം?

ഉ​ന്ന​ത​ത​ല ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം സി​പി​എ​മ്മി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. കാ​ര്യ​ങ്ങ​ളൊ​രു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ലൊ​തു​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു അ​വ​ർ​ക്ക്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ല എ​ന്ന​തു മാ​ത്ര​മാ​ണൊ​രാ​ശ്വാ​സം. എ​ന്നാ​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യാ​ൽ പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ക​യെ​ന്ന ഭാ​രം പാ​ർ​ട്ടി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും. രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് മ​റു​ഭാ​ഷ്യം ച​മ​യ്ക്കേ​ണ്ടി​യും വ​രും. മൊ​ത്ത​ത്തി​ൽ രാ​ഷ്‌​ട്രീ​യ​രം​ഗം ക​ലു​ഷി​ത​മാ​കു​മെ​ന്ന് ചു​രു​ക്കം.

മു​മ്പ് വി. ​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രേ കേ​സും കൂ​ട്ട​വും അ​ന്വേ​ഷ​ണ​വു​മു​ണ്ടാ​യ​പ്പോ​ൾ നി​ഷ്പ​ക്ഷ​ത​യു​ടെ മു​ഖം​മൂ​ടി​യ​ണി​ഞ്ഞ് മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു സി​പി​എം പാ​ർ​ട്ടി സം​വി​ധാ​നം. എ​ന്നാ​ലി​ന്ന് പി​ണ​റാ​യി​ക്കും മു​ഹ​മ്മ​ദ് റി​യാ​സി​നും പി​ന്നി​ൽ പാ​ർ​ട്ടി ഒ​ന്ന​ട​ങ്ക​മു​ണ്ട്. ത​നി​ക്കെ​തി​രേ ഉ​ണ്ടാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഹ​മ്മ​ദ് റി​യാ​സ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യും പാ​ർ​ട്ടി അ​ത് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തി​ൽ മു​റു​മു​റു​പ്പു​ള്ള അ​ണി​ക​ളു​ണ്ടെ​ന്ന​തും പ​ര​സ്യ​മാ​യ ര​ഹ​സ്യം.

പൊ​തു​സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തൊ​ന്നു​മ​ല്ല വി​ഷ​യം. ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യു​ക്ത​മാ​കു​ന്ന ഭ​ര​ണം ന​ട​ക്ക​ണം. പ്ര​കൃ​തി​യു​ടെ താ​ളം​തെ​റ്റ​ൽ ഇ​പ്പോ​ൾ​ത്ത​ന്നെ സാ​ധാ​ര​ണ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. അ​തി​നൊ​പ്പം ഭ​ര​ണ​ത്തി​ന്‍റെ താ​ളം​തെ​റ്റ​ൽ കൂ​ടി​യാ​കു​മ്പോ​ൾ ജീ​വി​തം ദു​രി​ത​മ​യ​മാ​കും. അ​തി​നു പ്ര​തി​വി​ധി​യാ​യി​ട്ടാ​ണ് ഭ​ര​ണ​ക്കാ​ർ ചെ​യ്തു​വ​ച്ച കെ​ടു​തി​ക​ളെ​ക്കു​റി​ച്ച് സ​ത്യ​സ​ന്ധ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​തും നീ​തി ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും. അ​ന്വേ​ഷ​ണം നേ​രാ​യ വ​ഴി​ക്ക് ന​ട​ന്നി​ല്ലെ​ങ്കി​ൽ മൊ​ത്തം സി​സ്റ്റ​ത്തി​ലു​ള്ള വി​ശ്വാ​സ​ത്തെ ബാ​ധി​ക്കും. അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​രാ​കു​ന്ന​വ​രു​ടെ പ്ര​തി​രോ​ധം വ​ഴി​വി​ട്ടാ​ലും അ​ന്ത​രീ​ക്ഷം ക​ല​ങ്ങും. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​യ​ർ​ന്ന രാ​ഷ്‌​ട്രീ​യ​വി​വേ​ക​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ എ​ല്ലാ​വ​രി​ൽ​നി​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Editorial

ന​ന്ദി​ഗ്രാ​മും ക​ട​ന്നെ​ത്തു​ന്ന ആ​പ​ത്‌​സൂ​ച​ന​ക​ൾ

ജ​നാ​ധി​പ​ത്യ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കു​ന്ന വൃ​ത്തി​കെ​ട്ട രാ​ഷ്‌​ട്രീ​യ​ക്ക​ളി​ക​ളി​ലൂ​ടെ ബം​ഗാ​ൾ രാ​ഷ്‌​ട്രീ​യം വീ​ണ്ടും ക​ലു​ഷി​ത​മാ​യി​രി​ക്കു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ ന​ട​ന്നു​പോ​കേ​ണ്ട ഒ​രു നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് കു​തി​കാ​ൽ​വെ​ട്ടും കു​ത​ന്ത്ര​ങ്ങ​ളും വ​ഴി ദേ​ശീ​യ ശ്ര​ദ്ധ ഒ​രി​ക്ക​ൽ​കൂ​ടി ബം​ഗാ​ളി​ലേ​ക്കു തി​രി​ച്ചു​വി​ട്ട​ത്. ഭ​വാ​നി​പ്പു​രി​ലും ന​ന്ദി​ഗ്രാ​മി​ലും ജ​യി​ച്ചി​രു​ന്ന മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി ഒ​ഴി​ഞ്ഞ ന​ന്ദി​ഗ്രാ​മി​ൽ ഒ​ക്‌​ടോ​ബ​ർ ആ​റി​ന് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ചാ​ര​ണം മു​റു​ക​വേ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​ര്യ​ങ്ങ​ൾ കീ​ഴ്മേ​ൽ മ​റി​ഞ്ഞ​ത്. ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​ത ബാ​ന​ർ​ജി വി​ഭാ​ഗം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സ്ഥാ​നാ​ർ​ഥി സ​ഞ്ചി​ത പ്ര​ധാ​ൻ ഡേ, ​പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്മാ​റി. ഇ​തി​നു പി​ന്നാ​ലെ ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ വി​ശാ​ല താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ മി​ല​ൻ പ്ര​ധാ​നെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി മ​മ​ത ബാ​ന​ർ​ജി പ്ര​ഖ്യാ​പി​ച്ചു. മ​മ​ത ബാ​ന​ർ​ജി​യു​ടെ പി​ന്തു​ണ പ്ര​ഖ്യാ​പ​നം വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മി​ല​ൻ പ്ര​ധാ​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. 2007ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​രു​ദ്ധ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഴ​യ കേ​സ് കു​ത്തി​പ്പൊ​ക്കി​യാ​യി​രു​ന്നു പെ​ട്ടെ​ന്നു​ള്ള പൊ​ലി​സ് ന​ട​പ​ടി.

ഇ​തു​കൂ​ടാ​തെ ‘ഓ​ൾ ഇ​ന്ത്യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്’ എ​ന്ന പേ​രും ഔ​ദ്യോ​ഗി​ക ചി​ഹ്ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്ന് ഇ​രു തൃ​ണ​മൂ​ൽ വി​ഭാ​ഗ​ങ്ങ​ളെ​യും വ്യാ​ഴാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കി​യി​രു​ന്നു.

മ​മ​ത ബാ​ന​ർ​ജി​യു​ടെ വി​ഭാ​ഗ​ത്തി​ന് ‘മ​മ​ത ഓ​ൾ ഇ​ന്ത്യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്’ എ​ന്ന പേ​രും ‘ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​ൻ’ ചി​ഹ്ന​വും അ​നു​വ​ദി​ച്ചു. അ​രൂ​പ് റോ​യ് ന​യി​ക്കു​ന്ന വി​മ​ത​വി​ഭാ​ഗ​ത്തി​നാ​ക​ട്ടെ ‘ഡെ​മോ​ക്രാ​റ്റി​ക് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്’ എ​ന്ന പേ​രും ‘എ​ൻ​വ​ല​പ്’ ചി​ഹ്ന​വും അ​നു​വ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന വ്യാ​പ​ക​വി​മ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് മ​മ​ത​യെ ഞെ​ട്ടി​ച്ച സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​ത്.

1998മു​ത​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വ​ള​ർ​ച്ച​യി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച​താ​ണ് മ​മ​ത സ്വ​യം രൂ​പ​പ്പെ​ടു​ത്തി​യ ഔ​ദ്യോ​ഗി​ക ചി​ഹ്നം. അ​തു ന​ഷ്‌​ട​പ്പെ​ടു​ന്ന​തോ​ടെ പാ​ർ​ട്ടി​യു​ടെ വ്യ​ക്തി​ത്വം ത​ന്നെ​യാ​ണ് ഇ​ല്ലാ​താ​വു​ക​യെ​ന്ന് എ​തി​രാ​ളി​ക​ൾ​ക്ക് ന​ന്നാ​യ​റി​യാം. കേ​ന്ദ്ര​ഭ​ര​ണ​ക​ക്ഷി​യു​ടെ രാ​ഷ്‌​ട്രീ​യ​ക്ക​ളി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ കൂ​ടി പ​ങ്കാ​ളി​യാ​കു​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ ബോ​ധ​മു​ള്ള​വ​രെ ഞെ​ട്ടി​ക്കു​ന്ന​ത്.
ഏ​താ​യാ​ലും പേ​രും ചി​ഹ്ന​വും മ​ര​വി​പ്പി​ച്ച ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച മ​മ​ത നി​യ​മ​വ​ഴി​യി​ലും പോ​ർ​മു​ഖം തു​റ​ന്നി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള സം​ഘ​ട​നാ ച​ട്ട​ക്കൂ​ട് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്, ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ത്താം ഷെ​ഡ്യൂ​ൾ പ്ര​കാ​രം അ​യോ​ഗ്യ​താ ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന വി​മ​ത എം​എ​ൽ​എ​മാ​രു​ടെ വാ​ദം സ്വീ​ക​രി​ച്ച​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ് തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു വ​രി​ക.

പ​ത്തൊ​ൻ​പ​തു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സി​ൽ പൊ​ടു​ന്ന​നെ വ​ന്ന അ​റ​സ്റ്റ് ന​ട​പ​ടി​യാ​ണ് ഭ​ര​ണ​ക​ക്ഷി​യു​ടെ ദു​ഷ്‌​ട​ലാ​ക്കാ​യി കോ​ൺ​ഗ്ര​സും മ​റ്റു പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സാ​ധാ​ര​ണ പൊ​ലി​സ് ന​ട​പ​ടി മാ​ത്ര​മെ​ന്ന് പ​റ​ഞ്ഞു കൈ​ക​ഴു​കാ​നു​ള്ള അ​ധി​കാ​രി​ക​ളു​ടെ ശ്ര​മം തീ​ർ​ത്തും അ​പ​ഹാ​സ്യ​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഒ​ക്‌​ടോ​ബ​ർ മൂ​ന്നു വ​രെ റി​മാ​ൻ​ഡി​ലാ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും താ​റു​മാ​റാ​യി. എ​തി​രാ​ളി​ക​ളു​ടെ ഒ​രു ല​ക്ഷ്യ​വും അ​തു​ത​ന്നെ​യാ​കും.

മ​മ​ത​യ്ക്ക് ന​ന്ദി​ഗ്രാ​മി​നെ മ​റ​ക്കാ​നാ​കി​ല്ല. ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലും പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലും നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ ഒ​ന്നാ​ണ് ന​ന്ദി​ഗ്രാം സ​മ​രം. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ന്‍റെ ത​ക​ർ​ച്ച​യ്ക്കും മ​മ​ത ബാ​ന​ർ​ജി​യു​ടെ​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ​യും വ​ള​ർ​ച്ച​യ്ക്കും പ്ര​ധാ​ന കാ​ര​ണം ഈ ​പ്ര​ക്ഷോ​ഭ​മാ​യി​രു​ന്നു. പ്ര​ത്യേ​ക സാ​മ്പ​ത്തി​ക​മേ​ഖ​ല​യ്ക്കെ​തി​രാ​യ സ​മ​ര​ത്തി​നി​ടെ 2007 മാ​ർ​ച്ച് 14നു ​ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട 14 ക​ർ​ഷ​ക​രു​ടെ ചോ​ര​യി​ലാ​ണ് മ​മ​ത രാ​ഷ്‌​ട്രീ​യ പ​ട​യോ​ട്ടം തു​ട​ങ്ങി​യ​ത്. അ​തേ ന​ന്ദി​ഗ്രാം ത​ന്നെ ഇ​പ്പോ​ൾ കോ​മാ​ളി​രൂ​പ​ത്തി​ൽ മ​മ​ത​യെ നോ​ക്കി പ​ല്ലി​ളി​ച്ചു​കാ​ട്ടു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലെ​ന്ന​പോ​ലെ ന​ന്ദി​ഗ്രാ​മി​ലും നി​ശ​ബ്‌​ദ​മാ​യ നി​ല​വി​ളി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യം ത​ന്നെ​യാ​ണ്. അ​ധി​കാ​ര​ക്കൊ​തി​യും വോ​ട്ട് ബാ​ങ്ക് ല​ക്ഷ്യ​മി​ട്ടു​ള്ള ത​ന്ത്ര​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന മൂ​ല്യ​ങ്ങ​ളെ​ക്കാ​ൾ വ​ലി​യ പ്രാ​ധാ​ന്യം നേ​ടു​ന്ന ദ​യ​നീ​യ കാ​ഴ്ച. അ​ധി​കാ​ര​ത്തി​ന്‍റെ ഹു​ങ്കി​ൽ വ്യ​ക്തി​ഹ​ത്യ​യും വ​ർ​ഗീ​യ​ത​യും ഭീ​ഷ​ണി​യും വ​ഴി രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കാ​ൻ ഏ​ത​റ്റം​വ​രെ​യും പോ​കു​ന്ന രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ൾ വെ​റു​പ്പി​ന്‍റെ​യും വി​ഭ​ജ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​ണ് ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​ത്. ഇ​തൊ​ന്നും ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പോ​ടു​കൂ​ടി അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നി​ല്ല എ​ന്ന സൂ​ച​ന​ക​ളാ​ണ് ന​മ്മെ അ​തി​ലേ​റെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന​ത്.

Editorial

മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​മെ​ന്ന ഇ​രു​ത​ല​വാ​ൾ

സ്ഥാ​പ​ന​യു​ട​മ ഉ​ൾ​പ്പെ​ട്ട സ്പോ​ൺ​സ​ർ​ഷി​പ്പ് ത​ട്ടി​പ്പ് കേ​സി​ന്‍റെ പേ​രി​ലാ​ണ് പൊ​ലി​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട​ർ ചാ​ന​ലി​ന്‍റെ ന്യൂ​സ് ഡെ​സ്കി​ൽ ക​യ​റി എ​ഡി​റ്റ​റു​ടെ ക​സേ​ര​യി​ലി​രു​ന്ന​ത്. പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് കൊ​ച്ചി ക​ള​മ​ശേ​രി​യി​ലു​ള്ള ചാ​ന​ൽ ആ​സ്ഥാ​ന​ത്ത് പൊ​ലി​സ് എ​ത്തി​യ​ത്. വാ​ർ​ത്താ​സം​പ്രേ​ഷ​ണം ത​ട​സ​പ്പെ​ടു​ന്ന രീ​തി​യി​ൽ പൊ​ലി​സ് പെ​രു​മാ​റി​യെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തു​വെ​ന്നു​മു​ള്ള ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​ർ ഉ​യ​ർ​ത്തി​യ​തോ​ടെ റെ​യ്ഡി​നെ എ​തി​ർ​ത്തും പി​ന്തു​ണ​ച്ചും ആ​ളു​ക​ൾ ര​ണ്ടു ചേ​രി​യി​ലാ​കു​ന്ന​താ​ണു ക​ണ്ട​ത്. ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ​ന്ന് പ്ര​തി​പ​ക്ഷം ഒ​ച്ച​വ​യ്ക്കു​മ്പോ​ൾ നി​യ​മ​പ​ര​മാ​യ സാ​ധാ​ര​ണ ന​ട​പ​ടി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പൊ​ലി​സ് ന​ട​പ​ടി​യെ വ്യാ​ഖ്യാ​നി​ച്ച​ത്. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ വി​വി​ധ മാ​ധ‍്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പൊ​ലി​സ് ന​ട​പ​ടി​ക​ളു​ണ്ടാ​യ​തി​ന്‍റെ ലി​സ്റ്റും മു​ഖ്യ​മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു.

നി​യ​മം ഇ​രു​ത​ല​മൂ​ർ​ച്ച​യു​ള്ള വാ​ളാ​ണ്; അ​തു​പോ​ലെ​യാ​ണ് മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​വും. ശ​രി​യാ​യ രീ​തി​യി​ൽ വി​നി​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ മു​റി​വേ​ൽ​ക്കും. കേ​ര​ള​ത്തി​ൽ നി​ര​വ​ധി പ​ത്ര​മാ​ധ്യ​മ​ങ്ങ​ളു​ണ്ട്, വാ​ർ​ത്താ ചാ​ന​ലു​ക​ളു​ണ്ട്, ഓ​ൺ​ലൈ​ൻ ന്യൂ​സ് പോ​ർ​ട്ട​ലു​ക​ളു​ണ്ട്. ഒ​രേ ആ​ശ​യ​ത്തെ, സം​ഭ​വ​ത്തെ പ​ല വ​ർ​ണ​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​വ​യാ​ണ​വ. ഇ​ന്ത്യ​യി​ൽ​ത​ന്നെ ഒ​ട്ടു​മി​ക്ക മാ​ധ്യ​മ​ങ്ങ​ളും വ്യ​ക്ത​മാ​യ രാ​ഷ്‌​ട്രീ​യ​ചാ​യ്‌​വും ബി​സി​ന​സ് താ​ത്പ​ര്യ​ങ്ങ​ളു​മു​ള്ള​വ​യാ​ണ്. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം നി​ര​വ​ധി ജേ​ണ​ലി​സ്റ്റു​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. സ്ഥാ​പ​ന യു​ട​മ​ക​ളു​ടെ രാ​ഷ്‌​ട്രീ​യ​വും ബി​സി​ന​സ് താ​ത്പ​ര്യ​ങ്ങ​ളും അ​വ​രെ പ​ല കു​ഴ​പ്പ​ങ്ങ​ളി​ലും ചാ​ടി​ക്കാ​റു​ണ്ട്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യ ഭ​ര​ണ​കൂ​ട-​പൊ​ലി​സ് ന​ട​പ​ടി​ക​ൾ സാ​ധാ​ര​ണ അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ലേ​ക്കു നീ​ളാ​റി​ല്ല. പ​ത്രം ന​ട​ത്തു​ന്ന കോ​ർ​പ​റേ​റ്റ് മു​ത​ലാ​ളി​മാ​ർ​ക്കെ​തി​രേ പ​ല​ത​ര​ത്തി​ലു​ള്ള കേ​സു​ക​ളു​ണ്ടാ​കാ​റു​ണ്ട്. അ​പ്പോ​ഴൊ​ന്നും പൊ​ലി​സ് ന്യൂ​സ് ഡെ​സ്കി​ൽ ക​യ​റി വി​ള​യാ​ടാ​റു​മി​ല്ല.

റി​പ്പോ​ർ​ട്ട​ർ ചാ​ന​ലി​ന്‍റെ ഉ​ട​മ​യ്ക്കെ​തി​രേ​യു​ള്ള കേ​സി​ന്‍റെ ന്യാ​യാ​ന്യാ​യ​ങ്ങ​ളെ​ക്കു​ച്ചോ അ​തു പ്ര​തി​രോ​ധി​ക്കാ​ൻ ചാ​ന​ലി​നെ മ​റ​യാ​ക്കി എ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചോ അ​ല്ല പ​റ​യാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്. മാ​ധ്യ​മ​രം​ഗം അ​ക​പ്പെ​ട്ട ച​തി​ക്കു​ഴി​ക​ളെ​ക്കു​റി​ച്ചാ​ണ്. ഒ​രു മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ന്‍റെ ന്യൂ​സ്റൂ​മി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​മ്പോ​ൾ പൊ​ലി​സ് പാ​ലി​ക്കേ​ണ്ട ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​യി​ൽ വ​ന്ന ജാ​ഗ്ര​ത​ക്കു​റ​വി​നെ വേ​ണ്ട​രീ​തി​യി​ൽ പ്ര​തി​രോ​ധി​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ ഇ​രു​ൾ​മു​റി​യി​ൽ പ​ര​സ്പ​രം വാ​ൾ വീ​ശു​ന്ന മാ​ധ്യ​മ​ലോ​ക​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ന​മ്മെ അ​ങ്ങേ​യ​റ്റം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. ചാ​ന​ൽ ഉ​ട​മ​യു​ടെ​യും ചാ​ന​ലി​ന്‍റെ​യും മാ​ധ്യ​മ ധാ​ർ​മി​ക​ത​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച ന​ട​ക്ക​ട്ടെ. ആ ​ച​ർ​ച്ച, ദൃ​ശ്യ​മാ​ധ്യ​മ​രം​ഗ​ത്തെ കി​ട​മ​ത്സ​ര​വും റേ​റ്റിം​ഗ് യു​ദ്ധ​വും അ​നു​ദി​നം വ​ഷ​ളാ​ക്കു​ന്ന സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​വി​യി​ലേ​ക്കും കോ​ർ​പ​റേ​റ്റ്, ഭ​ര​ണ​കൂ​ട താ​ത്പ​ര്യ​ങ്ങ​ൾ​ക്കു ചൂ​ട്ടു​പി​ടി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ല​വാ​ര​ത്ത​ക​ർ​ച്ച​യി​ലേ​ക്കും നീ​ള​ട്ടെ.

ചാ​ന​ലു​ക​ളു​ടെ കി​ട​മ​ത്സ​രം സ​ർ​വ​സീ​മ​ക​ളും ലം​ഘി​ക്കു​ന്ന കാ​ല​ത്ത് എ​തി​രാ​ളി​ക​ളു​ടെ ത​ക​ർ​ച്ച അ​ന്തം​വി​ട്ട് ആ​ഘോ​ഷി​ക്കു​ന്ന ചാ​ന​ലു​ക​ളു​ടെ കാ​ഴ്ച ന​ൽ​കു​ന്ന അ​സ്വ​സ്ഥ​ത​യും ഒ​രു​വ​ശ​ത്തു​ണ്ട്. ഈ​യൊ​രു സാ​ഹ​ച​ര്യ​മാ​ണ് പൊ​ലി​സി​നും ഭ​ര​ണ​കൂ​ട​ത്തി​നും പൊ​തു​സ​മൂ​ഹ​ത്തി​നും ന്യൂ​സ്മു​റി​യി​ലേ​ക്കു നീ​ളു​ന്ന ഇ​ത്ത​രം റെ​യ്ഡു​ക​ളെ ന്യാ​യീ​ക​രി​ക്കാ​നു​ള്ള വീ​ര്യം ന​ൽ​കു​ന്ന​ത്. എ​ന്തു​ത​ന്നെ​യാ​യാ​ലും കേ​സു​മാ​യി നേ​രി​ട്ടു ബ​ന്ധ​മി​ല്ലാ​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ന്യൂ​സ് റൂ​മി​ൽ ക​യ​റി ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത് തീ​ർ​ത്തും അ​പ​ല​പ​നീ​യ​മാ​ണ്.

ഇ​തി​ന്‍റെ മ​റു​വ​ശ​വും കാ​ണാ​തി​രു​ന്നു​കൂ​ടാ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ എ​ല്ലാ ധാ​ർ​മി​ക​ത​യും വെ​ടി​ഞ്ഞ് സ്വ​ന്തം താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ മാ​ത്രം മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങു​ക​യും വാ​ങ്ങു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​ക​ളും കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ളും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം എ​ന്ന പ​വി​ത്ര​മാ​യ മൂ​ല്യ​ത്തെ​യാ​ണ് ച​വി​ട്ടി​മെ​തി​ക്കു​ന്ന​ത്. തെ​റ്റും ശ​രി​യും സ​ത്യ​വും മി​ഥ്യ​യു​മെ​ല്ലാം കൂ​ടി​ക്കു​ഴ​ഞ്ഞ് ആ​രെ പി​ന്തു​ണ​യ്ക്ക​ണം, ആ​രെ എ​തി​ർ​ക്ക​ണം എ​ന്ന​റി​യാ​ത്ത സാ​മൂ​ഹി​ക-​രാ​ഷ്‌​ട്രീ​യ-​സാ​മ്പ​ത്തി​ക കു​ഴ​മ​റി​ച്ചി​ലി​ന്‍റെ കാ​ല​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​ത്.

സ്ഥാ​പി​ത താ​ത്പ​ര്യ​ക്കാ​ർ മേ​യു​ന്ന മാ​ധ്യ​മ​രം​ഗ​ത്തെ ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ക്രി​യ​യും സ​മാ​ന്ത​ര​മാ​യി ന​ട​ക്കേ​ണ്ട​തു​ണ്ട്. എ​ന്തി​ന്‍റെ പേ​രി​ലാ​യാ​ലും ഇ​പ്പൊ​ഴീ ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ചാ​ൽ ഇ​തൊ​രു കീ​ഴ്‌​വ​ഴ​ക്ക​മാ​യി മാ​റും. അ​ങ്ങ​നെ​യാ​ണ് ന​മ്മു​ടെ ഭ​ര​ണ​കൂ​ട-​പൊ​ലി​സ് സ്വ​ഭാ​വം. അ​തോ​ടെ സ്വ​ത​ന്ത്ര​വും സ​ത്യ​സ​ന്ധ​വു​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം അ​സാ​ധ്യ​മാ​യി​ത്തീ​രു​ക​യും ചെ​യ്യും. വ​സ്തു​ത​ക​ൾ എ​ന്ന ഒ​ന്നി​ല്ല, വ്യാ​ഖ്യാ​ന​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളൂ, എ​ന്നു പ​റ​ഞ്ഞ​ത് ഫ്രെ​ഡ​റി​ക് നീ​ച്ചേ ആ​ണ്. വ​സ്തു​ത​ക​ൾ വി​ശു​ദ്ധ​മാ​ണ്, അ​ഭി​പ്രാ​യം സ്വ​ത​ന്ത്ര​വും എ​ന്നു പ്ര​ഖ്യാ​പി​ച്ച​ത് സി.​പി. സ്കോ​ട്ടും. മ​നു​ഷ്യ​ർ ചി​ന്തി​ച്ചു​തു​ട​ങ്ങി​യ കാ​ലം മു​ത​ൽ വ​സ്തു​ത​ക​ളും വ്യാ​ഖ്യാ​ന​ങ്ങ​ളും കെ​ട്ടു​പി​ണ​ഞ്ഞ് പു​ക​മ​റ സൃ​ഷ്‌​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അ​തി​നു​ള്ളി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന സ​ത്യ​വും ധ​ർ​മ​വും നീ​തി​യും പു​റ​ത്തു കൊ​ണ്ടു​വ​രാ​ൻ അ​വി​രാ​മം ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ച​രി​ത്ര​വും ന​മ്മു​ടെ മു​ന്നി​ലു​ണ്ട്.

ഒ​രേ വ​സ്തു​ത​യി​ൽ​ത​ന്നെ വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളു​ണ്ടാ​കു​ന്ന​തു വ്യാ​ഖ്യാ​ന​ങ്ങ​ളു​ടെ വൈ​വി​ധ്യം​കൊ​ണ്ടാ​ണ്. അ​ത്ത​രം വൈ​വി​ധ്യ​ങ്ങ​ൾ നി​ർ​ഭ​യം പ്ര​ക​ടി​പ്പി​ക്കാ​നാ​കും എ​ന്നി​ട​ത്താ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യം. വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​ടെ വ​സ​ന്തം പൂ​ക്കു​ന്ന​യി​ട​മാ​ണ് ജ​നാ​ധി​പ​ത്യം. അ​ത്ത​രം വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​ള്ള, സ്വ​ത​ന്ത്ര മാ​ധ്യ​മ​ങ്ങ​ളാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ നാ​ലാം തൂ​ൺ. ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി ര​ക്ഷ​പ്പെ​ടാ​ൻ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളെ മ​റ​യാ​ക്കു​ന്ന മാ​ധ്യ​മ നെ​റി​കേ​ടി​നെ​യും പൊ​ലി​സ് എ​ഡി​റ്റ​റു​ടെ ക​സേ​ര​യി​ൽ ക​യ​റി​യി​രി​ക്കു​ന്ന അ​ശ്ലീ​ല​ത്തെ​യും ഒ​രു​പോ​ലെ നേ​രി​ടു​ക​യെ​ന്ന സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യ​മാ​ണ് മാ​ധ്യ​മ​രം​ഗ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ഭാ​വി​ക്കു​വേ​ണ്ടി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.

 

Editorial

സു​ര​ക്ഷി​ത​മാ​ക​ട്ടെ ന​മ്മു​ടെ റോ​ഡു​ക​ൾ

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് എ​ന്ന​തു കേ​വ​ലം ഔ​ദ്യോ​ഗി​ക​മാ​യ ന​ട​പ​ടി​ക്ര​മം മാ​ത്ര​മ​ല്ല. ഒ​രു സ​മൂ​ഹം ത​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രി​ൽ​നി​ന്ന് എ​ന്താ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് എ​ന്ന​തി​ന്‍റെ നേ​ർ​സാ​ക്ഷ്യം കൂ​ടി​യാ​ണ്. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് വ​ലി​യ അം​ഗീ​കാ​ര​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ ക​രു​തു​ന്നു​ണ്ട്. എ​ങ്കി​ലും അ​തി​ലേ​ക്കു​ള്ള വ​ഴി ഓ​രോ രാ​ജ്യ​ത്തും വ്യ​ത്യ​സ്ത​മാ​ണ്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡ് സം​സ്കാ​ര​വും വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. ക​ർ​ശ​ന​മാ​യ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ൽ​നി​ന്ന് ഏ​റെ അ​ക​ലെ​യാ​ണ് ഇ​ന്ത്യ​ൻ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് എ​ന്ന വി​മ​ർ​ശ​നം നേ​ര​ത്തേ​യു​ള്ള​താ​ണ്.

അ​പ​ഹാ​സ്യ​മാ​യ വി​ധ​ത്തി​ൽ വ​ള​രെ എ​ളു​പ്പ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ൾ​പോ​ലും മ​റി​ക​ട​ക്കു​ന്ന വി​ധ​മു​ള്ള അ​ഴി​മ​തി​യും ഇ​വി​ടെ കൊ​ടി​കു​ത്തി​വാ​ഴു​ന്നു. റോ​ഡ് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നൊ​പ്പം ഉ​യ​ർ​ന്ന റോ​ഡ് സം​സ്കാ​ര​വും​കൂ​ടി ചേ​ർ​ന്നാ​ലേ രാ​ജ്യ​ത്തെ പാ​ത​ക​ൾ സു​ര​ക്ഷി​ത​മാ​കൂ എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പ​ക്ഷേ, പൂ​ച്ച​യ്ക്കാ​രു മ​ണി​കെ​ട്ടും എ​ന്ന പ​തി​വു​ചോ​ദ്യം ന​മ്മെ തു​റി​ച്ചു​നോ​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പ​രീ​ക്ഷ​യി​ൽ കാ​ത​ലാ​യ മാ​റ്റം കൊ​ണ്ടു​വ​രു​ന്ന​ത്. റോ​ഡി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യാ​നു​ള്ള ഡ്രൈ​വ​റു​ടെ ക​ഴി​വ് പ​രി​ശോ​ധി​ക്കു​ന്ന കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ‘ഹ​സാ​ർ​ഡ് പെ​ർ​സെ​പ്ഷ​ൻ ടെ​സ്റ്റ്’ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​ണ്. ആ​ദ്യം ഓ​ണ്‍​ലൈ​ൻ ലേ​ണേ​ഴ്സ് ടെ​സ്റ്റ്, തു​ട​ർ​ന്ന് ഹ​സാ​ർ​ഡ് പെ​ർ​സെ​പ്ഷ​ൻ ടെ​സ്റ്റ്, ഗ്രൗ​ണ്ട് ടെ​സ്റ്റ്, റോ​ഡ് ടെ​സ്റ്റ് എ​ന്നി​ങ്ങ​നെ​യാ​കും പ​രീ​ക്ഷ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ.

ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് ടെ​സ്റ്റ് വി​ജ​യി​ച്ച​ശേ​ഷം അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു നി​ർ​ബ​ന്ധ​മാ​യും 30 ദി​വ​സ​ത്തെ ഇ​ട​വേ​ള​യും ഉ​ണ്ടാ​യി​രി​ക്ക​ണം. വീ​ഡി​യോ ഗെ​യിം മാ​തൃ​ക​യി​ലു​ള്ള ‘ഹ​സാ​ർ​ഡ് പെ​ർ​സെ​പ്ഷ​ൻ ടെ​സ്റ്റി’​ൽ ആ​കെ 100 മാ​ർ​ക്കാ​ണു​ണ്ടാ​കു​ക. 60 മാ​ർ​ക്ക് കി​ട്ടു​ന്ന​വ​ർ അ​ടു​ത്ത ഘ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടും. വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ​ക​ളി​ലെ ഡ്രൈ​വിം​ഗ്, രാ​ത്രി​കാ​ല ഡ്രൈ​വിം​ഗ്, അ​പ്ര​തീ​ക്ഷി​ത ത​ട​സ​ങ്ങ​ൾ എ​ന്നി​വ മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ് വാ​ഹ​നം നി​യ​ന്ത്രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ നി​ല​വി​ലെ റോ​ഡ് ടെ​സ്റ്റി​ൽ സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്.

ന​മ്മു​ടെ റോ​ഡു​ക​ളി​ൽ വ​ണ്ടി​യോ​ടി​ക്കു​ന്ന​വ​രെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഈ ​മാ​റ്റ​ത്തെ സ​ർ​വാ​ത്മ​നാ സ്വാ​ഗ​തം ചെ​യ്യേ​ണ്ട​തു​ണ്ട്. അ​തേ​സ​മ​യം, പൂ​ർ​ണ​ല​ക്ഷ്യം ഇ​നി​യു​മ​ക​ലെ​യാ​ണെ​ന്ന കാ​ര്യ​വും മ​റ​ക്ക​രു​ത്. പ​ത്തു​വ​ർ​ഷം വ​ണ്ടി​യോ​ടി​ച്ചി​ട്ടും സൈ​ഡ് ഇ​ൻ​ഡി​ക്കേ​റ്റ​ർ സ്വി​ച്ച് എ​വി​ടെ​യെ​ന്ന​റി​യാ​ത്ത ഡ്രൈ​വ​ർ​മാ​രു​ള്ള നാ​ടാ​ണി​ത്! അ​തു​പോ​ലെ രാ​ത്രി​യാ​ത്ര​യി​ൽ ഹെ​ഡ്‌​ലൈ​റ്റ് ഡിം ​ചെ​യ്യു​ന്ന​ത് പൗ​രു​ഷ​ത്തെ ബാ​ധി​ക്കു​ന്ന വ​ലി​യ പ്ര​ശ്ന​മാ​യി ക​രു​തു​ന്ന​വ​രു​മു​ണ്ട്. അ​തു​മ​ല്ല, റോ​ഡി​ൽ വ​ര​ച്ചു​വ​ച്ചി​രി​ക്കു​ന്ന സീ​ബ്രാ​ലൈ​നു​ക​ളും കാ​ൽ​ന​ട​ക്കാ​രും സൈ​ക്കി​ൾ യാ​ത്രി​ക​രും വ​ലി​യ ശ​ല്യ​മാ​ണെ​ന്ന് പു​ച്ഛി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. ഇ​വ​രെ​യൊ​ക്കെ മ​ര്യാ​ദ പ​ഠി​പ്പി​ക്കാ​ൻ ഏ​തു ഭ​ഗീ​ര​ഥ​ൻ വ​രു​മെ​ന്ന ചോ​ദ്യ​ത്തി​നും ഉ​ത്ത​രം കാ​ണ​ണം.

അ​പ​ര​നെ പ​രി​ഗ​ണി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന അ​ടി​സ്ഥാ​ന​ത​ത്വ​മാ​ണ് റോ​ഡി​ലും പു​ല​ർ​ത്തേ​ണ്ട​ത്. ഇ​ക്കാ​ര്യം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചെ​റു​പ്പം മു​ത​ലേ പ​ഠി​പ്പി​ച്ചെ​ടു​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ഹി​മാ​ല​യ​ൻ ന​ഗ​ര​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രെ മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്. ഒ​രു ബ്ലോ​ക്ക് വ​ന്നാ​ൽ അ​വി​ടെ അ​തി​വേ​ഗം അ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടും. ഇ​വി​ടെ​യാ​ണെ​ങ്കി​ലോ? ഹോ​ൺ ശ​ബ്ദ​വും തെ​റി​വി​ളി​ക​ളും​കൊ​ണ്ട് പ്ര​ദേ​ശ​മാ​കെ പൊ​ട്ടി​ത്തെ​റി​ക്കും!

മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ​ക്കാ​യി അ​ത്യാ​ധു​നി​ക മാ​ർ​ഗ​ങ്ങ​ൾ ഇ​പ്പോ​ഴേ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ചൈ​ന, ക​സാ​ക്കി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഒ​രു പ​രി​ശോ​ധ​ക​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ​ത​ന്നെ, ക്യാ​മ​റ​ക​ളും ഓ​ൺ-​ബോ​ർ​ഡ് കം​പ്യൂ​ട്ട​റു​ക​ളും ഘ​ടി​പ്പി​ച്ച ട്രാ​ക്കു​ക​ളി​ലൂ​ടെ ഡ്രൈ​വ​റു​ടെ കൃ​ത്യ​ത ത​ത്സ​മ​യം വി​ല​യി​രു​ത്തു​ന്നു​ണ്ട്. യു​കെ ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളി​ൽ സാ​റ്റ​ലൈ​റ്റ് നാ​വി​ഗേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. സ്ലോ​വേ​നി​യ ഇ​ന്ധ​ന​ക്ഷ​മ​ത​യു​ള്ള​തും പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​വു​മാ​യ ഡ്രൈ​വിം​ഗ് രീ​തി​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ, ജ​ർ​മ​നി രാ​ത്രി​കാ​ല ഡ്രൈ​വിം​ഗും മോ​ട്ടോ​ർ​വേ ഡ്രൈ​വിം​ഗും നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്നു.

ഇ​ന്ത്യ​യി​ലാ​ക​ട്ടെ, ലൈ​സ​ൻ​സ് ല​ഭി​ച്ച പ​ല ഡ്രൈ​വ​ർ​മാ​ർ​ക്കും അ​ടി​സ്ഥാ​ന നൈ​പു​ണ്യ​ങ്ങ​ൾ ഉ​ണ്ടാ​കാ​റി​ല്ല. ലെ​യ്ൻ അ​ച്ച​ട​ക്കം, ക​ണ്ണാ​ടി​ക​ളു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗം, സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ​യൊ​ക്കെ ലൈ​സ​ൻ​സ് കി​ട്ടി​യ ശേ​ഷ​മാ​ണ് അ​വ​ർ പ​ഠി​ക്കു​ന്ന​ത്. ചു​രു​ക്ക​ത്തി​ൽ, യ​ഥാ​ർ​ഥ റോ​ഡു​ക​ൾ ത​ന്നെ​യാ​ണ് ഇ​വി​ടെ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന​ത്. കാ​ർ ഉ​ട​മ​സ്ഥ​ർ അ​തി​വേ​ഗം കൂ​ടു​ന്ന ഇ​ന്ത്യ​യി​ൽ, നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ഡ്രൈ​വിം​ഗ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. അ​തോ​ടെ, ന​മ്മു​ടെ നാ​ട്ടി​ലെ റോ​ഡ് സം​സ്കാ​രം എ​ന്ന​ത് പ​ര​സ്പ​ര സ​ഹ​ക​ര​ണം, നി​യ​ന്ത്രി​ത അ​രാ​ജ​ക​ത്വം, അ​നു​മാ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ലി​ഖി​ത നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​പൂ​ർ​വ മി​ശ്രി​ത​മാ​യി മാ​റു​ന്നു.

വ​ലി​യ ശ​ബ്‌​ദ​ഘോ​ഷം ഉ​ണ്ടാ​ക്കു​ന്ന​വ​രും വ​ലി​യ വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ​ൻ റോ​ഡി​ലെ അ​ധി​കാ​രി​ക​ൾ. ചെ​റി​യ വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​ക്കാ​രു​മെ​ല്ലാം വി​നീ​ത​വി​ധേ​യ​രാ​യി അ​വ​ർ​ക്കു മു​ന്നി​ൽ​നി​ന്ന് ഓ​ടി​മാ​റേ​ണ്ടി​വ​രു​ന്നു. അ​തേ​സ​മ​യം, തെ​രു​വു​മൃ​ഗ​ങ്ങ​ൾ​ക്കു മു​ന്നി​ൽ മാ​ത്രം എ​ല്ലാ​വ​രും സ​മ​ന്മാ​രാ​ണ്! സു​ര​ക്ഷി​ത ഡ്രൈ​വിം​ഗ് സം​സ്കാ​രം വ​ള​ർ​ത്താ​നു​ള്ള ഏ​തൊ​രു നീ​ക്ക​ത്തെ​യും പി​ന്തു​ണ​ച്ചേ മ​തി​യാ​കൂ. അ​ത്ര​ത്തോ​ള​മാ​ണ് വാ​ഹ​ന​പ്പെ​രു​പ്പം. അ​ച്ച​ട​ക്ക​ത്തോ​ടെ റോ​ഡി​ൽ പെ​രു​മാ​റി​യി​ല്ലെ​ങ്കി​ൽ ന​ഷ്‌​ട​മാ​കു​ന്ന മ​നു​ഷ്യ​ജീ​വ​നും പാ​ഴാ​കു​ന്ന സ​മ​യ​ത്തി​നും പ​ക​രം​വ​യ്ക്കാ​നൊ​ന്നു​മി​ല്ലെ​ന്ന് മ​റ​ക്ക​രു​ത്.

Editorial

വി​വാ​ദ​വും പ​ഴി​ചാ​ര​ലും പ​രി​ഹാ​ര​മ​ല്ല സ്വി​ച്ചി​ട്ടാ​ൽ ബ​ൾ​ബ് തെ​ളി​യ​ണം

പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്നു. സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ നി​ര​ത്തി പ്ര​തി​രോ​ധി​ക്കു​ന്നു. മു​ൻ​മ​ന്ത്രി​യും ഇ​പ്പോ​ഴ​ത്തെ മ​ന്ത്രി​യും വാ​ക്പോ​രു ന​ട​ത്തു​ന്നു. കെ​എ​സ്ഇ​ബി​യും വൈ​ദ‍്യു​തി വ​കു​പ്പും ഇ​രു​ട്ടി​ൽ​ത​പ്പു​ന്നു. ജ​നം ന​ട്ടം​തി​രി​യു​ന്നു. വൈ​ദ‍്യു​തി പ്ര​തി​സ​ന്ധി​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ അ​വ​സ്ഥ​യി​താ​ണ്. മു​ൻ സ​ർ​ക്കാ​രി​നും വൈ​ദ‍്യു​തി ബോ​ർ​ഡി​നും മാ​ത്ര​മ​ല്ല നി​ല​വി​ലെ സ​ർ​ക്കാ​രി​നും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടാ​നാ​കി​ല്ല.

ദേ​ശീ​യ​ത​ല​ത്തി​ലു​ണ്ടാ​യ ഉ​ത്പാ​ദ​ന​ക്കു​റ​വും സം​സ്ഥാ​ന​ത്ത് കു​തി​ച്ചു​യ​രു​ന്ന ഉ​പ​യോ​ഗ​വു​മെ​ല്ലാം കാ​ലാ​വ​സ്ഥാ​വ‍്യ​തി​യാ​ന​ത്തി​ന്‍റെ പ​രി​ണ​ത​ഫ​ല​മാ​യി വി​ല​യി​രു​ത്താം. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ​യും എ​യ​ർ ക​ണ്ടീ​ഷ​ന​റു​ക​ളു​ടെ​യും ഉ​പ​യോ​ഗം പെ​രു​കി​യ​തും കാ​ര​ണ​മാ​കാം. സ്വി​ച്ചി​ട്ടു പ​രി​ഹ​രി​ക്കാ​വു​ന്ന​ത​ല്ല പ്ര​ശ്ന​മെ​ന്നു പ​റ​യു​ന്ന മ​ന്ത്രി ഓ​ർ​ക്ക​ണം; ഇ​തെ​ല്ലാം മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രു​ന്നെ​ന്നും കെ​എ​സ്ഇ​ബി​യും സ​ർ​ക്കാ​രും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നും സ്വി​ച്ചി‌​ടാ​തെ​ത​ന്നെ തെ​ളി​യു​ന്ന വ​സ്തു​ത​യാ​ണെ​ന്ന്. ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന മ​ന്ത്രി​യു​ടെ അ​ഭ‍്യ​ർ​ഥ​ന​യും മു​ഖ​വി​ല​യ്ക്കെ​ടു​ക്ക​ണം.

പു​ര ക​ത്തു​മ്പോ​ൾ വാ​ഴ​വെ​ട്ടു​ന്നു​തു​പോ​ലെ​യാ​ണ് രാ​ജ‍്യ​ത്തെ വൈ​ദ‍്യു​തി ഉ​ത്പാ​ദ​ക​ർ വൈ​ദ‍്യു​തി​ക്കു വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. യൂ​ണി​റ്റി​ന് പ​ത്തു രൂ​പ കൊ​ടു​ത്താ​ലും കി​ട്ടാ​നി​ല്ലെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. ഇ​താ​ണ് ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള അ​വ​സ​ര​മെ​ന്ന് അ​വ​ർ​ക്ക​റി​യാം. ത​ന്നെ​യു​മ​ല്ല വൈ​ദ‍്യു​തി ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വു​മെ​ല്ലാം സ്വ​കാ​ര‍്യ​മേ​ഖ​ല​യി​ലാ​ക​ണ​മെ​ന്ന​താ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യ​ട​ക്കം താ​ത്പ​ര‍്യം. കെ​എ​സ്ഇ​ബി പൊ​തു​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് കേ​ര​ള​സ​ർ​ക്കാ​ർ ഉ​റ​പ്പു ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ വൈ​ദ‍്യു​തി ബോ​ർ​ഡി​ന്‍റെ കെ​ടു​കാ​ര‍്യ​സ്ഥ​ത​യും ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ​യും സം​സ്ഥാ​ന​ത്തി​നു ബാ​ധ‍്യ​ത​യാ​ക​രു​ത്.

വൈ​ദ‍്യു​തി നി​യ​ന്ത്ര​ണം അ​നി​വാ​ര‍്യ​മാ​യ​തി​ന്‍റെ സാ​ഹ​ച​ര‍്യം കെ​എ​സ്ഇ​ബി വി​വ​രി​ക്കു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്. ക​ഴി​ഞ്ഞ വ‍്യാ​ഴാ​ഴ്ച ആ​കെ ഉ​പ​യോ​ഗം-96.02 ദ​ശ​ല​ക്ഷം യൂ​ണി​റ്റ്. ഉ​ത്പാ​ദ​നം- 25.22 ദ​ശ​ല​ക്ഷം യൂ​ണി​റ്റ്. ഇ​റ​ക്കു​മ​തി 70.80 ദ​ശ​ല​ക്ഷം യൂ​ണി​റ്റ്. വൈ​കു​ന്നേ​രം 6.44ന് ​ഉ​യ​ർ​ന്ന ആ​വ​ശ‍്യ​ക​ത 5024 മെ​ഗാ​വാ​ട്ട്. പ്ര​ധാ​ന​മാ​യും ജ​ല​വൈ​ദ‍്യു​ത പ​ദ്ധ​തി​ക​ളെ​യാ​ണ് സം​സ്ഥാ​നം ആ​ശ്ര​യി​ക്കു​ന്ന​ത്. മ​ഴ​ക്കു​റ​വു​മൂ​ലം ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് വ‍്യാ​ഴാ​ഴ്ച 63.04 ശ​ത​മാ​ന​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​മി​ത് 79.79 ശ​ത​മാ​ന​വും.

സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ‍്യ​മാ​യ​തി​ന്‍റെ 25 ശ​ത​മാ​നം വൈ​ദ‍്യു​തി മാ​ത്ര​മാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന​താ​ണ് നാം ​നേ​രി​ടു​ന്ന അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​ഷ​യം. ഭ​ക്ഷ‍്യ​വ​സ്തു​ക്ക​ൾ​ക്ക‌​ട​ക്കം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന അ​വ​സ്ഥ വൈ​ദ‍്യു​തി​യു​ടെ കാ​ര‍്യ​ത്ത​ലും കേ​ര​ള​ത്തെ വേ​ട്ട​യാ​ടു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തു പ​ല പ​ദ്ധ​തി​ക​ളും പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഭൂ​ത​ത്താ​ൻ​കെ​ട്ട്, മ​ണി​യാ​ർ, ര​ണ്ടാം പെ​രി​ങ്ങ​ൽ​ക്കു​ത്ത് എ​ന്നി​വ​യെ​ല്ലാം മു​ട​ങ്ങി​യ സ്ഥി​തി​യി​ലാ​ണ്. പു​തി​യ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ട്. ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ​ക്കും ത​ട​സ​ങ്ങ​ളേ​റെ​യാ​ണ്. സാ​ങ്കേ​തി​ക കു​രു​ക്കു​ക​ളാ​ണ് പ്ര​ശ്ന​മെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്.

ആ​ണ​വ​നി​ല​യ​ങ്ങ​ൾ പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത കേ​ര​ള​ത്തി​ൽ സോ​ളാ​ർ വൈ​ദ‍്യു​തി ഉ​ത്പാ​ദ​ന​ത്തി​നാ​ണ് പ്രാ​ധാ​ന‍്യം ന​ൽ​കേ​ണ്ട​ത്. സോ​ളാ​ർ വി​ത്ത് ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് (ബ​സ്) പ്രൊ​വി​ഷ​നാ​ണ് പ​രി​ഹാ​ര​മെ​ന്ന് വൈ​ദ‍്യു​തി വ​കു​പ്പു ക​ണ്ടെ​ത്തി​യി​ട്ടു​മു‌​ണ്ട്. പ​ക​ൽ സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ‍്യു​തി രാ​ത്രി​യി​ലെ ഉ​പ​യോ​ഗ​ത്തി​നാ​യി സൂ​ക്ഷി​ക്കു​ന്ന ബാ​റ്റ​റി സം​വി​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട​ണം. അ​തി​നു സ​ർ​ക്കാ​ർ ത​ല​ത്തി​ൽ കാ​സ​ര്‍​ഗോ​ഡ് മൈ​ലാ​ട്ടി​യി​ലും (500 മെ​ഗാ​വാ​ട്ട്) ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ശ്രീ​ക​ണ്ഠ​പു​ര​ത്തും (40 മെ​ഗാ​വാ​ട്ട്) കൊ​ച്ചി ബ്ര​ഹ്മ​പു​ര​ത്തും (500 മെ​ഗാ​വാ​ട്ട്) ല​ക്ഷ‍്യ​മി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം. ക​മ്യൂ​ണി​റ്റി സ്റ്റോ​റേ​ജ് സം​വി​ധാ​ന​ത്തി​ൽ സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളെ കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വേ​ണം. കെ​എ​സ്ഇ​ബി​യി​ൽ​നി​ന്ന് ഇ​തി​ന് ഊ​ർ​ജി​ത സ​ഹ​ക​ര​ണ​മു​ണ്ടാ​ക​ണം.

മു​ൻ സ​ർ​ക്കാ​രി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ​യും കെ​എ​സ്ഇ​ബി​യു​ടെ പി​ടി​പ്പു​കേ​ടു​മാ​ണ് ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അ​ധി​ക വൈ​ദ്യു​തി ആ​വ​ശ്യ​മു​ള്ള മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ 530 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണു ക​ടം വാ​ങ്ങി​യ​ത്. അ​തി​പ്പോ​ൾ‌ സം​സ്ഥാ​നം തി​രി​ച്ചു​കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ‌ന​മു​ക്ക് ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി കി​ട്ടാ​നി​ല്ലാ​ത്ത​പ്പോ​ഴും ക​ടം വാ​ങ്ങി​യ വൈ​ദ്യു​തി തി​രി​ച്ചു​കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന ബാ​ധ്യ​ത സം​സ്ഥാ​ന​ത്തി​നു​ണ്ട്. അ​ന്നു പ​ണം കൊ​ടു​ത്തു വാ​ങ്ങി​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ഇ​ത്ര​യും രൂ​ക്ഷ​മാ​യ അ​വ​സ്ഥ​യു​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കൂ​ടാ​തെ 25 വ​ര്‍​ഷ​ത്തേ​ക്ക് യൂ​ണി​റ്റി​ന് 4.29 രൂ​പ നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴു​ണ്ടാ​ക്കി​യ ദീ​ർ​ഘ​കാ​ല ക​രാ​ർ റ​ദ്ദാ​ക്കേ​ണ്ടി​വ​ന്നു. 465 മെ​ഗാ​വാ​ട്ട് വൈ​ദ‍്യു​തി​ക്കാ​യി​രു​ന്നു ക​രാ​ർ. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പി​ണ​റാ​യി സ​ർ​ക്കാ​രി​നാ​ണെ​ന്ന് മ​ന്ത്രി പ​റ​യു​ന്നു. എ​ന്നാ​ൽ മു​ൻ​മ​ന്ത്രി പ​റ​യു​ന്ന​ത് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നാ​ണ് ക​രാ​ർ റ​ദ്ദാ​ക്കി​യ​ത് എ​ന്നാ​ണ്. എ​ന്തു​ത​ന്നെ​യാ​യാ​ലും ഇ​പ്പോ​ൾ സം​സ്ഥാ​നം ഇ​രു​ട്ടി​ലാ​കാ​ൻ ഈ ​ക​രാ​ർ റ​ദ്ദാ​ക്ക​ൽ കാ​ര​ണ​മാ​യെ​ന്ന് എ​ല്ലാ​വ​രും സ​മ്മ​തി​ക്കു​ന്നു​ണ്ട്.

അ​പ്ര​ഖ‍്യാ​പി​ത വൈ​ദ‍്യു​തി നി​യ​ന്ത്ര​ണ​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​കു​ന്ന​തും ജ​ന​രോ​ഷം ഇ​ര​ട്ടി​യാ​ക്കു​ന്ന​തും. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ഇ​ക്കാ​ര‍്യ​ത്തി​ൽ മു​ൻ​കൂ​ട്ടി ന​ട​പ​ടി​യെ​ടു​ക്കാ​ഞ്ഞ​ത് വീ​ഴ്ച​ത​ന്നെ​യാ​ണ്. പ്ര​തി​ഷേ​ധം ക​ടു​ത്ത​തോ​ടെ​യാ​ണ് അ​റി​യി​പ്പെ​ങ്കി​ലും ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. ജ​ന​ജീ​വി​ത​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രും കെ​എ​സ്ഇ​ബി​യും കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. രാ​ഷ്‌​ട്രീ​യ​പ്പോ​ര​ല്ല മു​ട​ങ്ങാ​ത്ത വൈ​ദ‍്യു​തി​യാ​ണ് ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ട​ത്. അ​ടി​യ​ന്ത​ര പ​രി​ഹാ​ര​ത്തി​നൊ​പ്പം സം​സ്ഥാ​ന​ത്ത് വൈ​ദ‍്യു​തി ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മു​ണ്ടാ​ക​ണം.

Editorial

കാ​ല​നി​ല്ലാ​ക്കാ​ല​ത്തി​നു മുമ്പ് മാ​താ​പി​താ​ക്ക​ളി​ല്ലാ​ക്കാ​ലം!

കേ​ര​ള​ത്തി​ലെ വി​ജ​ന​മാ​കു​ന്ന വീ​ടു​ക​ളും ഗ്രാ​മ​ങ്ങ​ളും മാ​ത്ര​മ​ല്ല, കു​ട്ടി​ക​ൾ തി​ക​യാ​ത്ത അ​ങ്ക​ണ​വാ​ടി​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ അ​വ​ധി​ക​ഴി​ഞ്ഞെ​ത്താ​ൻ വൈ​കു​മ്പോ​ൾ അ​ട​യു​ന്ന ക​ട​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​മൊ​ക്കെ ദുഃ​സൂ​ച​ന​യാ​ണ്. ജ​ന​ന​നി​ര​ക്കി​ലെ ഇ​ടി​വ് നാ​ടി​നെ ബാ​ധി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. മ​ര​ണ​നി​ര​ക്കി​ലെ ഇ​ടി​വ് ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്നു. ദീ​പി​ക ഓ​ഗ​സ്റ്റ് 30 മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച ‘എ​ണ്ണം കു​റ​യു​ന്ന കേ​ര​ളീ​യ​ർ’ എ​ന്ന പ​ര​മ്പ​ര​യി​ലെ ക​ണ​ക്കു​ക​ൾ ഗൗ​ര​വ​മു​ള്ള​താ​ണ്.

പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ ഭാ​വി​യെ​യും വി​ക​സ​ന​ത്തെ​യും​കു​റി​ച്ചു​ള്ള ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റും. പ​ണി​യെ​ടു​ക്കാ​നും വ​യോ​ധി​ക​രെ ശു​ശ്രൂ​ഷി​ക്കാ​നും ആ​ളി​ല്ലെ​ന്ന​തു​മു​ത​ൽ ദുഃ​സ​ഹ​മാ​യ ഏ​കാ​ന്ത​ത​വ​രെ നീ​ളു​ന്ന നി​ര​വ​ധി ജ​ന​സം​ഖ്യാ​പ്ര​ശ്ന​ങ്ങ​ൾ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി. റോ​ബോ​ട്ടു​ക​ളെ​യും സൂ​പ്പ​ർ നി​ർ​മി​ത​ബു​ദ്ധി​യെ​യും ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന ന​ര​ച്ച ലോ​കം ച​രി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​മാ​കു​ന്നു. എ​ന്തു ചെ​യ്യും? ഇ​ക്കാ​ര്യ​ത്തി​ൽ ലോ​കം ചെ​യ്ത പ​രി​ശ്ര​മ​ങ്ങ​ളൊ​ന്നും വി​ജ​യി​ച്ചി​ട്ടി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ് ത​ല പു​ക​യ്ക്കു​ക​ത​ന്നെ.

യൂ​റോ​പ്പി​ലും ജ​പ്പാ​നി​ലും ദ​ക്ഷി​ണ​കൊ​റി​യ​യി​ലും ചൈ​ന​യി​ലും ജ​ന​സം​ഖ്യ കു​റ​യു​ക​യാ​ണ്. വ​ള​ർ​ച്ച തി​രി​കെ പി​ടി​ച്ച​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ല്ല. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ ആ​കെ ജ​ന​ന​നി​ര​ക്ക് (ടി​എ​ഫ്ആ​ർ-​ടോ​ട്ട​ൽ ഫെ​ർ​ട്ടി​ലി​റ്റി റേ​റ്റ്) ജ​ന​സം​ഖ്യാ സ്ഥി​ര​ത നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ പ​രി​ധി​ക്കും താ​ഴെ​യെ​ത്തി. ഒ​രു സ്ത്രീ ​പ്ര​സ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കു​ട്ടി​ക​ളു​ടെ ശ​രാ​ശ​രി എ​ണ്ണ​മാ​ണ് ടി​എ​ഫ്ആ​ർ. ജൂ​ണി​ൽ, ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ആ​ൻ​ഡ് സെ​ൻ​സ​സ് ക​മ്മി​ഷ​ണ​റു​ടെ ഓ​ഫി​സ് പു​റ​ത്തു​വി​ട്ട 2024ലെ ​എ​സ്ആ​ർ​എ​സ് (സാ​മ്പി​ൾ ര​ജി​സ്ട്രേ​ഷ​ൻ സി​സ്റ്റം) സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കാ​ണ് അ​ടി​സ്ഥാ​നം.

കേ​ര​ള​ത്തി​ൽ, ജ​ന​ന​വും മ​ര​ണ​വും മാ​ത്രം നോ​ക്കി​യാ​ൽ, 2024ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നീ ഏ​ഴു ജി​ല്ല​ക​ളി​ൽ ജ​ന​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ ന​ട​ന്നു. 2023ൽ ​ആ​റു ജി​ല്ല​ക​ളി​ലും 2022ൽ ​മൂ​ന്നു ജി​ല്ല​ക​ളി​ലും മാ​ത്ര​മാ​യി​രു​ന്നു മ​ര​ണം മു​ന്നി​ൽ​നി​ന്ന​ത്. കു​റേ വ​ർ​ഷ​ങ്ങ​ളാ​യി മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ ജ​ന​ന​ങ്ങ​ളു​ള്ള​തി​ന്‍റെ ബ​ല​ത്തി​ലാ​ണ് കേ​ര​ളം ജ​ന​സം​ഖ്യ വ​ർ​ധി​പ്പി​ച്ചു​പോ​ന്ന​ത്. ആ ​ജി​ല്ല​ക​ളി​ലും ജ​ന​നം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ഇ​ങ്ങ​നെ തു​ട​ർ​ന്നാ​ൽ സം​സ്ഥാ​ന​മാ​കെ ജ​ന​സം​ഖ്യ കു​റ​യും.

2023ൽ ​ചൈ​ന​യെ പി​ന്ത​ള്ളി ലോ​ക​ത്തെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. വ​ള​ർ​ച്ച തു​ട​രു​ന്നു​ണ്ട്. പ​ക്ഷേ, ഇ​പ്പോ​ഴ​ത്തെ ല​ക്ഷ​ണ​ങ്ങ​ള​നു​സ​രി​ച്ച് ഈ ​ജ​ന​സം​ഖ്യാ​വ​ർ​ധ​ന വൈ​കാ​തെ താ​ഴോ​ട്ടാ​കും. ജ​ന​ന​ത്തോ​ത് കു​റ​ഞ്ഞു. പ​ക്ഷേ, ജ​ന​സം​ഖ്യ കു​റ​ഞ്ഞു​തു​ട​ങ്ങു​ക​യി​ല്ല. ജ​ന​സം​ഖ്യാ​വ​ർ​ധ​ന​യു​ടെ തോ​തു​പോ​ലും സാ​വ​ധാ​ന​മേ കു​റ​യൂ. കാ​ര​ണം നി​ല​വി​ലു​ള്ള​വ​ർ തു​ട​ർ​ന്നു ജീ​വി​ക്കു​ന്നു​ണ്ട്. 1960ക​ളു​ടെ ഒ​ടു​വി​ൽ ജ​ന​ന​നി​യ​ന്ത്ര​ണ പ്ര​ചാ​ര​ണം ആ​സൂ​ത്രി​ത​മാ​യി തു​ട​ങ്ങി​യ​ശേ​ഷം ജ​ന​സം​ഖ്യാ വ​ർ​ധ​ന​യു​ടെ ഗ​തി​മാ​റ്റ​ത്തി​നു വേ​ഗം കൂ​ടി.

അ​തൊ​ക്കെ ജ​ന​സം​ഖ്യ​യി​ലെ സ്വാ​ഭാ​വി​ക വ​ർ​ധ​ന​യു​ടെ കാ​ര്യം. ജ​ന​ന-​മ​ര​ണ​നി​ര​ക്കു​ക​ൾ കു​റ​ഞ്ഞ​തും സ്ത്രീ ​സ്വാ​ത​ന്ത്ര്യം മ​ഹ​ത്താ​യ ചു​വ​ടു​വ​യ്പു​ക​ൾ ന​ട​ത്തി​യ​തും വി​ദ്യാ​ഭ്യാ​സ-​തൊ​ഴി​ൽ കു​ടി​യേ​റ്റ​ങ്ങ​ൾ വ​ർ​ധി​ച്ച​തും വി​വാ​ഹ-​കു​ടും​ബ സ​ങ്ക​ൽ​പ്പ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ​തും മ​ക്ക​ൾ ‘ശ​ല്യ’​മാ​യ​തും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ടാ​കാം. ഓ​രോ വ​ർ​ഷ​വും ഒ​രു ല​ക്ഷ​മോ അ​തി​ല​ധി​ക​മോ പേ​ർ പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി സം​സ്ഥാ​നം വി​ട്ടു​പോ​കു​ന്നു. സ്ത്രീ​ക​ൾ കൂ​ടു​ത​ൽ വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും ആ​ർ​ജി​ച്ച​തും സ്വാ​ത​ന്ത്ര്യ​ബോ​ധ​വും ഒ​രു ഘ​ട​ക​മാ​ണ്. അ​വ​രെ പ​ഴ​യ​തു​പോ​ലെ വീ​ടു​ക​ളി​ലും പ്ര​സ​വ​മു​റി​ക​ളി​ലും ത​ള​ച്ചി​ടാ​ൻ പ​രി​ഷ്കൃ​ത​ലോ​കം തു​നി​യു​ക​യു​മി​ല്ല.

എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളും ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ച്ചി​ട്ടും ജ​ന​സം​ഖ്യാ​ശോ​ഷ​ണം സ​ർ​ക്കാ​രും പൊ​തു​സ​മൂ​ഹ​വും ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. ഒ​ടു​വി​ൽ സെ​ൻ​സ​സ് ന​ട​ന്ന 2011ലെ ​ഉ​യ​ർ​ന്ന നി​ര​ക്കു​വ​ച്ചു​ള്ള വി​ല​യി​രു​ത്ത​ലു​ക​ളാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കു​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ നാം ​ഈ ച​ർ​ച്ച 10 വ​ർ​ഷ​മെ​ങ്കി​ലും മു​മ്പേ തു​ട​ങ്ങി​യേ​നെ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ സ​മ​യ​ത്ത്, നാ​ട്ടി​ലേ​ക്കു​പോ​യ തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി​വ​രാ​ൻ വൈ​കി​യ​തോ​ടെ കേ​ര​ള​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു ക​ട​ക​ൾ അ​ട​ഞ്ഞു. നി​ർ​മാ​ണ​മേ​ഖ​ല പാ​തി​യി​ലേ​റെ​യും സ്തം​ഭി​ച്ചു. ഇ​ത് ഇ​നി​യും ആ​വ​ർ​ത്തി​ക്കും. ഒ​രി​ക്ക​ൽ അ​വ​രി​ലേ​റെ​യും തി​രി​ച്ചു​വ​രി​ല്ല. പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നു​മാ​യി യൂ​റോ​പ്പി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കു​മൊ​ക്കെ കു​ടി​യേ​റി​യ​വ​രും അ​വ​രു​ടെ മ​ക്ക​ളും തി​രി​ച്ചു​വ​രി​ല്ല.

എ​ന്തു ചെ​യ്യു​മെ​ന്നു ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണം. കാ​ര​ണം, ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യും, പെ​ൻ​ഷ​ൻ, ആ​രോ​ഗ്യ ചെ​ല​വു​ക​ൾ കൂ​ടും, സാമ്പ​ത്തി​ക​വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​കും, ഇ​ന്നോ​ളം പ​രി​ച​യ​പ്പെ​ടാ​ത്ത പു​തി​യ പ്ര​തി​സ​ന്ധി​ക​ളും ഉ​ണ്ടാ​കും. കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള​വ​ർ​ക്കു സാ​മ്പ​ത്തി​ക പ്രോ​ത്സാ​ഹ​നം, കു​ട്ടി​ക​ൾ​ക്കു സൗ​ജ​ന്യ​വി​ദ്യാ​ഭ്യാ​സം, ദീ​ർ​ഘ​മാ​യ പ്ര​സ​വാ​വ​ധി, നി​കു​തി​യി​ള​വ്... ലോ​കം പ​ല​തും പ​രീ​ക്ഷി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, ഇ​തൊ​രു പ​രാ​ജ​യ​മാ​ണെ​ന്നു ക​രു​താ​നാ​കി​ല്ല. വി​ക​സ​ന​ത്തി​ന്‍റെ​യും ലോ​ക​ക്ര​മ​ത്തി​ന്‍റെ​യും പു​തി​യ ഘ​ട്ട​മാ​ണ്; അ​നി​വാ​ര്യ​മാ​യ​ത്. കാ​ല​നി​ല്ലാ​ത്ത കാ​ല​ത്തി​നു​മുമ്പേ മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത കാ​ലം!

ആ​ദ്യം മു​റി​ക​ൾ, പി​ന്നെ വീ​ടു​ക​ൾ, ഒ​റ്റ​പ്പെ​ട്ട ഗ്രാ​മ​ങ്ങ​ൾ... നാ​ളെ ഈ ​നാ​ടും ഇ​വി​ടെ ആ​രെ​ങ്കി​ലു​മു​ണ്ടോ എ​ന്നു വി​ളി​ച്ചു​ചോ​ദി​ക്കും. ഇ​തു മ​നു​ഷ്യ​വം​ശം അ​നു​ഭ​വി​ച്ചു​തു​ട​ങ്ങി​യി​ട്ടു മാ​ത്ര​മു​ള്ള സ​മ​സ്യ​യാ​ണ്. സ്ത്രീ​യെ​ന്നും പു​രു​ഷ​നെ​ന്നും സ​വ​ർ​ണ​നെ​ന്നും അ​വ​ർ​ണ​നെ​ന്നും ന്യു​ന​പ​ക്ഷ​മെ​ന്നും ഭൂ​രി​പ​ക്ഷ​മെ​ന്നും മ​നു​ഷ്യ​രെ വി​ഭ​ജി​ക്കു​ന്ന​വ​രെ ആ​ട്ടി​പ്പാ​യി​ച്ച് മ​നു​ഷ്യ​ർ ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​ത്തേ​ണ്ട ഭാ​വി​ചി​ന്ത​ക​ളി​ലൊ​ന്ന്. പ​ക്ഷേ, ചി​ന്താ​ശേ​ഷി​യും വ്യ​ക്തി​ത്വ​വും വി​കാ​ര​വു​മാ​ർ​ജി​ച്ചേ​ക്കാ​വു​ന്ന സൂ​പ്പ​ർ​നി​ർ​മി​ത​ബു​ദ്ധി ന​ര​ച്ച വം​ശ​ത്തെ പ​രി​പാ​ലി​ച്ചു മ​ടു​ത്ത് ഉ​ന്മൂ​ല​നം ചെ​യ്ത് ഭൂ​മി​യെ​ന്ന ‘ഗൃ​ഹ’​ത്തെ കൈ​യേ​റും​മുമ്പു വേ​ണം. ഒ​ര​തി​ശ​യോ​ക്തി​യാ​ണ്; വി​മാ​നം പ​റ​ക്കും​മു​മ്പ്, പു​ഷ്പ​ക​വി​മാ​നം പ​റ​പ്പി​ച്ച​തു​പോ​ലെ!

Editorial

ആ​ഗോ​ള​താ​പ​നം തീ​യി​ട്ട​വ​ർ​ക്കും പൊ​ള്ള​ണം

ലോ​ക​ത്ത് ആ​ദ്യ​മാ​യി ഒ​രു പ്ര​കൃ​തി​ദു​ര​ന്ത​ത്തി​നു പി​ന്നാ​ലെ, പ​തി​വി​ല്ലാ​ത്തൊ​രു പ്ര​ശ്നം ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്നു. നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ന്‍റെ കാ​ര​ണം ആ​ഗോ​ള​താ​പ​ന​മാ​യ​തി​നാ​ൽ, അ​തി​നു കാ​ര​ണ​മാ​യ ഹ​രി​ത​വാ​ത​ക​ങ്ങ​ൾ അ​ധി​കം പു​റ​ന്ത​ള്ളു​ന്ന അ​മേ​രി​ക്ക​യും ചൈ​ന​യും ഇ​ന്ത്യ​യും ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് നേ​പ്പാ​ള്‍ പ​റ​ഞ്ഞ​ത്. ത​ത്കാ​ലം ന​ട​പ്പി​ല്ലാ​ത്ത കാ​ര്യ​മാ​ണ്.

വ്യാ​പ​ക​നാ​ശം വി​ത​ച്ച പ്ര​ള​യ​ദു​രി​ത​ത്തി​ന് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളു​മെ​ത്തി​ച്ച ഇ​ന്ത്യ​ക്കു ന​ടു​ക്ക​മു​ള​വാ​ക്കു​ന്ന പ്ര​സ്താ​വ​ന​യാ​ണി​ത്. പ​ക്ഷേ, ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ കാ​ല​ത്ത് ലോ​കം ച​ർ​ച്ച ചെ​യ്യേ​ണ്ട ഒ​രു വി​ഷ​യ​മാ​ണ് ഉ​യ​ർ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ​യാ​ക​മാ​നം സു​ഖ​ജീ​വി​ത​ത്തി​നു ചി​ല മ​നു​ഷ്യ​ർ​മാ​ത്രം വി​ല​കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന അ​നീ​തി​യെ നേ​പ്പാ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രി​ക്കു​ന്നു. പ​രി​സ്ഥി​തി​നാ​ശ​ത്തി​ന്‍റെ വി​ല, കേ​ര​ള​ത്തി​ന്‍റെ മ​ല​യോ​ര​വാ​സി​ക​ൾ മാ​ത്രം പ​രി​സ്ഥി​തി​ലോ​ല നി​രോ​ധ​ന-​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ഒ​ടു​ക്കേ​ണ്ടി​വ​രു​ന്ന അ​നീ​തി​പോ​ലെ പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട വി​ഷ​യ​മാ​ണി​ത്. ആ​ഗോ​ള​താ​പ​ച്ചൂ​ള ക​ത്തി​ച്ച​വ​ർ​ക്കും പൊ​ള്ള​ണം.

ഹി​മാ​ല​യ​ത്തി​ൽ വ​ൻ ഹി​മ​പാ​ത​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ നേ​പ്പാ​ളി​ൽ 1,127 പേ​ർ മ​രി​ച്ചു. 3,900ത്തി​ല​ധി​കം ആ​ളു​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ‘ഹി​മാ​ല​യ​ൻ സു​നാ​മി’ ത​ങ്ങ​ളു​ടെ കു​റ്റം​കൊ​ണ്ടു സം​ഭ​വി​ച്ച​ത​ല്ല എ​ന്ന​താ​ണ് നേ​പ്പാ​ൾ വാ​ദി​ക്കു​ന്ന​ത്. ഇ​ന്ത്യ​യും ചൈ​ന​യും അ​മേ​രി​ക്ക​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ​ഹാ​യ​മ​ല്ല, ന​ഷ്‌​ട​പ​രി​ഹാ​ര​മാ​ണ് ന​ൽ​കേ​ണ്ട​തെ​ന്ന് നേ​പ്പാ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശി​ശി​ർ ഖ​നാ​ൽ വ്യ​ക്ത​മാ​ക്കി. “ആ​ഗോ​ള​താ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ പു​റ​ത്തു​വി​ടു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് ധാ​ർ​മി​ക​വും നി​യ​മ​പ​ര​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ഞ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​ത്ത ഒ​രു ആ​ഗോ​ള പ്ര​തി​സ​ന്ധി​യു​ടെ ക​ന​ത്ത വി​ല​യാ​യി ജീ​വ​നു​ക​ൾ ഉ​ൾ​പ്പ​ടെ ബ​ലി ന​ൽ​കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു.

ആ​ഗോ​ള​താ​പ​ന​ത്തി​ൽ നേ​പ്പാ​ളി​ന്‍റെ പ​ങ്ക് 0.1 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണ്. ദു​രി​താ​ശ്വാ​സ​ങ്ങ​ളെ ഭി​ക്ഷ​യോ ഔ​ദാ​ര്യ​മോ ആ​യി​ട്ട​ല്ല. നീ​തി​യും ന​ഷ്‌​ട​പ​രി​ഹാ​ര​വു​മാ​യി കാ​ണ​ണം.” വി​ഷ​യം ച​ർ​ച്ച​യാ​ക്കു​ന്ന​തി​ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ‘ലോ​സ് ആ​ൻ​ഡ് ഡാ​മേ​ജ്’ ഫ​ണ്ടി​നെ നേ​പ്പാ​ൾ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത​താ​യി നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി യു​എ​ൻ പൊ​തു​സ​ഭ​യെ സ​മീ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മു​ന്പ് പ​രോ​ക്ഷ​മാ​യി ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രു​ന്ന വി​ഷ​യ​മാ​ണെ​ങ്കി​ലും പ്ര​ഹ​സ​ന​ങ്ങ​ളാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​കാ​ലി​ക ആ​ഗോ​ള​താ​പ​ന ച​ർ​ച്ച​ക​ളു​ടെ ദി​ശ മാ​റ്റു​ന്ന പ്ര​സ്താ​വ​ന​യാ​ണ് നേ​പ്പാ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ഗോ​ള കാ​ർ​ബ​ണി​ന്‍റെ 45 മു​ത​ൽ 48 ശ​ത​മാ​നം വ​രെ അ​മേ​രി​ക്ക, ചൈ​ന, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പു​റ​ന്ത​ള്ളു​ന്ന​തെ​ന്നാ​ണ് നേ​പ്പാ​ൾ ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ആ​കെ​യു​ള്ള കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ൽ മു​ന്നി​ലാ​ണെ​ങ്കി​ലും പ്ര​തി​ശീ​ർ​ഷ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ൽ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ പി​ന്നി​ലാ​ണെ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്.

വ്യ​വ​സാ​യ​ങ്ങ​ളും ഊ​ർ​ജോ​ത്പാ​ദ​ന​മേ​ഖ​ല​യും പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​തു ക​ൽ​ക്ക​രി​യെ ആ​യ​തി​നാ​ൽ ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡ് പു​റ​ത്തു​വി​ടു​ന്ന​തു ചൈ​ന​യാ​ണ്; 30 ശ​ത​മാ​നം. ലോ​ക​ജ​ന​സം​ഖ്യ​യു​ടെ നാ​ലു ശ​ത​മാ​നം മാ​ത്ര​മു​ള്ള അ​മേ​രി​ക്ക, ആ​കെ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ന്‍റെ ഏ​ക​ദേ​ശം 13 ശ​ത​മാ​നം ന​ട​ത്തു​ന്നു​ണ്ട്. പ​ക്ഷേ, എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും പ​രി​സ്ഥി​തി​ദ്രോ​ഹ​ത്തി​ന്‍റെ ഇ​ര​ക​ൾ പ​ർ​വ​ത​ങ്ങ​ളി​ലും താ​ഴ്‌​വ​ര​ക​ളി​ലും ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലു​മൊ​ക്കെ​യു​ള്ള താ​ര​ത​മ്യേ​ന ദ​രി​ദ്ര​രാ​യ മ​നു​ഷ്യ​രാ​ണ്. പ​ക്ഷേ, അ​ധി​കാ​രം ദാ​രി​ദ്ര്യ​ത്തെ പ്ര​ചാ​ര​ണോ​പാ​ധി മാ​ത്ര​മാ​യി കാ​ണു​ന്ന സ​ന്പ​ന്ന​രു​ടെ കൈ​യി​ലാ​ണ്.

കേ​ര​ള​ത്തി​ൽ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല (ഇ​എ​സ്ഐ)​യി​ൽ പെ​ടു​ത്തി​യ 131 വി​ല്ലേ​ജു​ക​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രു​ടെ അ​വ​സ്ഥ​യും ഇ​താ​ണ്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കോ​ട​തി​ക​ളും നി​ർ​വി​കാ​ര​ത പു​ല​ർ​ത്തു​ന്പോ​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ആ​യു​സ​ത്ര​യും ഭീ​തി​യി​ൽ ക​ഴി​യാ​ൻ വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​കാ​ണ് അ​വ​ർ. ന​ഗ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളും അ​ണ​ക്കെ​ട്ടു​ക​ളും പ​വ​ർ​ഹൗ​സു​ക​ളു​മെ​ല്ലാം മ​ല​യോ​ര​വാ​സി​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. ഭ​ര​ണാ​ധി​കാ​രി​ക​ളും നി​യ​മ​ജ്ഞ​രും ന​ഗ​ര​വാ​സി​ക​ളും അ​നു​ഭ​വി​ക്കു​ന്ന​തി​ന്‍റെ ഒ​രം​ശം സു​ഖ​ജീ​വി​തം വി​ധി​ച്ചി​ട്ടി​ല്ലാ​ത്ത മ​നു​ഷ്യ​ർ എ​ല്ലാ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ക​ളാ​യി മാ​റു​ന്നു.

നേ​പ്പാ​ളി​ന്‍റെ അ​വ​കാ​ശ​വാ​ദം അ​വ​ർ​ക്കു സ​ഹാ​യ​വു​മാ​യി ഓ​ടി​യെ​ത്തി​യ ഇ​ന്ത്യ​യെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. പ​ക്ഷേ, ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ ഇ​ര​ക​ളാ​യ കേ​ര​ള​ത്തി​ലേ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ മ​നു​ഷ്യ​ർ​ക്കും​വേ​ണ്ടി അ​തു വി​ല​യി​രു​ത്ത​പ്പെ​ട​ണം. അ​ന്ത​ർ​ദേ​ശീ​യ ബ​ന്ധ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തു മാ​ത്ര​മ​ല്ല, ആ​ഭ്യ​ന്ത​ര നി​ല​വി​ളി​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തു​മാ​ണ് ആ​ഗോ​ള​താ​പ​ന​വും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​മെ​ന്ന് ഇ​ന്ത്യ​യും തി​രി​ച്ച​റി​യ​ണം. നേ​പ്പാ​ളി​നു​മു​ന്പ്, കേ​ര​ള​ത്തി​ലു​ൾ​പ്പ​ടെ​യു​ള്ള പ​രി​സ്ഥി​തി​ലോ​ല ത​ട​വു​കാ​ർ​ക്കു ന​ഷ്‌​ട​പ​രി​ഹാ​രം കൊ​ടു​ക്ക​ണം.

Editorial

പ്ര​ത്യേ​ക അ​ധി​കാ​ര​മെ​ടു​ത്ത് നീ​തി​യു​ടെ ജ​നാ​ധി​പ​ത്യ​ദൗ​ത്യം

സ​മ​ര​ത്തി​നി​റ​ങ്ങി​യ ‘പാ​റ്റ’​ക​ൾ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ എ​ഫ്ഐ​ആ​റു​ക​ളും പ്ര​ത്യേ​ക അ​ധി​കാ​ര​മു​പ​യോ​ഗി​ച്ചു റ​ദ്ദാ​ക്കി​യ​ത് സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലാ​ണ്. സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ന്യാ​യ​മാ​യ സ​മ​ര​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് കോ​ട​തി പ​രോ​ക്ഷ​മാ​യി ഓ​ർ​മി​പ്പി​ച്ചി​രി​ക്കു​ന്നു. മ​റ്റൊ​രു ശ്ര​ദ്ധേ​യ വ​സ്തു​ത, സി​ജെ​പി (കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി) യു​ടെ ഉ​ത്ഭ​വ​ത്തി​നു കാ​ര​ണ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
‌
വി​മ​ർ​ശ​ന​ങ്ങ​ളെ വ്യ​ക്തി​പ​ര​മാ​യോ വി​മ​ർ​ശ​ക​രെ ശ​ത്രു​ക്ക​ളാ​യോ കാ​ണാ​ത്ത ന്യാ​യാ​ധി​പ​രു​ടെ നി​ല​പാ​ട്, വി​യോ​ജി​പ്പു​ക​ളെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും രാ​ജ്യ​ദ്രോ​ഹ​മാ​ക്കു​ന്ന​വ​ർ​ക്കു പാ​ഠ​മാ​യി​രു​ന്നെ​ങ്കി​ൽ! നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കും പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നു​മെ​തി​രേ സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 142-ാം അ​നു​ച്ഛേ​ദം ന​ൽ​കു​ന്ന പ്ര​ത്യേ​ക അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേ​താ​ണു ന​ട​പ​ടി. ജൂ​ലൈ 20 മു​ത​ൽ 25 വ​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സം​സ്ഥാ​ന​മോ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മോ പു​തി​യ എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​രു​തെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഒ​പ്പു​വ​ച്ച ധാ​ര​ണ​ക​ൾ സ​ർ​ക്കാ​രു​ക​ൾ യ​ഥാ​സ​മ​യം ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ കോ​ട​തി​ക്ക് ഇ​ട​പെ​ടേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മ​റ​വി​ൽ അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത ഗു​രു​ത​ര കു​റ്റ​കൃ​ത്യ പ​ശ്ചാ​ത്ത​ല​മു​ള്ള 2,873 വ്യ​ക്തി​ക​ൾ​ക്കെ​തി​രേ പു​തി​യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്. സ​മ​ര​കാ​ല​ത്തെ മ​നോ​നി​ല കൈ​വെ​ടി​ഞ്ഞ് ഡ​ൽ​ഹി പോ​ലീ​സ് നീ​തി​ക്കു​വേ​ണ്ടി നി​ല​കൊ​ണ്ടാ​ൽ പു​തി​യ എ​ഫ്ഐ​ആ​റു​ക​ളി​ലും കോ​ട​തി​ക്ക് ഇ​ട​പെ​ടേ​ണ്ടി​വ​രി​ല്ല.

പെ​ൺ​കു​ട്ടി​ക​ളെ വ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച ഡ​ൽ​ഹി പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​ക്കാ​ർ അ​ന​കൂ​ലി​ക​ളു​മൊ​ന്നും ര​ക്ഷ​പ്പെ​ട​രു​ത്. നീ​റ്റ് ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കേ​ണ്ടി​വ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ സ​മ​ഗ്ര​ന​യം രൂ​പീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​മാ​സം അ​ഞ്ചി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ത്താ​നി​രു​ന്ന പ്ര​തി​ഷേ​ധ​മാ​ർ​ച്ച് പി​ൻ​വ​ലി​ക്കു​ന്ന​താ​യി സി​ജെ​പി​യും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ വി​ഷ​യം ജ​നാ​ധി​പ​ത്യ ശൈ​ലി​യി​ൽ അ​വ​സാ​നി​ക്ക​ണ​മെ​ങ്കി​ൽ അ​വ​സാ​നി​പ്പി​ക്കാം.

സ​ർ​ക്കാ​രും ബി​ജെ​പി​യും അ​വ​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ഒ​ളി​പ്പോ​രു​കാ​രും, വി​യോ​ജി​ക്കു​ന്ന​വ​രെ​യും പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ​യും സ​മ​ര​ക്കാ​രെ​യും നേ​രി​ടാ​ൻ താ​ഴെ​വ​യ്ക്കാ​തെ കൊ​ണ്ടു​ന​ട​ക്കു​ന്ന രാ​ജ്യ​ദ്രോ​ഹി, തീ​വ്ര​വാ​ദി, മാ​വോ​യി​സ്റ്റ്, അ​ർ​ബ​ൻ ന​ക്സ​ൽ, ദി​മാ​ഗി (ബൗ​ദ്ധി​ക) ന​ക്സ​ൽ... ചാ​പ്പ​ക​ൾ ഉ​പേ​ക്ഷി​ച്ച് ജ​നാ​ധി​പ​ത്യ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്. ആ​ദി​വാ​സി​ക​ൾ​ക്കു​വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മാ​വോ​യി​സ്റ്റ് ചാ​പ്പ കു​ത്തി​യും ക​ള്ള എ​ഫ്ഐ​ആ​റി​ട്ടും വ്യാ​ജ​തെ​ളി​വു​ക​ൾ കം​പ്യൂ​ട്ട​റി​ൽ തി​രു​കി​ക്ക​യ​റ്റി​യും ജ​യി​ലി​ൽ പീ​ഡി​പ്പി​ച്ചും ഇ​ല്ലാ​താ​ക്കി​യി​ട്ട് അ​ഞ്ചു വ​ർ​ഷം. പ​ക്ഷേ, പു​തി​യ ത​ല​മു​റ നി​സ​ഹാ​യ​ര​ല്ല. അ​വ​ർ ആ ​ചാ​പ്പ​ക​ളെ​ടു​ത്ത് തി​രി​ച്ചു കു​ത്തി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. അ​തി​നു പി​ന്നാ​ലെ, കോ​ട​തി പ്ര​ത്യേ​ക അ​ധി​കാ​ര​മു​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. സ​ന്ദേ​ശം വ്യ​ക്ത​മാ​ണ്.

“അ​ധി​കാ​ര​മു​ള്ള​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ന്ന​ത് മ​റ്റു​ള്ള​വ​ർ ചെ​യ്യു​ന്ന​തു മാ​ത്ര​മാ​ണ്.’’ നോം ​ചോം​സ്കി. അ​ഴി​മ​തി, വ​ർ​ഗീ​യ​ത, വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ, വോ​ട്ട​ർ​പ​ട്ടി​ക തി​രു​ത്ത​ൽ, ദ​ളി​ത്-​ആ​ദി​വാ​സി-​ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​ക​ൾ... അ​ധി​കാ​ര​മു​ള്ള​തു​കൊ​ണ്ട് എ​ത്ര​യോ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് ആ​വി​യാ​യി പോ​കു​ന്ന​ത്! ത​ങ്ങ​ളെ വി​മ​ർ​ശി​ച്ചാ​ൽ രാ​ജ്യ​ത്തെ വി​മ​ർ​ശി​ച്ചു എ​ന്നു വ്യാ​ഖ്യാ​നി​ക്കു​ന്ന അ​ട​വി​നെ​തി​രേ​യു​ള്ള സ​ന്ദേ​ശ​വും സു​പ്രീം​കോ​ട​തി വി​ധി​യി​ലു​ണ്ട്. ജൂ​ൺ 20ന് ​ജ​ന്ത​ർ മ​ന്ത​റി​ൽ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി​സ​മ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ രാ​ജ്യ​വി​രു​ദ്ധ​രെ​ന്ന മു​ദ്ര​യ​ടി സ​ജീ​വ​മാ​യി​രു​ന്നു. ബി​ജെ​പി​യോ കോ​ൺ​ഗ്ര​സോ ആം ​ആ​ദ്മി​യോ സി​പി​എ​മ്മോ സി​പി​ഐ​യോ ഒ​ന്നും രാ​ജ്യ​മ​ല്ല. അ​വ​രെ വി​മ​ർ​ശി​ച്ചാ​ലോ ദ്രോ​ഹി​ച്ചാ​ലോ പോ​ലും രാ​ജ്യ​ദ്രോ​ഹ​വു​മാ​കു​ക​യു​മി​ല്ല.

വി​ദ്യാ​ർ​ഥി​സ​മ​ര​ക്കേ​സു​ക​ളി​ൽ സു​പ്രീം​കോ​ട​തി പ്ര​ത്യേ​ക അ​ധി​കാ​ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നി​ര​ന്ത​രം ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ഴും മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് വ്യാ​ജ എ​ഫ്ഐ​ആ​റു​ക​ളി​ട്ട​പ്പോ​ഴും വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ വി​ഭ​ജ​ന​രേ​ഖ​ക​ളാ​യ​പ്പോ​ഴും വോ​ട്ട​ർ​പ​ട്ടി​ക പാ​ർ​ട്ടി​പ്പ​ട്ടി​ക​യാ​യെ​ന്ന മ​ട്ടി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്ന​പ്പോ​ഴു​മൊ​ക്കെ​യു​ള്ള അ​ധി​കാ​ര​ങ്ങ​ൾ​പോ​ലും കോ​ട​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​ല്ല​ല്ലോ​യെ​ന്നു സം​ശ​യി​ച്ച രാ​ജ്യ​മാ​ണി​ത്. നീ​തി കോ​ട​തി​യി​ൽ​നി​ന്നെ​ങ്കി​ലും കി​ട്ടി​യേ​ക്കാ​മെ​ന്ന​തു പ്ര​തീ​ക്ഷ​യാ​ണ്. സ​ർ​ക്കാ​ർ തി​രു​ത്ത​ണം; വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ന്നി​ൽ ക​ണ്ട​ല്ല, പ​രി​ക്കേ​റ്റ ജ​നാ​ധി​പ​ത്യ​ത്തെ പി​ന്നി​ൽ ക​ണ്ട്.

Editorial

ആ​രാ​ധ​ക​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് അ​ന​ശ്വ​ര​മാ​യ ‘സെ​ൽ​ഫ്’​ഗോ​ൾ

ആ ​ക​ണ്ണീ​ർ ആ​ദ്യ​ത്തേ​താ​യി​രു​ന്നി​ല്ല; അ​വ​സാ​ന​ത്തേ​തും. 2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ട് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം ഇ​ടു​പ്പി​ൽ കൈ​കു​ത്തി, വി​കാ​രാ​ധീ​ന​രാ​യ സ്വ​ന്തം ആ​രാ​ധ​ക​ർ​ക്കു നേ​രേ നോ​ക്കി​നി​ൽ​ക്കു​ന്ന ല​യ​ണ​ൽ മെ​സി​യു​ടെ ചി​ത്രം ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ അ​ന​ശ്വ​ര​മെ​ന്നോ​ണം ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞ​താ​ണ്. അ​ന്നു ന​മ്മ​ള​റി​ഞ്ഞി​ല്ല, അ​ർ​ജ​ന്‍റീ​ന​യു​ടെ ജ​ഴ്സി​യി​ൽ ഇ​തി​ഹാ​സ​താ​ര​ത്തി​ന്‍റെ അ​വ​സാ​ന​മ​ത്സ​ര​മാ​യി​രു​ന്നു അ​തെ​ന്ന്.

ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ൾ​ജീ​രി​യ​യ്‌​ക്കെ​തി​രാ​യ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഹാ​ട്രി​ക് നേ​ടി​യ​പ്പോ​ൾ അ​വി​ടെ സ​ന്തോ​ഷ​ക്ക​ണ്ണീ​രു​ണ്ടാ​യി​രു​ന്നു. ഫൈ​ന​ലി​ലേ​ക്കു​ള്ള നാ​ട​കീ​യ​മാ​യ യാ​ത്ര​യ്ക്കും ഈ ​ര​ണ്ടു ക​ണ്ണീ​രി​നു​മി​ട​യി​ൽ തീ​വ്ര​ദുഃ​ഖ​ത്തി​ന്‍റെ ഒ​ര​ഗ്നി​പ​ർ​വ​തം നീ​റി​പ്പു​ക​യു​ന്ന​ത് ആ​രു​മ​റി​ഞ്ഞി​രു​ന്നി​ല്ല. പി​താ​വ് ഹൊ​ർ​ഹെ​യു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മെ​സി​യെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു​വെ​ന്ന വ​സ്തു​ത ലോ​കം പി​ന്നീ​ടു മാ​ത്ര​മാ​ണ​റി​ഞ്ഞ​ത്. ഹൊ​ർ​ഹെ അ​ന്ത​രി​ച്ച​പ്പോ​ൾ മെ​സി ത​ക​ർ​ന്നു​പോ​യി. അ​ന്നേ സൂ​ച​ന ത​ന്ന​താ​ണ്; അ​തി​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി. രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ ഇ​നി മെ​സി മാ​ജി​ക് ഇ​ല്ല.

മെ​സി​യു​ടെ പ്രാ​യ​വും അ​വ​സാ​ന ലോ​ക​ക​പ്പി​ൽ അ​നു​ഭ​വി​ച്ച മാ​ന​സി​ക​സം​ഘ​ർ​ഷ​വും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഈ ​തീ​രു​മാ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നി​ല്ല. ലോ​ക​ക​പ്പി​ൽ ആ​റ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലാ​യി 34 മ​ത്സ​ര​ങ്ങ​ൾ. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​രം. അ​ർ​ജ​ന്‍റൈ​ൻ ജ​ഴ്സി​യി​ൽ 207 മ​ത്സ​ര​ങ്ങ​ളും 125 ഗോ​ളു​മെ​ന്ന റി​ക്കാ​ർ​ഡോ​ടെ​യാ​ണ് നാ​യ​ക​ൻ വി​ര​മി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​ര​വും എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ​വേ​ട്ട​ക്കാ​ര​നും മ​റ്റാ​രു​മ​ല്ല. 2011ലാ​ണ് അ​ദ്ദേ​ഹം ക്യാ​പ്റ്റ​ൻ​സി ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ദേ​ശീ​യ ടീ​മി​നു​വേ​ണ്ടി ആ​റ് കി​രീ​ട​ങ്ങ​ൾ: 2022 ഫി​ഫ ലോ​ക​ക​പ്പ്, 2021ലും 2024​ലും കോ​പ്പ അ​മേ​രി​ക്ക കി​രീ​ട​ങ്ങ​ൾ, 2022ലെ ​ഫൈ​ന​ലി​സി​മ, കൂ​ടാ​തെ 2008ലെ ​ഒ​ളി​മ്പി​ക് സ്വ​ർ​ണ​മെ​ഡ​ലും 2005ലെ ​അ​ണ്ട​ർ-20 ലോ​ക​ക​പ്പും. അ​ർ​ജ​ന്‍റീ​ന​യ്ക്കു​വേ​ണ്ടി മെ​സി ആ​റ് ലോ​ക​ക​പ്പു​ക​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. മെ​സി​യും പോ​ർ​ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ​യും മാ​ത്ര​മാ​ണ് ആ​റ് ഫി​ഫ ലോ​ക​ക​പ്പി​ൽ ക​ളി​ച്ച​ത്. മൂ​ന്ന് ലോ​ക​ക​പ്പ് ഫൈ​ന​ലു​ക​ളി​ൽ ക​ളി​ച്ച ര​ണ്ടു​പേ​രേ​യു​ള്ളൂ- മെ​സി​യും ബ്ര​സീ​ലി​ന്‍റെ ക​ഫു​വും. ഇ​തി​നൊ​ക്കെ പു​റ​മെ​യാ​ണ് ക്ല​ബ് ത​ല​ത്തി​ലെ പ​ക​രം​വ​യ്ക്കാ​നി​ല്ലാ​ത്ത വി​ജ​യ​ങ്ങ​ൾ.

പ​ക്ഷേ, ദേ​ശീ​യ ജ​ഴ്സി​യി​ൽ മെ​സി ഉ​രു​കി​യി​ട്ടു​ണ്ട്. 2014ലെ ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ജ​ർ​മ​നി​യോ​ട് തോ​റ്റ​തും തൊ​ട്ടു​പി​ന്നാ​ലെ 2015ലും 2016​ലും കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി തോ​റ്റ​തും ഫു​ട്ബോ​ൾ മ​ന്ത്രം ഒ​ളി​പ്പി​ച്ച കാ​ലു​ക​ൾ​ക്ക് ക​ന​ൽ​വ​ഴി​ക​ളാ​യി​രു​ന്നു.

2016ലെ ​കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ ചി​ലി​യോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​റ്റ​തി​നു പി​ന്നാ​ലെ മെ​സി രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ​നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ല​തി​ന് ഏ​താ​നും മാ​സ​ത്തെ ആ​യു​സേ ഉ​ണ്ടാ​യു​ള്ളൂ. ആ​രാ​ധ​ക​രു​ടെ സ്നേ​ഹ​ത്തി​നു മു​ന്നി​ൽ അ​ദ്ദേ​ഹ​ത്തി​നു പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. കൈ​യെ​ത്താ​ദൂ​ര​ത്താ​ണെ​ന്ന് അ​ന്നു ക​രു​തി​യ ആ ​വ​ലി​യ വി​ജ​യ​ങ്ങ​ളി​ലേ​ക്ക് മെ​സി ഉ​യി​ർ​ത്തെ​ണീ​റ്റു.

പ​ക്ഷേ, ഒ​ന്നു​ണ്ട്; പ്രാ​യം എ​ത്ര​യാ​യാ​ലും ക​ളി​ക്ക​ള​ത്തി​ൽ മെ​സി​യു​ടെ മി​ക​വി​ന് പോ​റ​ലൊ​ന്നു​മേ​റ്റി​ട്ടി​ല്ല. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ മെ​സി ക​ളി​ച്ച​തു​പോ​ലൊ​രു ക​ളി മു​പ്പ​ത്തൊ​ന്പ​താം വ​യ​സി​ൽ മ​റ്റാ​ർ​ക്കും സാ​ധ്യ​മാ​യി​ട്ടി​ല്ലെ​ന്ന​തും ഓ​ർ​ക്ക​ണം. മ​യാ​മി​യു​മാ​യി 2028 വ​രെ​യാ​ണ് മെ​സി​യു​ടെ ക​രാ​ർ. എ​ന്നാ​ൽ, അ​തു പൂ​ർ​ത്തി​യാ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു ഉ​റ​പ്പു​മി​ല്ല. ക്ല​ബ്ബി​ന്‍റെ ജീ​വാ​ത്മാ​വും പ​ര​മാ​ത്മാ​വു​മാ​യ​തി​നാ​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​കും.

“എ​നി​ക്ക് മെ​സി​യെ ഇ​ഷ്‌​ട​മാ​ണ്, കാ​ര​ണം താ​ൻ ‘മെ​സി’​യാ​ണെ​ന്ന ബോ​ധം അ​ദ്ദേ​ഹ​ത്തി​നി​ല്ല.” ഇ​തു പ​റ​ഞ്ഞ​ത് വി​ഖ്യാ​ത ഉ​റു​ഗ്വെ എ​ഴു​ത്തു​കാ​ര​ൻ എ​ഡ്വേ​ർ​ഡോ ഗ​ലി​യാ​നോ ആ​ണ്. ഫു​ട്ബോ​ളി​ലെ ആ​ഡം​ബ​ര​ങ്ങ​ൾ​ക്കും അ​ഹ​ങ്കാ​ര​ങ്ങ​ൾ​ക്കും അ​പ്പു​റ​മു​ള്ള മെ​സി​യെ​യാ​ണ് അ​ദ്ദേ​ഹം എ​ടു​ത്തു​കാ​ണി​ച്ച​ത്. ഗ​ലി​യാ​നോ ഒ​ന്നു​കൂ​ടി പ​റ​ഞ്ഞു, “വെ​റു​തെ പ​ന്തു ത​ട്ടു​ക എ​ന്ന ല​ളി​ത​മാ​യ കാ​ര്യ​ത്തി​ലെ സ​ന്തോ​ഷം ന​ഷ്‌​ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് മെ​സി ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​വ​നാ​കു​ന്ന​തെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ത​ന്‍റെ അ​യ​ൽ​പ​ക്ക​ത്തെ മൈ​താ​ന​ത്ത് ക​ളി​ക്കു​ന്ന ഒ​രു കൊ​ച്ചു​കു​ട്ടി​യെ​പ്പോ​ലെ​യാ​ണ് മെ​സി ക​ളി​ക്കു​ന്ന​ത്.” മെ​സി​യെ​ന്ന താ​ര​വും മെ​സി​യെ​ന്ന മ​നു​ഷ്യ​നു​മെ​ല്ലാം ഗ​ലി​യാ​നോ​യു​ടെ വാ​ക്കു​ക​ളി​ൽ നി​റ​യു​ന്നു.

ശ​രി​യാ​യ സ​മ​യ​ത്തു മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന, മ​ത്സ​ര​ത്തി​ന്‍റെ അ​തി​രു​ക​ളി​ൽ ഒ​ളി​ച്ചി​രു​ന്ന ഒ​രു മാ​യാ​രൂ​പ​മാ​യി​രു​ന്നു മെ​സി. മാ​ൻ-​മാ​ർ​ക്കിം​ഗ് ത​ന്ത്ര​ത്തി​ലൂ​ടെ ഈ ​മാ​യാ​വി​യെ പി​ടി​കൂ​ടു​ക എ​ളു​പ്പ​മ​ല്ല. പ്രാ​യം കൂ​ടു​ന്തോ​റും ക​ളി​ക്ക​ള​ത്തി​ലെ ‘അ​വ​സ​ര​വാ​ദി’​യാ​യി മെ​സി മാ​റി. മൈ​താ​ന​ത്ത് വെ​റു​തെ ന​ട​ന്നു​നീ​ങ്ങു​ന്ന മെ​സി​യെ ക​ണ്ടാ​ൽ ഗോ​ള​ടി​ക്കു​ക​യേ ഇ​ല്ലെ​ന്നു തോ​ന്നും. എ​ന്നാ​ൽ, ഒ​ര​വ​സ​ര​ത്തി​ന്‍റെ കാ​ൽ ഭാ​ഗം മ​തി, എ​തി​ർ​വ​ല കി​ടു​ങ്ങി​യി​രി​ക്കും.
‌
മെ​സി ക​ളി​ക്ക​ള​ത്തി​ൽ കാ​ട്ടു​ന്ന മി​നി​മ​ലി​സം അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. ത​നി​ക്കു ചു​റ്റു​മു​ള്ള ക​ളി​യെ അ​ദ്ദേ​ഹം ഏ​റ്റ​വും ല​ളി​ത​മാ​യ രൂ​പ​ത്തി​ലേ​ക്കു മാ​റ്റി​യെ​ടു​ക്കു​ന്നു. ക​ളി​ക്ക​ള​ത്തി​ൽ അ​ദ്ദേ​ഹം ചെ​യ്യു​ന്ന ഓ​രോ കാ​ര്യ​ത്തി​ലും ഒ​രു പ്ര​ത്യേ​ക ചാ​രു​ത​യു​ണ്ട്. എ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ടി​ത്ത​റ തി​ക​ച്ചും ത​ണു​പ്പ​നും കൃ​ത്യ​ത​യു​ള്ള​തു​മാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളാ​ണ്. എ​ല്ലാ ക​ളി​ക്കാ​രും പ​ന്ത് കാ​ലി​നു പു​റ​ത്തു​വ​ച്ച് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, മെ​സി​ക്ക് പ​ന്ത് കാ​ലി​നു​ള്ളി​ൽ​ത​ന്നെ​യാ​ണെ​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്!

കാ​വ്യാ​ത്മ​ക​മാ​യ ഡ്രി​ബി​ളിം​ഗ്. അ​വി​ശ്വ​സ​നീ​യ​മാ​യ ഗോ​ൾ​വേ​ട്ട. കോ​ടി​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ. കാ​യി​ക​രം​ഗ​ത്തെ പു​ന​ർ​നി​ർ​വ​ചി​ച്ച ഇ​തി​ഹാ​സ​മാ​ണ് മെ​സി. കാ​ൽ​പ്പ​ന്തു​ക​ളി നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം​കാ​ലം ‘എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​രം’ (GOAT) എ​ന്ന പേ​രി​ൽ അ​ദ്ദേ​ഹം ഓ​ർ​മി​ക്ക​പ്പെ​ടും.

ന​ന്ദി മെ​സീ, നി​ങ്ങ​ൾ​ക്കു​വേ​ണ്ടി ഉ‍​യ​ർ​ത്തി​യ ആ​ര​വ​ങ്ങ​ളും നി​ങ്ങ​ൾ​ക്കു​വേ​ണ്ടി വീ​ഴ്ത്തി​യ ക​ണ്ണീ​രും വെ​റു​തെ​യാ​യി​ല്ല. അ​ത്ര​മാ​ത്രം ആ​ന​ന്ദ​മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ആ ​മാ​ന്ത്രി​ക പ​ദ​ച​ല​ന​ങ്ങ​ളി​ലൂ​ടെ ഞ​ങ്ങ​ള​നു​ഭ​വി​ച്ച​ത്. തോ​ൽ​ക്കു​ക എ​ന്ന​ത് പൊ​റു​ക്കാ​നാ​കാ​ത്ത പാ​പ​മാ​കു​ന്ന ലോ​ക​ത്ത് ഒ​രു കൊ​ച്ചു​കു​ട്ടി​യു​ടെ ലാ​ളി​ത്യ​ത്തോ​ടെ പ​ന്തി​നെ സ്നേ​ഹി​ച്ച നി​ങ്ങ​ളെ ഞ​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റു​ന്നു.

Editorial

ഹി​ന്ദു​ത്വ​യു​ണ്ട്, പ​ള്ളി​യി​ൽ പോ​കു​ന്ന​വ​ർ സൂ​ക്ഷി​ക്ക​ണം!

ഇ​ന്ത്യ​യി​ൽ മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ ഭ​ര​ണ​ഘ​ട​ന തി​രു​ത്തി​യി​ട്ടി​ല്ല. ഏ​തൊ​രു പൗ​ര​നും ഏ​തു മ​ത​ത്തി​ലും വി​ശ്വ​സി​ക്കാ​നും ആ​ച​രി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നു​മു​ള്ള അ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ന്ന 25-ാം അ​നു​ച്ഛേ​ദ​വും തി​രു​ത്തി​യി​ട്ടി​ല്ല. പ​ക്ഷേ, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളാ​ലും വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളാ​ലും ഹി​ന്ദു​ത്വ​യെ ന്യൂ​ന​പ​ക്ഷ​വേ​ട്ട​യ്ക്കി​റ​ക്കി​യ ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ പോ​ഷ​ക​സം​ഘ​ട​ന​ക​ളാ​ക്കി. അ​തി​ന്‍റെ ദു​ഷ്ഫ​ല​ങ്ങ​ളി​ൽ ഏ​റ്റ​വും പു​തി​യ​ത് മും​ബൈ​യി​ലാ​ണ്. പ്രാ​ർ​ഥ​ന​യ്ക്കെ​ത്തു​ന്ന​തു സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി​യ​ല്ല, സ്വ​ന്തം ഇ​ഷ്‌​ട​പ്ര​കാ​ര​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന സ​മ്മ​ത​പ​ത്രം ന​ൽ​ക​ണ​മെ​ന്നാ​ണ് വി​ശ്വാ​സി​ക​ളോ​ട് പ​ള്ളി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഏ​തു നി​മി​ഷ​വും പ​ള്ളി​ക​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യേ​ക്കാ​വു​ന്ന ഹി​ന്ദു​ത്വ സം​ഘ​ങ്ങ​ളെ പേ​ടി​ച്ചാ​ണ്. അ​തേ, ഭ​ര​ണ​ഘ​ട​ന​യു​ണ്ട്, പ​ക്ഷേ ഹി​ന്ദു​ത്വ​യു​മു​ണ്ട്; പ​ള്ളി​യി​ൽ പോ​കു​ന്ന​വ​രും സൂ​ക്ഷി​ക്ക​ണം. 

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഇ​ന്ന​ലെ നി​ല​വി​ൽ വ​ന്ന മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​മാ​ണ് പ​ശ്ചാ​ത്ത​ലം. മും​ബൈ മെ​ട്രോ​പോ​ളി​റ്റ​ൻ മേ​ഖ​ല​യി​ലെ (എം​എം​ആ​ർ) ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളാ​ണ് വി​ശ്വാ​സി​ക​ളി​ൽ​നി​ന്ന് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും സാ​ക്ഷി​ക​ളു​ടെ ഒ​പ്പു​മു​ള്ള സ​മ്മ​ത​പ​ത്രം വാ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. സ്വ​ന്തം ഇ​ഷ്‌​ട​പ്ര​കാ​ര​മാ​ണു പ്രാ​ർ​ഥി​ക്കാ​നെ​ത്തു​ന്ന​തെ​ന്ന സ​മ്മ​ത​പ​ത്രം പ​ള്ളി​ക​ളി​ൽ സൂ​ക്ഷി​ക്കും. ഗ​വ​ൺ​മെ​ന്‍റ് അ​ധി​കൃ​ത​രോ പോ​ലീ​സോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​കാ​നാ​ണെ​ന്നു ചി​ല സ​ഭാ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യ​താ​യി പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. “ര​ണ്ടു​മൂ​ന്നു മാ​സ​മാ​യി വി​ശ്വാ​സി​ക​ളി​ൽ​നി​ന്നു സ​മ്മ​ത​പ​ത്രം വാ​ങ്ങു​ന്നു​ണ്ട്. ആ​റു​മാ​സ​ത്തി​നി​ടെ എം​എം​ആ​റി​ൽ മാ​ത്രം പ​ള്ളി​ക​ളു​ടെ നേ​ർ​ക്ക് 11 ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി” -വ​സാ​യി​യി​ലെ പാ​സ്റ്റ​ർ സാം ​മ​ത്താ​യി പി​ടി​ഐ​യോ​ടു പ​റ​ഞ്ഞു. മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പാ​സാ​ക്കി​യ​തോ​ടെ വി​ശ്വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് ബോം​ബെ ക​ത്തോ​ലി​ക്കാ സ​ഭാ വ​ക്താ​വ് ഡോ​ൾ​ഫി ഡി​സൂ​സ​യും പ​റ​ഞ്ഞു. വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട പോ​ലീ​സും ആ​വേ​ശ​ത്തി​ലാ​ണ്. പ്രാ​ബ​ല്യ​ത്തി​ലാ​കും മു​ന്പു​ത​ന്നെ നി​യ​മ​പ്ര​കാ​രം പൂ​ന സി​റ്റി പോ​ലീ​സ് ഓ​ഗ​സ്റ്റ് അ​ഞ്ചി​നും ഒ​ന്പ​തി​നും കേ​സെ​ടു​ത്ത​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. 

ഗോ​വ മ​ന്ത്രി​സ​ഭ പാ​സാ​ക്കി​യ നി​ർ​ദി​ഷ്ട മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ൽ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. മി​ശ്ര​വി​വാ​ഹ​ങ്ങ​ൾ അ​സാ​ധു​വാ​ക്കാ​നു​ള്ള വ​കു​പ്പു​ക​ളു​മു​ണ്ട്. ഗോ​വ​യി​ലും ഘ​ർ​വാ​പ്പ​സി അ​ഥ​വാ ഹി​ന്ദു​മ​ത​ത്തി​ലേ​ക്കു​ള്ള മ​തം​മാ​റ്റം കു​റ്റ​ക​ര​മ​ല്ല. ക്രൈ​സ്ത​വ​ഭൂ​രി​പ​ക്ഷ​മാ​യ അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലു​മൊ​ക്കെ ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക് നി​ർ​ബാ​ധം ആ​ളെ ചേ​ർ​ക്കു​ന്ന​വ​രു​ടെ ഇ​ന്ത്യ​ൻ കാ​പ​ട്യം! ബി​ജെ​പി​യു​ടെ നി​യ​മ​ങ്ങ​ൾ തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കു​ന്ന​താ​ണെ​ന്ന് അ​ണി​ക​ള​ല്ലാ​തെ ആ​രും പ​റ​യി​ല്ല. നി​ർ​ദി​ഷ‌്ട എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി​യ​നു​സ​രി​ച്ച്, വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തി​ൽ വേ​ണ്ട​പ്പെ​ട്ട​വ​രെ​ന്നു സ​ർ​ക്കാ​രി​നു തോ​ന്നു​ന്ന​വ​രെ ഒ​ഴി​വാ​ക്കാം. ഘ​ർ​വാ​പ്പ​സി പോ​ലെ ഘ​ർ എ​ഫ്സി​ആ​ർ​എ! ന്യൂ​ന​പ​ക്ഷ​വേ​ട്ട ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം നി​യ​മ​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ആ​ർ​എ​സ്എ​സി​ന്‍റെ ത​ല​വ​നാ​ണ് ഇ​ന്ന് അ​മേ​രി​ക്ക​യി​ൽ ഒ​രു​മ​യെ​ക്കു​റി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലെ മാ​ഡി​സ​ൺ സ്ക്വ​യ​ർ ഗാ​ർ​ഡ​നി​ലെ ‘യൂ​ണി​വേ​ഴ്സ​ൽ വ​ൺ​നെ​സ് സെ​ലി​ബ്രേ​ഷ​ൻ’ പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന് ‘വ​സു​ധൈ​വ കു​ടും​ബ​കം’ എ​ന്ന സ​ന്ദേ​ശം കൈ​മാ​റു​ക​യാ​ണ​ത്രേ. ആ ​കു​ടും​ബ​ത്തി​ൽ അ​ഥ​വാ രാ​ഷ്‌​ട്ര​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പൗ​ര​ത്വം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന​തി​ന്‍റെ സാ​ന്പി​ളാ​ണ് മും​ബൈ പ​ള്ളി​ക​ളി​ലെ സ​മ്മ​ത​പ​ത്ര​ങ്ങ​ൾ! യാ​ത്ര​യ്ക്കി​ടെ ചാ​ടി​വീ​ഴു​ന്ന വ​ർ​ഗീ​യ​വാ​ദി​ക​ളെ കാ​ണി​ക്കാ​ൻ, ക​ന്യാ​സ്ത്രീ​ക​ളും വൈ​ദി​ക​രും ഒ​പ്പ​മു​ള്ള​വ​രു​ടെ വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തു​പോ​ലെ. 

ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ, ബി​ജെ​പി-​സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ളും ഭ​ര​ണാ​ധി​കാ​രി​ക​ളും ന​ട​ത്തു​ന്ന വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ, അ​തു​കേ​ട്ട് മ​ത​ഭ്രാ​ന്തി​ള​കി ന​ട​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ... ഇ​ന്ത്യ പ​ഴ​യ ഇ​ന്ത്യ​യ​ല്ല. ക്രൈ​സ്ത​വ​ർ​ക്ക് സ​ന്യ​സ്ത​വേ​ഷം ധ​രി​ച്ച് സ്വ​ന്തം രാ​ജ്യ​ത്ത് പ​ല​യി​ട​ത്തും സ​ഞ്ച​രി​ക്കാ​നാ​കി​ല്ല. ക്രി​സ്മ​സും ഈ​സ്റ്റ​റു​മൊ​ക്കെ ആ​ഘോ​ഷി​ക്കാ​ൻ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ തി​ട്ടൂ​രം വേ​ണം. ക്രി​സ്മ​സ് സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന പാ​വ​ങ്ങ​ൾ​പോ​ലും ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു. സ്കൂ​ളു​ക​ളും പ​ള്ളി​ക​ളും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ആ​ക്ര​മി​ക്ക​പ്പെ​ടാം. ഒ​രു വ​ർ​ഗീ​യ​വാ​ദി മ​ത​പ​രി​വ​ർ​ത്ത​ന ആ​രോ​പ​ണ​മു​ന്ന​യി​ച്ചാ​ൽ ബാ​ക്കി പ​ണി വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട പോ​ലീ​സ് നോ​ക്കും. എ​ഫ്ഐ​ആ​റി​ൽ വാ​ദി പ്ര​തി​യാ​കും. ഇ​ര​ക​ളാ​ണ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​ത്. 2024ൽ ​രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ 834 അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നാ​ണ് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ ക​ണ​ക്ക്. 2025 ന​വം​ബ​ർ വ​രെ 706. പ്ര​തി​ക​രി​ക്കാ​ത്ത സ​ർ​ക്കാ​രു​ക​ളെ സാ​ക്ഷി​യാ​ക്കി രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നി​ശ​ബ‌്ദ​മാ​യ ഒ​രു​ക്ക​ത്തി​ലാ​ണ്. മും​ബൈ പ​ള്ളി​ക​ളി​ലെ സ​മ്മ​ത​പ​ത്ര​ങ്ങ​ൾ വി​ശ്വാ​സി​ക​ളെ ര​ക്ഷി​ക്കു​മോ​യെ​ന്ന​റി​യി​ല്ല. പ​ക്ഷേ, ഭ​ര​ണ​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടാ​ത്ത ഒ​രു രേ​ഖ, വ​ർ​ഗീ​യ​ത​യു​ടെ പ​രോ​ക്ഷ​ഭീ​ഷ​ണി​യി​ൽ ന്യൂ​ന​പ​ക്ഷ പൗ​ര​ർ സ്വ​മേ​ധ​യാ ത​യാ​റാ​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. ആ​രു​ടേ​താ​യി ഇ​ന്ത്യ?

കേ​ര​ള​ത്തി​ലും, അ​ധി​കാ​ര​മോ​ഹി​ക​ളും മു​സ്‌​ലിം വി​രോ​ധി​ക​ളും വ്യ​ക്തി​താ​ത്പ​ര്യ​ക്കാ​രു​മാ​യ കു​റ​ച്ചാ​ളു​ക​ളെ ന്യൂ​ന​പ​ക്ഷ​വേ​ട്ട​യ്ക്ക് ഒ​പ്പ​മി​റ​ക്കാ​ൻ ഹി​ന്ദു​ത്വ​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ, കേ​ര​ളം അ​ത​ത്ര​യ്ക്ക് ഏ​റ്റെ​ടു​ത്തി​ല്ല. ഇ​ന്ത്യ​യി​ൽ ക്രൈ​സ്ത​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളെ​പ്പോ​ലും, ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ​നി​ന്നു വി​ല​യ്ക്കെ​ടു​ക്ക​പ്പെ​ട്ട വ​ർ​ഗീ​യ ശു​ശ്രൂ​ഷി​ക​ൾ സ​ഹി​ക്കി​ല്ല. ക​ൺ​മു​ന്നി​ലെ ക്രൈ​സ്ത​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്പോ​ൾ ന്യാ​യീ​ക​രി​ക്കാ​ൻ ഉ​ളു​പ്പി​ല്ലാ​ത്ത​വ​ർ വി​ദൂ​ര മു​സ്‌​ലിം മ​ത​മൗ​ലി​ക​രാ​ജ്യ​ങ്ങ​ളി​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ക്രി​സ്ത്യാ​നി​ക​ളെ​യോ​ർ​ത്ത് ഏ​റെ ഖി​ന്ന​രാ​ണ്. ശ്ര​ദ്ധി​ച്ചു​നോ​ക്കൂ; ഇ​ര​ക​ളു​ടെ ദൈ​ന്യ​ത​യ​ല്ല, വേ​ട്ട​ക്കാ​രു​ടെ മ​ത​മാ​ണ് ഈ ​ഏ​ജ​ന്‍റു​മാ​രു​ടെ പ്ര​തി​ക​ര​ണ മാ​ന​ദ​ണ്ഡം. 

ഭ​ര​ണ​ഘ​ട​ന കേ​വ​ല​മൊ​രു പു​സ്ത​ക​മ​ല്ലെ​ന്നു വി​ശ്വ​സി​ക്കാ​നും ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കാ​നും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഗോ​ഹ​ത്യ നി​രോ​ധ​നം, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം, എ​ഫ്സി​ആ​ർ​എ തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ളു​ടെ ഹിം​സാ​ത്മ​ക പു​നഃ​പ്ര​തി​ഷ്ഠ​യി​ലൂ​ടെ ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ പ്ര​ഹ​രി​ക്കു​ക​യാ​ണ്. യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കു​ക​യും സ​ർ​ക്കാ​രി​നു വ​ഴ​ങ്ങി ജീ​വി​ക്കാ​ൻ ജ​ന​ത​യെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഗോ​ദി മീ​ഡി​യ ഇ​രു​ട്ടു വ്യാ​പി​പ്പി​ച്ചു. രാ​ജ്യ​സ്നേ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ക​രാ​യി. ബി​ജെ​പി ഭ​ര​ണ​ത്തി​ൽ ഗ​വ​ർ​ണ​ർ​സ്ഥാ​നം പോ​ലെ എ​ന്തെ​ങ്കി​ലു​മൊ​ന്നു ത​ര​പ്പെ​ടു​ത്താ​ൻ വെ​ന്പു​ന്ന വെ​ള്ള​യ​ടി​ച്ച ‘പ​ണ്ഡി​ത​രും’ കേ​ര​ള​ത്തി​ൽ മ​തേ​ത​ര മു​ഖം​മൂ​ടി അ​ഴി​ച്ചു. പ്ര​തി​പ​ക്ഷം നി​ഷ്ക്രി​യ​മ​ല്ല; പ​ക്ഷേ, സ​മ​കാ​ലി​ക ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്ര സ​ക്രി​യ​വു​മ​ല്ല. ന്യൂ​ന​പ​ക്ഷ മ​ത​നേ​താ​ക്ക​ളി​ൽ ചി​ല​രെ​ങ്കി​ലും നി​ശ​ബ്ദ​ത​യാ​ണു സു​ഖ​പ്ര​ദ​മെ​ന്നു വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചി​ട്ടു​മു​ണ്ട്. പ്ര​സം​ഗി​ക്കാ​നും പ്ര​തി​ക​രി​ക്കാ​നും പേ​ടി​ക്കാ​നി​ല്ലാ​ത്ത വേ​റെ എ​ന്തൊ​ക്കെ വി​ഷ​യ​ങ്ങ​ളു​ണ്ട്!

ഈ ​സം​ഭ​വി​ക്കു​ന്ന​തൊ​ക്കെ ഫാ​സി​സ​മാ​ണോ​യെ​ന്ന്, എ​ഴു​ത​പ്പെ​ടാ​നി​രി​ക്കു​ന്ന ച​രി​ത്രം വി​ധി​യെ​ഴു​തി​ക്കൊ​ള്ളും. പ​ക്ഷേ, മും​ബൈ​യി​ലെ പ​ള്ളി​ക​ളി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്തു​ന്ന​വ​ർ ത​യാ​റാ​ക്കു​ന്ന സ​മ്മ​ത​പ​ത്രം വാ​യി​ച്ചു​നോ​ക്കി​യി​ട്ട്, എ​ഴു​ത​പ്പെ​ട്ട ച​രി​ത്രം പ​റ​യു​ന്നു: “ഈ ​ല​ക്ഷ​ണ​ങ്ങ​ൾ ഫാ​സി​സ​ത്തി​ന്‍റേ​തു ത​ന്നെ.”

Editorial

നേ​പ്പാ​ൾ മു​ങ്ങു​മ്പോ​ൾ ഇ​ന്ത്യ​യും പി​ട​യു​ന്നു

പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​മു​ള്ള​വ​രും കാ​ണാ​താ​യ​വ​രി​ലു​ണ്ട്. ദു​ര​ന്ത​ങ്ങ​ൾ​ക്കും മ​ര​ണ​ത്തി​നും അ​തി​ർ​ത്തി​ക​ളി​ല്ല. ഇ​ന്ത്യ അ​തി​ശ​യ​ക​ര​മാ​യ വേ​ഗ​ത്തി​ൽ സ​ഹാ​യ​ഹ​സ്തം നീ​ട്ടി​ക്ക​ഴി​ഞ്ഞു. 341 വി​ദേ​ശി​ക​ള​ട​ക്കം 403 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മി​ല്ലെ​ന്ന് നേ​പ്പാ​ൾ ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ണെ​ങ്കി​ലും പ്ര​കൃ​തി​യു​ടെ താ​ണ്ഡ​വ​ത്തി​നു മു​ന്നി​ൽ മ​നു​ഷ്യ​ന്‍റെ നി​സ​ഹാ​യ​ത പ്ര​ക​ട​മാ​ണ്. പ​ക്ഷേ, ഇ​ച്ഛാ​ശ​ക്തി​യും സ​ഹ​ജീ​വി​സ്നേ​ഹ​വും സ​ഹാ​യ​മ​ന​സ്ക​ത​യും​കൊ​ണ്ട് ഈ ​ദു​ര​ന്ത​ത്തെ​യും ന​മു​ക്ക് അ​തി​ജീ​വി​ച്ചേ തീ​രൂ. പ​ഠി​ക്കാ​ൻ ക​യ്പേ​റി​യ പാ​ഠ​ങ്ങ​ളു​മു​ണ്ട്.

ടി​ബ​റ്റി​ലെ ഹി​മാ​ല​യ​ൻ നി​ര​ക​ളി​ൽ ഉ​ണ്ടാ​യ മ​ഞ്ഞി​ടി​ച്ചി​ലും മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് ഗൈ​റോ​ങ് മേ​ഖ​ല​യി​ലും നേ​പ്പാ​ളി​ലെ ഭോ​ട്ടേ കോ​ശി, ത്രി​ശൂ​ലി ന​ദീ​ത​ട​ങ്ങ​ളി​ലും വ​ൻ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. മി​നി​റ്റു​ക​ൾ​ക്ക​കം മൂ​ന്ന് ജി​ല്ല​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ വ​ൻ​നാ​ശ​മു​ണ്ടാ​ക്കി. ആ​ഗോ​ള​താ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ഹി​മാ​ല​യ​ൻ ഹി​മാ​നി​ക​ൾ വേ​ഗ​ത്തി​ൽ ഉ​രു​കു​ന്ന​തും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​ണ് ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

ടി​ബ​റ്റി​ലെ കൈ​ലാ​സ് മാ​ന​സ​സ​രോ​വ​ർ തീ​ർ​ഥാ​ട​ന​പാ​ത​യി​ലാ​ണ് ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശം. 19 പാ​ല​ങ്ങ​ളും 40 കി​ലോ​മീ​റ്റ​റോ​ളം റോ​ഡു​ക​ളും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ഒ​രു ഡ​സ​നോ​ളം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ത​ക​രാ​റി​ലാ​യി​ക്ക​ഴി​ഞ്ഞു. മു​ൻ​ക​രു​ത​ലാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​ദീ​തീ​ര​ങ്ങ​ളി​ൽ​നി​ന്നും ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യാ​ണ്.

ഏ​റ്റ​വും ഭീ​തി​യു​ണ​ർ​ത്തു​ന്ന​ത്, 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ടി​ബ​റ്റി​ലെ ഖോ​ല, പു​റെ​പു ത്‌​സാ​ങ്പോ ന​ദി​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​ത്തു​ള്ള ത​ടാ​കം പൊ​ട്ടാ​നി​ട​യു​ണ്ടെ​ന്ന ചൈ​ന​യു​ടെ മു​ന്ന​റി​യി​പ്പാ​ണ്. പ്ര​കൃ​തി​ദ​ത്ത ത​ട​യ​ണ​യു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​തു ത​ടാ​ക​മാ​യ​ത്. ത​ട​യ​ണ​യ്ക്കു മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ത​ടാ​ക​ത്തി​ൽ 20 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. മൂ​ന്നു ദി​വ​സ​ത്തി​ന​കം 30 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ളം​കൂ​ടി ഒ​ഴു​കി​യെ​ത്തു​മെ​ന്നും ത​ടാ​കം പൊ​ട്ടാ​നി​ട​യു​ണ്ടെ​ന്നു​മാ​ണ് ചൈ​ന​യു​ടെ മു​ന്ന​റി​യി​പ്പ്.

നേ​പ്പാ​ൾ ഇ​ന്ത്യ​യി​ലും നി​ല​വി​ലു​ള്ള ചി​ല ആ​ശ​ങ്ക​ക​ളെ​യും മു​ന്ന​റി​യി​പ്പു​ക​ളെ​യും സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന​തും തി​രി​ച്ച​റി​യ​ണം. മേ​ഘ​വി​സ്ഫോ​ട​നം, അ​ഥ​വാ ചെ​റി​യൊ​രു പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റി​ൽ 100 മി​ല്ലി​മീ​റ്റ​റി​ല​ധി​കം പെ​യ്യു​ന്ന അ​തി​തീ​വ്ര​മ​ഴ മി​ന്ന​ൽ​പ്ര​ള​യ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത് കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പ​ടെ ആ​വ​ർ​ത്തി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നാം ​ഗൗ​ര​വ​ത്തി​ലെ​ടു​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളു​ണ്ട്.

ന​മ്മു​ടെ അ​ണ​ക്കെ​ട്ടു​ക​ളും അ​തി​ന്‍റെ ചു​വ​ട്ടി​ലെ മ​നു​ഷ്യ​രു​ടെ ആ​ശ​ങ്ക​ക​ളും അ​ന്ത​ർ​സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്‌​ട്രീ​യ​മാ​യും വൈ​കാ​രി​ക​മാ​യും ത​ർ​ക്കി​ച്ചു തീ​ർ​ക്കു​ന്ന പ​തി​വ് നി​ർ​ത്താ​ൻ സ​മ​യം വൈ​കി. കാ​ര​ണം, മേ​ഘ​വി​സ്ഫോ​ട​ന​ങ്ങ​ൾ ന​മ്മു​ടെ അ​ണ​ക്കെ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഴ​യ പാ​ഠ​ങ്ങ​ളി​ൽ കാ​ര്യ​മാ​യി​ട്ടി​ല്ല. ചൈ​ന മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന ടി​ബ​റ്റി​ലെ ത​ടാ​കം അ​പ​ക​ട​നി​ല​യി​ലാ​യ​ത് മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ന്‍റെ പു​ത്ത​ൻ അ​പ​ക​ട​സാ​ധ്യ​ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.

ഹി​മ​പാ​ത​മാ​യാ​ലും മേ​ഘ​വി​സ്ഫോ​ട​ന​മാ​യാ​ലും ആ​ഗോ​ള​താ​പ​നം സൃ​ഷ്‌​ടി​ക്കു​ന്ന പ്ര​വ​ച​നാ​തീ​ത​മാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ന​മ്മു​ടെ ചി​ന്ത​ക​ളെ​യും ദു​ര​ന്ത​നി​വാ​ര​ണ ഒ​രു​ക്ക​ങ്ങ​ളെ​യും തി​രു​ത്തേ​ണ്ട​തു​ണ്ട്. കാ​ല​ഹ​ര​ണ​പ്പെ​ട്ട അ​ണ​ക്കെ​ട്ടു​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി ന​മ്മു​ടെ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​കൊ​ണ്ടോ അ​റ്റ​കു​റ്റ​പ്പ​ണി​കൊ​ണ്ടോ വ​ർ​ധി​ക്കു​ക​യി​ല്ല. അ​തി​നു പു​റ​മേ​യാ​ണ് മേ​ഘ​വി​സ്ഫോ​ട​ന​ങ്ങ​ളു​ടെ ഭീ​ഷ​ണി. പ​ഴ​ഞ്ച​ൻ അ​ണ​ക്കെ​ട്ടു​ക​ൾ​ക്കു ചു​വ​ട്ടി​ൽ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ഭീ​തി​യെ, സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളും കോ​ട​തി​ക​ളും പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​ത്ത​ര​വു​ക​ൾ പ​രി​ഹ​രി​ക്കി​ല്ല. ആ​വ​ർ​ത്തി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ൾ ക​ണ്ടെ​ങ്കി​ലും വി​വ​ര​ക്കേ​ടു​ക​ൾ തി​രു​ത്തി​യി​രു​ന്നെ​ങ്കി​ൽ!

നേ​പ്പാ​ൾ അ​ശാ​ന്ത​മാ​ണ്. ഉ​പ​ഗ്ര​ഹ​ദൃ​ശ്യ​ങ്ങ​ൾ, അ​തി​ശ​യോ​ക്തി ക​ല​ർ​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ളേ​ക്കാ​ൾ ഭീ​തി​ജ​ന​ക​മാ​യി​രി​ക്കു​ന്നു. ന​ഷ്‌​ട​ജീ​വ​നു​ക​ൾ തി​രി​ച്ചെ​ടു​ക്കാ​നാ​കി​ല്ല. പ്ര​ള​യം ത​ക​ർ​ത്ത നി​ർ​മി​തി​ക​ളെ​ങ്കി​ലും പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ മാ​സ​ങ്ങ​ളോ വ​ർ​ഷ​ങ്ങ​ളോ എ​ടു​ത്തേ​ക്കാം. ലോ​ക​ത്തി​ന്‍റെ സ​ഹാ​യ​ഹ​സ്ത​ങ്ങ​ളി​ലാ​ണ് അ​വ​ർ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്. അ​തു നി​ർ​ലോ​പം തു​ട​ര​ണം. ഈ ​ദു​ര​ന്തം നേ​പ്പാ​ളി​ലാ​ണെ​ങ്കി​ലും ഇ​ന്ത്യ​യെ​യും ബാ​ധി​ച്ചി​രി​ക്കു​ന്നു. യു​ദ്ധ​മെ​ന്ന​പോ​ലെ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും ലോ​ക​ത്തി​ന്‍റെ പൊ​തു​ദു​ര​ന്ത​ങ്ങ​ളാ​കു​ന്നു; മ​നു​ഷ്യ​ൻ ഒ​രു കു​ല​മാ​ണെ​ന്ന് പ്ര​കൃ​തി ഓ​ർ​മി​പ്പി​ക്കു​ന്ന​തു​പോ​ലെ.

Editorial

ഓ​ണ​വും ഓ​ർ​മി​പ്പി​ക്കു​ന്നു ന​മ്മ​ളൊ​ന്നാ​ണ്

ഓ​ണ​ത്തി​നു മ​ത​മു​ണ്ടോ ഇ​ല്ല​യോ എ​ന്ന ച​ർ​ച്ച അ​വ​രു തു​ട​ര​ട്ടെ; ന​മു​ക്ക് ആ​ഘോ​ഷി​ക്കാം. വി​ദ്വേ​ഷ-​അ​ഴി​മ​തി-​ഭ​യ ര​ഹി​ത രാ​ഷ്‌​ട്രീ​യ​ത്തെ, വൈ​വി​ധ്യ​ങ്ങ​ളെ പൂ​ക്ക​ള​മാ​ക്കു​ന്ന സം​സ്കാ​ര​ത്തെ ന​മു​ക്ക് എ​റ്റെ​ടു​ക്കാം. മ​ത​ത്തി​ന്‍റെ മു​ഖം​മൂ​ടി​യ​ണി​ഞ്ഞ വ​ർ​ഗീ​യ​ത​യു​ടെ വി​ഴു​പ്പു​ഭാ​ണ്ഡ​ങ്ങ​ൾ നാം ​ഏ​റ്റെ​ടു​ക്കി​ല്ല. മ​നു​ഷ്യ​രെ തു​ല്യ​രാ​യി കാ​ണു​ന്ന, ക​ള്ള​വും ച​തി​യു​മി​ല്ലാ​ത്ത സ​ദ്ഭ​ര​ണം യാ​ഥാ​ർ​ഥ്യ​മാ​കു​വോ​ളം ന​മു​ക്കു മ​ഹാ​ബ​ലി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പു തു​ട​ർ​ന്നേ തീ​രൂ. ഐ​ക്യ​ത്തി​ന്‍റെ ദി​ന​മാ​ണി​ന്ന്. എ​ല്ലാ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ!

മാ​വേ​ലി​നാ​ടി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ​ന്നോ ദേ​ശീ​യ​ഗാ​ന​മെ​ന്നോ പ​റ​യാ​വു​ന്ന ആ ​പാ​ട്ടി​ന്‍റെ അ​ന്തഃ​സ​ത്ത അ​തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ടു ച​ര​ണ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​ണ്.
“മാ​വേ​ലി നാ​ടു വാ​ണീ​ടും​കാ​ലം
മാ​നു​ഷ​രെ​ല്ലാ​രു​മൊ​ന്നു​പോ​ലെ.
ക​ള്ള​വു​മി​ല്ല ച​തി​യു​മി​ല്ല-
എ​ള്ളോ​ള​മി​ല്ല പൊ​ളി​വ​ച​നം”

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​തു​വ​ച്ച് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി, ക​ർ​മ​നി​ര​ത​മാ​യാ​ൽ ഒ​രു സോ​ഷ്യ​ലി​സ്റ്റ്-​മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ രാ​ജ്യം ഫ​ല​വ​ത്താ​കും. മാ​വേ​ലി ച​രി​ത്ര​മാ​യാ​ലും ഭാ​വ​നാ​സൃ​ഷ്ടി​യാ​യാ​ലും അ​തി​നൊ​രു രാ​ഷ്‌​ട്രീ​യ മാ​നി​ഫെ​സ്റ്റോ​യു​ടെ സ്വ​ഭാ​വ​മു​ണ്ട്. എ​ല്ലാ മ​നു​ഷ്യ​ർ​ക്കും തു​ല്യ​പ​ദ​വി​യു​ള്ളൊ​രു നാ​ടി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​തു തു​ട​ങ്ങു​ന്ന​ത്. തൊ​ഴി​ലാ​ളി​ക്കോ മു​ത​ലാ​ളി​ക്കോ മ​താ​ധി​പ​തി​ക്കോ അ​വി​ടെ സ​ർ​വാ​ധി​പ​ത്യ​മി​ല്ല. “ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളാ​യ നാം” ​എ​ന്നു തു​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാ ആ​മു​ഖ​ത്തി​ലു​ള്ള​തും ഈ ​സ​ങ്ക​ൽ​പ​മാ​ണ്. എ​ന്നി​ട്ടും നാം ​തു​ല്യ​ര​ല്ലെ​ന്ന ക​ള്ള​നാ​ണ​യം അ​ടി​ച്ചി​റ​ക്കു​ന്ന ക​മ്മ​ട്ട​ങ്ങ​ൾ നി​രോ​ധി​ക്ക​പ്പെ​ടു​ന്നി​ല്ല. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് 80 വ​ർ​ഷ​മാ​കു​ന്പോ​ഴും ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് കോ​ട​തി ക​യ​റേ​ണ്ടി​വ​രു​ന്നു. അ​തേ, മാ​വേ​ലി​നാ​ട് ഒ​രു സ​ങ്ക​ൽ​പ​മാ​യി തു​ട​രു​ന്നു. ന​മു​ക്ക് ഓ​ണ​ത്തെ മ​റ​ക്കാ​നാ​കി​ല്ല.

ആ​ധു​നി​ക ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യ്ക്കു​പോ​ലും ആ​ർ​ജി​ക്കാ​നാ​യി​ട്ടി​ല്ലാ​ത്ത ഒ​രു മാ​തൃ​കാ​രാ​ഷ്‌​ട്ര സ​ങ്ക​ൽ​പ​മാ​ണ​ത്. വേ​ൾ​ഡ് ഇ​ക്വി​റ്റി ലാ​ബ് ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച്, ദേ​ശീ​യ വ​രു​മാ​ന​ത്തി​ന്‍റെ 58 ശ​ത​മാ​ന​വും 10 ശ​ത​മാ​നം ആ​ളു​ക​ളു​ടെ കൈ​യി​ലാ​യി. താ​ഴേ​ത്ത​ട്ടി​ലു​ള്ള 50 ശ​ത​മാ​നം പേ​ർ​ക്കു ല​ഭി​ക്കു​ന്ന​ത് വെ​റും 15 ശ​ത​മാ​നം. മൊ​ത്തം സ​ന്പ​ത്തി​ന്‍റെ 65 ശ​ത​മാ​ന​വും അ​തി​സ​ന്പ​ന്ന​രാ​യ 10 ശ​ത​മാ​നം പേ​രു​ടെ കൈ​യി​ലാ​യി. ഇ​തു​കൂ​ടി ശ്ര​ദ്ധി​ക്കു​ക. താ​ഴേ​ത്ത​ട്ടി​ലു​ള്ള 50 ശ​ത​മാ​നം ആ​ളു​ക​ളു​ടെ കൈ​വ​ശ​മു​ള്ള സ​ന്പ​ത്തി​ന്‍റെ മൂ​ന്നി​ര​ട്ടി​യി​ല​ധി​ക​മാ​ണ് 0.001 ശ​ത​മാ​നം വ​രു​ന്ന 60,000 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ കൈ​വ​ശം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​അ​സ​മ​ത്വ​ങ്ങ​ളു​ടെ നാ​ട്ടി​ൽ തു​ല്യ​താ​സ​ങ്ക​ൽ​പ​മാ​യ ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ നാം ​ഒ​ന്നി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

ഭ​ര​ണാ​ധി​കാ​രി​ക​ളാ​യാ​ലും മ​ത​ഭ്രാ​ന്ത​രാ​യാ​ലും ഒ​ന്നി​ച്ചൊ​രു പാ​ട്ടു​പാ​ടാ​നോ നൃ​ത്തം ചെ​യ്യാ​നോ സ​ദ്യ ഉ​ണ്ണാ​നോ പോ​ലും സ​മ്മ​തി​ക്കാ​ത്ത​വ​രെ അ​വ​ഗ​ണി​ക്ക​ണം. ഒ​രാ​ൾ ചോ​ദി​ക്കു​ന്ന​ത്, ഏ​തെ​ങ്കി​ലും പു​രാ​ണ​ത്തി​ലോ ഇ​തി​ഹാ​സ​ത്തി​ലോ മ​ഹാ​ബ​ലി കേ​ര​ളം ഭ​രി​ച്ചി​രു​ന്ന​തി​നു തെ​ളി​വു​ണ്ടോ എ​ന്നാ​ണ്. ചോ​ദി​ച്ച​യാ​ൾ പ​ങ്കെ​ടു​ക്കു​ന്ന ബാ​ക്കി​യെ​ല്ലാ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തെ​ളി​വു​ണ്ടോ​യെ​ന്ന​തു വേ​റെ കാ​ര്യം. മ​റ്റൊ​രാ​ൾ​ക്കു സം​ശ​യം, പാ​താ​ള​ത്തി​ൽ​നി​ന്നു വ​രു​ന്ന​വ​നെ കാ​ത്തി​രി​ക്ക​ണോ എ​ന്നാ​ണ്. മ​ഹാ​ബ​ലി​യു​ടെ ഐ​തീ​ഹ്യ​ത്തി​ലെ “മാ​നു​ഷ​രെ​ല്ലാ​രു​മൊ​ന്നു​പോ​ലെ” എ​ന്ന ഐ​ക്യ​സ​ന്ദേ​ശ​മോ തു​ല്യ​ത​യും സ​മൃ​ദ്ധി​യും സ്വ​പ്നം കാ​ണാ​ൻ മ​നു​ഷ്യ​രെ പ്രേ​രി​പ്പി​ക്കു​ന്ന മ​ഹാ​ബ​ലി​യു​ടെ വ​ര​വ് എ​ന്ന സ​ങ്ക​ൽ​പ​മോ അ​ദ്ദേ​ഹ​ത്തി​നു മ​ന​സി​ലാ​യി​ട്ടി​ല്ല. പാ​താ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ആ​ഘോ​ഷം ന​ട​ക്കു​ന്പോ​ൾ പ​ങ്കെ​ടു​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ മു​ന്ന​റി​യി​പ്പ്. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​രും അ​ത​ത്ര ഗൗ​നി​ച്ചി​ല്ല. ഇ​ടു​ങ്ങി​യ വ്യാ​പാ​ര​ങ്ങ​ൾ പു​തി​യ ത​ല​മു​റ ഏ​റ്റെ​ടു​ക്കു​ന്നി​ല്ല. ഇ​ങ്ങ​നെ വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​ച്ചാ​ൽ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും ചി​ല​ർ​ക്കാ​യി ചു​രു​ങ്ങും. സൗ​ഹൃ​ദ​ത്തി​ന്‍റെ, സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ പൊ​തു​വി​ട​ങ്ങ​ൾ അ​പ്ര​ത്യ​ക്ഷ​മാ​കും. ഏ​താ​യാ​ലും ഇ​ത്ത​രം മ​ത​കേ​ന്ദ്രീ​കൃ​ത അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ര​ള​ത്തി​ലാ​യ​തു​കൊ​ണ്ട് വി​ല​പ്പോ​യി​ട്ടി​ല്ല.

തു​ല്യ​ത, സാ​ഹോ​ദ​ര്യം, പ​ങ്കു​വ​യ്ക്ക​ൽ... ന​ന്മ​യു​ടെ ഈ ​ആ​ഘോ​ഷ​ത്തെ അ​വ​സ​ര​മാ​ക്കാം. ദു​ർ​ഭ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു തി​രി​ച്ച​റി​വു ന​ൽ​കാ​ൻ ‘ഇ​ന്നെ​ത്തു​ന്ന’ മാ​വേ​ലി​യെ വ​ര​വേ​ൽ​ക്കാം. ഒ​ന്നി​ച്ചൊ​രു പൂ​ക്ക​ള​മൊ​രു​ക്കാം, സ​ദ്യ പ​ങ്കു​വ​യ്ക്കാം. ഈ ​ഓ​ണ​വും ഓ​ർ​മി​പ്പി​ക്കു​ന്നു... നാ​മൊ​ന്നാ​ണ്.

Editorial

'ക്രൈ​​​​സ്റ്റി'​​ലെ സ​​​​മ​​​​രം വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ക്ക​​​​വ​​​​ർ​​​​ച്ച

കാ​​​​വി​​​​ച്ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കും ശൈ​​​​ലി​​​​ക്കു​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു രാ​​​​ജ്യ​​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മേ​​​​ഖ​​​​ല​​​​യെ ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​ക്കി​​​​യ കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ദു​​​​ഷ്ഫ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ​​​​താ​​​​ണ് തോ​​​​റ്റ​​​​വ​​​​രെ ജ​​​​യി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള എ​​​​ബി​​​​വി​​​​പി സ​​​​മ​​​​രം. ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ ഡ​​​​ൽ​​​​ഹി-​​​​എ​​​​ൻ​​​​സി​​​​ആ​​​​ർ (ഗാ​​​​സി​​​​യാ​​​​ബാ​​​​ദ്) കാ​​​​മ്പ​​​​സി​​​​ലാ​​​​ണ് മൂ​​​​ന്നാം​​​വ​​​​ർ​​​​ഷ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട 13 നി​​​​യ​​​​മ​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ നാ​​​​ലാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്കു വി​​​​ജ​​​​യി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള സ​​​​മ​​​​രം. എ​​​​ന്തൊ​​​​രു നാ​​​​ണ​​​​ക്കേ​​​​ട്! ഈ ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ മു​​​​ൻ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളെ, സ്കൂ​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്താ​​​​നു​​​​ള്ള എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​സ​​​​മി​​​​തി​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തും വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തെ ഇ​​​​ള​​​​ക്കി​​​​മ​​​​റി​​​​ച്ച നീ​​​​റ്റ്, സി​​​​ബി​​​​എ​​​​സ്ഇ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ലൊ​​​​ക്കെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ ത​​​​ല പൂ​​​​ഴ്ത്തി​​​​യ​​​​വ​​​​രാ​​​​ണ് തോ​​​​റ്റ​​​​വ​​​​രെ ജ​​​​യി​​​​പ്പി​​​​ക്കാ​​​​ൻ രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യോ​​​​ട് ആ​​​​ജ്ഞാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ഇ​​​​ത്ത​​​​രം വ്ര​​​​ണ​​​​ങ്ങ​​​​ളെ ചൊ​​​​റി​​​​ഞ്ഞു​​​​കൊ​​​​ടു​​​​ക്കു​​​​ക​​​​യ​​​​ല്ല ചി​​​​കി​​​​ത്സി​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്. 

വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗ​​​​ത്തെ അ​​​​പ​​​​ച​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ സി​​​​ജെ​​​​പി എ​​​​ന്ന സ്വ​​​​ത​​​​ന്ത്ര വി​​​​ദ്യാ​​​​ർ​​​​ഥി​​​മു​​​​ന്നേ​​​​റ്റം രാ​​​​ജ്യ​​​​മെ​​​​ങ്ങും ക്രി​​​​യാ​​​​ത്മ​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് തോ​​​​റ്റ​​​​വ​​​​രെ ജ​​​​യി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള എ​​​​ബി​​​​വി​​​​പി സ​​​​മ​​​​രം. ഒ​​​​ന്നും ര​​​​ണ്ടും വ​​​​ർ​​​​ഷ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന്നു മൂ​​​​ന്നാം​​​​വ​​​​ർ​​​​ഷ പ​​​​രീ​​​​ക്ഷ​​​യി​​​​ലും ആ​​​​റു​​​മു​​​​ത​​​​ൽ എ​​​​ട്ടു​​​​വ​​​​രെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ തോ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത 13 എ​​​​ൽ​​​​എ​​​​ൽ​​​​ബി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ജ​​​​യി​​​​പ്പി​​​​ക്ക​​​​ണ​​​​മ​​​​ത്രേ. ഗേ​​​​റ്റ് ത​​​​ക​​​​ർ​​​​ത്ത് കാ​​​​ന്പ​​​​സി​​​​നു​​​​ള്ളി​​​​ൽ ക​​​​ട​​​​ന്ന 25 പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം വ​​​​നി​​​​താ സു​​​​ര​​​​ക്ഷാ​​​ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ന്നും പൂ​​​​ച്ച​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ ന​​​​ശി​​​​പ്പി​​​​ച്ചെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ലു​​​​ണ്ട്. മ​​​​റ്റു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം കാ​​​​മ്പ​​​​സി​​​​നു​​​​ള്ളി​​​​ൽ ത​​​​ട​​​​ഞ്ഞു. കോ​​​​ള​​​​ജ് ബ​​​​സു​​​​ക​​​​ളു​​​​ടെ​​​​യ​​​​ട​​​​ക്കം ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി. സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടും പോ​​​​ലീ​​​​സിന് എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ മ​​​​ടി​. എ​​​​ന്താ​​​​ണു യാ​​​​ഥാ​​​​ർ​​​​ഥ്യം? മ​​​​റ്റ് കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ ക്ലാ​​​​സ് ക​​​​യ​​​​റ്റ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ ദേ​​​​ശീ​​​​യ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ പ​​​​ദ്ധ​​​​തി-2020 അ​​​​നു​​​​സ​​​​രി​​​​ച്ച് പു​​​​തു​​​​ക്കി​​​​യെ​​​​ങ്കി​​​​ലും നി​​​​യ​​​​മ​​​​പ​​​ഠ​​​ന​​​ത്തി​​​ലെ പ്ര​​​​മോ​​​​ഷ​​​​ൻ ന​​​​യം ബാ​​​​ർ കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കു​​​വി​​​​ധേ​​​​യ​​​​മാ​​​​ണ്. അ​​​​തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക്കു ക​​​​ഴി​​​​യി​​​​ല്ല. അ​​​​വ​​​​രു​​​​ടെ ആ​​​​റു കാ​​​​ന്പ​​​​സു​​​​ക​​​​ളി​​​​ലും ഇ​​​​തേ മാ​​​​ന​​​​ദ​​​​ണ്ഡ​​​​മാ​​​​ണു പാ​​​​ലി​​​​ക്കു​​​​ന്ന​​​​ത്. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ 23 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ബാ​​​​ർ കൗ​​​​ൺ​​​​സി​​​​ൽ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം പി​​​​ന്നി​​​​ലാ​​​​യി.  

രാ​​​​ജ്യ​​​​ത്തെ പ​​​​രീ​​​​ക്ഷാ​​​​ന​​​​ട​​​​ത്തി​​​​പ്പെ​​​​ല്ലാം പാ​​​​ളി. ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യി​​​​ലെ സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ ദ​​​​യ​​​​നീ​​​​യാ​​​​വ​​​​സ്ഥ ദി​​​​വ​​​​സ​​​​വും പു​​​​റ​​​​ത്തു​​​​വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ 611 സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കു സ്വ​​​​ന്ത​​​​മാ​​​​യൊ​​​​രു കെ​​​​ട്ടി​​​​ടം പോ​​​​ലു​​​​മി​​​​ല്ലെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ്മ​​​​തി​​​​ച്ച​​​​ത് വാ​​​​ർ​​​​ത്ത​​​​യാ​​​​യി​​​​രു​​​​ന്നു. സ്വ​​​​ന്ത​​​​മാ​​​​യി കെ​​​​ട്ടി​​​​ട​​​​മു​​​​ള്ള 64,484 സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 2,047 എ​​​​ണ്ണ​​​​ത്തി​​​​ൽ ശൗ​​​​ചാ​​​​ല​​​​യ​​​​ങ്ങ​​​​ളോ 1,049 എ​​​​ണ്ണ​​​​ത്തി​​​​ൽ കു​​​​ടി​​​​വെ​​​​ള്ള സൗ​​​​ക​​​​ര്യ​​​​മോ ഇ​​​​ല്ല. 3,768 സ്കൂ​​​​ളു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ജീ​​​​ർ​​​​ണി​​​​ച്ച അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണെ​​​​ന്നും 83,783 ക്ലാ​​​​സ് മു​​​​റി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​വും അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​വു​​​​മാ​​​​ണെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. രാ​​​​ജ​​​​സ്ഥാ​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​വും ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ന​​​​ഗ​​​​ര​​​​വു​​​​മാ​​​​യ ജ​​​​യ്പു​​​​രി​​​​ൽ കാ​​​​ലി​​​​ത്തൊ​​​​ഴു​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ്കൂ​​​​ളി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വാ​​​​ർ​​​​ത്ത​​​​യും അ​​​​പ​​​​മാ​​​​ന​​​​മാ​​​​യി. ഇ​​​​തൊ​​​​ന്നും കാ​​​​ണാ​​​​ത്ത എ​​​​ബി​​​​വി​​​​പി "ക്രൈ​​​​സ്റ്റി'​​​​ലെ സ​​​​മ​​​​രം​​​​പോ​​​​ലു​​​​ള്ള അ​​​​പ​​​​ഹാ​​​​സ്യ​​​​വൃ​​​​ത്തി​​​​യി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ നാ​​​​ളെ എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി പോ​​​​ലു​​​​ള്ള ഉ​​​​ന്ന​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ന്ന​​​​താ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ നി​​​​രാ​​​​ശാ​​​​ജ​​​​ന​​​​കം. ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത്, വി​​​​ദ്യാ​​​​ഭ്യാ​​​​സം ഉ​​​​ൾ​​​​പ്പ​​​​ടെ ഏ​​​​തൊ​​​​രു വ​​​​കു​​​​പ്പി​​​​നെ​​​​യും പാ​​​​ർ​​​​ട്ടി ഓ​​​​ഫീ​​​​സു​​​​ക​​​​ളാ​​​​യി ക​​​​ണ്ട നി​​​​ര​​​​വ​​​​ധി പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഇ​​​​പ്പോ​​​​ഴു​​​​മു​​​​ണ്ട്; ചി​​​​ല​​​​തു കു​​​​ഴി​​​​യി​​​​ലേ​​​​ക്ക് കാ​​​​ലും​​​​നീ​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ലും. പ​​​​ക്ഷേ, ബി​​​​ജെ​​​​പി ത​​​​ങ്ങ​​​​ളെ​​​​ത്ത​​​​ന്നെ സ​​​​ർ​​​​ക്കാ​​​​രാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു. 

രാ​​​​ജ്യ​​​​ത്ത് ക്രൈ​​​​സ്ത​​​​വ​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും ല​​​​ക്ഷ്യം വ​​​​യ്ക്കു​​​​ന്ന​​​​വ​​​​രെ ത​​​​ട​​​​യാ​​​​ത്ത കേ​​​​ന്ദ്രം, മൗ​​​​ന​​​​ത്തി​​​​ലാ​​​​ണ്. മു​​​​ഴു​​​​വ​​​​ൻ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലും ക്രൈ​​​​സ്ത​​​​വ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രു​​​​ടെ പ​​​​ങ്ക് അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ​​​​മാ​​​​ണെ​​​​ന്ന് മേ​​​​ഘാ​​​​ല​​​​യ മു​​​​ഖ‍്യ​​​​മ​​​​ന്ത്രി കോ​​​​ണ്‍​റാ​​​​ഡ് സാം​​​​ഗ‌്മ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പ​​​​റ​​​​ഞ്ഞ​​​​ത് ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ്. ഒ​​​​രു സ​​​​ര്‍​ക്കാ​​​​ര്‍ ഡി​​​​പ്പാ​​​​ര്‍​ട്ട്മെ​​​​ന്‍റും ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന സ​​​​മ​​​​യ​​​​ത്തും അ​​​​വ​​​​ര്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍ തു​​​​റ​​​​ക്കു​​​​ക​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ത​​​​ന്‍റെ പി​​​​താ​​​​വ് മു​​​​ന്‍ ലോ​​​​ക്‌​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ര്‍ പി.​​​​എ. സാ​​​​ഗ‌്മ ക്രി​​​​സ്റ്റ്യ​​​​ന്‍ മി​​​​ഷ​​​​ന്‍റെ  ഒ​​​​രു ഉ​​​​ത്പ​​​​ന്ന​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും  മു​​​​ത്ത​​​​ച്ഛ​​​​ന്‍  മ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ വ​​​​ള​​​​ര്‍​ത്തി​​​​യ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം സ്മ​​​​രി​​​​ച്ചു. ക്രൈ​​​​സ്ത​​​​വ​​​​നാ​​​​കു​​​​ന്ന​​​​തി​​​​ന​​​​ല്ല, ന​​​​ല്ല  മ​​​​നു​​​​ഷ്യ​​​​നാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണ്  മി​​​​ഷ​​​​ന​​​​റി​​​​മാ​​​​ര്‍ ത​​​​ന്‍റെ  പി​​​​താ​​​​വി​​​​നെ പ​​​​ഠി​​​​പ്പി​​​​ച്ച​​​​ത്. ത​​​​ന്‍റെ പി​​​​താ​​​​വ്  നേ​​​​ടി​​​​യ​​​​തെ​​​​ല്ലാം ഈ ​​​​മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രി​​​​ല്‍​നി​​​​ന്നു പ​​​​ഠി​​​​ച്ച​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. 

ച​​​​രി​​​​ത്ര അ​​​​പ​​​​നി​​​​ർ​​​​മി​​​​തി​​​​യാ​​​​ലും വ്യാ​​​​ജ​​​​വ്യാ​​​​ഖ്യാ​​​​ന​​​​ങ്ങ​​​​ളാ​​​​ലും ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ ത​​​​മ​​​​സ്ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ സം​​​​ഗ്‌​​​മ​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ​​​​ക്കു ചെ​​​​വി കൊ​​​​ടു​​​​ത്തേ​​​​ക്കി​​​​ല്ല. "ക്രൈ​​​​സ്റ്റി'​​​​ലെ സ​​​​മ​​​​ര​​​​വും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​ബ​​​​ധി​​​​ര​​​​രു​​​​ടേ​​​​താ​​​​ണ്. തോ​​​​റ്റെ​​​​ന്ന് എ​​​​ത്ര പ​​​​റ​​​​ഞ്ഞാ​​​​ലും അ​​​​വ​​​​ർ കേ​​​​ൾ​​​​ക്കി​​​​ല്ല. ചോ​​​​ദ്യ​​​​ക്ക​​​​ട​​​​ലാ​​​​സ് ചോ​​​​ർ​​​​ത്തി​​​​യും വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക തി​​​​രു​​​​ത്തി​​​​യും കു​​​​തി​​​​ര​​​​ക്ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തി​​​​യും വി​​​​ജ​​​​യം ത​​​​ട്ടി​​​​പ്പ​​​​റി​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ക്ക​​​​വ​​​​ർ​​​​ച്ച. 

Editorial

സ്വ​​​​​​ർ​​​​​​ണ​​​​​​ത്തേ​​​​​​ക്കാ​​​​​​ൾ വി​​​​​​ല​​​​​​യു​​​​​​ള്ള സ​​​​​​ത്യം

അ​​​​​​ന്ധ​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​നെ കാ​​​​​​വി​​​​​​യു​​​​​​ടു​​​​​​പ്പി​​​​​​ക്കു​​​​​​ന്ന കാ​​​​​​ലം. സ​​​​​​ത്യ​​​​​​ത്തെ മി​​​​​​ഥ്യ​​​​​​ത ചു​​​​​​ട്ടി​​​​​​കു​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ശി​​​​​​ല്പി​​​​​​ക​​​​​​ളെ​​​​​​പ്പോ​​​​​​ൽ നി​​​​​​ഴ​​​​​​ലു​​​​​​ക​​​​​​ൾ പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് വെ​​​​​​ളി​​​​​​ച്ച​​​​​​ത്തെ മാ​​​​​​യ്ക്കു​​​​​​ന്ന കാ​​​​​​ലം. പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ലെ ച​​​​​​രി​​​​​​ത്രം തി​​​​​​രു​​​​​​ത്തി​​​​​​യെ​​​​​​ഴു​​​​​​താ​​​​​​നു​​​​​​ള്ള ശ്ര​​​​​​മം തു​​​​​​ട​​​​​​ങ്ങി​​​​​​യി​​​​​​ട്ട് കു​​​​​​റ​​​​​​ച്ചു​​​​​​കാ​​​​​​ല​​​​​​മാ​​​​​​യി. എ​​​​​​ൻ​​​​​​സി​​​​​​ഇ​​​​​​ആ​​​​​​ർ​​​​​​ടി​​​​​​യു​​​​​​ടെ ചു​​​​​​വ​​​​​​ടു​​​​​​പി​​​​​​ടി​​​​​​ച്ച് ചി​​​​​​ല സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും സ​​​​​​ത്യ​​​​​​ത്തി​​​​​​നു​​​​​​മേ​​​​​​ൽ ചെ​​​​​ളി പൊ​​​​​​തി​​​​​​യാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മം തു​​​​​​ട​​​​​​രു​​​​​​ന്നു. എ​​​​​​ൻ​​​​​​സി​​​​​​ഇ​​​​​​ആ​​​​​​ർ​​​​​​ടി​​​​​​യു​​​​​​ടെ പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ സ​​​​​​മി​​​​​​തി​​​​​​യി​​​​​​ൽ ആ​​​​​​ർ​​​​​​എ​​​​​​സ്എ​​​​​​സ്, എ​​​​​​ബി​​​​​​വി​​​​​​പി​​​​​​ക്കാ​​​​​​രെ തി​​​​​​രു​​​​​​കി​​​​​​ക്ക​​​​​​യ​​​​​​റ്റി​​​​​​യെ​​​​​​ന്ന വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ക​​​​​​ത്തു​​​​​​ന്ന​​​​​​ത്. ബി​​​​​​ജെ​​​​​​പി അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ന്ന​​​​​​തു​​​​​​തൊ​​​​​​ട്ട് തീ​​​​​​വ്ര​​​​​​ ഹി​​​​​​ന്ദു​​​​​​ത്വ പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര മ​​​​​​സ്തി​​​​​​ഷ്ക പ്ര​​​​​​ക്ഷാ​​​​​​ള​​​​​​നം ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​വ​​​​​​രു​​​​​​ന്ന പ്ര​​​​​​ക്രി​​​​​​യ​​​​​​യാ​​​​​​ണ്. പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ​​​​​​ത​​​​​​ന്നെ അ​​​​​​സം​​​​​​ബ​​​​​​ന്ധ​​​​​​മെ​​​​​​ന്ന് വ്യ​​​​​​ക്ത​​​​​​മാ​​​​​​കു​​​​​​ന്ന കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​പോ​​​​​​ലും പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​യി ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു​​​​​​പ​​​​​​റ​​​​​​ഞ്ഞ് സ​​​​​​ത്യ​​​​​​മാ​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന ഗീ​​​​​​ബ​​​​​​ൽ​​​​​​സി​​​​​​യ​​​​​​ൻ ത​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ളെ വെ​​​​​​റു​​​​​​തെ പു​​​​​​ച്ഛി​​​​​​ച്ചു ത​​​​​​ള്ളി​​​​​​യാ​​​​​​ൽ മാ​​​​​​ത്രം പോ​​​​​​രാ. മ​​​​​​റു​​​​​​വാ​​​​​​ക്കു ചൊ​​​​​​ല്ലി നി​​​​​​ർ​​​​​​വീ​​​​​​ര്യ​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​ത​​​​​​ന്നെ വേ​​​​​​ണം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യി നി​​​ഷ്ക്രി​​​യ​​​രാ​​​ക്ക​​​​​​പ്പെ​​​​​​ട്ട ഒ​​​​​​രു സ​​​​​​മൂ​​​​​​ഹം ഫാ​​​​​​സി​​​​​​സ്റ്റ് പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ൽ മു​​​​​​ട്ടി​​​​​​ലി​​​​​​ഴ​​​​​​യു​​​​​​ന്ന​​​​​​ത് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ​​​​​​പോ​​​​​​ലും ആ​​​​​​രു​​​​​​മു​​​​​​ണ്ടാ​​​​​​കാ​​​​​​ത്ത ദു​​​​​​ര​​​​​​വ​​​​​​സ്ഥ​​​​​​യാ​​​​​​കും നാ​​​​​​ടി​​​​​​നു​​​​​​ണ്ടാ​​​​​​വു​​​​​​ക. 

എ​​​​​​​​​​ന്‍​സി​​​​​​​​​​ഇ​​​​​​​​​​ആ​​​​​​​​​​ര്‍​ടി​​​​​​​​​​യു​​​​​​​​​​ടെ രാ​​​​​​​​​​ഷ്‌​​​​​​​​​ട്ര​​​​​​​​​​ത​​​​​​​​​​ന്ത്രം (പൊ​​​​​​​​​​ളി​​​​​​​​​​റ്റി​​​​​​​​​​ക്ക​​​​​​​​​​ല്‍ സ​​​​​​​​​​യ​​​​​​​​​​ന്‍​സ്), ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ഘ​​​​​​​​​​ട​​​​​​​​​​നാ​​​​​​​​​​പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ വി​​​​​​​​​​ഷ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ള്‍ എ​​​​​​​​​​ന്നീ പാ​​​​​​​​​​ഠ​​​​​​​​​​പു​​​​​​​​​​സ്ത​​​​​​​​​​ക​​​​​​​​​​ങ്ങ​​​​​​​​​​ള്‍ ത​​​​​​​​​​യാ​​​​​​​​​​റാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​​നു​​​​​​​​​​ള്ള സ​​​​​​​​​​മി​​​​​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ് സാ​​​​​മൂ​​​​​ഹി​​​​​കാ​​​​​​ർ​​​​​​ബു​​​​​​ദ​​​​​​കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കു​​​​​​ന്ന ഫാ​​​​​​സി​​​​​​സ്റ്റ് വൈ​​​​​​റ​​​​​​സു​​​​​​ക​​​​​​ളെ ഒ​​​​​​ളി​​​​​​ച്ചു​​​​​​ക​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. പു​​​​​​​​​​നഃ​​​​​​​​​​സം​​​​​​​​​​ഘ​​​​​​​​​​ടി​​​​​​​​​​പ്പി​​​​​​​​​​ച്ച സ​​​​​​​​​​മി​​​​​​​​​​തി​​​​​​​​​​യി​​​​​​​​​​ലെ കു​​​​​​​​​​റ​​​​​​​​​​ഞ്ഞ​​​​​​​​​​ത് നാ​​​​​​​​​​ലം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ള്‍​ക്കെ​​​​​​​​​​ങ്കി​​​​​​​​​​ലും ആ​​​​​​​​​ർ​​​​​​​​​എ​​​​​​​​​സ്എ​​​​​​​​​സു​​​​​​​​​മാ​​​​​​​​​യും ബി​​​​​​​​​​ജെ​​​​​​​​​​പി​​​​​​​​​​യു​​​​​​​​​​ടെ വി​​​​​​​​​​ദ്യാ​​​​​​​​​​ര്‍​ഥി​​​​​​​​​വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​മാ​​​​​​​​​​യ എ​​​​​​​​​​ബി​​​​​​​​​​വി​​​​​​​​​​പി​​​​​​​​​​യു​​​​​​​​​​മാ​​​​​​​​​​യും അ​​​​​​​​​​ടു​​​​​​​​​​ത്ത ബ​​​​​​​​​​ന്ധ​​​​​​​​​​മു​​​​​​​​​​ണ്ട്.  സ്‌​​​​​​​​​​കൂ​​​​​​​​​​ള്‍ വി​​​​​​​​​​ദ്യാ​​​​​​​​​​ര്‍​ഥി​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ല്‍ ആ​​​​​​​​​​ര്‍​എ​​​​​​​​​​സ്എ​​​​​​​​​​സ് പ്ര​​​​​​​​​​ത്യ​​​​​​​​​​യ​​​​​​​​​​ശാ​​​​​​​​​​സ്ത്രം അ​​​​​​​​​​ടി​​​​​​​​​​ച്ചേ​​​​​​​​​​ല്‍​പ്പി​​​​​​​​​​ക്കാ​​​​​​​​​​നു​​​​​​​​​​ള്ള സം​​​​​​ഘ​​​​​​ടി​​​​​​ത ​​​​​​ശ്ര​​​​​​​​​​മ​​​​​​​​​​മാ​​​​​​​​​​ണു പു​​​​​​​​​​തി​​​​​​​​​​യ 20 അം​​​​​​​​​​ഗ സ​​​​​​​​​​മി​​​​​​​​​​തി​​​​​​​​​​യെ​​​​​​​​​​ന്നു തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​ഞ്ഞ് കോ​​​​​​​​​​ണ്‍​ഗ്ര​​​​​​​​​​സ്, സി​​​​​​​​​​പി​​​​​​​​​​എം, എ​​​​​​​​​​ന്‍​സി​​​​​​​​​​പി (എ​​​​​​​​​സ്പി) തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ പാ​​​​​​​​​​ര്‍​ട്ടി​​​​​​​​​​ക​​​​​​​​​​ള്‍ വി​​​​​​​​​​മ​​​​​​​​​​ര്‍​ശ​​​​​​ന​​​​​​വു​​​​​​മാ​​​​​​യി രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. രാ​​​​​​ജ്യ​​​​​​ത്തെ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യെ സം​​​​​​ഘ​​​​​​പ​​​​​​രി​​​​​​വാ​​​​​​റി​​​​​​ന്‍റെ പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ശാ​​​​​​ല​​​​​​യാ​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​മാ​​​​​​ണി​​​​​​തെ​​​​​​ന്ന് അ​​​​​​വ​​​​​​ർ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടു​​​​​​ന്നു.

മു​​​​​​ന്‍ എ​​​​​​ബി​​​​​​വി​​​​​​പി ദേ​​​​​​ശീ​​​​​​യ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യും ജെ​​​​​​എ​​​​​​ന്‍യു പ്ര​​​​​​ഫ​​​​​​സ​​​​​​റു​​​​​​മാ​​​​​​യ വ​​​​​​ന്ദ​​​​​​ന മി​​​​​​ശ്ര, എ​​​​​​ബി​​​​​​വി​​​​​​പി​​​​​​യി​​​​​​ല്‍ സം​​​​​​ഘ​​​​​​ട​​​​​​നാ ചു​​​​​​മ​​​​​​ത​​​​​​ല​​​​​​ക​​​​​​ള്‍ വ​​​​​​ഹി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള, ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ഉ​​​​​​പ​​​​​​ദേ​​​​​​ഷ്‌​​​​​​ടാ​​​​​​വാ​​​​​​യി വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ വി​​​​​​ദ​​​​​​ഗ്ധ​​​​​​ന്‍ യ​​​​​​ദു​​​​​​നാ​​​​​​ഥ് ദേ​​​​​​ശ്പാ​​​​​​ണ്ഡെ, പൂ​​​​​​ന ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യു​​​​​​ള്ള ജ്ഞാ​​​​​​ന​​​​​​പ്ര​​​​​​ബോ​​​​​​ധി​​​​​​നി​​​​​​യി​​​​​​ലെ പ്ര​​​​​​ശാ​​​​​​ന്ത് ദി​​​​​​വേ​​​​​​ക്ക​​​​​​ര്‍, റാം​​​​​​ഭാ​​​​​​വു മ​​​​​​ല്‍ഗി പ്ര​​​​​​ബോ​​​​​​ധി​​​​​​നി​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ഇ​​​​​​ന്ത്യ​​​​​​ന്‍ ഇ​​​​​​ന്‍സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് ലീ​​​​​​ഡ​​​​​​ര്‍ഷി​​​​​​പ്പ് പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ച ഒ​​​​​​രു ജേ​​​​​​ണ​​​​​​ലി​​​​​​ന്‍റെ എ​​​​​​ഡി​​​​​​റ്റോ​​​​​​റി​​​​​​യ​​​​​​ല്‍ ബോ​​​​​​ര്‍ഡം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്ന ജെ​​​​​​എ​​​​​​ന്‍യു വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ വി​​​​​​ദ​​​​​​ഗ്ധ​​​​​​ന്‍ ര​​​​​​വി ര​​​​​​മേ​​​​​​ശ് ച​​​​​​ന്ദ്ര ശു​​​​​​ക്ല എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ നി​​​​​​യ​​​​​​മ​​​​​​ന​​​​​​മാ​​​​​​ണ് വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യ​​​​​​ത്. 

ജെ​​​​​​എ​​​​​​ന്‍യു, ഡ​​​​​​ല്‍ഹി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്‌​​​​​​സി​​​​​​റ്റി, ഇ​​​​​​ഗ്‌​​​​​​നോ, നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ ലോ ​​​​​​യൂ​​​​​​ണി​​​​​​വേ​​​​​​ഴ്‌​​​​​​സി​​​​​​റ്റി ഡ​​​​​​ല്‍ഹി, ജി​​​​​​ന്‍ഡാ​​​​​​ല്‍ ഗ്ലോ​​​​​​ബ​​​​​​ല്‍ ലോ ​​​​​​സ്‌​​​​​​കൂ​​​​​​ള്‍, പോ​​​​​​ണ്ടി​​​​​​ച്ചേ​​​​​​രി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്‌​​​​​​സി​​​​​​റ്റി, ഉ​​​​​​ത്ക​​​​​​ല്‍ യൂ​​​​​​ണി​​​​​​വേ​​​​​​ഴ്‌​​​​​​സി​​​​​​റ്റി എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലെ ഫാ​​​​​​ക്ക​​​​​​ല്‍റ്റി അം​​​​​​ഗ​​​​​​ങ്ങ​​​​​​ളും സ്‌​​​​​​കൂ​​​​​​ള്‍ അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രും എ​​​​​​ന്‍സി​​​​​​ഇ​​​​​​ആ​​​​​​ര്‍ടി അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക വി​​​​​​ദ​​​​​​ഗ്ധ​​​​​​രും അ​​​​​​ട​​​​​​ക്കം 20 അം​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് പാ​​​​​​ന​​​​​​ലി​​​​​​ലു​​​​​​ള്ള​​​​​​ത്. ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​യി​​​​​​ലെ നി​​​​​​ട്ടെ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ലാ വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റും പ്ര​​​​​​മു​​​​​​ഖ അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക വി​​​​​​ദ​​​​​​ഗ്ധ​​​​​​നു​​​​​​മാ​​​​​​യ സ​​​​​​ന്ദീ​​​​​​പ് ശാ​​​​​​സ്ത്രി​​​​​​യാ​​​​​​ണ് സ​​​​​​മി​​​​​​തി​​​​​​യു​​​​​​ടെ ത​​​​​​ല​​​​​​വ​​​​​​ൻ. 11, 12 ക്ലാ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു​​​​​​ള്ള പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ൾ ത​​​​​​യാ​​​​​​റാ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് സ​​​​​​മി​​​​​​തി​​​​​​യു​​​​​​ടെ ചു​​​​​​മ​​​​​​ത​​​​​​ല.

ബി​​​​​​ജെ​​​​​​പി ന​​​​​​യി​​​​​​ക്കു​​​​​​ന്ന എ​​​​​​ൻ​​​​​​ഡി​​​​​​എ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു കീ​​​​​​ഴി​​​​​​ൽ പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​രു​​​​​​ത്തി​​​​​​യ കാ​​​​​​ത​​​​​​ലാ​​​​​​യ തി​​​​​​രു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ നേരത്തേത​​​​​ന്നെ വി​​​​​​വാ​​​​​​ദ​​​​​ക്കൊ​​​​​ടു​​​​​ങ്കാ​​​​​റ്റു​​​​​യ​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. 11, 12 ക്ലാ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലെ പൊ​​​​​​ളി​​​​​​റ്റി​​​​​​ക്ക​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സ് പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് ബാ​​​​​​ബ​​​​​​റി മ​​​​​​സ്ജി​​​​​​ദി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു പ​​​​​​ക​​​​​​രം ‘മൂ​​​​​​ന്ന് മി​​​​​​നാ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ള്ള നി​​​​​​ർ​​​​​​മി​​​​​​തി’എ​​​​​​ന്നു മാ​​​​​​റ്റി​​​​​​യ​​​​​​തും അ​​​​​​യോ​​​​​​ധ്യ​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ ചു​​​​​​രു​​​​​​ക്കി​​​​​​യ​​​​​​തും ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷം​​​​​​മു​​​​​​മ്പാ​​​​​​ണ്. പ​​​​​​തി​​​​​​നൊ​​​​​​ന്നാം ക്ലാ​​​​​​സി​​​​​​ലെ പൊ​​​​​​ളി​​​​​​റ്റി​​​​​​ക്ക​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സ് പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ലെ ‘മ​​​​​​തേ​​​​​​ത​​​​​​ര​​​​​​ത്വം’​​എ​​​​​​ന്ന അ​​​​​​ധ്യാ​​​​​​യ​​​​​​ത്തി​​​​​​ൽ, “2002ൽ ​​​​​​ഗു​​​​​​ജ​​​​​​റാ​​​​​​ത്തി​​​​​​ലു​​​​​​ണ്ടാ​​​​​​യ ഗോ​​​​​​ധ്ര​​​​​​ന​​​​​​ന്ത​​​​​​ര ക​​​​​​ലാ​​​​​​പ​​​​​​ത്തി​​​​​​ൽ ആ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം ആ​​​​​​ളു​​​​​​ക​​​​​​ൾ, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് മു​​​​​​സ്‌​​​ലിം​​​​​​ക​​​​​​ൾ കൂ​​​​​​ട്ട​​​​​​ക്കൊ​​​​​​ല ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ടു” ​​എ​​​​​​ന്നാ​​​​​​ണ് മു​​​​​​മ്പ് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ ‘മു​​​​​​സ്‌​​​ലിം​​​​​​ക​​​​​​ൾ’ എ​​​​​​ന്ന വാ​​​​​​ക്ക്  ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി “2002ൽ ​​​​​​ഗു​​​​​​ജ​​​​​​റാ​​​​​​ത്തി​​​​​​ലു​​​​​​ണ്ടാ​​​​​​യ ഗോ​​​​​​ധ്ര​​​​​​ന​​​​​​ന്ത​​​​​​ര ക​​​​​​ലാ​​​​​​പ​​​​​​ത്തി​​​​​​ൽ ആ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം ആ​​​​​​ളു​​​​​​ക​​​​​​ൾ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു” എ​​​​​​ന്ന് മാ​​​​​​ത്ര​​​​​​മാ​​​​​​ക്കി മാ​​​​​​റ്റു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ന​​​​​​മ്മു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും ഒ​​​​​​രു പ്ര​​​​​​ത്യേ​​​​​​ക വി​​​​​​ഭാ​​​​​​ഗ​​​​​​ത്തെ മാ​​​​​​യ്ച്ചു​​​​​​ക​​​​​​ള​​​​​​യാ​​​​​നു​​​​​ള്ള ശ്ര​​​​​മം ആ ​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള വം​​​​​​ശ​​​​​​ഹ​​​​​​ത്യ​​​​​​യി​​​​​​ലേ​​​​​​ക്കാ​​​​​​ണ് ന​​​​​​യി​​​​​​ക്കാ​​​​​​റു​​​​​​ള്ള​​​​​​തെ​​​​​​ന്ന് ജെ​​​​​​എ​​​​​​ൻ​​​​​​യു​​​​​​വി​​​​​​ലെ സ​​​​​​മ​​​​​​കാ​​​​​​ലി​​​​​​ക ഇ​​​​​​ന്ത്യ​​​​​​ൻ ച​​​​​​രി​​​​​​ത്രവി​​​​​​ഭാ​​​​​​ഗം പ്ര​​​​​​ഫ​​​​​​സ​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്ന ആ​​​​​​ദി​​​​​​ത്യ മു​​​​​​ഖ​​​​​​ർ​​​​​​ജി അ​​​​​​ന്നു​​​​​​ത​​​​​​ന്നെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പു ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്നു.

ഓ​​​​​​രോ മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ​​​​​​യും ഉ​​​​​​ള്ളി​​​​​​ലു​​​​​​ള്ള ഹി​​​​​​ന്ദു​​​​​​വി​​​​​​നെ ഉ​​​​​​ണ​​​​​​ർ​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണ് വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ ല​​​​​​ക്ഷ്യ​​​​​​മെ​​​​​​ന്ന ‘വി​​​​​​ചാ​​​​​​ര​​​​​​ധാ​​​​​​ര’​​യാ​​​​​​ണ് സം​​​​​​ഘ​​​​​​പ​​​​​​രി​​​​​​വാ​​​​​​റി​​​​​​ന്‍റെ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​നം. ഈ ​​​​​​കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ട് ന​​​​​​ട​​​​​​പ്പാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ​​​​​​മ്പ്ര​​​​​​ദാ​​​​​​യം അ​​​​​​ടി​​​​​​മു​​​​​​ടി മാ​​​​​​റ്റേ​​​​​​ണ്ട​​​​​​തു​​​​​​ണ്ടെ​​​​​​ന്ന് ഗോ​​​​​​ൾ​​​​​​വ​​​​​​ൾ​​​​​​ക്ക​​​​​​ർ ത​​​​​​ന്‍റെ പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ൽ നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. സം​​​​​ഘ​​​​​പ​​​​​രി​​​​​വാ​​​​​ർ രാ​​​​​ഷ്‌​​​​​ട്ര​​​​​സ​​​​​ങ്ക​​​​​ൽ​​​​​പ​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടാ​​​​​ത്ത ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ളെ​​​​​യും ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റു​​​​​കാ​​​​​രെ​​​​​യും പു​​​​​റ​​​​​ന്ത​​​​​ള്ള​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​വി​​​​​വ​​​​​ത്ക​​​​​ര​​​​​ണം അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് ഗോ​​​​​ൾ​​​​​വ​​​​​ൾ​​​​​ക്ക​​​​​ർ ‘വി​​​​​ചാ​​​​​ര​​​​​ധാ​​​​​ര’​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​ത്. 

ഫാ​​​​​സി​​​​​സ്റ്റ് ചി​​​​​ന്താ​​​​​ധാ​​​​​ര​​​​​യി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ എ​​​​​തി​​​​​ർ​​​​​പ്പു​​​​​ക​​​​​ളോ ഭി​​​​​ന്നാ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ളോ വി​​​​​ല​​​​​പ്പോ​​​​​കി​​​​​ല്ല. ന​​​​​മ്മു​​​​​ടെ രാ​​​​​ജ്യ​​​​​ത്തെ മു​​​​​ഖ്യ പ്ര​​​​​തി​​​​​പ​​​​​ക്ഷക​​​​​ക്ഷി​​​​​ക​​​​​ൾ ഈ ​​​​​അ​​​​​പ​​​​​ക​​​​​ടം വേ​​​​​ണ്ട​​​​​ത്ര ഗൗ​​​​​ര​​​​​വ​​​​​ത്തോ​​​​​ടെ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ടോ എ​​​​​ന്നു സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ട്. നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ൽ വെ​​​​​ള്ളം ചേ​​​​​ർ​​​​​ത്തും മൃ​​​​​ദു​​​ഹി​​​​​ന്ദു​​​​​ത്വ​​​​​ത്താ​​​​​ൽ മു​​​​​ഖം​​​​​ മി​​​​​നു​​​​​ക്കി​​​​​യും അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ന്‍റെ ഇ​​​​​ട​​​​​നാ​​​​​ഴി​​​​​ക​​​​​ളി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്താ​​​​​നു​​​​​ള്ള വ​​​​​ഴി​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​വ​​​​​ർ ചി​​​​​ന്തി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ക്കേ​​​​​ണ്ട ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യോ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സം​​​​​വി​​​​​ധാ​​​​​നം ത​​​​​ന്നെ​​​​​യോ അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​മോ എ​​​​​ന്ന ചോ​​​​​ദ്യം ക​​​​​ണ്ടി​​​​​ല്ലെ​​​​​ന്നു ന​​​​​ടി​​​​​ക്കു​​​​​ന്ന​​​​​ത് വി​​​​​നാ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​കും. സ്വ​​​​​ർ​​​​​ണ​​​​​ത്തേ​​​​​ക്കാ​​​​​ൾ വി​​​​​ല​​​​​യു​​​​​ണ്ട് ഗാ​​​​​ന്ധി​​​​​ജി​​​​​യും മ​​​​​റ്റു രാ​​​​​ഷ്‌​​​​​ട്ര​​​​​ശി​​​​​ൽ​​​​​പി​​​​​ക​​​​​ളും ഉ‍യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ച്ച സ​​​​​ത്യ​​​​​ത്തി​​​​​ന്. 

Editorial

ക​രു​വാ​റ്റ​ക്ക​ണ്ണാ​ടി​യി​ൽ മു​ഖം നോ​ക്കാം

‘നൂ​റു സം​ശ​യ​ങ്ങ​ൾ ഒ​ന്നി​ച്ചു​വ​ച്ചാ​ലും ഒ​രു തെ​ളി​വാ​കി​ല്ല.’ (കു​റ്റ​വും ശി​ക്ഷ​യും-​ദ​സ്ത​യേ​വ്സ്കി) ആ​ല​പ്പു​ഴ ക​രു​വാ​റ്റ​യി​ൽ ഒ​മ്പ​താം​ക്ലാ​സു​കാ​രി അ​ടു​ത്ത ബ​ന്ധു​വി​നെ കൂ​ട്ടു​കാ​രെ വി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ആ​രു​ടെ​യും ഉ​ള്ളു പൊ​ള്ളി​ക്കു​ന്ന​താ​യി​രു​ന്നു. ത​ക​ർ​ന്ന കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ വേ​ദ​ന​ക​ളും മാ​താ​പി​താ​ക്ക​ൾ ജീ​വി​ച്ചി​രി​ക്കെ അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന അ​നാ​ഥ​ത്വ​വു​മൊ​ക്കെ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. എ​ന്നി​രി​ക്കി​ലും, കു​ട്ടി​ക്കാ​ല​ത്തു സ്നേ​ഹം കി​ട്ടാ​ത്ത​ത് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ന്യാ​യീ​ക​ര​ണ​മാ​ക്കു​ന്ന​ത് സൂ​ക്ഷി​ച്ചു​വേ​ണം. അ​തു കോ​ട​തി​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ നി​ശ്ച​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. പോ​ലീ​സ് ഉ​ൾ​പ്പെ​ടെ ആ​രും തി​ടു​ക്ക​ത്തി​ൽ നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​തും പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തും ഉ​ചി​ത​മ​ല്ല. കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്കു ത​ങ്ങ​ളു​ടെ ഭാ​ഗം പ​റ​യാ​ൻ അ​വ​സ​ര​മി​ല്ലെ​ന്നി​രി​ക്കെ, തെ​ളി​വി​ല്ലാ​തെ സം​ശ​യ​ക്കൂ​ട്ടി​ലും പ്ര​തി​ക്കൂ​ട്ടി​ലു​മാ​ക്ക​രു​ത്; പ്ര​ത്യേ​കി​ച്ചും പീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ. അ​തേ​സ​മ​യം, ക​രു​വാ​റ്റ​ക്ക​ണ്ണാ​ടി സ​മൂ​ഹ​ത്തി​നു​നേ​ർ​ക്കു തി​രി​ച്ചു​വ​യ്ക്കു​ക​യും വേ​ണം. അ​പ്പോ​ൾ കാ​ണാം ത​ക​ർ​ന്ന കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ ഏ​കാ​കി​ക​ളാ​കു​ന്ന, അ​നാ​ഥ​രാ​കു​ന്ന, സ​മ​നി​ല തെ​റ്റു​ന്ന, കു​റ്റ​വാ​ളി​ക​ളാ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു കു​ഞ്ഞു​ങ്ങ​ളു​ടെ ദൈ​ന്യ​മു​ഖം. പ​ല​രും വ്യാ​ജ​സ്നേ​ഹി​ത​രി​ലേ​ക്കും സ​മൂ​ഹ​മാ​ധ്യ​മ-​ല​ഹ​രി​ച്ച​ന്ത​ക​ളി​ലേ​ക്കും ഒ​ളി​ച്ചോ​ടു​ന്നു. 

ഒമ്പ​താം ക്ലാ​സു​കാ​രി ബ​ന്ധു​വാ​യ വ​യോ​ധി​ക​നെ കൊ​ല്ലാ​ൻ ആ​ൺ​സു​ഹൃ​ത്തി​നും കൂ​ട്ടു​കാ​ർ​ക്കും നി​ർ​ദേ​ശം കൊ​ടു​ക്കു​ന്ന​തും  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ അ​തു വി​ദ​ഗ്ധ​മാ​യി ചെ​യ്ത​ശേ​ഷം വീ​ഡി​യോ പെ​ൺ​കു​ട്ടി​യെ കാ​ണി​ക്കു​ന്ന​തും ക​വ​ർ​ച്ച​ന​ട​ത്തു​ന്ന​തും കു​റ്റ​ബോ​ധ​മി​ല്ലാ​തെ സം​ഭ​വം വി​ശ​ദീ​ക​രി​ക്കു​ന്ന​തു​മൊ​ക്കെ പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണം. ഇ​തൊ​ക്കെ ചെ​യ്ത കു​ട്ടി​ക​ൾ​ത​ന്നെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​യാ​ൾ മോ​ശ​മാ​യി ദേ​ഹ​ത്തു സ്പ​ർ​ശി​ച്ചെ​ന്ന മൊ​ഴി​യും കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഫോ​ൺ ഉ​പ​യോ​ഗ​വും ആ​ൺ​സൗ​ഹൃ​ദ​ങ്ങ​ളും വീ​ട്ടി​ൽ വൈ​കി​യെ​ത്തി​യ​തു​മൊ​ക്കെ ത​ട​ഞ്ഞ​താ​ണ് പ്ര​കോ​പ​ന​മാ​യ​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​മു​ണ്ട്. ഇ​രു​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ട്ടെ. സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് കൊ​ല്ലാ​നും ക​വ​ർ​ച്ച ചെ​യ്യാ​നും ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​പ്പോ​ലെ തെ​രു​വി​ൽ അ​ഴി​ഞ്ഞാ​ടാ​നും സ​ഹ​പാ​ഠി​ക​ളെ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ക്കാ​നും ക്രൂ​ര​മാ​യ റാ​ഗിം​ഗി​നു വി​ധേ​യ​രാ​ക്കാ​നും ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നും പെ​ൺ​കു​ട്ടി​ക​ളെ അ​പ​മാ​നി​ക്കാ​നും മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ക്കാ​നു​മൊ​ക്കെ കു​ട്ടി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ ആ ​സാ​ഹ​ച​ര്യ​ങ്ങ​ളെ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്യേ​ണ്ട​തു​ണ്ട്. പ​ക്ഷേ, അ​തൊ​ക്കെ കൊ​ടും​കു​റ്റ​കൃ​ത്യ​ങ്ങ​ളെ നി​സാ​ര​വ​ത്ക​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​രു​ത്. എ​ല്ലാ​യ്പോ​ഴും കു​റ്റ​കൃ​ത്യ​ങ്ങ​ളെ സാ​ഹ​ച​ര്യ​ങ്ങ​ൾ​കൊ​ണ്ടു ഹ​രി​ച്ചാ​ൽ നീ​തി കി​ട്ടി​ല്ല. 

കു​ടും​ബ​ത്തി​ൽ​നി​ന്നു സ്നേ​ഹ​വും ക​രു​ത​ലും കി​ട്ടാ​ത്ത​തി​നാ​ലോ അ​വ കൂ​ടി​പ്പോ​യ​തു​കൊ​ണ്ടോ അ​ക്ര​മി​ക​ളാ​യ​വ​രു​ടെ ഇ​ര​ക​ളാ​കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ര​ല്ല മ​റ്റു മ​നു​ഷ്യ​ർ. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഡ​ൽ​ഹി​യി​ൽ നി​ർ​ഭ​യ​യെ ബ​ലാ​ത്സം​ഗം ന​ട​ത്തി കൊ​ന്ന​വ​രു​ടെ​യും പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ സി​ദ്ധാ​ർ​ഥി​നെ ആ​ക്ര​മി​ച്ച് മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട​വ​രു​ടെ​യും തെ​രു​വി​ൽ ഏ​റ്റു​മു​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ​യു​മൊ​ക്കെ പൂ​ർ​വ​കാ​ലം പ​രി​ശോ​ധി​ച്ചാ​ൽ അ​തി​നൊ​ക്കെ കാ​ര​ണ​മാ​യി വ​ള​ർ​ത്തു​ദോ​ഷ​വും ചീ​ത്ത കൂ​ട്ടു​കെ​ട്ടും മു​ത​ൽ അ​ക്ര​മ​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പി​ന്തു​ണ​വ​രെ പ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​കും. അ​തു​വ​ച്ചു ന്യാ​യീ​ക​രി​ച്ചാ​ൽ പി​ന്നെ കു​റ്റ​വാ​ളി​ക​ളി​ല്ല.  സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ശി​ക്ഷ​യു​ടെ തീ​വ്ര​ത നി​ശ്ച​യി​ക്കേ​ണ്ട​ത് കോ​ട​തി​യാ​ണ്. അ​തി​നു​മു​മ്പ്, സ​ഹ​താ​പ ചാ​യം പൂ​ശി കു​റ്റ​വാ​ളി​ക​ളെ പു​ലി​ക​ളി​ക്കി​റ​ക്ക​രു​ത്. 

ക​രു​വാ​റ്റ സം​ഭ​വ​ത്തി​ന്‍റെ ഗൂ​ഢാ​ർ​ഥ​ങ്ങ​ൾ  പോ​ലീ​സും മ​നഃ​ശാ​സ്ത്ര​ജ്ഞ​രും കോ​ട​തി​യു​മൊ​ക്കെ ക​ണ്ടെ​ത്ത​ട്ടെ. പ​ക്ഷേ, വി​പ​ണി​സാ​ധ്യ​ത ല​ക്ഷ്യ​മി​ട്ട് നി​ർ​മി​ക്കു​ന്ന അ​ക്ര​മാ​സ​ക്ത സി​നി​മ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​ക​ല​ചി​ന്ത​ക​ളും വി​ൽ​പ​ന​കേ​ന്ദ്രീ​കൃ​ത അ​ൽ​ഗോ​രി​ത​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നു ല​ഭ്യ​ത​യും ശി​ഥി​ല​മാ​യ കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​മൊ​ക്കെ ഉ​ള്ള​ട​ത്തോ​ളം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​നി​ന്നു കു​ട്ടി​ക​ളെ അ​ക​റ്റാ​ൻ പ​രി​മി​തി​യു​ണ്ട്. അ​തെ​ന്താ​യാ​ലും, ഇ​ത്ത​രം അ​ത്യ​പൂ​ർ​വ​സം​ഭ​വ​ങ്ങ​ൾ നി​രാ​ശ​യ്ക്കു കാ​ര​ണ​മ​ല്ല. പാ​ർ​ട്ടി​ക്കൊ​ടി പി​ടി​ക്കു​ന്ന​വ​രേ​ക്കാ​ൾ പ്ര​തി​ക​ര​ണ​ശേ​ഷി​യും സ്വ​ത​ന്ത്ര​ചി​ന്ത​യും രാ​ഷ്‌​ട്രീ​യ​ബോ​ധ​വു​മു​ള്ള കു​ട്ടി​ക​ൾ പു​റ​ത്തു​ണ്ടെ​ന്ന് നീ​റ്റ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ തെ​ളി​യി​ച്ചു. എ​ത്ര ആ​വ​ർ​ത്തി​ച്ച് മൈ​ക്കി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടാ​ലും പ​ണ്ഡി​ത​വേ​ഷ​ത്തി​ലെ​ത്തി​യാ​ലും വ​ർ​ഗീ​യ അ​ജ​ൻ​ഡ​ക​ൾ​ക്കു കൈ​പൊ​ക്കി​ല്ലെ​ന്നും അ​വ​ർ തെ​ളി​യി​ച്ചു. പ്ര​തീ​ക്ഷ​ക​ൾ വ​ർ​ധി​ച്ചി​ട്ടേ​യു​ള്ളൂ. പ​ക്ഷേ, ഒ​ടു​വി​ല​ത്തെ കു​ട്ടി​യും മ​യ​ക്കു​മ​രു​ന്നും വി​ദ്വേ​ഷ​വും ക​ത്തി​യും താ​ഴെ​യി​ടു​വോ​ളം ഒ​രു സ​മൂ​ഹ​ത്തി​നും സം​തൃ​പ്ത​മാ​കാ​നാ​കി​ല്ല. 

Editorial

പി​എം കെ​യേ​ഴ്സ്; ച​വി​ട്ടി​പ്പി​ടി​ച്ച ‘ചാ​വു​പ​ണം’

മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും വി​ല​ങ്ങാ​ട്ടും മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്ന​തു ക​ണ്ടി​ട്ടും ന​യാ​പൈ​സ ന​ൽ​കാ​തെ പൂ​ഴ്ത്തി​വ​ച്ച ‘പി​എം കെ​യേ​ഴ്സ് ഫ​ണ്ട്’ മ​നു​ഷ്യ​ത്വ​മു​ള്ള​വ​രു​ടെ ഹൃ​ദ​യ​ത്തി​ലൂ​ടെ ഒ​രു വാ​ൾ​പോ​ലെ ക​ട​ന്നു​പോ​കു​ന്നു. അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ടി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു കോ​ടി രൂ​പ കെ​ട്ടി​ക്കി​ട​ക്കു​ന്നെ​ന്ന റി​പ്പോ​ർ​ട്ട് സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ത​ന്നെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

വ​യ​നാ​ടി​ന്‍റെ നി​ല​വി​ളി കേ​ട്ട് സം​സ്ഥാ​ന​ങ്ങ​ളും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രു​മൊ​ക്കെ ത​ങ്ങ​ളാ​ലാ​വും​വി​ധം സ​ഹാ​യി​ച്ച​പ്പോ​ഴും കേ​ന്ദ്ര​സ​ർ​ക്കാ​ർ പൊ​ട്ടി​ക്കാ​തെ ഒ​ളി​പ്പി​ച്ച ഈ ​കു​ടു​ക്ക ഇ​നി​യാ​ർ​ക്കു കൊ​ടു​ത്താ​ലും മ​ല​യാ​ളി​ക്കു സ​ന്തോ​ഷ​മേ​യു​ള്ളൂ. ന​മു​ക്ക് മ​നു​ഷ്യ​രാ​ണ് മു​ഖ്യം. പ​ക്ഷേ, ആ ​ഫ​ണ്ടി​ലെ ഓ​രോ ചി​ല്ലി​ക്കാ​ശി​ലും കേ​ര​ള​ത്തി​നു നി​ഷേ​ധി​ച്ച ‘ചാ​വു​പ​ണം’ എ​ന്നെ​ഴു​തി​യി​ട്ടു​ണ്ട്.

2024-25 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ൽ 8,452 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പു​ള്ള അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ആ ​വ​ർ​ഷം ചെ​ല​വ​ഴി​ച്ച​ത് വെ​റും 87.85 ല​ക്ഷം രൂ​പ. ഒ​രു ശ​ത​മാ​നം പോ​ലു​മി​ല്ല. 2024 ഓ​ഗ​സ്റ്റ് 10ന് ​പ്ര​ധാ​ന​മ​ന്ത്രി ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​യ​നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ആ​കാ​ശ​ത്തു​നി​ന്ന് അ​ദ്ദേ​ഹം മു​ണ്ട​ക്കൈ​യും ചൂ​ര​ൽ​മ​ല​യു​മൊ​ക്കെ ക​ണ്ടു. ഭൂ​മി​യി​ലി​റ​ങ്ങി ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ലെ മ​നു​ഷ്യ​രെ ക​ണ്ടു.

മേ​പ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പി​താ​വും സ​ഹോ​ദ​ര​ങ്ങ​ളു​മൊ​ക്കെ ന​ഷ്‌​ട​പ്പെ​ട്ട നൈ​സ എ​ന്ന കു​ഞ്ഞി​നെ ലാ​ളി​ച്ചു. ദു​രി​ത​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ഫോ​ട്ടോ എ​ല്ലാ​യി​ട​ത്തു​മെ​ത്തി. പ​ക്ഷേ, സ​ഹാ​യം ദു​രി​ത​മേ​ഖ​ല​യി​ലെ​ത്തി​യി​ല്ല. കോ​ട​തി​ക​ൾ​ക്കു​പോ​ലും കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടേ​ണ്ടി​വ​ന്നു. മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല നി​വാ​സി​ക​ളു​ടെ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി ചെ​യ​ർ​മാ​നും ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ, ധ​ന​കാ​ര്യ മ​ന്ത്രി​മാ​ർ എ​ക്സ് ഒ​ഫീ​ഷ്യോ അം​ഗ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി നാ​മ​നി​ർ​ദേ​ശം ചെ​യ്ത ര​ണ്ട് അം​ഗ​ങ്ങ​ളു​മു​ള്ള സം​വി​ധാ​ന​മാ​ണ് കേ​ര​ള​ത്തെ ച​വി​ട്ടി​ത്തേ​ച്ച​ത്. പൊ​തു​ജ​നാ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യോ, മ​നു​ഷ്യ​നി​ർ​മി​ത​മോ പ്ര​കൃ​തി​ദ​ത്ത​മോ ആ​യ മ​റ്റേ​തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് പി​എം കെ​യേ​ഴ്സ് ഫ​ണ്ട്. എ​ന്നാ​ൽ, 2020 മാ​ർ​ച്ച് മു​ത​ൽ 2025 മാ​ർ​ച്ച് 31 വ​രെ​യു​ള്ള അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഫ​ണ്ടി​ന്‍റെ അ​ഞ്ചി​ലൊ​ന്നു (18.7 ശ​ത​മാ​നം) മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്.

പി​എം കെ​യേ​ഴ്സ് ഫ​ണ്ട്, പി​എം ദേ​ശീ​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട്, ദേ​ശീ​യ പ്ര​തി​രോ​ധ ഫ​ണ്ട് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യ​ങ്ങ​ൾ​പോ​ലും അ​നു​വ​ദി​ക്കേ​ണ്ടെ​ന്നാ​ണ് ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ൽ​കി​യ നി​ർ​ദേ​ശം. ഇ​തു പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​രി​നു ക​ണ​ക്കു പ​റ​യാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പ​ക്ഷേ, വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സി​ജെ​പി സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി.

സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്‌​കെ​യ്ക്ക് വി​ദേ​ശ​ത്ത് പ​ഠി​ക്കാ​നാ​യു​ള്ള പ​ണം എ​വി​ടെ​നി​ന്നാ​ണെ​ന്ന് ബി​ജെ​പി സ​മൂ​ഹ​മാ​ധ്യ​മ​ക്കാ​ർ വ​ലി​യ​വാ​യി​ൽ ചോ​ദ്യ​മു​ന്ന​യി​ച്ചു. ഇ​തി​ന്‍റെ വി​വ​രം ആ​വ​ശ്യ​പ്പെ​ട്ട് സൂ​റ​റ്റി​ലെ ഒ​രു ബി​ജെ​പി​ക്കാ​ര​ൻ ആ​ർ​ടി​ഐ ഫ​യ​ൽ ചെ​യ്തി​ട്ടു​മു​ണ്ട്. വ​ടി കൊ​ടു​ത്ത് അ​ടി വാ​ങ്ങി. ഒ​രു ചാ​ന​ൽ ച​ർ​ച്ച​യി​ൽ ഈ ​ചോ​ദ്യ​മു​യ​ർ​ന്ന​പ്പോ​ൾ, “സി​ജെ​പി​ക്ക് ഫ​ണ്ടി​ങ് പി​എം കെ​യേ​ഴ്‌​സി​ൽ​നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​ത്” എ​ന്ന മ​റു​പ​ടി​യാ​ണ് വ​ക്താ​വ് അ​ശു​തോ​ഷ് രം​ഗ ന​ൽ​കി​യ​ത്. പി​ന്നാ​ലെ പി​എം കെ​യേ​ഴ്‌​സ് ഫ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നു. ഇ​തി​നൊ​ടു​വി​ലാ​ണ് ക്രൂ​ര​വും ദു​രൂ​ഹ​വു​മാ​യ പൂ​ഴ്ത്തി​വ​യ്പ് പു​റ​ത്താ​യ​ത്.

ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട ന​ഷ്‌​ട​പ​രി​ഹാ​രം മു​ട​ങ്ങി​യി​രി​ക്കേ, ദേ​ശീ​യ ദു​ര​ന്ത​പ്ര​തി​ക​ര​ണ​നി​ധി​യി​ൽ (എ​ൻ​ഡി​ആ​ർ​എ​ഫ്) സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റാ​നാ​യി അം​ഗീ​ക​രി​ച്ച തു​ക​യി​ൽ 53 ശ​ത​മാ​ന​വും ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്ന സി​എ​ജി റി​പ്പോ​ർ​ട്ടും വ​ന്നി​ട്ടു​ണ്ട്. 2024-25ൽ 11,474 ​കോ​ടി വി​ട്ടു​ന​ൽ​കാ​ൻ അ​നു​മ​തി​യാ​യി​ട്ടും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റി​യ​ത് 5356 കോ​ടി മാ​ത്രം. കേ​ന്ദ്ര ദു​ര​ന്ത​ല​ഘൂ​ക​ര​ണ ഫ​ണ്ടി (എ​ൻ​ഡി​എം​എ​ഫ്)​ൽ​നി​ന്നു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച 2,868 കോ​ടി​യി​ൽ 719.72 കോ​ടി മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്; നാ​ലി​ലൊ​ന്ന്. മ​നു​ഷ്യ​ർ ന​ര​കി​ക്കു​ന്പോ​ൾ ദു​രി​താ​ശ്വാ​സ​മാ​കേ​ണ്ട നി​ധി​ക്കു മു​ക​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭൂ​ത​ത്തെ​പ്പോ​ലെ ക​യ​റി​യി​രി​ക്കു​ക​യാ​ണ്. എ​ന്തൊ​രു ദു​ര​ന്ത​മാ​ണി​ത്; പ്ര​കൃ​തി​യെ​ത്ര ഭേ​ദം!

Editorial

റെ​യി​ൽ​വേ​യു​ടെ വൃ​ത്തി​കേ​ട് കു​ടി​വെ​ള്ള​ത്തി​ലും ക​ല​ക്കി

ട്രെ​യി​നി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ സ്റ്റേ​ഷ​നി​ലെ​ത്തു​ന്പോ​ൾ കു​പ്പി​യു​മാ​യി ഓ​ടു​ന്ന യാ​ത്രി​ക​രെ​യും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ച​തി​ച്ചു. കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ പ​ല സ്റ്റേ​ഷ​നു​ക​ളി​ലെ​യും കു​ടി​വെ​ള്ള​ത്തി​ൽ ഇ ​കോ​ളി ബാ​ക്‌​ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യെ​ന്ന് കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ (സി​എ​ജി) റി​പ്പോ​ർ​ട്ട്. ഈ ​കോ​ളി ബാ​ക്‌​ടീ​രി​യ എ​ത്തു​ന്ന​ത് പ്ര​ധാ​ന​മാ​യും മ​നു​ഷ്യ​വി​സ​ർ​ജ്യ​ത്തി​ൽ​നി​ന്നാ​ണെ​ന്ന് സ​ർ​ക്കാ​രി​നും റെ​യി​ൽ​വേ​യ്ക്കും അ​റി​യാം. പ​ക്ഷേ, അ​വ​ർ കു​ടി​ക്കു​ന്ന​ത് ഈ ​വെ​ള്ള​മ​ല്ല​ല്ലോ. ദി​വ​സം മൂ​ന്നു​കോ​ടി യാ​ത്ര​ക്കാ​രെ​ങ്കി​ലും ക​യ​റി​യി​റ​ങ്ങു​ന്ന, പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 2.75 ല​ക്ഷം കോ​ടി രൂ​പ വ​രു​മാ​ന​മു​ള്ള പ്ര​സ്ഥാ​ന​മാ​ണ് ഇ​ത്ര ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​വി​ടെ​യു​മി​വി​ടെ​യും ആ​ഡം​ബ​ര ട്രെ​യി​നു​ക​ളും സ്റ്റേ​ഷ​നു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തു​ന്ന ഭ​ര​ണ-​ഉ​ദ്യോ​ഗ പ്ര​മാ​ണി​മാ​ർ യാ​ത്ര​ക്കാ​ർ​ക്കു​ള്ള പൈ​പ്പി​ൽ​നി​ന്നു വെ​ള്ളം കു​ടി​ച്ച് ടോ​യ്‌​ല​റ്റി​ലൊ​ന്ന് ഇ​രു​ന്നി​ട്ടും മ​ട​ങ്ങ​ട്ടെ. അ​പ്പോ​ഴ​റി​യും, ഇ ​കോ​ളി ബാ​ക്‌​ടീ​രി​യ റെ​യി​ൽ​വേ നി​ർ​മി​ത മാ​ലി​ന്യ​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണെ​ന്ന്.

രാ​ജ്യ​ത്തെ നാ​ല് റെ​യി​ൽ​വേ സോ​ണു​ക​ളി​ലെ എ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള വാ​ട്ട​ർ കൂ​ള​റു​ക​ളി​ലാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ, വ​യ​റി​ള​ക്കം, വൃ​ക്ക ത​ക​രാ​റു​ക​ൾ എ​ന്നി​വ​യ്ക്കു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഇ ​കോ​ളി ബാ​ക്‌​ടീ​രി​യ. ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ലെ പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, സൗ​ത്ത് സെ​ൻ​ട്ര​ലി​ലെ ഹൈ​ദ​രാ​ബാ​ദ്, സെ​ൻ​ട്ര​ലി​ലെ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സ്, ഭി​വ​ണ്ടി റോ​ഡ്, ക​ല്യാ​ൺ, ലോ​ന​വാ​ല, ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ലെ മ​ധു​പു​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ വെ​ള്ള​ത്തി​ലും ബാ​ക്‌​ടീ​യ ഉ​ണ്ട്. മ​റ്റു വൃ​ത്തി​കേ​ടു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 512 സ​ബ് അ​ർ​ബ​ൻ ഇ​ത​ര ഗ്രേ​ഡ് സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ വൃ​ത്തി​യു​ള്ള ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നു ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന ന​ട​ത്തി​യ 512 സ്റ്റേ​ഷ​നു​ക​ളി​ലെ 458 സ്റ്റേ​ഷ​നു​ക​ളി​ലും മി​നി​മം അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ല.

സി​എ​ജി ക​ണ്ടെ​ത്തി​യ​ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ സ്ഥി​തി​യാ​ണ്. പ​ല ട്രെ​യി​നു​ക​ളും മാ​ലി​ന്യ​വ​ണ്ടി​ക​ളാ​യി. ടോ​യ്‌​ലെ​റ്റു​ക​ളി​ൽ നി​വൃ​ത്തി​യു​ണ്ടെ​ങ്കി​ൽ ആ​ളു​ക​ൾ ക​യ​റി​ല്ല. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലാ​ണെ​ങ്കി​ൽ യാ​ത്ര തു​ട​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വൃ​ത്തി​ഹീ​ന​മാ​കും. ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലെ സ്ഥി​തി കൂ​ടു​ത​ൽ പ​രി​താ​പ​ക​ര​മാ​ണ്. ആ​വ​ശ്യ​ത്തി​നു വെ​ള്ള​മി​ല്ലാ​ത്ത​തും ശു​ചി​യാ​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തു​മാ​ണ് മു​ഖ്യ​കാ​ര​ണ​ങ്ങ​ൾ. ട്രെ​യി​നി​ലെ വെ​ള്ളം വാ​യ ക​ഴു​കാ​ൻ​പോ​ലും മി​ക്ക യാ​ത്ര​ക്കാ​രും ഉ​പ​യോ​ഗി​ക്കാ​റി​ല്ല. പ്ലാ​സ്റ്റി​ക്കും ഭ​ക്ഷ​ണാ​വ​ശി​ഷ്‌​ട​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള പാ​ത്രം നി​റ​ഞ്ഞു​ക​വി​ഞ്ഞ് കി​ട​ക്കു​ന്ന​തും പ​തി​വാ​ണ്. എ​ലി, പാ​റ്റ, പാ​ന്പ് തു​ട​ങ്ങി​യ​വ​യ്ക്ക് ആ​വ​ശ്യ​മു​ള്ള​തെ​ല്ലാം ഒ​രി​ട​ത്തു​നി​ന്നു കി​ട്ടും. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം വ​ല​തു​കാ​ൽ വ​ച്ചു ക​യ​റു​ന്പോ​ഴേ തു​ട​ങ്ങും. ബു​ക്ക് ചെ​യ്ത സീ​റ്റി​ലെ കൈ​യേ​റ്റ​ക്കാ​ർ മി​ക്ക​വാ​റും ഉ​റ​ക്ക​ത്തി​ലാ​യി​രി​ക്കും. വി​ളി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ക്കാ​നാ​കാ​ത്ത​ത്ര ഉ​റ​ക്കം! വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​രാ​തി​യാ​ണെ​ങ്കി​ലും റെ​യി​ൽ​വേ​യും കൂ​ർ​ക്കം വ​ലി​ച്ചു​റ​ങ്ങു​ക​യാ​ണ്. ത​നി​ച്ചു യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളും മു​തി​ർ​ന്ന​വ​രു​മൊ​ക്കെ പ​ല​പ്പോ​ഴും നി​ന്നു യാ​ത്ര ചെ​യ്യേ​ണ്ടി​വ​രും. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​യ്മ​യും മോ​ഷ​ണ​വും ഗു​ണ്ടാ​യി​സ​വു​മൊ​ക്കെ ഓ​രോ ദി​വ​സ​വും വ​ർ​ധി​ക്കു​ക​യാ​ണ്. സ്വ​ർ​ണ​വും പ​ണ​വും മൊ​ബൈ​ൽ ഫോ​ണും മാ​ത്ര​മ​ല്ല, ഉ​റ​ങ്ങി​യെ​ഴു​ന്നേ​ൽ​ക്കു​ന്പോ​ൾ ചെ​രി​പ്പു​പോ​ലും കാ​ണി​ല്ല. ടി​ടി​ഇ​യും റെ​യി​ൽ​വേ പോ​ലീ​സു​മൊ​ക്കെ പ​ര​ന്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളെ​ന്നേ​യു​ള്ളൂ.

തീ​വെ​ട്ടി​ക്കൊ​ള്ള തു​ട​ങ്ങു​ന്ന​ത് തീ​വ​ണ്ടി​യി​ല​ല്ല, ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്നി​ട​ത്താ​ണ്. ക​ൺ​ഫേം ചെ​യ്ത ടി​ക്ക​റ്റ് ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​മ്പ് കാ​ൻ​സ​ൽ ചെ​യ്താ​ൽ​പോ​ലും വ​ലി​യ പി​ഴ​യാ​ണ്. എ​സി ഫ​സ്റ്റ് ക്ലാ​സി​ന് 240 രൂ​പ​യും, എ​സി സെ​ക്ക​ൻ​ഡി​ന് 200 രൂ​പ​യും, എ​സി 3-ട​യ​ർ/​ചെ​യ​ർ കാ​റി​ന് 180 രൂ​പ​യും, സ്ലീ​പ്പ​റി​ന് 120 രൂ​പ​യും, സെ​ക്ക​ൻ​ഡ് ക്ലാ​സി​ന് 60 രൂ​പ​യും കു​റ​യ്ക്കും. ഒ​ന്നി​ല​ധി​കം ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ഓ​രോ​ന്നി​നും പ​ണം ന​ഷ്‌​ട​മാ​കും. 48 മു​ത​ൽ 12 മ​ണി​ക്കൂ​ർ വ​രെ ടി​ക്ക​റ്റ് തു​ക​യു​ടെ 25 ശ​ത​മാ​നം. 12 മു​ത​ൽ 4 മ​ണി​ക്കൂ​ർ വ​രെ (അ​ല്ലെ​ങ്കി​ൽ ചാ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​ത് വ​രെ) 50 ശ​ത​മാ​നം. അ​തി​നു ശേ​ഷ​മാ​ണെ​ങ്കി​ൽ ഒ​ന്നും കി​ട്ടി​ല്ല. പ​ക്ഷേ, റ​ദ്ദാ​ക്കി​യ ടി​ക്ക​റ്റ് അ​പ്പോ​ൾ​ത​ന്നെ പൂ​ർ​ണ​നി​ര​ക്കി​ൽ വി​റ്റു കാ​ശാ​ക്കു​ക​യും ചെ​യ്യും. 2019-23 കാ​ല​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ൻ​സ​ലേ​ഷ​ൻ ചാ​ർ​ജ് ഇ​ന​ത്തി​ൽ 6,113 കോ​ടി രൂ​പ റെ​യി​ൽ​വേ പി​ടി​ച്ചെ​ടു​ത്തു. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന സ​ർ​ക്കാ​ർ ഇ​ത​റി​യ​ണം.

കാ​ൻ​സ​ലേ​ഷ​ൻ കൊ​ള്ള, ട്രെ​യി​നി​ലെ​യും സ്റ്റേ​ഷ​നി​ലെ​യും ശു​ചി​ത്വ​മി​ല്ലാ​യ്മ, മോ​ശം ഭ​ക്ഷ​ണം, സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​യ്മ, തി​ര​ക്ക്, മോ​ഷ​ണം... ഇ​പ്പോ​ൾ വി​സ​ർ​ജ്യാ​വ​ശി​ഷ്‌​ട കു​ടി​വെ​ള്ള​വും. ഒ​ന്നും പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത​ത​ല്ല. ചു​മ​ത​ല​പ്പെ​ട്ട​വ​ർ​ക്കു തോ​ന്നി​യി​ട്ടി​ല്ല. ഇ ​കോ​ളി ബാ​ക്‌​ടീ​രി​യ​യാ​ണ്; ഈ ​കെ​ടു​കാ​ര്യ​സ്ഥ​ത മാ​റാ​രോ​ഗ​വും.

Editorial

ഫെ​ഡ​റ​ലി​സ​ത്തെ തു​ര​ക്കു​ന്ന ധാ​തു​ഖ​ന​ന ഭേ​ദ​ഗ​തി

സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഖ​ന​ന നി​യ​ന്ത്ര​ണാ​ധി​കാ​രം എ​ടു​ത്തു​മാ​റ്റാ​ൻ വ്യ​വ​സ്ഥ​ക​ളു​ള്ള ധാ​തു​ഖ​ന​ന ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഴ​ക്ക​ട​ൽ, തീ​ര​ഖ​ന​ന​സാ​ധ്യ​ത​ക​ൾ സ്വ​കാ​ര്യ കു​ത്ത​ക​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന ആ​ശ​ങ്ക കേ​ര​ള​ത്തി​നു​ണ്ട്. ഇ​ത്ത​രം നി​യ​മ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പി​ക്കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പി​ന് അ​നി​വാ​ര്യ​മാ​ണ്.

ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ൽ സം​വി​ധാ​നം രാ​ഷ്‌​ട്രീ​യ​വും സാ​മ്പ​ത്തി​ക​വും പ്രാ​ദേ​ശി​ക​വു​മാ​യ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. ഓ​രോ കാ​ല​ത്തും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ചി​ല ന​ട​പ​ടി​ക​ൾ ഫെ​ഡ​റ​ലി​സ​ത്തെ ത​ക​ർ​ക്കു​ന്ന​താ​ണ് എ​ന്ന പ്ര​തി​ഷേ​ധം ഉ​യ​രാ​റു​മു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​വി​ഹി​തം കു​റ​യു​ന്ന നി​കു​തി​ഘ​ട​ന​യും അ​തു​വ​ഴി സാ​മ്പ​ത്തി​ക​മാ​യി കേ​ന്ദ്ര​ത്തെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​തി​കേ​ടും സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​തു മു​ത​ൽ തു​ട​രു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ്. 

ഇ​തി​നു പു​റ​മെ​യാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ഗ​വ​ർ​ണ​ർ​മാ​രും ഇ​ട​പെ​ട്ടു​ണ്ടാ​ക്കു​ന്ന പൊ​ല്ലാ​പ്പു​ക​ൾ. മാ​ത്ര​മ​ല്ല, ചി​ല പ്ര​ത്യേ​ക ഭാ​ഷാ-​സം​സ്കാ​ര വി​ഭാ​ഗ​ങ്ങ​ളു​ടെ​മേ​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​രേ ന​യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​ലു​ള്ള പ്രാ​ദേ​ശി​ക​മാ​യ ആ​ശ​ങ്ക​ക​ളും സം​സ്ഥാ​നാ​ന്ത​ര ത​ർ​ക്ക​ങ്ങ​ളും ഫെ​ഡ​റ​ലി​സ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​യ്ക്കാ​റു​ണ്ട്. 

സം​സ്ഥാ​ന​ത്തി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന അ​ധി​കാ​ര​ങ്ങ​ളി​ൽ പ​ല​തും ക​വ​ർ​ന്നെ​ടു​ക്കാ​ൻ സ​മ​ഗ്രാ​ധി​പ​ത്യ സ്വ​ഭാ​വ​മു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മ്പോ​ൾ ഭ​ര​ണ​ഘ​ട​നാ​ശി​ൽ​പി​ക​ൾ സ​ങ്ക​ൽ​പി​ച്ച ഫെ​ഡ​റ​ൽ സ്വ​ഭാ​വ​ത്തി​ന്‍റെ അ​ടി​ത്ത​റ​യി​ള​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭ പാ​സാ​ക്കി​യ ധാ​തു​ഖ​ന​ന ഭേ​ദ​ഗ​തി ബി​ൽ ആ​ണ് ഈ ​പ​ര​മ്പ​ര​യി​ൽ ഒ​ടു​വി​ല​ത്തേ​ത്.

ഖ​ന​നം സ്വ​കാ​ര്യ​ക​മ്പ​നി​ക​ൾ​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കും​വി​ധം ഇ​ള​വു​ക​ളും അ​ധി​കാ​ര​ങ്ങ​ളും ന​ൽ​കു​ന്ന​താ​ണ് ഖ​നി​ക​ളും ധാ​തു​ക്ക​ളും (വി​ക​സ​ന​വും നി​യ​ന്ത്ര​ണ​വും) ഭേ​ദ​ഗ​തി ബി​ൽ 2026 എ​ന്ന ആ​ക്ഷേ​പം ഇ​തി​ന​കം ചൂ​ടു​പി​ടി​ച്ച ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഖ​ന​ന​നി​യ​ന്ത്ര​ണാ​ധി​കാ​രം എ​ടു​ത്തു​മാ​റ്റാ​നു​ള്ള വ്യ​വ​സ്ഥ​ക​ളെ​ച്ചൊ​ല്ലി​യാ​ണ് ഏ​റെ വി​മ​ർ​ശ​നം.

സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഴ​ക്ക​ട​ൽ, തീ​ര​ഖ​ന​ന സാ​ധ്യ​ത​ക​ൾ സ്വ​കാ​ര്യ കു​ത്ത​ക​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് കേ​ര​ളം പ്ര​ത്യേ​ക​മാ​യി എ​ടു​ത്തു​കാ​ട്ടു​ന്ന​ത്. ധാ​തു​ഖ​നി​യു​ള്ള ഭൂ​മി​യു​ടെ നി​യ​ന്ത്ര​ണം നി​ല​വി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ്. ലീ​സും നി​കു​തി​യു​മെ​ല്ലാം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കാം. ഭേ​ദ​ഗ​തി നി​യ​മ​മാ​കു​ന്ന​തോ​ടെ ധാ​തു​ഖ​ന​ന ഭൂ​മി​യു​ടെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​നാ​കും. 

ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ലൂ​ടെ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കും വി​ദേ​ശ​ക​മ്പ​നി​ക​ൾ​ക്കും എ​ളു​പ്പ​ത്തി​ൽ ഖ​ന​നാ​നു​മ​തി നേ​ടി​യെ​ടു​ക്കാ​നാ​കും. ക​രി​മ​ണ​ല​ട​ക്കം വ​ലി​യ​തോ​തി​ൽ ധാ​തു​സ​മ്പ​ത്തു​ള്ള കേ​ര​ള​ത്തി​ന് നി​യ​മം തി​രി​ച്ച​ടി​യാ​കും. അ​നി​യ​ന്ത്രി​ത​മാ​യ ഖ​ന​നാ​നു​മ​തി​യും ദോ​ഷം ചെ​യ്യും. വ​ന​ഭൂ​മി​യി​ലും തീ​ര​ദേ​ശ​ത്തും ഖ​ന​നം ന​ട​ത്താ​മെ​ന്നു വ​രു​ന്ന​തോ​ടെ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും ഉ​ട​ലെ​ടു​ക്കും. ഒ​രു ധാ​തു​വി​ന്‍റെ ഖ​ന​ന​ത്തി​നാ​യി ന​ൽ​കി​യ ഭൂ​മി​യി​ൽ മ​റ്റു ധാ​തു​ക്ക​ൾ ക​ണ്ടെ​ത്തി​യാ​ൽ പു​തി​യ ലൈ​സ​ൻ​സി​ല്ലാ​തെ ഖ​ന​നം ന​ട​ത്താ​മെ​ന്ന് ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. 

ലി​ഥി​യം, ഗ്രാ​ഫൈ​റ്റ്, കൊ​ബാ​ൾ​ട്ട്, നി​ക്ക​ൽ തു​ട​ങ്ങി​യ സു​പ്ര​ധാ​ന ധാ​തു​ക്ക​ളാ​ണെ​ങ്കി​ൽ അ​ധി​ക​തു​ക​യും വേ​ണ്ട. ഒ​രു ലൈ​സ​ൻ​സി​ന്‍റെ പേ​രി​ൽ എ​ത്ര​ത​രം ധാ​തു​ക്ക​ൾ വേ​ണ​മെ​ങ്കി​ലും ഖ​ന​നം ചെ​യ്യാ​മെ​ന്ന അ​പ​ക​ടം വേ​റെ. സ്വ​കാ​ര്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഖ​ന​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ അ​മ്പ​ത് ശ​ത​മാ​നം മാ​ത്ര​മേ വി​ൽ​കാ​ൻ പാ​ടു​ള്ളൂ എ​ന്ന നി​യ​ന്ത്ര​ണം ബി​ൽ എ​ടു​ത്തു​ക​ള​യു​ന്നു​ണ്ട്. ഖ​ന​നം കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​ക്കാ​നും മേ​ഖ​ല​യി​ൽ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​മാ​ണ് ബി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വാ​ദം. 

എ​ന്നാ​ൽ ധാ​തു​ക്ക​ളു​ടെ ക​ല​വ​റ​യാ​യ ച​വ​റ പോ​ലു​ള്ള പ്ര​ദേ​ശ​ത്തെ ഭൂ​മി​യി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ അ​ധി​കാ​ര​മു​റ​പ്പി​ക്കാ​നും ക​രി​മ​ണ​ൽ ഖ​ന​നം സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കു മ​റി​ച്ചു​കൊ​ടു​ക്കാ​നു​മു​ള്ള കു​റു​ക്കു​വ​ഴി​യാ​ണ് ബി​ല്ലെ​ന്ന് എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബി​ല്ലി​ലെ കെ​ണി​ക​ൾ തി​രി​ച്ച​റി​ഞ്ഞ കേ​ര​ളം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്. ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട മ​റ്റൊ​രു നി​ർ​ണാ​യ​ക സ​ന്ദ​ർ​ഭ​മാ​ണി​ത്. 

ഭൂ​മി​യു​ടെ നി​യ​ന്ത്ര​ണം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള വി​ഷ​യ​മാ​യ​തി​നാ​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ഫെ​ഡ​റ​ല്‍ സ്വ​ഭാ​വം ത​ക​ര്‍​ക്കു​ന്ന ബി​ല്ലി​നെ​തി​രേ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ഷേ​ധം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​ന്‍ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ബി​ല്‍ പാ​സാ​യാ​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.  2014ൽ ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ൽ ഘ​ട​ന​യെ കൂ​ടു​ത​ൽ കൂ​ടു​ത​ൽ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണു ക​ണ്ട​ത്. 

മു​ൻ​കാ​ല ഭ​ര​ണ​കൂ​ട​ങ്ങ​ളും അ​ധി​കാ​രം കേ​ന്ദ്രീ​ക​രി​ക്കാ​ൻ‌ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബി​ജെ​പി സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ അ​ജ​ണ്ട​യി​ലൂ​ടെ​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്ര​ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന ഘ​ട​കം മാ​ത്ര​മാ​യി ചു​രു​ക്കു​ന്ന അ​വ​സ്ഥ. സം​സ്ഥാ​ന​ങ്ങ​ൾ യൂ​ണി​യ​ന്‍റെ വെ​റും വി​പു​ലീ​ക​ര​ണ​മ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി നി​ർ​വ​ചി​ക്ക​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ അ​വ​യ്ക്ക് മേ​ധാ​വി​ത്വം ഉ​ണ്ടെ​ന്നും അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു എ​സ്.​ആ​ർ. ബൊ​മ്മെ കേ​സി​ൽ 1994ലു​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി.

ഫെ​ഡ​റ​ലി​സ​വും ജ​നാ​ധി​പ​ത്യ​വും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ഒ​ന്നി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​ത് മ​റ്റൊ​ന്നി​ന് ഭീ​ഷ​ണി​യാ​കു​മെ​ന്നും കോ​ട​തി ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞി​രു​ന്നു. അ​തി​നാ​ൽ  ഇ​ത്ത​രം നി​യ​മ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പി​ക്കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പി​ന് അ​നി​വാ​ര്യ​മാ​ണ്.    

Editorial

കാ​വ്യ​നീ​തി​യു​ടെ കൈ​വി​ല​ങ്ങ്

അ​ർ​ജു​ൻ ആ​യ​ങ്കി​യും ടി.​ജി. മോ​ഹ​ൻ​ദാ​സും ഒ​രേ ത​ല​ക്കെ​ട്ടി​നു കീ​ഴി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നെ കാ​വ്യ​നീ​തി​യെ​ന്നു വി​ളി​ക്കാ​മോ? ഒ​രാ​ൾ വി​വി​ധ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട, നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന ഒ​ന്നാ​ന്ത​രം ക്രി​മി​ന​ൽ. മ​റ്റേ​യാ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​ന്ന ലേ​ബ​ലി​ൽ ഒ​ന്നാ​ന്ത​രം വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​യാ​ൾ. ര​ണ്ടു പേ​രും സ്വേ​ച്ഛാ​ധി​കാ​ര​വു​മാ​യി അ​ഭേ​ദ്യ​മാം​വി​ധം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​തി​നാ​ൽ കാ​വ്യ​നീ​തി എ​ന്ന പ്ര​യോ​ഗ​ത്തി​ന് പൊ​രു​ത്ത​മു​ണ്ട്.

കേ​ര​ളം മു​ഴു​വ​ൻ സാ​മ്രാ​ജ്യ​മാ​ക്കി​യ അ​ധോ​ലോ​ക, ക്വ​ട്ടേ​ഷ​ൻ നേ​താ​വാ​യ അ​ർ​ജു​ൻ ആ​യ​ങ്കി സി​പി​എം രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കാ​ൻ ത​ക്ക ക​രു​ത്തു നേ​ടി​യ​ത്. പാ​ർ​ട്ടി​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ച മ​റ്റു പ​ല​രെ​യു​മെ​ന്ന​പോ​ലെ ആ​യ​ങ്കി​യെ​യും സി​പി​എം ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത​വ​രു​ടെ നി​ല​നി​ല്പ് രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​തി​രി​ക്ക​ട്ടെ.

സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്ന ജ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​യാ​ളെ​പ്പോ​ലൊ​രു ഗു​ണ്ട പി​ടി​യി​ലാ​യ​ത് ആ​ശ്വാ​സ​മാ​ണ്. 23 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഒ​രാ​ൾ പോ​ലീ​സി​നെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​യും വെ​ല്ലു​വി​ളി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ല​സി​യ​തും അ​യാ​ളെ ഒ​ളി​പ്പി​ക്കാ​നും സ​ഹാ​യി​ക്കാ​നും ഒ​രു​പാ​ടു​പേ​ർ ഉ​ണ്ടാ​യി എ​ന്ന​തും അ​സ്വാ​സ്ഥ്യ​ജ​ന​കം​ത​ന്നെ.

ഏ​തൊ​രു ഗു​ണ്ട​യു​ടെ​യും അ​വ​സ്ഥ ഇ​താ​കു​മെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​മ്പോ​ൾ ജ​നം കൈ​യ​ടി​ക്കു​ക​യും വി​ശ്വ​സി​ക്കു​ക​യും ചെ​യ്യു​ന്ന​ത് സ്വ​സ്ഥ​വും സ​മാ​ധാ​ന​വു​മാ​യി ജീ​വി​ക്കാ​നു​ള്ള ആ​ഗ്ര​ഹം​കൊ​ണ്ടാ​ണ്. കേ​ര​ളം ഗു​ണ്ട​ക​ളു​ടെ നാ​ട​ല്ലെ​ന്നും ഗു​ണ്ട​ക​ളെ നി​ല​യ്ക്കു​നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​മ്പോ​ൾ പി​ന്തു​ണ​യ്ക്കാ​ൻ എ​ല്ലാ രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളും മു​മ്പോ​ട്ടു വ​ര​ണം.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എം.​വി. ജ​യ​രാ​ജ​നു​മെ​ല്ലാം ആ​യ​ങ്കി​യെ ത​ള്ളി​പ്പ​റ​ഞ്ഞ​തി​ൽ ആ​ർ​ജ​വ​മു​ണ്ടെ​ങ്കി​ൽ കേ​ര​ള​ത്തി​ന് പ്ര​തീ​ക്ഷ​യ്ക്കു വ​ക​യു​ണ്ട്. രാ​ഷ്‌​ട്രീ​യ​വും ക്രി​മി​ന​ലു​ക​ളും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ​ബ​ന്ധം ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല. എ​ക്കാ​ല​ത്തും അ​തേ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

കു​റ്റ​കൃ​ത്യ​ങ്ങ​ളും രാ​ഷ്‌​ട്രീ​യ​വും ത​മ്മി​ലു​ള്ള അ​നി​യ​ന്ത്രി​ത​മാ​യ ബ​ന്ധം ഭ​ര​ണ​വ്യ​വ​സ്ഥ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​ണ്. കോ​ടി​ക​ൾ വാ​രി​യെ​റി​യു​ന്ന ബി​സി​ന​സാ​യി രാ​ഷ്‌​ട്രീ​യ​വും തെ​ര​ഞ്ഞെ​ടു​പ്പും മാ​റു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യി ഗു​ണ്ട​ക​ളും അ​നി​വാ​ര്യ​മാ​കു​ന്നു. താ​ത്കാ​ലി​ക നേ​ട്ട​ങ്ങ​ൾ​ക്ക് അ​ടി​പ്പെ​ട്ട് വോ​ട്ട് ചെ​യ്യു​ന്ന നി​ഷ്ക്രി​യ​മാ​യ ജ​ന​ക്കൂ​ട്ട​മാ​ണ് രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ലി​സം വ​ള​ർ​ത്തു​ന്ന​ത്.

കേ​വ​ലം ജ​ന​ക്കൂ​ട്ടം എ​ന്ന​തി​ൽ​നി​ന്ന് ഉ​യ​ർ​ന്ന രാ​ഷ്‌​ട്രീ​യ​ബോ​ധ​മു​ള്ള ‘പൗ​ര​ന്മാ​ർ’ ആ​യി മാ​റു​മ്പോ​ൾ മാ​ത്ര​മേ ഈ ​അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ത​ക​ർ​ക്കാ​ൻ സാ​ധി​ക്കൂ. രാ​ഷ്‌​ട്രീ​യാ​ധി​കാ​ര​വു​മാ​യു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ മ​റ്റൊ​രു വി​ചാ​ര​ധാ​ര​യാ​ണ് വി​ദ്വേ​ഷ​പ്ര​ചാ​ര​ണം. അ​തി​ൽ അ​ഗ്ര​ഗ​ണ്യ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യി ഇ​ന്ന​ലെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ സം​ഘ​പ​രി​വാ​ർ പ്ര​ചാ​ര​ക​ൻ ടി.​ജി. മോ​ഹ​ൻ​ദാ​സ്.

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​രം ചെ​യ്ത യു​വ​ജ​ന​ങ്ങ​ളെ​യാ​ണ് മോ​ഹ​ൻ​ദാ​സ് സ​മൂ​ഹ​മാ​ധ്യ​മം വ​ഴി അ​ധി​ക്ഷേ​പി​ച്ച​ത്. താ​നാ​യി​രു​ന്നെ​ങ്കി​ൽ സ​മ​ര​ക്കാ​രെ വെ​ടി​വ​യ്ക്കു​മാ​യി​രു​ന്നു, സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത സ്ത്രീ​ക​ൾ ബ​ലാ​ത്സം​ഗം ഇ​ഷ്‌​ട​പ്പെ​ടു​ന്ന​വ​രാ​ണ് എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ജ​ൽ​പ​നം. കേ​സെ​ടു​ത്ത് പ​തി​നൊ​ന്നാം ദി​വ​സ​മാ​യി​രു​ന്നു അ​റ​സ്റ്റ്. വൈ​കാ​രി​ക​മാ​യ വി​ദ്വേ​ഷ​ത്തെ​യും മു​ൻ​വി​ധി​ക​ളെ​യും ആ​ളി​ക്ക​ത്തി​ക്കു​ക​യെ​ന്ന​താ​ണ് മോ​ഹ​ൻ​ദാ​സ​ട​ക്ക​മു​ള്ള വി​ദ്വേ​ഷ​പ്ര​സം​ഗ​ക​ർ ചെ​യ്യു​ന്ന​ത്.

ഇ​ത് ഒ​രു വ്യ​ക്തി​യു​ടെ പ്ര​ശ്ന​മ​ല്ല. ആ​ധി​പ​ത്യ​ത്തി​നു ശ്ര​മി​ക്കു​ന്ന ഒ​രു നി​ഷേ​ധ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പ​ല മാ​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​ര​വ​ധി ത​വ​ണ ഒ​രേ കാ​ര്യം കേ​ൾ​ക്കു​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​ർ ചി​ന്തി​ക്കാ​തെ ഇ​ത് വി​ശ്വ​സി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​രം കു​ത​ന്ത്ര​ങ്ങ​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​ന്ന​വ​രാ​ണ് പു​തു​ത​ല​മു​റ​യെ​ന്ന​താ​ണ് ആ​ശ്വാ​സം.

പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന വ്യ​ത്യ​സ്ത ചി​ന്ത​ക​ളും സ​മ​ര​രീ​തി​ക​ളു​മാ​ണ് അ​വ​രെ ന​യി​ക്കു​ന്ന​ത്. ടി.​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളി​ലു​ള്ള​ത്‌ ക​ടു​ത്ത സ്ത്രീ​വി​രു​ദ്ധ​ത​യും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ത​യു​മാ​ണ്. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും പൗ​ര​ന്മാ​രു​ടെ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​യും ത​രി​മ്പും വ​ക​വ​യ്ക്കാ​ത്ത ധാ​ർ​ഷ്‌​ട്യ​പ്ര​ക​ട​നം. അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ വി​കൃ​ത മ​നോ​ഭാ​വ​മാ​ണ് ഇ​തി​നു പി​ന്നി​ൽ.

വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ ഒ​രു വ്യ​ക്തി​ക്കോ സ​മൂ​ഹ​ത്തി​നോ എ​തി​രേ​യു​ള്ള ആ​ക്ര​മ​ണം മാ​ത്ര​മ​ല്ല, ഭ​ര​ണ​ഘ​ട​ന വാ​ഗ്ദാ​നം ചെ​യ്യു​ന്ന സാ​ഹോ​ദ​ര്യ​ത്തി​നും മാ​ന​വി​ക​ത​യ്ക്കും നേ​രേ​യു​ള്ള വ​ഞ്ച​ന​യാ​ണ് എ​ന്നാ​ണ് വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ പ​രാ​തി​ക്കാ​യി കാ​ത്തു​നി​ൽ​ക്കാ​തെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു​കൊ​ണ്ട് സു​പ്രീം​കോ​ട​തി ന​ട​ത്തി​യ നി​രീ​ക്ഷ​ണം.

വി​ദ്വേ​ഷ​പ്ര​ചാ​ര​ക​രി​ൽ​നി​ന്ന് സ​ഹി​ഷ്ണു​ത​യു​ള്ള ഒ​രു സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ, അ​സ​ഹി​ഷ്ണു​ത​യോ​ട് സ​ഹി​ഷ്ണു​ത കാ​ണി​ക്കാ​തി​രി​ക്കാ​നു​ള്ള അ​വ​കാ​ശം ന​മു​ക്കു​ണ്ടാ​യി​രി​ക്ക​ണം എ​ന്ന ഓ​സ്ട്രി​യ​ൻ-​ബ്രി​ട്ടീ​ഷ് ചി​ന്ത​ക​ൻ കാ​ൾ പോ​പ്പ​റു​ടെ വാ​ക്കു​ക​ളും ഇ​തോ​ടു ചേ​ർ​ത്തു​വ​യ്ക്കാം.

അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ​യും ടി.​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ​യും അ​റ​സ്റ്റും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളും ജ​ന​ങ്ങ​ളി​പ്പോ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സി​ലെ​യും രാ​ഷ്‌​ട്രീ​യ​ക്കാ​രി​ലെ​യും ചി​ല​ർ പ​തി​വു വേ​ല​ത്ത​ര​ങ്ങ​ളു​മാ​യി വ​രാ​തി​രി​ക്കി​ല്ല. അ​ത് തി​രി​ച്ച​റി​ഞ്ഞ് ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ മ​ന്ത്രി​യു​ടെ വി​ശ്വാ​സ്യ​ത മാ​ത്ര​മ​ല്ല ന​ഷ്‌​ട​മാ​കു​ക; ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത കൂ​ടി​യാ​ണ്.

Editorial

വി​ല​കെ​ട്ട മ​ല​യാ​ളി​യാ​ക​ണോ?

ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന ഒ​രു വാ​ർ​ത്ത മ​ല​യാ​ളി​യെ സം​ബ​ന്ധി​ച്ച് തി​ക​ച്ചും അ​പ​മാ​ന​ക​ര​മാ​ണ്. സ​മ്പൂ​ർ​ണ സാ​ക്ഷ​ര കേ​ര​ളം, പ്ര​ബു​ദ്ധ മ​ല​യാ​ളി എ​ന്നീ ക്ലീ​ഷെ​ക​ൾ അ​റ​ബി​ക്ക​ട​ലി​ലെ​റി​യാ​ൻ നേ​ര​മാ​യി എ​ന്ന​തി​ന്‍റെ സൂ​ച​ന. തി​രി​ച്ച​റി​ഞ്ഞു തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ വി​ല​കെ​ട്ട മ​ല​യാ​ളി എ​ന്ന ലേ​ബ​ലാ​കും നെ​റ്റി​യി​ൽ പ​തി​യു​ക. വ​രു​മാ​ന​പ​രി​ധി​ക്ക് പു​റ​ത്തു​ള്ള 86,000 കു​ടും​ബ​ങ്ങ​ൾ മു​ൻ​ഗ​ണ​നാ (ബി​പി​എ​ൽ) റേ​ഷ​ൻ കാ​ർ​ഡ് പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​കു​ന്നു എ​ന്ന​താ​ണ് വാ​ർ​ത്ത. കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്തെ ഈ ‘​മി​ടു​ക്ക​രെ’ ക​ണ്ടെ​ത്തി​യ​ത്. ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള ബി​പി​എ​ൽ കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ആ​ധാ​ർ ന​മ്പ​ർ വ​ഴി ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ, വ​സ്തു-​വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ ബ​ന്ധി​പ്പി​ച്ച​തും നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ​തു​മാ​യ പ​രി​ശോ​ധ​ന​യാ​ണ് അ​ന​ർ​ഹ​രെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്.

ബി​പി​എ​ൽ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ​ള​രെ വ്യ​ക്ത​മാ​ണ്. ആ​ദാ​യ​നി​കു​തി​ദാ​യ​ക​രാ​കാ​ൻ പാ​ടി​ല്ല, പ്ര​തി​മാ​സ വ​രു​മാ​നം 25,000 രൂ​പ​യോ (പ്ര​തി​വ​ർ​ഷം മൂ​ന്നു ല​ക്ഷം രൂ​പ) അ​തി​ൽ കൂ​ടു​ത​ലോ ആ​ക​രു​ത്, നാ​ലു​ച​ക്ര വാ​ഹ​ന​മോ 0.40 ഹെ​ക്‌​ട​റി​ൽ കൂ​ടു​ത​ൽ ഭൂ​മി​യോ ആ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ കൂ​ടു​ത​ൽ വി​സ്തീ​ർ​ണ​മു​ള്ള വീ​ടോ ഉ​ണ്ടാ​ക​രു​ത് എ​ന്നി​ങ്ങ​നെ​യാ​ണ് വ്യ​വ​സ്ഥ​ക​ൾ. 86,000 കു​ടും​ബ​ങ്ങ​ൾ ഇ​തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​നം ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. അ​ന​ർ​ഹ​ർ​ക്ക് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് നോ​ട്ടീ​സ് അ​യ​ച്ചു​തു​ട​ങ്ങി. ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണം കേ​ട്ട ശേ​ഷം ബി​പി​എ​ൽ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും കൈ​പ്പ​റ്റി​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

അ​ർ​ഹ​ത​യി​ല്ലാ​ത്ത​ത് നേ​ടി​യെ​ടു​ക്കു​ന്ന​വ​രും കു​റു​ക്കു​വ​ഴി​യി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ സാ​ധി​ക്കു​ന്ന​വ​രും സ​മ​ർ​ഥ​രാ​കു​ക​യും അ​തി​നു സാ​ധി​ക്കാ​ത്ത​വ​ർ അ​വ​രെ അ​സൂ​യ​യോ​ടെ നോ​ക്കു​ന്ന​വ​രാ​കു​ക​യും ചെ​യ്യു​ന്ന, ല​ജ്ജ​യും സാ​മൂ​ഹി​ക​ബോ​ധ​വും കൈ​മോ​ശം വ​ന്ന സ​മൂ​ഹ​മാ​കു​ക​യാ​ണോ ന​മ്മ​ൾ? ക്ഷേ​മ​രാ​ഷ്‌​ട്ര​സ​ങ്ക​ല്പ​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്കും അ​രി​കു​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​കി​ല്ല. അ​ർ​ഹ​രെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് അ​ടി​സ്ഥാ​ന ല​ക്ഷ്യം. എ​ന്നാ​ൽ, അ​തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്ന ‘അ​തി​സ​മ​ർ​ഥ​ർ’ ക്ഷേ​മ​രാ​ഷ്‌​ട്ര സ​ങ്ക​ല്പ​ത്തെ​ത്ത​ന്നെ​യാ​ണ് അ​ട്ടി​മ​റി​ക്കു​ന്ന​ത്. അ​ത്ത​ര​ക്കാ​ർ​ക്കു​ള്ള ശി​ക്ഷ കേ​വ​ലം പി​ഴ​യി​ലൊ​തു​ക്കി​യാ​ൽ മ​തി​യോ എ​ന്നു​പോ​ലും ചി​ന്തി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്നു തോ​ന്നു​ന്നു.

‘സ​ർ​ക്കാ​രി​ൽ​നി​ന്നു കി​ട്ടു​ന്ന​തെ​ല്ലാം ലാ​ഭം’ എ​ന്ന അ​വി​വേ​ക​മാ​ണ് ഇ​ക്കൂ​ട്ട​രി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. ഒ​രു ലോ​റി മ​റി​ഞ്ഞ് വി​ല​പി​ടി​പ്പു​ള്ള​തെ​ന്തെ​ങ്കി​ലും റോ​ഡി​ൽ വീ​ണാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ മ​റ​ന്ന് അ​തു പെ​റു​ക്കാ​ൻ ഓ​ടി​ക്കൂ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​റു​ണ്ട്. അ​തു​പോ​ലെ​ത​ന്നെ​യാ​ണ് ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​യി​ല്ലാ​ത്ത സൗ​ജ​ന്യ റേ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ വ്യാ​ജ​രേ​ഖ​ക​ളി​ലൂ​ടെ കൈ​ക്ക​ലാ​ക്കു​ന്ന​തും.

ഇ​ത് സ​മൂ​ഹ​ത്തി​ലെ അ​ർ​ഹ​രാ​യ നി​ർ​ധ​ന​രോ​ട് കാ​ണി​ക്കു​ന്ന വ​ലി​യൊ​രു അ​നീ​തി​കൂ​ടി​യാ​ണ്. ഒ​രാ​ൾ അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ കാ​ർ​ഡ് കൈ​വ​ശം വ​യ്ക്കു​മ്പോ​ൾ, യ​ഥാ​ർ​ഥ​ത്തി​ൽ പ​ട്ടി​ണി​യി​ലാ​യ മ​റ്റൊ​രു നി​ർ​ധ​ന കു​ടും​ബ​മാ​ണ് പു​റ​ത്താ​കു​ന്ന​ത്. ധ​ന​ത​ത്വ​ശാ​സ്ത്ര​ത്തി​ൽ നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ച മി​ൽ​ട്ട​ൺ ഫ്രീ​ഡ്മാ​ൻ അ​ന​ശ്വ​ര​മാ​ക്കി​യ പ്ര​ശ​സ്ത​മാ​യ ഒ​രു ചൊ​ല്ലു​ണ്ട്; “There is no such thing as a free lunch” (സൗ​ജ​ന്യ​മാ​യി ആ​ർ​ക്കും ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ല). സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഓ​രോ സൗ​ജ​ന്യ​ത്തി​ന്‍റെ​യും ഭാ​രം പ​രോ​ക്ഷ നി​കു​തി കൂ​ട്ടി​യോ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ തു​ക വെ​ട്ടി​ക്കു​റ​ച്ചോ ജ​ന​ങ്ങ​ളി​ൽ​നി​ന്നു​ത​ന്നെ ഈ​ടാ​ക്കു​ക​യാ​ണ്. അ​താ​യ​ത്, സൗ​ജ​ന്യ​മാ​യി ഇ​ന്ന് നേ​ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി നാ​ള​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​മാ​ണ് ന​മ്മ​ൾ ബ​ലി​ക​ഴി​ക്കു​ന്ന​ത്.

സൗ​ജ​ന്യ​ങ്ങ​ളോ​ടും ഓ​ഫ​റു​ക​ളോ​ടു​മു​ള്ള മ​ല​യാ​ളി​യു​ടെ അ​മി​ത​മാ​യ ആ​ക​ർ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ളും പ​ങ്കു​വ​യ്ക്കേ​ണ്ട​തു​ണ്ട്. വെ​റും സാ​മ്പ​ത്തി​ക ലാ​ഭ​ക്കൊ​തി മാ​ത്ര​മ​ല്ല അ​തി​നു പി​ന്നി​ൽ. മ​നഃ​ശാ​സ്ത്ര​പ​ര​വും സാ​മ്പ​ത്തി​ക​ശാ​സ്ത്ര​പ​ര​വു​മാ​യ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളു​മു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. വി​ല ‘സീ​റോ’ ആ​കു​മ്പോ​ൾ ഗു​ണ​നി​ല​വാ​ര​മോ ആ​വ​ശ്യ​ക​ത​യോ നോ​ക്കാ​തെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടാ​ൻ മ​നു​ഷ്യ​മ​ന​സ് പെ​ട്ടെ​ന്ന് പ്രേ​രി​പ്പി​ക്ക​പ്പെ​ടു​ന്നു. സൗ​ജ​ന്യ​ങ്ങ​ൾ നേ​ടു​മ്പോ​ൾ കി​ട്ടു​ന്ന സ​ന്തോ​ഷ​വും മ​റ്റു​ള്ള​വ​ർ​ക്കു കി​ട്ടു​ന്ന​ത് എ​നി​ക്കു കി​ട്ടാ​തെ​പോ​കു​മോ എ​ന്ന ഭ​യ​വും മ​ല​യാ​ളി​യെ യു​ക്തി​സ​ഹ​മ​ല്ലാ​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്നു​ണ്ട്. ചി​ല സൗ​ജ​ന‍്യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ പ​ര​ക്കം​പാ​യു​ന്ന​വ​ർ വ​ലി​യ ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​കു​ന്ന​തും പ​തി​വാ​ണ്.

സൗ​ജ​ന്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലു​ണ്ടാ​ക്കു​ന്ന കൃ​ത്രി​മ​മാ​യ സ​ന്തോ​ഷ​ത്തെ​യാ​ണ് ത​ത്പ​ര​ക​ക്ഷി​ക​ൾ കൃ​ത്യ​മാ​യി മു​ത​ലെ​ടു​ക്കു​ന്ന​ത്. സൗ​ജ​ന്യ​മാ​യി എ​ന്തെ​ങ്കി​ലും ല​ഭി​ക്കു​മ്പോ​ൾ തി​രി​ച്ച് ഒ​രു ക​ട​പ്പാ​ട് കാ​ണി​ക്കാ​ൻ മ​നു​ഷ്യ​ർ ബാ​ധ്യ​സ്ഥ​രാ​കു​ന്നു എ​ന്നാ​ണ് അ​മേ​രി​ക്ക​ൻ മ​നഃ​ശാ​സ്ത്ര​ജ്ഞ​നാ​യ റോ​ബ​ർ​ട്ട് സി​യാ​ൽ​ഡി​നി പ​റ​യു​ന്ന​ത്. ഈ ​ക​ട​പ്പാ​ടി​നെ​യാ​ണ് കി​റ്റു​ക​ളും സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ളും ന​ൽ​കി രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ വോ​ട്ടു​ബാ​ങ്കാ​ക്കി മാ​റ്റു​ന്ന​ത്. സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ നോ​ക്കു​മ്പോ​ൾ മ​റ്റൊ​രു കാ​ഴ്ച​യാ​ണ് ല​ഭി​ക്കു​ക. വ​രു​മാ​ന​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ജ​ന​പ്രി​യ സൗ​ജ​ന്യ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കു​മ്പോ​ൾ സം​സ്ഥാ​ന​ങ്ങ​ൾ വ​ലി​യ ക​ട​ക്കെ​ണി​യി​ലേ​ക്കാ​ണ് വീ​ഴു​ന്ന​ത്. ഇ​ത്ത​രം സൗ​ജ​ന്യ​ങ്ങ​ൾ ഉ​ത്പാ​ദ​ന​ക്ഷ​മ​മാ​യ ആ​സ്തി​ക​ളോ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളോ സൃ​ഷ്‌​ടി​ക്കു​ന്നി​ല്ല. കാ​ര്യ​ങ്ങ​ളെ​ല്ലാം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന അ​വ​സ്ഥ വ​രു​മ്പോ​ൾ അ​ധ്വാ​നി​ക്കാ​നും പു​തി​യ നൈ​പു​ണ്യ​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കാ​നു​മു​ള്ള ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യം കു​റ​യു​ക​യും ചെ​യ്യും.
പി​ടി​ക്ക​പ്പെ​ടു​മ്പോ​ൾ മാ​ത്രം പി​ഴ​യൊ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം, പൗ​ര​ന്മാ​രി​ൽ ഉ​ണ്ടാ​കേ​ണ്ട ധാ​ർ​മി​ക ബോ​ധ​മാ​ണ്. ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ സ്വ​മേ​ധ​യാ വേ​ണ്ടെ​ന്നു വ​യ്ക്കാ​നു​ള്ള സ​ന്മ​ന​സും പൗ​ര​ബോ​ധ​വു​മാ​ണ് മ​ല​യാ​ളി​സ​മൂ​ഹം വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​ത്.

Editorial

 ഈ ‘​തൂ​ഫാ​ന്‍’ രാ​ജ്യ​മാ​കെ വീ​ശി​യ​ടി​ക്ക​ട്ടെ!

ല​ഹ​രി​യെ​ന്ന അ​തി​മാ​ര​ക വി​പ​ത്തി​നെ​തി​രേ കേ​ര​ള​ത്തി​ല്‍ ആ​ഞ്ഞ​ടി​ക്കു​ന്ന തൂ​ഫാ​ന്‍ പൂ​ര്‍​ണ​വി​ജ​യ​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ് ന​മ്മ​ള്‍ ഒ​ന്ന​ട​ങ്കം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ന് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും പി​ന്തു​ണ കൂ​ടി​യേ തീ​രൂ എ​ന്ന​തി​ല്‍ ആ​ര്‍​ക്കും സം​ശ​യ​മി​ല്ല. കാ​ര​ണം, ല​ഹ​രി​യെ​ന്ന മാ​യാ​വി​ക്ക് സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളും രാ​ജ്യാ​തി​ര്‍​ത്തി​ക​ളു​മൊ​ന്നും ത​ട​സ​മ​ല്ല. അ​ത് ഒ​ഴു​കി​ക്കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് ഊ​ര്‍​ജം പ​ക​ര്‍​ന്നു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ‘ന​ശാ​മു​ക്ത് യു​വ ഫോ​ര്‍ വി​ക​സി​ത് ഭാ​ര​ത്’ എ​ന്ന പേ​രി​ല്‍ രാ​ജ്യ​വ്യാ​പ​ക പ്ര​ചാ​ര​ണ പ​രി​പാ​ടി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. നൂ​റ് ആ​ഴ്ച തു​ട​രു​ന്ന പ്ര​ചാ​ര​ണ​മാ​ണ് ഇ​തു​വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, യു​വ​ജ​ന​സം​ഘ​ട​ന​ക​ള്‍, പൊ​തു​സ​മൂ​ഹം, വ്യ​വ​സാ​യ​രം​ഗം, 125ൽ ​അ​ധി​കം ആ​ത്മീ​യ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​കും പ്ര​ചാ​ര​ണം.

ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ ന​ട​ന്ന യു​വാ​ക്ക​ളു​ടെ സ​മ​ര​മാ​യി​രി​ക്കാം പൊ​ടു​ന്ന​നെ ഇ​ങ്ങ​നെ​യൊ​രു പ്ര​ഖ്യാ​പ​ന​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ക. അ​തെ​ന്താ​യാ​ലും, രാ​ജ്യ​ത്തെ യു​വ​ത​യെ ല​ഹ​രി​മു​ക്ത​മാ​ക്കു​ക എ​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക ക​ര്‍​ത്ത​വ്യ​മാ​ണ്. അ​തി​നു​ള്ള ഏ​തൊ​രു നീ​ക്ക​ത്തെ​യും എ​ല്ലാ​വ​രും സ​ര്‍​വാ​ത്മ​നാ പി​ന്തു​ണ​ച്ചേ മ​തി​യാ​കൂ. കേ​ര​ള​ത്തി​ലെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ മാ​തൃ​ക​യാ​ക്കി ല​ഹ​രി​വ്യാ​പാ​രി​ക​ളെ വേ​ട്ട​യാ​ട​ലും ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​വും സം​യോ​ജി​പ്പി​ക്കു​ന്ന വി​പു​ല​മാ​യ പ​ദ്ധ​തി​യാ​ണ് രാ​ജ്യം കാ​ത്തി​രി​ക്കു​ന്ന​ത്.

പു​തി​യ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ വ​ലി​യ വി​ജ​യ​മാ​ണെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍. ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സി​നെ​യും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ​യും വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, എ​ക്സൈ​സ് വ​കു​പ്പു​ക​ളെ​യും കൂ​ട്ടു​പി​ടി​ച്ചാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​ബൃ​ഹ​ദ് വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നു കീ​ഴി​ല്‍ ജൂ​ലൈ 15 വ​രെ 7,100ല്‍ ​അ​ധി​കം കേ​സു​ക​ളി​ലാ​യി 7,600ല്‍ ​അ​ധി​കം ല​ഹ​രി​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. പി​ടി​ച്ചെ​ടു​ത്ത​തി​ല്‍ കൂ​ടു​ത​ലും സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്നു​ക​ളാ​ണ് എ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത.

ല​ഹ​രി​മു​ക്ത ഇ​ന്ത്യ​യെ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ 2020ല്‍ ​ആ​രം​ഭി​ച്ച​താ​ണ് ‘ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍’. മു​മ്പു​ണ്ടാ​യി​രു​ന്ന സം​ഘ​ട​നാ​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ല്‍​നി​ന്ന് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് മാ​റാ​ന്‍ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ച്ചു എ​ന്നാ​ണ് കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി​ശ​ക്തീ​ക​ര​ണ വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ തീ​വ്ര​പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ര​ണ്ട് പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ള്‍​ക്കി​ട​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ കി​ട​പ്പ്. അ​ഫ്ഗാ​നി​സ്ഥാ​ന്‍, പാ​ക്കി​സ്ഥാ​ന്‍, ഇ​റാ​ന്‍ എ​ന്നി​വ​യാ​ണ് പ​ടി​ഞ്ഞാ​റ്. മ്യാ​ന്‍​മ​ര്‍, താ‌‌​യ്‌​ല‌‌​ന്‍​ഡ്, ലാ​വോ​സ് എ​ന്നി​വ കി​ഴ​ക്കും. ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്‌​ട്ര, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ല്‍​മാ​ര്‍​ഗം മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം എ​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ, ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും ന​ട​ക്കു​ന്നു​ണ്ട്. നി​യ​മ​ത്തി​ലെ ചി​ല വൈ​രു​ദ്ധ്യ​ങ്ങ​ള്‍ വ​ന്‍​കി​ട വി​ത​ര​ണ​ക്കാ​രെ തു​ണ​യ്ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. കു​റ​ഞ്ഞ അ​ള​വി​ല്‍ ല​ഹ​രി കൈ​വ​ശം വ​യ്ക്കു​ന്ന​വ​ര്‍​ക്ക് ആ​റു​മാ​സം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​മ്പോ​ള്‍ വ​ന്‍​കി​ട​ക്കാ​ര്‍​ക്ക് നി​സാ​ര​മാ​യ ശി​ക്ഷ​യേ കി​ട്ടു​ന്നു​ള്ളൂ. ഡ്രോ​ണു​ക​ള​ട​ക്കം ഏ​റ്റ​വും ആ​ധു​നി​ക മാ​ര്‍​ഗ​ങ്ങ​ളാ​ണ് ല​ഹ​രി​ക്ക​ട​ത്തു​കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡാ​ര്‍​ക്ക് നെ​റ്റും ക്രി​പ്റ്റോ ക​റ​ന്‍​സി​ക​ളു​മെ​ല്ലാം ഇ​വ​ര്‍ സ​മ​ര്‍​ഥ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. അ​തി​നാ​ല്‍​ത്ത​ന്നെ നി​യ​മ​പാ​ല​ക​രും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഇ​ത്ത​ര​ക്കാ​രെ നേ​രി​ടേ​ണ്ട​തു​ണ്ട്.

മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ക്ക​ലും അ​റ​സ്റ്റു​ക​ളും മാ​ഫി​യ​ക​ളെ ത​ക​ര്‍​ക്ക​ലു​ക​ളും ഒ​രു​വ​ഴി​ക്ക് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ന​ട​ക്ക​ട്ടെ. ഒ​പ്പം, ല​ഹ​രി​ക്ക​ടി​പ്പെ​ട്ട​വ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​ലും ഊ​ന്ന​ല്‍ വേ​ണം. ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ ഒ​രു​പാ​ട് മു​ന്നേ​റാ​നു​ണ്ട്. നി​ര​വ​ധി സ്വ​കാ​ര്യ ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളും നി​ര്‍​ബ​ന്ധി​ത ല​ഹ​രി​വ​ര്‍​ജ​ന പ്ര​ക്രി​യ​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. മി​ക്ക വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ല​ഹ​രി​മു​ക്ത​കേ​ന്ദ്ര​ങ്ങ​ളി​ല്ല. വ​ട​ക്കേ ഇ​ന്ത്യ​ന്‍ ഗ്രാ​മ​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക ഒ​റ്റ​പ്പെ​ട​ല്‍ ഭ​യ​ന്ന് പ​ല​രും സ​ര്‍​ക്കാ​ര്‍ മു​ക്തി​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്നു. ചെ​റി​യ തോ​തി​ല്‍ ല​ഹ​രി​വ​സ്തു കൈ​യി​ല്‍ വ​ച്ച​തി​ന്‍റെ പേ​രി​ലു​ള്ള ക്രി​മി​ന​ല്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ പ​ല യു​വാ​ക്ക​ളു​ടെ​യും ജോ​ലി​സാ​ധ്യ​ത​യ്ക്കു ത​ട​സ​മാ​കു​ന്നു​ണ്ട്. അ​തോ​ടെ അ​വ​ര്‍ ഈ ​മാ​ര​ക വൃ​ത്ത​ത്തി​ന​ക​ത്തു​ത​ന്നെ ക​റ​ങ്ങാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു.
ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍ ആ​റു കോ​ടി​യി​ല്‍​പ​രം സ്ത്രീ​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍, സ്ത്രീ​ക​ള്‍​ക്കു മാ​ത്ര​മാ​യു​ള്ള പ്ര​ത്യേ​ക ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ള്‍ അ​പൂ​ര്‍​വ​മാ​ണ്. ഉ​ള്ള​താ​ക​ട്ടെ ന​ഗ​ര​ങ്ങ​ളി​ലും. സ്ത്രീ​ക​ളു​ടേ​താ​യ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ചി​കി​ത്സ തേ​ടു​ന്ന​തി​ലും പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ലും അ​വ​ർ​ക്ക് ത​ട​സ​മാ​കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ല​ഹ​രി​ക്ക​ടി​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സം അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

ല​ഹ​രി മാ​ഫി​യ​യും രാ​ഷ്‌​ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​ലോ​ബി​യും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ന്ത്യ​യു​ടെ ശാ​പം. അ​ത് ത​ക​ര്‍​ക്കു​ന്ന​തി​ലെ ആ​ര്‍​ജ​വ​വും ക​രു​ത്തു​മാ​ണ് സ​ര്‍​ക്കാ​രു​ക​ള്‍ ആ​ദ്യം തെ​ളി​യി​ക്കേ​ണ്ട​ത്. ഒ​പ്പം, ല​ഹ​രി​വേ​ട്ട​യ്ക്കി​റ​ങ്ങു​ന്ന സേ​ന​ക​ളു​ടെ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ക​യും അ​ന്വേ​ഷ​ണ​ത്തി​ലും വി​ചാ​ര​ണ​യി​ലും വീ​ഴ്ച വ​രാ​തെ​യി​രി​ക്കാ​ന്‍ സൈ​ബ​ര്‍, ഫോ​റ​ന്‍​സി​ക് പോ​ലു​ള്ള വി​ഭാ​ഗ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വേ​ണം. കേ​ര​ള​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ ല​ഹ​രി​വി​രു​ദ്ധ തൂ​ഫാ​ന്‍ രാ​ജ്യ​മാ​കെ ആ​ഞ്ഞ​ടി​ക്ക​ട്ടെ.

Editorial

ഓ​റ​ഞ്ചെ​ന്നു പ​റ​ഞ്ഞ് മ​ര​ണ​വി​ത​ര​ണം

വീ​ട്, കൃ​ഷി, സമ്പാദ്യം, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ന്ന​ലെ​വ​രെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്രി​യ​പ്പെ​ട്ട​വ​ർ... എ​ല്ലാം ന​ഷ്ട​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ പ​ട്ടി​ക ഇ​ത്ത​വ​ണ​യും പ്ര​കൃ​തി പു​തു​ക്കി​യെ​ഴു​തി. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി. ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും ജീ​വ​നോ​പാ​ധി​ക​ൾ ന​ഷ്‌​ട​പ്പെ​ട്ട മ​റ്റു മ​നു​ഷ്യ​രു​ടെ​യും ജീ​വി​തം ഇ​നി സ​ർ​ക്കാ​രി​ന്‍റെ​യും സ​ഹ​ജീ​വി​ക​ളു​ടെ​യും ക​രു​ണ​യി​ലാ​ണ്.

വാ​ഗ്ദാ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ലി​ച്ച ച​രി​ത്രം സ​ർ​ക്കാ​രു​ക​ൾ​ക്കി​ല്ല. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​യ മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല, വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​ർ​ഹ​മാ​യ കേ​ന്ദ്ര​സ​ഹാ​യ​ത്തി​നു കോ​ട​തി​ക​ൾ​ക്കു​പോ​ലും ഇ​ട​പെ​ടേ​ണ്ടി​വ​ന്ന ഹൃ​ദ​യ​ഭേ​ദ​ക​മാ​യ അ​നു​ഭ​വ​വു​മു​ണ്ട്. മ​ഴ​യ്ക്കും മ​ണ്ണി​നും ദു​ര​ന്ത​ങ്ങ​ൾ​ക്കു​മി​ല്ലാ​ത്ത വി​വേ​ച​ന​മോ മു​ൻ​ഗ​ണ​ന​യോ സ​ർ​ക്കാ​രു​ക​ൾ​ക്കു​ണ്ടാ​കു​ന്ന​ത് എ​ത്ര ക്രൂ​ര​മാ​ണ്.

മ​ല​ബാ​റി​ൽ ഉ​ൾ​പ്പെ​ടെ 12 ജി​ല്ല​ക​ളി​ലേ​ക്ക് ഓ​റ​ഞ്ച് അ​ല​ർ​ട്ട് വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച​ത്തെ അ​നു​ഭ​വം പാ​ഠ​മാ​ക​ണം. പെ​രു​മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും വ​ൻ നാ​ശ​മു​ണ്ടാ​ക്കി​യ കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടു മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ഴ പ്ര​ള​യ​മാ​യ​ശേ​ഷം മാ​ത്രം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്ക​ണം.

കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളും ചേ​ർ​ത്താ​ണ് സം​സ്ഥാ​നം അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും അ​ല​ർ​ട്ട് ഏ​താ​യാ​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ​വ​രെ മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​പ്പോ​ഴേ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ന്നു​മാ​ണ് മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞ​ത്. നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്ക​ല​ല്ല, അ​തു ന​ട​പ്പാ​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​ണി​യെ​ന്ന് ഇ​നി​യെ​ങ്കി​ലും തി​രി​ച്ച​റി​യ​ണം. ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നേ​ക്കാ​ൾ ഇ​ന്നു പ്ര​ധാ​നം മു​ൻ​ക​രു​ത​ലു​ക​ളാ​ണ്. പ്ര​ത്യേ​കി​ച്ചും തീ​വ്ര​മ​ഴ മു​ന്ന​റി​യി​പ്പു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ.

ദു​ര​ന്ത​ബാ​ധി​ത​രു​ടെ പ​ക്ക​ലേ​ക്കു സ​ർ​ക്കാ​ർ പാ​ഞ്ഞെ​ത്ത​ണം. ഓ​ണ​ത്തി​നു വി​ൽ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള കൃ​ഷി​ക​ൾ ഒ​ലി​ച്ചു​പോ​യി. ക​ച്ച​വ​ട​ക്കാ​ർ സം​ഭ​രി​ച്ച ച​ര​ക്കു​ക​ളും മി​ക്ക​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി ന​ശി​ച്ചു. പ​ല​രും ക​ട​മെ​ടു​ത്താ​ണ് ഇ​ത്ത​രം ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്. നി​ര​വ​ധി വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. സ​മ​യ​ബ​ന്ധി​ത​മ​ല്ലാ​ത്ത വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കൊ​ന്നും ഒ​രു പ്ര​സ​ക്തി​യു​മി​ല്ല. വി​ദേ​ശ​ഫ​ണ്ട്ത​ട്ടി​പ്പു​കാ​രെ​ന്നും മ​തം​മാ​റ്റ​ക്കാ​രെ​ന്നു​മു​ള്ള വ​ർ​ഗീ​യ​നി​ർ​മി​ത അ​ന്പു​ക​ളേ​റ്റ​വ​യെ​ങ്കി​ലും ക്രൈ​സ്ത​വ​സ​ഭ​ക​ളു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​നു​ഷ്യ​രെ നെ​ഞ്ചോ​ടു ചേ​ർ​ക്ക​ണം. പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലു​മൊ​ക്കെ നാം ​ഒ​ന്നി​ച്ചു​നി​ന്ന​വ​രാ​ണ്. ഐ​ക്യ​കേ​ര​ളം ഒ​രു പ്ര​ദേ​ശ​വും ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക​ത്വ​മ​ല്ല, ഒ​ത്തൊ​രു​മ​യാ​ൽ നാം ​ഹൃ​ദ​യ​ത്തി​ലെ​ഴു​തി​യ ക​രാ​റാ​ണ്.

നൂ​റ്റാ​ണ്ടു​ക​ളാ​യി ഓ​രോ കാ​ല​വ​ർ​ഷ​ത്തി​ലും ആ​വ​ർ​ത്തി​ക്കു​ന്ന പെ​രു​മ​ഴ​യു​ടെ അ​നു​ബ​ന്ധ നാ​ശ​ങ്ങ​ളെ ചെ​റു​ക്കാ​ൻ ന​മു​ക്കി​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​ത് ഭ​ര​ണ​കൂ​ട പ​രാ​ജ​യ​മാ​ണ്. വീ​ഴ്ച​ക​ളും ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ​യു​മാ​ണ് പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ ദു​ര​ന്ത​ങ്ങ​ളാ​ക്കു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ൽ ത​ട​യാ​നും പ്ര​തി​രോ​ധി​ക്കാ​നു​മു​ള്ള പ്ര​ധാ​ന പ​രി​ഹാ​ര​ങ്ങ​ൾ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക, ജ​ല​നി​ർ​ഗ​മ​ന സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക, അ​പ​ക​ട​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്.

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം പോ​ലെ​യു​ള്ള ത​ട്ടി​ക്കൂ​ട്ട് പ്ര​ഹ​സ​ന​ങ്ങ​ളാ​ക​രു​ത് ദു​ര​ന്ത​നി​വാ​ര​ണം. തീ​വ്ര​മ​ഴ പ്ര​വ​ചി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ട്. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ന​മു​ക്കി​പ്പോ​ൾ അ​ത്ര അ​പ​രി​ചി​ത​വു​മ​ല്ല. എ​ന്നി​ട്ടും അ​വി​ട​ങ്ങ​ളി​ലെ മ​നു​ഷ്യ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യി​ല്ല. പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ‘കൈ​യേ​റ്റ വി​ചാ​ര​ണ’ പ​ഴ​യ​തു​പോ​ലെ അ​ത്ര വി​ല​പ്പോ​കു​ന്നി​ല്ലെ​ങ്കി​ലും ഓ​രോ മ​ഴ​ക്കാ​ല​ത്തും മ​ല​യോ​ര​വാ​സി​ക​ളെ സം​ശ​യ​മ​ല​ക​ളി​ൽ ക​യ​റ്റി​നി​ർ​ത്താ​നു​ള്ള ആ​വേ​ശം കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല.

ഇ​നി​യും മ​ഴ പെ​യ്യും മ​ണ്ണി​ടി​യും ഉ​രു​ൾ പൊ​ട്ടും. മ​ല​ക​ളും മ​നു​ഷ്യ​രും അ​വി​ടെ​യു​ണ്ടാ​കും. ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ​ക്കു പ​ക​രം അ​ല​ർ​ട്ടു​ക​ൾ മ​തി​യോ? ക​ർ​ഷ​ക​ർ മ​ല​യോ​ര​ത്തെ​ത്തി​യ​ത് ദു​രി​ത​കാ​ല​ത്ത് സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ച്ചി​ട്ടോ ജീ​വി​ക്കാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ഞ്ഞി​ട്ടോ കൃ​ഷി​യോ​ടു​ള്ള അ​ഭി​നി​വേ​ശ​ത്താ​ലോ ആ​ണ്. ഒ​രി​ക്ക​ൽ കാ​ടു​ക​ളാ​യി​രു​ന്ന സ​മ​ത​ല​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​രാ​യി​രു​ന്ന് അ​വ​രെ വി​ചാ​ര​ണ ചെ​യ്യ​രു​ത്. ന​ഷ്ട​കൃ​ഷി​യു​മാ​യി ഉ​രു​ളു​ക​ളെ ഭ​യ​ന്ന് മ​ല​യോ​ര​ത്തു ജീ​വി​ക്കാ​ൻ ആ​ർ​ക്കും കൊ​തി​യു​ണ്ടാ​കി​ല്ല.

ഒ​ന്നു​കി​ൽ അ​വ​രെ ന​ഗ​ര​ങ്ങ​ളി​ലേ​ക്കോ സു​ര​ക്ഷി​ത​മാ​യ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കോ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളു​മൊ​രു​ക്കി മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക. അ​ല്ലെ​ങ്കി​ൽ ദു​ര​ന്ത​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ക. മ​റ്റു വ​ഴി​ക​ളു​ണ്ടെ​ങ്കി​ൽ അ​തും ച​ർ​ച്ച ചെ​യ്യാ​വു​ന്ന​താ​ണ്. ഗ്രീ​ൻ, യെ​ല്ലോ, ഓ​റ​ഞ്ച്, റെ​ഡ്... ഈ ​പ​ല​വ​ർ​ണ മു​ന്ന​റി​യി​പ്പു​ക​ൾ സ​ർ​ക്കാ​രെ​ന്ന പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​മ​ല്ലാ​തൊ​ന്നു​മ​ല്ലെ​ന്നു വ​ന്നി​രി​ക്കു​ന്നു. മ​ല​ക​ളി​ൽ മ​ര​ണം പെ​യ്യു​ക​യാ​ണ്. ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളെ​വി​ടെ?

Editorial

പാ​റ്റ​ക​ളെ ക​രി​ന്തേ​ളു​ക​ളാ​ക്ക​രു​ത്!

കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ച​ങ്കി​ലാ​ണ് പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (പി​എ​സ്‌​സി) കു​ത്തി​യ​ത്. കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത കാ​ര്യം. കൊ​ടും​വ​ഞ്ച​ന, ത​ട്ടി​പ്പ്. സി​പി​എം സം​ഘ​ട​നാ നേ​താ​വി​നെ ഒ​ന്നാം റാ​ങ്കി​ലെ​ത്തി​ക്കാ​ൻ പ​രീ​ക്ഷാ സം​വി​ധാ​ന​ത്തെ​യാ​കെ അ​ട്ടി​മ​റി​ച്ചു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​രി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ഇ​നി​യെ​ങ്ങ​നെ വി​ശ്വ​സി​ക്കും‍?

ആ​സൂ​ത്ര​ണ ബോ​ർ​ഡി​ലെ ചീ​ഫ് (ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ) പ​രീ​ക്ഷ​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന തി​രി​മ​റി ന​ട​ന്ന​ത്. ഒ​ന്നാം​റാ​ങ്ക് ല​ഭി​ച്ച സി​പി​എം സം​ഘ​ട​നാ നേ​താ​വ് അ​രു​ൺ ജെ. ​പ്ര​താ​പ് എ​ഴു​താ​തെ വി​ട്ട നാ​ലും തെ​റ്റി​ച്ച ആ​റും ചോ​ദ്യ​ങ്ങ​ൾ ഒ​ന്നാ​കെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്രേ! എ​ല്ലാ ചോ​ദ്യ​ങ്ങ​ളും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​ൻ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​പോ​ലും ഇ​ടം​പി​ടി​ക്കു​മാ​യി​രു​ന്നി​ല്ല എ​ന്നു പ​റ​യു​മ്പോ​ൾ ത​ട്ടി​പ്പി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​കും. ര​ണ്ടാം റാ​ങ്കു​കാ​ര​നേ​ക്കാ​ൾ 53 മാ​ർ​ക്ക് കു​റ​വാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്. ഒ​രു മാ​ർ​ക്കി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ ഒ​ന്നാം റാ​ങ്കി​ലെ​ത്തി​യ അ​രു​ൺ ജെ. ​പ്ര​താ​പ് ആ​സൂ​ത്ര​ണ ബോ​ർ​ഡി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ടെ​ത്തി. 1,23,700-1,66,800 ശ​മ്പ​ള സ്കെ​യി​ലി​ലാ​ണ് നി​യ​മ​നം. എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും മാ​ർ​ക്ക് ചേ​ർ​ത്താ​ണ് റാ​ങ്ക് പ​ട്ടി​ക​യു​ണ്ടാ​ക്കി​യ​ത്. സി​പി​എം പ്ര​തി​നി​ധി​യാ​യ ചെ​യ​ർ​മാ​നും ര​ണ്ടം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട ബോ​ർ​ഡാ​ണ് അ​ഭി​മു​ഖം ന​ട​ത്തി​യ​ത്. മാ​ർ​ക്ക് പ​ട്ടി​ക ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. അ​തു​കൂ​ടി പ​രി​ശോ​ധി​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രും.

പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ന്‍റെ കാ​ല​ത്ത് വി​വി​ധ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ള്‍ അ​ട്ടി​മ​റി​ച്ചെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. അ​തി​നി​ടെ​യാ​ണ് മു​ന്‍ ഭ​ര​ണ​കാ​ല​ത്ത് ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ളു​ടെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. പ​ത്തു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി നാ​ടു ഭ​രി​ച്ച ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന പ​ക്ഷ​പാ​ത​പ​ര​മാ​യ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളും ഇ​തി​ന​കം​ത​ന്നെ പു​റ​ത്തു വ​ന്ന​താ​ണ്. ഏ​തു​വി​ധേ​ന​യും സ്വ​ന്ത​ക്കാ​രെ ഉ​ദ്യോ​ഗ​ങ്ങ​ളി​ലും മ​റ്റു താ​ക്കോ​ൽ​സ്ഥാ​ന​ങ്ങ​ളി​ലും തി​രു​കി​ക്ക​യ​റ്റാ​നു​ള്ള അ​വ​രു​ടെ വി​രു​തു ക​ണ്ട് കേ​ര​ളം ഞെ​ട്ടി​യി​ട്ടു​ണ്ട്. ഏ​തു ക​ള്ള​ത്ത​ര​ത്തെ​യും പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ മൂ​ശ​യി​ലി​ട്ട് വ്യാ​ഖ്യാ​നി​ച്ച് സ്വ​ർ​ണം​പോ​ലെ തി​ള​ക്ക​മു​ള്ള​താ​ക്കാ​നു​ള്ള പാ​ട​വ​വും സി​പി​എ​മ്മി​ന്‍റെ കൂ​ടെ​പ്പി​റ​പ്പാ​ണ്. അ​ത് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ​ല്ലോ സം​സ്ഥാ​ന​ത്തെ ഭ​ര​ണ​മാ​റ്റം.

പി​എ​സ്‌​സി​ക്ക് അ​പേ​ക്ഷ ന​ൽ​കി രാ​വും പ​ക​ലും കു​ത്തി​യി​രു​ന്നു പ​ഠി​ച്ച് പ​രീ​ക്ഷ​യെ​ഴു​തി പ്ര​തീ​ക്ഷ​യോ​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​സ്ഥ​യൊ​ന്നാ​ലോ​ചി​ക്കൂ. ജീ​വി​തം​ത​ന്നെ പ​രീ​ക്ഷ​ക​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നാ​ടാ​ണി​ത്. വെ​റു​തെ​യാ​ണോ യു​വാ​ക്ക​ൾ പാ​റ്റ​ക​ളും ക​രി​ന്തേ​ളു​ക​ളു​മൊ​ക്കെ​യാ​യി പ​രി​ണ​മി​ക്കു​ന്ന​ത്. ഒ​രു യു​വ​ത​ല​മു​റ​യെ മു​ഴു​വ​ൻ അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്കും അ​വി​ശ്വാ​സ​ത്തി​ലേ​ക്കും ത​ള്ളി​യി​ടു​ന്ന​വ​ർ​ക്ക് എ​ന്തു ശി​ക്ഷ കൊ​ടു​ത്താ​ലും അ​ധി​ക​മാ​കി​ല്ല.

വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​ണ്. ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും സ​മീ​പ​കാ​ല​ത്ത് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് തു​ട​ർ​ച്ച​യാ​യ പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ളും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ളും. സു​പ്ര​ധാ​ന ദേ​ശീ​യ പ​രീ​ക്ഷ​ക​ളാ​യ നീ​റ്റ്, നെ​റ്റ് മു​ത​ൽ സം​സ്ഥാ​ന​ത​ല​ങ്ങ​ളി​ലെ പി​എ​സ്‌​സി, സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ളി​ൽ വ​രെ ക്ര​മ​ക്കേ​ടു​ക​ൾ പ​തി​വാ​കു​ക​യാ​ണ്. ദ​രി​ദ്ര-​മ​ധ്യ​വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യാ​ണ് ഈ ​ത​ട്ടി​പ്പു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ലൂ​ടെ ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് കേ​വ​ലം ഒ​രു അ​വ​സ​രം മാ​ത്ര​മ​ല്ല. മ​റി​ച്ച്, ഒ​രു ത​ല​മു​റ​യു​ടെ ആ​ത്മ​വി​ശ്വാ​സ​വും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സ​വു​മാ​ണ്.

ഇ​വി​ടെ തോ​ൽ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യാ​ണ്. പി​എ​സ്‌​സി പോ​ലൊ​രു പ​വി​ത്ര​മാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും വീ​ണ്ടെ​ടു​ത്തി​ല്ലെ​ങ്കി​ൽ ജ​നാ​ധി​പ​ത്യം എ​ന്ന വാ​ക്കി​ന് പി​ന്നെ എ​ന്ത​ർ​ഥ​മാ​ണു​ണ്ടാ​കു​ക?

ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ ഐ​തി​ഹാ​സി​ക​മാ​യൊ​രു സ​മ​ര​ജ​യം ന​മ്മ​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. പാ​റ്റ​ക​ളാ​യി മാ​റി​യ ജെ​ൻ സി ​സ​മ​ര​മു​റ അ​ധി​കാ​ര​ത്തി​ന്‍റെ കോ​ട്ട​കൊ​ത്ത​ള​ങ്ങ​ളെ വി​റ​പ്പി​ച്ചു. അ​വി​ടെ​യും പ​രീ​ക്ഷാ​ത്ത​ട്ടി​പ്പു ത​ന്ന​യാ​യി​രു​ന്നു വി​ഷ​യം. അ​ധി​കാ​ര​ത്തി​ന്‍റെ മ​റ​വി​ൽ എ​ല്ലാ​വ​രെ​യും എ​ല്ലാ​ക്കാ​ല​ത്തും ഒ​രു​പോ​ലെ പ​റ്റി​ക്കാ​മെ​ന്ന ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ ഹു​ങ്കാ​ണ് ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​ര​ക്കാ​രു​ടെ മു​ന്നി​ൽ മു​ട്ടി​ലി​ഴ​ഞ്ഞ​ത്. അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ക്കാ​ര്യം ഓ​ർ​ത്താ​ൽ അ​വ​ർ​ക്കു ന​ല്ല​ത്.

പി​എ​സ്‌​സി​യു​ടെ റാ​ങ്ക്‌​ലി​സ്റ്റ് അ​ട്ടി​മ​റി​ക്കേ​സി​ൽ കു​റ്റ​മ​റ്റ​തും സു​താ​ര്യ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണം. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ​നി​ന്ന് ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് അ​താ​ണ്. രാ​ഷ്‌​ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ ത​ല​ങ്ങ​ളി​ലു​ള്ള വ​മ്പ​ൻ സ്രാ​വു​ക​ൾ ആ​രാ​യാ​ലും അ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ന്നേ മ​തി​യാ​കൂ. എ​ങ്കി​ൽ മാ​ത്ര​മേ ത​ക​ർ​ന്ന​ടി​ഞ്ഞ വി​ശ്വാ​സ്യ​ത തി​രി​ച്ചു​പി​ടി​ക്കാ​നാ​കൂ. അ​ർ​ഹ​ത​യു​ള്ള​വ​ന് തൊ​ഴി​ൽ ഉ​റ​പ്പാ​ക്കു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് നീ​തി​ബോ​ധ​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്രാ​ഥ​മി​ക ക​ർ​ത്ത​വ്യം.

Editorial

ജ​നാ​ധി​പ​ത്യ സം​ഹാ​ര​ത്തി​ന് ഗോ​ദി മീ​ഡി​യ

മാ​ധ്യ​മ​ങ്ങ​ൾ​ക്കു നി​ഷേ​ധി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ത്തെ​യും റെ​യ്ഡി​നും അ​റ​സ്റ്റി​നും വി​ധേ​യ​മാ​കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും​ കു​റി​ച്ചു​മേ നാം ​സം​സാ​രി​ച്ചി​ട്ടു​ള്ളൂ. സ​ർ​വ​സ്വാ​ത​ന്ത്ര്യ​വും ആ​നു​കൂ​ല്യ​ങ്ങ​ളും കൊ​ടു​ത്തു വ​ള​ർ​ത്തു​ന്ന മാ​ധ്യ​മ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തോ​ടു ചെ​യ്യു​ന്ന​തെ​ന്തെ​ന്നു തി​രി​ച്ച​റി​ഞ്ഞു​വ​രു​ന്ന​തേ​യു​ള്ളൂ. ആ​ഗോ​ള മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ പ​ട്ടി​ക​യി​ൽ വീ​ണു​കി​ട​ക്കു​ക​യാ​ണ് ഇ​ന്ത്യ.

പ​ക്ഷേ, അ​തു മാ​ത്ര​മ​ല്ല ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കു​ന്ന​ത്. മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പെ​ടാ​ത്ത മ​റ്റൊ​രു സ​മാ​ന്ത​ര സം​വി​ധാ​ന​മാ​ണ് ഗോ​ദി മീ​ഡി​യ. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം​തൂ​ണാ​യ മാ​ധ്യ​മ​ലോ​ക​ത്തെ അ​ന്ത​ക​വി​ത്ത്! സ്വ​ത​ന്ത്ര മാ​ധ്യ​മ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​തി​നു പ​ക​രം, കൊ​ട്ടാ​രം മാ​ധ്യ​മ​ങ്ങ​ളെ വ​ള​ർ​ത്തി ല​ക്ഷ്യം നേ​ടാ​മെ​ന്ന​ത് മാ​ധ്യ​മ അ​പ​ച​യ ച​രി​ത്ര​ത്തി​ൽ എ​ഴു​ത​പ്പെ​ടേ​ണ്ട അ​ധ്യാ​യ​മാ​ണ്.

ഗോ​ദി മീ​ഡി​യ അ​ഥ​വാ അ​ധി​കാ​ര​ത്തി​ന്‍റെ മ​ടി​യി​ലി​രു​ന്നു കി​ഞ്ച​ന​വ​ർ​ത്ത​മാ​നം പ​റ​യു​ന്ന മാ​ധ്യ​മ​ങ്ങ​ൾ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മ​ല്ല. പ​ക്ഷേ, കു​റ​വാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ‘നാ​യ​ക​ന്‍റെ’ തോ​ഴ​രാ​യി ന​ട​ക്കു​ന്ന ആ ​വി​ദൂ​ഷ​ക​രെ തി​രി​ച്ച​റി​യാ​മാ​യി​രു​ന്നു. ഇ​ന്ന് അ​തു സാ​ധ്യ​മ​ല്ലാ​ത്ത​വി​ധം എ​ണ്ണ​മേ​റി. പ​ക്ഷേ, ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ളെ ഏ​ത് ആ​ൾ​ക്കൂ​ട്ട​ത്തി​ലും തി​രി​ച്ച​റി​യു​ന്ന ഒ​രു ത​ല​മു​റ വ​ള​രു​ന്നു​ണ്ടാ​യി​രു​ന്നു.

അ​വ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഗോ​ദി മീ​ഡി​യ​യെ കൂ​ക്കി​വി​ളി​ക്കു​ക​യും ആ​ട്ടി​പ്പാ​യി​ക്കു​ക​യും ചെ​യ്ത​ത്. വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മു​ള്ള മാ​ധ്യ​മ​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​തു ശ​രി​യ​ല്ല. പ​ക്ഷേ, ഗോ​ദി മീ​ഡി​യ​യ്ക്കു വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളു​ള്ള​താ​യി ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലും ആ ​വി​ദ്യാ​ർ​ഥി​ക​ളും ക​ണ്ടി​ട്ടി​ല്ല. ഗോ​ദി മീ​ഡി​യ​യ്ക്ക് ഒ​രു അ​ഭി​പ്രാ​യ​മേ ഉ​ള്ളൂ; സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ല്ലാം ശ​രി​യാ​ണ്, സ​ർ​ക്കാ​രി​നെ എ​തി​ർ​ക്കു​ന്ന​വ​രെ​ല്ലാം രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണ്.

പ്ര​ധാ​ന​മാ​യും ഉ​ത്ത​രേ​ന്ത്യ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ആ ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ ആ​രെ​യും അ​പ​മാ​നി​ക്കാ​നും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ലോ​ക​ത്തൊ​രി​ട​ത്തു​മി​ല്ലാ​ത്ത​വി​ധം സ്വാ​ത​ന്ത്ര്യ​മാ​യി​രു​ന്നു. ഈ ‘​മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം’ ജ​നാ​ധി​പ​ത്യ​ത്തി​നേ​ൽ​പ്പി​ച്ച പ​രി​ക്ക് ചി​ല്ല​റ​യ​ല്ല. അ​താ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം തൂ​ണാ​യ മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ സ്റ്റോ​റി! ഗോ​ദി മീ​ഡി​യ​യു​ടെ പ്രോ​പ്പ​ഗ​ന്ത റി​പ്പ​ബ്ലി​ക്!

മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​വും വി​വ​രാ​വ​കാ​ശ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പാ​രീ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​യാ​ണ് റി​പ്പോ​ർ​ട്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ് (ആ​ർ​എ​സ്എ​ഫ്). മേ​യി​ലാ​ണ് ഇ​വ​ർ ഏ​റ്റ​വും പു​തി​യ ആ​ഗോ​ള മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ സൂ​ചി​ക പു​റ​ത്തു​വി​ട്ട​ത്. 180 രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം 157. ക​ഴി​ഞ്ഞ റി​പ്പോ​ർ​ട്ടി​ൽ ഇ​ത് 151 ആ​യി​രു​ന്നു. മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യ സാ​മ്പ​ത്തി​കം, നി​യ​മം, സു​ര​ക്ഷ, രാ​ഷ്‌​ട്രീ​യം, സാ​മൂ​ഹി​കം എ​ന്നി​വ​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും തി​രി​ച്ച​ടി​യാ​യ​ത് നി​യ​മം സം​ബ​ന്ധി​ച്ചാ​ണ്.

അ​താ​യ​ത്, ദേ​ശീ​യ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. ആ​ഗോ​ള മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ റി​പ്പോ​ർ​ട്ട് വി​വ​ര​മി​ല്ലാ​ത്ത ചി​ല എ​ൻ​ജി​ഒ​ക​ൾ ത​യാ​റാ​ക്കു​ന്ന​താ​ണെ​ന്നും ഇ​ന്ത്യ​യി​ൽ നൂ​റു​ക​ണ​ക്കി​ന് മാ​ധ്യ​മ​ങ്ങ​ൾ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നു​മാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. പ​ക്ഷേ, നൂ​റു​ക​ണ​ക്കി​നു മാ​ധ്യ​മ​ങ്ങ​ള​ല്ല, സ​മൂ​ഹ​വി​രു​ദ്ധ​മ​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​നു​ള്ള മാ​ധ്യ​മ​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​താ​യി​രു​ന്നു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ നി​ര​ന്ത​രം വി​മ​ർ​ശി​ച്ചി​രു​ന്ന ന്യൂ​സ് ക്ലി​ക്ക് ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​നും എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് പ്ര​ബീ​ർ പു​ർ​കാ​യ​സ്ഥ​യ്ക്കും എ​തി​രേ റ​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത് ക​ഴി​ഞ്ഞ മാ​സ​മാ​ണ്. വി​ദേ​ശ​നാ​ണ്യ വി​നി​മ​യ ച​ട്ടം ലം​ഘി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. നി​യ​മ​സം​വി​ധാ​ന​ത്തി​ന്‍റെ ദു​രു​പ​യോ​ഗ​മാ​ണ് എ​ഫ്ഐ​ആ​ർ എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി അ​ദ്ദേ​ഹ​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്.

രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​പി​ച്ച് 2024ൽ ​പു​ർ​കാ​യ​സ്ഥ​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത അ​റ​സ്റ്റി​ൽ സു​പ്രീം​കോ​ട​തി വി​ട്ട​യ​ച്ചി​രു​ന്നു. പ​ക്ഷേ, സ​ർ​ക്കാ​ർ വി​ട്ടി​ല്ല. വീ​ണ്ടും കോ​ട​തി മോ​ചി​പ്പി​ച്ചെ​ന്നു പ​റ​യാം. പ​ക്ഷേ, അ​റ​സ്റ്റി​നും കോ​ട​തി​വി​ധി​ക്കു​മി​ട​യി​ലൂ​ടെ ന​ട​ത്തു​ന്ന കാ​രാ​ഗൃ​ഹ​വാ​സ​മു​ൾ​പ്പെ​ടെ​യു​ള്ള ഈ ​ഇ​രു​ണ്ട യാ​ത്ര ഒ​രു മു​ന്ന​റി​യി​പ്പാ​ക്കി സ​ർ​ക്കാ​ർ മാ​ധ്യ​മ​ലോ​ക​ത്തി​നു മു​ന്നി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ ഈ ​സ്ഥി​തി​വി​ശേ​ഷ​മാ​ണ് അ​പ്ര​സ​ക്ത​രാ​യ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കു​പോ​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ധൈ​ര്യം കൊ​ടു​ക്കു​ന്ന​ത്.

മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് കേ​ന്ദ്ര​ത്തി​ൽ മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ണ്ട്. മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നു​ള്ള ക​ര​ട് ബി​ൽ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ മാ​റ്റി​വ​ച്ച​ത് 2022 ഡി​സം​ബ​റി​ലാ​ണ്. പ​ല സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ത​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന​വ​രെ സ​ഹി​ക്കു​ന്നി​ല്ല. ‘ക​ട​ക്കൂ പു​റ​ത്തെ’​ന്നു പ​റ​യു​ന്ന​വ​രും നി​ങ്ങ​ൾ ഏ​തു പ​ത്ര​മാ​ണ് എ​ന്നു ചോ​ദി​ക്കു​ന്ന​തു​മൊ​ക്കെ അ​സ​ഹി​ഷ്ണു​ത​യു​ടെ ദൃ​ഷ‌്ടാ​ന്ത​ങ്ങ​ളാ​ണ്. പ​ക്ഷേ, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റേ​ത് മ​റ്റൊ​രു ത​ന്ത്ര​മാ​ണ്. അ​ത് എ​തി​ർ​ക്കു​ന്ന ഏ​താ​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കു പ​ക​രം അ​നു​കൂ​ലി​ക്കു​ന്ന നി​ര​വ​ധി മാ​ധ്യ​മ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന ത​ന്ത്രം. അ​ത്ത​ര​ക്കാ​ർ​ക്കു ചു​റ്റും നി​ന്നാ​ണ് ഡ​ൽ​ഹി​യി​ൽ സ​മ​ര​ത്തി​നി​റ​ങ്ങി​യ കു​ട്ടി​ക​ൾ കൂ​ക്കി​വി​ളി​ച്ചു സ്ഥ​ലം​വി​ടാ​ൻ പ​റ​ഞ്ഞ​ത്.

ഗോ​ദി മീ​ഡി​യ ചെ​യ്ത​ത് പൊ​തു​ബോ​ധ​ത്തെ അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. ഗോ​വ​ധ നി​രോ​ധ​ന നി​യ​മ​വും മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​വും ബു​ൾ​ഡോ​സ​ർ​രാ​ജു​മൊ​ക്കെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കൊ​ല്ലു​ക​യും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ഉ​ത്ത​രേ​ന്ത്യ​യി​ലെ മേ​ൽ​പ്പ​റ​ഞ്ഞ മാ​ധ്യ​മ​ങ്ങ​ൾ സ​ർ​ക്കാ​ർ കീ​ർ​ത്ത​ന​ങ്ങ​ളാ​ല​പി​ക്കു​ക​യാ​യി​രു​ന്നു. സി​എ​എ (പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം), എ​ഫ്സി​ആ​ർ​എ, വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ തി​രി​മ​റി, ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ഥി​സ​മ​രം... എ​ല്ലാ​റ്റി​നും അ​വ​രു​ടേ​താ​യ മ​റ്റൊ​രു ഭാ​ഷ്യ​മു​ണ്ടാ​യി​രു​ന്നു.

സ​ത്യ​ത്തി​ൽ, ഈ ​അ​പ​ക​ടം പൂ​ർ​ണ അ​ർ​ഥ​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ലും ജെ​ൻ​സി​ക്ക് അ​തി​ന്‍റെ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട മ​സ്തി​ഷ്ക​പ്ര​ക്ഷാ​ള​ന ശ്ര​മ​ത്തി​നൊ​ടു​വി​ലും ജ​നാ​ധി​പ​ത്യ ഇ​ന്ത്യ കീ​ഴ​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ഗോ​ദി മീ​ഡി​യ​യു​ടെ ചെ​വി​യി​ലേ​ക്കു കൊ​ച്ചു​കു​ട്ടി​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​ത് എ​ത്ര ആ​ന​ന്ദ​ക​ര​മാ​യ കാ​ഴ്ച​യാ​ണ്. പ​ക്ഷേ, ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര ഇ​ന്ത്യ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

Editorial

‘സി​​ദ്ധാ​​ർ​​ഥ​​ൻ’ നി​​യ​​മം,വ​​ള​​ഞ്ഞി​​ട്ടു കൊ​​ല്ല​​രു​​ത്

“കു​​ട്ടി​​ക​​ൾ​​ക്കൊ​​പ്പം ആ​​യി​​രി​​ക്കു​​ന്ന ആ​​ത്മാ​​വ് സു​​ഖം പ്രാ​​പി​​ക്കു​​ന്നു.”- ദ​​സ്ത​​യേ​​വ്സ്കി.
വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലേ​​ക്കു പ​​റ​​ഞ്ഞു​​വി​​ട്ട കു​​ട്ടി​​ക​​ൾ ഒ​​രി​​ക്ക​​ലും തി​​രി​​ച്ചു​​വ​​രു​​ന്നി​​ല്ലെ​​ങ്കി​​ൽ ആ ​​വീ​​ടു​​ക​​ളി​​ലെ ആ​​ത്മാ​​ക്ക​​ൾ എ​​ങ്ങ​​നെ സു​​ഖം പ്രാ​​പി​​ക്കാ​​നാ​​ണ്! ക​​ലാ​​ല​​യ രാ​​ഷ്‌​​ട്രീ​​യ അ​​ക്ര​​മി​​ക​​ളും റാ​​ഗിം​​ഗ് മ​​നോ​​രോ​​ഗി​​ക​​ളു​​മൊ​​ക്കെ വ​​ക​​വ​​രു​​ത്തി​​യ​​വ​​രു​​ടെ വീ​​ടു​​ക​​ൾ ഒ​​രി​​ക്ക​​ലും പ​​ഴ​​യ​​തു​​പോ​​ലെ​​യാ​​യി​​ട്ടി​​ല്ല; ക്രൂ​​ര റാ​​ഗിം​​ഗി​​നെ​​ത്തു​​ട​​ർ​​ന്ന് വ​​യ​​നാ​​ട് പൂ​​ക്കോ​​ട് വെ​​റ്റ​​റി​​ന​​റി കോ​​ള​​ജി​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ സി​​ദ്ധാ​​ർ​​ഥ​​ന്‍റെ​​യും, അ​​ധ്യാ​​പ​​ക​​രു​​ടെ മാ​​ന​​സി​​ക റാ​​ഗിം​​ഗി​​നൊ​​ടു​​വി​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ അ​​ഞ്ച​​ര​​ക്ക​​ണ്ടി ദ​​ന്ത​​ല്‍ കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി നി​​തി​​ന്‍ രാ​​ജി​​ന്‍റെ​​യും വീ​​ടു​​ക​​ൾ​​പോ​​ലെ. ഇ​​നി അ​​ത്ത​​രം വീ​​ടു​​ക​​ൾ ഉ​​ണ്ടാ​​ക​​രു​​ത്. റാ​​ഗിം​​ഗി​​നെ​​തി​​രേ അ​​ണി​​യ​​റ​​യി​​ലു​​ള്ള നി​​യ​​മ​​ത്തി​​നു സി​​ദ്ധാ​​ർ​​ഥ​​ന്‍റെ പേ​​രി​​ട്ടി​​രി​​ക്കു​​ന്നു. നി​​തി​​ൻ​ രാ​​ജ് കേ​​സി​​ൽ കോ​​ട​​തി ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശം കേ​​ര​​ള​​ത്തി​​ലെ ന​​ട്ടെ​​ല്ലി​​ള​​കി​​യ ക്ര​​മ​​സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ സ്കാ​​നിം​​ഗ് റി​​പ്പോ​​ർ​​ട്ടാ​​യി​​രി​​ക്കു​​ന്നു. ക​​ലാ​​ല​​യ അ​​ധോ​​ലോ​​കം തു​​ല​​യ​​ട്ടെ!

റാ​​ഗിം​​ഗി​​ന് എ​​തി​​രേ​​യു​​ള്ള ബി​​ല്ല് ക​​ര​​ട് മ​​ന്ത്രി​​സ​​ഭാ യോ​​ഗം അം​​ഗീ​​ക​​രി​​ച്ചു. ഒ​ക്‌​ടോ​​ബ​​റി​​ലെ നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ൽ നി​​യ​​മ​​മാ​​ക്കും. റാ​​ഗിം​​ഗി​​ലൂ​​ടെ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​ൽ​​പ്പി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഏ​​ഴു​​വ​​ർ​​ഷം വ​​രെ ത​​ട​​വും പി​​ഴ​​യും, കൊ​​ല്ലു​​ന്ന​​വ​​ർ​​ക്ക് വ​​ധ​​ശി​​ക്ഷ​​യും​ വ​​രെ വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്ന നി​​യ​​മ​​ത്തി​​ന്‍റെ പേ​​ര് ‘സി​​ദ്ധാ​​ർ​​ഥ​​ൻ ആ​​ന്‍റി​​റാ​​ഗിം​​ഗ് ആ​​ൻ​​ഡ് സ്റ്റു​​ഡ​​ന്‍റ് വെ​​ൽ​​ഫെ​​യ​​ർ ആ​​ക്‌​ട്- 2026’. കു​​റ്റ​​വാ​​ളിമ​​ന​​സും വി​​ദ്യാ​​ർ​​ഥി​​സം​​ഘ​​ട​​നാ പി​​ൻ​​ബ​​ല​​വു​​മു​​ണ്ടെ​​ങ്കി​​ൽ എ​​ന്തു​​മാ​​കാ​​മെ​​ന്നു ധ​​രി​​ച്ചു​​വ​​ശാ​​യ മ​​ക്ക​​ളു​​ള്ള മാ​​താ​​പി​​താ​​ക്ക​​ൾ ഈ ​​നി​​യ​​മം വാ​​യി​​ച്ചു പ​​ഠി​​ക്ക​​ണം, മ​​ക്ക​​ളെ ഉ​​പ​​ദേ​​ശി​​ക്ക​​ണം. ഒ​​രു നേ​​താ​​വും ര​​ക്ഷി​​ക്കാ​​നു​​ണ്ടാ​​കി​​ല്ല. എ​​ന്‍റെ മ​​ക​​ൻ/​​മ​​ക​​ൾ ഒ​​റ്റ​​യ്ക്ക​​ല്ല തോ​​ന്ന്യാ​​സം കാ​​ണി​​ച്ച​​തെ​​ന്നു പ​​റ​​ഞ്ഞി​​ട്ടു കാ​​ര്യ​​മി​​ല്ല. കു​​റ്റ​​വാ​​ളി​​ക്കൂ​​ട്ട​​ത്തി​​ൽ എ​​ല്ലാ​​വ​​ർ​​ക്കും ഒ​​രേ ശി​​ക്ഷ​​യാ​​ണ്. റാ​​ഗിം​​ഗ് സ​​ഹി​​ക്കാ​​നാ​​കാ​​തെ വി​​ദ്യാ​​ർ​​ഥി ജീ​​വ​​നൊ​​ടു​​ക്കി​​യാ​​ൽ 10 വ​​ർ​​ഷം വ​​രെ ത​​ട​​വു​​ശി​​ക്ഷ. കു​​റ്റ​​വാ​​ളി​​ക​​ളോ വി​​ദ്യാ​​ർ​​ഥി ഗു​​ണ്ട​​ക​​ളു​​ടെ സ​​ഹാ​​യി​​ക​​ളോ ആ​​യ അ​​ധ്യാ​​പ​​ക​​രെ​​യും വി​​ടി​​ല്ല. റാ​​ഗിം​​ഗ് പോ​​ലീ​​സി​​ൽ അ​​റി​​യി​​ക്കാ​​ത്ത കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ​​ക്കും ശി​​ക്ഷ​​യു​​ണ്ട്. വി​​ദ്യാ​​ർ​​ഥി​​ക്കു ശാ​​രീ​​രി​​ക​​മോ മാ​​ന​​സി​​ക​​മോ ആ​​യി പ്ര​​ശ്നം സൃ​​ഷ്‌​ടി​ക്കു​​ന്ന പ്ര​​വൃ​​ത്തി​​ക​​ളെ​​ല്ലാം റാ​​ഗിം​​ഗാ​​ണ്; ഭ​​യം സൃ​​ഷ്‌​ടി​​ക്കു​​ന്ന​​തും മു​​റി​​വേ​​ൽ​​പ്പി​​ക്കു​​ന്ന​​തും ആ​​ശ​​ങ്ക​​യു​​ള​​വാ​​ക്കു​​ന്ന​​തും നാ​​ണ​​ക്കേ​​ടു​​ണ്ടാ​​ക്കു​​ന്ന​​തു​​മാ​​യ കൃ​​ത്യ​​ങ്ങ​​ളും അ​​ധി​​ക്ഷേ​​പ​​വു​​മെ​​ല്ലാം. പ്ര​​തി​​ക​​ൾ​​ക്ക് അ​​ഞ്ചു വ​​ർ​​ഷം​​വ​​രെ മ​​റ്റൊ​​രി​​ട​​ത്തും പ​​ഠി​​ക്കാ​​നാ​​കി​​ല്ല. വി​​ദ്യാ​​ർ​​ഥി​​ക​​ളേ, നി​​ങ്ങ​​ളു​​ടെ ഭ​​യ​​മാ​​ണ് തെ​​മ്മാ​​ടി​​ക​​ളു​​ടെ ധൈ​​ര്യം. പ​​രാ​​തി​​ക്കാ​​ര​​ന്‍റെ വി​​വ​​ര​​ങ്ങ​​ൾ വെ​​ളി​​പ്പെ​​ടു​​ത്താ​​തെ റാ​​ഗിം​​ഗ് പോ​​ലീ​​സി​​നെ അ​​റി​​യി​​ക്കാ​​ൻ ‘സി​​ദ്ധാ​​ർ​​ഥ​​ൻ സ്റ്റു​​ഡ​​ന്‍റ് ഡി​​സ്ട്ര​​സ് ആ​​പ്പ് ’ എ​​ന്ന മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​നും ത​​യാ​​റാ​​ക്കും. കേ​​ര​​ള റാ​​ഗിം​​ഗ് നി​​രോ​​ധ​​ന​​നി​​യ​​മം 1998ൽ ​​നി​​ല​​വി​​ൽ വ​​ന്ന​​താ​​ണെ​​ങ്കി​​ലും ച​​ട്ട​​ങ്ങ​​ൾ രൂ​​പീ​​ക​​രി​​ച്ചി​​രു​​ന്നി​​ല്ല.

ഇ​​നി സ​​ർ​​ക്കാ​​രി​​നോ​​ടാ​​ണ്. സ​​ർ, നി​​യ​​മ​​ങ്ങ​​ൾ ഇ​​ല്ലാ​​ത്ത​​താ​​ണോ ന​​മ്മു​​ടെ പ്ര​​ശ്നം? അ​​തു ന​​ട​​പ്പാ​​ക്കേ​​ണ്ട​​വ​​ർ അ​​ട്ടി​​മ​​റി​​ച്ച​​ല്ലേ കു​​റ്റ​​വാ​​ളി​​ക​​ളെ ര​​ക്ഷി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. അ​​ഞ്ച​​ര​​ക്ക​​ണ്ടി ദ​​ന്ത​​ല്‍ കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി നി​​തി​​ന്‍ രാ​​ജി​ന്‍റെ കേ​​സി​ലെ മു​​ഖ്യ​​പ്ര​​തി​​ക്കു ജാ​​മ്യം ല​​ഭി​​ക്കാ​​നി​​ട​​യാ​​യ സാ​​ഹ​​ച​​ര്യ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ഹൈ​​ക്കോ​​ട​​തി പ​​രാ​​മ​​ർ​​ശം കി​​ട​​പ്പി​​ലാ​​യ ക്ര​​മ​​സ​​മാ​​ധാ​​ന-​​നി​​യ​​മ​​പ​​രി​​പാ​​ല​​ന​​ത്തി​​ന്‍റെ സ്കാ​​നിം​​ഗ് റി​​പ്പോ​​ർ​​ട്ടാ​​ണ്; ചി​​കി​​ത്സ വൈ​​ക​​രു​​ത്. സു​​പ്രീം​​കോ​​ട​​തി മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​തെ ന​​ട​​ത്തി​​യ അ​​റ​​സ്റ്റ് ജാ​​മ്യം കൊ​​ടു​​ക്കാ​​ൻ​​വേ​​ണ്ടി​​യു​​ള്ള നാ​​ട​​ക​​മാ​​ണെ​​ന്ന സൂ​​ച​​ന അ​​തി​​ലു​​ണ്ട്. അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ഡി​​വൈ​​എ​​സ്പി പ്ര​​തി​​യി​​ല്‍​നി​​ന്നു പാ​​രി​​തോ​​ഷി​​കം പ​​റ്റി​​യ​​താ​​യി സം​​ശ​​യി​​ക്ക​​ണ​​മെ​​ന്നു​പോ​​ലും കോ​​ട​​തി​​ക്കു പ​​റ​​യേ​​ണ്ടി​​വ​​ന്നു. കോ​​ട​​തി പ​​റ​​ഞ്ഞ, പ​​ണ​​ത്തി​​നു മീ​​തെ പ​​രു​​ന്തും പ​​റ​​ക്കി​​ല്ലെ​​ന്ന സ്ഥി​​തി പ​​ഴ​​കി​​യ രോ​​ഗ​​മാ​​ണ്. ഭ​​ര​​ണ​​നി​​ര്‍​വ​​ഹ​​ണ​​ത്തി​​ലെ പ​​രാ​​ജ​​യ​​മാ​​ണി​​തെ​​ന്ന കോ​​ട​​തി​​യു​​ടെ പ​​രാ​​മ​​ർ​​ശം സ​​ർ​​ക്കാ​​രൊ​​ന്നു കു​​റി​​ച്ചു​വ​​യ്ക്ക​​ണം.

വ​​രാ​​നി​​രി​​ക്കു​​ന്ന റാ​​ഗിം​​ഗ് നി​​യ​​മ​​വും അ​​ട്ടി​​മ​​റി​​ക്ക​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. സി​​ദ്ധാ​​ർ​​ഥ​​നെ എ​​ന്ന​​പോ​​ലെ അ​​വ​​ന്‍റെ പേ​​രി​​ലു​​ള്ള നി​​യ​​മ​​ത്തെ​​യും വ​​ള​​ഞ്ഞി​​ട്ട് ആ​​ക്ര​​മി​​ക്കാ​​തി​​രി​​ക്ക​​ണ​​മെ​​ങ്കി​​ൽ ന​​ട്ടെ​​ല്ലു വേ​​ണം. ആ​​ൾ​​ക്കൂ​​ട്ട​​ക്കൊ​​ല​​പാ​​ത​​കി​​ക​​ളെ ല​​ജ്ജി​​പ്പി​​ക്കു​​ന്ന റാ​​ഗിം​​ഗു​​കാ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക്കൂ​​ട്ട​​ങ്ങ​​ൾ, ഒ​​പ്പ​​മു​​ള്ള കു​​ട്ടി​​രാ​​ഷ്‌​​ട്രീ​​യ ഗു​​ണ്ട​​ക​​ൾ, അ​​വ​​രെ ക​​ണ്ടാ​​ൽ മു​​ട്ടി​​ടി​​ക്കു​​ന്ന പാ​​ർ​​ട്ടി ഗു​​രു​​നാ​​ഥ​​ന്മാ​​ർ, പു​​റ​​ത്തു​​ള്ള സ​​ർ​​വ​​ശ​​ക്ത​​രാ​​യ പാ​​ർ​​ട്ടി​​ നേ​​താ​​ക്ക​​ൾ, അ​​ഴി​​മ​​തി​​ക്കാ​​രും രാ​​ഷ്‌​​ട്രീ​​യ​​വി​​ധേ​​യ​​രു​​മാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ... ഇ​​വ​​ർ​​ക്കൊ​​ക്കെ മു​​ക​​ളി​​ൽ പ​​റ​​ക്കാ​​ൻ സ​​ർ​​ക്കാ​​രി​​നു ക​​ഴി​​യു​​മോ എ​​ന്ന​​ത​​ല്ല, അ​​തി​​നു ശ്ര​​മി​​ക്കാ​​റി​​ല്ലെ​​ന്ന​​താ​​ണ് പ്ര​​ശ്നം. മ​​യ​​ക്കു​​മ​​രു​​ന്നു വി​​ത​​ര​​ണ​​ക്ക​​ന്പ​​നി​​ക​​ളെ ക​​ട​​പു​​ഴ​​ക്കു​​ന്ന തൂ​​ഫാ​​ൻ ഒ​​രു ശ്ര​​മ​​മാ​​ണ്. സി​​ദ്ധാ​​ർ​​ഥ​​ൻ കേ​​ര​​ള​​ത്തി​​ന്‍റെ ക​​ണ്ണീ​​ർ​​ത്തു​​ള്ളി​​യാ​​യി​​രു​​ന്നു. ഇ​​നി​​യ​​വ​​ൻ രാ​​ജ്യ​​ത്തി​​നു മാ​​തൃ​​ക​​യാ​​കു​​ന്ന റാ​​ഗിം​​ഗ് വി​​രു​​ദ്ധ നി​​യ​​മ​​മാ​​യി പു​​ന​​ർ​​ജ​​നി​​ക്ക​​ട്ടെ. പ​​ഠി​​ക്കാ​​ൻ പോ​​യ​വ​​രെ​​ല്ലാം തി​​രി​​ച്ചെ​​ത്ത​​ട്ടെ, അ​​വ​​ർ​​ക്കൊ​​പ്പ​​മാ​​യി​​രു​​ന്ന് വീ​​ടു​​ക​​ളി​​ലെ ആ​​ത്മാ​​ക്ക​​ൾ സു​​ഖം പ്രാ​​പി​​ക്ക​​ട്ടെ.

 

Editorial

ഭ​​​​​ര​​​​​ണ​​​​​ക്ക​​​​​ഞ്ഞി​​​​​യി​​​​​ൽ പാ​​​​​റ്റ വീ​​​​​ഴ​​​​​രു​​​​​ത്

"പാ​​​​​റ്റ’​​​​​ക​​​​​ളു​​​​​ടെ മു​​​​​ദ്രാ​​​​​വാ​​​​​ക്യം പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​വും ഏ​​​​​റ്റെ​​​​​ടു​​​​​ത്തി​​​രി​​​​​ക്കു​​​​​ന്നു. ക​​​​​ർ​​​​​ഷ​​​​​ക​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ ഓ​​​​​ർ​​​​​മ​ ഡ​​​​ൽ​​​​ഹി​​​​യെ പൊ​​​​ള്ളി​​​​ക്കു​​​​ന്നു. രാ​​​​​ജ്യ​​​​​ദ്രോ​​​​​ഹ ചാ​​​​​പ്പ​​​​​ക​​​​​ൾ മാ​​​​​റ്റി​​​​​വ​​​​​ച്ച്, അ​​​​​ഴി​​​​​മ​​​​​തി-​​​​​കെ​​​​​ടു​​​​​കാ​​​​​ര്യ​​​​​സ്ഥ​​​​​ത​​​​​ക​​​​​ളാ​​​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മേ​​​​​ഖ​​​​​ല​​​​​യെ മു​​​​​ടി​​​​​പ്പി​​​​​ച്ച മ​​​​​ന്ത്രി​​​​​യെ സ​​​​​ർ​​​​​ക്കാ​​​​​ർ എ​​​​​ളി​​​​​യി​​​​​ൽ​​​​​നി​​​​​ന്നി​​​​​റ​​​​​ക്കാ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യി.

പോ​​​​​ലീ​​​​​സ് ലാ​​​​​ത്തി​​​​​ക്ക​​​​​ടി​​​​​ച്ച് ഓ​​​​​ടി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച യു​​​​​വാ​​​​​ക്ക​​​​​ൾ ഡ​​​​​ൽ​​​​​ഹി​​​​​യു​​​​​ടെ തെ​​​​​രു​​​​​വു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ "പാ​​​​​റ്റ​​​​​ക്കൂ​​​​​ട്ട’ങ്ങ​​​​​ളാ​​​​​യി നി​​​​​ര​​​​​ങ്ങു​​​​​ന്നു; ജ​​​​​ന്ത​​​​​ർ​​​​​മ​​​​​ന്ത​​​​​റി​​​​​ലെ സ​​​​​മ​​​​​ര​​​​​വേ​​​​​ദി​​​​​യി​​​​​ൽ ആ​​​​​ളു കൂ​​​​​ടു​​​​​ന്നു. അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യി പ്ര​​​​​തി​​​​​പ​​​​​ക്ഷം പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ വ​​​​​സ​​​​​തി​​​​​ക്കു​​​​​മു​​​​​ന്നി​​​​​ൽ "പാ​​​​​റ്റ’​​​​​ക​​​​​ളു​​​​​ടെ മു​​​​​ദ്രാ​​​​​വാ​​​​​ക്യം വി​​​​​ളി​​​​​ക്കു​​​​​ന്നു, ഉ​​പ​​രോ​​ധം തീ​​ർ​​ക്കു​​ന്നു. നീ​​​​​റ്റ് പ​​​​​രീ​​​​​ക്ഷാ ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ര്‍ ചോ​​​​​ര്‍​ച്ച​​​​​യി​​​​​ൽ കേ​​​​​ന്ദ്ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ രാ​​​​​ജി​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​ന ആ​​​​​വ​​​​​ശ്യം. വ​​​​​ഴ​​​​​ങ്ങി​​​​​ല്ലെ​​​​​ന്നാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ല​​​​​പാ​​​​​ട്. 2024ലെ ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ ചൂ​​​​​ട​​​​​റി​​​​​ഞ്ഞ സ​​​​​ർ​​​​​ക്കാ​​​​​ർ യു​​​​​വ​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ ചൂ​​​​​ട​​​​​ള​​​​​ക്കു​​​​​ന്ന​​​​​തേ​​​​​യു​​​​​ള്ളൂ. പ​​​​​ക്ഷേ, കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നി​​​​​ല്ല. ബി​​​​​ജെ​​​​​പി ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ രാ​​​​​ജ്യം ക​​​​​ണ്ട ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ആ ​​​​​പ്ര​​​​​ക്ഷോ​​​​​ഭം ത​​​​​ങ്ങ​​​​​ള​​​​​ല്ല ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നു പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ന​​​​​റി​​​​​യാം. അ​​​​​പ​​​​​ക​​​​​ടം മ​​​​​ണ​​​​​ത്ത കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ, രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി, പ്രി​​​​​യ​​​​​ങ്ക വാദ്രെ, കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ൽ, മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​മാ​​​രാ​​​യ വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ, ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും മ​​​​​റ്റു പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​ക്ക​​​​​ളും ഇ​​​​​ന്ന​​​​​ലെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ വ​​​​​സ​​​​​തി​​​​​ക്കു​​​​​മു​​​​​ന്നി​​​​​ലെ​​​​​ത്തി വ​​​ലി​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യു​​​മ​​​ട​​​ക്കം ക​​​ടു​​​ത്ത ചെ​​​റു​​​ത്തു​​​നി​​​ൽ​​​പാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. ക​​​​​ർ​​​​​ഷ​​​​​ക​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ ക​​​​​രു​​​​​ത്താ​​​​​ർ​​​​​ജി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ലും മോ​​​​​ദി​​​​​ക്കാ​​​​​ല​​​​​ത്തെ ര​​​​​ണ്ടാം ജ​​​​​ന​​​​​കീ​​​​​യ പ്ര​​​​​ക്ഷോ​​​​​ഭം ഡ​​​​​ൽ​​​​​ഹി​​​​​യെ അ​​​​​ന്ത​​​​​ർ​​​​​ദേ​​​​​ശീ​​​​​യ വാ​​​​​ർ​​​​​ത്ത​​​​​യാ​​​​​ക്കി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു.

സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ൽ പി​​​​​റ​​​​​ന്ന രോ​​​​​ഷ​​​​​പ്ര​​​​​ക​​​​​ട​​​​​നം ആ​​​​​ളി​​​​​ക്ക​​​​​ത്തി ഒ​​​​​രു യു​​​​​വ​​​​​ജ​​​​​ന​​​​​പാ​​​​​ർ​​​​​ട്ടി​​​​​യാ​​​​​യി ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ വി​​​​​രി​​​​​ഞ്ഞ ച​​​​​രി​​​​​ത്ര​​​​​മാ​​​​​ണ് സി​​​​​ജെ​​​​​പി (കോ​​​​​ക്രോ​​​​​ച്ച് ജ​​​​​ന​​​​​താ പാ​​​​​ർ​​​​​ട്ടി) ​​യു​​​​​ടേ​​​​​ത്. കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​ത്, സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ചീ​​​​​ഫ് ജ​​​​​സ്റ്റി​​​​​സ് ഒ​​​​​രു വാ​​​​​ദ​​​​​ത്തി​​​​​നി​​​​​ടെ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ൾ. ""ചി​​​​​ല തൊ​​​​​ഴി​​​​​ൽ​​​​​ര​​​​​ഹി​​​​​ത​​​​​രാ​​​​​യ യു​​​​​വാ​​​​​ക്ക​​​​​ൾ മാ​​​​​ധ്യ​​​​​മ, സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ, വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​യി പാ​​​​​റ്റ​​​​​ക​​​​​ളെ​​​​​പ്പോ​​​​​ലെ എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങു​​​​​ന്നു.’’വ്യാ​​​​​ജ​​​​​ബി​​​​​രു​​​​​ദ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് നി​​​​​യ​​​​​മ​​​​​രം​​​​​ഗ​​​​​ത്തും മ​​​​​റ്റും എ​​​​​ത്തു​​​​​ന്ന​​​​​വ​​​​​രെ​​​​​യാ​​​​​ണ് ഉ​​​​​ദ്ദേ​​​​​ശി​​​​​ച്ച​​​​​തെ​​​​​ന്നു ചീ​​​​​ഫ് ജ​​​​​സ്റ്റി​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യെ​​​​​ങ്കി​​​​​ലും തൊ​​​​​ഴി​​​​​ൽ ര​​​​​ഹി​​​​​ത​​​​​രും, അ​​​​​ഴി​​​​​മ​​​​​തി​​​​​യി​​​​​ലും കെ​​​​​ടു​​​​​കാ​​​​​ര്യ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലും അ​​​​​സ്വ​​​​​സ്ഥ​​​​​രാ​​​​​യി​​​​​രു​​​​​ന്ന യു​​​​​വാ​​​​​ക്ക​​​​​ളും സി​​​​​ജെ​​​​​പി​​​​​യി​​​​​ലെ​​​​​ത്തി. 24 ല​​​​​ക്ഷം പേ​​​​​ർ പ​​​​​രീ​​​​​ക്ഷ​​​​​യെ​​​​​ഴു​​​​​തി​​​​​യ നീ​​​​​റ്റ് യു​​​​​ജി പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ചോ​​​​​ദ്യ പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ന്ന​​​​​തും സി​​​​​ബി​​​​​എ​​​​​സ്ഇ 12-ാം ക്ലാ​​​​​സി​​​​​ലെ മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യം പാ​​​​​ളി​​​​​യ​​​​​തും സി​​​​​ജെ​​​​​പി​​​​​യെ സ​​​​​ജീ​​​​​വ​​​​​മാ​​​​​ക്കി. വി​​​​​ദേ​​​​​ശ​​​​​ത്താ​​​​​യി​​​​​രു​​​​​ന്ന സി​​​​​ജെ​​​​​പി സ്ഥാ​​​​​പ​​​​​ക​​​​​ൻ അ​​​​​ഭി​​​​​ജീ​​​​​ത് ദീ​​​പ്കെ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ​​​​​ത്തി. വി​​​​​ദ്യാ​​​​​ഭ്യ​​​​​ാസമ​​​​​ന്ത്രി​​​​​യു​​​​​ടെ രാ​​​​​ജി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന​​​​​വ​​​​​ർ, സ​​​​​മ​​​​​ര​​​​​വേ​​​​​ദി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത സോ​​​​​നം വാ​​​​​ങ്ചു​​​​​കി​​​​​ന്‍റെ മോ​​​​​ച​​​​​ന​​​​​വും നീ​​​​​റ്റ് പ​​​​​രീ​​​​​ക്ഷാ സ​​​​​മ്മ​​​​​ര്‍​ദ​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കി​​​​​യ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ള്‍​ക്ക് ഒ​​​​​രു കോ​​​​​ടി രൂ​​​​​പ വീ​​​​​തം ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​വും ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പ്ര​​​​​ക്ഷോ​​​​​ഭ​​​​​ക​​​​​രു​​​​​മാ​​​​​യി സൗ​​​​​ഹാ​​​​​ര്‍​ദ​​​​​പ​​​​​ര​​​​​മാ​​​​​യ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ന്ന​​​​​താ​​​​​യി കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി ജെ.​​​​​പി. ന​​​​​ഡ്ഡ എ​​​​​ക്‌​​​​​സി​​​​​ല്‍ കു​​​​​റി​​​​​ച്ചു. പ​​​​​ക്ഷേ, വെ​​​​​റു​​​​​തെ സ​​​​​മ​​​​​യം ക​​​​​ള​​​​​ഞ്ഞെ​​​​​ന്നാ​​​​​ണ് സ​​​​​മ​​​​​ര​​​​​ക്കാ​​​​​ർ പ​​​​​റ​​​​​ഞ്ഞ​​​​​ത്.

പ​​​​​തി​​​​​വു​​​​​പോ​​​​​ലെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ദ്വേ​​​​​ഷ​​​​​പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും സ​​​​​ജീ​​​​​വ​​മാ​​യി​​ട്ടു​​ണ്ട്. രാ​​​​​ജ്യ​​​​​സു​​​​​ര​​​​​ക്ഷ പ​​​​​റ​​​​​ഞ്ഞ് കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ സി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളോ​​​​​ളം പൂ​​​​​ട്ടി​​​​​ച്ചി​​​​​രു​​​​​ന്നു. ക​​​​​ർ​​​​​ഷ​​​​​ക​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​ലും ഇ​​​​​ത്ത​​​​​രം രാ​​​​​ജ്യ​​​​​ദ്രോ​​​​​ഹ നാ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ സ​​​​​ജീ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, സി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ സ​​​​​മ​​​​​ര​​ത്തി​​ന് ക​​​​​ർ​​​​​ഷ​​​​​ക​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ കെ​​​​​ട്ടു​​​​​റ​​​​​പ്പി​​​​​ല്ലെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​ണ്. യു​​​​​വാ​​​​​ക്ക​​​​​ളെ​​​​​യും വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ​​​​​യും ബാ​​​​​ധി​​​​​ച്ച നീ​​​​​റ്റ്, സി​​​​​ബി​​​​​എ​​​​​സ്ഇ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ലെ ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​വ​​​​​രു​​​​​ടെ വി​​​​​ഷ​​​​​യം. ക​​​​​ഴി​​​​​ഞ്ഞ വ​​ർ​​ഷം നേ​​​​​പ്പാ​​​​​ളി​​​​​ൽ ജെ​​​​​ൻ സി ​​​​​പ്ര​​​​​ക്ഷോ​​​​​ഭ​​​​​വും രാ​​​​​ജ്യ​​​​​ത്തെ മ​​​​​റ്റു നീ​​​​​റു​​​​​ന്ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ന്നും വേ​​​​​ണ്ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​നി​​​​​രോ​​​​​ധ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​രു​​​​​ടെ വി​​​​​ഷയം. ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ സി​​​​​ജെ​​​​​പി ആ​​​​​ൾ​​​​​ക്കൂ​​​​​ട്ടം നാ​​​​​ളെ വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം, അ​​​​​ഴി​​​​​മ​​​​​തി, വ​​​​​ർ​​​​​ഗീ​​​​​യ​​​​​വി​​​​​ഭ​​​​​ജ​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ​​ല്ലാം സ​​​​​മ​​​​​ര​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങു​​​​​മെ​​​​​ന്ന് പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​ത്യാ​​​​​ഗ്ര​​​​​ഹ​​​​​മാ​​​​​കും.

ത​​മ്മി​​ല​​ടി​​ച്ചു ക​​ഴി​​യു​​ന്ന പ്ര​​​​​തി​​​​​പ​​​​​ക്ഷ​​ത്തി​​ന് ഇ​​​​​ത് അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ണ്. ത​​​​​ങ്ങ​​​​​ളി​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​​ട​​​​​ത്താ​​​​​ണ​​​​​ല്ലോ "പാ​​​​​റ്റ​​’​​​ക​​​​​ളി​​​​​രു​​​​​ന്ന​​​​​തെ​​​​​ന്നോ​​​​​ർ​​​​​ത്തെ​​​​​ങ്കി​​​​​ലും സി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സ​​​​​മ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷം ഉ​​​​​റ​​​​​ച്ചു​​​​​നി​​​​​ൽ​​​​​ക്കു​​​​​മെ​​​​​ന്നു ക​​​​​രു​​​​​താം. അ​​​​​തെ​​​​​ന്താ​​​​​യാ​​​​​ലും, സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ അ​​​​​തൃ​​​​​പ്ത​​​​​രാ​​​​​യ യു​​​​​വാ​​​​​ക്ക​​​​​ളി​​​​​ൽ വ​​​​​ലി​​​​​യൊ​​​​​രു വി​​​​​ഭാ​​​​​ഗം ഈ ​​​​​പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ട് ന​​​​​ന്ദി കാ​​​​​ണി​​​​​ക്കും. അ​​​​​ടു​​​​​ത്ത​​​​​വ​​​​​ർ​​​​​ഷം ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്, ഗു​​​​​ജ​​​​​റാ​​​​​ത്ത് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​ൾ ന​​​​​ട​​​​​ക്കാ​​​നി​​​​​രി​​​​​ക്കു​​​​​ന്ന​​തി​​നാ​​ൽ ഈ ​​സ​​മ​​ര​​ങ്ങ​​ൾ​​ക്ക് രാ​​ഷ്‌​​ട്രീ​​യ പ്ര​​സ​​ക്തി ഏ​​റു​​ന്നു​​മു​​ണ്ട്. പാ​​ർ​​ല​​മെ​​ന്‍റി​​ൽ ച​​ർ​​ച്ച​​ക​​ൾ​​ക്കു വ​​ഴ​​ങ്ങാ​​ൻ ഭ​​ര​​ണ​​നേ​​തൃ​​ത്വം മ​​ടി​​ക്കു​​ന്ന​​ത് കാ​​ര‍്യ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ വ​​ഷ​​ളാ​​ക്കു​​ക​​യേ ഉ​​ള്ളൂ. ജ​​നാ​​ധി​​പ​​ത‍്യ​​ത്തി​​ൽ പ്ര​​തി​​പ​​ക്ഷ​​ത്തി​​നു​​ള്ള സ്ഥാ​​നം അം​​ഗീ​​ക​​രി​​ക്കു​​ക​​ത​​ന്നെ വേ​​ണം. ഇ​​​​​ന്നും ദു​​​​​രൂ​​​​​ഹ​​​​​ത ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന, അ​​​​​ണ്ണാ ഹ​​​​​സാ​​​​​രെ​​​​​യു​​​​​ടെ അ​​​​​ഴി​​​​​മ​​​​​തി​​​​​വി​​​​​രു​​​​​ദ്ധ സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ ആ​​​​​നു​​​​​കൂ​​​​​ല്യം കൈ​​​​​പ്പ​​​​​റ്റി​​​​​യ​​​​​വ​​​​​രാ​​​​​ണ് ഈ ​​​​​സ​​​​​മ​​​​​ര​​​​​ത്തെ അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത്.

"പാ​​റ്റ’ക​​ളെ​​യും പ്ര​​തി​​പ​​ക്ഷ​​ത്തെ​​യും കൂ​​ടു​​ത​​ൽ പ്ര​​കോ​​പി​​പ്പി​​ച്ച് രാ​​ജ‍്യ​​ത്ത് സ​​മ​​ര​​വേ​​ലി​​യേ​​റ്റം സൃ​​ഷ്ടി​​ക്കാ​​ൻ ബി​​​​​ജെ​​​​​പി​​യും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രും ക​​ള​​മൊ​​രു​​ക്കി​​ല്ലെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കാം. ച​​ർ​​ച്ച​​ക​​ളി​​ലൂ​​ടെ സ​​മാ​​ധാ​​ന​​വും ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ നീ​​തി​​യും ഉ​​റ​​പ്പാ​​ക്കാ​​ക്കു​​ക​​യെ​​ന്ന​​താ​​ണ് അ​​ടി​​യ​​ന്ത​​ര ആ​​വ​​ശ‍്യം. ചോ​​ദ‍്യ​​പ്പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ പ​​രി​​ഹ​​രി​​ക്കാ​​നാ​​വാ​​ത്ത ന​​ഷ്ടം നേ​​രി​​ട്ട​​വ​​ർ നി​​ര​​വ​​ധി​​യാ​​ണ്. വീ​​ഴ്ച​​ക​​ളു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തി​​ൽ​​നി​​ന്ന് വി​​ദ‍്യാ​​ഭ‍്യാ​​സ മ​​ന്ത്രി​​ക്ക് കൈ​​ക​​ഴു​​കാ​​നാ​​കി​​ല്ലെ​​ന്ന​​ത് സാ​​മാ​​ന‍്യ​​യു​​ക്തി​​യാ​​ണ്. യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കു പ്ര​​തീ​​ക്ഷ​​യും രാ​​ജ‍്യ​​ത്തു നി​​യ​​മ​​വാ​​ഴ്ച​​യു​​ടെ ഉ​​റ​​പ്പും വി​​ക​​സി​​ത ഇ​​ന്ത‍്യ​​യി​​ലേ​​ക്കു​​ള്ള മു​​ന്നേ​​റ്റ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​ണ്.

Editorial

ക​ട​ലേ ബാ​ക്കി​യു​ള്ളൂ, അ​തും ചോ​ദി​ക്ക​രു​ത്

ന​മ്മു​ടെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ ഭ​ര​ണ​കൂ​ട നി​ർ​മി​ത​മാ​യ പു​തി​യൊ​രു ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ള്ളു​ന്നു​ണ്ട്. കേ​ര​ള തീ​ര​ങ്ങ​ളോ​ടു ചേ​ർ​ന്നു​ള്ള ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു കൂ​ടു​ത​ൽ വ​ൻ​കി​ട ക​പ്പ​ലു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ക​യാ​ണ്. ഇ​ത് ചെ​റു​കി​ട യാ​ന​ങ്ങ​ളെ മു​ക്കു​മെ​ന്ന ഭീ​തി വ​ള​ർ​ന്നു​ക​ഴി​ഞ്ഞു.

അ​വ​രു​ടെ ഭ​യ​ത്തി​ന്, സാ​ന്പ​ത്തി​ക ആ​ശ​ങ്ക​ക​ൾ​ക്ക്, തൊ​ഴി​ൽ​ന​ഷ്‌​ട​ങ്ങ​ൾ​ക്ക്, ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള അ​ങ്ക​ലാ​പ്പു​ക​ൾ​ക്ക് സ​ർ​ക്കാ​ർ മ​റു​പ​ടി കൊ​ടു​ക്ക​ണം. അ​തു നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. പാ​വ​ങ്ങ​ൾ​ക്കി​നി ക​ട​ലേ ബാ​ക്കി​യു​ള്ളൂ; അ​തും കൊ​ടു​ക്കാ​ൻ പ​റ​യ​രു​ത്. തീ​ര​ത്തു​നി​ന്ന് 200 നോ​ട്ടി​ക്ക​ൽ മൈ​ലി​ന് അ​പ്പു​റ​മു​ള്ള ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​ണ് വ​ലി​യ ട്രോ​ളിം​ഗ് ക​പ്പ​ലു​ക​ൾ​ക്ക് വീ​ണ്ടും അ​നു​മ​തി ന​ൽ​കു​ന്ന​ത്.

ഇ​ത്, മ​ത്സ്യ​ക്ഷാ​മ​വും വ​രു​മാ​ന​ന​ഷ്‌​ട​വും​കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ന്ന ചെ​റു​കി​ട യാ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പു​ത​ന്നെ ഇ​ല്ലാ​താ​ക്കു​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ചെ​റു​കി​ട യാ​ന​ങ്ങ​ൾ​ക്ക് 200 നോ​ട്ടി​ക്ക​ൽ മൈ​ലി​നു പു​റ​ത്ത് മീ​ൻ പി​ടി​ക്ക​ണ​മെ​ങ്കി​ൽ 25,000 രൂ​പ ഫീ​സു​ണ്ട്. പ​ക്ഷേ, വ​ൻ​കി​ട ട്രോ​ൾ ബോ​ട്ടു​ക​ൾ​ക്ക് ഇ​തി​ല്ല. ഉ​ള്ള വ​രു​മാ​ന​വും തീ​രും.

ഡീ​സ​ലി​ന്‍റെ​യും വ​ല​യു​ടെ​യും ക​യ​റി​ന്‍റെ​യു​മൊ​ക്കെ വി​ല​യും കൂ​ലി​യും വ​ർ​ധി​ച്ച​തോ​ടെ പ​ല ഉ​ട​മ​ക​ളും ബോ​ട്ടു​ക​ൾ വി​റ്റൊ​ഴി​യു​ക​യാ​ണ്. ഇ​ന്ത്യ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ട​ലി​ൽ സു​സ്ഥി​ര മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് കേ​വ​ലം 93,257 യാ​ന​ങ്ങ​ൾ മാ​ത്രം മ​തി​യെ​ന്നി​രി​ക്കെ, 3,14,677 യാ​ന​ങ്ങ​ൾ മീ​ൻ പി​ടി​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ​യാ​ണ് വ​ൻ​കി​ട ക​പ്പ​ലു​ക​ൾ​ക്കും ട്രോ​ളിം​ഗ് ബോ​ട്ടു​ക​ൾ​ക്കും വീ​ണ്ടും അ​നു​മ​തി ന​ൽ​കു​ന്ന​ത്.

അ​താ​യ​ത്, ഏ​താ​നും കു​ത്ത​ക​ക​ളു​ടെ ലാ​ഭ​ത്തി​നു​വേ​ണ്ടി ഇ​ട​ത്ത​രം ബോ​ട്ടു​കാ​രും ആ​യി​ര​ക്ക​ണ​ക്കി​നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും വി​ല കൊ​ടു​ക്കേ​ണ്ടി​വ​രും. സ്വ​കാ​ര്യ-​കോ​ർ​പ​റേ​റ്റ് മു​ത​ൽ​മു​ട​ക്കു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ വ​രു​മാ​നം കോ​രി​യെ​ടു​ക്കു​ന്ന വ​ല കെ​ട്ടി​യാ​ക​രു​ത്. കേ​ന്ദ്ര​ത്തി​ന്‍റെ ബ്ലൂ ​ഇ​ക്ക​ണോ​മി ചൂ​ഷ​ണ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി മാ​റു​ന്നെ​ന്ന പ​രാ​തി സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു തോ​ന്നു​ന്നു.

കേ​ര​ള​ത്തി​ലെ ഫി​ഷിം​ഗ് ഹാ​ർ​ബ​റു​ക​ളു​ടെ ന​വീ​ക​ര​ണം വ​ൻ​കി​ട ക​പ്പ​ലു​ക​ളു​ടെ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണെ​ന്ന ആ​ശ​ങ്ക ഡീ​പ് സീ ​ഫി​ഷേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 1995ല്‍ ​ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ന​യം പ​രി​ശോ​ധി​ക്കാ​ൻ നി​യോ​ഗി​ച്ച മു​രാ​രി ക​മ്മി​റ്റി, വി​ദേ​ശ യാ​ന​ങ്ങ​ൾ​ക്കു​ള്ള അ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്.

എ​ന്നാ​ൽ, ര​ണ്ടാം യു​പി​എ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മീ​നാ​കു​മാ​രി ക​മ്മി​റ്റി, ത​ദ്ദേ​ശീ​യ മ​ത്സ്യ​ബ​ന്ധ​ന സം​വി​ധാ​ന​ങ്ങ​ൾ മി​ക​വ് കൈ​വ​രി​ക്കു​വോ​ളം വി​ദേ​ശ യാ​ന​ങ്ങ​ൾ തു​ട​ര​ട്ടെ എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രു​ക​ൾ ആ​ഴ​ക്ക​ട​ൽ വ​ൻ​കി​ട​ക്കാ​ർ​ക്കു തീ​റെ​ഴു​താ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. 2004 മു​ത​ൽ 2022 വ​രെ പ​ല ന​യ​പ​രി​ഷ്കാ​ര​ങ്ങ​ളു​മു​ണ്ടാ​യി.

പ​ക്ഷേ, ആ​ഴ​ക്ക​ട​ലി​ൽ ഉ​ദ്ദേ​ശി​ച്ച​ത്ര മീ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​താ​ണ് അ​നു​ഭ​വം. അ​തോ​ടെ, ക​പ്പ​ലു​ക​ൾ തീ​ര​ക്ക​ട​ലി​ലേ​ക്ക് ക​ട​ന്നു​ക​യ​റി. ചെ​റു​കി​ട ബോ​ട്ടു​കാ​രു​മാ​യി ത​ർ​ക്ക​ങ്ങ​ളും തു​ട​ർ​ന്ന് പ്ര​ക്ഷോ​ഭ​ങ്ങ​ളും ഉ​ണ്ടാ​യ​തോ​ടെ ക​പ്പ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യി. പ​ക്ഷേ, സ്ഥി​തി മാ​റി. ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങു​മോ​യെ​ന്ന് അ​റി​യി​ല്ല.

ഇ​വി​ടെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​കേ​ണ്ട​ത്. കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബോ​ട്ടു​ട​മ​ക​ൾ​ക്കും പ​റ​യാ​നു​ള്ള സ​ങ്ക​ട​ങ്ങ​ൾ കേ​ൾ​ക്ക​ണം. അ​വ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ങ്കി​ൽ അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. അ​ത​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​ത്തെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം.

യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ അ​ത്ര ആ​ശാ​വ​ഹ​മ​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന്, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു വേ​ണ്ട​പ്പെ​ട്ട ഒ​രു മു​ത​ലാ​ളി​യും കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ വി​ഴി​ഞ്ഞ​ത്തോ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ​വ​ച്ച് ഒ​രു ത​ർ​ക്ക​മു​ണ്ടാ​യാ​ൽ എ​ന്തു സം​ഭ​വി​ക്കും? വോ​ട്ടു​ള്ള​തു​കൊ​ണ്ട് പാ​വ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​സം​ഗി​ക്കും, കാ​ശു​ള്ള​തു​കൊ​ണ്ട് മു​ത​ലാ​ളി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കും.

അ​നു​ഭ​വം അ​താ​ണ്. വി​ക​സ​നം വേ​ണം, വേ​ണം, വേ​ണം; പ​ക്ഷേ, ഏ​തു പ​ദ്ധ​തി​യാ​യാ​ലും ക​ച്ച​വ​ട​മാ​യാ​ലും കാ​ൽ​ച്ചു​വ​ട്ടി​ലെ മ​ണ്ണൊ​ലി​ച്ചു​പോ​കു​ന്ന പാ​വ​ങ്ങ​ളെ പു​തി​യ പു​റ​ന്പോ​ക്കു​ക​ളി​ലേ​ക്ക് നി​ത്യ​വും നീ​ക്കി​ക്കൊ​ണ്ടി​രി​ക്ക​രു​ത്. തീ​ര​ങ്ങ​ളും ഹാ​ർ​ബ​റു​ക​ളും ന​ഷ്‌​ട​പ്പെ​ട്ട​വ​രോ​ട് ഭ​ര​ണ​ക്കൊ​ടി​യേ​ന്തി​യ ക​പ്പ​ലി​ലെ​ത്തി​യ​വ​ർ ക​ട​ലും മീ​നും ചോ​ദി​ക്കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ര​ട്ട​ത്താ​പ്പി​ല്ലാ​തെ ഇ​ട​പെ​ട്ടാ​ൽ ന​മ്മു​ടെ മീ​ൻ​പി​ടി​ത്ത​ക്കാ​ർ​ക്ക് ഇ​നി​യും വ​ല​യെ​റി​യാ​നാ​കും.

Editorial

ധാ​രാ സിം​ഗ് വ്യ​ക്തി​യ​ല്ല

ജീ​വി​ത​മ​ത്ര​യും കു​ഷ്ഠ​രോ​ഗി​ക​ൾ​ക്കും ആ​ദി​വാ​സി​ക​ൾ​ക്കും​വേ​ണ്ടി സ​മ​ർ​പ്പി​ച്ച ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും മ​ക്ക​ളെ​യും ചു​ട്ടു​കൊ​ന്ന ധാ​രാ സിം​ഗ് ജ​യി​ൽ​മോ​ചി​ത​നാ​കു​ക​യാ​ണ്. “അ​ദ്ദേ​ഹ​വും സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്ക​ട്ടെ. അ​തി​നു മു​മ്പാ​യി തീ​രു​മാ​ന​മെ​ടു​ക്ക​ണം’’- ശി​ക്ഷാ​യി​ള​വ് പ​രി​ശോ​ധി​ക്കു​ന്ന അ​വ​ലോ​ക​ന സ​മി​തി​യോ​ട് സു​പ്രീം​കോ​ട​തി ബെ​ഞ്ച് ന​ൽ​കി​യ നി​ർ​ദേ​ശ​മാ​ണി​ത്.

കേ​ൾ​ക്കു​ന്പോ​ൾ മ​നു​ഷ്യ​ത്വ​ത്തി​നു പൊ​ള്ളു​മെ​ങ്കി​ലും, കൊ​ല​പാ​ത​കി​ക​ളോ​ടു ക്ഷ​മി​ക്കു​ന്നെ​ന്നു പ​റ​ഞ്ഞ് ഇ​ന്ത്യ വി​ട്ട, സ്റ്റെ​യി​ൻ​സി​ന്‍റെ ഭാ​ര്യ ഗ്ലാ​ഡി​സി​നെ മ​റ​ക്ക​രു​ത്. സ്റ്റെ​യി​ൻ​സി​നും മ​ക്ക​ൾ​ക്കും​മു​ന്പ് ഒ​രു ക​ത്തോ​ലി​ക്കാ വൈ​ദി​ക​നെ​യും ഒ​രു മു​സ്‌​ലിം തു​ണി​ക്ക​ച്ച​വ​ട​ക്കാ​ര​നെ​യും ഇ​ത​ര​മ​ത​വി​ദ്വേ​ഷ​ത്താ​ൽ നി​ഷ്ഠു​ര​മാ​യി കൊ​ന്ന​തി​ൽ പ്ര​തി​യാ​യ ധാ​രാ സിം​ഗ് സ്വാ​ത​ന്ത്ര്യം ആ​ഘോ​ഷി​ക്ക​ട്ടെ, മ​നു​ഷ്യ​നാ​ക​ട്ടെ. അ​ല്ലെ​ങ്കി​ൽ​ത​ന്നെ വി​ദ്വേ​ഷ​ഫാ​ക്ട​റി​ക​ൾ പു​റ​ത്ത് സ​ജീ​വ​മാ​യി​രി​ക്കെ ഉ​ത്പ​ന്ന​ങ്ങ​ളി​ലൊ​ന്നി​നെ അ​ക​ത്ത് സൂ​ക്ഷി​ച്ചി​ട്ടെ​ന്തു കാ​ര്യം?

1999ലാ​ണ് ഒ​ഡീ​ഷ​യി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ മി​ഷ​ന​റി ഗ്ര​ഹാം സ്റ്റു​വ​ര്‍​ട്ട് സ്റ്റെ​യി​ന്‍​സി​നെ​യും ര​ണ്ടു ‍മ​ക്ക​ളെ​യും ബ​ജ്‌​രം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​രാ​യ ധാ​രാ സിം​ഗും മ​റ്റു 12 പേ​രു​മ​ട​ങ്ങു​ന്ന സം​ഘം, ഉ​റ​ങ്ങി​ക്കി​ട​ന്ന ജീ​പ്പി​ലി​ട്ടു ജീ​വ​നോ​ടെ ചു​ട്ടു​കൊ​ന്ന​ത്. വി​ചാ​ര​ണ​ക്കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചെ​ങ്കി​ലും ഒ​റീ​സ ഹൈ​ക്കോ​ട​തി ജീ​വ​പ​ര്യ​ന്ത​മാ​ക്കി. 2024ലാ​ണ് മോ​ച​ന​ത്തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കി​യ​ത്. മ​റ്റൊ​രു പ്ര​തി മ​ഹേ​ന്ദ്ര ഹെം​ബ്രാ​മി​നെ ക​ഴി​ഞ്ഞ വ​ര്‍​ഷം വി​ട്ട​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​പ്ര​തി​യെ​യും വി​ട്ട​യ​യ്ക്കു​ന്ന​ത്.

കേ​സ് ഇ​നി പ​രി​ഗ​ണി​ക്കു​ന്ന ഓ​ഗ​സ്റ്റ് 19നു ​മു​ന്പ് സ​മി​തി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കോ​ട​തി വ്യ​ക്ത​മാ​ക്കി. ധാ​രാ സിം​ഗി​ന്‍റെ മോ​ച​ന​ത്തെ ഒ​രു കൊ​ല​യാ​ളി​യോ​ടു​ള്ള ധാ​ർ​മി​ക​രോ​ഷ​മാ​യി മാ​റ്റി​യി​ട്ടു കാ​ര്യ​മി​ല്ല. അ​യാ​ൾ ഒ​രു വ്യ​ക്തി​യ​ല്ല, ഒ​രു ആ​ശ​യം ചി​ട്ട​യോ​ടെ വ​ള​ർ​ത്തി​യ വ​ർ​ഗീ​യ​വാ​ദി​യാ​ണെ​ന്നു​കൂ​ടി വി​ല​യി​രു​ത്തേ​ണ്ട​തു​ണ്ട്.

മോ​ച​ന​ത്തി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​യി​ൽ ധാ​രാ സിം​ഗ് പ​റ​ഞ്ഞ ഒ​രു കാ​ര്യം മ​തേ​ത​ര ഇ​ന്ത്യ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണ്. ബ്രി​ട്ടീ​ഷു​കാ​രും മു​ഗ​ള​ന്മാ​രും ഇ​ന്ത്യ​യോ​ടു ചെ​യ്ത ക്രൂ​ര​ത​യോ​ടു​ള്ള വി​ഷ​മ​ത്തി​ലാ​ണ് താ​ന​തു ചെ​യ്തു​പോ​യ​ത​ത്രേ. ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ച് നി​ര​പ​രാ​ധി​ക​ൾ​ക്കെ​തി​രേ ആ​യു​ധ​മാ​ക്കു​ന്ന ആ​ശ​യ​ത്തി​ന്‍റെ സ​ന്ത​തി​യാ​ണ് ധാ​രാ സിം​ഗ്.

ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രേ ഈ ​രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി പൊ​രു​തി​യ​പ്പോ​ൾ അ​തി​ൽ പ​ങ്കെ​ടു​ക്കാ​തെ​യും പ​ങ്കെ​ടു​ത്ത​വ​രെ ത​ള്ളി​പ്പ​റ​ഞ്ഞു​മൊ​ക്കെ ഒ​ളി​ച്ചു​ക​ളി​ച്ച പ​രി​വാ​ര​ങ്ങ​ളി​ലാ​ണ് അ​യാ​ളു​ടെ അം​ഗ​ത്വം. ധാ​രാ സിം​ഗി​നെ ആ​യു​ധ​മെ​ടു​പ്പി​ച്ച തീ​വ്ര​ഹി​ന്ദു​ത്വ​യെ​ന്ന ആ​ശ​യം, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ശ​ത്രു​ക്ക​ളാ​ണെ​ന്ന നു​ണ ഇ​ന്നും കു​ത്തി​വ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ധാ​രാ സിം​ഗു​മാ​ർ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ പ​ശ്ചി​മ​ബം​ഗാ​ളി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ തേ​ടി നി​യ​മ​ഭ​യ​മി​ല്ലാ​തെ ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു. കോ​ൽ​ക്ക​ത്ത​യ്ക്ക​ടു​ത്ത് ബ​രാ​സ​ത്തി​ലു​ള്ള ഓ​ക്സി​ലി​യം സ​ലേ​ഷ്യ​ൻ സി​സ്റ്റേ​ഴ്സ് നി​യ​മ​പ​ര​മാ​യി നി​ർ​മി​ച്ച ഒ​രു ചാ​പ്പ​ലും സെ​മി​ത്തേ​രി​യും ഉ​ട​ൻ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ഒ​രു​സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ്. "ഹി​ന്ദു ജാ​ഗ​ര​ൺ മ​ഞ്ച്' എ​ന്ന സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള അ​റു​പ​തോ​ളം പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

സ​ലേ​ഷ്യ​ൻ സി​സ്റ്റേ​ഴ്സ് വ​ർ​ഷ​ങ്ങ​ളാ​യി പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും സാ​മൂ​ഹി​ക​ക്ഷേ​മ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രാ​ണ്. “നി​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ പോ​യി. ഇ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​രാ​ണ്” എ​ന്നാ​ണ് അ​ക്ര​മി​ക​ൾ പ​റ​ഞ്ഞ​ത്. ഇ​ത്ത​രം വ​ർ​ഗീ​യ​വാ​ദി​ക​ൾ ബി​ജെ​പി​യെ ത​ങ്ങ​ളു​ടെ സ​ർ​ക്കാ​രാ​യി ക​ണ്ട് നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​ത് പ​തി​വാ​യി​ക്ക​ഴി​ഞ്ഞു. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തു മു​ത​ൽ സം​ഘ​പ​രി​വാ​ർ ബം​ഗാ​ളി​ലെ ക്രൈ​സ്ത​വ​ർ​ക്കു നേ​രേ തി​രി​ഞ്ഞ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളി​ൽ പു​തി​യ​താ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞ​ത്.

പ​ക്ഷേ, എ​ത്ര വൈ​കി​യാ​ലും നാം ​ഇ​ന്ത്യ​ക്കാ​ർ സ്വ​ന്തം ര​ക്ത​ത്തെ തി​രി​ച്ച​റി​യും. മ​തേ​ത​ര ഇ​ന്ത്യ​യെ ത​ള​ർ​ത്തി​ക്ക​ള​ഞ്ഞ തീ​വ്ര​ഹി​ന്ദു​ത്വ കാ​ഴ്ച​ക​ളി​ൽ പ്ര​ധാ​ന​മാ​യി​രു​ന്നു ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും മ​ക്ക​ളെ​യും ഉ​റ​ക്ക​ത്തി​ൽ ചു​ട്ടു​കൊ​ന്ന​ത്. മ​റ്റൊ​ന്ന്, ഗു​ജ​റാ​ത്ത് ക​ലാ​പ​കാ​രി​ക​ളി​ൽ​നി​ന്ന് ത​ന്നെ ര​ക്ഷി​ക്ക​ണ​മേ​യെ​ന്നു സു​ര​ക്ഷാ​സേ​ന​യോ​ട് കൈ​കൂ​പ്പി യാ​ചി​ക്കു​ന്ന ഖു​ത്ബു​ദീ​ൻ അ​ൻ​സാ​രി​യു​ടെ പേ​ടി​ച്ചു​വി​റ​യ്ക്കു​ന്ന മു​ഖം. ഒ​ന്നു​കൂ​ടി​യു​ണ്ട്; ത​ല​യി​ലൊ​രു കാ​വി​ക്കെ​ട്ടും കൈ​യി​ലൊ​രു ദ​ണ്ഡു​മാ​യി, ക​ത്തു​ന്ന തെ​രു​വി​ൽ ശ​ത്രു​വി​നെ തെ​ര​യു​ന്ന അ​ശോ​ക് മോ​ച്ചി. 2014ൽ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന്‍റെ 12-ാം വാ​ർ​ഷി​ക​ത്തി​ൽ സി​പി​എം ത​ളി​പ്പ​റ​ന്പി​ൽ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ അ​ൻ​സാ​രി​യും മോ​ച്ചി​യും കെ​ട്ടി​പ്പി​ടി​ച്ചു.

ദ​ളി​ത​നാ​യ ത​ന്നെ വം​ശ​ഹ​ത്യ​യു​ടെ ഭാ​ഗ​മാ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് മു​ന്പ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്ന മോ​ച്ചി അ​ന്ന് കു​ത്ബു​ദീ​നു പൂ​ക്ക​ൾ കൊ​ടു​ത്തു. മോ​ച്ചി​യെ അ​ൻ​സാ​രി സ​ഹോ​ദ​ര​നെ​ന്നു വി​ളി​ച്ചു. ത​ങ്ങ​ൾ ഗു​ജ​റാ​ത്തി​ക​ളാ​ണെ​ങ്കി​ലും അ​വി​ടെ ഇ​ത്ത​ര​മൊ​രു കൂ​ടി​ക്കാ​ഴ്ച സാ​ധ്യ​മ​ല്ലെ​ന്നും മോ​ച്ചി പ​റ​ഞ്ഞു.രാ​ജ്യ​ത്തെ വ​ർ​ഗീ​യ​ത​യി​ൽ ത​ള​ച്ചി​ടു​ന്ന വി​ദ്വേ​ഷ​ത്തി​ന്‍റെ ച​തു​പ്പു​നി​ല​ങ്ങ​ളി​ൽ​നി​ന്നു ന​മു​ക്ക് മു​ന്നോ​ട്ടു പോ​കാ​നു​ണ്ട്.

ഒ​രി​ക്ക​ലും ഒ​ന്നി​ക്കാ​നാ​കി​ല്ലെ​ന്നു ക​രു​തി​യ കു​ത്ബു​ദീ​നും മോ​ച്ചി​ക്കും ആ​ശ്ലേ​ഷി​ക്കാ​നും ത​ളി​പ്പ​റ​ന്പി​ലെ ഒ​രു മു​റി​യി​ൽ ഒ​ന്നി​ച്ചു താ​മ​സി​ക്കാ​നും ക​ഴി​ഞ്ഞെ​ങ്കി​ൽ ന​മു​ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത​ത് ഒ​ന്നു​മി​ല്ല. ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും കു​ഞ്ഞു​ങ്ങ​ളെ​യും കൊ​ന്ന അ​തേ വ​ർ​ഷം, ക്രി​സ്ത്യാ​നി​യാ​യ​തു​കൊ​ണ്ടു മാ​ത്രം അ​രു​ൾ​ദാ​സ് എ​ന്ന വൈ​ദി​ക​നെ അ​ന്പെ​യ്തു കൊ​ല്ലു​ക​യും ഷെ​യ്ക് റ​ഹി‌​മാ​ൻ എ​ന്ന തു​ണി​ക്ക​ച്ച​വ​ട​ക്കാ​ര​നെ മു​സ്‌​ലിം ആ​യ​തു​കൊ​ണ്ടു മാ​ത്രം പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് വെ​ട്ടി​യും ക​ത്തി​ച്ചും കൊ​ല്ലു​ക​യും ചെ​യ്ത ധാ​രാ സിം​ഗ് മ​നു​ഷ്യ​ത്വ​ത്തെ പു​ൽ​കു​മോ​യെ​ന്നു ന​മു​ക്ക​റി​യി​ല്ല.

പ​ക്ഷേ, വെ​റു​പ്പി​ന്‍റെ കോ​ട്ട​ക​ളി​ൽ​നി​ന്ന് ഒ​രാ​ളെ​യെ​ങ്കി​ലും മോ​ചി​പ്പി​ക്കാ​നാ​കു​മെ​ങ്കി​ൽ അ​തി​നാ​യി സ്വ​ന്തം മു​റി​വു​ക​ളെ മ​റ​ക്കാ​ൻ​ത​ക്ക​വി​ധ​മു​ള്ള ത്യാ​ഗം സ​മ​കാ​ലി​ക ഇ​ന്ത്യ ന​മ്മോ​ട് അ​പേ​ക്ഷി​ക്കു​ന്നു. 80-ാം സ്വാ​ത​ന്ത്ര്യ​ദി​ന​മാ​ണ് പ​ടി​വാ​തി​ൽ​ക്ക​ൽ. വ​ർ​ഗീ​യ​ത​യ്ക്ക് അ​ടി​മ​പ്പെ​ട​രു​ത്.

Editorial

വാ​​​ന​​​മ്പാടീ ന​​​ന്ദി! മ​​​ല​​​യാ​​​ള​​​ത്തി​​​ലും പ​​​റ​​​ന്നെ​​​ത്തി​​​യ​​​തി​​​ന്

ലോ​​​കം മു​​​ഴു​​​വ​​​ൻ സു​​​ഖം പ​​​ക​​​രാ​​​നാ​​​യി എ​​​സ്. ജാ​​​ന​​​കി​​​യു​​​ടെ പാ​​​ട്ടു​​​ക​​​ൾ ഇ​​​വി​​​ടെ​​​യു​​​ണ്ട്. പ​​​ക്ഷേ, വാ​​​ന​​​ന്പാ​​​ടി കൂ​​​ടൊ​​​ഴി​​​ഞ്ഞി​​​രി​​​ക്കു​​​ന്നു. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​യ​​​ർ​​​ന്നൊ​​​രു ദുഃ​​​ഖ​​​ഗാ​​​ന​​​ത്തി​​​ൽ രാ​​​ജ്യം നി​​​മ​​​ഗ്നം! ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ൾ!

ജാ​​​ന​​​കി​​​യ​​​മ്മ മ​​​ല​​​യാ​​​ളി​​​യ​​​ല്ലെ​​​ന്ന് മ​​​ല​​​യാ​​​ളി​​​ക​​​ളി​​​ലേ​​​റെ​​​യും തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത് വൈ​​​കി​​​യ വേ​​​ള​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു. സം​​​സാ​​​രി​​​ക്കു​​​ന്പോ​​​ൾ മ​​​ല​​​യാ​​​ളം അ​​​ത്ര വ​​​ഴ​​​ങ്ങി​​​ല്ലെ​​​ങ്കി​​​ലും അ​​​വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യ ഉ​​​ച്ചാ​​​ര​​​ണ​​​ശു​​​ദ്ധി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു പാ​​​ട്ടു​​​ക​​​ൾ. ഒ​​​രു പ​​​ക്ഷേ, കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ന്ന​​​ത്തെ ത​​​ല​​​മു​​​റ​​​യ്ക്ക് സാ​​​ധി​​​ക്കാ​​​ത്ത​​​ത്ര സ്ഫു​​​ട​​​ത. ത​​​മി​​​ഴി​​​ലും ക​​​ന്ന​​​ഡ​​​യി​​​ലും പാ​​​ടു​​​ന്പോ​​​ഴും ഇ​​​താ​​​യി​​​രു​​​ന്നു സ്ഥി​​​തി. അ​​​വ​​​രും ജാ​​​ന​​​കി​​​യ​​​മ്മ​​​യെ സ്വ​​​ന്ത​​​മാ​​​യി ക​​​രു​​​തി. 1938ൽ ​​​ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ ഗു​​​ണ്ടൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു ജാ​​​ന​​​കി​​​യു​​​ടെ ജ​​​ന​​​നം. പ​​​ക്ഷേ, എ​​​ല്ലാ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ളി​​​ലും ഏ​​​താ​​​ണ്ട് എ​​​ല്ലാ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ളി​​​ലും ഇം​​​ഗ്ലീ​​​ഷ്, ജ​​​ർ​​​മ​​​ൻ തു​​​ട​​​ങ്ങി​​​യ വി​​​ദേ​​​ശ​​​ഭാ​​​ഷ​​​ക​​​ളി​​​ലും അ​​​വ​​​ർ പാ​​​ടി. ദേ​​​ശ​​​ങ്ങ​​​ൾ കീ​​​ഴ​​​ട​​​ക്കി​​​യ സം​​​ഗീ​​​ത ച​​​ക്ര​​​വ​​​ർ​​​ത്തി​​​നി! മ​​​ല​​​യാ​​​ള​​​ത്തി​​​ലും ക​​​ന്ന​​​ട​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു പാ​​​ടി​​​യ​​​തേ​​​റെ​​​യും. 1976ൽ ‘പ​​​തി​​​നാ​​​റു വ​​​യ​​​തി​​​നി​​​ലേ’​​​എ​​​ന്ന ത​​​മി​​​ഴ്‌ ചി​​​ത്ര​​​ത്തി​​​ലെ സി​​​ന്ദൂ​​​ര പൂ​​​വേ... എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന ഗാ​​​ന​​​ത്തി​​​ൽ ആ​​​ദ്യ ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചു. പി​​​ന്നീ​​​ട് മൂ​​​ന്നു ത​​​വ​​​ണ​​​കൂ​​​ടി ദേ​​​ശീ​​​യ അ​​​വ​​​ർ​​​ഡ് ജാ​​​ന​​​കി​​​യ​​​മ്മ​​​യെ തേ​​​ടി​​​യെ​​​ത്തി. മി​​​ക​​​ച്ച പി​​​ന്ന​​​ണി​​​ഗാ​​​യി​​​ക​​​യ്‌​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡ്‌ കേ​​​ര​​​ളം 14 ത​​​വ​​​ണ​​​യാ​​​ണ് സ​​​മ്മാ​​​നി​​​ച്ച​​​ത്. അ​​​തു​​​പോ​​​ലെ മ​​​റ്റു ഭാ​​​ഷ​​​ക​​​ളി​​​ലും നി​​​ര​​​വ​​​ധി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ. എ​​​ല്ലാം അ​​​വ​​​ർ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ സ്വീ​​​ക​​​രി​​​ച്ചു.

പ​​​ക്ഷേ, 2013ല്‍ ​​​പ​​​ത്മ​​​ഭൂ​​​ഷ​​​ണ്‍ പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍കി​​​യ​​​പ്പോ​​​ൾ വേ​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ​​​ത് രാ​​​ജ്യ​​​ത്തെ അ​​​ന്പ​​​ര​​​പ്പി​​​ച്ചു. അ​​​ഞ്ച​​​ര പ​​​തി​​​റ്റാ​​​ണ്ട് നീ​​​ണ്ട ത​​​ന്‍റെ സം​​​ഗീ​​​ത ജീ​​​വി​​​ത​​​ത്തി​​​ല്‍ ആ ​​​പു​​​ര​​​സ്കാ​​​രം ഏ​​​റെ വൈ​​​കി​​​യെ​​​ത്തി​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​വ​​​ർ അ​​​തു നി​​​ര​​​സി​​​ച്ച​​​ത്. പ​​​ത്മ പു​​​ര​​​സ്കാ​​​രം നി​​​ര​​​സി​​​ച്ച​​​ത്, ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യോ​​​ടു പു​​​ല​​​ർ​​​ത്തി​​​യ കേ​​​ന്ദ്ര അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​വും നി​​​ല​​​പാ​​​ടു​​​മാ​​​യി​​​രു​​​ന്നെ​​​ന്നു നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്. പ​​​ക്ഷേ, പ്ര​​​ക്ഷു​​​ബ്ധ​​​മെ​​​ന്നു ലോ​​​കം ക​​​രു​​​തി​​​യ പാ​​​ട്ടി​​​ന്‍റെ പാ​​​ലാ​​​ഴി പ്ര​​​തി​​​ക​​​രി​​​ച്ച​​​തു ശാ​​​ന്ത​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു. “ക​​​ഴി​​​ഞ്ഞ 55 വ​​​ര്‍ഷ​​​മാ​​​യി ഞാ​​​നി​​​വി​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ല ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി വൈ​​​വി​​​ധ്യ​​​മാ​​​ര്‍ന്ന ഒ​​​ട്ട​​​ന​​​വ​​​ധി ഗാ​​​ന​​​ങ്ങ​​​ള്‍ പാ​​​ടി​​​യി​​​ട്ടു​​​ണ്ട്. എ​​​ല്ലാ​​​വ​​​രും എ​​​ന്‍റെ പാ​​​ട്ടു​​​ക​​​ളെ നെ​​​ഞ്ചി​​​ലേ​​​റ്റി. മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ നി​​​ങ്ങ​​​ള്‍പോ​​​ലും എ​​​ന്‍റെ ഉ​​​ച്ചാ​​​ര​​​ണം കൃ​​​ത്യ​​​മാ​​​ണെ​​​ന്ന് പ​​​ല​​​പ്പോ​​​ഴും പ​​​റ​​​യാ​​​റു​​​ണ്ട്. അ​​​ങ്ങ​​​നെ​​​യു​​​ള്ള​​​പ്പോ​​​ള്‍ ജ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന ഈ ​​​അം​​​ഗീ​​​കാ​​​ര​​​ത്തേ​​​ക്കാ​​​ള്‍ വ​​​ലു​​​താ​​​യി എ​​​നി​​​ക്ക് മ​​​റ്റെ​​​ന്താ​​​ണ് വേ​​​ണ്ട​​​ത്? സ​​​ര്‍ക്കാ​​​രി​​​നോ​​​ടു പ​​​രാ​​​തി​​​ക​​​ളൊ​​​ന്നു​​​മി​​​ല്ല. അ​​​വ​​​രെ​​​ന്തെ​​​ങ്കി​​​ലും തെ​​​റ്റാ​​​യി ചെ​​​യ്തെ​​​ന്നു ഞാ​​​ൻ ക​​​രു​​​തു​​​ന്നു​​​മി​​​ല്ല. പ​​​ക്ഷേ, പ​​​ത്മ പു​​​ര​​​സ്‌​​​കാ​​​രം നി​​​ര​​​സി​​​ക്കാ​​​ന്‍ ഞാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു”. ജാ​​​ന​​​കി​​​യു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം ഒ​​​രി​​​ക്ക​​​ലും പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നി​​​ല്ല. പാ​​​ടാ​​​നു​​​ള്ള ത​​​ന്‍റെ ക​​​ഴി​​​വി​​​ലും ശ്രോ​​​താ​​​ക്ക​​​ളു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​ലു​​​മാ​​​യി​​​രു​​​ന്നു.

2017ൽ ​​​ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ അ​​​വ​​​ർ സി​​​നി​​​മ​​​യി​​​ലും പൊ​​​തു​​​വേ​​​ദി​​​യി​​​ലും പാ​​​ട്ടു​​​ക​​​ൾ പാ​​​ടു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. മൈ​​​സൂ​​​ർ മാ​​​ന​​​സ ഗം​​​ഗോ​​​ത്രി​​​യി​​​ലെ ഓ​​​പ്പ​​​ൺ എ​​​യ​​​ർ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ലും പു​​​റ​​​ത്തു​​​മാ​​​യി കൂ​​​ടി​​​യ ജ​​​ന​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ലെ പാ​​​ട്ടി​​​ന്‍റെ വേ​​​ലി​​​യേ​​​റ്റം ന​​​ട​​​ത്തി​​​യാ​​​യി​​​രു​​​ന്നു ആ ​​​ഇ​​​റ​​​ക്കം. അ​​​ന്ന് മ​​​ല​​​യാ​​​ളി ആ​​​രാ​​​ധ​​​ക​​​രു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യ്ക്കു വ​​​ഴ​​​ങ്ങി അ​​​വ​​​ർ പാ​​​ടി​​​യ​​​ത് ‘മ​​​ദ​​​നോ​​​ത്സ​​​വം’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ ‘സ​​​ന്ധ്യേ ക​​​ണ്ണീ​​​രി​​​തെ​​​ന്തേ സ​​​ന്ധ്യേ’​​​എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന ഗാ​​​ന​​​മാ​​​യി​​​രു​​​ന്നു. ‘ദുഃ​​ഖ​​​മേ നീ ​​​പോ​​​കൂ കെ​​​ടാ​​​ത്ത/​​​നി​​​ത്യ​​​താ​​​രാ​​​ജാ​​​ലം പോ​​​ലെ ക​​​ത്തു​​​മീ​​​യ​​​നു​​​രാ​​​ഗം/​​​മ​​​ര​​​ണ​​​മേ നീ ​​​വ​​​രി​​​ക​​​യെ​​​ന്‍റെ പ്ര​​​ണ​​​യ​​​ഗാ​​​നം കേ​​​ൾ​​​ക്കൂ/ നീ​​​യും ഏ​​​റ്റു​​​പാ​​​ടാ​​​ൻ പോ​​​രൂ...’ ഒ​​​രു വി​​​ട​​​പ​​​റ​​​ച്ചി​​​ൽ​​​പോ​​​ലെ സൗ​​​ഭാ​​​ഗ്യ​​​സ്മ​​​ര​​​ണ​​​ക​​​ളു​​​ടെ ചി​​​ത​​​യെ​​​രി​​​യു​​​ന്ന ഒ​​​എ​​​ൻ​​​വി​​​യു​​​ടെ വ​​​രി​​​ക​​​ൾ... അ​​​ന്ന് ജാ​​​ന​​​കി​​​യ​​​മ്മ തേ​​​ങ്ങി. പി​​​ന്നെ വൈ​​​കി​​​പ്പോ​​​യ ആ ​​​മൈ​​​സൂ​​​ർ രാ​​​ത്രി​​​യു​​​ടെ നേ​​​രി​​​യ ത​​​ണു​​​പ്പി​​​ലേ​​​ക്ക് മ​​​ക​​​ൻ മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​യോ​​​ടൊ​​​പ്പം മ​​​ട​​​ങ്ങി. ഇ​​​പ്പോ​​​ഴി​​​താ അ​​​വി​​​ടെ​​​നി​​​ന്ന് ഏ​​​റെ ദൂ​​​രെ​​​യ​​​ല്ലാ​​​ത്ത ക​​​നി​​​യ​​​ന​​​ഹു​​​ണ്ഡി ഫാം ​​​ഹൗ​​​സി​​​ൽ നി​​​ത്യ​​​നി​​​ദ്ര.

‘മൗ​​​ന​​​മേ നി​​​റ​​​യും മൗ​​​ന​​​മേ... ക​​​ല്ലി​​​നു പോ​​​ലും ചി​​​റ​​​കു​​​ക​​​ൾ ന​​​ൽ​​​കി/​​​ക​​​ന്നി വ​​​സ​​​ന്തം പോ​​​യി...’ പൂ​​​വ​​​ച്ച​​​ൽ ഖാ​​​ദ​​​ർ എ​​​ഴു​​​തി​​​യ​​​ത് ജാ​​​ന​​​കി​​​യ​​​മ്മ പാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്നു​​​മ​​​ത് ഏ​​​തൊ​​​രു ക​​​ല്ലി​​​നും ചി​​​റ​​​കു നെ​​​യ്യു​​​ന്ന​​​താ​​​ണ്. ജാ​​​ന​​​കി​​​യ​​​മ്മ​​​യു​​​ടെ പാ​​​ട്ടു കേ​​​ൾ​​​ക്കാ​​​ത്ത ആ​​​രു​​​ണ്ടീ രാ​​​ജ്യ​​​ത്ത്! ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്കു സ​​​ന്തോ​​​ഷ, സ​​​ന്താ​​​പ, പ്ര​​​ണ​​​യ, വി​​​ര​​​ഹ കാ​​​ല​​​ങ്ങ​​​ളി​​​ൽ കൂ​​​ട്ടാ​​​യി 48,000ത്തി​​​ല​​​ധി​​​കം പാ​​​ട്ടു​​ക​​ൾ പാ​​​ടി​​​യ വാ​​​ന​​​ന്പാ​​​ടീ ന​​​ന്ദി; മ​​​ല​​​യാ​​​ള​​​ത്തി​​​ലും പ​​​റ​​​ന്നെ​​​ത്തി​​​യ​​​തി​​​ന്.

Editorial

പി​എ​സ്‌​സി അം​ഗ​ത്വം ന​റു​ക്കെ​ടു​പ്പി​ല്ലാ ലോ​ട്ട​റി

കൊ​ള്ള​മു​ത​ൽ പ​ങ്കു​വ​യ്ക്കു​ന്ന ആ​ർ​ത്തി​യോ​ടെ​യാ​ണ് കേ​ര​ള​ത്തി​ൽ പി​എ​സ്‌​സി (പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ) അം​ഗ​ത്വം വീ​തം വ​ച്ചെ​ടു​ക്കു​ന്ന​ത്. ശ​ന്പ​ളം ഏ​ക​ദേ​ശം 4.20 ല​ക്ഷം, ചെ​യ​ർ​മാ​ന് 4.5 ല​ക്ഷം. ഒ​ന്നാം ക്ലാ​സ് യാ​ത്ര​പ്പ​ടി, പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ൻ​ഡ്, ഡ്രൈ​വ​ർ, വീ​ട്ടു​കാ​ർ​ക്കു​ൾ​പ്പെ​ടെ ചി​കി​ത്സ​ച്ചെ​ല​വ് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ വേ​റെ.

ആ​റു കൊ​ല്ല​ത്തെ സു​ഖ​വാ​സാ​ന​ന്ത​രം 2.25 ല​ക്ഷം മു​ത​ൽ മു​ക​ളി​ലേ​ക്ക് പെ​ൻ​ഷ​ൻ. യോ​ഗ്യ​ത വി​ദ്യാ​ഭ്യാ​സ​മ​ല്ല, രാ​ഷ്‌​ട്രീ​യാ​ഭ്യാ​സം! ജോ​ലി​ഭാ​ര​ത്തെ​ക്കു​റി​ച്ചോ ടെ​ൻ​ഷ​നെ​ക്കു​റി​ച്ചോ നാ​ളി​തു​വ​രെ ഒ​രം​ഗ​വും പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ല. ഇ​തു​പോ​ലെ കാ​ക്ക​ത്തൊ​ള്ളാ​യി​രം കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബോ​ർ​ഡു​ക​ളി​ലും ചി​ല​തെ​ങ്കി​ലും നി​കു​തി​പ്പ​ണം വി​ഴു​ങ്ങു​ന്ന​ത​ല്ലാ​തെ നാ​ടി​നു ഗു​ണ​മു​ള്ള​ത​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.

ആ​വ​ശ്യ​ത്തി​ലേ​റെ​യു​ള്ള മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് വേ​റെ. ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ആ​വ​ശ്യ​മി​ല്ലെ​ന്ന​ല്ല, സ​ർ​ക്കാ​ർ പ​രി​ര​ക്ഷ​യു​ള്ള അ​ഴി​മ​തി കേ​ന്ദ്ര​ങ്ങ​ളാ​യി അ​വ അ​ധഃ​പ​തി​ച്ച​തു തി​രി​ച്ച​റി​യ​ണം. അ​ല്ലെ​ങ്കി​ൽ പു​തു​കേ​ര​ള​വും അ​ഴി​മ​തി വി​രു​ദ്ധ പ്രോ​ജ​ക്ട് സീ​റോ​യു​മൊ​ക്കെ ഹാ​സ്യ​പ​രി​പാ​ടി​ക​ളാ​കും.

ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ പാ​വ​ങ്ങ​ളോ​ടു ന​ട​ത്തി​യ പ​ര​പീ​ഡാ​ര​തി​യാ​യി​രു​ന്നു 2025 ഫെ​ബ്രു​വ​രി 19ലെ ​മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​നം. അ​തി​ലാ​ണ് പി​എ​സ്‌​സി അം​ഗ​ങ്ങ​ൾ​ക്ക് 1.25-1.5 ല​ക്ഷ​ത്തോ​ളം ശ​ന്പ​ള വ​ർ​ധ​ന ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​താ​യി അ​റി​യി​ച്ച​ത്. 300 രൂ​പ പോ​ലും തി​ക​ച്ചു കൂ​ലി​യി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന ആ​ശാ​വ​ർ​ക്ക​ർ​മാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​നു പു​റ​ത്ത് അ​ന്നും കു​ത്തി​യി​രി​പ്പു​ണ്ടാ​യി​രു​ന്നു.

സി​പി​എ​മ്മി​ന്‍റെ സ​ന്പ​ന്ന​രാ​യ തൊ​ഴി​ലാ​ളി നേ​താ​ക്ക​ൾ ആ ​പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളെ പു​ച്ഛി​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, പി​എ​സ്‌​സി അം​ഗ​ങ്ങ​ൾ ചോ​ദി​ച്ച​തി​ലേ​റെ പ​ണം പി​ണ​റാ​യി സ​ർ​ക്കാ​ർ കൊ​ടു​ത്തു. സ​ത്യ​ത്തി​ൽ ആ ​തീ​രു​മാ​നം ആ​ശ​മാ​രെ ആ​ക്ര​മി​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന​തു​മാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ര​രു​തെ​ന്ന് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ തീ​രു​മാ​നി​ച്ച​ത് അ​ന്നാ​യി​രി​ക്കും.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നു. ഇ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി അ​ന്നു പ്ര​തി​പ​ക്ഷ സ്ഥാ​ന​ത്തി​രു​ന്നു പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഏ​താ​ണ്ട് ഇ​ങ്ങ​നെ: “സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​മ്പോ​ൾ, ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കാ​ൻ പ​ണ​മി​ല്ലെ​ന്നു പ​റ​യു​ന്പോ​ൾ സ​ർ​ക്കാ​ർ രാ​ഷ്‌​ട്രീ​യ നി​യ​മ​ന​ങ്ങ​ളി​ൽ ധൂ​ർ​ത്ത് ന​ട​ത്തു​ക​യാ​ണ്.

പി‌​എ​സ്‌​സി അം​ഗ​ങ്ങ​ളു​ടെ ഭീ​മ​മാ​യ ശ​മ്പ​ള വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​നു ധാ​ർ​മി​ക​മാ​യ യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ല.” സ​ർ, ഇ​പ്പോ​ൾ താ​ങ്ക​ളു​ടെ ഊ​ഴ​മാ​ണ്. നി​ശ്ചി​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​പോ​ലും ആ​വ​ശ്യ​മി​ല്ലാ​ത്ത രാ​ഷ്‌​ട്രീ​യ നി​യ​മ​ന​ത്തി​ന്‍റെ ധൂ​ർ​ത്ത് അ​വ​സാ​നി​പ്പി​ച്ചു​കൂ​ടേ? ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യേ​ക്കാ​ൾ ശ​ന്പ​ളം വാ​ങ്ങു​ന്ന അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും കൊ​ള്ള​സ​മാ​ന​മാ​യ ശ​ന്പ​ള​ത്തി​ലും പെ​ൻ​ഷ​നി​ലും കു​റ​വ് വ​രു​ത്തി​ക്കൂ​ടേ?

അ​ഴി​മ​തി​യും പി​ൻ​വാ​തി​ൽ നി​യ​മ​ന​വു​മൊ​ന്നും ത​ട​യി​ല്ലെ​ങ്കി​ലും, ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ 21 അം​ഗ​ങ്ങ​ളാ​ണ് കേ​ര​ള പി​എ​സ്‌​സി​യി​ൽ ഉ​ള്ള​ത്. രാ​ജ്യ​ത്ത് മ​റ്റൊ​രു സം​സ്ഥാ​ന​ത്തും ഇ​ത്ര​യു​മി​ല്ല. കേ​ര​ള​ത്തി​ന്‍റെ നാ​ലി​ര​ട്ടി​യു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​ന്പ​ത്, മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ പ​ര​മാ​വ​ധി ആ​റാ​ണെ​ങ്കി​ലും നി​ല​വി​ൽ മൂ​ന്ന്, ത​മി​ഴ്നാ​ട്ടി​ൽ 14, ക​ർ​ണാ​ട​ക​ത്തി​ൽ ഒ​ന്പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് അം​ഗ​ങ്ങ​ൾ.

യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​നി​ൽ​പോ​ലും പ​ര​മാ​വ​ധി 11 പേ​രേ​യു​ള്ളു. അ​വി​ടെ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ, പ്ര​ഫ​ണ​ൽ യോ​ഗ്യ​ത​യു​ള്ള​വ​രെ​യാ​ണ് അം​ഗ​ങ്ങ​ളാ​ക്കു​ന്ന​ത്. ഇ​വി​ടെ ഭ​രി​ക്കു​ന്ന ക​ക്ഷി​യും ഘ​ട​ക​ക​ക്ഷി​ക​ളും തീ​രു​മാ​നി​ക്കു​ന്ന​താ​ണ് യോ​ഗ്യ​ത. നി​യ​മ​ന​ങ്ങ​ൾ പേ​രി​നു മാ​ത്ര​മാ​കു​ക​യും നി​യ​മ​ന​ത്തി​ൽ അ​ഴി​മ​തി നാ​റു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും 1755 ജീ​വ​ന​ക്കാ​രു​ള്ള പി​എ​സ്‌​സി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് പ്ര​തി​മാ​സം ചെ​ല​വി​ടു​ന്ന​ത്.

മു​ന്പൊ​ക്കെ 50 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ​യാ​യി​രു​ന്നു പി​എ​സ്‌​സി അം​ഗ​ങ്ങ​ളാ​യി നി​യ​മി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ രു​ചി പി​ടി​ച്ചു​പോ​യി. ഒ​രു ഇ​ട​തു വ​നി​താ​നേ​താ​വി​നെ അം​ഗ​മാ​ക്കി​യ​ത് 30 വ​യ​സി​ലാ​ണ​ത്രേ. 36 വ​യ​സി​ൽ 2.25 ല​ക്ഷം പെ​ൻ​ഷ​ൻ വാ​ങ്ങാം. ‘ഇ​ട​തു​വ​സ​ന്ത​കാ​ല​ത്തെ’ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ൽ നേ​താ​ക്ക​ൾ​ക്ക് "ആ​ശ'​മാ​രോ​ടു പു​ച്ഛം തോ​ന്നി​യ​തി​ൽ അ​തി​ശ​യ​മി​ല്ല.

യു​ഡി​എ​ഫി​ലും പു​തി​യ പി​എ​സ്‌​സി അം​ഗ​ങ്ങ​ളു​ടെ വീ​തം​വ​യ്പ് അ​ണി​യ​റ​യി​ലാ​യി​രി​ക്കാം. സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​റു​ക്കെ​ടു​പ്പി​ല്ലാ ലോ​ട്ട​റി​യു​ടെ പ​ണ​ക്കി​ഴി വേ​ണ്ടെ​ന്നു​വ​യ്ക്ക​ൽ ഒ​ട്ടും എ​ളു​പ്പ​മ​ല്ല. പ​ക്ഷേ, ചാ​രി​ത്ര്യ​പ്ര​സം​ഗ​ങ്ങ​ൾ​ക്കു​പ​ക​രം ച​രി​ത്ര​മാ​റ്റ​ത്തി​ന് ഈ ​സ​ർ​ക്കാ​ർ ത​യാ​റു​ണ്ടോ എ​ന്ന​താ​ണ് ചോ​ദ്യം. പി​എ​സ്‌​സി പ​രീ​ക്ഷ പോ​ലെ​യ​ല്ല, ഉ​ത്ത​രം നോ​ക്കു​വോ​ളം ചോ​ദ്യം ഹാ​ജ​രു​ണ്ടാ​കും.

Editorial

പ്രോ​ജ​ക്ട് സീ​റോ; ര​ണ്ടാം ആ​ഭ്യ​ന്ത​ര താ​ണ്ഡ​വം?

ല​ഹ​രി​വി​രു​ദ്ധ കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യ തൂ​ഫാ​നു പി​ന്നാ​ലെ അ​ഴി​മ​തി​യു​ടെ അ​ടി​വേ​ര​റ​ക്കാ​ൻ ‘പ്രോ​ജ​ക്ട് സീ​റോ’ എ​ന്ന പേ​രി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് വ​ജ്ര​ക്കോ​ടാ​ലി പ​ണി​യു​ന്നെ​ന്ന വി​വ​രം ആ​വേ​ശ​ക​ര​മാ​ണ്. തൂ​ഫാ​ന്‍റെ പ്ര​ക​ട​ന​മാ​ണ് പ്രോ​ജ​ക്ട് സീ​റോ​യും വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്.

ല​ഹ​രി​യു​ടെ അ​ന്ത​ർ സം​സ്ഥാ​ന-​അ​ന്ത​ർ​ദേ​ശീ​യ പ​ണ്ട​ക​ശാ​ല​ക​ളെ ത​ക​ർ​ക്കു​ന്ന​തി​ൽ പ​രി​മി​തി​യു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ലെ ന​ര​ക​വ്യാ​പാ​രി​ക​ളെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഓ​ടി​ച്ചി​ട്ടു പി​ടി​ക്കു​ന്ന​തു നാ​ടു കാ​ണു​ന്നു​ണ്ട്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ലും സു​പ്രീം​കോ​ട​തി സ​ർ​വ​സ്വാ​ത​ന്ത്ര്യം കൊ​ടു​ത്തി​ട്ടും തെ​രു​വു​നാ​യ​ക​ളെ ഒ​തു​ക്കു​ന്ന​തി​ലും അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക്, തൂ​ഫാ​ന്‍റെ രു​ദ്ര​താ​ണ്ഡ​വ​വും പ്രോ​ജ​ക്ട് സീ​റോ​യു​ടെ വി​ളം​ബ​ര​വും ക്രി​യാ​ത്മ​ക പ്ര​കോ​പ​ന​മാ​യി​രു​ന്നെ​ങ്കി​ൽ!

അ​ഴി​മ​തി​ക്ക് ഒ​രാ​മു​ഖം പ​റ​യാം. ഒ​രു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ, വി​ല്ലേ​ജി​ൽ, പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ... ഒ​രി​ക്ക​ലെ​ങ്കി​ലും കൈ​ക്കൂ​ലി കൊ​ടു​ക്കാ​ത്ത പ്രാ​യ​പൂ​ർ​ത്തി​യാ​യ ഇ​ന്ത്യ​ക്കാ​ര​നു​ണ്ടോ? ഉ​ത്ത​രം പ​റ​യ​ണ്ട, നാം ​ന​മ്മു​ടെ രാ​ജ്യ​ത്തെ തി​രി​ച്ച​റി​ഞ്ഞാ​ൽ മ​തി. ന​മ്മു​ടെ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​മൊ​ക്കെ എ​ത്ര​യോ പേ​ർ​ക്കു കൈ​ക്കൂ​ലി കൊ​ടു​ത്തി​ട്ടു​ണ്ടാ​കും.

മ​റ്റു​ള്ള​വ​രു​ടെ അ​ധ്വാ​നം ചൂ​ഷ​ണം ചെ​യ്യു​ന്ന എ​ത്ര​യോ പ​രാ​ന്ന​ഭോ​ജി​ക​ൾ ഇ​ന്നും നാ​ണ​മി​ല്ലാ​തെ ജീ​വി​ക്കു​ന്നു. അ​തൊ​ക്കെ മാ​റ്റു​മെ​ന്നാ​ണ് ‘പ്രോ​ജ​ക്‌​ട്‌ സീ​റോ’ എ​ന്ന പ​ദ്ധ​തി​യു​മാ​യെ​ത്തി​യ ആ​ഭ്യ​ന്ത്ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്ന​ത്. പ​ക്ഷേ, ഇ​തു വ​ല്ല​തും ന​ട​ക്കു​മോ എ​ന്നാ​യി​രി​ക്കും ഏ​തൊ​രു മ​ല​യാ​ളി​യു​ടെ​യും ആ​ത്മ​ഗ​തം. കാ​ര​ണം, ന​മു​ക്ക​തു ചി​ന്തി​ക്കാ​നാ​കി​ല്ല. മ​റ്റൊ​ന്ന്, അ​ഴി​മ​തി​യെ​ന്ന മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​ഗ്രം മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ഓ​ഫീ​സി​ലെ കൈ​ക്കൂ​ലി ഉ​ൾ​പ്പെ​ടു​ന്ന അ​ഴി​മ​തി.

ഭ​രി​ക്കു​ന്ന​വ​രു​ടെ​യും അ​വ​രു​ടെ പാ​ർ​ട്ടി​ക​ളു​ടെ​യും അ​ഴി​മ​തി ന​മു​ക്ക് ചി​ന്തി​ക്കാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ട്രാ​ൻ​സ്പെ​ര​ൻ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പു​റ​ത്തു​വി​ട്ട 2025ലെ ​അ​ഴി​മ​തി​പ്പ​ട്ടി​ക​യി​ലെ 182 രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ 91-ാം സ്ഥാ​ന​ത്താ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മ​ല്ല, ഭ​ര​ണ​കൂ​ട​വും ചേ​ർ​ന്നാ​ണ് രാ​ജ്യ​ത്തെ വി​കൃ​ത​മാ​ക്കി​യ​ത്. നി​രാ​ശ​രാ​കു​ന്നി​ല്ല. ഈ ​രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സം​സ്ഥാ​ന​ത​ല ല​ഹ​രി​വേ​ട്ട തു​ട​രു​ന്ന കേ​ര​ള​ത്തി​ന് അ​ഴി​മ​തി​വേ​ട്ട​യി​ലും മാ​തൃ​ക​യാ​കാ​നാ​കും.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​തു​ൾ​പ്പെ​ടെ അ​ഴി​മ​തി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് ‘പ്രോ​ജ​ക്‌​ട്‌ സീ​റോ’. ജീ​വ​ന​ക്കാ​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വീ​ഡി​യോ തെ​ളി​വു​ക​ളാ​യി വി​ജി​ല​ൻ​സി​ന്‍റെ ഔ​ദ്യോ​ഗി​ക പോ​ർ​ട്ട​ലി​ൽ സ​മ​ർ​പ്പി​ക്കാം. 5,000 രൂ​പ പാ​രി​തോ​ഷി​കം. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ടി​ല്ല. (ഈ ​ഒ​ളി​കാ​മ​റ ഓ​പ്പ​റേ​ഷ​നൊ​ന്നും സാ​ധാ​ര​ണ​ക്കാ​രെ​ക്കൊ​ണ്ട് പ​റ്റു​ന്ന കാ​ര്യ​മ​ല്ലെ​ന്ന​തു വേ​റെ കാ​ര്യം.) കേ​സി​ന്‍റെ ത​ത്‌​സ്ഥി​തി അ​റി​യാ​ൻ ഏ​ക​ജാ​ല​ക ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ ഒ​രു​ക്കും.

അ​ഴി​മ​തി​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കാ​ൻ വൈ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കും. ഇ​ത്ത​ര​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ 100 ദി​വ​സ​ത്തെ പ്ര​ത്യേ​ക ക്ലി​യ​റ​ൻ​സ് ഡ്രൈ​വ് ന​ട​പ്പി​ലാ​ക്കും. കൈ​ക്കൂ​ലി​ക്കേ​സു​ക​ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഒ​രു വ​ർ​ഷ​മെ​ന്ന​ത് ആ​റു മാ​സ​മാ​ക്കി​യി​ട്ടു​ണ്ട്. 24 വ​ർ​ഷ​ത്തി​നു​ശേ​ഷം വി​ജി​ല​ൻ​സ് മാ​നു​വ​ൽ പ​രി​ഷ്ക​രി​ക്കു​ക​യാ​ണ്.

അ​ഴി​മ​തി​ക്കാ​രാ​യ നേ​താ​ക്ക​ളെ​യും വെ​റു​തേ വി​ടി​ല്ലെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ​ത്. അ​തു കൈ ​പൊ​ള്ളി​ക്കു​ന്ന പ​ണി​യാ​ണ്. രാ​ജ്യ​ത്ത് ഇ​ന്നു​വ​രെ സാ​ധ്യ​മാ​യി​ട്ടി​ല്ലാ​ത്ത​ത്. സ​ർ​ക്കാ​രി​ന് അ​ന​ഭി​മ​ത​രാ​യ​വ​രു​ടെ അ​ഴി​മ​തി മാ​ത്രം അ​ന്വേ​ഷി​ക്കു​ക​യും മ​റ്റു​ള്ള​വ​രു​ടെ വാ​ഷിം​ഗ് മെ​ഷീ​നാ​കു​ക​യും ചെ​യ്യു​ന്ന കു​പ്ര​സി​ദ്ധ മാ​തൃ​ക​യെ​ക്കു​റി​ച്ച​ല്ല പ​റ​ഞ്ഞ​ത്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ രാ​ഷ്‌​ട്രീ​യ ഉ​പ​ക​ര​ണ​മാ​യ​തോ​ടെ ലോ​ക അ​ഴി​മ​തി​പ്പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്കു ത​റ ടി​ക്ക​റ്റെ​ടു​ക്കേ​ണ്ടി​വ​ന്ന ക​ഥ​യാ​ണ​ത്. അ​ഴി​മ​തി അ​ർ​ബു​ദ​മാ​ണെ​ന്ന പ​ഴ​മൊ​ഴി പ​ണ്ടേ​യു​ണ്ട്.

പ​ക്ഷേ, അ​ത് ജ​നാ​ധി​പ​ത്യ​ത്തി​ൽ പൗ​ര​നു​ള്ള വി​ശ്വാ​സ​ത്തെ​യും ന​വീ​ക​ര​ണ​ത്തി​നും സ​ർ​ഗാ​ത്മ​ക​ത​യ്ക്കു​മു​ള്ള സ​ഹ​ജാ​വ​ബോ​ധ​ത്തെ​യും കാ​ർ​ന്നു​തി​ന്നു​ന്നു​വെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്ത​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ ​ബൈ​ഡ​നാ​ണ്. 2015ൽ ​അ​ർ​ബു​ദ ബാ​ധി​ത​നാ​യ മ​ക​ന്‍റെ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി വീ​ടു വി​ൽ​ക്കാ​നൊ​രു​ങ്ങി​യ അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ബൈ​ഡ​ൻ. വി​വ​ര​മ​റി​ഞ്ഞ പ്ര​സി​ഡ​ന്‍റ് ഒ​ബാ​മ അ​തു ത​ട​ഞ്ഞു​കൊ​ണ്ട് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ അ​ധി​കാ​ര​സ്ഥാ​ന​ത്തു​ള്ള എ​ത്ര പേ​ർ​ക്ക് ഇ​ങ്ങ​നെ ചി​കി​ത്സ​യ്ക്കു കി​ട​പ്പാ​ടം വി​ൽ​ക്കേ​ണ്ടി​വ​രും?

അ​ഴി​മ​തി​വി​രു​ദ്ധ വാ​യാ​ടി​ക​ളാ​യ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ സ​ഹാ​യ​ത്താ​ൽ കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും ഡീ​പ് സ്റ്റേ​റ്റ് ആ​യി മാ​റി​യ ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രെ​യൊ​ന്നും തൊ​ടാ​നാ​കി​ല്ല. പെ​ട്രോ​ളും എ​ഥ​നോ​ളും​പോ​ലെ, അ​ത്ത​രം ഭ​ര​ണ​കൂ​ട ക​ല​ർ​പ്പു​ക​ളെ തി​രി​ച്ച​റി​യാ​നു​മാ​കി​ല്ല. മ​നു​ഷ്യ​രെ കൊ​ള്ള​യ​ടി​ച്ചു പാ​പ്പ​രാ​ക്കി​യ​വ​ർ ദൈ​വ​ങ്ങ​ൾ​ക്കു നേ​രേ തി​രി​ഞ്ഞ കാ​ല​ത്ത്, ന​മു​ക്ക് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​ഴി​മ​തി നി​ർ​മാ​ർ​ജ​നം​പോ​ലും വ​ലി​യ കാ​ര്യ​മാ​ണ്.

എ​ന്താ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു​വ​രു​ന്ന​ത്; കൈ​ക്കൂ​ലി വാ​ങ്ങു​ന്ന പോ​ലീ​സു​കാ​രും വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രും പ​ഞ്ചാ​യ​ത്ത്-​ക​ള​ക‌്ട​റേ​റ്റ്-​സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​രും ഡോ​ക‌്ട​ർ​മാ​രും പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​ർ​മാ​രും പി​ൻ​വാ​തി​ൽ തു​റ​ന്നി​ടു​ന്ന സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​രും പി​എ​സ്‌​സി അ​ണി​യ​റ​ക്കാ​രു​മൊ​ന്നും ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്നു ത​ന്നെ​യാ​ണോ?

ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ​ത്മീ​യ​വ​കു​പ്പാ​ക​ട്ടേ. പ്രോ​ജ​ക്ട് സീ​റോ അ​ഴി​മ​തി​ക്കു​മേ​ലു​ള്ള ചു​ട​ല​നൃ​ത്ത​മാ​ക​ട്ടേ! അ​ഴി​മ​തി​ക്കാ​രേ, അ​പ​ര​ന്‍റെ നെ​റ്റി​യി​ലെ വി​യ​ർ​പ്പു​ണ​ങ്ങാ​ത്ത നി​ങ്ങ​ളു​ടെ കൈ​ക​ൾ ക​ഴു​കു​ക; ത​ല​കു​നി​ച്ചു​നി​ൽ​ക്കാ​നി​ട​യു​ള്ള നി​ങ്ങ​ളു​ടെ മ​ക്ക​ളെ​യും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഓ​ർ​ത്തെ​ങ്കി​ലും.

Editorial

കോ​ട​തി​വി​ധി​ക്ക് ഒ​ന്ന​ര മാ​സം, അ​ക്ര​മി​നാ​യ​ക​ളെ കൊ​ല്ല​ണം

ഈ ​ജ​നം സ​ർ​ക്കാ​രി​നോ​ട് എ​ന്ത് അ​പ​രാ​ധ​മാ​ണു ചെ​യ്ത​ത്, ഇ​ങ്ങ​നെ ദ്രോ​ഹി​ക്കാ​ൻ? വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ​ക​ളെ കൊ​ന്ന് ഇ​ന്ത്യ​ക്കാ​രെ ര​ക്ഷി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ട് ഒ​ന്ന​ര മാ​സം!

ഏ​താ​ണ്ട് അ​തേ സ​മ​യ​ത്ത് കേ​ര​ള​ത്തി​ൽ പു​തി​യ സ​ർ​ക്കാ​രും വ​ന്നു. സ്വാ​ഭാ​വി​ക​മാ​യും ജ​നം ക​രു​തി, ത​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഇ​നി ത​ട​സ​മൊ​ന്നു​മി​ല്ല​ല്ലോ​യെ​ന്ന്. പ​ക്ഷേ, 10 കൊ​ല്ലം ന​മ്മെ നി​രാ​ശ​രാ​ക്കി​യ ആ ​കെ​ടു​കാ​ര്യ​സ്ഥ​ത പു​തി​യ കു​പ്പി​യി​ലാ​ക്കി ന​മ്മെ​ത്ത​ന്നെ കു​ടി​പ്പി​ക്കു​ക​യാ​ണ്. കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​റ്റ​ത്തി​രു​ന്നു ക​ളി​ക്കാ​നാ​കി​ല്ല, വ​യോ​ധി​ക​രെ കി​ട​ക്ക​പ്പാ​യ​യി​ലി​ട്ടു ക​ടി​ക്കു​ന്നു, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കൂ​ളി​ൽ പോ​കാ​ൻ പേ​ടി, ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ലും കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ലും നാ​യ​ക​ൾ ഇ​ര​ക​ളെ കാ​ത്തി​രി​ക്കു​ന്നു, നാ​യ​ക​ൾ​ക്കു മു​ന്നി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ന്നു, നാ​യ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ തൃ​ശൂ​ർ ചൂ​ണ്ട​ൽ യു​പി സ്കൂ​ളി​ന് അ​വ​ധി കൊ​ടു​ക്കേ​ണ്ടി​വ​ന്നു...

നാ​യ​ക​ളെ കൊ​ല്ലാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന 25 കൊ​ല്ല​ത്തെ ത​ട്ടി​പ്പ് ഇ​നി പ​റ​യ​രു​ത്. നി​ങ്ങ​ൾ​ക്കു വാ​രി​ക്കോ​രി വോ​ട്ട് ത​ന്ന​വ​രു​ടെ മാം​സ​മ​ല്ലേ ഈ ​തെ​രു​വു​നാ​യ​ക​ൾ പ​ല്ലി​ൽ കോ​ർ​ത്തു ന​ട​ക്കു​ന്ന​ത്? എ​ന്തെ​ങ്കി​ലു​മൊ​ന്ന് ഉ​രി​യാ​ടി​യാ​ലും!

തെ​രു​വു​നാ​യ​ക​ളും ക​ന്നു​കാ​ലി​ക​ളും നി​റ​ഞ്ഞ, അ​ഴു​ക്കും ഭീ​തി​യു​മൊ​ഴു​ന്ന തെ​രു​വു​ക​ൾ ഈ ​രാ​ജ്യ​ത്തി​ന്‍റെ ശാ​പ​മാ​ണ്. പ​ക്ഷേ, മി​ണ്ടി​യാ​ൽ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ​യും മൃ​ഗ​സ്നേ​ഹി​ക​ളു​ടെ​യും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​മു​ണ്ടാ​കും. നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​ത്തി​നു​ള്ള എ​ബി​സി പ​ദ്ധ​തി​യു​ടെ പേ​രു പ​റ​ഞ്ഞ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കോ​ടി​ക​ൾ മു​ടി​പ്പി​ച്ച​ത് 25 വ​ർ​ഷം.

ല​ക്ഷ​ക്ക​ണ​ക്കി​നു മ​നു​ഷ്യ​ർ​ക്ക് ക​ടി​യേ​റ്റു. ആ​യി​ര​ങ്ങ​ൾ പേ​വി​ഷ​ബാ​ധ​യെ​ന്ന ഭീ​ക​ര​മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. മ​ന്ത്രി​മാ​രോ ജ​ന​പ്ര​തി​നി​ധി​ക​ളോ ഉ​ദ്യോ​ഗ​സ്ഥ​പ്ര​മാ​ണി​മാ​രോ ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രോ പ​ട്ടി​ക​ളെ​യോ​ർ​ത്തു കേ​ഴു​ന്ന ദേ​ശീ​യ​നേ​താ​ക്ക​ളോ ഫൈ​വ്സ്റ്റാ​ർ മൃ​ഗ​സ്നേ​ഹി​ക​ളാ​യ മേ​ന​ക, രം​ഭ, തി​ലോ​ത്ത​മ​മാ​രോ അ​ല്ല; വ​രേ​ണ്യ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പു​റ​ന്പോ​ക്കു​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​ർ!

ഈ ​ദു​ർ​വി​ധി​ക്ക് അ​ന്ത്യം​കു​റി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി​രു​ന്നു മേ​യ് 19ലെ ​സു​പ്രീം​കോ​ട​തി​യു​ടെ വി​ധി. “മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്ന നാ​യ​ക​ളെ കൊ​ല്ല​ണം. ന​ട​പ്പാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​ക​രു​ത്. അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളെ​യും നീ​ക്ക​ണം. പൗ​ര​ന്മാ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​മെ​ന്ന ഭ​ര​ണ​ഘ​ട​നാ​വ​കാ​ശം ഒ​രു ജീ​വി​യെ​യും പേ​ടി​ച്ച് ഇ​ല്ലാ​താ​ക്കാ​നാ​കി​ല്ല. ത​ട​സം നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്ക​ണം.”

മ​നു​ഷ്യ​രോ​ട് ത​രി​ന്പെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഏ​തൊ​രു സ​ർ​ക്കാ​രി​നും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​മാ​യി​രു​ന്നു. പ​ക്ഷേ, ദു​രൂ​ഹ​മാ​യ ഭ​ര​ണ​കൂ​ട നി​ശ​ബ്‌​ദ​ത​യ്ക്ക് ഒ​ന്ന​ര മാ​സ​മാ​യി​രി​ക്കു​ന്നു. നാ​യ​ക്കൂ​ട്ടം തെ​രു​വി​ൽ​ത്ത​ന്നെ​യു​ണ്ട്. കൊ​ല്ലം ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജു മാ​ത്രം നാ​ട്ടു​കാ​രെ ക​ടി​ച്ച പ​ട്ടി​യെ കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ടി​വ​ച്ചു കൊ​ന്നു.

ജ​നം മാ​റ്റി പ്ര​തി​ഷ്ഠി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രും മ​റ്റു ത​ദ്ദേ​ശ ഭ​ര​ണ​സ​മി​തി​ക​ളു​മൊ​ക്കെ വാ​ഗ്ദാ​ന​നോ​ട്ടീ​സു​ക​ൾ ത​ല​യ​ണ​യാ​ക്കി കൂ​ർ​ക്കം വ​ലി​ക്കു​ന്നു. ഈ ​കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കാ​ണ് വാ​ക്സി​ൻ വി​ക​സി​പ്പി​ക്കേ​ണ്ട​ത്.

വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ തെ​രു​വു​നാ​യ​ക​ളെ കൊ​ന്നു നി​യ​ന്ത്രി​ക്കും. പെ​രു​കു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളെ അ​തു ദേ​ശീ​യ മൃ​ഗ​മാ​ണെ​ങ്കി​ലും വേ​ട്ട​യാ​ടാ​നും തി​ന്നാ​നും അ​നു​മ​തി​യു​ണ്ട്. പ​ക്ഷേ, ഈ ‘​ജ​ന്തു​സ്ഥാ​നി’​ൽ മാ​ത്രം മ​നു​ഷ്യ​രെ കൊ​ന്നു കൊ​ല​വി​ളി​ക്കു​ന്ന ഒ​ന്നി​നെ​യും തൊ​ട്ടു​കൂ​ടാ. പ​ക്ഷേ അ​തേ ആ​ളു​ക​ൾ, ഒ​രു ദ്രോ​ഹ​വും ചെ​യ്യാ​ത്ത ആ​ടി​നെ​യും കോ​ഴി​യെ​യും മ​ത്സ്യ​ങ്ങ​ളെ​യു​മൊ​ക്കെ പ​ര​സ്യ​മാ​യി വെ​ട്ടി​നു​റു​ക്കു​ന്ന​തു ക​ണ്ട്, ഇ​റ​ച്ചി​യും അ​തി​നൊ​ത്ത മ​സാ​ല​യും വാ​ങ്ങി നാ​വു നു​ണ​ഞ്ഞ് വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങു​ന്നു! ഇ​താ​ണ്, ‘ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ണി’​ൽ വേ​വി​ക്കു​ന്ന അ​ഴി​മ​തി​യു​ടെ ആ​വി പ​റ​ക്കു​ന്ന കാ​പ​ട്യം.

നി​ർ​ദേ​ശം പാ​ലി​ച്ചോ​യെ​ന്നു സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ ര​ണ്ടു മാ​സ​ത്തി​നി​കം ഹൈ​ക്കോ​ട​തി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​യി​ലു​ണ്ട്. പ​തി​വ​നു​സ​രി​ച്ച്, ന​മ്മു​ടെ ചീ​ഫ് സെ​ക്ര​ട്ട​റി​യും അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ത​ട്ടി​ക്കൂ​ട്ടി​യ റി​പ്പോ​ർ​ട്ടു​മാ​യി കോ​ട​തി​യി​ലെ​ത്തും. സ​ർ​ക്കാ​രി​നോ​ട് ഒ​ര​പേ​ക്ഷ​യു​ണ്ട്. തെ​രു​വു​നാ​യ​ക​ളെ കൊ​ല്ലാ​തെ വ​ന്ധ്യം​ക​രി​ച്ചു സം​ര​ക്ഷി​ക്കാ​മെ​ന്ന എ​ബി​സി നു​ണ​യ്ക്കും വാ​ക്സി​ൻ ക​ച്ച​വ​ട​ത്തി​നും ഫ​ണ്ട് ത​ട്ടി​പ്പി​നും കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്.

ഇ​നി അ​തു​പ​റ​ഞ്ഞ് നാ​ട്ടു​കാ​രെ പ​റ്റി​ക്ക​രു​ത്. അ​വ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു തെ​ളി​ഞ്ഞ​തു​കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി നാ​യ്ക്ക​ളെ കൊ​ല്ലാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. വാ​ക്സി​നേ​ഷ​നും വ​ന്ധ്യം​ക​ര​ണ​ത്തി​നും മാ​ത്രം ഇ​ക്കൊ​ല്ലം 18 കോ​ടി രൂ​പ കേ​ര​ളം നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ​റി​യു​ന്ന​ത്. അ​തേ​സ​മ​യം, പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു കൊ​ടു​ക്കാ​ൻ പ​ണ​മി​ല്ല.

ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ലെ ഒ​രു കു​ട്ടി​ക്ക് 6.78 രൂ​പ​യും അ​ഞ്ചു മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക്ക് 10.17 രൂ​പ​യു​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​ത്. ഒ​രൂ​ണി​ന് ശ​രാ​ശി എ​ട്ടു രൂ​പ! എ​ന്നാ​ലോ, തെ​രു​വു​നാ​യ ക​ടി​ച്ചാ​ൽ ഒ​രാ​ൾ​ക്ക് ഏ​ക​ദേ​ശം 350 മു​ത​ൽ 35,000 വ​രെ. വ​ക​തി​രി​വി​ല്ലാ​ത്ത ഈ ​ധ​ന​വ്യ​യം പേ​പ്പ​ട്ടി ക​ടി​ച്ചു മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും അ​വ​രു​ടെ വീ​ട്ടു​കാ​രു​ടെ​യും​കൂ​ടി നി​കു​തി​പ്പ​ണ​മെ​ടു​ത്താ​ണ്. പ​ര​മോ​ന്ന​ത കോ​ട​തി ഇ​ട​പെ​ട്ടി​ട്ടും ഈ ​രാ​ഷ്‌​ട്രീ​യ​ഭ്രാ​ന്തി​നു ചി​കി​ത്സ​യി​ല്ല.

എ​ന്താ​യാ​ലും തെ​രു​വു​നാ​യ​ക​ൾ വേ​ട്ട​യാ​ടു​ന്ന കേ​ര​ള​ത്തി​നു മ​റു​പ​ടി വേ​ണം; ആ​രാ​ണ് സു​പ്രീം​കോ​ട​തി വി​ധി​യെ​പ്പോ​ലും അ​ട്ടി​മ​റി​ക്കു​ന്ന​തെ​ന്ന്. മൃ​ഗ​സ്നേ​ഹി​ക​ളോ, നി​ങ്ങ​ളു​ടെ ദേ​ശീ​യ​നേ​താ​ക്ക​ളോ, വാ​ക്സി​ൻ ക​ന്പ​നി​ക​ളോ...‍? വീ​ടു​ക​ളെ​യും തെ​രു​വു​ക​ളെ​യും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും വി​ദ്യാ​ല​യ​ങ്ങ​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യു​മൊ​ക്കെ നാ​യ്ക്ക​ൾ വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ​ക​ളെ കൊ​ല്ലു​ന്ന​തി​നു പ​ക​രം കോ​ട​തി​വി​ധി​യെ കൊ​ല്ലു​ന്ന​വ​രേ നി​ങ്ങ​ൾ എ​വി​ടെ​യാ​ണ്? വ​രൂ, ചോ​ര​യും മാം​സ​വും വാ​ർ​ന്ന ഈ ​തെ​രു​വി​ലെ മ​നു​ഷ്യ​രെ കാ​ണൂ!

Editorial

വോ​​ട്ട​​ർ​​പ​​ട്ടി​​ക കു​​ടു​​ക്കി​​യ ഇ​​ന്ത്യ​​ൻ ജീ​​വി​​ത​​ങ്ങ​​ൾ

ന​​മു​​ക്ക് സ്വ​​ന്ത​​മാ​​യൊ​​രു വീ​​ടി​​ല്ലെ​​ങ്കി​​ൽ, ക​​ട​​ത്തി​​ണ്ണ​​യി​​ലോ തെ​​രു​​വി​​ലോ കി​​ട​​ക്കാം. പ​​ക്ഷേ, വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ൽ പേ​​രി​​ല്ലെ​​ങ്കി​​ൽ സ്വ​​ന്തം വീ​​ട്ടി​​ൽ കി​​ട​​ന്നാ​​ലും അ​​ധി​​കാ​​രി വി​​ളി​​ച്ചെ​​ഴു​​ന്നേ​​ൽ​​പ്പി​​ച്ചേ​​ക്കാം. അ​​ദ്ദേ​​ഹം ഉ​​ന്ന​​യി​​ക്കു​​ന്ന യു​​ക്തി​​പ​​ര​​മാ​​യ പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ളെ ഖ​​ണ്ഡി​​ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​നു യു​​ക്തി​​പ​​ര​​മെ​​ന്നു തോ​​ന്നു​​ന്ന തെ​​ളി​​വു​​ക​​ളു​​മാ​​യി നാം ​​ഹാ​​ജ​​രാ​​ക​​ണം. ഇ​​ന്ത്യ​​യി​​ൽ ആ​​റു കോ​​ടി​​യോ​​ളം മ​​നു​​ഷ്യ​​ർ വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ടെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. അ​​തി​​ലൊ​​രാ​​ളാ​​ണ് ‘ദ ​​ടെ​​ലി​​ഗ്രാ​​ഫ്’​​ന്‍റെ മു​​ൻ എ​​ഡി​​റ്റ​​ർ ആ​​ർ. രാ​​ജ​​ഗോ​​പാ​​ൽ. വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ൽ പേ​​രി​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പാ​​സ്പോ​​ർ​​ട്ട് പു​​തു​​ക്കി​​യി​​ല്ല. അ​​മേ​​രി​​ക്ക​​യി​​ൽ മ​​ക​​ളു​​ടെ വി​​വാ​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​മാ​​യി​​ല്ല. വോ​​ട്ട​​ർ​​പ​​ട്ടി​​ക വോ​​ട്ട് മാ​​ത്ര​​മ​​ല്ല നി​​ഷേ​​ധി​​ക്കു​​ന്ന​​ത്; പാ​​സ്പോ​​ർ​​ട്ടും ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളും ക​​ട​​ന്ന് പൗ​​ര​​ത്വ​​ത്തി​​ലും കൈ​​വ​​ച്ചേ​​ക്കാം. എ​​ല്ലാ​​വ​​രും നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ക്കാ​​ര​​ല്ല. കോ​​ടി​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ പ​​ര​​ക്കം​​പാ​​യു​​ക​​യാ​​ണ്, സ്വ​​ന്തം അ​​സ്തി​​ത്വ​​ത്തി​​ന്‍റെ തെ​​ളി​​വു​​ക​ളും പ്ര​​തി​​പ​​ക്ഷ​​ത്തെ​​യും കോ​​ട​​തി​​ക​​ളെ​​യും തി​​ര​​ഞ്ഞ്. കോ​​ടി​​ക്ക​​ണ​​ക്കി​​ന് ഇ​​ന്ത്യ​​ക്കാ​​രു​​ടെ ജീ​​വി​​തം സ്വ​​സ്ഥ​​ത​​യു​​ടെ ബാ​​ക്കി​​യി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​നി​​ശ്ചി​​താ​​വ​​സ്ഥ​​ക​​ളു​​ടെ അ​​തി​​ർ​​ത്തി​​ക​​ളി​​ലേ​​ക്കു വ​​ലി​​ച്ചി​​ഴ​​യ്ക്ക​​പ്പെ​​ടു​​ന്നു.

പാ​​സ്‌​​പോ​​ര്‍​ട്ട് പു​​തു​​ക്കാ​​ൻ‍ വോ​​ട്ട​​ര്‍പ​​ട്ടി​​ക​​യി​​ല്‍ പേ​​രു വേ​​ണ​​മെ​​ന്ന​​ത് ആ​​ർ. രാ​​ജ​​ഗോ​​പാ​​ലി​​നും അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു. പോ​​ലീ​​സ് വെ​​രി​​ഫി​​ക്കേ​​ഷ​​ന് വോ​​ട്ട​​ർ ഐ​​ഡി ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ൾ എ​​സ്ഐ​​ആ​​റി​​ൽ (വോ​​ട്ട​​ർപ​​ട്ടി​​ക തീ​​വ്ര​​പ​​രി​​ഷ്ക​​ര​​ണം) പേ​​രു വെ​​ട്ടി​​യ കാ​​ര്യം പ​​റ​​ഞ്ഞു. അ​​ച്ഛ​​ന്‍റെ മ​​ര​​ണ സ​​ര്‍​ട്ട​​ിഫി​​ക്ക​​റ്റ്, പാ​​ന്‍​ കാ​​ര്‍​ഡ്, ആ​​ധാ​​ര്‍​കാ​​ര്‍​ഡ് അ​​ട​​ക്കം ന​​ല്‍​കി. പി​​ന്നീ​​ട് കോ​​ല്‍​ക്ക​​ത്ത പോലീ​​സി​​ന്‍റെ സെ​​ക്യൂ​​രി​​റ്റി ക​​ണ്‍​ട്രോ​​ള്‍ ഓ​​ര്‍​ഗ​​നൈ​​സേ​​ഷ​​നി​​ല്‍​നി​​ന്നു വി​​ളി​​ച്ച്, വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ൽ പേ​​രി​​ല്ലാ​​ത്ത​​തി​​നാ​​ൽ പോലീ​​സ് വെ​​രി​​ഫി​​ക്കേ​​ഷ​​ൻ സാ​​ധ്യ​​മ​​ല്ലെ​​ന്നറി​​യി​​ച്ചു. 2002ലെ ​​വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ രാ​​ജ​​ഗോ​​പാ​​ലി​​ന്‍റെ​​യോ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ​​രേ​​ത​​നാ​​യ പി​​താ​​വി​​ന്‍റെ​​യോ പേ​​ര് ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ല​​ത്രേ. വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നു നീ​​ക്ക​​പ്പെ​​ട്ട പ​​ശ്ചി​​മബം​​ഗാ​​ളി​​ലെ മ​​റ്റ് 27 ല​​ക്ഷം ആ​​ളു​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ എ​​ന്ന​​പോ​​ലെ, ‘യു​​ക്തി​​സ​​ഹ​​മാ​​യ പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ൾ’ എ​​ന്നാ​​ണ് കാ​​ര​​ണം പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​ത്. ഈ ​​പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ൾ തി​​രു​​ത്തി വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ പേ​​ര് പു​​നഃ​സ്ഥാ​​പി​​ക്കാ​​ൻ അ​​പ്പീ​​ൽ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് അ​​പ്പീലു​​ക​​ൾ എ​​ന്നു പ​​രി​​ഹ​​രി​​ക്കു​​മെ​​ന്ന​​റി​​യി​​ല്ല. പ​​ക്ഷേ, ആ ​​വോ​​ട്ടു​​ക​​ളി​​ല്ലാ​​തെ ബി​​ജെ​​പി ബം​​ഗാ​​ളി​​ൽ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി. മ​​ല​​യാ​​ളി​​യാ​​യ രാ​​ജ​​ഗോ​​പാ​​ൽ 30 വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി കോ​​ൽ​​ക്ക​​ത്ത​​യി​​ലാ​​ണ്. 25 വ​​ർ​​ഷ​​ത്തി​​ലേ​​റെ ഒ​​രേ വി​​ലാ​​സ​​ത്തി​​ൽ ക​​ഴി​​യു​​ന്ന അ​​ദ്ദേ​​ഹം 2010 മു​​ത​​ലെ​​ങ്കി​​ലും അ​​വി​​ടെ വോ​​ട്ട​​റു​​മാ​​ണ്. ബി​​ജെ​​പി​​യെ വി​​മ​​ർ​​ശി​​ച്ച മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണോ ഇ​​തി​​നു കാ​​ര​​ണ​​മെ​​ന്ന ചോ​​ദ്യ​​ത്തി​​ന്, തെ​​ളി​​വി​​ല്ലെ​​ന്നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​റു​​പ​​ടി.

ജീ​​വി​​ത​​കാ​​ലം മു​​ഴു​​വ​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ക​​യും പ്ര​​മു​​ഖ പ​​ത്ര​​ത്തി​​ന്‍റെ എ​​ഡി​​റ്റ​​റാ​​യി​​രി​​ക്കു​​ക​​യും ചെ​​യ്ത ത​​ന്‍റെ അ​​വ​​സ്ഥ ഇ​​താ​​ണെ​​ങ്കി​​ൽ പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ അ​​വ​​സ്ഥ എ​​ന്താ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് രാ​​ജ​​ഗോ​​പാ​​ൽ ചോ​​ദി​​ച്ച​​ത്. അ​​തി​​നു​​ത്ത​​രം ഫ്രാ​​ൻ​​സ് കാ​​ഫ്ക​​യു​​ടെ രൂ​​പാ​​ന്ത​​രീ​​ക​​ര​​ണം (ദി ​​മെ​​റ്റ​​മോ​​ർ​​ഫോ​​സി​​സ്) എ​​ന്ന ക​​ഥ​​യി​​ലെ ഗ്രി​​ഗ​​ർ സാം​​സ​​യു​​ടെ അ​​വ​​സ്ഥ എ​​ന്നു പ​​റ​​യേ​​ണ്ടി​​വ​​രും. സാം​​സ ഒ​​രു പ്ര​​ഭാ​​ത​​ത്തി​​ൽ എ​​ഴു​​ന്നേ​​റ്റ​​പ്പോ​​ൾ താ​​നൊ​​രു വ​​ണ്ടാ​​യി മാ​​റി​​യി​​രി​​ക്കു​​ന്ന​​തു തി​​രി​​ച്ച​​റി​​ഞ്ഞു. മ​​നു​​ഷ്യ​​ൻ എ​​ന്ന ത​​ന്‍റെ അ​​സ്തി​​ത്വം വീ​​ണ്ടെ​​ടു​​ക്കാ​​നാ​​കാ​​തെ നീ​​റു​​ക​​യാ​​ണ് അ​​യാ​​ൾ. ക​​ഥ അ​​വി​​ടെ നി​​ൽ​​ക്ക​​ട്ടെ. പെ​​ട്ടെ​​ന്നൊ​​രു ദി​​വ​​സം ഒ​​രാ​​ൾ​​ക്ക് ഇ​​തു ഞാ​​ൻ ത​​ന്നെ​​യെ​​ന്നു മ​​റ്റു​​ള്ള​​വ​​രെ ബോ​​ധ്യ​​പ്പെ​​ടു​​ത്തേ​​ണ്ടി വ​​രു​​ന്ന​​തി​​നോ​​ളം ഭ​​യാ​​ന​​ക​​മാ​​യി മ​​റ്റെ​​ന്തു​​ണ്ട്! അ​​ത് ര​​ക്ഷി​​ക്കാ​​നും ശി​​ക്ഷി​​ക്കാ​​നും അ​​ധി​​കാ​​ര​​മു​​ള്ള രാ​​ഷ്‌​​ട്ര​​ത്തെ​​യാ​​ണെ​​ങ്കി​​ലോ? ആ​​ർ. രാ​​ജ​​ഗോ​​പാ​​ൽ പ​​റ​​യു​​ന്ന​​തു​​പോ​​ലെ, ഇ​​തൊ​​ന്നും സ​​ർ​​ക്കാ​​രി​​ന്‍റെ ശ​​ത്രു​​താ ന​​ട​​പ​​ടി​​യാ​​ണെ​​ന്ന​​തി​​നു തെ​​ളി​​വി​​ല്ല. പ​​ക്ഷേ, കോ​​ടി​​ക്ക​​ണ​​ക്കി​​ന് ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക് ഒ​​രു പ്ര​​ഭാ​​ത​​ത്തി​​ൽ ത​​ങ്ങ​​ളു​​ടെ വോ​​ട്ട​​വ​​കാ​​ശ​​ത്തി​​നും പൗ​​ര​​ത്വ​​ത്തി​​നു​​മൊ​​ക്കെ തെ​​ളി​​വു ന​​ൽ​​കേ​​ണ്ടി​​വ​​രു​​ന്ന​​ത്, കു​​റ്റ​​വാ​​ളി​​ക​​ളെ​​പ്പോ​​ലെ ഓ​​ഫീ​​സു​​ക​​ൾ ക​​യ​​റി​​യി​​റ​​ങ്ങേ​​ണ്ടി​​വ​​രു​​ന്ന​​ത്, വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ടു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ൽ ജീ​​വി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​ത്, വ​​ർ​​ഗീ​​യ നേ​​താ​​ക്ക​​ളു​​ടെ വി​​ദ്വേ​​ഷപ്ര​​സം​​ഗ​​ങ്ങ​​ളാ​​ൽ സം​​ശ​​യ​​ദൃ​ഷ്‌​ടി​യി​​ലാ​​കു​​ന്ന​​ത്, വ​​യ​​റി​​നു​​വേ​​ണ്ടി​​യ​​ല്ലാ​​തെ അ​​സ്തി​​ത്വ​​ത്തി​​നു​​വേ​​ണ്ടി പ​​ണി​​യെ​​ടു​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​ത്... വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നു വെ​​ട്ടി​​മാ​​റ്റ​​പ്പെ​​ട്ട​​വ​​രു​​ടെ ആ​​കു​​ല​​ത​​ക​​ൾ സാം​​സ​​യു​​ടേ​​തി​​നു സ​​മാ​​ന​​മാ​​കു​​ക​​യാ​​ണ്. ഭ​​ര​​ണ​​കൂ​​ട​​വും പ്ര​​തി​​പ​​ക്ഷ​​വും നീ​​തി​​ന്യാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ളും അ​​റി​​യു​​ന്നു​​ണ്ടാ​​കാം; പ​​രി​​ഹ​​രി​​ക്കു​​ന്നി​​ല്ല.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ ന​​ഷ്‌​ട​​പ്പെ​​ട്ട വി​​ശ്വാ​​സ്യ​​ത ജ​​നാ​​ധി​​പ​​ത്യ ഇ​​ന്ത്യ​​ക്ക് അ​​പ​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്. വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ലെ ക്ര​​മ​​ക്കേ​​ടു​​ക​​ൾ തെ​​ളി​​വു​​സ​​ഹി​​തം പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച​​താ​​ണ്. ഇ​​തി​​നെ​​തി​​രേ രോ​​ഷം​കൊ​​ണ്ട മു​​ഖ്യ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​റു​​ടെ നി​​ല​​പാ​​ട് ശ​​രി​​യ​​ല്ലെ​​ന്ന് മു​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രും വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നെ നി​​യ​​മി​​ക്കാ​​നു​​ള്ള സ​​മി​​തി​​യി​​ലെ ഭൂ​​രി​​പ​​ക്ഷം സു​​പ്രീം​​കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സി​​നെ ഒ​​ഴി​​വാ​​ക്കി സ​​ർ​​ക്കാ​​രി​​ൽ നി​​ഷി​​പ്ത​​മാ​​ക്കി​​യ​​ത് തു​​ട​​ക്ക​​മാ​​യി​​രു​​ന്നു. പി​​ന്നാ​​ലെ, ക​​മ്മീ​​ഷ​​നു നി​​യ​​മ​​സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കി​​ക്കൊ​​ടു​​ത്ത Appointment, Conditions of Service and Term of Office Act, 2023 അ​​നു​​സ​​രി​​ച്ച്, ചീ​​ഫ് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ണ​​റോ മ​​റ്റു ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രോ ഔ​​ദ്യോ​​ഗി​​ക കൃ​​ത്യ​​നി​​ർ​​വ​​ഹ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ടു​​ത്ത തീ​​രു​​മാ​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ സി​​വി​​ലോ ക്രി​​മി​​ന​​ലോ ആ​​യ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളി​​ൽ​നി​​ന്ന് സം​​ര​​ക്ഷി​​ത​​രാ​​ണ്. ഈ ​​ക​​മ്മീ​​ഷ​​ന്‍റെ വോ​​ട്ട​​ർ​പ​​ട്ടി​​ക മ​​റ്റെ​​ല്ലാ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡു​​ക​​ളെ​​യും നി​​യ​​ന്ത്രി​​ക്കു​​ന്നു. സം​​ശ​​യ​​ങ്ങ​​ൾ വ​​ർ​​ധി​​ക്കു​​ക​​യാ​​ണ്.

ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി കാ​​ണേ​​ണ്ട കാ​​ര്യ​​ങ്ങ​​ളു​​മു​​ണ്ട്. ക​​ഴി​​ഞ്ഞ മാ​​ർ​​ച്ചി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നി​​ടെ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​രമ​​ന്ത്രി പ​​റ​​ഞ്ഞ​​ത്, നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ക്കാ​​രെ പു​​റ​​ത്താ​​ക്കും; പ​​ക്ഷേ, ഹി​​ന്ദു​​ക്ക​​ളാ​​യ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കു പൗ​​ര​​ത്വം ന​​ഷ്‌​ട​​പ്പെ​​ടി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്കു​​മെ​​ന്നാ​​ണ്. പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ​​യും ബി​​ഹാ​​റി​​ലെ​​യും ബി​​ജെ​​പി സ​​ർ​​ക്കാ​​രു​​ക​​ൾ അ​​ടു​​ത്ത​​യി​​ടെ പ​​റ​​ഞ്ഞ​​ത്, വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ലി​​ല്ലാ​​ത്ത​​വ​​രെ ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കു​​മെ​​ന്നാ​​ണ്. പാ​​സ്‌​​പോ​​ർ​​ട്ട് യാ​​ത്രാ​​രേ​​ഖ മാ​​ത്ര​​മാ​​ണെ​​ന്നും പൗ​​ര​​ത്വ​​ത്തി​​ന്‍റെ തെ​​ളി​​വ​​ല്ലെ​​ന്നു​​മാ​​ണ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. അ​​തി​​നാ​​യി 1967ലെ ​​പാ​​സ്‌​​പോ​​ർ​​ട്ട് നി​​യ​​മ​​ത്തി​​ലെ ചി​​ല പ​​ഴു​​തു​​ക​​ൾ ക​​ണ്ടെ​​ത്തി. പാ​​സ്പോ​​ർ​​ട്ട് നി​​യ​​മ​​ത്തി​​ലെ മാ​​ത്ര​​മ​​ല്ല, മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​ലെ​​യും, വി​​ദേ​​ശ​​ഫ​​ണ്ട് നി​​യ​​ന്ത്ര​​ണ നി​​യ​​മ​​ത്തി​​ലെ​​യും (എ​​ഫ്സി​​ഐ​​ർ​​എ) ഗോ​​വ​​ധ​​നി​​രോ​​ധ​​ന​​ നി​​യ​​മ​​ത്തി​​ലെ​​യും പ​​ഴു​​തു​​ക​​ളൊ​​ക്കെ എ​​ങ്ങ​​നെ ത​​ങ്ങ​​ൾ ശ​​ത്രു​​പ​​ക്ഷ​​ത്താ​​ക്കി​​യ​​വ​​ർ​​ക്കെ​​തി​​രേ ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്ന് തെ​​ളി​​യി​​ച്ച സ​​ർ​​ക്കാ​​രാ​​ണ് കേ​​ന്ദ്ര​​ത്തി​​ൽ.

ഇ​​ത്ത​​വ​​ണ കേ​​ന്ദ്ര​​ത്തി​​ൽ ക​​ഷ്‌​​ടി​​ച്ച് അ​​ധി​​കാ​​രം നി​​ല​​നി​​ർ​​ത്തി​​യ ബി​​ജെ​​പി​​ക്ക് പ​​ഴ​​യ വ​​ർ​​ഗീ​​യ​​ത​​ന്ത്ര​​ങ്ങ​​ൾ​​കൊ​​ണ്ട് ഇ​​നി​​യൊ​​രു വി​​ജ​​യം എ​​ളു​​പ്പ​​മ​​ല്ല. അ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നെ​​യും കു​​തി​​ര​​ക്ക​​ച്ച​​വ​​ട​​ത്തെ​​യും അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളെ​​യും ന്യൂ​​ന​​പ​​ക്ഷ​​വി​​രോ​​ധ​​ത്തി​​നു​​ള്ള പു​​തി​​യ നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​ക​​ളെ​​യു​​മൊ​​ക്കെ എ​​ടു​​ത്തു​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് ഗൗ​​ര​​വ​​ത്തി​​ൽ കാ​​ണേ​​ണ്ട​​താ​​ണ്. പ്ര​​തി​​പ​​ക്ഷം ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ദു​​ർ​​ബ​​ലാ​​വ​​സ്ഥ​​യി​​ലും കോ​​ട​​തി​​ക​​ൾ യാ​​ന്ത്രി​​ക​​ത​​യു​​ടെ പാ​​ര​​മ്യ​​ത​​യി​​ലു​​മാ​​യി​​രി​​ക്ക​​വേ, ജ​​നാ​​ധി​​പ​​ത്യ സം​​ര​​ക്ഷ​​ണം അ​​വ​​രു​​ടേ​​തു മാ​​ത്ര​​മ​​ല്ലെ​​ന്ന് ജ​​നം തി​​രി​​ച്ച​​റി​​യ​​ണം. 

Editorial

വം​ശ​ഹ​ത്യ റി​പ്പോ​ർ​ട്ടി​ന് അ​രി​ശ​മ​ല്ല മ​റു​പ​ടി

മ​ത-​വം​ശീ​യ ഭീ​ക​ര​വാ​ദി​ക​ളാ​യ ഹ​മാ​സ് 2023 ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നു ന​ട​ത്തി​യ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ത്തി​നു തി​രി​ച്ച​ടി​യാ​യി​ട്ടാ​ണ് 2023 ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ഇ​സ്ര​യേ​ൽ യു​ദ്ധം തു​ട​ങ്ങി​യ​ത്. പ​ക്ഷേ, ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന​തും വം​ശ​ഹ​ത്യ​യാ​ണ് എ​ന്ന ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ പു​തി​യ റി​പ്പോ​ർ​ട്ട് മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്നു. ഗാ​സ​യി​ൽ കു​ട്ടി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​തു ബോ​ധ​പൂ​ർ​വ​മാ​ണെ​ന്ന​തി​നു നി​സ്ത​ർ​ക്ക​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​പ​കീ​ർ​ത്തി​ക​ര​മാ​യ ക​ള്ളം എ​ന്നാ​ണ് ഇ​സ്ര​യേ​ൽ ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച​ത്. പ​ക്ഷേ, ആ ​ക​ള്ള​മെ​ന്തെ​ന്നു ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഹ​മാ​സ് ഭീ​ക​ര​ത, ഇ​സ്ര​യേ​ലി​ന് എ​ന്തും വാ​ങ്ങി​ക്കൂ​ട്ടാ​നു​ള്ള ബ്ലാ​ങ്ക് ചെ​ക്ക​ല്ലെ​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു​കൊ​ള്ള​ട്ടെ. ഹ​മാ​സി​ന്‍റേ​താ​യാ​ലും ഇ​സ്ര​യേ​ലി​ന്‍റേ​താ​യാ​ലും വം​ശ​വെ​റി​യെ വി​ശു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ല.

കാ​ര​ണം, യ​ഹൂ​ദ​ർ​ക്കെ​തി​രേ ഹി​റ്റ്‌​ല​ർ ന​ട​ത്തി​യ​തും അ​ർ​മേ​നി​യ​ൻ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ഓ​ട്ടോ​മ​ൻ സാ​മ്രാ​ജ്യം ന​ട​ത്തി​യ​തും ഉ​ൾ​പ്പെ​ടെ​യു​ള്ള വം​ശ​ഹ​ത്യ​ക​ളെ നി​ര​ന്ത​രം ത​ള്ളി​പ്പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​വ​ർ​ക്ക് പ​ല​സ്തീ​നി​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​കാ​ര​ണ​ങ്ങ​ളി​ലും വ്യ​ക്ത​ത വേ​ണ്ടി​വ​രും. വം​ശ​ഹ​ത്യ റി​പ്പോ​ർ​ട്ടി​ന് അ​രി​ശ​മ​ല്ല മ​റു​പ​ടി.

ഗാ​സ​യി​ലെ പാ​ല​സ്തീ​ന്‍ കു​ട്ടി​ക​ളെ ഇ​സ്രാ​യേ​ല്‍ സൈ​ന്യം ബോ​ധ​പൂ​ര്‍​വം ല​ക്ഷ്യ​മി​ടു​ക​യാ​ണെ​ന്നും ഇ​ത് വം​ശ​ഹ​ത്യ​യു​ടെ​യും മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും പ​രി​ധി​യി​ല്‍ വ​രു​ന്ന​താ​ണെ​ന്നു​മാ​ണ് യു​എ​ൻ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​മ്മീ​ഷ​ൻ ഓ​ഫ് എ​ൻ​ക്വ​യ​റി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന ന​ടു​ക്കു​ന്ന വി​വ​രം. റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ങ്കി​ൽ വ​സ്തു​ത​ക​ൾ നി​ര​ത്തി തി​രു​ത്ത​പ്പെ​ട​ണം.

ഇ​സ്ര​യേ​ൽ ക​ണ്ണ​ട​ച്ചാ​ൽ ലോ​കം ഇ​രു​ട്ടി​ലാ​കി​ല്ല. ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ശ്രീ​നി​വാ​സ​ൻ മു​ര​ളീ​ധ​ര​നാ​ണ് മൂ​ന്നം​ഗ ക​മ്മീ​ഷ​ന്‍റെ അ​ധ്യ​ക്ഷ​ൻ. പ​ല ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​സ്ര​യേ​ൽ കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്നു റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ക്വാ​ഡ്‌​കോ​പ്ട​റു​ക​ള്‍, സ്‌​നൈ​പ്പ​റു​ക​ള്‍ എ​ന്നീ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഷൂ​ട്ട് ചെ​യ്യു​ന്ന​താ​ണ് ഒ​രു രീ​തി. പാ​ർ​പ്പി​ട​സ​മു​ച്ച​യ​ങ്ങ​ള്‍, സ്‌​കൂ​ളു​ക​ള്‍, കു​ട്ടി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ക്യാ​മ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു രീ​തി.

അ​തൊ​ക്കെ യു​ദ്ധ​ത്തി​ലെ യാ​ദൃ​ച്ഛി​ക​ത​ക​ളാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ഈ ​റി​പ്പോ​ർ​ട്ട് ഗൗ​ര​വ​മു​ള്ള​താ​ണ്. പ്ര​സ​ക്ത നി​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​ങ്ങ​നെ: “2023 ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴി​നും 2025 ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴി​നും ഇ​ട​യി​ല്‍ 20,179 കു​ട്ടി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ 5,031 കു​ട്ടി​ക​ള്‍ അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​ണ്. ഒ​രു വ​യ​സി​ല്‍ താ​ഴെ​യു​ള്ള 1,029 കു​ട്ടി​ക​ളും 420 ന​വ​ജാ​ത ശി​ശു​ക്ക​ളും കൊ​ല്ല​പ്പെ​ട്ടു. 44,143 കു​ട്ടി​ക​ള്‍​ക്കു പ​രി​ക്കേ​റ്റു.

രേ​ഖ​ക​ളി​ല്‍​പ്പെ​ടാ​ത്ത മ​ര​ണ​വും കു​ട്ടി​ക​ളെ കാ​ണാ​താ​യ കേ​സു​ക​ളു​മു​ണ്ട്. പാ​ല​സ്തീ​ന്‍റെ ഭാ​വി ത​ക​ര്‍​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ത​ന്ത്ര​മാ​ണ് ഇ​സ്രാ​യേ​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ല്‍ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ര്‍​ത്ത​ലി​നു ശേ​ഷ​വും കു​ട്ടി​ക​ള്‍ വ്യാ​പ​ക​മാ​യി കൊ​ല്ല​പ്പെ​ടു​ക​യാ​ണ്. കു​ട്ടി​ക​ള്‍​ക്കു നേ​രേ ലൈം​ഗി​ക, ലിം​ഗാ​ധി​ഷ്ഠി​ത അ​ക്ര​മ​ങ്ങ​ളു​മു​ണ്ടാ​യി.

ആ​ശു​പ​ത്രി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ കു​ട്ടി​ക​ളു​ടെ നി​ല​നി​ല്‍​പി​നെ​യും വി​കാ​സ​ത്തെ​യും ത​ട​ഞ്ഞു. ന​വ​ജാ​ത ശി​ശു-​പ്ര​സ​വ ശു​ശ്രൂ​ഷ തു​ട​ങ്ങി​യ ആ​രോ​ഗ്യ​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്ത​തും ഇ​സ്ര​യേ​ലി​ന്‍റെ ഉ​പ​രോ​ധ​വും ന​വ​ജാ​ത ശി​ശു​ക്ക​ളെ അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​രും സ്ഥി​ര​ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ള്ള​വ​രു​മാ​ക്കി മാ​റ്റി. വെ​സ്റ്റ് ബാ​ങ്കി​ലും ഈ​സ്റ്റ് ജ​റൂ​സ​ലെ​മി​ലും പ​ല​സ്തീ​ൻ കു​ട്ടി​ക​ൾ​ക്കു നേ​രേ ജൂ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ ആ​ക്ര​മ​ണ​വു​മു​ണ്ട്.

ഇ​സ്രേ​ലി സേ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യും സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്യ​ണം.”​ശാ​രീ​രി​ക-​മാ​ന​സി​ക മു​റി​വു​ക​ൾ, അ​നാ​ഥ​ത്വം, തു​ട​ർ​ച്ച​യാ​യു​ള്ള പ​ലാ​യ​നം എ​ന്നി​വ കാ​ര​ണം ഗാ​സ​യി​ൽ ബാ​ല്യം ഇ​ല്ലാ​താ​യെ​ന്നാ​ണ് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞ​ത്. ചോ​ര​കൊ​ണ്ടെ​ഴു​തി​യ ഈ ​ബാ​ല​ഹ​ത്യ​യു​ടെ റി​പ്പോ​ർ​ട്ട്, ഹ​മാ​സി​ന്‍റെ ക്രൂ​ര​ത​ക​ളാ​ൽ ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ല.

ക്രൈ​സ്ത​വ​രും യ​ഹൂ​ദ​രും ഇ​ല്ലാ​ത്ത ലോ​കം സ്വ​പ്നം കാ​ണു​ന്ന മു​സ്‌​ലിം ബ്ര​ദ​ർ​ഹു​ഡെ​ന്ന ആ​ഗോ​ള വം​ശീ​യ ഭീ​ക​ര സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ചാ​ർ​ച്ച​ക്കാ​രാ​യ ഹ​മാ​സും ഹി​സ്ബു​ള്ള​യും ഹൂ​തി​ക​ളു​മൊ​ക്കെ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന വം​ശ​ഹ​ത്യ​ക​ൾ​ക്ക് സ​യ​ണി​സ്റ്റ് വം​ശീ​യ​ത​യ​ല്ല മ​റു​പ​ടി. സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം സാ​ധ്യ​മ​ല്ലാ​ത്ത ഗാ​സ​യി​ൽ ഇ​സ്ര​യേ​ലി​ന്‍റെ പ്ര​സ്താ​വ​ന​കൊ​ണ്ടു​മാ​ത്രം യു​എ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ ചെ​റു​ക്കാ​നാ​കി​ല്ല.

അ​പ​കീ​ർ​ത്തി​ക​ര​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ റി​പ്പോ​ർ​ട്ടി​ൽ ഇ​സ്രേ​ലി​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച​തും പ​ല​സ്തീ​ൻ​കു​ട്ടി​ക​ളെ ഹ​മാ​സ് മ​നു​ഷ്യ​ക​വ​ച​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യ​വും അ​ന്വേ​ഷ​ണ​സം​ഘം അ​വ​ഗ​ണി​ച്ചെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. തീ​ർ​ച്ച​യാ​യും വ്യ​ക്ത​ത​യു​ണ്ടാ​ക​ണം. ആ​രു​ടെ കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടാ​ലും ആ​ർ​ദ്ര​മാ​കു​ന്ന മ​ന​സൊ​ന്നും ഹ​മാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര​വാ​ദി​ക​ളു​ടെ മ​ത-​വം​ശീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ലി​ല്ല.

കു​ഞ്ഞു​ങ്ങ​ളു​ടെ ചോ​ര അ​വ​ർ​ക്ക് വി​ശു​ദ്ധ യു​ദ്ധ​ങ്ങ​ളു​ടെ സ്വ​ർ​ഗീ​യ നി​റ​ങ്ങ​ളാ​കാം. പ​ക്ഷേ, മ​നു​ഷ്യ​ക​വ​ച​ങ്ങ​ളാ​ക്കി​യ കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല യു​എ​ൻ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. രോ​ഷാ​കു​ല​മാ​യ പ്ര​സ്താ​വ​ന​ക​ള​ല്ല, കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളാ​ണ് ഇ​സ്ര​യേ​ൽ പു​റ​ത്തു​വി​ടേ​ണ്ട​ത്. ഇ​തി​നൊ​പ്പം ഇ​സ്ര​യേ​ലി​ലും ലെ​ബ​ന​നി​ലും വെ​സ്റ്റ് ബാ​ങ്കി​ലും യ​ഹൂ​ദ​തീ​വ്ര​ദേ​ശീ​യ​വാ​ദി​ക​ൾ ആ​ക്ര​മി​ച്ച ക്രൈ​സ്ത​വ​ദേ​വ​ലാ​യ​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്മാ​ര​ക​ങ്ങ​ളു​ടെ​യും ക​ണ​ക്കു​ക​ളും പു​റ​ത്തു​വി​ടാം.

ക്രൈ​സ്ത​വ​ർ​ക്കു നേ​രേ തു​പ്പു​ന്ന​വ​ർ, അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ന്ന​വ​ർ, ആ​ക്ര​മി​ക്കു​ന്ന​വ​ർ... നെ​ത​ന്യാ​ഹു ഇ​തൊ​ന്നും ചെ​യ്യു​ന്നി​ല്ല. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ത്തി​ലെ പ​രി​വാ​ര​ങ്ങ​ൾ, വം​ശീ​യ​ത​യു​ടെ​യും വ​ർ​ഗീ​യ​ത​യു​ടെ​യും ആ​ചാ​ര​ങ്ങ​ൾ ഒ​രു സാ​ബ​ത്തി​ലെ​ന്ന​പോ​ലെ ഭ​ക്തി​പൂ​ർ​വം നി​ർ​വ​ഹി​ക്കു​ന്നു​ണ്ട്.

യു​എ​ൻ റി​പ്പോ​ർ​ട്ടി​ലെ വം​ശ​ഹ​ത്യാ ആ​രോ​പ​ണം തെ​റ്റാ​ണെ​ങ്കി​ൽ അ​തു സ്ഥാ​പി​ക്കാ​ൻ ശാ​സ്ത്ര-​സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ അ​ഗ്ര​ഗ​ണ്യ​രാ​യ ഇ​സ്ര​യേ​ലി​നു സാ​ധി​ക്കു​ക​ത​ന്നെ ചെ​യ്യും. അ​ത​റി​യാ​തെ​യാ​ണ് കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ​യു​ള്ള വ​ർ​ഗീ​യ-​വം​ശീ​യ ആ​രാ​ധ​ക​ർ വെ​റു​പ്പി​ന്‍റെ സോ​ഫ്റ്റ്‌​വേ​ർ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. യു​ഹൂ​ദ​രു​ൾ​പ്പെ​ടെ​യു​ള്ള വം​ശ​ഹ​ത്യ​വി​രു​ദ്ധ​ർ​ക്ക് അ​ലോ​സ​ര​മാ​യ കാ​ഴ്ച!

Editorial

പൗ​ര​ത്വം മി​ഥ്യ, സ​ർ​വം മാ​യ!

ഭ​ര​ണ​പ​ര​മാ​യ പു​ത്ത​ൻ വെ​ളി​പാ​ടു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ബ്യൂ​റോ​ക്ര​സി പ​ണ്ടേ കെ​ങ്കേ​മ​മാ​ണ്. അ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ബു​ധ​നാ​ഴ്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. പാ​സ്‌​പോ​ർ​ട്ട് ഒ​രു യാ​ത്രാ​രേ​ഖ മാ​ത്ര​മാ​ണെ​ന്നും പൗ​ര​ത്വ​ത്തി​ന്‍റെ തെ​ളി​വ​ല്ലെ​ന്നു​മാ​ണ് മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ പ​റ​ഞ്ഞ​തി​നെ ശ​ക്ത​മാ​യി ഉ​റ​പ്പി​ച്ചു​കൊ​ണ്ട് കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു വ​ന്നു. ഈ ​രേ​ഖ നി​യ​മ​പ​ര​മാ​യി ഒ​രി​ക്ക​ലും പൗ​ര​ത്വ​ത്തി​ന്‍റെ തെ​ളി​വാ​യി നി​ല​നി​ന്നി​ട്ടി​ല്ലെ​ന്നാ​ണ് മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്. ഇ​തി​ന് പി​ൻ​ബ​ലം ന​ല്കാ​ൻ 1967ലെ ​പാ​സ്‌​പോ​ർ​ട്ട് നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളും മു​ൻ​കാ​ല കോ​ട​തി വി​ധി​ക​ളും അ​വ​ർ ആ​ധാ​ര​മാ​ക്കു​ന്നു.

ഇ​ന്ത്യ​ൻ പൗ​ര​ന​ല്ലാ​ത്ത ഒ​രാ​ൾ​ക്ക് പാ​സ്‌​പോ​ർ​ട്ട് ന​ൽ​കു​ന്ന​ത് നി​യ​മ​ത്തി​ലെ സെ​ക്‌​ഷ​ൻ 6(2)(എ) ​വി​ല​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പൗ​ര​ന്മാ​ര​ല്ലാ​ത്ത​വ​ർ​ക്കാ​യി പ്ര​ത്യേ​ക വ്യ​വ​സ്ഥ​യും ഈ ​നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് എ​ന്നു ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ പാ​സ്പോ​ർ​ട്ടി​നെ പൗ​ര​ത്വ​ത്തി​ൽ​നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ന്ന​ത്. ഈ ​വ്യാ​ഖ്യാ​ന​ത്തെ ശ​രി​വ​യ്ക്കു​ന്ന 2013ലെ ​ബോം​ബെ ഹൈ​ക്കോ​ട​തി വി​ധി​യും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്.

പ​ക്ഷേ, ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കാ​ത​ലാ​യ ഒ​രു ചോ​ദ്യം ബാ​ക്കി​നി​ൽ​ക്കു​ന്നു: സ്വ​ന്തം പാ​സ്‌​പോ​ർ​ട്ടി​നെ ദേ​ശീ​യ​ത​യു​ടെ തെ​ളി​വാ​യി ഇ​ന്ത്യ​ക്കു​ത​ന്നെ പൂ​ർ​ണ​മാ​യി വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ, മ​റ്റാ​രെ​ങ്കി​ലും അ​ത് വി​ശ്വ​സി​ക്ക​ണം എ​ന്നു പ​റ​യു​ന്ന​തെ​ങ്ങ​നെ​യാ​ണ്? ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഒ​രു രേ​ഖ പു​റ​ത്തി​റ​ക്കു​ന്നു. അ​തി​ൽ ദേ​ശീ​യ​മു​ദ്ര പ​തി​പ്പി​ക്കു​ന്നു. അ​പേ​ക്ഷ​ക​രെ ക​ർ​ശ​ന​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്നു.

രാ​ജ്യ​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ഒ​രു കേ​ന്ദ്ര​ത്തി​ൽ ആ ​പാ​സ്‌​പോ​ർ​ട്ട് അ​ച്ച​ടി​ക്കു​ന്നു. ഒ​ടു​വി​ൽ ഇ​ത് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക രേ​ഖ​യാ​യി ലോ​ക​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നി​ട്ടും, ഇ​ന്ത്യ​ക്കാ​ർ ത​ങ്ങ​ളു​ടെ പൗ​ര​ത്വ​ത്തി​ന്‍റെ തെ​ളി​വാ​യി പാ​സ്‌​പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ൾ, അ​തി​നെ അ​ങ്ങ​നെ ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​വ​രോ​ട് പ​റ​യു​ന്ന​തി​ലെ വൈ​രു​ധ്യ​വും പ​രി​ഹാ​സ്യ​ത​യും അ​പ​മാ​ന​വും എ​ത്ര​ത്തോ​ള​മാ​ണ്?

ഈ ​പാ​സ്പോ​ർ​ട്ടി​നെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ അം​ഗീ​ക​രി​ക്കു​ന്നു. രാ​ജ്യാ​തി​ർ​ത്തി​ക​ളി​ലെ കാ​വ​ൽ​സേ​ന​ക​ൾ അം​ഗീ​ക​രി​ക്കു​ന്നു. വീ​സ കി​ട്ടാ​നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നും ഇ​തു മ​തി. വി​ദേ​ശ​ത്ത് ന​യ​ത​ന്ത്ര പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും വി​ശ്വ​സ​നീ​യ​മാ​ണ് ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട്. വി​ദേ​ശ സ​ർ​ക്കാ​രു​ക​ൾ ഇ​തി​ന്‍റെ ഉ​ട​മ ഇ​ന്ത്യ​ൻ പൗ​ര​നാ​ണെ​ന്ന് മ​ടി​കൂ​ടാ​തെ സ​മ്മ​തി​ക്കു​ന്നു. ഒ​രു ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന ദേ​ശീ​യ​ത​യെ വി​ദേ​ശ സ​ർ​ക്കാ​രു​ക​ൾ പൂ​ർ​ണ​മാ​യി വി​ശ്വ​സി​ക്ക​ണം. എ​ന്നാ​ൽ, ഇ​തേ രേ​ഖ ന​ൽ​കി​യ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ സ്വ​ന്തം രാ​ജ്യ​ത്ത് പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ ഇ​ത് പ​ര്യാ​പ്ത​മ​ല്ലെ​ന്ന് വാ​ദി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്തൊ​രു വി​ചി​ത്ര​മാ​യ ഏ​ർ​പ്പാ​ടാ​ണ്!

ഈ ​പ്ര​ശ്നം ഉ​യ​ർ​ന്നു​വ​ന്ന സാ​ഹ​ച​ര്യം ശ്ര​ദ്ധി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ലി​ൽ​നി​ന്ന് (എ​സ്ഐ​ആ​ർ) ഒ​ഴി​വാ​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്ക് പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ പാ​സ്‌​പോ​ർ​ട്ട് ഉ​പ​യോ​ഗി​ക്കാ​മോ എ​ന്ന ചോ​ദ്യ​മാ​ണ് ഈ ​വി​ശ​ദീ​ക​ര​ണ​ത്തി​ലെ​ത്തി​യ​ത്. അ​തോ​ടെ ഇ​ത് കേ​വ​ലം ഉ​ദ്യോ​ഗ​സ്ഥ മ​ണ്ട​ത്ത​രം എ​ന്ന​തി​ൽ​നി​ന്ന് തി​ക​ച്ചും ഗൗ​ര​വ​മു​ള്ള രാ​ഷ്‌​ട്രീ​യ വി​ഷ​യ​മാ​കു​ന്നു. ആ​രാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ൻ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ത് "ഞ​ങ്ങ​ൾ' തീ​രു​മാ​നി​ക്കു​ന്ന​വ​ർ എ​ന്ന ഉ​ത്ത​രം വ​രു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നാ​ണ് നാം ​തി​രി​ച്ച​റി​യേ​ണ്ട​ത്.

1967ലെ ​പാ​സ്‌​പോ​ർ​ട്ട് നി​യ​മ​ത്തി​ന്‍റെ ആ​മു​ഖം നോ​ക്കു​ക: “ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും മ​റ്റ് വ്യ​ക്തി​ക​ൾ​ക്കും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര നി​യ​ന്ത്രി​ക്കു​ന്ന​തി​നും പാ​സ്‌​പോ​ർ​ട്ടു​ക​ളും യാ​ത്രാ​രേ​ഖ​ക​ളും ന​ൽ​കു​ന്ന​തി​നും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ അ​നു​ബ​ന്ധ​മാ​യ​തോ ആ​യ കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യു​ള്ള നി​യ​മം.” ഈ ​നി​യ​മ​ത്തി​ലെ സെ​ക്‌​ഷ​ൻ 1(2) ഇ​ന്ത്യ​യി​ലു​ട​നീ​ളം ബാ​ധ​ക​മാ​ണ്. കൂ​ടാ​തെ, ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. അ​തി​നാ​ൽ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന തി​ക​ച്ചും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് നി​യ​മ​ജ്ഞ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പാ​സ്‌​പോ​ർ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള പു​തി​യ ഔ​ദ്യോ​ഗി​ക നി​ല​പാ​ട് വി​ദേ​ശ സ​ർ​ക്കാ​രു​ക​ളെ​യും വി​ഷ​മ​സ​ന്ധി​യി​ലാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

എ​ല്ലാ പ​ര​മാ​ധി​കാ​ര രാ​ജ്യ​ങ്ങ​ളും ഒ​രു വ്യ​ക്തി​യു​ടെ വ്യ​ക്തി​ത്വ​വും ദേ​ശീ​യ​ത​യും പ​രി​ശോ​ധി​ക്കു​ന്ന​തും അം​ഗീ​ക​രി​ക്കു​ന്ന​തും അ​വ​രു​ടെ പാ​സ്‌​പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. അ​വ​ർ പ​ര​സ്പ​രം ആ ​സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ സ​മ്മ​തി​ക്കു​ക​യും പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​ക​ളെ അ​തി​ർ​ത്തി ക​ട​ന്ന് യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​ൽ​നി​ന്ന് പൗ​ര​ത്വ​ത്തെ ഒ​ഴി​വാ​ക്കി​യാ​ൽ പാ​സ്പോ​ർ​ട്ട് വി​ല​യു​ണ്ടെ​ന്നു ക​രു​തു​ന്ന ഉ​ദ്ദേ​ശ്യ​ര​ഹി​ത​മാ​യ രേ​ഖ​യാ​യി മാ​റും. ഏ​താ​വ​ശ്യ​ത്തി​നാ​ണോ ഒ​രു രേ​ഖ​യു​ണ്ടാ​ക്കി​യ​ത് അ​ത് ആ ​ആ​വ​ശ്യ​ത്തി​നു​ത​കാ​ത്ത ഒ​ന്നാ​യി മാ​റു​ന്ന ഇ​ന്ത്യ​ൻ "റോ​പ് ട്രി​ക്ക്’ ആ​ണ് ന​മ്മു​ടെ മു​ന്നി​ൽ ന​ട​ക്കു​ന്ന​ത്.

മ​രി​ച്ചോ എ​ന്നു​റ​പ്പു പ​റ​യാ​നാ​കാ​ത്ത മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​യാ​ൾ ജ​നി​ച്ചോ എ​ന്നു​റ​പ്പി​ല്ലാ​ത്ത ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നൊ​ക്കെ കോ​മ​ഡി സ്കി​റ്റു​ക​ളി​ൽ കേ​ട്ട് നാം ​ത​ല​യ​റ​ഞ്ഞു ചി​രി​ക്കാ​റു​ണ്ട്. എ​ന്നാ​ലി​ത് ചി​രി​ച്ചു​ത​ള്ളേ​ണ്ട ഒ​ന്ന​ല്ല. രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യി​ലേ​ക്കു​ള്ള ഒ​രു ദുഃ​സൂ​ച​ന​യാ​ണ്. "ബ്ര​ഹ്മ​സ​ത്യം, ജ​ഗ​ന്മി​ഥ്യ’ എ​ന്ന് ആ​ദി​ശ​ങ്ക​ര​ന്‍റെ അ​ദ്വൈ​തം പ​റ​യു​ന്നു. ആ​ധു​നി​ക ശ​ങ്ക​ര​ന്മാ​ർ "അ​ഹം ബ്ര​ഹ്മാ​സ്മി’​യെ​ന്നു പ​റ​ഞ്ഞ് മ​ഹ​ത്താ​യ ഈ ​രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യെ​യും നി​യ​മ​ങ്ങ​ളെ​യും വെ​റും മാ​യ​യാ​ക്കാ​നു​ള്ള ക​ഠി​ന​യ​ത്ന​ത്തി​ലാ​ണ്. ക​രു​തി​യി​രു​ന്നേ പ​റ്റൂ.

Editorial

കാ​ട്ടു​പ​ന്നി​വേ​ട്ട പൊ​യ്‌​വെ​ടി​യാ​ക​രു​ത്

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ മാ​ത്രം 50,000 കാ​ട്ടു​പ​ന്നി​ക​ൾ! പെ​റ്റു​പെ​രു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​യെ കൊ​ല്ലാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കും. വെ​ടി​വ​യ്പു​കാ​രി​ല്ലാ​ത്തി​ട​ത്ത് ഉ​ട​ൻ ആ​ളെ ക​ണ്ടെ​ത്തും. വ​നം മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​താ​ണി​ത്. കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​മി​താ​വേ​ശ​മൊ​ന്നു​മി​ല്ല. എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ർ​ഷ​ങ്ങ​ളാ​യി കേ​ട്ടു​കേ​ട്ടു മ​ടു​ത്തു.

അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല്ലാ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ട് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി. ഇ​നി ഒ​രു ത​ട​സ​വും സ​ർ​ക്കാ​രി​നി​ല്ല​ല്ലോ​യെ​ന്നോ​ർ​ത്ത് ജ​നം ആ​ശ്വ​സി​ച്ച​താ​ണ്. ഒ​രു ചു​ക്കും ന​ട​ന്നി​ല്ല. എ​ന്ത് അ​ട്ടി​മ​റി​യാ​ണു ന​ട​ന്ന​തെ​ന്ന​റി​യി​ല്ല. അ​തി​നി​ടെ​യാ​ണ് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു തീ​ർ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​നം മ​ന്ത്രി ന​ട​ത്തി​യ​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റേ​തു​പോ​ലെ പൊ​യ്‌​വെ​ടി​യാ​കു​മോ​യെ​ന്ന് അ​റി​യാ​നു​ണ്ട്.

റാ​ന്നി എം​എ​ൽ​എ പ​ഴ​കു​ളം മ​ധു​വി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് വ​നം മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ, ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ കാ​ട്ടു​പ​ന്നി​ശ​ല്യം തീ​ർ​ക്കു​മെ​ന്ന​റി​യി​ച്ച​ത്. ക​ർ​ഷ​ക​ർ​ക്ക​റി​യാം, അ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലു​ള്ള കാ​ട്ടു​പ​ന്നി​ക​ളു​ടെ എ​ണ്ണം അ​ര ല​ക്ഷ​ത്തി​ലും വ​ള​രെ അ​ധി​ക​മാ​ണെ​ന്ന്. “വ​ൻ​തോ​തി​ൽ പ​ന്നി​ക​ൾ പെ​റ്റു​പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ന്നി​ക​ളെ കൊ​ല്ലാ​നു​ള്ള പ്ര​ത്യേ​ക ന​ട​പ​ടി നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തും.

പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​തി​നു ഷൂ​ട്ട​ർ​മാ​രി​ല്ല. ഇ​വി​ട​ങ്ങ​ളി​ൽ ഷൂ​ട്ട​ർ​മാ​രെ നി​യ​മി​ക്കും.” ഇ​തോ​ടൊ​പ്പം മ​ന്ത്രി മ​റ്റൊ​രു കാ​ര്യം പ​റ​ഞ്ഞി​രു​ന്നു. “ക​ർ​ഷ​ക​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​വും വ​നം വ​കു​പ്പ് ന​ട​ത്തു​ക. ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​ണ്. ക​ർ​ഷ​ക​ന്‍റെ ശ​ത്രു​വ​ല്ല വ​നം വ​കു​പ്പ് എ​ന്ന നി​ല​യാ​ണ് സ​ർ​ക്കാ​രി​നു​ള്ള​ത്. ക​ർ​ഷ​ക​രു​മാ​യി സ​ഹ​ക​രി​ച്ചു മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.”

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മെ​ങ്കി​ലു​മാ​യി​ട്ട് ക​ർ​ഷ​ക​ന്‍റെ പ്ര​ഖ്യാ​പി​ത ശ​ത്രു​വാ​യി​രു​ന്നു സ​ർ വ​നം വ​കു​പ്പ്. അ​വ​ർ ക​ർ​ഷ​ക​രു​ടെ ഭൂ​മി​യും പാ​ത​ക​ളും പി​ടി​ച്ചെ​ടു​ത്തു. നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള രാ​ജ​പാ​ത​ക​ൾ കൈ​യേ​റി. രേ​ഖ​ക​ളു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ത​ക​ർ​ത്തു. അ​ന​ധി​കൃ​ത​മാ​യി കു​ടി​യി​റ​ക്കി​യ​വ​രെ കോ​ട​തി​യാ​ണ് പു​ന​ര​ധി​വ​സി​പ്പി​ച്ച​ത്. വ​ന്യ​ജീ​വി​ശ​ല്യ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു വ​ന​പാ​ല​ക​ശ​ല്യം.

ക​ർ​ഷ​ക​ന്‍റെ ശ​ത്രു​വ​ല്ല സ​ർ​ക്കാ​രെ​ന്ന് എ​ടു​ത്തു​പ​റ​യേ​ണ്ടി​വ​ന്ന​ത് അ​വ​ർ ക​ർ​ഷ​ക​രു​ടെ ശ​ത്രു​വാ​യി​രു​ന്നു എ​ന്ന വ​സ്തു​ത​യി​ൽ​നി​ന്നാ​ണ്. വ​നം വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​പ്ര​ഭു​ക്ക​ളെ ഇ​ങ്ങ​നെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ക​ർ​ഷ​ക​ർ​ക്കു ര​ക്ഷ​യി​ല്ലെ​ന്ന് ദീ​പി​ക പ​ല​യാ​വ​ർ​ത്തി ചൂ​ണ്ടി​ക്കാ​ണി​ച്ചു. പ​ക്ഷേ, അ​ധി​കാ​ര​ത്തി​ന്‍റെ ബ​ധി​ര​ക​ർ​ണ​ങ്ങ​ൾ ഈ ​സം​സ്ഥാ​ന​ത്തി​ന്‍റെ ശാ​പ​മാ​യി​രു​ന്നു. അ​തി​നു മാ​റ്റം വ​രു​ത്താ​ൻ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണി​ന് ഇ​ച്ഛാ​ശ​ക്തി​യു​ണ്ടാ​യാ​ൽ മാ​ത്രം മ​തി. കാ​ട്ടു​പ​ന്നി​വേ​ട്ട പ്ര​ഖ്യാ​പ​നം ക​ർ​ഷ​ക​ര​ക്ഷ​യി​ലേ​ക്കു​ള്ള ഒ​ന്നാം മൈ​ലാ​ണ്.

ഒ​രു കാ​ര്യം​കൂ​ടി സൂ​ചി​പ്പി​ക്കാം. പ​രി​ഷ്കൃ​ത രാ​ഷ്‌​ട്ര​ങ്ങ​ളെ​ല്ലാം, ജ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ൽ അ​മി​ത​വ​ർ​ധ​ന​യു​ണ്ടാ​യാ​ൽ വ​ന്യ​ജീ​വി​ക​ളെ വേ​ട്ട​യാ​ടി ഭ​ക്ഷി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കു​ന്ന​ത്. പ​ക്ഷേ, ഇ​ന്ത്യ​യി​ൽ എ​ത്ര മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ട്ടാ​ലും വ​ന്യ​ജീ​വി​ക​ളെ വേ​ട്ട​യാ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​തി​സ​ങ്കീ​ർ​ണ​വും മ​നു​ഷ്യ​വി​രു​ദ്ധ​വു​മാ​യ നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ളെ​ല്ലാം ക​ട​ന്ന് ഒ​രു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നാ​ലും ആ​രു​മ​തു തി​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ന​ശി​പ്പി​ച്ച​ശേ​ഷം മാ​ത്രം കു​ഴി​ച്ചു​മൂ​ടും.

ഒ​രു​ത​രം വി​ചി​ത്ര​മാ​യ കാ​ട്ടു​നീ​തി​യു​ടെ പു​റ​ത്താ​ണ് എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും മ​നു​ഷ്യ​വേ​ട്ട​യെ നി​യ​മ​ത്താ​ൽ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​സ​ർ​ക്കാ​രി​ൽ ജ​നം മാ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന​തു യാ​ഥാ​ർ​ഥ്യ​മാ​ണ്. 50,000 പ​ന്നി​യെ കൊ​ല്ലു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ മാം​സം 35 ല​ക്ഷം കി​ലോ​യെ​ങ്കി​ലു​മു​ണ്ടാ​യി​രി​ക്കും. 300 രൂ​പ കി​ലോ​യ്ക്കു വി​ല​യി​ട്ടാ​ൽ പോ​ലും100 കോ​ടി​ക്കു മു​ക​ളി​ലാ​യി.

മ​നു​ഷ്യ​രെ തീ​റ്റി​ക്കി​ല്ലെ​ന്ന​ല്ലേ നി​യ​മ​നി​ർ​മാ​താ​ക്ക​ൾ​ക്കു വാ​ശി​യു​ള്ളൂ. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഇ​റ​ച്ചി വി​വി​ധ മൃ​ഗ​ശാ​ല​ക​ളി​ലേ​ക്ക് ദി​വ​സ​വും വാ​ങ്ങു​ന്നു​ണ്ട്. ഈ ​പ​ന്നി​യി​റ​ച്ചി അ​വി​ടേ​ക്കു കൊ​ടു​ത്താ​ൽ അ​ത്ര​യും ലാ​ഭ​മ​ല്ലേ?

സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​തി​ബ​ദ്ധ​ത ജ​ന​ങ്ങ​ളോ​ട​ല്ല, മൃ​ഗ​സ്നേ​ഹം വ​രു​മാ​ന​മോ ഫാ​ഷ​നോ തൊ​ഴി​ലോ ആ​ക്കി​യി​രി​ക്കു​ന്ന ചി​ല ദ​ന്ത​ഗോ​പു​ര​വാ​സി​ക​ളോ​ടാ​ണ്. അ​വ​രി​ലേ​റെ​യും നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​യ ജീ​വി​ക​ളെ സു​ഭി​ക്ഷ​മാ​യി അ​ക​ത്താ​ക്കു​ന്ന​വ​രു​മാ​ണ്. വ​നം മ​ന്ത്രി ഇ​ത്ത​ര​ക്കാ​ർ​ക്കു വ​ഴ​ങ്ങ​രു​ത്. മ​നേ​ക ഗാ​ന്ധി ഒ​രു ക​ത്തെ​ഴു​തി​യാ​ൽ തീ​രു​ന്ന​താ​യി​രു​ന്നു ന​മ്മു​ടെ ക​ർ​ഷ​ക​സ്നേ​ഹം.

അ​പ​ക​ട​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​നു​ള്ള അ​ധി​കാ​രം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​ൽ​കി​യ മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​നെ​തി​രേ അ​വ​ർ 2022 മേ​യി​ൽ ന​മ്മു​ടെ വ​നം മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു. അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ​ക​ളെ കൊ​ല്ലാ​മെ​ന്നു തീ​രു​മാ​നി​ച്ച സു​പ്രീം​കോ​ട​തി ചു​ട്ട മ​റു​പ​ടി കൊ​ടു​ത്ത​തോ​ടെ​യാ​ണ് സ​ർ​ക്കാ​രു​ക​ളെ "ത​ട​വി​ലാ​ക്കി​യി​രു​ന്ന' ക​പ​ട​മൃ​ഗ​സ്നേ​ഹി​ക​ൾ ഒ​ന്ന​ട​ങ്ങി​യ​ത്.

കോ​ട​തി​യി​ൽ തോ​റ്റ​വ​ർ സ​ർ​ക്കാ​രു​ക​ളു​ടെ പി​ൻ​വാ​തി​ലി​ൽ ഇ​പ്പോ​ഴു​മു​ണ്ടാ​കും. ജ​ന​പ​ക്ഷ​ത്തു നി​ൽ​ക്കാ​ൻ ഈ ​സ​ർ​ക്കാ​രി​നാ​ക​ട്ടെ. ഓ​ഗ​സ്റ്റോ​ടെ പ​ന്നി​ശ​ല്യം തീ​ര​ട്ടെ. മൃ​ഗ​ശാ​ല​ക​ളി​ൽ പോ​ത്തി​റ​ച്ചി​യും കോ​ഴി​യി​റ​ച്ചി​യും ആ​ട്ടി​റ​ച്ചി​യും വാ​ങ്ങാ​ൻ കൊ​ടു​ക്കു​ന്ന പ​ണം സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ക്ക​ഞ്ഞി​ക്കു കൊ​ടു​ക്ക്, മ​നഃ​സാ​ക്ഷി​യു​ണ്ടെ​ങ്കി​ൽ.

Editorial

നി​ർ​ത്ത് അ​നാ​വ​ശ്യ വ്യ​വ​ഹാ​ര​ങ്ങ​ൾ

ഒ​രു തെ​ങ്ങി​ന്‍റെ പേ​രി​ലു​ള്ള അ​യ​ൽ​ത​ർ​ക്കം പ​ഞ്ചാ​യ​ത്ത് മു​ത​ൽ ഹൈ​ക്കോ​ട​തി വ​രെ എ​ത്തി​യ​തും കോ​ട​തി​യു​ടെ ഉ​പ​ദേ​ശ​വും ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക്കാ​ർ​ക്കു​വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ല. കാ​ര​ണം, അ​തി​രി​ലെ ഒ​രു മ​ര​ത്തി​ന്‍റെ പേ​രി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ശ​ത്രു​ത​യി​ൽ തു​ട​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് അ​യ​ൽ​ക്കാ​രു​ണ്ട് ഈ ​സം​സ്ഥാ​ന​ത്ത്.

കോ​ട​തി ഹ​ർ​ജി​ക്കാ​ര​നോ​ടും എ​തി​ർ​ക​ക്ഷി​യോ​ടും പ​റ​ഞ്ഞ​ത്, “നി​ന്നെ​പ്പോ​ലെ നി​ന്‍റെ അ​യ​ൽ​ക്കാ​ര​നെ​യും സ്നേ​ഹി​ക്കാ​നാ​ണ്”. ഉ​ള്ളി​ൽ ഇ​ത്ത​രം ഹ​ർ​ജി​ക​ൾ കൊ​ണ്ടു​ന​ട​ക്കു​ന്ന എ​ല്ലാ​വ​രോ​ടു​മാ​ണ് ഈ ​നി​രീ​ക്ഷ​ണം. തെ​ങ്ങി​നു ചി​രി​ക്കാ​ന്‍ ക​ഴി​വു​ണ്ടെ​ങ്കി​ല്‍ ഈ ​ത​ര്‍​ക്കം ക​ണ്ട് ചി​രി​ച്ചേ​നെ എ​ന്നും കോ​ട​തി പ​റ​ഞ്ഞു. തെ​ങ്ങ് മാ​ത്ര​മ​ല്ല, അ​തി​രി​ലേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വൃ​ക്ഷ​ങ്ങ​ളി​ലെ ഫ​ല​ങ്ങ​ളെ​ല്ലാം അ​യ​ൽ​ക്കാ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന, അ​വ​ർ​ക്കു ശ​ല്യ​മാ​കാ​തി​രി​ക്കാ​ൻ അ​തി​രി​ൽ​നി​ന്നു മാ​റ്റി മാ​ത്രം വൃ​ക്ഷ​ങ്ങ​ൾ ന​ടു​ന്ന, പ​രാ​തി​യു​ണ്ടാ​യാ​ൽ ഒ​ന്നി​ച്ചു ച​ർ​ച്ച ചെ​യ്തു പ​രി​ഹാ​രം കാ​ണു​ന്ന ന​ല്ല അ​യ​ൽ​ക്കാ​രും ചി​രി​ക്കു​ക​യാ​ണ്.

അ​യ​ല്‍​വാ​സി​യു​ടെ തെ​ങ്ങ് ത​ന്‍റെ വീ​ടി​നു ഭീ​ഷ​ണി​യാ​ണെ​ന്നാ​രോ​പി​ച്ച് നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​തി​ര്‍​ക​ക്ഷി തെ​ങ്ങ് ക​മ്പി​വ​ടം കൊ​ണ്ട് വ​ലി​ച്ചു​കെ​ട്ടു​ക​യും തേ​ങ്ങ ശേ​ഖ​രി​ക്കാ​ന്‍ ത​ല​പ്പ​ത്ത് വ​ല​യി​ടു​ക​യും ചെ​യ്തു. അ​തി​ലും തൃ​പ്തി​യാ​കാ​തെ​യാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷി​ക്കാ​ൻ അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചാ​ൽ ഒ​രു ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം ന​ൽ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യും ഹ​ർ​ജി​ക്കാ​ര​ൻ അം​ഗീ​ക​രി​ച്ചു.

വാ​ശി അ​ത്ര​യ്ക്കാ​യി​രു​ന്നു. തെ​ങ്ങി​നു ബ​ല​ക്ഷ​യ​മി​ല്ലെ​ന്നും തേ​ങ്ങ പ​തി​ക്കാ​തി​രി​ക്കാ​ന്‍ മു​ന്‍​ക​രു​ത​ലു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. തു​ട​ർ​ന്നാ​ണ് ബൈ​ബി​ൾ വാ​ക്യ​ങ്ങ​ളു​ദ്ധ​രി​ച്ചു ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ നി​രീ​ക്ഷ​ണം: “നി​ന്നെ​പ്പോ​ലെ നി​ന്‍റെ അ​യ​ല്‍​ക്കാ​ര​നെ​യും സ്‌​നേ​ഹി​ക്കു​ക. ആ​പ​ത്തു​വ​രു​മ്പോ​ള്‍ സ​ഹാ​യ​ത്തി​ന് അ​യ​ല്‍​വാ​സി​യേ ഉ​ണ്ടാ​കൂ.

ഒ​രു ചാ​യ കു​ടി​ച്ച് സം​സാ​രി​ച്ച് തീ​ര്‍​ക്കേ​ണ്ട കാ​ര്യ​മാ​ണി​ത്. തെ​ങ്ങി​നു ചി​രി​ക്കാ​ന്‍ ക​ഴി​വു​ണ്ടെ​ങ്കി​ല്‍ ഈ ​ത​ര്‍​ക്കം ക​ണ്ട് ചി​രി​ച്ചേ​നെ... സ്വ​യം നി​പ​തി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നെ​ങ്കി​ല്‍ തെ​ങ്ങ് അ​ങ്ങ​നെ ചെ​യ്തെ​ങ്കി​ലും വ​ഴ​ക്ക് ഒ​ഴി​വാ​ക്കി​യേ​നെ.” തെ​ങ്ങ് നി​ല​വി​ല്‍ അ​പ​ക​ട​ത്തി​ല​ല്ലെ​ന്നും കോ​ട​തി​യു​ടെ സ​മ​യം പാ​ഴാ​ക്കി​യ​തി​ന് ഹ​ര്‍​ജി​ക്കാ​ര​ന് പി​ഴ ചു​മ​ത്തേ​ണ്ട​താ​ണെ​ങ്കി​ലും ക​ക്ഷി​ക​ള്‍ കാ​ണി​ക്കു​ന്ന​തു​പോ​ലു​ള്ള ക​ടു​ത്ത നി​ല​പാ​ടു​ക​ള്‍​ക്കു പോ​കു​ന്നി​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

ഡ​ൽ​ഹി തീ​സ് ഹ​സാ​രി കു​ടും​ബ​ക്കോ​ട​തി. 2020ൽ ​വി​വാ​ഹി​ത​യാ​യ സൗ​ര​ഭ്, ശി​ഖ എ​ന്നി​വ​ർ താ​മ​സി​യാ​തെ ക​ല​ഹ​ത്തി​ലാ​കു​ക​യും വി​വാ​ഹ​മോ​ച​ന​ത്തി​നു കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. കേ​സ് വീ​റോ​ടെ അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്ക​വേ, അ​ടു​ത്ത​യി​ടെ ശി​ഖ​യു​ടെ പി​താ​വി​നു ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. കേ​സ് ന​ട​ത്തി​യ വ​ക​യി​ൽ സാ​ന്പ​ത്തി​ക​ത്ത​ക​ർ​ച്ച​യു​ണ്ടാ​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

പ​ക്ഷേ, സൗ​ര​ഭ് ഓ​ടി​യെ​ത്തി അ​ദ്ദേ​ഹ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യും അ​ടി​യ​ന്ത​ര​ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. ഭാ​ര്യാ​പി​താ​വ് ആ​രോ​ഗ്യ​വാ​നാ​യി വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി. പി​റ്റേ​ന്ന് കേ​സ് അ​വ​സാ​ന വി​ചാ​ര​ണ​ക​ൾ​ക്കാ​യി പ​രി​ഗ​ണി​ച്ച​പ്പോ​ൾ പ​തി​വു​പോ​ലെ വ​ക്കീ​ല​ന്മാ​ർ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ തു​ട​ർ​ന്നു. എ​ന്നാ​ൽ ജ​ഡ്ജി സൗ​ര​ഭി​നോ​ട് ഇ​പ്പോ​ഴും വി​വാ​ഹ​മോ​ച​ന​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണോ എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ, മ​റു​പ​ടി പ​റ​യാ​തെ, സൗ​ര​ഭ് ശി​ഖ​യെ നോ​ക്കി ദു​ർ​ബ​ല​മാ​യൊ​ന്നു ചി​രി​ച്ചു.

അ​തു കാ​ത്തി​രു​ന്ന​തു​പോ​ലെ ശി​ഖ കൈ​യി​ലി​രു​ന്ന കേ​സ് രേ​ഖ​ക​ൾ വ​ലി​ച്ചു​കീ​റി​യ​ശേ​ഷം സൗ​ര​ഭി​ന്‍റെ അ​ടു​ക്ക​ലേ​ക്ക് ഓ​ടി​യെ​ത്തി. പ​രി​സ​രം മ​റ​ന്ന് സൗ​ര​ഭ് അ​വ​ളെ നെ​ഞ്ചോ​ടു ചേ​ർ​ത്ത് ആ​ലിം​ഗ​നം ചെ​യ്തു​കൊ​ണ്ടു നി​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും ശ​ത്രു​ത​യും ഒ​രു നി​മി​ഷ​ത്തി​ൽ ഇ​ല്ലാ​താ​യി.

ഇ​ന്ത്യ​യി​ലെ കോ​ട​തി​ക​ളി​ൽ ഏ​ക​ദേ​ശം ആ​റു കോ​ടി കേ​സു​ക​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി തീ​ർ​പ്പാ​കാ​തെ കി​ട​ക്കു​ന്ന​ത്. 30 വ​ർ​ഷ​മാ​യി തീ​ർ​പ്പാ​കാ​ത്ത​തു​പോ​ലു​മു​ണ്ട്. നീ​തി തീ​ർ​ച്ച​യാ​യും അ​നി​വാ​ര്യ​മാ​ണ്. കേ​വ​ലം ഒ​ത്തു​തീ​ർ​പ്പു​ക​ളി​ൽ ഒ​തു​ങ്ങാ​ത്ത സ​ങ്കീ​ർ​ണ​മാ​യ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. പ​ക്ഷേ, പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു കേ​സു​ക​ൾ വെ​റും ദു​ര​ഭി​മാ​ന​ത്തി​ന്‍റെ​യും വാ​ശി​യു​ടെ​യും പേ​രി​ലു​ള്ള​താ​ണ്.

ഇ​ത്തി​രി​യൊ​ന്നു ക്ഷ​മി​ക്കാ​ൻ ത​യാ​റാ​യാ​ൽ, ഒ​ന്നു ചി​രി​ക്കാ​ൻ മ​ന​സു കാ​ണി​ച്ചാ​ൽ, ഒ​ന്നി​ച്ചൊ​രു അ​ത്താ​ഴ​ത്തി​നി​രു​ന്നാ​ൽ... കു​ടും​ബ​ക്കോ​ട​തി​ക​ളി​ലെ നി​ര​വ​ധി കേ​സു​ക​ൾ തീ​രും. അ​നാ​ഥ​രെ​പ്പോ​ലെ ജീ​വി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ക്കാ​നാ​കും. അ​നാ​വ​ശ്യ​മാ​യ ഈ​ഗോ യു​ദ്ധ​ങ്ങ​ളാ​ണ് ഒ​രു സ​മാ​ധാ​ന ഉ​ട​ന്പ​ടി​യു​മി​ല്ലാ​തെ മ​നു​ഷ്യ​ൻ തു​ടു​രു​ന്ന​ത്.

അ​ടു​ത്ത​യി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച, കെ.​എം. അ​ബ്ദു​ള്‍ ഗ​ഫൂ​റി​ന്‍റെ "യു​ദ്ധം' എ​ന്ന ചെ​റു​ക​വി​ത, നാം ​പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന നി​ത്യ​യു​ദ്ധ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്: “അ​റി​യാ​തെ പ​ന്തു ത​ട്ടി ചി​ല്ലു പൊ​ട്ടി​യ​തി​നു ത​ല്ലു​ന്ന/ ക​റി​യി​ല്‍ ഉ​പ്പു കൂ​ടി​യ​തി​നു പാ​ത്രം വ​ലി​ച്ചെ​റി​യു​ന്ന/ വൈ​കി​വ​ന്ന​തി​നു വാ​തി​ല്‍ വ​ലി​ച്ച​ട​യ്ക്കു​ന്ന/ തേ​ക്കി​ന്‍​കു​റ്റി​യു​ടെ അ​വ​കാ​ശ​ത്ത​ര്‍​ക്ക​ത്തി​ല്‍ അ​യ​ല്‍​ക്കാ​ര​നെ തെ​റി വി​ളി​ക്കു​ന്ന/​ഒ​രു കൊ​ടി​ക്കാ​ലി​ന്‍റെ പേ​രി​ല്‍ എ​തി​ര്‍​പാ​ര്‍​ട്ടി​ക്കാ​ര​നെ വെ​ട്ടി​ക്കൊ​ല്ലു​ന്ന/​ന​മ്മ​ള്‍ ചോ​ദി​ക്കു​ന്നു എ​ന്തി​നാ​ണ് ഈ ​യു​ദ്ധം?/​ന​മ്മ​ള്‍ വ​ലു​താ​യ​താ​ണ് യു​ദ്ധം.”

സ്നേ​ഹ​ത്തി​ന്‍റെ ചെ​റി​യൊ​രു ക​ടാ​ക്ഷം​കൊ​ണ്ട്, സ്പ​ർ​ശം​കൊ​ണ്ട്, ഒ​രു ചാ​യ​സ​ത്കാ​രം​കൊ​ണ്ട്, ഒ​രു ചും​ബ​നം​കൊ​ണ്ട് ഒ​രു യു​ദ്ധം നി​ർ​ത്താ​ൻ നാ​മെ​ന്തി​നാ​ണ് വൈ​കു​ന്ന​ത്?

Editorial

ജ​ല​ഖ​നി​ക​ൾ ത​ക​ർ​ക്ക​രു​തീ മാ​ലി​ന്യ​ബോം​ബു​ക​ളാ​ൽ

അ​ൻ​പ​ത് കൊ​ല്ലം മു​ന്പ്, കു​ളി​ക്കാ​നും അ​ല​ക്കാ​നും മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളു​മൊ​ക്കെ അ​ടു​ത്തു​ള്ള പു​ഴ​ക​ളി​ലേ​ക്കും തോ​ടു​ക​ളി​ലേ​ക്കും ന​ട​ക്കു​ന്ന കാ​ഴ്ച പ​തി​വാ​യി​രു​ന്നു. നീ​ന്ത​ലും പ​ന്തു​ക​ളി​യും മു​ങ്ങാം​കു​ഴി​യി​ട​ൽ മ​ത്സ​ര​ങ്ങ​ളും നീ​ന്ത​ൽ പ​ഠ​ന​വു​മൊ​ക്കെ ന​ട​ന്നി​രു​ന്ന ജ​ല​മൈ​താ​ന​ങ്ങ​ൾ! ചി​ല​ർ മീ​ൻ പി​ടി​ക്കാ​ൻ കൈ​യി​ലൊ​രു ചൂ​ണ്ട​യോ വ​ല​യോ​പോ​ലും ക​രു​തും. 25 വ​ർ​ഷം മു​ന്പ്, ഈ ​കാ​ഴ്ച​ക​ൾ മ​ങ്ങി​ത്തു​ട​ങ്ങി. ഇ​പ്പോ​ൾ അ​ത്ത​രം കാ​ഴ്ക​ൾ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​യി. പ​ല​തി​ലും ആ​ളു​ക​ൾ മു​ഖം പോ​യി​ട്ട‌്, കാ​ലൊ​ന്നു ക​ഴു​കാ​ൻ പോ​ലും ഇ​റ​ങ്ങി​ല്ല. എ​ല്ലാം പ്ലാ​സ്റ്റി​ക്കും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് രോ​ഗാ​ണു​വാ​ഹി​ക​ളാ​യി.

ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടു​ക​ളി​ൽ ന​മ്മു​ടെ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ദാ​രു​ണ​മാ​യ അ​വ​സ്ഥ വെ​ളി​വാ​ക്കി​യി​ട്ടു​ണ്ട്. ഫാ​ക‌്ട​റി​ക​ളി​ലെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ഗ​ർ​ഭാ​ശ​യ അ​ർ​ബു​ദ​ങ്ങ​ളാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ വ‍്യ​ക്ത​മാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ശാ​സ്ത്രീ​യ​മാ​യ ഒ​രു സ​മ​യ​ബ​ന്ധി​ത പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​ന്നു​മു​ണ്ടാ​കി​ല്ല ബാ​ക്കി. നാ​ഗ​രി​ക​ത​ക​ളു​ടെ ഈ​റ്റി​ല്ല​മാ​യ ജ​ല​ഖ​നി​ക​ളെ ത​ക​ർ​ക്ക​രു​ത്.

നാം ​ഒ​ന്നി​ച്ചു പ​ണി​ത മാ​ലി​ന്യ​ബോം​ബു​ക​ളാ​ൽ ലോ​ക​ത്തെ ഏ​റ്റ​വും മ​ലി​ന​മാ​യ അ​ഞ്ചു ന​ദി​ക​ളി​ൽ ഇ​ന്ത്യ​യി​ലെ ഗം​ഗ​യും യ​മു​ന​യു​മു​ണ്ട്. ര​ണ്ടും ന​മ്മു​ടെ പു​ണ്യ​ന​ദി​ക​ളാ​ണ്. ഗം​ഗ​യു​ടെ ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി ഇ​തി​നോ​ട​കം കോ​ടി​ക്ക​ണ​ക്കി​നു രൂ​പ കേ​ന്ദ്രം ചെ​ല​വ​ഴി​ച്ചു. പ്ര​ത്യേ​ക സൈ​നി​ക​വി​ഭാ​ഗ​ത്തെ രൂ​പീ​ക​രി​ച്ചു. കാ​ര്യ​മാ​യ ഫ​ല​മു​ണ്ടാ​യി​ല്ല. കും​ഭ​മേ​ള​യ്ക്കി​ടെ ന​ദി വീ​ണ്ടും മ​ലി​ന​മാ​യെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ട​പ്പോ​ൾ, ഇ​ന്ത്യ​ക്കാ​രെ പ​ഠി​പ്പി​ക്കാ​ൻ വ​രേ​ണ്ടെ​ന്നും ബ്രി​ട്ടീ​ഷു​കാ​രാ​ണ് ഗം​ഗ മ​ലി​ന​മാ​ക്കി​യ​തെ​ന്നു​മാ​യി​രു​ന്നു യു​പി മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ഏ​താ​ണ്ട് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഇ​തേ വി​വ​ര​ക്കേ​ട് പ​റ​യു​ന്നി​ല്ലെ​ങ്കി​ലും പ്ര​വൃ​ത്തി ഒ​ന്നു​ത​ന്നെ​യാ​ണ്. എ​ല്ലാ ജ​ലാ​ശ​യ​ങ്ങ​ളും മ​ലി​ന​മാ​യി.

കേ​ര​ള​ത്തി​ലെ ജ​ല​സ്രോ​ത​സു​ക​ളി​ൽ 73 ശ​ത​മാ​ന​വും മ​ലി​ന​മാ​യി. സം​സ്ഥാ​ന​ത്തെ 44 ന​ദി​ക​ളും കാ​യ​ലു​ക​ളും തോ​ടു​ക​ളും കു​ള​ങ്ങ​ളും കി​ണ​റു​ക​ളും, ഫാ​ക‌്ട​റി​ക​ളി​ലെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ വ​ഹി​ക്കു​ന്നു. പാ​ട​ത്തെ​യും പ​റ​ന്പി​ലെ​യും രാ​സ​വ​ളാ​വ​ശി​ഷ്‌ട​ങ്ങ​ളും ഒ​ഴു​കി​യി​റ​ങ്ങു​ന്ന​ത് ജ​ലാ​ശ​യ​ങ്ങ​ളി​ലാ​ണ്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ് ജ​ലാ​ശ​യ​ങ്ങ​ളു​ടെ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം​പോ​ലും ത​ള്ളു​ന്ന​വ​രു​ണ്ട്. ന​മ്മ​ൾ വെ​ള്ള​ത്തി​ലൊ​ളി​പ്പി​ച്ച മാ​ലി​ന്യ​ബോം​ബു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കും​മു​ന്പ് നി​ർ​വീ​ര​്യമാ​ക്കേ​ണ്ട​തു​ണ്ട്.

‘ഇ​വി​ടെ മാ​ലി​ന്യം ത​ള്ള​രു​ത്’ എ​ന്നു ബോ​ർ​ഡ് വ​യ്ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും എ​വി​ടെ ത​ള്ള​ണ​ണ​മെ​ന്നു പ​റ​യു​ന്നി​ല്ല. ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ മാ​സ​ത്തി​ലൊ​രി​ക്ക​ൽ വ​ന്ന് പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന​തി​ൽ ഒ​തു​ങ്ങി മാ​ലി​ന്യ​സം​ഭ​ര​ണം. ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ങ്ങ​ളി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്ന് ഉ​പ​ദേ​ശി​ച്ചാ​ൽ പോ​രാ, അ​തു ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. സ​ർ​ക്കാ​ർ ശേ​ഖ​രി​ക്കാ​ത്ത ജൈ​വ​മാ​ലി​ന്യ​ങ്ങ​ളി​ലേ​റെ​യും ന​മ്മു​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ത​ള്ള​പ്പെ​ടു​ന്നു​ണ്ട്. ആ​ദ്യം ചെ​യ്യേ​ണ്ട​ത്, പു​തു​താ​യി മാ​ലി​ന്യം വെ​ള്ള​ത്തി​ലെ​റി​യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ്.

അ​പ്രാ​യോ​ഗി​ക​മാ​യ വി​ല​ക്കു​കൊ​ണ്ടൊ​ന്നും ഒ​രു കാ​ര്യ​വു​മി​ല്ല. ‘ഇ​വി​ടെ മാ​ലി​ന്യം ശേ​ഖ​രി​ക്ക​പ്പെ​ടും’ എ​ന്ന ബോ​ർ​ഡു​ക​ളും ഇ​നി ഉ​ണ്ടാ​ക​ണം. ഷി​ഗെ​ല്ല, അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം തു​ട​ങ്ങി, നി​ര​വ​ധി​ പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മാ​ര​ക​രോ​ഗ​ങ്ങ​ളി​ലേ​റെ​യും മ​ലി​ന​ജ​ല​ത്തി​ൽ​നി​ന്നാ​ണ്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​തു കൂ​ടു​ത​ൽ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തും. രോ​ഗം ചി​കി​ത്സി​ക്കു​ന്ന​തു​പോ​ലെ പ്ര​ധാ​ന​മാ​ണ് അ​തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളെ ഇ​ല്ലാ​താ​ക്ക​ൽ. ജ​ലാ​ശ​യ​ങ്ങ​ളെ ശു​ദ്ധീ​ക​രി​ച്ചേ തീ​രൂ. മ​ഴ​ക്കാ​ല​ത്തി​നു ര​ണ്ടാ​ഴ്ച മു​ന്പ് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം വി​ളി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച​ല്ല പ​റ​യു​ന്ന​ത്. ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നു​ള്ള പ​ദ്ധ​തി​ക​ളു​ണ്ടാ​ക​ണം.

ന​മ്മു​ടെ ജ​ലാ​ശ​യ​ങ്ങ​ൾ ശു​ദ്ധ​മാ​ക്കാ​ൻ ചെ​ല​വ​ഴി​ക്കു​ന്ന തു​ക ന​ഷ്ട​മാ​ണെ​ന്നു ക​രു​ത​രു​ത്. ജ​ല​സേ​ച​നം, ഗാ​ർ​ഹി​കോ​പ​യോ​ഗം, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ലി​യ ന​വീ​ക​ര​ണ​ത്തി​ന് അ​തി​ട​യാ​ക്കും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം, പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ, ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം. മാ​ധ്യ​മ​ങ്ങ​ൾ ബോ​ധ​വ​ത്ക​ര​ണ​ത്തി​നി​റ​ങ്ങ​ണം. വീ​ട്ടി​ലെ മാ​ലി​ന്യ​മ​ത്ര​യും പൊ​തി​ഞ്ഞു​കെ​ട്ടി അ​യ​ൽ​ക്കാ​ര​ന്‍റെ പ​റ​ന്പി​ലോ ആ​ളി​ല്ലാ പാ​ത​യോ​ര​ത്തോ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കോ വ​ലി​ച്ചെ​റി​ഞ്ഞി​ട്ട് കാ​റി​ലും സ്കൂ​ട്ട​റി​ലും പാ​യു​ന്ന 10 പേ​രെ​ക്കൊ​ണ്ട് അ​തു തി​രി​ച്ചെ​ടു​പ്പി​ക്കു​ക​യും പി​ഴ​യി​ടു​ക​യും ചെ​യ്താ​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കു പാ​ഠ​മാ​കും.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ശു​ദ്ധ​മാ​യ ന​ദി​യാ​ണ് മേ​ഘാ​ല​യ​യി​ലെ ഉം​ഗോ​ട്ട്. അ​തി​ലൂ​ടെ വ​ള്ള​ങ്ങ​ൾ പോ​കു​ന്ന​തു ക​ണ്ടാ​ൽ വാ​യു​വി​ലൂ​ടെ ഒ​ഴു​കു​ന്ന​താ​യി തോ​ന്നും. അ​ത്ര ക​ണ്ണാ​ടി​സ​മാ​ന​മാ​ണ് ജ​ലം. ഉ​റ​വി​ട​ങ്ങ​ളി​ൽ മ​നു​ഷ്യ​രി​ല്ലാ​ത്ത​തും അ​തൊ​ഴു​കു​ന്ന ഗ്രാ​മ​ങ്ങ​ളി​ലെ മ​നു​ഷ്യ​ർ അ​തി​ലൊ​രു ത​രി അ​ഴു​ക്കു​പോ​ലും വീ​ഴാ​ൻ സ​മ്മ​തി​ക്കാ​ത്ത​തു​മാ​ണ് ആ ​ശു​ദ്ധി​യു​ടെ ര​ഹ​സ്യം. ലോ​ക​മെ​ങ്ങും​നി​ന്ന് അ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്നു. മേ​ഘാ​ല​യ​യു​ടെ സാ​ന്പ​ത്തി​കാ​ഭി​വൃ​ദ്ധി​യു​ടെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി അ​തു മാ​റി.

ഭാ​ര​ത​പ്പു​ഴ, പ​ന്പ, പെ​രി​യാ​ർ, കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ൾ... ന​മു​ക്കു​മു​ണ്ട് ജ​ല​സ്രോ​ത​സു​ക​ൾ, തെ​ളി​ച്ചെ​ടു​ത്താ​ൽ സ്വ​ർ​ണ​ഖ​നി​ക​ൾ. കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ വ​രു​മാ​ന​മാ​ർ​ഗം ടൂ​റി​സ​മാ​യി​രി​ക്കു​മെ​ന്നു തി​രി​ച്ച​റി​ഞ്ഞാ​ൽ അ​തി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി​രി​ക്കും ജ​ല​സ്രോ​ത​സു​ക​ളെ വീ​ണ്ടെ​ടു​ക്ക​ൽ. ഭൂ​മി​ക്കൊ​രു ഉ​ണ​ർ​ത്തു​പാ​ട്ടി​നു സ​മ​യ​മാ​യി. ച​ര​മ​ഗീ​ത​മെ​ഴു​തി​യ നാം​ത​ന്നെ ഒ​രു​ന്പെ​ട്ടി​റ​ങ്ങു​ക.

Editorial

തു​ണി​യ​ഴി​ക്കു​ന്ന​വ​രും ഉ​ടു​പ്പി​ക്കു​ന്ന​വ​രും

ബ​സി​ന​ടി​യി​ൽ​പെ​ട്ട് വ​സ്ത്രം കീ​റി​യ വ​നി​ത​യ്ക്ക് സ്വ​ന്തം ഉ​ടു​മു​ണ്ട് അ​ഴി​ച്ചു​ന​ൽ​കി​യ മ​നു​ഷ്യ​ന്‍റെ പേ​രാ​ണ് എം.​ആ​ർ. ഷാ​ജി. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ അ​പ​ക​ട​സ്ഥ​ല​ത്തു പാ​ഞ്ഞെ​ത്തി​യ ന​ല്ല സ​മ​റി​യാ​ക്കാ​രി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു ഷാ​ജി എ​ന്ന ചാ​യ വി​ൽ​പ​ന​ക്കാ​ര​ൻ. പ​തി​വു​പോ​ലെ ഒ​ന്നി​ലു​മി​ട​പെ​ടാ​തെ സൗ​ക​ര്യ​പ്ര​ദ​മാ​യ ദൂ​ര​ത്തി​ൽ കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ന്ന​വ​ർ അ​വി​ടെ​യു​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ നാം ​ഏ​തു പ​ക്ഷ​ത്താ​യി​രി​ക്കു​മെ​ന്നു ഭാ​വ​ന​യി​ൽ കാ​ണു​ന്ന​തു ന​ല്ല​താ​ണ്. തീ​ർ​ന്നി​ല്ല, തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ത് അ​പൂ​ർ​വ​സം​ഭ​വ​മാ​ണ്. പ​ക്ഷേ, ജീ​വി​ത​ത്തി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മൊ​ക്കെ വ്യാ​ജ​വാ​ർ​ത്ത​ക​ളാ​ലും അ​ധി​ക്ഷേ​പ​ങ്ങ​ളാ​ലും വി​വ​സ്ത്ര​രാ​ക്ക​പ്പെ​ടു​ന്ന മ​നു​ഷ്യ​ർ കു​റ​ച്ച​ല്ല. അ​തു ഷെ​യ​ർ ചെ​യ്യു​ന്ന​വ​ർ ഒ​ടു​വി​ല​ത്തെ തു​ണി​ക്കീ​റും ചോ​ദി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ അ​പ​ര​ന്‍റെ അ​ഭി​മാ​ന​ത്തി​ന്‍റെ തു​ണി​യ​ഴി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പെ​രു​ക​വേ അ​പ​രി​ചി​ത​രു​ടെ​പോ​ലും മാ​ന​ത്തി​നാ​യി ഉ​ടു​തു​ണി കൊ​ടു​ക്കു​ന്ന ഷാ​ജി മാ​തൃ​ക​യാ​ണ്. ഈ ​വീ​ഡി​യോ ക​ണ്ടു​മ​റ​ക്കാ​നു​ള്ള​ത​ല്ല, ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളെ ന​വീ​ക​രി​ക്കാ​നു​ള്ള​താ​ണ്.

ജൂ​ൺ 16ന് ​ഉ​ച്ച​യോ​ടെ​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ സ്റ്റാ​ച്യു ജം​ഗ്ഷ​നി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ൻ​ച​ക്ര​ത്തി​ന് അ​ടി​യി​ലേ​ക്കു വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക മീ​റ്റ​റു​ക​ളോ​ളം ട​യ​റി​ൽ കു​രു​ങ്ങി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ട്ടു. ബ​സ് നി​ർ​ത്തി ജീ​വ​ന​ക്കാ​രും അ​പ​ക​ട​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ചി​ല​രും ഓ​ടി​യെ​ത്തി. ബ​സ് പു​റ​കോ​ട്ടെ​ടു​ത്തു പ​രി​ക്കേ​റ്റ​യാ​ളെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ഇ​തി​നി​ടെ വ​സ്ത്ര​ങ്ങ​ൾ കീ​റി​പ്പോ​യി​രു​ന്നു. സൈ​ക്കി​ളി​ൽ ചാ​യ​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ഷാ​ജി ഓ​ടി​യെ​ത്തി. മു​ണ്ടു വാ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്കും. നി​മി​ഷ​ങ്ങ​ൾ​ക്ക​കം, മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ഷാ​ജി സ്വ​ന്തം ഉ​ടു​മു​ണ്ട് അ​ഴി​ച്ചെ​ടു​ത്ത് അ​വ​രു​ടെ ന​ഗ്ന​ത മ​റ​ച്ചു. സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ആ ​കാ​ഴ്ച​യ്ക്ക് മ​റ്റൊ​രു തു​ട​ർ​ച്ച​യു​ണ്ടാ​യി. അ​ടു​ത്തു​ള്ള ക​ട​യി​ലെ പ​യ്യ​ൻ ഷാ​ജി​ക്കൊ​രു മു​ണ്ടു​മാ​യി ഓ​ടി​യെ​ത്തി​യെ​ന്ന് ഷാ​ജി പ​റ​ഞ്ഞു. അ​തും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. സ​ഹാ​യി​ക്കാ​നെ​ത്തി​യ ഏ​താ​നും​പേ​ർ സ്ത്രീ​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു വി​ടു​ക​യും ചെ​യ്തു. തൃ​പ്പൂ​ണി​ത്തു​റ കി​ഴ​ക്കേ​ക്കോ​ട്ട മ​ര​ട്ടി​പ്പ​റ​മ്പി​ൽ ഷാ​ജി എ​ന്ന 53കാ​ര​നെ മു​ഖ്യ​മ​ന്ത്രി​യു​ൾ​പ്പെ​ടെ അ​ഭി​ന​ന്ദി​ച്ചു. ഉ​ള്ളി​ൽ ന​ന്മ​യും സാ​ഹോ​ദ​ര്യ​വു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ആ ​വീ​ഡി​യോ കാ​ണു​ക​യും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

ഒ​രു തെ​രു​വി​ലെ സ്ത്രീ​യു​ടെ ന​ഗ്ന​ത മ​റ​ച്ച ദേ​വ​ദൂ​ത​നെ​പ്പോ​ലൊ​രു മ​നു​ഷ്യ​ന്‍റെ ക​ഥ​യ്ക്ക് മ​റ്റൊ​രു തു​ട​ർ​ച്ച ആ​വ​ശ്യ​മാ​ണ്. ഷാ​ജി​യെ അ​ഭി​ന​ന്ദി​ച്ച ല​ക്ഷ​ങ്ങ​ളി​ൽ ചി​ല​രെ​ങ്കി​ലും ത​ങ്ങ​ളാ​ൽ ന​ഗ്ന​രാ​ക്ക​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചു ചി​ന്തി​ച്ചി​ട്ടു​ണ്ടാ​കി​ല്ല. കാ​ര​ണം വ​സ്ത്രം കീ​റു​ന്ന ഗൗ​ര​വം, മ​റ്റു​ള്ള​വ​രു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ കീ​റു​ന്ന​തി​നു പ​ല​രും കൊ​ടു​ക്കു​ന്നി​ല്ല. അ​പ​ര​നെ​ക്കു​റി​ച്ച് ഉ​റ​പ്പി​ല്ലാ​ത്ത കാ​ര്യം പ​റ​ഞ്ഞു​പ​ര​ത്തു​ന്ന​വ​ർ പ​ണ്ട് വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രാ​യി​രു​ന്നു. അ​വ​ർ​ക്ക് നാ​ട്ടി​ലൊ​രു വി​ല​യു​മി​ല്ലാ​യി​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് യു​ഗ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ മ​റി​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ന്‍റെ കോ​ട്ടും സൂ​ട്ടു​മ​ണി​ഞ്ഞ​തോ​ടെ ഏ​ഷ​ണി​ക്കാ​രെ കേ​ൾ​ക്കാ​ൻ ആ​ളു​ണ്ടാ​യി. സ്വീ​കാ​ര്യ​ത​യാ​യി. പ്ര​ചാ​ര​ണ​ത്തി​നു നാ​വ് വേ​ണ്ട, ഷെ​യ​ർ​ബ​ട്ട​ണി​ലെ ഒ​രു സ്പ​ർ​ശം​ത​ന്നെ ധാ​രാ​ളം. വ്യ​ക്തി​വൈ​രാ​ഗ്യം, രാ​ഷ്‌​ട്രീ​യ എ​തി​ർ​പ്പു​ക​ൾ, മ​ത​വി​ദ്വേ​ഷം, വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം... എ​ല്ലാം വി​ര​ൽ​തു​ന്പി​ൽ. വ്യാ​ജ​പ്രൊ​ഫൈ​ലു​ക​ളി​ൽ​നി​ന്ന് വി​ഷം കു​ത്തി​യൊ​ഴു​കി. രാ​ഷ്‌​ട്രീ​യ-​വ​ർ​ഗീ​യ സം​ര​ക്ഷ​ണ​മു​ള്ള വി​ദ്വേ​ഷ പ്ര​ചാ​ര​ക​ർ സ്വ​ന്തം വി​ലാ​സ​ത്തി​ൽ​നി​ന്നു​ത​ന്നെ അ​സ​ത്യ​ങ്ങ​ളും അ​ർ​ഥ​സ​ത്യ​ങ്ങ​ളും അ​യ​ച്ചു. നി​ര​പ​രാ​ധി​ക​ൾ ത​നി​ച്ചി​രു​ന്നു ക​ര​ഞ്ഞു. ദു​ർ​ബ​ല​മാ​ന​സ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു വി​ട്ടു​നി​ന്നു. അ​പ​മാ​നി​ത​രാ​യ ചി​ല​ർ ജീ​വ​നൊ​ടു​ക്കി. ചി​ല സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ൾ വ്യ​ക്തി​ഹ​ത്യ​യു​ടെ ഏ​റ്റ​വും മൂ​ർ​ച്ച​യു​ള്ള മാ​ര​കാ​യു​ധ​മാ​യി. ക​ല്ലെ​റി​ഞ്ഞ​വ​രൊ​ന്നും പാ​പ​മി​ല്ലാ​ത്ത​വ​രാ​യി​രു​ന്നി​ല്ല. കോ​ട​തി വെ​റു​തേ വി​ട്ട​വ​രെ​യും വേ​ട്ട​ക്കാ​ർ പി​ന്തു​ട​ർ​ന്നു. പ​ല​രു​ടെ​യും ശി​ഷ്ട​ജീ​വി​തം ഇ​രു​ട്ടി​ലാ​യി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​നു​ഷ്യ​ർ നി​ര​ന്ത​രം ന​ഗ്ന​രാ​ക്ക​പ്പെ​ടു​ന്നു. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഷാ​ജി​യെ​പ്പോ​ലെ ന​ഗ്ന​ത മ​റ​യ്ക്കാ​ൻ ഭ​ര​ണ​കൂ​ട​സം​വി​ധാ​ന​ങ്ങ​ൾ ഓ​ടി​യെ​ത്തു​ന്നി​ല്ല. അ​തി​വേ​ഗ​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ കാ​ല​ത്ത് നി​യ​മം അ​തി​ന്‍റെ ആ​മ​വേ​ഗ​വു​മാ​യി ബ​ഹു​ദൂ​രം പി​ന്നി​ലാ​യി. ഷാ​ജി​യെ നെ​ഞ്ചോ​ടു ചേ​ർ​ത്ത നാം ​ഇ​തു​കൂ​ടി മ​ന​സി​ൽ വ​യ്ക്ക​ണം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലോ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ലോ ആ​ക​ട്ടെ, ഒ​രു മ​നു​ഷ്യ​നെ​യും നാം ​ന​ഗ്ന​രാ​ക്കി​ല്ല.

മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ൾ​ക്കാ​യു​ള്ള, വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്രീ​ഫെ​ക്ട്, ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്, ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം അ​സൈ​ർ​ബൈ​ജാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ചാ​ക്രി​ക ലേ​ഖ​ന​മാ​യ "മാ​ഞ്ഞി​ഫി​ക്ക ഹു​മാ​നി​ത്താ​സ്' ഉ​ദ്ധ​രി​ച്ചു പ​റ​ഞ്ഞ​ത്, “വൈ​ര​വും വെ​റു​പ്പും വി​ത​യ്ക്കു​ന്ന വാ​ക്കു​ക​ളെ നി​രാ​യു​ധീ​ക​രി​ച്ച് സ്നേ​ഹ​ത്തി​ന്‍റെ നാ​ഗ​രി​ക​ത വ​ള​ർ​ത്തു​ക” എ​ന്നാ​ണ്. അ​താ​ണു കാ​ര്യം. അ​പ​ര​നെ വി​വ​സ്ത്ര​രാ​ക്കു​ന്ന​വ​ർ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഷാ​ജി​യെ കീ​ർ​ത്തി​ക്കു​ന്ന​തി​ൽ ഒ​ര​ർ​ഥ​വു​മി​ല്ല. വാ​ക്കു​ക​ളു​ടെ നി​രാ​യു​ധീ​ക​ര​ണം ജാ​തി-​മ​ത-​രാ​ഷ്‌​ട്രീ​യ-​സ്ഥാ​ന-​മാ​ന ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​രും ന​ട​പ്പാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പ​റ്റു​മെ​ങ്കി​ൽ ഇ​ന്നു മു​ത​ൽ.

Editorial

ഇ​ന്ത്യ​ക്കാ​രു​ടെ യു​ദ്ധം ജീ​വി​ക്കാ​നാ​ണ്, തീ​രി​ല്ല!

അ​മേ​രി​ക്ക​യും ഇ​റാ​നും സ​മാ​ധാ​ന​ക്ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​തി​ന്‍റെ വാ​ർ​ത്ത​ക​ൾ വാ​യ​ന​ക്കാ​രി​ൽ പ​ല​രും ഇ​ന്ന​ലെ​ത്ത​ന്നെ അ​റി​ഞ്ഞ​താ​ണ്. സ​മാ​ധാ​നം നീ​ണാ​ൾ വാ​ഴ​ട്ടെ! പ​ക്ഷേ, ഇ​ന്ത്യ​ക്കാ​ര​ന് സ​മാ​ധാ​ന ഉ​ട​ന്പ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മാ​ത്രം വാ​യി​ച്ചു പ​ഠി​ച്ചാ​ൽ പോ​ര​ല്ലോ.

സ​മാ​ധാ​ന​ക്ക​രാ​ർ ഒ​പ്പി​ടു​മെ​ന്ന​റി​ഞ്ഞ​തു മു​ത​ൽ ആ​ഗോ​ള അ​സം​സ്കൃ​ത എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തു​ന്ന​തും ജ​ന​ങ്ങ​ൾ അ​റി​യു​ന്നു​ണ്ട്. പ​ക്ഷേ, ഒ​ന്നു​മാ​ത്രം കാ​ണു​ന്നി​ല്ല. അ​ന്ത​ർ​ദേ​ശീ​യ മാ​ർ​ക്ക​റ്റി​ൽ അ​സം​സ്കൃ​ത എ​ണ്ണ വീ​പ്പ​യ്ക്ക് 114 ആ​യ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച ഇ​ന്ധ​ന-​പാ​ച​ക​വാ​ത​ക വി​ല, അ​സം​സ്കൃ​ത എ​ണ്ണ​വി​ല 78 ഡോ​ള​റി​ലേ​ക്കു കൂ​പ്പു​കു​ത്തി​യി​ട്ടും കു​റ​യ്ക്കു​ന്നി​ല്ല.

ഹോ​ർ​മു​സി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ആ​ദ്യ എ​ണ്ണ​ക്ക​പ്പ​ലു​ക​ളി​ലൊ​ന്ന് ഇ​ന്ത്യ​യു​ടെ ‘ദി​ഷ’​യാ​യി​രു​ന്നു. ഇ​ന്ന​ത് ഗു​ജ​റാ​ത്തി​ലെ ദ​ഹേ​ജ് തു​റ​മു​ഖ​ത്തെ​ത്തും. ഈ ​സ​മാ​ധാ​ന​ക്ക​രാ​ർ നാം ​ആ​ഗ്ര​ഹി​ച്ച​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞാ​ൽ അ​സ​ഹ​നീ​യ​മാ​യ വി​ല​ക്ക​യ​റ്റ​വും പ​ണ​പ്പെ​രു​പ്പ​വു​മൊ​ക്കെ ഇ​ത്തി​രി​യെ​ങ്കി​ലും കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ്.

ഒ​ന്നും ര​ണ്ടു​മ​ല്ല, ദി​വ​സ​ങ്ങ​ൾ​ക്ക​കം വീ​പ്പ​യ്ക്കു 36 ഡോ​ള​റാ​ണ് കു​റ​ഞ്ഞ​ത്. വി​ല എ​ന്നു കു​റ​യ്ക്കു​മെ​ന്നെ​ങ്കി​ലും പ​റ​യേ​ണ്ട​ത​ല്ലേ? കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ​യാ​ത്ര മ​റ്റു ബ​സു​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​ന്ന​തി​ലും എ​ത്ര​യോ വ​ലി​യ സം​ഭ​വ​മാ​ണി​ത്.

വെ​ള്ളി​യാ​ഴ്ച സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് അ​മേ​രി​ക്ക​യും ഇ​റാ​നും പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ധാ​ര​ണാ​പ​ത്ര​മാ​ണ് ര​ണ്ടു​ദി​വ​സം മു​ന്പേ ഫ്രാ​ൻ​സി​ൽ ന​ട​പ്പാ​ക്കി​യ​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ച​ർ​ച്ച തു​ട​രും. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഇ​റേ​നി​യ​ന്‍ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​ഷ​സ്കി​യാ​നും ഇ​തു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്ക​ൽ, ഇ​റാ​നെ​തി​രേ​യു​ള്ള സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളി​ലെ ഇ​ള​വു​ക​ൾ, ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി നി​ർ​വീ​ര്യ​മാ​ക്ക​ൽ തു​ട​ങ്ങി​യ ത​ന്ത്ര​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 14 ഇ​ന ച​ട്ട​ക്കൂ​ടി​ലു​ള്ള ധാ​ര​ണാ​പ​ത്ര​മാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്.

ആ​ദ്യ ഈ​ര​ടി​ക​ളാ​യി; ഇ​നി​യ​ത് അ​മേ​രി​ക്ക​യും ഇ​റാ​നും ഒ​രേ സ്വ​ര​ത്തി​ൽ പാ​ടി​യാ​ൽ സ​മാ​ധാ​ന​ഗീ​ത​മാ​കും. ശ​ത്രു​ത അ​വ​സാ​നി​പ്പി​ച്ച് സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള 60 ദി​വ​സ​ത്തെ പ​രീ​ക്ഷ​ണ കാ​ല​യ​ള​വി​ന്‍റെ തു​ട​ക്ക​മാ​ണി​തെ​ന്ന് ഇ​രു​പ​ക്ഷ​വും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​തൊ​രു സ​മാ​ധാ​ന​ത്തി​ന്‍റെ​യും വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നി​ർ​ണ​യി​ക്കാ​ൻ ശേ​ഷി​യു​ള്ള ഇ​സ്ര​യേ​ൽ അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടി​ല്ല. ഹ​മാ​സി​നെ​തി​രേ ല​ബ​ന​നി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ഇ​സ്ര​യേ​ലി​ന് ക​രാ​റി​ന്‍റെ കോ​പ്പി അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നു ട്രം​പ് പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​റാ​നെ പൂ​ർ​ണ​മാ​യും ത​ച്ചു​ട​യ്ക്കാ​മെ​ന്നു ക​രു​തി​യി​രു​ന്ന ഇ​സ്ര​യേ​ലി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ​ക്കാ​ർ അ​തൃ​പ്ത​രാ​ണ്. ത​ന്ത്ര​പ​ര​വും രാ​ഷ്‌​ട്രീ​യ​വു​മാ​യ ദു​ര​ന്ത​മെ​ന്നാ​ണ് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യ​ശ​ക്തി​ക​ൾ ക​രാ​റി​നെ പ​രി​ഹ​സി​ച്ച​ത്. ഇ​റാ​നെ​തി​രേ പൂ​ർ​ണ​വി​ജ​യം നേ​ടു​മെ​ന്ന് നെ​ത​ന്യാ​ഹു ഉ​റ​പ്പു ന​ൽ​കി​യ​തു​മാ​ണ്.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യെ എ​ങ്കി​ലും ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കേ​ണ്ട​ത് അ​വ​ർ​ക്കി​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കാം. ഇ​റാ​നു​മാ​യി ഒ​പ്പു​വ​ച്ച​ത് അ​ന്തി​മ ക​രാ​റ​ല്ലെ​ന്നും ധാ​ര​ണാ​പ​ത്ര​മാ​ണെ​ന്നും അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ യു​ദ്ധം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ഒ​പ്പി​നൊ​പ്പം ട്രം​പി​ന്‍റെ ഭീ​ഷ​ണി​യു​മു​ണ്ട്.

ത​ങ്ങ​ളു​ടെ കൈ ​കാ​ഞ്ചി​യി​ൽ​ത​ന്നെ​യാ​ണെ​ന്ന് ഇ​റാ​ന്‍റെ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​റും ച​ർ​ച്ചാ പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫും തി​രി​ച്ച​ടി​ച്ചു. 60 ദി​വ​സം പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ ഇ​രു​പ​ക്ഷ​വും ശ്ര​മി​ക്കു​മോ, യു​റേ​നി​യം ഉ​ട​ൻ ന​ശി​പ്പി​ക്കു​ന്ന​തി​നു പ​ക​രം അ​ന്താ​രാ​ഷ്‌​ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​വി​ലി​യ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി മാ​റ്റാ​ൻ ഇ​റാ​ൻ സ​മ്മ​തി​ക്കു​മോ, മ​ര​വി​പ്പി​ച്ച വി​ദേ​ശ ആ​സ്തി​ക​ൾ നാ​വി​ക ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ച് അ​മേ​രി​ക്ക എ​പ്പോ​ൾ വി​ട്ടു​ന​ൽ​കും, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ശാ​ന്ത​മാ​കു​മോ, ധാ​ര​ണാ​പ​ത്രം സ​ന്പൂ​ർ​ണ സ​മാ​ധാ​ന ഉ​ട​ന്പ​ടി​യി​ലെ​ത്തു​മോ തു​ട​ങ്ങി​യ സ​ങ്കീ​ർ​ണ​മാ​യ വി​ഷ​യ​ങ്ങ​ളു​ണ്ട്. ര​ണ്ടു മാ​സം​കൊ​ണ്ട് ത​ർ​ക്ക​ങ്ങ​ള​ത്ര​യും പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ർ​ത്താ​നാ​ണ് ലോ​കം ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

സ​മാ​ധാ​ന​ത്തി​ന്‍റെ ഒ​ര​ധ്യാ​യം യു​ദ്ധ​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ പൂ​ർ​ത്തി​യാ​ക്കി. പ​ക്ഷേ, വി​ചി​ത്ര​മാ​ണ് ഇ​ന്ത്യ​ക്കാ​ര​ന്‍റെ വി​ധി. അ​വ​ർ​ക്ക് 50 രൂ​പ​യ്ക്കു പെ​ട്രോ​ൾ വേ​ണ്ട. ക​ഴി​ഞ്ഞ മാ​സം വ​ർ​ധി​പ്പി​ച്ച പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​ക​ളെ​ങ്കി​ലും കു​റ​യ്ക്കു​മോ​യെ​ന്ന് അ​റി​ഞ്ഞാ​ൽ മ​തി.

അ​ല്ലെ​ങ്കി​ൽ എ​ന്താ​ണ് ഇ​തി​ന്‍റെ​യൊ​ക്കെ അ​ർ​ഥം? അ​വ​രു​ടെ യു​ദ്ധം​പോ​ലും ന​മു​ക്കു ചൂ​ഷ​ണോ​പാ​ധി​യാ​യി​രു​ന്നെ​ന്നോ? എ​ണ്ണ​ക്ക​ന്പ​നി​ക​ളു​ടെ സ​ങ്ക​ട​ങ്ങ​ൾ എ​ന്നും ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റേ​തു​മാ​ണ്. ജ​ന​ങ്ങ​ളു​ടെ സ​ങ്ക​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ കു​ന്പി​ട്ടു​കി​ട​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തെ ഛിന്ന​ഗ്ര​ഹ​ങ്ങ​ൾ പോ​ലു​മി​ല്ല.

Editorial

നീ​റ്റ്; പ​രീ​ക്ഷ​പ്പേ​ടി​യി​ൽ വി​റ​യ്ക്കു​ക​യോ!

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് സ​ർ​വം നാ​ശ​മാ​യ നീ​റ്റ്-‍​യു​ജി പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തു​ന്ന​ത് 21നാ​ണ്. പ​ക്ഷേ, പ​രീ​ക്ഷ​യെ​ഴു​തു​ന്ന 24 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മ​ല്ല, സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ടെ​ലി​ഗ്രാ​മി​ന്‍റെ 15 കോ​ടി​യോ​ളം ഉ​പ​യോ​ക്താ​ക്ക​ള​ട​ക്കം ഇ​ന്ത്യ​ക്കാ​രെ​ല്ലാം നീ​റ്റു​നോ​വി​ലാ​ണ്. മാ​ന​സി​ക പി​രി​മു​റു​ക്ക​മി​ല്ലാ​ത്ത​ത്, ക​ഴി​ഞ്ഞ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ​വ​ർ​ക്കു മാ​ത്രം! എ​ന്താ​ണ് രാ​ജ്യ​ത്തു സം​ഭ​വി​ക്കു​ന്ന​ത്?

രാ​ജ്യ​മൊ​രു യു​ദ്ധ​ത്തി​നി​റ​ങ്ങി​യ പ്ര​തീ​തി. വാ​ർ​ത്താ​വി​നി​മ​യ-​വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ങ്ങ​ളും മാ​ത്ര​മ​ല്ല, പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം വ​രെ രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണം. പ​രീ​ക്ഷാ​പേ​പ്പ​ർ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​ൻ വ്യോ​മ​സേ​ന. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ർ​മി​ത​ബു​ദ്ധി അ​ധി​ഷ്ഠി​ത നാ​ലു​ത​ല സി​സി​ടി​വി നി​രീ​ക്ഷ​ണം.

ബ​യോ​മെ​ട്രി​ക്, ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ, വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യു​ള്ള ദേ​ഹ​പ​രി​ശോ​ധ​ന​ക​ൾ... ഒ​രു പ​രീ​ക്ഷ ന​ട​ത്താ​ൻ ലോ​കം ഇ​ത്ര പേ​ടി​ച്ച മ​റ്റൊ​രു സം​ഭ​വ​മി​ല്ല. ഇ​തി​നു പു​റ​മേ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ വേ​ദി​യാ​യ ടെ​ല​ഗ്രാം, പ​രീ​ക്ഷ ക​ഴി​യു​വോ​ളം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. പ​ഴ​യ പോ​സ്റ്റ് എ​ഡി​റ്റ് ചെ​യ്തു​ള്ള ബാ​ക്ക്ഡേ​റ്റിം​ഗ് ത​ട്ടി​പ്പു​ക​ൾ ത​ട​യാ​നാ​ണെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​ങ്ങ​നെ എ​ഡി​റ്റ് ചെ​യ്താ​ൽ അ​തു വ്യ​ക്ത​മാ​ക്കു​ന്ന ലേ​ബ​ലു​ള്ള​പ്പോ​ൾ നി​രോ​ധി​ക്കു​ന്ന​ത് എ​ന്തി​നെ​ന്നാ​ണ് ടെ​ല​ഗ്രാം മേ​ധാ​വി പാ​വെ​ൽ ദു​റോ​വ് ചോ​ദി​ക്കു​ന്ന​ത്.

ഒ​രു കാ​ര്യം ഉ​റ​പ്പി​ച്ചു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ യ​ഥാ​ർ​ഥ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​രി​നാ​യി​ട്ടി​ല്ല, അ​ല്ലെ​ങ്കി​ൽ ത​ട​യാ​ൻ ശേ​ഷി​യി​ല്ല. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ത​ക​ർ​ന്ന സി​സ്റ്റ​ത്തെ​യും അ​തി​ന്‍റെ ത​ല​പ്പ​ത്തു​ള്ള മ​ന്ത്രി​യെ​യും തൊ​ടാ​തെ, പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഈ ​ദ​യ​നീ​യ​മാ​യ പ​രാ​ക്ര​മ​ങ്ങ​ളെ​ങ്കി​ലും ഇ​തു വി​ജ​യി​ക്ക​ട്ടെ. 24 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​ക്കു മു​ന്നി​ൽ അ​ഴി​മ​തി​യെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യെ​യും​പോ​ലും സ​ഹി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്ന അ​പൂ​ർ​വ സാ​ഹ​ച​ര്യ​മാ​ണി​ത്.

മേ​യ് 12നാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​ന് 24 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ ദേ​ശീ​യ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ നീ​റ്റ് (യു​ജി) റ​ദ്ദാ​ക്കി​യ​ത്. 2024ലും ​ഇ​തു സം​ഭ​വി​ച്ചി​രു​ന്നു. പ​രീ​ക്ഷാ ന​ട​ത്തി​പ്പു​കാ​രാ​യ എ​ൻ​ടി​എ (നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി)​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച സു​പ്രീം​കോ​ട​തി വീ​ഴ്ച​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നു താ​ക്കീ​തു ന​ൽ​കി വി​ട്ട​താ​ണ്.

ഒ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ല. മേ​യ് 12നു ​റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ​യാ​ണ് 21ന് ​വീ​ണ്ടും ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ടെ സി​ബി​എ​സ്ഇ 12-ാം ക്ലാ​സി​ലെ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യ​വും പാ​ളി. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ക്ക​പ്പെ​ട്ടു. പ​ക​രം വ​രു​ന്ന​യാ​ൾ അ​ടി​മു​ടി മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നു രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട​വ​രും ക​രു​തു​ന്നി​ല്ല. എ​ങ്കി​ലും അ​ത്ത​രം ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​മൊ​ന്നും ആ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ങ്ങു തീ​രു​മാ​നി​ച്ചു.

പു​നഃ​പ​രീ​ക്ഷ​യെ​ങ്കി​ലും പാ​ളി​ച്ച​യി​ല്ലാ​തെ ന​ട​ത്ത​ണ​മെ​ന്ന തീ​രു​മാ​നം ന​ല്ല​തു​ത​ന്നെ. അ​തി​നു​വേ​ണ്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​വു​മു​ണ്ട്. പ​ക്ഷേ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച​ല്ല, അ​തി​ന്‍റെ വി​ത​ര​ണ​ത്തെ​ക്കു​റി​ച്ചും പ്ര​ചാ​ര​ണ​ത്തെ​ക്കു​റി​ച്ചു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ക​ണ്ഠ.

“മോ​ഷ​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നി​ങ്ങ​ൾ എ​ല്ലാ ഷോ​പ്പിം​ഗ് മാ​ളു​ക​ളും അ​ട​ച്ചി​ടൂ, വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നാ​ൽ റോ​ഡു​ക​ൾ അ​ട​ച്ചി​ടൂ” എ​ന്നാ​യി​രു​ന്നു ടെ​ലി​ഗ്രാ​മി​ന്‍റെ പ​രി​ഹാ​സം. യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ൾ​ക്കു പ​ക​രം ഇ​ന്ത്യ​യി​ലെ 15 കോ​ടി​യി​ല​ധി​ക​മു​ള്ള സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ളെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ​ത് ടെ​ല​ഗ്രാം മേ​ധാ​വി പാ​വെ​ൽ ദു​റോ​വാ​ണ്.

എ​ഡി​റ്റ് ചെ​യ്തു​ള്ള കൃ​ത്രി​മ​ത്വം തി​രി​ച്ച​റി​യാ​നു​ള്ള സം​വി​ധാ​നം അ​തി​ൽ​ത​ന്നെ ഉ​ള്ള​പ്പോ​ൾ താ​ത്കാ​ലി​ക​മാ​യി​പോ​ലും നി​രോ​ധി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​നെ ഖ​ണ്ഡി​ക്കാ​ൻ യു​ക്തി​സ​ഹ​മാ​യ മ​റു​പ​ടി കേ​ന്ദ്രം കൊ​ടു​ത്ത​താ​യി കാ​ണു​ന്നി​ല്ല. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന് ടെ​ലി​ഗ്രാം ആ​പ്പ് നീ​ക്കു​ക​യും ചെ​യ്തു. ടെ​ലി​ഗ്രാം ഇ​ല്ലെ​ങ്കി​ൽ മ​റ്റ് എ​ത്ര​യോ ഡി​ജി​റ്റ​ൽ-​സ​മൂ​ഹ​മാ​ധ്യ​മ വേ​ദി​ക​ളു​ണ്ട്. മാ​ത്ര​മ​ല്ല, ഒ​രു സ​ർ​ക്കാ​രി​നെ​യും വീ​ര​ശൂ​ര​പ​രാ​ക്ര​മി​ക​ളാ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ​യും നോ​ക്കു​കു​ത്തി​യാ​ക്കി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്താ​ന​റി​യാ​മെ​ങ്കി​ൽ, അ​വ​ർ​ക്ക​തു വി​ത​ര​ണം ചെ​യ്യാ​നാ​ണോ വി​ഷ​മം.

പ​ല രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നു​വേ​ണ്ടി വി​ല​പേ​ശു​ന്ന​ത് വെ​റു​തെ​യ​ല്ല. അ​വ​ർ​ക്കു ഭാ​വി​യെ കൈ​യി​ലൊ​തു​ക്ക​ണം. കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മാ​ത്ര​മ​ല്ല, സം​സ്ഥാ​ന വ​കു​പ്പു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മൊ​ക്കെ അ​ക്കാ​ദ​മി​ക വി​ദ​ഗ്ധ​രേ​ക്കാ​ൾ രാ​ഷ്‌​ട്രീ​യ അ​ഭ​യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. സി​ൻ​ഡി​ക്ക​റ്റു​ക​ളി​ലും സെ​ന​റ്റു​ക​ളി​ലു​മൊ​ക്കെ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ​ക്കൊ​പ്പം രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​മു​ണ്ട്.

സ​ർ​വ​ശ​ക്ത​രാ​യ പാ​ർ​ട്ടി​ക്കാ​ർ. അ​വ​ര​റി​യാ​തെ ഒ​രി​ല​യ​ന​ങ്ങി​ല്ല. വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ​ക്കു ഹാ​ജ​രി​ല്ലാ​തെ പ​രീ​ക്ഷ​യെ​ഴു​താ​നും പ​രീ​ക്ഷ​യെ​ഴു​താ​തെ ജ​യി​ക്കാ​നും ജോ​ലി​ക്കാ​ര്യ​ത്തി​ലാ​ണെ​ങ്കി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ൽ​കാ​നും പ്ര​മോ​ഷ​ൻ ന​ൽ​കാ​നു​മൊ​ക്കെ ശേ​ഷി​യു​ള്ള ഈ ​സൂ​പ്പ​ർ പ​വ​റു​ക​ൾ ന​ശി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ വീ​ണ്ടെ​ടു​ക്ക​ൽ എ​ളു​പ്പ​മ​ല്ല. സി​ൻ​ഡി​ക്ക​റ്റു​ക​ളും സെ​ന​റ്റു​ക​ളും മാ​ത്ര​മ​ല്ല, കാ​ന്പ​സു​ക​ളു​ടെ രാ​ത്രി​ക​ൾ​പോ​ലും അ​വ​ർ ക​വ​ർ​ന്നു.

മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ പ​ഴ​യ നോ​മി​നി​ക​ൾ​ക്കു പ​ക​രം ത​ങ്ങ​ളു​ടെ നോ​മി​നി​യെ കു​ത്തി​നി​റ​യ്ക്കും. നീ​റ്റ് പ​രീ​ക്ഷ ന​ട​ത്തു​ന്ന എ​ൻ​ടി​എ​യു​ടെ സ്ഥി​തി​യും സ​ർ​ക്കാ​ർ തു​റ​ന്നു​പ​റ​യ​ണം. സം​ഘ​പ​രി​വാ​റു​കാ​രെ​ന്ന യോ​ഗ്യ​ത​യി​ൽ ക​ട​ന്നു​കൂ​ടി​യ​വ​രു​ടേ​തു​ൾ​പ്പെ​ടെ എ​ല്ലാ​വ​രു​ടെ​യും മാ​ർ​ക്ക് ലി​സ്റ്റു​ക​ളും വ​ന്ന വ​ഴി​യു​മൊ​ക്കെ രാ​ജ്യം അ​റി​യ​ട്ടെ. നീ​റ്റി​ന്‍റെ ചോ​ദ്യ​ക്ക​ട​ലാ​സും സി​ബി​എ​സ്ഇ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സും മാ​ത്രം പ്ര​തി​ക​ളാ​കു​ന്ന സ്ഥി​തി മാ​റ​ണ​മ​ല്ലോ.

ഇ​തി​നി​ടെ, ടെ​ലി​ഗ്രാം വ​ഴി നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന വ്യാ​ജ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത് ത​ട​യാ​നും വ്യാ​ജ തെ​ളി​വു​ക​ൾ ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​മാ​ണ് നി​രോ​ധ​ന​മെ​ന്ന് എ​ൻ​ടി​എ വി​ശ​ദീ​ക​രി​ക​ര​ണ​വു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യോ വി​ത​ര​ണ​മോ ത​ട​യു​മെ​ന്ന ഒ​ര​വ​കാ​ശ​വാ​ദ​വും അ​വ​ർ​ക്കു​മി​ല്ല. ഒ​ന്നി​നു​മൊ​രു വ്യ​ക്ത​ത​യു​മി​ല്ല. ആ​കെ​യു​ള്ള​ത് ഇ​രു​ട്ടു മാ​ത്രം. അ​തു​കൊ​ണ്ട് ഓ​ട്ട​യ​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് കേ​ന്ദ്രം. നീ​റ്റി​ന്‍റെ പേ​രി​ൽ രാ​ജ്യം ഒ​രു സ​മൂ​ഹ​മാ​ധ്യ​മ ലോ​ക്ഡൗ​ണി​ലേ​ക്കു ക​ട​ന്ന പ്ര​തീ​തി​യാ​ണ്. ലോ​കം കാ​ണു​ന്നു​ണ്ട്; ഇ​ന്ത്യ ഒ​രു പ​രീ​ക്ഷാ​പ്പേ​ടി​യി​ൽ പ​നി​ച്ചു​വി​റ​യ്ക്കു​ന്ന​ത്.

Editorial

എ​ണ്ണ​വി​ല​യി​ടി​ഞ്ഞു, യു​ദ്ധ​ചൂ​ഷ​ണം നി​ർ​ത്ത​ണം

“ലോ​ക​ത്തി​ലെ ക​പ്പ​ലു​ക​ളേ, നി​ങ്ങ​ളു​ടെ എ​ൻ​ജി​നു​ക​ൾ സ്റ്റാ​ർ​ട്ട് ചെ​യ്യൂ, എ​ണ്ണ ഒ​ഴു​ക​ട്ടെ” പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്നു സൂ​ച​ന ന​ൽ​കു​ന്ന ഈ ​പ്ര​സ്താ​വ​ന ക​പ്പ​ലു​ക​ള​ല്ല, ലോ​ക​മാ​ണു കേ​ൾ​ക്കാ​ൻ കാ​ത്തി​രു​ന്ന​ത്. പ​ക്ഷേ, പ​റ​ഞ്ഞ​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ്.

മു​ന്പും പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. പ​ക്ഷേ, അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ക​രാ​ർ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് ഇ​റാ​നും പാ​ക്കി​സ്ഥാ​നും സ്ഥി​രീ​ക​രി​ച്ച​തോ​ടെ ലോ​ക​ത്തി​നു പ്ര​തീ​ക്ഷ​യേ​റി.

ഹോ​ർ​മു​സി​ലെ ക​പ്പ​ലു​ക​ൾ എ​ൻ​ജി​നു​ക​ൾ സ്റ്റാ​ർ​ട്ടാ​ക്കും​മു​ന്പേ ആ​ഗോ​ള എ​ണ്ണ​വി​ല 4.5 ശ​ത​മാ​നം താ​ഴ്ന്ന് വീ​പ്പ​യ്ക്ക് 83.40 ഡോ​ള​റി​നു താ​ഴെ​യെ​ത്തി. ലോ​ക​മെ​ങ്ങും ഓ​ഹ​രി​വി​പ​ണി​ക​ളും നി​ല മെ​ച്ച​പ്പെ​ടു​ത്തി. യു​ദ്ധ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​ത് അ​മേ​രി​ക്ക​യും ഇ​റാ​നും ഇ​സ്ര​യേ​ലു​മാ​ണ്.

അ​നു​ഭ​വി​ച്ച​ത് എ​ല്ലാ രാ​ജ്യ​ങ്ങ​ളും. ഗു​ണ​പാ​ഠം: ഇ​നി ഏ​തു യു​ദ്ധ​വും ലോ​ക​യു​ദ്ധ​മാ​ണ്. ഗൃ​ഹ​പാ​ഠം: ഇ​ന്ത്യ ഇ​ന്ധ​ന ക​രു​ത​ൽ​ശേ​ഖ​രം വ​ർ​ധി​പ്പി​ക്ക​ണം, യു​ദ്ധ​മ​റ​വി​ൽ വ​ർ​ധി​പ്പി​ച്ച എ​ണ്ണ-​പാ​ച​ക​വാ​ത​ക വി​ല​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണം.

പ​ശ്ചി​മേ​ഷ്യ​യി​ൽ അ​മേ​രി​ക്ക​യും ഇ​റാ​നും നേ​രി​ട്ടും ഇ​സ്ര​യേ​ൽ പ​രോ​ക്ഷ​മാ​യും ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മൂ​ന്നു മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​മാ​ധാ​ന ക​രാ​റി​നാ​ണ് ധാ​ര​ണ​യാ​യ​ത്. ജൂ​ൺ 19ന് ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ​യി​ൽ ക​രാ​ർ ഒ​പ്പു​വ​യ്ക്കും.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന​തി​നൊ​പ്പം ഇ​റാ​ൻ തു​റ​മു​ഖ​ങ്ങ​ൾ​ക്കു​മേ​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കാ​നും ട്രം​പ് ഉ​ത്ത​ര​വി​ട്ടു. യു​കെ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളും ഉ​പ​രോ​ധ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തു​മെ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്.

വെ​ടി​നി​ർ​ത്ത​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ ഇ​ട​ത്താ​വ​ള​മാ​ണെ​ന്നു ക​രു​താം. അ​വി​ടെ​വ​ച്ച് ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ഉ​പ​രോ​ധ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും 60 ദി​വ​സ​ത്തെ ച​ർ​ച്ച ആ​രം​ഭി​ക്കും. അ​മേ​രി​ക്ക-​ഇ​റാ​ൻ ക​രാ​റി​ൽ അ​ത്ര തൃ​പ്ത​ര​ല്ലാ​ത്ത ഇ​സ്ര​യേ​ലി​നെ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​ന്തി​മ​ക​രാ​റി​ൽ വി​ള്ള​ലു​ണ്ടാ​കും.

അ​തു​പോ​ലെ, ഇ​റാ​ന്‍റെ കൈ​വ​ശ​മു​ള്ള 60 ശ​ത​മാ​നം സ​ന്പു​ഷ്‌​ടീ​ക​രി​ച്ച 440 കി​ലോ ഉ​ൾ​പ്പെ​ടെ 9,000 കി​ലോ യു​റേ​നി​യം അ​ന്ത​ർ​ദേ​ശീ​യ മ​ധ്യ​സ്ഥ​ത​യി​ൽ ന​ശി​പ്പി​ക്കാ​ൻ ഇ​റാ​ൻ ത​യാ​റാ​കു​മോ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന​പ്ര​ശ്ന​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​കേ​ണ്ട​തു​ണ്ട്. പ​ക്ഷേ, യു​ദ്ധ​ത്തി​ൽ​നി​ന്നു ത​ല​യൂ​രാ​ൻ ഇ​റാ​നും അ​മേ​രി​ക്ക​യും ഒ​രു​പോ​ലെ ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ൽ തു​ട​ർ​ച​ർ​ച്ച​ക​ൾ വി​ജ​യി​ക്കു​മെ​ന്ന് ലോ​കം ക​രു​തു​ന്നു.

ക​രാ​റി​നെ ത​ങ്ങ​ളു​ടെ വി​ജ​യ​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ഇ​രു​പ​ക്ഷ​വും തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്. പ​ക്ഷേ, ന​ഷ്‌​ട​മ​ല്ലാ​തെ എ​ന്താ​ണ് അ​വ​ർ​ക്കു ല​ഭി​ച്ച​തെ​ന്ന് മ​റ്റാ​ർ​ക്കും അ​റി​യി​ല്ല. ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ ഇ​സ്ര​യേ​ലി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ക​ത്തി​ത്തു​ട​ങ്ങി​യ പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് അ​മേ​രി​ക്ക​യും ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

പ​ല​സ്തീ​നി​ൽ ഹ​മാ​സും ലെ​ബ​ന​നി​ൽ ഹി​സ്ബു​ള്ള​യും യെ​മ​നി​ൽ ഹൂ​തി​ക​ളും വി​മോ​ച​ന​പോ​രാ​ട്ട​ങ്ങ​ളു​ടെ മ​റ​വി​ൽ കൈ​യാ​ളി​യി​രു​ന്ന ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​നു ചെ​റു​ത​ല്ലാ​ത്ത ന​ഷ്‌​ട​മാ​ണ് സം​ഭ​വി​ച്ച​ത്.

ഇ​സ്ര​യേ​ൽ ഹ​മാ​സി​നെ ത​ത്കാ​ല​മെ​ങ്കി​ലും തി​രി​ച്ച​ടി​ക്കാ​നാ​വാ​ത്ത​വി​ധം ദു​ർ​ബ​ല​മാ​ക്കി. തീ​വ്ര​വാ​ദ​ത്തി​നു ചെ​ല്ലും ചെ​ല​വും കൊ​ടു​ത്തു വ​ള​ർ​ത്തി​യ ഇ​റാ​നും ന​ഷ്‌​ട​ക്കൂ​ന്പാ​ര​ത്തി​ലാ​യി. ഹി​സ്ബു​ള്ള​യും ത​ള​ർ​ച്ച​യി​ലാ​ണ്. അ​മേ​രി​ക്ക​യി​ലും ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​യ​തോ​ടെ യു​ദ്ധ​വി​രു​ദ്ധ വി​കാ​രം ശ​ക്ത​മാ​യി.

നാ​ലു ദി​വ​സം​കൊ​ണ്ട് റ​ഷ്യ യു​ക്രെ​യ്നെ കീ​ഴ്പ്പെ​ടു​ത്തു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും 2022 ഫെ​ബ്രു​വ​രി 24ന് ​ആ​രം​ഭി​ച്ച യു​ദ്ധം നാ​ല് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക​കം ഇ​റാ​നെ വീ​ഴ്ത്തി ത​ങ്ങ​ൾ​ക്കു താ​ത്പ​ര്യ​മു​ള്ള ഭ​ര​ണ​കൂ​ട​ത്തെ വാ​ഴി​ക്കു​മെ​ന്ന ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​വും പാ​ഴാ​യി.

ഉ​ള്ള​തു പ​റ​ഞ്ഞാ​ൽ, റ​ഷ്യ​യും അ​മേ​രി​ക്ക​യും ത​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളെ ലോ​ക​ത്തി​നു മു​ന്നി​ൽ അ​നാ​വ​ര​ണം ചെ​യ്തു എ​ന്ന​തും ഈ ​യു​ദ്ധ​ങ്ങ​ളു​ടെ ബാ​ക്കി​പ​ത്ര​മാ​ണ്.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഒ​പ്പു​വ​യ്ക്കു​ന്ന വെ​ള്ളി​യാ​ഴ്ച​യോ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കും. ഇ​റാ​ൻ സ്ഥാ​പി​ച്ച മൈ​നു​ക​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള താ​മ​സ​മേ​യു​ള്ളൂ. മൂ​ന്നു മാ​സ​മാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ ആ​ദ്യം​ത​ന്നെ ഹോ​ർ​മു​സ് ക​ട​ക്കും.

ഇ​ന്ന​ലെ​ത്ത​ന്നെ ഇ​ടി​ഞ്ഞ ഇ​ന്ധ​ന​വി​ല, യു​ദ്ധ​ത്തി​ന് മു​ൻ​പു​ള്ള​തി​നേ​ക്കാ​ളും കു​റ​യു​മെ​ന്നാ​ണ് ട്രം​പ് പ​റ​യു​ന്ന​ത്. അ​സം​സ്കൃ​ത എ​ണ്ണ​വി​ല 120 ഡോ​ള​റി​ലെ​ത്തി​യ​പ്പോ​ൾ വ​ർ​ധി​പ്പി​ച്ച ഇ​ന്ത്യ​യി​ലെ പെ​ട്രോ​ൾ-​ഡീ​സ​ൽ, ഗാ​ർ​ഹി​ക-​വാ​ണി​ജ്യ പാ​ച​ക​വാ​ത​ക വി​ല​ക​ൾ, അ​സം​സ്കൃ​ത എ​ണ്ണ​വി​ല 83 ഡോ​ള​റി​ലെ​ത്തി​യ സ്ഥി​തി​ക്ക് ഇ​ന്ന​ലെ​ത്ത​ന്നെ കു​റ​യ്ക്കേ​ണ്ട​താ​യി​രു​ന്നു.

വി​ല​ക്ക​യ​റ്റ​വും പ​ണ​പ്പെ​രു​പ്പ​വും ജീ​വി​ത​ച്ചെ​ല​വു​മൊ​ക്കെ അ​ത്ര അ​സ​ഹ​നീ​യ​മാ​ണ്. യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ​ത് സ​ർ​ക്കാ​രി​ന​ല്ല, ജ​ന​ത്തി​നാ​ണ്. യു​ദ്ധ​ത്തെ സ​ർ​ക്കാ​ർ ചൂ​ഷ​ണോ​പാ​ധി​യാ​ക്കി​ല്ലെ​ന്നാ​ണ് രാ​ജ്യം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ പി​ന്മാ​റു​ക​യും എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ മു​ന്നേ​റു​ക​യും ചെ​യ്താ​ലും നാ​ട്ടു​കാ​ർ​ക്കു സ​മാ​ധാ​നം കൊ​ടു​ക്ക​ണോ​യെ​ന്ന് അ​ത​തു സ​ർ​ക്കാ​രു​ക​ൾ തീ​രു​മാ​നി​ക്ക​ണം.

Editorial

പൂ​ഴി പ​റ​പ്പി​ച്ചു തൂ​ഫാ​ൻ, വ​ൻ​മ​ര​ങ്ങ​ളും വീ​ഴ​ണം

ഒളിച്ചിരുന്നൊരു ദി​നേ​ശ് ബീ​ഡി​യോ കാ​ജാ ബീ​ഡി​യോ വി​ല കു​റ​ഞ്ഞ തെ​റു​പ്പു​ബീ​ഡി​യോ വ​ലി​ച്ച​വ​രാ​യി​രു​ന്നു പ​ണ്ട​ത്തെ ജെ​ൻ സി. ​അ​ന്ന് ഏ​ക മ​യ​ക്കു​മ​രു​ന്നാ​യി​രു​ന്ന ക​ഞ്ചാ​വ് വ​ലി​ച്ചി​രു​ന്ന​വ​ർ ഇ​ല്ലെ​ന്ന​ല്ല. വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ. പ​ക്ഷേ, 21-ാം നൂ​റ്റാ​ണ്ട് കാ​ര്യ​ങ്ങ​ൾ കീ​ഴ്മേ​ൽ മ​റി​ച്ചു. മോ​ളി, എ​ക്സ്റ്റ​സി, എ​ക്സ് എ​ന്നീ പേ​രു​ക​ളി​ലു​ള്ള എം​ഡി​എം​എ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​സ​ല​ഹ​രി​ക​ൾ മ​നു​ഷ്യ​രെ പി​ശാ​ചു​ക്ക​ളാ​ക്കി. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മു​ത​ൽ താ​ര​ങ്ങ​ളാ​ടു​ന്ന നി​ശാ​പാ​ർ​ട്ടി​ക​ളി​ൽ​വ​രെ അ​വ​രെ​ത്തി. കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​നാ​യാ​സ​മാ​യി. പ​ക്ഷേ, ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കാ​ൻ ആ​ർ​ക്കു​മാ​യി​ല്ല. കാ​ര​ണം, ഭ​രി​ക്കു​ന്ന​വ​രി​ലെ​യും പോ​ലീ​സി​ലെ​യും പ​ല​ർ​ക്കും മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​രി​ക​ൾ അ​സ്പൃ​ശ്യ​രാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' പ്ര​ഖ്യാ​പി​ച്ച​ത്. പേ​രു​പോ​ലെ കൊ​ടു​ങ്കാ​റ്റു​ത​ന്നെ​യാ​ണ്. 10 ദി​വ​സ​മാ​യ​പ്പോ​ഴേ​ക്കും 2259 കേ​സു​ക​ള്‍, 2440 അ​റ​സ്റ്റു​ക​ൾ. ഇ​പ്പോ​ഴ​തു വീ​ണ്ടും വ​ർ​ധി​ച്ചു. ര​ണ്ടു കാ​ര്യ​ങ്ങ​ളു​ണ്ട്. ഒ​ന്ന്, സ​ർ​ക്കാ​ർ വി​ചാ​രി​ച്ചാ​ൽ ഇ​തൊ​ക്കെ സാ​ധ്യ​മാ​ണെ​ന്നു ജ​ന​ത്തി​നു മ​ന​സി​ലാ​യി. ര​ണ്ട്, വി​ത​ര​ണ​ക്കാ​രി​ൽ​നി​ന്ന് ഉ​റ​വി​ട​ങ്ങ​ളാ​യ മാ​ഫി​യ​ക​ളി​ലേ​ക്ക് എ​ത്ത​ണം. പു​തു​ഭ​ര​ണ​ത്തി​ന്‍റെ ന്യൂ​ന​മ​ർ​ദ​മൊ​ഴി​ഞ്ഞ് ഇ​തൊ​രു ഇ​ളം​കാ​റ്റാ​യി ഒ​തു​ങ്ങി​യാ​ൽ മാ​ഫി​യ അ​തി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ മാ​റ്റി പു​തി​യ വൈ​റ​സാ​കും. ഇ​നി​യൊ​രു ഓ​പ്പ​റേ​ഷ​നി​ലും ജ​ന​ത്തി​നു പ്ര​തീ​ക്ഷ​യു​മി​ല്ലാ​താ​കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് അ​ടി​ച്ചൊ​തു​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. മ​റ്റൊ​രു​വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തെ​ക്കാ​ൾ സ​ങ്കീ​ർ​ണ​മാ​യൊ​രു യു​ദ്ധ​മാ​ണ് അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ആ​ഭ്യ​ന്ത​ര​മ​ന്ത്രി തു​ട​ങ്ങി​വ​ച്ച​ത്. പൊ​രു​തി​മ​ടു​ത്താ​ൽ പു​റ​ത്തു​ക​ട​ക്കാ​നു​ള്ള പ​ദ്ധ​തി​യ​ല്ല, മാ​ഫി​യ​യെ തീ​ർ​ത്തു​ക​ള​യു​ന്നൊ​രു സ​ന്പൂ​ർ​ണ​വി​ജ​യ​മാ​ണ് കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ടം ത​ക​ർ​ക്കു​ക എ​ളു​പ്പ​മ​ല്ല. പ​ക്ഷേ, സാ​ധ്യ​മാ​ക​ണം. ത​മി​ഴ്നാ​ട്, ഒ​ഡീ​ഷ, ആ​ന്ധ്ര, ബം​ഗ​ളൂ​രു, ഡ​ൽ​ഹി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു രാ​ജ്യാ​തി​ർ​ത്തി ക​ട​ന്നു​മെ​ത്തു​ന്ന വ​ലി​യ ച​ങ്ങ​ല​യി​ൽ​നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തു​ന്ന​ത്. ഒ​രു സം​സ്ഥാ​ന​ത്തി​നു മാ​ത്ര​മാ​യി ഈ ​ച​ങ്ങ​ല പൊ​ട്ടി​ക്കാ​നാ​കി​ല്ല. മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​രി​നും ഇ​തേ നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ണ്ടാ​ക​ണം. ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യ് സ​ർ​ക്കാ​ർ മ​യ​ക്കു​മ​രു​ന്നു വേ​ട്ട ശ​ക്ത​മാ​ക്കി​യെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ അ​ന്ത​ർ​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല ന​ട​ത്തി​വ​ന്നി​രു​ന്ന മാ​ഫി​യ ത​ല​വ​നും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ ഹാ​രു​ൺ ഖാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ല​ഹ​രി​വേ​ട്ട ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി രാ​ജ്യ​മൊ​ട്ടാ​കെ ഫ​ല​പ്ര​ദ​മാ​യൊ​രു പ​ദ്ധ​തി​യും ഇ​തു​വ​രെ വി​ജ​യി​പ്പി​ച്ചി​ട്ടി​ല്ല. ലോ​ക​ത്തെ​ങ്ങും സ​മാ​ന്ത​ര വാ​ഴ്ച ന​ട​ത്തു​ന്ന ല​ഹ​രി​മാ​ഫി​യ​യു​ടെ ക​രു​ത്തോ​ർ​ത്താ​ൽ തൂ​ഫാ​ൻ​പോ​ലും പൂ​ഴി പ​റ​പ്പി​ക്കു​ന്ന​തേ​യു​ള്ളൂ, വ​ൻ​മ​ര​ങ്ങ​ളും ക​ട​പു​ഴ​ക​ണം.

സ്രാ​വു​ക​ൾ പോ​യി​ട്ട് സം​സ്ഥാ​ന​ത്തെ വി​ത​ര​ണ​ക്കാ​രെ​യും ഉ​പ​യോ​ക്താ​ക്ക​ളെ​യും അ​ക​ത്താ​ക്കു​ന്ന​തു​പോ​ലും എ​ളു​പ്പ​മ​ല്ല. കാ​ര​ണം, അ​വ​ർ​ക്ക് രാ​ഷ്‌​ട്രീ​യ-​പോ​ലീ​സ് പി​ന്തു​ണ​യു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളെ സ​ഹാ​യി​ക്കു​ന്ന, ക​രി​പ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ഴി​ഞ്ഞ​ദി​വ​സം സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ഏ​താ​ണ്ട് എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ത്ത​ര​ക്കാ​രു​ണ്ട്. അ​താ​യ​ത്, കേ​ന്ദ്ര​ത്തി​ന്‍റെ​യും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യും ല​ഹ​രി​മാ​ഫി​യ​യെ സ​ഹാ​യി​ക്കു​ന്ന ക​പ്പ​ലി​ലെ ക​ള്ള​ന്മാ​രെ​യും കു​ടു​ക്കാ​തെ ല​ഹ​രി​മാ​ഫി​യ ഉ​ന്മൂ​ല​നം എ​ളു​പ്പ​മ​ല്ല. പ​ക്ഷേ, ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ തു​ട​ങ്ങി ര​ണ്ടാ​ഴ്ച​കൊ​ണ്ട് മ​റ്റേ​തൊ​രു സം​സ്ഥാ​ന​ത്തെ​യും​കാ​ൾ ച​രി​ത്ര നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യെ​ങ്കി​ൽ ന​മ്മു​ടെ യു​വാ​ക്ക​ളെ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​കും. ഉ​റ​വി​ടം ന​ശി​പ്പി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഉ​റ​വ​ക​ൾ വെ​ട്ടി​മൂ​ടാ​നാ​കും.

യ​ഥാ​ർ​ഥ​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു കീ​ഴി​ൽ, ഉ​റ​ങ്ങാ​തി​രി​ക്കു​ന്ന ഒ​രു സാ​യു​ധ​സം​ഘ​ത്തെ ല​ഹ​രി​വേ​ട്ട മാ​ത്രം ചു​മ​ത​ല​യാ​ക്കി നി​ല​നി​ർ​ത്ത​ണം. ആ​ഴ്ച​ക​ളോ മാ​സ​ങ്ങ​ളോ വ​ർ​ഷ​ങ്ങ​ളോ നീ​ണ്ടു​നി​ൽ​ക്കു​ന്ന​ത​ല്ല, ഉ​ട​ച്ചു​വാ​ർ​ത്ത സ്ഥി​രം സം​വി​ധാ​ന​മാ​ണു വേ​ണ്ട​ത്. മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​രി​ക​ളെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും ഒ​രേ ത​ട്ടി​ൽ അ​ള​ക്കാ​നാ​കി​ല്ല. ഈ ​കെ​ണി​യി​ൽ പെ​ട്ട​വ​രെ ആ​സ​ക്തി​യി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നും പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും സാ​ധി​ക്ക​ണം. "ദി ​ഗോ​ഡ്ഫാ​ദ​ർ' സി​നി​മ​യി​ൽ മ​ർ​ലി​ൻ ബ്രാ​ൻ​ഡോ അ​ഭി​ന​യി​ച്ച വി​റ്റോ കോ​ർ​ലി​യോ​ണീ എ​ന്ന മാ​ഫി​യ ത​ല​വ​ന്‍റെ ഒ​രു സം​ഭാ​ഷ​ണ​മു​ണ്ട്. “അ​വ​നു നി​ര​സി​ക്കാ​നാ​കാ​ത്ത ഒ​രു ഓ​ഫ​ർ ഞാ​ൻ കൊ​ടു​ക്കും.” തൊ​ഴി​ലി​ല്ലാ​യ്മ​യും പ​ട്ടി​ണി​യും വി​ഷാ​ദ​വും അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു കൊ​ടു​ക്കാ​ൻ മ​യ​ക്കു​മ​രു​ന്നി​നു​പ​ക​രം മ​റ്റൊ​രു ഓ​ഫ​ർ സ​ർ​ക്കാ​രി​നു​ണ്ടോ?

Editorial

വീ​ട്ട​മ്മ​ച്ച​ങ്ങ​ല പൊ​ട്ടി, രാ​ഷ്‌​ട്ര​ശി​ൽ​പി സ്വ​ത​ന്ത്ര

അ​ങ്ങ​നെ വീ​ട്ട​മ്മ​യെ രാ​ഷ്‌​ട്ര​നി​ർ​മാ​താ​വാ​യി കോ​ട​തി അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ ഗാ​ർ​ഹി​ക​ജോ​ലി​ക​ളെ​യും മ​റ്റു സം​ഭാ​വ​ന​ക​ളെ​യും അം​ഗീ​ക​രി​ച്ച് അ​വ​രു​ടെ സാ​ങ്ക​ൽ​പി​ക ശ​ന്പ​ളം 30,000 രൂ​പ​യാ​യി സു​പ്രീം​കോ​ട​തി തീ​രു​മാ​നി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഭാ​ര്യ​യെ ന​ഷ്‌​ട​പ്പെ​ട്ട ഭ​ർ​ത്താ​വി​ന് അ​ധി​ക പ​രി​ഹാ​രം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച വി​ധി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് ക​രോ​ൾ, എ​ൻ.​കെ. സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ പ്ര​ഖ്യാ​പ​നം.

ശ​ന്പ​ളം സാ​ങ്ക​ൽ​പി​ക​മാ​ണെ​ങ്കി​ലും കു​ടി​ശി​ക സ​ങ്ക​ൽ​പി​ച്ചാ​ൽ സ്ത്രീ​ക​ളോ​ടു​ള്ള ക​ടം തീ​രി​ല്ല; രാ​ജ്യ​ത്തി​നും കു​ടും​ബ​ങ്ങ​ൾ​ക്കും. സാ​ങ്ക​ൽ​പി​ക പ്ര​തി​ഫ​ലം സ്ത്രീ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​ല്ലെ​ങ്കി​ലും, ഇ​ത്ര​നാ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന അ​ധ്വാ​ന​ത്തി​ന്‍റെ മൂ​ല്യം അ​വ​രു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ രാ​ഷ്‌​ട്ര-​കു​ടും​ബ അ​ക്കൗ​ണ്ടു​ക​ളി​ൽ സ്ഥി​ര​നി​ക്ഷേ​പ​മാ​യി​രി​ക്കു​ന്നു. ഇ​നി ‘വീ​ട്ട​മ്മ’ എ​ന്ന വാ​ക്ക് സ്ത്രീ​യു​ടെ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ‘രാ​ഷ്‌​ട്ര​നി​ർ​മാ​താ​വ്’ എ​ന്ന് ഉ​പ​യോ​ഗി​ക്ക​പ്പെ​ട​ട്ടേ​യെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു. 1947 ഓ​ഗ​സ്റ്റ് 15 പോ​ലെ ച​രി​ത്ര​ത്തി​ൽ 2026 ജൂ​ൺ 11 രേ​ഖ​പ്പെ​ടു​ത്തും. വീ​ട്ട​മ്മ​ച്ച​ങ്ങ​ല പൊ​ട്ടി​യി​രി​ക്കു​ന്നു, വീ​ട്ടു​ജോ​ലി​യും അ​തി​ന്‍റെ മൂ​ല്യ​നി​രാ​സ​വും ജ​ന്മ​നാ​യു​ള്ള അ​വ​യ​വ​ങ്ങ​ൾ​പോ​ലെ​യാ​യി​രു​ന്ന രാ​ഷ്‌​ട്ര​ശി​ൽ​പി​ക​ൾ സ്വ​ത​ന്ത്ര​ക​ളാ​ക​ട്ടെ.

പ്രാ​ദേ​ശി​ക​വാ​ർ​ത്ത​യാ​കു​മാ​യി​രു​ന്ന ഒ​രു വാ​ഹ​നാ​പ​ക​ട​ക്കേ​സാ​ണ്, കേ​വ​ലം ന​ഷ്‌​ട​പ​രി​ഹാ​ര​ത്തി​ന്‍റെ പ​രി​വ​ട്ട​ത്തു​നി​ന്ന് രാ​ജ്യ​ത്തെ സ്ത്രീ​ക​ളു​ടെ അ​ധ്വാ​ന​ത്തി​ന് പ​രി​ഷ്കൃ​ത​നി​ർ​വ​ച​ന​വും ജീ​വി​ത​ത്തി​നു പു​തി​യ ക​രു​ത്തും കൊ​ടു​ത്ത് ദേ​ശീ​യ-​ആ​ഗോ​ള വാ​ർ​ത്ത​യാ​യ​ത്. അ​ഭി​മാ​ന​ക​ര​മാ​യ വി​ധി​ക്കു കാ​ര​ണ​മാ​യ കേ​സി​ന്, അ​പ​മാ​ന​ക​ര​മാം​വി​ധം കാ​ൽ​നൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. മൂ​ന്ന് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യി​രു​ന്ന, 35 വ​യ​സു​ണ്ടാ​യി​രു​ന്ന രേ​ഷ്മ​യാ​ണ് പ​ഞ്ചാ​ബി​ൽ 2001ൽ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഭ​ർ​ത്താ​വി​നും മൂ​ന്നു മ​ക്ക​ൾ​ക്കു​മാ​യി 2003ൽ 2.24 ​ല​ക്ഷം രൂ​പ​യാ​ണ് വാ​ഹ​നാ​പ​ക​ട ന​ഷ്‌​ട​പ​രി​ഹാ​ര ട്രൈ​ബ്യൂ​ണ​ൽ വി​ധി​ച്ച​ത്. 20 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 2024ൽ ​പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ഇ​ത് 8.43 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഭ​ർ​ത്താ​വ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് 62.77 ല​ക്ഷം ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക്കു​ള്ള നി​ർ​ദേ​ശ​വും സ്ത്രീ​യു​ടെ അ​ന്ത​സ് ഉ​യ​ർ​ത്തു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ളു​മ​ട​ങ്ങി​യ ച​രി​ത്ര​വി​ധി​യും സ​ന്പാ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

“വാ​ഹ​നാ​പ​ക​ട​ത്തി​ൽ കു​ടും​ബ​നാ​ഥ മ​രി​ച്ചാ​ൽ, ന​ഷ്‌​ട​പ​രി​ഹാ​രം നി​ർ​ണ​യി​ക്കു​ന്പോ​ൾ കു​ടും​ബ​ത്തി​ന്‍റെ പ​രി​പാ​ല​ന ന​ഷ്‌​ട​മാ​യി കു​റ​ഞ്ഞ​ത് 30,000 രൂ​പ ക​ണ​ക്കാ​ക്ക​ണം. ഈ ​സാ​ങ്ക​ൽ​പി​ക ശ​ന്പ​ളം പ്ര​തി​വ​ർ​ഷം 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണം. കു​ടും​ബ പ​രി​പാ​ല​നം രാ​ഷ്‌​ട്ര​നി​ർ​മി​തി​യാ​ണ്.” കോ​ട​തി പ്ര​സ്താ​വി​ച്ചു. കീ​ഴ്ക്കോ​ട​തി​ക​ൾ പ​ല​പ്പോ​ഴും ഇ​തി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വി​ധി​ക​ൾ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും സു​പ്രീം​കോ​ട​തി അ​തി​നെ സ്ഥി​ര​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഇ​നി​യി​തു റ​ഫ​റ​ൻ​സാ​യി മാ​റും.

സ്ത്രീ​ക​ൾ കു​ടും​ബ​ത്തി​ൽ ചെ​യ്യു​ന്ന ജോ​ലി​ക്ക് സാ​ന്പ​ത്തി​ക മൂ​ല്യ​മു​ണ്ടെ​ന്നും അ​തി​നാ​ൽ അ​വ​ർ തൊ​ഴി​ൽ​ര​ഹി​ത​ര​ല്ലെ​ന്നും കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ച​ത് 2023 ഡി​സം​ബ​ർ 28നാ​ണ്. അ​തും ഇ​ൻ​ഷ്വ​റ​ൻ​സ് ന​ഷ്‌​ട​പ​രി​ഹാ​ര​ക്കേ​സാ​യി​രു​ന്നു. അ​വ​ധി​യെ​ടു​ക്കാ​തെ വ​ർ​ഷം മു​ഴു​വ​ൻ അ​വ​ർ ജോ​ലി ചെ​യ്യു​ക​യാ​ണ്. പ​ക​രം ആ​രെ​യെ​ങ്കി​ലും വ​ച്ചാ​ൽ അ​വ​ർ​ക്കു ശ​ന്പ​ളം കൊ​ടു​ക്കി​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. സ്ത്രീ ​വീ​ട്ടി​ൽ ചെ​യ്യു​ന്ന ജോ​ലി​ക്ക് പു​രു​ഷ​ൻ ഓ​ഫീ​സി​ൽ ചെ​യ്യു​ന്ന ജോ​ലി​യു​ടെ അ​തേ മൂ​ല്യ​മു​ണ്ടെ​ന്ന് 2021 ജ​നു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി​യും വ്യ​ക്ത​മാ​ക്കി.

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ 2014ൽ ​ഡ​ൽ​ഹി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കേ​സി​ൽ ജ​സ്റ്റീ​സ് ര​മ​ണ, ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് എ​ന്നി​വ​രാ​യി​രു​ന്നു ഇ​ന്‍​ഷ്വ​റ​ൻ​സ് ക​ന്പ​നി​യോ​ട് ന​ഷ്‌​ട​പ​രി​ഹാ​രം വ​ർ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. 2023 ജൂ​ണി​ലാ​ണ്, സ്വ​ത്ത് സ​മ്പാ​ദി​ക്കു​ന്ന​തി​ല്‍ വീ​ട്ട​മ്മ സാ​മ്പ​ത്തി​ക​മാ​യി സം​ഭാ​വ​ന​യൊ​ന്നും ന​ല്‍​കി​യി​ട്ടി​ല്ലെ​ങ്കി​ലും വീ​ടും കു​ടും​ബ​വും നോ​ക്കാ​ന്‍ അ​വ​ർ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വി​ല​മ​തി​ക്ക​ണ​മെ​ന്നും അ​തി​നാ​ല്‍ ജോ​ലി ചെ​യ്യാ​ത്ത ഭാ​ര്യ​ക്കും ഭ​ര്‍​ത്താ​വി​ന്‍റെ സ്വ​ത്തി​ല്‍ തു​ല്യ​പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​ത്. വീ​ട്ടു​ജോ​ലി 24 മ​ണി​ക്കൂ​റും ഉ​ള്ള​താ​ണെ​ന്നും ദി​വ​സം എ​ട്ട് മ​ണി​ക്കൂ​ര്‍ വീ​തം ചെ​യ്യു​ന്ന ജോ​ലി​യു​മാ​യി അ​തി​നെ താ​ര​ത​മ്യ​പ്പെ​ടു​ത്താ​ൻ​പോ​ലും ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ജ​സ്റ്റീ​സ് കൃ​ഷ്ണ​ന്‍ രാ​മ​സ്വാ​മി​യു​ടെ നി​രീ​ക്ഷ​ണം.

15.98 കോ​ടി സ്ത്രീ​ക​ളാ​ണ് 2011ലെ ​സെ​ൻ​സ​സ് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ വീ​ട്ടു​ജോ​ലി​ക​ളി​ൽ​മാ​ത്രം വ്യാ​പൃ​ത​രാ​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി ക​ഴി​ഞ്ഞെ​ത്തി വീ​ട്ടു​ജോ​ലി​ക​ളും ചെ​യ്യേ​ണ്ട​വി​ധം ആ​ധു​നി​ക സ്ത്രീ​യു​ടെ അ​ധ്വാ​ന​ഭാ​രം പി​ന്നെ​യും വ​ർ​ധി​ച്ചു. അ​തു​കൊ​ണ്ടു​ത​ന്നെ സു​പ്രീം​കോ​ട​തി വി​ധി ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ൾ​ക്കു മാ​ത്ര​മു​ള്ള​താ​ണെ​ന്ന് പു​രു​ഷ​കേ​ന്ദ്രീ​കൃ​ത​മാ​യ ഇ​ന്ത്യ​ൻ സ​മൂ​ഹം വ്യാ​ഖ്യാ​നി​ച്ചേ​ക്കും. ഇ​ല്ലെ​ങ്കി​ൽ സ്വ​യം വി​ശ്വ​സി​പ്പി​ക്കും.

സ​മൂ​ഹ​വും കു​ടും​ബ​ങ്ങ​ളും സ​ർ​ക്കാ​രു​ക​ളും വി​ധി​യു​ടെ അ​ന്തഃ​സ​ത്ത അം​ഗീ​ക​രി​ക്കു​ക​യും ന​വീ​ക​ര​ണ​ത്തി​നു ത​യാ​റാ​കു​ക​യും ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളെ മ​ര്യാ​ദ പ​ഠി​പ്പി​ക്കാ​നു​ള്ള കോ​ട​തി​വി​പ്ല​വ​മാ​യി ഇ​ത് ഒ​തു​ങ്ങും. വീ​ടു​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം അ​ധ്വാ​നി​ക്കു​ന്ന​വ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത് ത​ന്‍റെ​യും ഇ​ടു​ങ്ങി​യ മ​ന​സു​കൊ​ണ്ടാ​ണോ​യെ​ന്ന് പു​രു​ഷ​ന്മാ​ർ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഈ ​വി​ധി പു​രു​ഷ​വി​രു​ദ്ധ​മ​ല്ല. കു​ടും​ബ​സേ​വ​ന​ത്തി​ലും ക​രു​ത​ലി​ലു​മു​ള്ള പു​രു​ഷ​ന്‍റെ അ​ധ്വാ​ന​ത്തി​നും പ്ര​തി​ഫ​ല​മി​ല്ലെ​ന്ന​തു യാ​ഥാ​ർ​ഥ്യ​മാ​ണ്.

കു​ടും​ബ​ക്ഷേ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്‍റെ​യും സാ​ങ്ക​ൽ​പി​ക ശ​ന്പ​ള​ത്തി​ലൊ​തു​ങ്ങു​ന്ന അ​ധ്വാ​ന​മാ​ണ്. പ​ക്ഷേ, വീ​ട്ട​മ്മ​യെ​ന്ന ച​ങ്ങ​ല​യി​ൽ ബ​ന്ധി​ക്ക​പ്പെ​ട്ട സ്ത്രീ​യു​ടെ അ​ധ്വാ​നം പ്ര​ത്യേ​കി​ച്ചും അ​ടു​ക്ക​ള​യി​ലേ​ത്, ജ​ന്മ​നി​യോ​ഗ​മോ ക​ട​മ​യോ ആ​യി നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം പു​രു​ഷ​ന്‍റെ കൈ​യി​ലാ​ണ്.

ഇ​ന്നും ന​ട​പ്പാ​കാ​ത്ത 50 ശ​ത​മാ​നം സ്ത്രീ ​സം​വ​ര​ണം ഉ​ദാ​ഹ​ര​ണ​മാ​ണ്. പ്രാ​ദേ​ശി​ക-​സം​സ്ഥാ​ന-​ദേ​ശീ​യ സ​ർ​ക്കാ​രു​ക​ളി​ലെ സം​വ​ര​ണ​ത്തെ​ക്കു​റി​ച്ച് പ്ര​സം​ഗി​ക്കു​ന്ന കോ​ൺ​ഗ്ര​സും ക​മ്യൂ​ണി​സ്റ്റു​ക​ളും ബി​ജെ​പി​യും ഉ​ൾ​പ്പെ​ടെ ഒ​രൊ​റ്റ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യും ഉ​ൾ​പ്പാ​ർ​ട്ടി വ​നി​താ​സം​വ​ര​ണം സ​മ്മ​തി​ച്ചി​ട്ടി​ല്ല. ഒ​റ്റ​പ്പെ​ട്ട സ്ഥി​തി​യൊ​ഴി​ച്ചാ​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നി​ട​ത്തോ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്നി​ട​ത്തോ ഒ​ന്നും സ്ത്രീ​ക്കു കാ​ര്യ​മി​ല്ല.

കോ​ട​തി പ​റ​ഞ്ഞ രാ​ഷ്‌​ട്ര​നി​ർ​മാ​താ​ക്ക​ളെ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ൾ അം​ഗീ​ക​രി​ച്ചേ​ക്കും. പ​ക്ഷേ, എ​ട്ടു പ​തി​റ്റാ​ണ്ടോ​ളം സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് പ്ര​സം​ഗി​ച്ച​വ​ർ സ​മ്മ​തി​ക്കി​ല്ല. അ​ടി​മ​ത്ത​ത്തി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ജ​ന​ത ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​ൽ​നി​ന്ന് അ​നു​ഭ​വി​ച്ച​തി​ൽ​നി​ന്ന് ഏ​റെ വ്യ​ത്യ​സ്ത​മ​ല്ല, സ്വ​ത​ന്ത്ര പു​രു​ഷ​ന്മാ​രി​ൽ​നി​ന്ന് സ്ത്രീ​ക​ൾ ഇ​ന്നു നേ​രി​ടു​ന്ന വി​വേ​ച​ന​ങ്ങ​ൾ; ദ​ളി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യും പോ​ലെ. എ​ങ്കി​ലും ഈ ​കോ​ട​തി​വി​ധി ന​മ്മു​ടെ രാ​ജ്യ​ത്തെ പ​ല മു​ൻ​വി​ധി​ക​ളെ​യും അ​ട്ടി​മ​റി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ്.

 

Editorial

തെ​രു​വു​നാ​യ ഉ​ത്ത​ര​വ് വ്യാ​ജ​വാ​ർ​ത്ത​യോ?

അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ​ക​ളെ കൊ​ല്ലാ​മെ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​വി​ധി വ​ന്നി​ട്ടു മൂ​ന്നാ​ഴ്ച. കോ​ട​തി​യെ പേ​ടി​യാ​ണെ​ന്നു പ​റ​ഞ്ഞ്, ക​പ​ട​മൃ​ഗ​സ്നേ​ഹി​ക​ൾ​ക്കും വാ​ക്സി​ൻ വ്യാ​പാ​രി​ക​ൾ​ക്കും മു​ന്നി​ൽ വാ​ലാ​ട്ടി​നി​ന്ന സ​ർ​ക്കാ​രു​ക​ൾ ഇ​നി​യെ​ങ്കി​ലും ജോ​ലി ചെ​യ്യു​മെ​ന്നു ക​രു​തി. പ​ക്ഷേ, സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ മ​നു​ഷ്യ​രെ പേ​പ്പ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഓ​ടി​ച്ചി​ട്ടു ക​ടി​ക്കു​ന്പോ​ഴും അ​ന​ക്ക​മി​ല്ല.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ​യു​ണ്ടാ​യി​രു​ന്ന ജ​ന​രോ​ഷ​ത്തി​ന്‍റെ വ​ലി​യൊ​രു ഘ​ട​കം തെ​രു​വു​നാ​യ-​വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​താ​യി​രു​ന്നു. അ​തു ന​ന്നാ​യി മു​ത​ലെ​ടു​ത്ത​വ​രാ​ണ് ഇ​ന്നു ഭ​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ്ര​തി​പ​ക്ഷ​നേ​താ​വാ​യി​രു​ന്ന വി.​ഡി. സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​ഞ്ഞ​ത്, തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തെ മു​ക്ത​മാ​ക്കു​മെ​ന്നാ​ണ്.

ആ​റു മാ​സം ക​ഴി​ഞ്ഞു. ആ​ശു​പ​ത്രി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും വ​ഴി​ക​ളി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ തി​ണ്ണ​യി​ലും​വ​രെ പ​ട്ടി പെ​റ്റു​കി​ട​ക്കു​ക​യാ​ണ്. ശ​രി​ക്കും എ​ന്താ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ശ്നം? അ​ങ്ങ​നെ​യൊ​രു കോ​ട​തി ഉ​ത്ത​ര​വി​ല്ലേ, വ്യാ​ജ​വാ​ർ​ത്ത​യാ​യി​രു​ന്നോ? അ​ല്ലെ​ങ്കി​ലെ​ന്തി​നാ​ണ് കോ​ട​തി​വി​ധി​യെ മ​റ്റൊ​രു ‘തൂ​ഫാ​ൻ’ ആ​ക്കു​ന്ന​തി​നു​പ​ക​രം സ​ർ​ക്കാ​ർ നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ന്ന​ത്! പേ​വി​ഷ​ഭീ​തി​യു​ടെ മു​ന​ന്പ​ത്തും ക​ണ്ണു​പൊ​ത്തി​ക്ക​ളി​യോ!

ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യി​ട്ടു ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. പ​ക്ഷേ, ജ​നം നി​ല​വി​ളി​ക്കു​ന്പോ​ൾ ന​ട​പ​ടി​ക​ൾ​ക്കു മു​ൻ​ഗ​ണ​നാ​ക്ര​മം വേ​ണം. ജൂ​ൺ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം വേ​ട്ട​മു​ക്കി​ൽ വീ​ടി​ന​ടു​ത്തു​ള്ള ക​ട​യി​ൽ പോ​കാ​നി​റ​ങ്ങി​യ ച​ന്ദ്ര​ന്‍റെ ക​ൺ​പോ​ള​യും ചു​ണ്ടും മൂ​ക്കും നാ​യ ക​ടി​ച്ചു​പ​റി​ച്ചു. ഈ ​പ​രി​സ​ര​ത്തു​ത​ന്നെ ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ക​ട്ട​ച്ച​ൽ റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ല​ക്ഷ്മി​യെ നാ​യ ആ​ക്ര​മി​ച്ചു.

അ​തി​നു തൊ​ട്ടു​മു​ന്പാ​ണ് എ​ൻ​സി​സി ഓ​ഫീ​സി​ൽ ജോ​ലി​യു​ള്ള ര​ണ്ടു​ പേ​രെ പ​ട്ടി​ക​ൾ ക​ടി​ക്കാ​ൻ ഓ​ടി​ച്ച​ത്. ഇ​ടു​ക്കി പാ​മ്പ​നാ​റി​ല്‍ 19 പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യക്ക് പേ​വി​ഷ ബാ​ധ​യെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പേ​പ്പ​ട്ടി മ​റ്റ് നാ​യ്ക്ക​ളെ​യും ക​ന്നു​കാ​ലി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യു​മൊ​ക്കെ ക​ടി​ച്ച​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ല്‍ വ്യാ​പ​ക​മാ​യി വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തു​ക​യാ​ണ്. ഈ ​പേ​പ്പ​ട്ടി​ക്കു​വേ​ണ്ടി ചെ​ല​വ​ഴി​ച്ച പൊ​തു​മു​ത​ലി​ന്‍റെ ക​ണ​ക്കു പു​റ​ത്തു​വി​ട​ണം. തി​രു​വ​ന​ന്ത​പു​രം തു​ന്പ​യി​ൽ തെ​രു​വു​നാ​യ കു​റു​കേ ചാ​ടി, അ​മ്മ​യും മ​ക​നും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ മ​റി​ഞ്ഞ് 26കാ​ര​നാ​യ മ​ക​ൻ മ​രി​ച്ചി​ട്ട് ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ.

അ​മ്മ ചി​കി​ത്സ​യി​ലാ​ണ്. വ​ലി​യ​ശാ​ല​യി​ല്‍ ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ട​ടു​ത്ത് തെ​രു​വു​നാ​യ മൂ​ന്നു​പേ​രെ ആ​ക്ര​മി​ച്ചു. ഒ​രാ​ളു​ടെ കൈ​യി​ൽ​നി​ന്നു ക​ടി​ച്ചെ​ടു​ത്ത മാ​സം പ​ട്ടി തി​ന്നാ​ൻ കൊ​ണ്ടു​പോ​യി. ആ​ല​പ്പു​ഴ കാ​യം​കു​ള​ത്ത് മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും വ​ല്യ​മ്മ​യെ​യും നാ​യ വീ​ട്ടു​മു​റ്റ​ത്തു ക​യ​റി ക​ടി​ച്ചു മു​റി​വേ​ൽ​പ്പി​ച്ച​തും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്. ഇ​തേ നാ​യ റ​ഷീ​ദ, മ​ക​ൻ അ​മാ​ന എ​ന്നി​വ​രെ​യും ആ​ക്ര​മി​ച്ചു. ക​ണ്ണൂ​ർ ബ​ക്ക​ള​ത്ത് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം പേ​ർ​ക്കു ക​ടി​യേ​റ്റ​തും ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​ക്ക​ഴി​ഞ്ഞാ​ണ്. ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളു​ടെ ചോ​ര​യും ച​ല​വു​മൊ​ലി​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളി​ൽ ചി​ല​തു മാ​ത്ര​മാ​ണി​ത്.

അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കി​യ തെ​രു​വു​നാ​യ​ക​ളെ​യും വ​ന്യ​ജീ​വി​ക​ളെ​യും കൊ​ന്നും വേ​ട്ട​യാ​ടി​യു​മ​ല്ലാ​തെ നി​യ​ന്ത്രി​ക്കാ​നാ​കി​ല്ലെ​ന്നു വി​ദ​ഗ്ധാ​ഭി​പ്രാ​യ​ങ്ങ​ളു​ദ്ധ​രി​ച്ച് "ദീ​പി​ക'​പ​ല​ത​വ​ണ പ​റ​ഞ്ഞ​താ​ണ്. പ​തി​റ്റാ​ണ്ടു​ക​ളോ​ളം രാ​ജ്യ​ത്തെ ചോ​ര​യി​ൽ മു​ക്കി​യ സ​ർ​ക്കാ​ർ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കു വി​രാ​മ​മി​ടാ​നാ​ണ്, മൃ​ഗ​സ്നേ​ഹി​ക​ളെ തു​ര​ത്തി സു​പ്രീം​കോ​ട​തി​യും മ​നു​ഷ്യാ​വ​കാ​ശ​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ത്. “മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്ന നാ​യ്ക്ക​ളെ കൊ​ല്ല​ണം. ന​ട​പ്പാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ ന​ട​പ​ടി അ​രു​ത്.

പൗ​ര​ന്മാ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​മെ​ന്ന ഭ​ര​ണ​ഘ​ട​നാ​വ​കാ​ശം ഒ​രു ജീ​വി​യെ​യും പേ​ടി​ച്ച് ഇ​ല്ലാ​താ​ക്കാ​നാ​കി​ല്ല. ത​ട​സം നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്ക​ണം. നാ​യ​ക​ളെ വ​ന്ധ്യം​ക​ര​ണ​ത്തി​നു​ശേ​ഷം പി​ടി​കൂ​ടി​യി​ട​ത്ത​ല്ല, സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണു മാ​റ്റേ​ണ്ട​ത്. എ​ബി​സി ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കാ​നാ​യി​ല്ല. എ​ല്ലാ ജി​ല്ല​ക​ളി​ലും എ​ബി​സി സെ​ന്‍റ​റു​ക​ളും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളും വാ​ക്സി​നു​ക​ളും ഉ​റ​പ്പാ​ക്ക​ണം.

റോ​ഡു​ക​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളെ​യും നീ​ക്ക​ണം.” ഇ​താ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സു​പ്രീം​കോ​ട​തി​വി​ധി​യു​ടെ ഉ​ള്ള​ട​ക്കം. പ​ക്ഷേ, അ​ത്ത​ര​മൊ​രു വി​ധി ഉ​ണ്ടാ​യ​തി​ന്‍റെ ഒ​രു ല​ക്ഷ​ണ​വും മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടു​മി​ല്ല. അ​തൊ​രു തെ​റ്റാ​യ വാ​ർ​ത്ത​യാ​ണെ​ങ്കി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം. അ​ല്ലെ​ങ്കി​ൽ കോ​ട​തി​വി​ധി ന​ട​പ്പാ​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം കൊ​ടു​ക്ക​ണം.

എ​ന്തോ ത​ട​സ​മു​ണ്ടെ​ന്നു തോ​ന്നു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല​ബെ​ഞ്ചി​ൽ കേ​സെ​ത്തി പു​തി​യൊ​രു വി​ധി​യു​ണ്ടാ​കു​വോ​ളം അ​ന​ങ്ങാ​തി​രി​ക്ക​ണ​മെ​ന്ന് നാ​യ സ്നേ​ഹി​ക​ളു​ടെ സ​മ്മ​ർ​ദ​മു​ണ്ടാ​കാം. രാ​ഹു​ൽ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ൾ കൊ​ല്ലു​ന്ന തെ​രു​വു​നാ​യ പ​ക്ഷ​ത്താ​യ​തു​കൊ​ണ്ട് കൊ​ല്ല​പ്പെ​ടു​ന്ന മ​നു​ഷ്യ​ർ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ കേ​ര​ള​സ​ർ​ക്കാ​രി​നു പ​രി​മി​തി​യു​ണ്ടാ​കാം. വാ​ക്സി​ൻ ക​ന്പ​നി​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നി​ല്ലാ​യി​രി​ക്കാം. മു​ൻ​സ​ർ​ക്കാ​രി​നെ നി​ഷ്ക്രി​യ​മാ​ക്കി​യ അ​ജ്ഞാ​ത​ശ​ക്തി​ക​ൾ സ​ജീ​വ​മാ​യി​രി​ക്കാം. ഇ​ക്കാ​ര്യ​ത്തി​ലും ധ​വ​ള​പ​ത്ര​മി​റ​ക്കേ​ണ്ടി​വ​രും.

ആ​രെ​യും ഉ​പ​ദ്ര​വി​ക്കാ​ത്ത കോ​ടാ​നു​കോ​ടി ക​ന്നു​കാ​ലി​ക​ളെ​യും ആ​ടി​നെ​യും കോ​ഴി​യെ​യും മ​ത്സ്യ​ത്തെ​യു​മാ​ണ് ഓ​രോ മ​ണി​ക്കൂ​റി​ലും കൊ​ന്നു തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ക്ഷേ, മ​നു​ഷ്യ​രെ തി​ന്നു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ തൊ​ട​രു​ത്! എ​ന്തൊ​രു കാ​പ​ട്യ​മാ​ണി​ത്! ഇ​തി​നൊ​രു അ​വ​സാ​ന​മി​ല്ലേ? ആ​ന ച​വി​ട്ടി​യ​ര​യ്ക്കു​ന്ന മ​നു​ഷ്യ​രു​ടെ രോ​ദ​ന​വും കേ​ൾ​ക്കു​ന്നു​ണ്ട്.

ഒ​രു പ​ട്ടി​യെ ഓ​ടി​ച്ചു​വി​ടാ​നാ​കാ​ത്ത സം​വി​ധാ​ന​മെ​ങ്ങ​നെ കാ​ട്ടാ​ന​യെ ത​ള​യ്ക്കും? ഇ​പ്പം ശ​രി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞു കു​റെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​യും എം​എ​ൽ​എ​മാ​രെ​യും ജ​യി​പ്പി​ച്ചി​ട്ടു​ണ്ട​ല്ലോ, അ​വ​രോ​ട് കാ​റി​ൽ​നി​ന്നി​റ​ങ്ങി ജ​ന​ങ്ങ​ൾ​ക്ക് അ​ക​ന്പ​ടി പോ​കാ​ൻ പ​റ.

Editorial

 ‘ഇ​ന്ത്യ’ മു​ന്ന​ണി​യു​ടെ ബി​ജെ​പി ശ​ക്തീ​ക​ര​ണം

രാ​ജ്യം ഭ​രി​ക്കു​ന്ന ബി​ജെ​പി​യെ​യും സ​ഖ്യക​ക്ഷി​ക​ളെ​യും കു​റ്റം പ​റ​യു​ന്ന​തി​നേ​ക്കാ​ൾ സ​മ​യം ത​ങ്ങ​ൾ​ക്കി​ട​യി​ലെ ഭി​ന്ന​ത​ക​ളെ​ക്കു​റി​ച്ചു പ​റ​യാ​ൻ ഇ​ത്ത​വ​ണ​ത്തെ ‘ഇ​ന്ത്യ’ മു​ന്ന​ണി യോ​ഗം നി​ർ​ബ​ന്ധി​ത​മാ​യി. അ​ത്ര ദ​യ​നീ​യ​മാ​ണ് സ്ഥി​തി. റൈ​റ്റേ​ഴ്സ് ബി​ൽ​ഡിം​ഗി​ൽ​നി​ന്ന് അ​ധി​കാ​ര​ക്ക​സേ​ര​യ​ട​ക്കം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലേ​ക്കു വ​ലി​ച്ചെ​റി​യ​പ്പെ​ട്ട മ​മ​താ ബാ​ന​ർ​ജി, സോ​ണി​യ ഗാ​ന്ധി​യു​ടെ മാ​റി​ൽ അ​ഭ​യം തേ​ടി​യി​ട്ടു​ണ്ട്. പ​ക്ഷേ, ത​മി​ഴ്നാ​ട്ടി​ൽ അ​ധി​കാ​രം ന​ഷ‌്ട​പ്പെ​ട്ട ഡി​എം​കെ​യും പ​ഞ്ചാ​ബി​ൽ അ​ധി​കാ​രം പ​ങ്കി​ടാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ആം ​ആ​ദ്മി​യു​മൊ​ന്നും കോ​ണ്‍സ്റ്റി​റ്റ്യൂ​ഷ​ന്‍ ക്ല​ബ്ബി​ലെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല. അ​ഴി​മ​തി​ക്കേ​സി​ൽ​ പെ​ട്ട വീ​ണ​യ്ക്കെ​തി​രേ ഇ​ഡി ഇ​റ​ങ്ങി​യ​തി​നെ മു​ന്ന​ണി പ്ര​തി​രോ​ധി​ക്കാ​ത്ത​താ​ണ് ചി​ല സി​പി​എം നേ​താ​ക്ക​ളു​ടെ ദുഃ​ഖം. ഒ​റ്റ​യ്ക്ക് നി​ൽ​ക്കാ​നാ​കാ​ത്ത ചെ​റുപാ​ർ​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​തി​ലേ​റെ​യും. മെ​യ്യ​ന​ങ്ങാ​തെ ചെ​യ്യാ​വു​ന്ന അ​ഞ്ചു വ്യാ​യാ​മ​ങ്ങ​ളെ​ക്കു​റി​ച്ച് തീ​രു​മാ​നി​ച്ചു​കൊ​ണ്ട് യോ​ഗം പി​രി​ഞ്ഞു. അ​ധി​കാ​രം പി​ടി​ക്കു​ന്ന​ത​ല്ല, പ്ര​തി​പ​ക്ഷ​ശേ​ഷി തെ​ളി​യി​ക്കാ​ൻ​പോ​ലും മു​ന്ന​ണി​ക്കാ​കു​ന്നി​ല്ല.

യോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം ആ​ദ്യം നോ​ക്കാം. അ​ടി​മു​ടി ദു​രൂ​ഹ​ത​ക​ൾ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വു​മാ​യി വ​നി​താ​ സം​വ​ര​ണ ​ബി​ല്ലി​നെ കൂ​ട്ടി​ക്കെ​ട്ടാ​ൻ ഏ​പ്രി​ലി​ൽ ബി​ജെ​പി ന​ട​ത്തി​യ ശ്ര​മ​ത്തെ പാ​ർ​ല​മെ​ന്‍റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​ണ് അ​ടു​ത്ത​യി​ടെ ഇ​ന്ത്യ മു​ന്ന​ണി ന​ട​ത്തി​യ ഒ​രു ശ്ര​ദ്ധേ​യ രാ​ഷ്‌​ട്രീ​യനേ​ട്ടം. അ​ന​ക്കം ​വ​ച്ചെ​ങ്കി​ലും തൊ​ട്ടു​പി​ന്നാ​ലെ കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ൾ, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ വീ​ണ്ടും ത​മ്മി​ല​ടി​യാ​യി. തൃ​ണ​മൂ​ലി​നും ഡി​എം​കെ​യ്ക്കും അ​ധി​കാ​രം ന​ഷ‌്ട​മാ​യി. മ​മ​ത യോ​ഗം വി​ളി​ച്ച​പ്പോ​ൾ 80 എം​എ​ൽ​എ​മാ​രി​ൽ 20 പേ​രും 29 ലോ​ക്​സ​ഭാ എം​പി​മാ​രി​ൽ മൂ​ന്നു​പേ​രു​മാ​ണ് എ​ത്തി​യ​ത്. 20 എം​പി​മാ​ർ ബി​ജെ​പി​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇ​ഡി റെ​യ്ഡി​ന് ഇ​ര​യാ​യ​വ​ർ ഉ​ൾ​പ്പെ​ടെ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ഏ​ഴ് എം​പി​മാ​ർ അ​ടു​ത്ത​യി​ടെ ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ‘ദ​യ​നീ​യ വി​ജ​യം’ നേ​ടി ക​ഷ‌്ടി​ച്ച് അ​ധി​കാ​രം നി​ലനി​ർ​ത്തി​യ ബി​ജെ​പി ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു​മി​ല്ലാ​തെ എം​പി​മാ​രെ വാ​രി​ക്കൂ​ട്ടു​ക​യാ​ണ്. മു​ന്ന​ണി​യി​ൽ ആ​ലോ​ചി​ക്കാ​തെ ടി​വി​കെ​യു​മാ​യി അ​ധി​കാ​രം പ​ങ്കി​ട്ട കോ​ൺ​ഗ്ര​സി​നോ​ടു​ള്ള പ​ക​യി​ലാ​ണ് ഡി​എം​കെ പു​തി​യ മു​ന്ന​ണി​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. 22 എം​പി​മാ​രു​ള്ള ഡി​എം​കെ​യും പു​റ​ത്തു​നി​ന്നെ​ങ്കി​ലും പി​ന്തു​ണ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൻ​ഡി​എ. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ പാ​സാ​കാ​നു​ള്ള മൂ​ന്നി​ൽ​ ര​ണ്ടു ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 360 പേ​രു​ടെ പി​ന്തു​ണ​യാ​ണ്. തൃ​ണ​മൂ​ൽ വി​മ​ത​ർ എ​ത്തി​യ​തോ​ടെ 313 ആ​യി. 37 അം​ഗ​ങ്ങ​ളെ​ക്കൂ​ടി സം​ഘ​ടി​പ്പി​ക്കാ​നാ​യാ​ൽ, ബി​ജെ​പി​ക്കു പ​ല​തും സാ​ധി​ക്കാ​നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ​ല്ല അ​ധി​കാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്ന ജ​നാ​ധി​പ​ത്യവി​രു​ദ്ധ​ രാ​ഷ്‌​ട്രീ​യം, രാ​ജ്യ​ത്തെ എ​ങ്ങ​നെ ദു​ർ​ബ​ല​മാ​ക്കു​മെ​ന്ന​ത് വേ​റെ കാ​ര്യം.


എ​ന്താ​ണ് ഇ​ന്ത്യ മു​ന്ന​ണി? ബി​ജെ​പി ന​യി​ക്കു​ന്ന എ​ൻ​ഡി​എ​യെ നേ​രി​ടാ​ൻ പ്ര​തി​പ​ക്ഷ​മു​ണ്ടാ​ക്കി​യ (ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ​ൽ ഇ​ൻ​ക്ലൂ​സീ​വ് അ​ല​യ​ൻ​സ്) സ​ഖ്യം. പ​ക്ഷേ, പ​ര​സ്പ​രവി​രു​ദ്ധ താ​ത്പ​ര്യ​ങ്ങ​ളും വ്യ​ക്ത്യ​ധി​ഷ്ഠിത പാ​ർ​ട്ടി​ക​ളും ത​ങ്ങ​ളു​ടെ അ​ധി​കാ​രം ക​ട​ത്താ​നു​ള്ള ക​പ്പ​ലാ​യി മു​ന്ന​ണി​യെ ക​ണ്ടു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ത​ന്നെ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ​യും അ​ധ്യ​ക്ഷ​നാ​ണെ​ങ്കി​ലും മു​ന്ന​ണി ഒ​ന്നി​നൊ​ന്നു ദു​ർ​ബ​ല​മാ​യി. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​ർ​ട്ട് ടൈം ​രാ​ഷ്‌​ട്രീ​യ​വും ഏ​റെ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി. ഇ​ട​യ്ക്കൊ​രു ഭാ​ര​ത് ജോ​ഡോ യാ​ത്ര​യും വോ​ട്ട് മോ​ഷ​ണ​ത്തെ​ക്കു​റി​ച്ചൊ​രു വാർത്താസ​മ്മേ​ള​ന​വും ന​ട​ത്തി​യാ​ൽ പി​ന്നെ കു​റ​ച്ചു​നാ​ള​ത്തേ​ക്ക് ഒ​രു അ​ന​ക്ക​വു​മു​ണ്ടാ​കി​ല്ല. ഒ​രു നി​യ​മ​സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റു​വി​ഭ​ജ​ന​മോ അ​ധി​കാ​ര പ​ങ്കാ​ളി​ത്ത​മോ​ പോ​ലും ഐ​ക്യ​ത്തോ​ടെ ന​ട​ത്താ​നാ​വാ​ത്ത മു​ന്ന​ണി ബി​ജെ​പി​യു​ടെ ഭാ​ഗ്യ​മാ​യി മാ​റി. കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​ത​മെ​ന്ന പൂ​വ് ചോ​ദി​ച്ച മോ​ദി​ക്ക് പ്ര​തി​പ​ക്ഷ മു​ക്ത ഭാ​ര​ത​മെ​ന്ന പൂ​ന്തോ​ട്ടം കൊ​ടു​ത്തു ഇ​ന്ത്യ മു​ന്ന​ണി. ഇ​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും, അ​ഴി​മ​തി​ക്കാ​രെ​യും അ​വ​സ​ര​വാ​ദി​ക​ളെ​യും അ​ധി​കാ​ര​മോ​ഹി​ക​ളെ​യും ആ​ക​ർ​ഷി​ക്കാ​നു​ള്ള ക​ച്ച​വ​ട​ത​ന്ത്ര​വും, ക​ഴി​വു​കെ​ട്ട പ്ര​തി​പ​ക്ഷ​വു​മു​ണ്ടെ​ങ്കി​ൽ അ​ധി​കാ​ര​മൊ​ന്നും കൈ​യി​ൽ​നി​ന്നു പോ​കി​ല്ലെ​ന്ന് ബി​ജെ​പി​ക്കു ബോ​ധ്യ​പ്പെ​ട്ടു.

ഇ​ന്ധ​ന​വി​ല, വി​ല​ക്ക​യ​റ്റം, പ​ണ​പ്പെ​രു​പ്പം, വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം, കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച, തൊ​ഴി​ലി​ല്ലാ​യ്മ, നീ​റ്റ്-​സി​ബി​എ​സ്ഇ അ​ഴി​മ​തി​ക​ൾ... കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷം എ​ന്തു ചെ​യ്തെ​ന്നു ചോ​ദി​ച്ചാ​ൽ കു​റെ പ്ര​സ്താ​വ​ന ഇ​റ​ക്കി! ക​ർ​ഷ​ക​സ​മ​രം​പോ​ലും രാ​ജ്യ​ത്തെ ഇ​ള​ക്കി​യ​തും വി​ജ​യി​ച്ച​തും കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് എ​ന്ന​ത​ല്ല, സ​ഹാ​യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് എ​ന്നു പ​റ​യേ​ണ്ടി​വ​രും. അ​തു ക​ണ്ടി​ട്ടു​പോ​ലും അ​ത്ത​ര​മൊ​ന്നു സം​ഘ​ടി​പ്പി​ക്കാ​ൻ പി​ന്നീ​ടും പ്ര​തി​പ​ക്ഷ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ദ്യാ​ഭ്യാ​സ​രം​ഗം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​പ​ച​യ​ത്തെ നേ​രി​ടു​ന്പോ​ൾ​ പോ​ലും എ​ന്തൊ​രു നി​ഷ്ക്രി​യ​ത്വ​മാ​ണ്. 12 കൊ​ല്ലം പ​ഴ​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ജീ​ർ​ണ​ത​യി​ലേ​ക്ക് ‘പാ​റ്റ’ക​ൾ പോ​ലെ പ്ര​തി​പ​ക്ഷ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളെ​ത്തു​ന്നു.

ഇ​ന്ത്യ മു​ന്ന​ണി​യു​ടെ ഭാ​വി? വോ​ട്ടുമോ​ഷ​ണ ആ​രോ​പ​ണ​ത്തി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്തു ന​ൽ​കു​ക, സി​ബി​എ​സ്ഇ മൂ​ല്യ​നി​ര്‍ണ​യ​ വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ​ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക തു​ട​ങ്ങി​യ അ​ഞ്ചു തീ​രു​മാ​ന​ങ്ങ​ൾ മു​ന്ന​ണി​ക്കു ജീ​വ​നു​ണ്ടെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്താ​ൻ കൊ​ള്ളാം. പ​ക്ഷേ, ന​ഷ‌്ട​പ്പെ​ട്ട പ​ര​സ്പ​ര വി​ശ്വാ​സ​വും ബ​ഹു​മാ​ന​വും വീ​ണ്ടെ​ടു​ക്കാ​തെ ഇ​തൊ​രു മു​ന്ന​ണി​യാ​കി​ല്ല. മു​ന്ന​ണി വി​ട്ട പാ​ർ​ട്ടി​ക​ളെ​യും കോ​ൺ​ഗ്ര​സ് വി​ട്ട പ്ര​മു​ഖ നേ​താ​ക്ക​ളെ​യും തി​രി​കെ​യെ​ത്തി​ക്കാ​നാ​യാ​ൽ നേ​തൃ​ത്വ പാ​പ്പ​ര​ത്തം കുറേ​യെ​ങ്കി​ലും വി​ട്ടൊ​ഴി​യും. 2024ൽ ​ഇ​ന്ത്യ മു​ന്ന​ണി​യി​ലെ ത​മ്മി​ല​ടി ഉ​ണ്ടാ​യി​ട്ടും ബി​ജെ​പി ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​തി​ൽ​നി​ന്നു പാ​ഠം പ​ഠി​ച്ച ബി​ജെ​പി ക​ടു​ത്ത ഗൃ​ഹ​പാ​ഠ​ങ്ങ​ളി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ​ട്ടി​ക പ​രി​ഷ്ക​ര​ണം​ പോ​ലും അ​തി​ന്‍റെ ഭാ​ഗ​മാ​യി വേ​ണം കാ​ണാ​ൻ. പ​ക്ഷേ, 2029ലെ ​ലോ​ക്സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ങ്കി​ലും വോ​ട്ടു​ക​ൾ ഭി​ന്നി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് ഒ​രു പ​ദ്ധ​തി​യു​മി​ല്ല. ക​രു​ത്തു​റ്റ മു​ഴു​വ​ൻ​സ​മ​യ നേ​താ​വി​ല്ലാ​ത്ത​ത് തു​ട​ക്കം മു​ത​ൽ ഇ​ന്ത്യ മു​ന്ന​ണി​യെ നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​ക്കി.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. “ബി​ജെ​പി തോ​ല്‍പ്പി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള പാ​ര്‍ട്ടി​യ​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം വി​ല​യി​രു​ത്തി, ആ​ഭ്യ​ന്ത​രക​ല​ഹം മ​തി​യാ​ക്കി ഒ​ന്നി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണം.” ​ഇ​തൊ​ക്കെ നാ​ട്ടു​കാ​ർ പ​ണ്ടേ പ​റ​ഞ്ഞ​താ​ണ്. പ​ക്ഷേ, ജ​നം തീ​രു​മാ​നി​ച്ചാ​ൽ​ പോ​ലും ബി​ജെ​പി​യെ അ​ധി​കാ​ര​ഭ്ര​ഷ്ട​രാ​ക്കാ​ൻ സ​മ്മ​തി​ക്കാ​ത്ത​ത് ഇ​ന്ത്യ മു​ന്ന​ണി​യാ​ണ്. അ​ല്ലെ​ങ്കി​ൽ ബി​ജെ​പി ഒ​ളി​ച്ചോ​ട​ണം.

Editorial

രോ​ഗ​നി​ർ​ണ​യ​മാ​യി, ചി​കി​ത്സ തു​ട​ങ്ങാം

സം​സ്ഥാ​ന​ത്തി​ന്‍റെ സാമ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് ധ​വ​ള​പ​ത്രം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന​ത് പു​തി​യ സ​ർ​ക്കാ​രി​നോ​ടു​ള്ള കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​മാ​യി​രു​ന്നു. അ​തി​ലേ​റെ അ​തു സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​മാ​യി​രു​ന്നു. അ​നാ​വ​ശ്യ പ​ഴി കേ​ൾ​ക്ക​രു​ത​ല്ലോ. അ​തു​കൊ​ണ്ടാ​ണ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ അ​തു ത​യാ​റാ​ക്കി​യ​തും ധ​ന​മ​ന്ത്രി​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന​ലെ നി​യ​മ​സ​ഭ​യി​ൽ വ​ച്ച​തും. സം​സ്ഥാ​ന​ത്തി​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ ഏ​ക​ദേ​ശം 77 ശ​ത​മാ​ന​വും ശ​മ്പ​ളം, പെ​ൻ​ഷ​ൻ, പ​ലി​ശ അ​ട​വ് എ​ന്നി​വ​യ്ക്കാ​ണ് ചെ​ല​വാ​കു​ന്ന​ത്. ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ കൂ​ടി​യ ക​ട​ബാ​ധ്യ​ത​യും അ​തി​നൊ​ത്ത പ​ലി​ശ​യും, ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ കു​റ​ഞ്ഞ വി​ക​സ​ന​ച്ചെ​ല​വും മൂ​ല​ധ​ന​ച്ചെ​ല​വു​മൊ​ക്കെ ധ​വ​ള​പ​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. സു​സ്ഥി​ര​വി​ക​സ​നം മാ​ത്ര​മ​ല്ല, സ്വ​സ്ഥ​മാ​യ അ​നു​ദി​ന സാ​ന്പ​ത്തി​കാ​വ​ശ്യ​ങ്ങ​ൾ​പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത സ്ഥി​തി! ധ​വ​ള​പ​ത്രം ത​യാ​റാ​ക്കു​ക, അ​വ​ത​രി​പ്പി​ക്കു​ക, പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് സാ​ധി​ച്ചു. അ​താ​യ​ത്, രോ​ഗ​നി​ർ​ണ​യം ന​ട​ത്തി. ഇ​നി ചി​കി​ത്സ​യാ​ണു വേ​ണ്ട​ത്. അ​താ​ണ് ഈ ​സ​ർ​ക്കാ​രി​നെ നി​ർ​വ​ചി​ക്കാ​നി​രി​ക്കു​ന്ന​ത്. അ​താ​ണ് മാ​റ്റ​ത്തി​ന്‍റെ അ​ള​വു​കോ​ലാ​യി മാ​റാ​നി​രി​ക്കു​ന്ന​ത്. ധ​വ​ള​പ​ത്ര​ത്തി​ന്‍റെ വേ​ഗം അ​തി​നു​മു​ണ്ടാ​ക​ട്ടെ. ബ​ജ​റ്റി​ൽ തെ​ളി​യ​ട്ടെ, പു​തു​യു​ഗ കേ​ര​ളം

ക​ട​ബാ​ധ്യ​ത ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ 6.3 ശ​ത​മാ​നം അ​ധി​ക​മാ​യ 5.07 ല​ക്ഷം കോ​ടി, പ​ലി​ശ​യ​ട​യ്ക്കു​ന്ന​ത് വ​രു​മാ​ന​ത്തി​ന്‍റെ 17.73 ശ​ത​മാ​നം. അ​താ​ക​ട്ടെ, ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ 5.74 ശ​ത​മാ​നം അ​ധി​കം. വ​രു​മാ​ന​ത്തി​ന്‍റെ 39.9 ശ​ത​മാ​നം മാ​ത്ര​മാ​ണ് വി​ക​സ​ന​ത്തി​നാ​യി ന​മു​ക്കു ചെ​ല​വ​ഴി​ക്കാ​നാ​കു​ന്ന​ത്. ദേ​ശീ​യ ശ​രാ​ശ​രി 63.5 ശ​ത​മാ​ന​മാ​ണ്. മൂ​ല​ധ​ന​ച്ചെ​ല​വാ​ക​ട്ടെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 1.34 ശ​ത​മാ​നം മാ​ത്രം. ദേ​ശീ​യ ശ​രാ​ശ​രി 3.20 ആ​യി​രി​ക്കെ​യാ​ണി​ത്. ഡി​എ കു​ടി​ശി​ക, ക​രാ​റു​കാ​ര്‍​ക്കു ന​ല്‍​കാ​നു​ള്ള​ത് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ 48,733 കോ​ടി​യു​ടെ കു​ടി​ശി​ക ബാ​ധ്യ​ത​ക​ളു​ണ്ട്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി രൂ​പീ​ക​രി​ച്ച ധ​ന​കാ​ര്യ സ്ഥാ​പ​നം കി​ഫ്ബി ഒ​രു സ​മാ​ന്ത​ര സാ​ന്പ​ത്തി​ക അ​ധി​കാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്നാ​ണ് ധ​വ​ള​പ​ത്രം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ഴി​ച്ചു​പ​ണി​യു​മെ​ന്നും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ കെ​എ​സ്ആ​ർ​ടി​സി, വാ​ട്ട​ർ അ​ഥോ​റി​റ്റി തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​കെ ന​ഷ്ടം 78,851 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. സാ​മ്പ​ത്തി​ക​ഞെ​രു​ക്കം കാ​ര​ണം പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗം, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യു​ള്ള പ​ദ്ധ​തി​വി​ഹി​ത​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

കി​ഫ്ബി വ​ഴി വ​ലി​യ തോ​തി​ലു​ള്ള സ്വ​ത​ന്ത്ര വാ​യ്പ​ക​ൾ എ​ടു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ന​ഷ്ട​ത്തി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ക​യോ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യോ ചെ​യ്യു​ക, കെ​എ​സ്ആ​ർ​ടി​സി, വാ​ട്ട​ർ അ​ഥോ​റി​റ്റി തു​ട​ങ്ങി​യ​വ​യു​ടെ ന​ഷ്ടം കു​റ​യ്ക്കു​ക, ന​ഷ്ടം നി​ക​ത്താ​ൻ സ​പ്ലൈ​കോ, ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് എ​ന്നി​വ​യെ ലാ​ഭ​ത്തി​ലു​ള്ള ബെ​വ്കോ​യു​മാ​യി ല​യി​പ്പി​ക്കു​ക, ഊ​ർ​ജ​മേ​ഖ​ല സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​ക, വ്യ​വ​സാ​യ വ​ള​ർ​ച്ച​യ്ക്കാ​യി ഭൂ​നി​യ​മ​ങ്ങ​ളി​ലും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളി​ലും കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക, പെ​ൻ​ഷ​ൻ ബാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നാ​യി പെ​ൻ​ഷ​ൻ പ്രാ​യം ഏ​കീ​ക​രി​ക്കു​ക​യോ വ​ർ​ധി​പ്പി​ക്കു​ക​യോ ചെ​യ്യു​ക, സ​ർ​ക്കാ​ർ ചെ​ല​വു​ക​ളി​ൽ ക​ർ​ശ​ന​മാ​യ അ​ച്ച​ട​ക്കം പാ​ലി​ക്കു​ക, നി​കു​തി​പി​രി​വ് കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളാ​ണ് ധ​വ​ള​പ​ത്രം ല​ക്ഷ്യ​മി​ടു​ന്ന​ത്. നാ​ട്ടി​ലെ വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ​ശ​ല്യം ഒ​ഴി​വാ​ക്കി കാ​ർ​ഷി​ക-​വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യെ ര​ക്ഷി​ക്കു​മോ​യെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല; കേ​ര​ള​ത്തി​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തെ വി​ട്ടു​ക​ള​ഞ്ഞ​തു​പോ​ലെ.

ഇ​തൊ​രു കു​റ്റാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടോ രാ​ഷ്‌​ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മോ അ​ല്ലെ​ന്നു ധ​വ​ള​പ​ത്ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വാ​യി​ക്കു​ന്ന​വ​ർ​ക്ക് കു​റ്റ​വും ആ​രോ​പ​ണ​ങ്ങ​ളും ക​ണ്ടെ​ത്താ​നാ​കും. അ​ധി​കാ​ര​മൊ​ഴി​ഞ്ഞ ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ധൂ​ർ​ത്ത്, കെ​ടു​കാ​ര്യ​സ്ഥ​ത, ഉ​ത്ത​ര​വാ​ദ​ര​ഹി​ത ക​ട​മെ​ടു​പ്പ്, അ​ഴി​മ​തി എ​ന്നി​വ സാ​ന്പ​ത്തി​ക​വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സം​സ്ഥാ​നം നേ​രി​ട്ട ര​ണ്ടു മ​ഹാ​പ്ര​ള​യ​ങ്ങ​ളും കോ​വി​ഡ് മ​ഹാ​മാ​രി​യും ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​തു​ണ്ട്. മി​ക​ച്ച രീ​തി​യി​ൽ ആ ​പ്ര​തി​സ​ന്ധി​കാ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ പ​രി​ഗ​ണി​ച്ചെ​ന്ന യാ​ഥാ​ർ​ഥ്യം ക​ട​ബാ​ധ്യ​ത​ക​ളു​ടെ കാ​ര​ണ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​ണ്. കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​ന്‍റെ ഫ​ണ്ടു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തും വൈ​കി​ച്ച​തു​മൊ​ന്നും ധ​വ​ള​പ​ത്ര​ത്തി​ൽ പ​റ​യു​ന്നി​ല്ലെ​ന്ന് മു​ൻ ധ​ന​കാ​ര്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​മു​ണ്ട്.

ന​മു​ക്ക് ഇ​പ്പോ​ഴി​തു രാ​ഷ്‌​ട്രീ​യ​മ​ല്ല, അ​തി​ജീ​വ​ന​ത്തി​ന്‍റെ കാ​ര്യ​മാ​ണ്. ധ​വ​ള​പ​ത്രം ത​യാ​റാ​ക്കി​യ​തി​ലെ സ്വ​കാ​ര്യ​ത​യും രാ​ഷ്‌​ട്രീ​യ​വു​മ​ല്ലാ​തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷ​ത്തി​നും ത​ർ​ക്ക​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ഊ​രാ​ക്കു​ടു​ക്കി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ത്തെ പ്ര​തി​പ​ക്ഷ​വും പി​ന്തു​ണ​യ്ക്കേ​ണ്ട​താ​ണ്. ജ​ന​ങ്ങ​ളു​ടെ മു​തു​കി​ലു​ള്ള നു​ക​ത്തി​ന്‍റെ ഭാ​രം കു​റ​യ്ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​നും ബാ​ധ്യ​ത​യു​ണ്ടെ​ന്നു മ​റ​ക്ക​രു​ത്.

ക​ട​മെ​ടു​ക്ക​ലെ​ന്ന മാ​ര​ക ഒ​റ്റ​മൂ​ലി​യ​ല്ല, അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ കു​റ​ച്ച്, പു​തി​യ സ്രോ​ത​സു​ക​ൾ ക​ണ്ടെ​ത്തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്ന പാ​ഠ​മാ​ണ് ഈ ​ധ​വ​ള​പ​ത്ര​ത്തി​ന്‍റെ ഗു​ണ​പാ​ഠം. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന, വി​ല​ക്ക​യ​റ്റം, പ​ണ​പ്പെ​രു​പ്പം... സാ​ധാ​ര​ണ​ക്കാ​ർ നീ​റു​ക​യാ​ണ്. ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ ഇ​നി​യും നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നാ​കു​ന്ന സാ​ഹ​ച​ര്യ​മ​ല്ലെ​ന്നും ഉ​ള്ള​തു പ​ല​തും പി​ൻ​വ​ലി​ച്ചും ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു​മു​ള്ള ബ​ജ​റ്റാ​ക​ണം അ​ടു​ത്ത​തെ​ന്നും ഈ ​ധ​വ​ള​പ​ത്രം അ​ടി​വ​ര​യി​ട്ടു പ​റ​യു​ന്നു. ചി​കി​ത്സ വൈ​ക​രു​ത്.

 

Editorial

ക​റ​ക്കു​ക​മ്പനി​യെ ര​ക്ഷി​ച്ചു വി​ദ്യാ​ർ​ഥി​ക​ളെ ശി​ക്ഷി​ച്ചു

ഇ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നെ മാ​ത്രം ബാ​ധി​ക്കു​ന്ന​ത​ല്ല. ച​രി​ത്ര​വ​സ്തു​ത​ക​ളെ എ​ടു​ത്തു​ക​ള​ഞ്ഞും ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ൾ തി​രു​കി​ക്ക​യ​റ്റി​യും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തി​ന്‍റെ മ​തേ​ത​ര അ​ടി​ത്ത​റ​യി​ള​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും​കൊ​ണ്ട് അ​തി​ന്‍റെ മേ​ൽ​ക്കൂ​ര​യും പൊ​ളി​ച്ചി​രി​ക്കു​ന്നു.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും സി​ബി​എ​സ്ഇ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യ പാ​ളി​ച്ച​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്വാ​ന​ത്തെ വി​ല​യി​ല്ലാ​താ​ക്കി. വി​വി​ധ പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ 12-ാം ക്ലാ​സി​ലെ ‘ന​ശി​ച്ച’ മാ​ർ​ക്ക് ലി​സ്റ്റി​ലേ​ക്കു നോ​ക്കി നെ​ടു​വീ​ർ​പ്പി​ടു​ന്നു.

സി​ബി​എ​സ്ഇ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ന​ട​പ​ടി​ക​ളും ഇ​ഴ​യു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യെ പു​റ​ത്താ​ക്കു​മോ​യെ​ന്ന​ത് സ​ർ​ക്കാ​രി​നു ധാ​ർ​മി​ക​ത​യു​ണ്ടോ​യെ​ന്ന ചോ​ദ്യം​ത​ന്നെ​യാ​ണ്. മ​ത​വ​ത്ക​ര​ണ​വും അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ദു​ർ​ബ​ല​മാ​ക്കി​യ സി​സ്റ്റ​മാ​ണ് യ​ഥാ​ർ​ഥ പ്ര​ശ്നം. പ​രി​ഹാ​ര​ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥി​തി​ക്ക് പ്ര​തി​പ​ക്ഷ​ത്തെ​യും വി​ദ്യാ​ഭ്യാ​സ-​സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ​യും, സി​ബി​എ​സ്ഇ​യു​ടെ പി​ഴ​വു​ക​ളും അ​ഴി​മ​തി​യും ചൂ​ണ്ടി​ക്കാ​ണി​ച്ച മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് അ​ഭി​കാ​മ്യം.

ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കി​യ ഒ​എ​സ്എം (ഓ​ൺ സ്ക്രീ​ൻ മാ​ർ​ക്കിം​ഗ്) എ​ന്ന ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ രീ​തി​യാ​ണ് അ​ല​ങ്കോ​ല​മാ​യ​ത്. പ​ക്ഷേ, ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ച്ചാ​ൽ ഒ​എ​സ്എ​മ്മി​നേ​ക്കാ​ൾ അ​തി​ന്‍റെ ന​ട​ത്തി​പ്പാ​ണ് പാ​ളി​യ​തെ​ന്നു കാ​ണാം. ഒ​എ​സ്എം അ​നു​സ​രി​ച്ച് ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ സ്കാ​ൻ ചെ​യ്ത ഡി​ജി​റ്റ​ൽ പ​ക​ർ​പ്പു നോ​ക്കി​യാ​ണ് മൂ​ല്യ​നി​ർ​ണ​യം. പ​ക​ർ​പ്പെ​ടു​ക്കാ​ൻ ഏ​ൽ​പ്പി​ച്ച കോ​എം​പ്റ്റ് എ​ഡ്യു​ടെ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് അ​തു ന​ന്നാ​യി ചെ​യ്യാ​നാ​യി​ല്ല.

പ​ക​ർ​പ്പു​ക​ളി​ലേ​റെ​യും വാ​യി​ക്കാ​ൻ​പോ​ലു​മാ​കാ​ത്ത നി​ല​യി​ലാ​യി​രു​ന്നു. അ​തു​വ​ച്ച് അ​ധ്യാ​പ​ക​ർ മാ​ർ​ക്കി​ട്ടു. മു​ഴു​വ​ൻ ഉ​ത്ത​ര​മെ​ഴു​തി​യ​വ​ർ​ക്കു​പോ​ലും പൂ​ജ്യം മാ​ർ​ക്കാ​യി. എ​ന്തി​നു പ​ഠി​ക്കു​ന്നെ​ന്ന ചി​ന്ത​പോ​ലും ഒ​രു ത​ല​മു​റ​യി​ലു​ണ്ടാ​ക്കി. എ​ന്നി​ട്ടും അ​ധി​കാ​ര​ത്തി​ലി​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നു ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ൽ, ഈ ​കെ​ടു​കാ​ര്യ​സ്ഥ​ത​യെ വ​ച്ചു​പൊ​റു​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഒ​രു മ​ടി​യു​മി​ല്ലെ​ന്നേ പ​റ​യാ​നാ​കൂ.

ജീ​ർ​ണി​ച്ച സി​സ്റ്റ​ത്തി​ന്‍റെ പു​തി​യ വ്ര​ണ​മാ​ണ് സി​ബി​എ​സ്ഇ അ​ഴി​മ​തി​യെ​ന്നു തെ​ളി​യി​ച്ച​തി​ൽ മു​ഖ്യ​പ​ങ്ക് ഇ​ത്ത​വ​ണ​ത്തെ സി​ബി​എ​സ്ഇ ഇ​ര​കൂ​ടി​യാ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി സാ​ർ​ഥ​ക് സി​ദ്ധാ​ന്തി​നാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ സ്‌​കാ​ൻ ചെ​യ്യാ​നും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​നു​ള്ള സോ​ഫ്റ്റ്‌​വെ​യ​റി​നാ​യും ക​രാ​ർ ന​ൽ​കി​യ​ത് കോ​എം​പ്റ്റ് എ​ഡ്യു​ടെ​ക് എ​ന്ന ക​മ്പ​നി​ക്കാ​ണ്.

തെ​ലു​ങ്കാ​ന​യി​ൽ 2019ല്‍ ​സ​മാ​ന ക്ര​മ​ക്കേ​ട് ന​ട​ത്തി ക​രി​ന്പ​ട്ടി​ക​യി​ലാ​യ ‘ഗ്ലോ​ബ​റേ​ന’ എ​ന്ന ക​മ്പ​നി എ​ങ്ങ​നെ​യാ​ണ് കോ​എം​പ്റ്റ് എ​ന്ന അ​വ​താ​ര​മെ​ടു​ത്ത് സി​ബി​എ​സ്ഇ​യു​ടെ ക​രാ​ർ കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന സൂ​ച​ന​ക​ൾ സാ​ർ​ഥ​ക് പു​റ​ത്തു​വി​ട്ട​ത് രാ​ജ്യ​ത്തെ ന​ടു​ക്കി. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ക്കി​ട​യാ​ക്കി​യ ഗ്ലോ​ബ​റേ​ന​യെ മു​ഖം​മൂ​ടി​യ​ണി​യി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നു സി​ബി​എ​സ്ഇ​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നും ഒ​ഴി​വാ​കാ​നാ​കി​ല്ല.

ഇ​തി​നാ​യി ക​രി​ന്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ക​ന്പ​നി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന വി​ല​ക്ക് നീ​ക്കി, ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ൾ മാ​റ്റി​യെ​ഴു​തി, വി​റ്റു​വ​ര​വ് പ​രി​ധി യോ​ഗ്യ​ത​യും കോ​എം​പ്റ്റി​ന് അ​നു​കൂ​ല​മാ​ക്കി. ടി​സി​എ​സ് പോ​ലു​ള്ള ക​ന്പ​നി​ക​ളെ സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ‘ആ​രോ’ ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ, മൂ​ന്നാം ടെ​ൻ​ഡ​റി​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ ഒ​രു പ​ക​ർ​പ്പെ​ടു​ക്കാ​ൻ​പോ​ലും അ​റി​യി​ല്ലാ​ത്ത​വ​ർ​ക്കു ക​രാ​ർ കി​ട്ടി.

17.68 ല​ക്ഷം 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യു​ടെ ക​രാ​ർ ഫോ​ട്ടോ​സ്റ്റാ​റ്റ് ത​ട്ടു​ക​ട​ക്കാ​രു​ടെ വൈ​ദ​ഗ്ധ്യം പോ​ലു​മി​ല്ലാ​തി​രു​ന്ന ക​രി​ന്പ​ട്ടി​ക​യി​ലെ ക​റ​ക്കു​ക​ന്പ​നി​ക്കു കൊ​ടു​ത്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​മോ​യെ​ന്ന​തു ചോ​ദ്യ​മാ​ണ്, ഉ​ത്ത​രം വ​ര​ട്ടെ. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളൊ​ക്കെ താ​ന്താ​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ​ത​ന്നെ ഇ​രി​ക്ക​ട്ടെ.

സി​ബി​എ​സ്ഇ സൈ​റ്റി​ല്‍ അ​ധ്യാ​പ​ക​രു​ടെ പേ​ര്, റോ​ള്‍ ന​മ്പ​ര്‍, ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​മെ​ന്നു ക​ണ്ടെ​ത്തി സി​ബി​എ​സ്ഇ പോ​ർ​ട്ട​ലി​ലെ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് നി​സ​ർ​ഗ അ​ധി​കാ​രി എ​ന്ന പ്ല​സ് ടു​ക്കാ​ര​നാ​ണ്. സാ​ർ​ഥ​കി​നെ​യും നി​സ​ർ​ഗ​യെ​യും, പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ പാ​ളി​ച്ച​ക​ൾ തു​ട​ക്ക​ത്തി​ലേ പു​റ​ത്തെ​ത്തി​ച്ച വേ​ദാ​ന്ത് ശ്രീ​വാ​സ്ത​വ​യെ​യും പോ​ലു​ള്ള കു​ട്ടി​ക​ളെ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്തി​രു​ത്തി​യാ​ൽ​പോ​ലും സി​ബി​എ​സ്ഇ​യെ ര​ക്ഷി​ക്കാ​നാ​യേ​ക്കും.

സി​ബി​എ​സ്ഇ ചെ​യ​ർ​മാ​നെ​യും സെ​ക്ര​ട്ട​റി​യെ​യും മാ​റ്റി മ​റ്റൊ​രാ​ളെ വ​ച്ചും, വി​വാ​ദ ക​ന്പ​നി​ക്കു പി​ഴ​യി​ട്ടു​മൊ​ക്കെ സം​ഭ​വം ഒ​തു​ക്കാ​നു​ള്ള നീ​ക്കം, ഈ ​കൊ​ടി​യ അ​ഴി​മ​തി​യു​മാ​യി രാ​ഷ്‌​ട്രീ​യ-​ഭ​ര​ണ ബ​ന്ധ​മു​ള്ള​വ​രെ സം​ര​ക്ഷി​ക്കാ​നാ​കാം. മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ൽ സം​ഭ​വി​ച്ച ഗു​രു​ത​ര പി​ഴ​വു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കാ​ൻ ഒ​എ​സ്എ​മ്മി​നെ പി​ന്തു​ണ​ച്ച് പ്ര​ചാ​ര​ണ​വും ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് സി​ബി​എ​സ്ഇ. ഇ​രു​ട്ടു​കൊ​ണ്ട് ഓ​ട്ട​യ​ട​യ്ക്കാ​നു​ള്ള ഇ​ത്ത​രം ശ്ര​മ​ങ്ങ​ളാ​ണ്, 2024ലെ ​പി​ഴ​വ് ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ട്, 24 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ധ്വാ​ന​ത്തെ നി​ഷ്ഫ​ല​മാ​ക്കി ഇ​ത്ത​വ​ണ​യും നീ​റ്റ്-​യു​ജി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്നു ക​രു​താം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച വേ​ദാ​ന്ത് ശ്രീ​വാ​സ്ത​വ എ​ന്ന വി​ദ്യാ​ർ​ഥി ത​നി​ക്ക് ല​ഭി​ച്ച ഫി​സി​ക്‌​സ് ഉ​ത്ത​ര​ക്ക​ട​ലാ​സി​ലെ കൈ​യ​ക്ഷ​രം ത​ന്‍റേ​ത​ല്ലെ​ന്ന് തെ​ളി​വ് സ​ഹി​തം എ​ക്‌​സി​ൽ പോ​സ്റ്റ് ചെ​യ്ത​പ്പോ​ൾ, ആ ​കു​ട്ടി​യെ പാ​ക്കി​സ്ഥാ​നി​യെ​ന്നും ദേ​ശ​ദ്രോ​ഹി​യെ​ന്നു​മാ​ണ് സൈ​ബ​ർ ഗു​ണ്ട​ക​ൾ അ​ധി​ക്ഷേ​പി​ച്ച​ത്. ഒ​ടു​വി​ൽ അ​വ​ൻ പ​റ​ഞ്ഞ തെ​റ്റ് അം​ഗീ​ക​രി​ച്ച് സി​ബി​എ​സ്ഇ​ക്കു മാ​പ്പ് പ​റ​യേ​ണ്ടി​വ​ന്നു എ​ന്ന​തു വേ​റെ കാ​ര്യം.

ഈ ‘​പാ​ക്കി​സ്ഥാ​ൻ, ദേ​ശ​ദ്രോ​ഹി’ ഭാ​ഷ ആ​രു​ടേ​താ​ണെ​ന്നും തെ​റ്റു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രെ നി​ശ​ബ്‌​ദ​രാ​ക്കു​ന്ന സം​സ്കാ​ര നി​ർ​മി​തി​യി​ൽ ത​ങ്ങ​ളു​ടെ പ​ങ്കെ​ന്താ​ണെ​ന്നും ചി​ന്തി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​മോ​യെ​ന്ന​റി​യി​ല്ല. അ​ധി​കാ​ര​മാ​ണു മു​ഖ്യം. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ആ​വ​ർ​ത്തി​ക്കു​ന്ന പ​രാ​ജ​യ​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക വീ​ഴ്ച മാ​ത്ര​മ​ല്ല; അ​ഴി​മ​തി, കെ​ടു​കാ​ര്യ​സ്ഥ​ത, അ​സ​ഹി​ഷ്ണു​ത​യി​ലൂ​ന്നി​യ ഹി​ന്ദു​ത്വ​രാ​ഷ്‌​ട്രീ​യം എ​ന്നി​വ​യും തെ​ളി​യു​ന്നു​ണ്ട്. പ​രി​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്, രാ​ജ്യ​ത്തി​നാ​ണ്.

Editorial

‘തൂ​ഫാ​ൻ’ ആ​ഞ്ഞ​ടി​ക്ക​ണം; ചാ​യ​ക്കോ​പ്പ​യി​ല​ല്ല

മ​യ​ക്കു​മ​രു​ന്നു​വേ​ട്ട​യ്ക്ക് പു​തി​യ സ​ർ​ക്കാ​ർ കൊ​ടു​ത്തി​രി​ക്കു​ന്ന പേ​ര് കൊ​ടു​ങ്കാ​റ്റെ​ന്നാ​ണ്; തൂ​ഫാ​ൻ. ആ​വേ​ശം​കൊ​ള്ളി​ക്കു​ന്ന പേ​രു​ക​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തു​ട​ങ്ങി​യ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട​യൊ​ന്നും ഇ​ന്നു​വ​രെ കാ​ര്യ​മാ​യി വി​ജ​യി​ച്ചി​ട്ടി​ല്ല. ‘തൂ​ഫാ​ൻ’ ആ​ഞ്ഞ​ടി​ക്ക​ണം; ചാ​യ​ക്കോ​പ്പ​യി​ല​ല്ല, സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധോ​ലോ​ക​മാ​യി മാ​റി​യ ല​ഹ​രി​ക്കോ​ട്ട​ക​ളി​ൽ.

ആ​ദ്യം ക​പ്പ​ലി​ലെ ക​ള്ള​ന്മാ​രാ​യ ചി​ല രാ​ഷ്‌​ട്രീ​യ​ക്കാ​രെ​യും പോ​ലീ​സി​നെ​യും ക​ട​ലി​ലെ​റി​യ​ണം. ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണം. സ​ഹ​ക​രി​ക്കു​ന്ന​വ​രു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്ക​ണം. ഇ​തു സ​ർ​ക്കാ​രി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലെ​ന്ന് സ​മൂ​ഹം തി​രി​ച്ച​റി​യ​ണം. കു​ടും​ബ-​സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ളെ താ​റു​മാ​റാ​ക്കി​യ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള യു​ദ്ധ​ത്തി​ൽ ദീ​പി​ക​യു​മു​ണ്ടാ​കും. ത​മി​ഴ്നാ​ടും ല​ഹ​രി​വേ​ട്ട ശ​ക്ത​മാ​ക്കി​യ​തി​നാ​ൽ ക​ണ്ണി​ക​ള​റു​ക്കാ​ൻ ഇ​താ​ണു സ​മ​യം.

ഇ​ന്ന​ലെ​യാ​ണ് ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ​യു​ള്ള ‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; ദി ​നാ​ർ​ക്കോ ഹ​ണ്ട്’ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ച​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ഉ​ട​ൻ​ത​ന്നെ ര​മേ​ശ് ചെ​ന്നി​ത്ത​ല ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കു​ക, ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.

ഇ​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കും. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര​വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി കൈ​മാ​റാ​ൻ ആ​പ്പു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കും. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക​രി​ക്കു​ലം ന​ട​പ്പി​ലാ​ക്കു​ക, ല​ഹ​രി മാ​ഫി​യ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ക തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ൾ ബോ​ധ​വ​ത്ക​ര​ണ​വും ഉ​രു​ക്കു​മു​ഷ്‌​ടി​യും ഒ​രേ​സ​മ​യം ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്. പ​ക്ഷേ, വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​ർ ക്ലാ​സെ​ടു​ക്കു​ന്ന​താ​ക​രു​ത് ഇ​പ്പ​റ​ഞ്ഞ ബോ​ധ​വ​ത്ക​ര​ണം.

ജ​മ്മു കാ​ഷ്മീ​രി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി​വേ​ട്ട​യു​ടെ 51-ാം ദി​വ​സം ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ കു​ൽ​ഗാ​മി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ വാ​ക്കു​ക​ൾ നാം ​ഏ​റ്റു പ​റ​യേ​ണ്ട​താ​ണ്. “അ​വ​സാ​ന​ത്തെ മ​യ​ക്കു​മ​രു​ന്നു​സം​ഘ​ത്തെ​യും ഒ​തു​ക്കു​വോ​ളം ഈ ​മു​ന്നേ​റ്റം അ​വ​സാ​നി​പ്പി​ക്കി​ല്ല.” ഈ ​വാ​ക്കു​ക​ളി​ൽ നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ണ്ട്.

ഈ ​കാ​ന്പ​യ്ൻ ത​ങ്ങ​ൾ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലൊ​തു​ക്കി​യി​ല്ലെ​ന്നും കാ​ഷ്മീ​രി​ലെ യു​വാ​ക്ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും വി​വി​ധ മ​ത​നേ​താ​ക്ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ ആ​കെ​ത്ത​ന്നെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​യെ​ന്നും അ​തു ല​ഭി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്തി​മ​ഫ​ലം അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ങ്കി​ലും കാ​ഷ്മീ​രി​ന്‍റെ പ​രി​ശ്ര​മം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​നാ​കി​ല്ല.

തീ​വ്ര​വാ​ദ​വും മ​യ​ക്കു​മ​രു​ന്നും ഇ​ല്ലാ​താ​യാ​ൽ കാ​ഷ്മീ​ർ ഭൂ​മി​യി​ലെ സ്വ​ർ​ഗ​മെ​ന്ന പ​ദ​വി തി​രി​ച്ചെ​ടു​ക്കും. അ​വി​ട​ത്തെ ടൂ​റി​സ​ത്തി​ന് ഈ ​രാ​ജ്യ​ത്തെ തീ​റ്റി​പ്പോ​റ്റാ​നു​ള്ള​ത്ര സാ​ധ്യ​ത​യു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് മ​റ്റാ​രു​ടെ​യോ കാ​ര്യ​മാ​ണെ​ന്ന് ഒ​രാ​ളും ക​രു​ത​രു​ത്. മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളു​ടെ കു​ടും​ബ​ങ്ങ​ളൊ​ന്നും അ​ത് ത​ങ്ങ​ളു​ടെ വീ​ടി​നെ​യും വി​ഴു​ങ്ങു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല.

കേ​ര​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു-​ഗു​ണ്ടാ സം​ഘ​ങ്ങ​ളെ പേ​ടി​ച്ചു വ​ഴി​യി​ലി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. ജീ​വ​ഭ​യ​ത്താ​ലാ​ണ് ആ​രും പ്ര​തി​ക​രി​ക്കാ​ത്ത​ത്. പോ​ലീ​സി​നും പേ​ടി​യു​ണ്ട്. പോ​ലീ​സി​ൽ ഒ​റ്റു​കാ​രു​മു​ണ്ട്. 2021ൽ 25,000 ​പേ​രാ​ണ് ല​ഹ​രി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തെ​ങ്കി​ൽ 2022ൽ ​അ​ത് 27,545 ആ​യി. ല​ഹ​രി​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം 2022ൽ ​രാ​ജ്യ​ത്തെ മൊ​ത്തം അ​റ​സ്റ്റു​ക​ളു​ടെ 29.4 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​യി​രു​ന്നു.

2023ലും 2024​ലും അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 30,000 ആ​യി. 2025ലും ​കേ​സു​ക​ൾ വ​ർ​ധി​ച്ചു. ‘തൂ​ഫാ​ൻ’ തു​ട​ങ്ങി​യ​തി​നു​ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു പ​ല​രെ​യും പി​ടി​കൂ​ടി​ക്ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ഈ​ഞ്ച​ക്ക​ലി​ൽ​നി​ന്ന് പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് ആ​ൺ​കു​ട്ടി​ക​ൾ പി​ടി​യി​ലാ​യി. റെ​യി​ൽ​വേ പോ​ലീ​സും റെ​യി‍​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ പി​ടി​കൂ​ടി​യ​ത് 60 കി​ലോ ക​ഞ്ചാ​വാ​ണ്.

ആം​ബു​ല​ൻ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 280 ഗ്രാം ​എം​ഡി​എം​എ തൃ​ശൂ​ർ മ​ണ്ണു​ത്തി​യി​ൽ കു​ന്നം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും​വ​രെ മ​യ​ക്കു​മ​രു​ന്നു​ക​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. സ്കൂ​ൾ അ​ധി​കൃ​ത​ർ സ​ൽ​പേ​ര് പോ​കു​മെ​ന്ന ഭ​യ​ത്താ​ൽ വി​വ​രം മ​റ​ച്ചു​വ​യ്ക്കു​ന്നു​ണ്ട്. നാ​ട്ടു​കാ​രോ​ടു പ​റ​യ​ണ​മെ​ന്നി​ല്ല. പ​ക്ഷേ, പോ​ലീ​സി​നെ അ​റി​യി​ച്ചേ മ​തി​യാ​കൂ. ര​ഹ​സ്യ​വി​വ​രം ന​ൽ​കു​ന്ന​വ​രെ തേ​ടി ഗു​ണ്ട​ക​ളെ​ത്തി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​റ​പ്പാ​ക്ക​ണം.

തൂ​ഫാ​ൻ പു​റ​ത്തു വീ​ശി​യാ​ൽ പോ​രാ. ല​ഹ​രി​വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കു​ന്ന പോ​ലീ​സു​കാ​രെ​യും രാ​ഷ്‌​ട്രീ​യ​ക്കാ​രെ​യും പു​ക​ച്ചു പു​റ​ത്തു ചാ​ടി​ക്ക​ണം. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കു​റ്റ​വാ​ളി​ക​ളാ​യ​ല്ല ഇ​ര​ക​ളോ രോ​ഗി​ക​ളോ ആ​യി കാ​ണ​ണം. വി​മു​ക്തി​കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ണം. അ​വ​ർ പ​ഴ​യ ലാ​വ​ണ​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങു​ന്നി​ല്ലെ​ന്ന് തു​ട​ർ​പ​രി​ച​ര​ണ​ങ്ങ​ളി​ലൂ​ടെ ഉ​റ​പ്പാ​ക്ക​ണം. അ​ക​ത്തു​നി​ന്നു മാ​ത്രം തു​റ​ക്കാ​വു​ന്ന പൂ​ട്ടു​ള്ള ഏ​ക ത​ട​വ​റ​യാ​ണ് ആ​സ​ക്തി​യെ​ന്നു പ​റ​യാ​റു​ണ്ട്. പ​ക്ഷേ, പൂ​ട്ടു തു​റ​ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​വ​രെ വാ​തി​ൽ പൊ​ളി​ച്ചു ര​ക്ഷി​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളൂ.

തൂ​ഫാ​ൻ വി​ജ​യി​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യ​മാ​ണ്. പ​ക്ഷേ, ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു മ​റ്റു നേ​ട്ട​ങ്ങ​ളു​മു​ണ്ട്. കാ​ര​ണം, ല​ഹ​രി​യെ ത​ള​യ്ക്കു​ന്ന​ത് കു​റ്റ​കൃ​ത്യ​ങ്ങ​ളെ ത​ള​യ്ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. ല​ഹ​രി-​ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ വീ​ഴ്ത്താ​തെ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം സാ​ധ്യ​മ​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടാ​കും.

Latest News

Corehub Up